സാക് പുന്നന്‍
Read PDF version
സെഫന്യാവ് 1:4,5ല്‍ കര്‍ത്താവ് അരിളിച്ചെയ്തു: ‘മറ്റു ജാതികളെ മാത്രമല്ല, യഹൂദയെയും യരുശലേമിനെയും കൂടെ ഞാന്‍ എന്റെ മുഷ്ടികൊണ്ട് തകര്‍ത്തു കളയുകയും അവരുടെ ബാല്‍ ആരാധനയുടെ ഓരോ അവസാന ശേഷിപ്പിനെയും ഞാന്‍ നശിപ്പിച്ചു കളയുകയും ചെയ്യും. കാരണം അവര്‍ പുരമുകളില്‍ കയറി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങെളെയും വണങ്ങുന്നു. അവര്‍ യഹോവയെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നു, എങ്കിലും അവര്‍ മൊലെക്കിനെ ആരധിക്കുന്നു.’ യിസ്രയേലിനെ തങ്ങളുടെ തലത്തിലേക്കു വലിച്ചു താഴ്ത്തുന്നതില്‍ കനാന്യര്‍ വിജയിച്ചിട്ടുണ്ട്. യിസ്രയേല്‍ കനാനിലേക്കു പോയത് കനാന്യര്‍ക്കു സത്യദൈവത്തെ വെളിപ്പെടുത്തി കൊടുക്കാനാണ്. എന്നാല്‍ അവര്‍ യിസ്രയേലിനെ അവരുടെ തലത്തിലേക്കു വലിച്ചു താഴ്ത്തി.
നിങ്ങള്‍ ഒരു മേശയുടെ മുകളില്‍ നിന്നു കൊണ്ട് തറയില്‍ നില്‍ക്കുന്ന ഒരാളിനെ മേശപ്പുറത്തേക്കു വലിച്ചു കയറ്റാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ. ഇതേ സമയം തന്നെ താഴെ നില്ക്കുന്ന ആള്‍ നിങ്ങളെ താഴേക്കു വലിച്ചിടാന്‍ ശ്രമിക്കുന്നു. അങ്ങനെയെങ്കില്‍ നിങ്ങളെ വലിച്ചു താഴെയിടുന്നതിന് അയാള്‍ക്കു കൂടുതല്‍ എളുപ്പമായിരിക്കും. ഇതാണ് യഹൂദയ്ക്കു സംഭവിച്ചത്. കനാന്യരുമായി യാതൊരു ഇടപാടുകളും ഉണ്ടാകരുതെന്നു യഹോവ യഹൂദയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു; എന്നാല്‍ അവര്‍ ശ്രദ്ധിച്ചില്ല. അതിന്റെ ഫലം എന്തായിരുന്നു? യഹൂദയ്ക്കു കനാന്യരെക്കൊണ്ടു യഹോവയെ ആരാധിപ്പിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കനാന്യര്‍ യഹൂദയെ അവരുടെ തലത്തിലേക്കു വലിച്ചിട്ടു. അങ്ങനെ യഹൂദാ ബാലിനെയും, സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിച്ചു തുടങ്ങി. ഇതാണ് ഒരു ക്രിസ്തീയ സഭ അവരുടെ ആരാധനയെ ‘ഭാരതീയവല്‍ക്കരിക്കുമ്പോള്‍’ സംഭവിക്കുന്നത്. അവര്‍ വിഗ്രഹാരാധനാപരമായ അെ്രെകസ്തവ ആചാരങ്ങളില്‍ ചെന്നവസാനിക്കുന്നു. ഒരു ‘െ്രെകസ്തവ’ പുരോഹിതനാല്‍ എഴുതപ്പെട്ട ഒരു പുസ്തകം ഞാന്‍ കണ്ടു. അതിന്റെ പുറംതാളില്‍, യേശു ഏഴു തലയുള്ള ഒരു പാമ്പിന്റെ കീഴില്‍ ഇരിക്കുന്ന ഒരൂ ചിത്രം ഉണ്ടായിരുന്നു. ആ പാമ്പിനെ ഏഴു മടങ്ങ് പരിശുദ്ധാത്മാവിന്റെ പ്രതീകമായി സങ്കല്പിച്ചിരിക്കുന്നു!! ഇതാണ് ‘ഭാരതീയവല്‍ക്കരണ’ത്തിന്റെ ഫലം. മറ്റു സഭകളില്‍ ക്രിസ്ത്യാനികളെ വലിച്ചു താഴ്ത്തുന്നത് ലോകമയത്വമായിരിക്കും.
