വ്യാജോപദേഷ്ടാക്കന്മാര്‍ : ലൈംഗിക പാപവും പണസ്‌നേഹവും – WFTW 22 മെയ് 2016

സാക് പുന്നന്‍

   Read PDF version

പത്രൊസ് പറയുന്നു : ‘അന്ന് ദൈവജനത്തിന്റെ ഇടയില്‍ കള്ളപ്രവാചകന്മാരുമുണ്ടായിരുന്നു, അതുപോലെ നിങ്ങളുടെ ഇടയിലും വ്യാജോപദേഷ്ടാക്കന്മാരും ഉണ്ടാവും. അവര്‍ ബുദ്ധിപാര്‍വ്വം ദൈവത്തേക്കുറിച്ചുള്ള അവരുടെ നുണകള്‍ പറയും….ലൈംഗിക പാപങ്ങള്‍ ഒന്നും തെറ്റല്ല എന്നുള്ള അവരുടെ ദുരുപദേശത്തെ അനേകര്‍ പിന്തുടരും. അവ നിമിത്തം ക്രിസ്തുവും അവിടുത്തെ മാര്‍ഗ്ഗവും അപമാനിക്കപ്പെടും. ഈ ഉപദേഷ്ടാക്കന്മാര്‍ തങ്ങളുടെ അത്യാഗ്രഹത്തില്‍ നിങ്ങളുടെ പണം കൈക്കലാക്കാന്‍ വേണ്ടി നിങ്ങളോട് എന്തും പറയും'(2 പത്രൊ.2:13 ലിവിംഗ്).

ഒരു വ്യാജ ഉപദേഷാടാവിനെ തിരിച്ചറിയാനുള്ള പ്രധാനമായ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഇവിടെ ശ്രദ്ധിക്കുക ലൈംഗിക പാപവും പണസ്‌നേഹവും (2 പത്രൊ.2:2,3). ഒരു പ്രസംഗകന്റെ ഉപദേശങ്ങള്‍ നിഷേധിച്ചിട്ടല്ല പ്രാഥമികമായി ഒരു വ്യാജ ഉപദേഷ്ടാവിനെ സത്യമായതില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയുന്നത്. കാരണം തങ്ങളുടെ ഉപദേശങ്ങള്‍ എല്ലാം ശരിയായിട്ടുള്ള അനേകം വ്യാജ ഉപദേഷ്ടാക്കന്മാര്‍ ഉണ്ട്. ഗീതയില്‍ നിന്നൊ ഖുറാനില്‍ നിന്നോ പ്രസംഗിച്ചുകൊണ്ട് ഒരു പ്രസംഗകന്‍ വരികയോ യേശുക്രിസ്തു ദൈവമല്ലെന്ന് പറയുകയോ ചെയ്താല്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ആരും അയാളാല്‍ വഞ്ചിക്കപ്പെടുകയില്ല. എന്നാല്‍ ബൈബിളില്‍ നിന്ന് പ്രസംഗിച്ചുകൊണ്ട് ആരെങ്കിലും വന്ന് ക്രിസ്തീയ വിശ്വാസത്തിന്റെ എല്ലാ അടിസ്ഥാന ഉപദേശങ്ങളും പ്രസംഗിച്ചാല്‍, മിക്ക ക്രിസ്ത്യാനികളും ഒരിക്കലും അയാളെ ഒരു വ്യാജ ഉപദേഷ്ടാവായി കണക്കാക്കുകയേ ഇല്ല. എന്നാല്‍ പത്രോസ് ഇവിടെ പറയുന്നത്, വ്യാജോപദേഷ്ടാക്കന്മാരുടെ പ്രാഥമികമായ അടയാളം, ലൈംഗിക പാപത്തോടുള്ള അവരുടെ അയഞ്ഞ നിലപാടും അവരുടെ പണത്തോടുള്ള അത്യാഗ്രഹവുമാണെന്നാണ് (2 പത്രൊ.2:2,3). അവരുടെ കണ്ണുകള്‍ നിറയെ വ്യഭിചാരമാണ്. അതുകൊണ്ട് എല്ലാ സഹോദരിമാര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു : ‘നിങ്ങളെ മോഹത്തോടെ നോക്കുന്നു എന്നു തോന്നുന്ന, തങ്ങളുടെ കണ്ണുകള്‍ നിര്‍മ്മലമല്ലാത്ത, ഏതൊരു പ്രസംഗകനെയും സൂക്ഷിച്ചുകൊള്‍ക. നിങ്ങള്‍ നിങ്ങളുടെ ജീവനെ വിലമതിക്കുന്നെങ്കില്‍ അങ്ങനെയുള്ള പ്രസംഗകരില്‍ നിന്ന് അകന്നു നില്‍ക്കുക. അതുപോലെ സഹോദരന്മാരോടും സഹോദരിമാരോടും ഞാന്‍ പറയുന്നു, തന്റെ ശുശ്രൂഷക്കുവേണ്ടി നിങ്ങളുടെ പണം കൊടുക്കുവാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയും, ദൈവവചനം ഉദ്ധരിച്ചുകൊണ്ട് കൊടുക്കുവാന്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ഏതൊരു പ്രസംഗകനില്‍ നിന്നും അകന്നു മാറുക. സുവിശേഷ പ്രഘോഷണത്തിലൂടെ സമ്പന്നന്മാരായ പ്രസംഗകരെ സൂക്ഷിക്കുക. ലൈംഗിക അശുദ്ധിയും പണത്തിനോടുള്ള അത്യാഗ്രഹവും ദുരുപദേഷ്ടാക്കന്മാരുടെ പ്രാഥമികമായ രണ്ട് അടയാളങ്ങളാണ്. ഒരു പ്രസംഗകനില്‍ ഈ രണ്ട് കാര്യങ്ങള്‍ ഉണ്ടോ എന്ന് നിങ്ങള്‍ സൂക്ഷിക്കുമെങ്കില്‍ അനേകം വ്യാജോപദേഷ്ടാക്കന്മാരില്‍ നിന്നും നിങ്ങള്‍ രക്ഷിക്കപ്പെടും.

