സാക് പുന്നന്‍
Read PDF version
ദൈവത്തിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുന്ന ഒരു സഭയെ പണിയുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഓരോ മേഖലയിലും നിങ്ങള്‍ ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കണം. നിങ്ങളുടെ വ്യക്തി ജീവിതത്തില്‍, വല്ലപ്പോഴും ഒരിക്കലല്ല, എന്നാല്‍ നാള്‍ തോറും നിങ്ങളെ ജയോല്‍സവം ആയി നിങ്ങളെ നടത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ ശക്തിയില്‍ ആയിരിക്കയില്ല. ദൈവം തന്നെ നിങ്ങളെ ക്രിസ്തുവില്‍ ജയോല്‍സവമായി നടത്തും എല്ലായ്‌പ്പോഴും. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന് ഇപ്രകാരം സാക്ഷിക്കുവാന്‍ കഴിയും, ‘ ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോല്‍സവമായി നടത്തുകയും, എല്ലായിടത്തും ഞങ്ങളെക്കൊണ്ട് തന്റ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്‌ത്രോത്രം'( 2 കൊരി 2: 14). പൗലൊസ് പോയി ഇടങ്ങളിലെല്ലാം തന്നിലൂടെ പുറത്തുവന്ന ക്രിസ്തുവിന്റെ സൗരഭ്യ വാസന ഇതായിരുന്നു അവന്റെ സ്വന്തം സൗരഭ്യ വാസനയല്ല. അങ്ങന സകല മഹത്വവും ദൈവത്തിന് തന്നെ ലഭിച്ചു.
എന്നാല്‍ ചില ആളുകള്‍ക്ക്, പൗലൊസ് മരണത്തിന്റെ വാസന ആയിരുന്നു( 2 കൊരി 2: 16). സമ്പൂര്‍ണ്ണ സുവിശേഷത്തിന്റെ സന്ദേശം അല്ലാവര്‍ക്കും അഭികാമ്യമല്ല. വിജയത്തിന്റെ സന്ദേശം കേള്‍ക്കുന്നത് എല്ലാവര്‍ക്കും സന്തോഷമാണ് എന്നാണ് ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ മിക്കവരും ഈ സന്ദേശം ഇഷ്ടപ്പെടുന്നില്ല, കാരണം അതവരുടെ പാപത്തെ പുറത്തു കാട്ടുന്നു.
ദൈവത്തിന്റെ ജീവന്‍ വെളിപ്പെടുത്തിക്കൊണ്ട് യേശു വന്നപ്പോള്‍, അനേകര്‍ അവിടുത്തെ വെറുക്കുകയും മരണത്തിന് ഏല്‍പ്പിക്കുകയും ചെയ്തു. ഇന്നത്തെ പല ക്രിസ്തീയ നേതാക്കളും ഇതുപോലെയാണ്. നിരന്തരമായ ജയജീവിതത്തിന്റെ സന്ദേശത്താല്‍ അവരുടെ പണസ്‌നേഹം, സ്ഥാനമാനങ്ങളോടുള്ള സ്‌നേഹം, ഭവനത്തിലെ അവരുടെ പരാജിത ജീവിതം ഇവയെല്ലാം തുറന്നു കാട്ടപ്പെടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ആ സന്ദേശം പ്രഘോഷിച്ചാല്‍ അവര്‍ നിങ്ങളെ വെറുക്കും. അവര്‍ നിങ്ങളെ വെറുക്കുന്നതിന് കാരണം നിങ്ങള്‍ അവരുടെ പാപങ്ങളുടെ മേല്‍ ഒരു വെളിച്ചം പ്രകാശിപ്പിക്കുന്നു എന്നതാണ്. ആരെങ്കിലും ഒരാള്‍ ഒരു കവര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ അവന്റെ മേല്‍ ഒരു മിന്നല്‍ വെളിച്ചം പ്രകാശിപ്പിച്ചാല്‍, അവന്‍ നിങ്ങളെ വെറുക്കും.
ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന്‍ ആളുകളുടെ ഹൃദയങ്ങളിലെ ഇരുണ്ട മൂലകളിലേക്ക് ദൈവവചനത്തിന്റെ മിന്നല്‍ വെളിച്ചം പ്രകാശിപ്പിക്കുന്നു. പാപത്തെ സ്‌നേഹിക്കുന്നവര്‍ അയാളെ വെറുക്കുകയും ഒരു കള്ള പ്രവാചകനെന്നും ദൈവനിഷേധിയെന്നും അയാളെ വിളിക്കുകയും ചെയ്യും കാരണം അദ്ദേഹം അവരുടെ പാപങ്ങളെ തുറന്നുകാട്ടുന്നു. എന്നാല്‍ സുരക്ഷിതമായ പാത കണ്ടെത്തുന്നതിനായി ഇരുട്ടില്‍ തപ്പുന്നവര്‍ അദ്ദേഹത്തോട് നന്ദി ഉള്ളവരായിരിക്കും, കാരണം ഇപ്പോള്‍ അവര്‍ക്ക് വഴി കാണാന്‍ കഴിയുന്നു. അതുകൊണ്ട് വെളിച്ചത്തോടുള്ള പ്രതികരണങ്ങള്‍ രണ്ടു വിധത്തിലാണ്. ചിലര്‍ അതിനെ വെറുക്കുകയും മറ്റ് ചിലര്‍ അതിനോട് അഗാധമായ നന്ദിയുള്ളവര്‍ ആയിരിക്കുകയും ചെയ്യുന്നു. യേശു നമ്മെ പരിശുദ്ധാത്മാവിന്ല്‍ നിറയ്ക്കുകയും അവിടുത്തെ ശക്തിയും അവിടുത്തെ ജയവും നമ്മിലൂടെ എല്ലായിടത്തും വെളിപ്പെടുത്തുകയും ചെയ്യുന്നു. ചിലര്‍ നമ്മോട് നന്ദിയുള്ളവര്‍ ആയിരിക്കുകയും മറ്റുള്ളവര്‍ നമ്മെ വെറുക്കുകയും ചെയ്യും. എന്നാല്‍ അതിലൂടെ ഓരോ വ്യക്തിയുടേയും യഥാര്‍ത്ഥ അവസ്ഥ വെളിപ്പെട്ടു വരും.
2 കൊരി 2: 17, എല്ലാ ക്രിസ്തീയ പ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ട ഒരു വചനമാണ്; ‘ ഞങ്ങള്‍, ദൈവവചനത്തില്‍ മായം ചേര്‍ത്ത് കച്ചവടം ചെയ്യുന്ന അനേകരെപ്പോലെ അല്ല ‘. ‘ ദൈവവചനത്തില്‍ മായം ചേര്‍ത്ത് കച്ചവടം ചെയ്യുക’ എന്നാല്‍ അത് പണത്തിന് വേണ്ടി വില്‍ക്കുക എന്നാണ്. പൗലൊസ് പറയുന്നത് ‘ ദൈവവചനം പ്രസംഗിക്കുന്നതിലൂടെ പണമുണ്ടാക്കുന്ന മറ്റ് പ്രാസംഗികരപ്പോലെയല്ല ഞങ്ങള്‍’ എന്നാണ്. കര്‍ത്താവിനെ സേവിക്കുന്ന എല്ലാവര്‍ക്കും തങ്ങളുടെ ജീവിതാവസാനത്തില്‍ ഇപ്രകാരം പറയാന്‍ കഴിയണം. ‘ എന്റെ ജീവിതത്തില്‍ പണസമ്പാദനത്തിനായി ദൈവവചനം പ്രസംഗിച്ചുകൊണ്ട് ഒരു ദിവസം പോലും ഞാന്‍ ചെലവഴിച്ചിട്ടില്ല’. പച്ചക്കറി വില്‍ക്കുന്നവരും ഭൗതികവസ്തുക്കളുടെ കച്ചവടക്കാരും അവരുടെ സാധനങ്ങള്‍ പണത്തിന് വില്‍ക്കട്ടെ. എന്നാല്‍ ഞങ്ങള്‍ ദൈവവചനം പണത്തിന് വില്‍ക്കുന്നില്ല. ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്, ഞങ്ങളുടെ സേവനത്തിന് ഒരു സമ്മാനമോ ശമ്പളമോ പ്രതീക്ഷിക്കാതെ, അവരെ സൗജന്യമായി സേവിക്കുന്നു. കര്‍ത്താവ് എല്ലാം ഞങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതുകൊണ്ട് ഞങ്ങളും മറ്റുള്ളവര്‍ക്ക് എല്ലാം സൗജന്യമായി നല്‍കുന്നു. ഒരു യഥാര്‍ത്ഥ ദൈവദാസന്റെ മാന്യത അതാണ്.