ഒരു വിശ്വാസി അവിശ്വാസിയെ വിവാഹം കഴിക്കുമ്പോഴും ഇതേ കാര്യം തന്നെ സംഭവിക്കുന്നു. ആ അവിശ്വാസി തന്റെ തലത്തിലേക്ക് ആ വിശ്വാസിയെ വലിച്ചു താഴ്ത്തുന്നു. വിവാഹത്തിന്റെ സമയത്തു സ്ത്രീധനം ആവശ്യപ്പെടുക എന്നത് അധികം ക്രിസ്ത്യാനികളും അനുഷ്ഠിക്കുന്ന ഒരു ജാതീയ ആചാരമാണ്. ദൈവം സ്ത്രീധന വ്യവസ്ഥയെ വെറുക്കുന്നു. കാരണം അതു സ്ത്രീകളെ വില്‍ക്കാനുള്ള ഒരു വ്യാപാര ചരക്കായി കണക്കാക്കുന്നു. പ്രവാചകന്മാര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് എതിരായി നിന്നതിനാല്‍ യിസ്രയേലിലെ മത നേതാക്കള്‍ ആ ഒരൊറ്റ കാരണത്താല്‍ അവരെ വെറുത്തു. ഇന്നും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ട് സ്ത്രീധനത്തിനു വിരോധമായി ധൈര്യപൂര്‍വ്വം ഒരു നിലപാടെടുക്കുന്ന സഭകള്‍ ഇന്ത്യയില്‍ ഇന്നു തീരെ കുറവാണ്. ക്രിസ്ത്യാനികള്‍ ലോകത്തിന്റെ തലത്തിലേക്കു വലിച്ചു താഴ്ത്തപ്പെട്ടിരിക്കുന്നു! അവര്‍ യേശുവിന്റെ നാമമാണ് എടുത്തിരിക്കുന്നത് എന്നാല്‍ അവര്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ശേഷം ലോകത്തെപ്പോലെ ജീവിക്കുന്നു. ‘ആ ദിവസത്തില്‍ ഞാന്‍ നേതാക്കന്മാരെയും വിഗ്രഹാരാധനാപരമായ ആചാരങ്ങളെ പിന്‍തുടരുന്നവരെയും, തങ്ങളുടെ ഭവനങ്ങളെ കൊള്ള കൊണ്ടു നിറയ്ക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും’ (സെഫ. 1:8,9). നേതാക്കന്മാര്‍ വിഗ്രഹാരാധനാപരമായ ആചാരങ്ങള്‍ പിന്‍തുടരുന്നവരും പണസ്‌നേഹികളും തങ്ങളുടെ ഭവനങ്ങളെ അതുകൊണ്ടു നിറയ്ക്കുന്നവരും ആയിരുന്നു. പഴയനിയമ പ്രവാചകന്മാര്‍ എപ്പോഴും ദൈവജനത്തിന്റെ നേതാക്കന്മാരെയും അവരുടെ പണസ്‌നേഹത്തെയും എതിര്‍ത്തുകൊണ്ടു സംസാരിച്ചു കാരണം അവരായിരുന്നു ഒന്നാമതു വീഴ്ചയിലായവര്‍. അതുകൊണ്ടു തന്നെ ആ നേതാക്കന്മാര്‍ പ്രവാചകന്മാരെ ‘മതനിന്ദക്കാര്‍’ എന്നു വിളിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്തു. ഇന്നു ദൈവം സഭയിലേക്ക് ഒരു പ്രവാചകനെ അയയ്ക്കുകയാണെങ്കില്‍, അദ്ദേഹവും പാസ്റ്റര്‍മാരോടും, വിഷപ്പുമാരോടും അവരുടെ ഒത്തു തീര്‍പ്പുകള്‍ക്കും, അവരുടെ പണസ്‌നേഹത്തിനും വിരോധമായി സംസാരിക്കും. അപ്പോള്‍ ആ പാസ്റ്റര്‍മാര്‍ അദ്ദേഹത്തെ ‘ദുരുപദേശക്കാരന്‍’ എന്നു വിളിക്കുകയും അദ്ദേഹത്തിന് അവരുടെ പ്രസംഗ പീഠങ്ങള്‍ അടച്ചു കളയുകയും അദ്ദേഹത്തെ പിഡിപ്പിക്കുകയും ചെയ്യും. പഴയ നിയമത്തിലെ ഓരോ പ്രവാചകനും ഉപദ്രവിക്കപ്പെട്ടു. ഒരുത്തന്‍ പോലും രക്ഷപ്പെട്ടില്ല. സ്‌തെഫാനോസ് യഹൂദന്മാരോടു ചോദിച്ചു: ‘നിങ്ങളുടെ പിതാക്കന്മാര്‍ പീഡിപ്പിക്കാത്ത ഒരൊറ്റ പ്രാവചകനെങ്കിലും ഉണ്ടോ?’ (അപ്പൊ. പ്ര. 7:52). അവര്‍ക്ക് ഒരാളുടെ പേരു പോലും പറയുവാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് ആ പ്രവാചകന്മാരെല്ലാവരും പീഡിപ്പിക്കപ്പെട്ടത്? കാരണം അവര്‍ നേതാക്കന്മാരുടെ പാപങ്ങളെ തുറന്നു കാണിച്ചു. യേശുക്രിസ്തു പ്രസംഗിച്ചപ്പോള്‍ അവിടുന്നു തന്റെ കാലത്തുണ്ടായിരുന്ന മദ്യപന്മാര്‍ക്കെതിരെയും, വ്യഭിചാരികള്‍ക്കെതിരെയും കൊലപാതകര്‍ക്കെതിരെയും ചൂങ്കക്കാര്‍ക്കെതിരെയും പ്രസംഗിക്കുന്നതായി നാം കാണുന്നുണ്ടോ? ഇല്ല. അവിടുന്ന് അവര്‍ക്കെതിരായി ഒരു വാക്കും സംസാരിച്ചില്ല. അവിടുന്നു പറഞ്ഞു: ‘ഞാന്‍ വന്നത് ആ പാപികളെ തേടി രക്ഷിക്കാനാണ്.’ എന്നാല്‍ അവിടുന്നു കരുണയില്ലാതെ ചാട്ടവാര്‍ പ്രയോഗിച്ചത്, തങ്ങളുടെ ബൈബിളും പിടിച്ചുകൊണ്ടു മീറ്റിംഗ് ഹാളുകളില്‍ പ്രസംഗിക്കുകയും, പണത്തെ സ്‌നേഹിക്കുകയും കാപട്യമുള്ള ജീവിതം ജീവിക്കുകയും ചെയ്ത മത നേതാക്കന്മാര്‍ക്കെതിരെ ആയിരുന്നു. അതുകൊണ്ട് അവര്‍ അവിടുത്തെ കൊന്നു. നിങ്ങള്‍ പിന്തുടരുന്നത് യഥാര്‍ത്ഥ യേശുവിനെയും സത്യപ്രവാചകന്മാരെയും ആണോ? അതോ ലൗകികരായ ക്രിസ്തീയ നേതാക്കന്മാരുമായി സൗഹൃതത്തിലായിരിക്കുകയും അവരോടുകൂടെ സദ്യയില്‍ പങ്കുകൊള്ളുകയും ചെയ്യുന്ന കള്ള പ്രവാചകന്മാരെയും മറ്റൊരു യേശുവിനെയുമാണോ? ആദ്യം ന്യായവിധി വരുന്നത് ഈ നേതാക്കന്മാരുടെ മേലാണ്.
കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ വിളക്കുകള്‍ കൊണ്ടു യെരുശലേമിന്റെ ഇരുട്ടേറിയ മൂലകളില്‍ അന്വേഷിക്കും. തങ്ങളുടെ പാപങ്ങളില്‍ തൃപ്തരായിരിക്കന്നവരെയും നിര്‍വ്വികാരികളെയും ഉന്മത്തരായി കിടന്നുകൊണ്ടു യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്നു പറയുന്നവരെയും ഞാന്‍ നശിപ്പിക്കും.’ ഇന്നത്തെ സഭയിലും സുഖഭോഗങ്ങളില്‍ ജീവിക്കുന്ന നേതാക്കന്മാരുണ്ട്. അവര്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടെ സമ്പന്നന്മാരായി തീര്‍ന്നവരും കര്‍ത്താവിന്റെ കല്പനകളോട് ഉദാസീനരും ആണ്. ‘ഡയറക്ടര്‍’, ചീഫ് പാസ്റ്റര്‍’, ‘ബിഷപ്പ്’ തുടങ്ങിയ സ്ഥാനപ്പേരുകളെ അവര്‍ സ്‌നേഹിക്കുന്നു. കര്‍ത്താവ് അവരെയെല്ലാം തുറന്നു കാണിക്കുവാന്‍ പോകുകയാണ്. ഒരു സഭ ആത്മീയമായി അധഃപതിക്കുമ്പോഴെല്ലാം; അത് എപ്പോഴും ആഡംബര സമൃദ്ധിയുടെ, സ്വൈര്യതയുടെ, സുഖ സൗകര്യങ്ങളുടെ, ആളുകളുടെ ആവശ്യങ്ങളിലുള്ള ഉദാസനീനതയുടെ, പ്രാര്‍ത്ഥനാ രാഹിത്യത്തിന്റെ ജീവിതത്തിലേക്കു നീങ്ങുന്നു. അനേകം ചെറുപ്പക്കാര്‍ എരിവോടെ, ത്യാഗത്തോടെകൂടി, പ്രാര്‍ത്ഥനയോടെ, ഗൗരവമായി ദൈവവചനം പഠിക്കുന്നതോടൊപ്പം കര്‍ത്താവിനെ സേവിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ 30 വര്‍ഷം കഴിഞ്ഞപ്പോള്‍ ആവര്‍ ‘ധനത്തിന്റെ വഞ്ചനയാല്‍ ഞെരുക്കപ്പെട്ട്’ തണുത്തു പോകുവാന്‍ ഇടയാകുന്നു! നിങ്ങള്‍ ജഡത്തിന്റെ അഭിലാഷങ്ങളോട് പോരാടുന്നതിലും, ക്രിസ്തീയ ഗോളത്തിലെ ജീര്‍ണതയ്‌ക്കെതിരെ നിലകൊള്ളുന്നതിലും വിശ്വസ്തന്‍ അല്ലെങ്കില്‍, നിങ്ങള്‍ക്കു ചുറ്റുമുള്ള അഴിമതിക്കാരായ നേതാക്കന്മാരെപ്പോലെ നിങ്ങളും ആയിത്തീരും. നിങ്ങള്‍ ഞായറാഴ്ചയുടെ പ്രഭാതങ്ങളില്‍ അനേകര്‍ക്കു പ്രസംഗങ്ങള്‍ വിളമ്പുന്ന, കുടുതല്‍ കുടുതല്‍ പണം സമ്പാദിക്കുന്ന, ആഡംബര സമൃദ്ധിയില്‍ ജീവിക്കുന്ന, ഒരഭിഷേകവും നിങ്ങളുടെ മേല്‍ ഇല്ലാത്ത ഒരു ഔദ്യോഗിക പ്രസംഗകന്‍ ആയിരിക്കും. നിങ്ങള്‍ വലിയ പരമാര്‍ത്ഥതയോടെ ആരംഭിച്ചവനാണെങ്കില്‍ പോലും സെഫന്യാവിന്റെ കാലത്ത് ഇതു സംഭവിച്ചു. ഇന്നും അതു തന്നെ സംഭവിക്കുന്നു.
