സാത്താന്റെ മേലുള്ള യേശുവിന്റെ വിജയം – WFTW 09 ഒക്ടോബർ 2016

സാക് പുന്നന്‍

   Read PDF version

കൊലൊസ്യര്‍ 2: 14,15 ല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, ” അതിക്രമങ്ങളൊക്കെയും നമ്മോട് ക്ഷമിച്ചു, ചട്ടങ്ങളാല്‍ നമുക്ക് വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്ത് മായിച്ച് ക്രൂശില്‍ത്തറച്ച് നടുവില്‍ നിന്ന് നീക്കിക്കളഞ്ഞു; വാഴ്ചകളേയും അധികാരങ്ങളേയും ആയുധവര്‍ഗ്ഗം വെപ്പിച്ച് ക്രൂശില്‍ അവരുടെ മേല്‍ ജയോല്‍സവം കൊണ്ടാടി, അവരെ പരസ്യമായ കാഴ്ചയാക്കി ‘.

യേശു നമുക്കുവേണ്ടി ക്രൂശില്‍ നിവര്‍ത്തിച്ച രണ്ടുകാര്യങ്ങളെക്കുറിച്ച് നാം വായിക്കുന്നു.

ഒന്നാമത്, അവിടുന്ന് നാം ദൈവത്തിന് കൊടുക്കാനുണ്ടായിരുന്ന കടം റദ്ദു ചെയ്തു. ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ നാം പാലിക്കേണ്ടിയിരുന്ന കല്‍പ്പനകളുടെ ഒരു പട്ടിക തന്നെയുണ്ട്. എന്നാല്‍ നാം അവയെല്ലാം ലംഘിച്ചു. നാം ചെയ്യുന്ന ഓരോ പാപവും സമ്മുടെ സൃഷ്ടാവായ ദൈവത്തിന് കൊടുത്തു വീട്ടുവാനുള്ള കടമാണ് നാം എല്ലാവരും നമ്മുടെ ജീവിതങ്ങളില്‍ ഒരു വലിയ കടം കുന്നുകൂട്ടിയിട്ടുണ്ട്. യേശു നമ്മുടെ കടം ക്രൂശില്‍ വെച്ച് പൂര്‍ണ്ണമായി കൊടുത്തുവീട്ടുകയും നമ്മുടെ കടച്ചീട്ട് കീറിക്കളയുകയും ചെയ്തു. ഇപ്പോള്‍ നമ്മുടെ പേരില്‍ ഒരു കടവും ഇല്ല.

യേശു ക്രൂശില്‍ച്ചെയ്ത രണ്ടാമത്ത കാര്യം, എല്ലാ പൈശാചികമായ വാഴ്ചകളുടേയും അധികാരങ്ങളുടേയും ആയുധങ്ങള്‍ എടുത്തു കളഞ്ഞു എന്നതായിരുന്നു. യേശു ക്രൂശില്‍ അവരുടെ മേല്‍ ജയോല്‍സവം കൊണ്ടാടിയപ്പോള്‍, അവിടുന്ന് അവരുടെ ആയുധങ്ങള്‍ എല്ലാം എടുത്തുകളഞ്ഞു.

നമുക്ക് അതിനെ ഏതാണ്ട് ഇങ്ങനെ ചിത്രീകരിക്കാം: പിശാചുക്കളുടെ എല്ലാം കയ്യില്‍, നമ്മെപ്പോലെ നിസ്സഹായരായ മനുഷ്യര്‍ക്കുനേരെ ചൂണ്ടിപ്പിടിച്ച യന്ത്ര തോക്കുകള്‍ ഉണ്ടായിരുന്നു നാം അവരെ ഭയപ്പെടുകയും ചെയ്തിരുന്നു. അവര്‍ എല്ലായ്‌പ്പോഴും നമ്മുടെ നേര്‍ക്ക് വെടിയുതിര്‍ത്തുകൊണ്ടിരുന്നു, നാം എപ്പോഴും മറവിനായി ഓടേണ്ടിയും ഇരുന്നു. എന്നാല്‍ യേശു അവരുടെ യന്ത്രത്തോക്കുകള്‍ എല്ലാം എടുത്ത് അവയെല്ലാം നമുക്ക് നല്‍കി. ഇപ്പോള്‍ അവരാണ് നമ്മില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്നത്. നമുക്ക് ഇനിമേല്‍ സാത്താനെയൊ അവന്റെ പിശാചുക്കളെയൊ ഭയപ്പെടേണ്ട ആവശ്യമില്ല.

നാം നിര്‍മ്മല മനസാക്ഷിയോടുകൂടി താഴ്മയില്‍ വസിക്കുന്നെങ്കില്‍, അപ്പോള്‍ നമുക്ക് എല്ലാസമയവും യേശുവിന്റെ നാമത്തില്‍, സാത്താന്റെ എല്ലാ കക്തികളുടെ മേലും ജയത്തോടെ ജീവിക്കാന്‍ കഴിയും.

യഹോവയുടെ നാമം ബലമേറിയ ഒരു ഗോപുരം ആകുന്നു. നീതിമാന്‍ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു( സദൃശവാക്യം 18; 10).

സാത്താനും അവന്റെ എല്ലാ പിശാചുക്കളും ക്രൂശില്‍ എന്നെന്നേയ്ക്കുമായി തോല്‍പ്പിക്കപ്പെട്ടു. നിങ്ങള്‍ എപ്പോഴെങ്കിലും പിശാചുബാധിതനായ ഒരു വ്യക്തിയെ കണ്ടുമുട്ടുകയാണെങ്കില്‍ ഓര്‍ക്കുക, അയാളുടെ ഉള്ളിലുള്ള പിശാച് ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടവനാണ്. അവന്റെ യന്ത്രത്തോക്ക് ക്രൂശില്‍വെച്ച് എടുത്തു മാറ്റപ്പെട്ടു തന്നെയുമല്ല അവന്റെ കയ്യില്‍ ഒരായുധവും ഇല്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് ആ പിശാചിന് നേരെ യേശുവിന്റെ നാമം എന്ന വെടി ഉതിര്‍ക്കാന്‍ കഴിയും.

നിങ്ങള്‍ ബലഹീനനാണെന്നുള്ളത് ഒരു കാര്യമല്ല. ഏറ്റവും ബലഹീനനായ ഒരു പടയാളി ആണെങ്കിലും അയാള്‍ക്ക് ഒരു യന്ത്രത്തോക്ക് കയ്യിലുണ്ടെങ്കില്‍, തോക്ക് കയ്യിലില്ലാത്ത ശക്തനായ ശത്രുവിനെ വെടിവെച്ച് തുരത്താന്‍ കഴിയും. പിശാചിന്റെ ആ ഭീമന്‍ ഗോല്യാത്ത് നിങ്ങളുടെ മുന്പില്‍ വീഴും. യേശുവിന്റെ നാമം എല്ലാറ്റിനെക്കാളും ശക്തിയുള്ള ആയുധമാണ്.