പാപം ചെയ്യുന്നവര്‍ ‘വഴി തപ്പി നടക്കുന്ന അന്ധന്മാരെ’ പോലെ ആണെന്നാണ് കര്‍ത്താവ് വിവരിക്കുന്നത് (സെഫ. 1:17). നേതാക്കന്മാര്‍ തന്നെ അന്ധന്മാരായാല്‍ അവരെ പിന്‍ഗമിക്കുന്നവരെല്ലാവരും കുഴിയില്‍ വീഴുമെന്നു മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. അനന്തരം സെഫന്യാവ് പറയുന്നു: ‘നിങ്ങളെ രക്ഷിക്കുവാന്‍ യഹോവയോടു യാചിക്കുക. താഴ്മയുള്ള ഏവരുമേ, അധികം താഴ്മയ്ക്കായി അന്വേഷിക്കുക’ (സെഫ. 2:3). ‘അധികം താഴ്മയ്ക്കായി അന്വേഷിക്കുക’ എന്തൊരു പ്രയോഗം! ദൈവം താഴ്മയുള്ളവരെ ആനുഗ്രഹിക്കുന്നു എന്നു സെഫന്യാവ് മനസ്സിലാക്കി. ഒരു വശത്തു ബാബിലോണിന്റെ നിഗളവും മറുവശത്തു യെരുശലേമിലെ ശേഷിപ്പിന്റെ താഴ്മയും. കയീന്റെയും, ഹാബേലിന്റെയും കാലം മുതല്‍ നാം കാണുന്നത്, മനുഷ്യപ്രകൃതിയില്‍ രണ്ടു ദിശയുണ്ടായിട്ടുണ്ട് എന്നാണ്. ബാബിലോണും യെരുശലേമും. ദുഷിച്ച, മതപരമായ വ്യവസ്ഥയാണ് ബാബിലോണ്‍. ദൈവത്തിന്റെ സത്യസഭയാണ് യെരുശലേം. ഈ സഭ വിശേഷിപ്പിക്കപ്പെടുന്നത് അത്ഭുതങ്ങള്‍ കൊണ്ടോ, അടയാളങ്ങള്‍ കൊണ്ടോ അല്ല, എന്നാല്‍ താഴ്മയാലാണ്. കൂടുതല്‍ കൂടുതല്‍ താഴ്മ അന്വേഷിക്കുന്നതില്‍ അവര്‍ ഒരിക്കലും മടുത്ത പോകുന്നില്ല.
ഇനി, ഈ ശേഷിപ്പില്‍ ഉള്‍പ്പെടുന്നവര്‍ നേരിടുന്ന അപകടം എന്താണ്? അവര്‍ തങ്ങളെത്തന്നെ മറ്റു സഭകളുമായി താരതമ്യം ചെയ്തിട്ട് തങ്ങള്‍ അവരെക്കാള്‍ ഉന്നതമായ നിലയിലായിരിക്കുന്നു എന്നതില്‍ പുകഴുന്നതാണ് ആ അപകടം. കൃത്യമായി നിങ്ങള്‍ ഇങ്ങനെ തന്നെ ചിന്തിക്കണമെന്നാണ് പിശാച് ആഗ്രഹിക്കുന്നത്, കാരണം നിങ്ങള്‍ ഇപ്രകാരം ചിന്തിക്കാന്‍ തുടങ്ങുന്ന ആ നിമിഷത്തില്‍ തന്നെ, ദൈവം നിങ്ങളുടെ ശത്രു ആയിത്തീരുകയും, നിങ്ങള്‍ നിന്ദിക്കുന്ന ആ ആളുകളെപ്പോലെ തന്നെ നിങ്ങളും ആയിത്തീരുകയും ചെയ്യും. എത്ര പെട്ടെന്ന് ആ ശേഷിപ്പിനു ബാബിലോണിന്റെ ഒരു ഭാഗമായി തീരാന്‍ കഴിയുമെന്നു നിങ്ങള്‍ കാണുക. അതുകൊണ്ടു താഴ്മയെ പിന്‍തുടരുക. എല്ലായ്‌പ്പോഴും നിങ്ങളുടെ മുഖത്തെ പൊടിയില്‍ താഴ്ത്തുക. നിങ്ങളെ ഒരിക്കലും മറ്റുള്ള ആളുകളുമായി താരതമ്യം ചെയ്യാതിരിക്കുക. യേശുവുമായി മാത്രം നിങ്ങളെ താരതമ്യം ചെയ്യുക. ഇന്നു ദൈവജനത്തിന്റെ ശേഷിപ്പില്‍ ഉള്‍പ്പെടുന്ന എല്ലാവരോടുമുള്ള എന്റെ ഉപദേശം ഇതാണ്.