പിന്നീട് പത്രോസ് പറയുന്നത്,

1. നോഹയുടെ കാലത്ത് പാപം ചെയ്ത ദൂതന്മാരെയും

2. പുരാതനലോകത്തിലെ ഭക്തികെട്ട മുഴുവന്‍ ജനങ്ങളെയം (നോഹയുടെ കുടുംബം ഒഴികെ)

3. സോദോമിനെയും ഗോമാറായിലെ ജനങ്ങളെയും

4. കള്ളപ്രവാചകനായ ബിലെയാവിനെയും ദൈവം ശിക്ഷിച്ചതുപോലെ തന്നെ അവിടുന്ന് എല്ലാ വ്യാജ ഉപദേഷ്ടാക്കന്മാരെയും കഠിനമായി ശിക്ഷിക്കും എന്നാണ് (2 പത്രൊ.2:416). ഇവിടെ നോഹ വിളിക്കപ്പെട്ടിരിക്കുന്നത് ‘നീതിപ്രസംഗി’ എന്നാണ് (2 പത്രൊ.2:5). നോഹയുടെ നളുകള്‍ പോലെ ആയിത്തീര്‍ന്നിരിക്കുന്ന ഈ അന്ത്യനാളുകളില്‍ ദൈവത്തിനാവശ്യം അതുപോലെയുള്ള പ്രസംഗികളെയാണ്. ഒരിക്കല്‍കൂടി പത്രൊസ് വ്യാജോപദേഷ്ടാക്കന്മാരുടെ പ്രാഥമിക ലക്ഷണത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നു വ്യഭിചാരവും, അത്യാഗ്രഹവും (2 പത്രൊ.2:14). ബിലയാവിന്റെ കാര്യത്തില്‍, അവന്റെ കഴുതക്ക് ‘ആ പ്രവാചകനെ’ ക്കാള്‍ ദൈവത്തേക്കുറിച്ച് കൂടുതല്‍ അറിയാമായിരുന്നു. ഇന്നത്തെ വ്യാജ ഉപദേഷ്ടാക്കന്മാരുടെ കാര്യത്തിലും അത് അങ്ങനെയന്നെയാണ്. അവര്‍ മൃഗത്തെക്കാള്‍ വഷളാണ്.

ഈ വ്യാജ ഉപദേഷ്ടാക്കന്മാര്‍ ഒരു കാലത്ത് നീതിയുടെ മാര്‍ഗ്ഗം അറിഞ്ഞിരുന്നവരാണ്. എന്നാല്‍ ഇന്ന് അവര്‍ പിന്മാറിയിരിക്കുന്നു (2 പത്രൊ.2:21). കുളിപ്പിച്ചതിനുശേഷം പിന്നെയും ചെളിയില്‍ ഉരുളാന്‍ പോകുന്ന പന്നിയെപോലും, സ്വന്തം ഛര്‍ദ്ദിയിലേക്കു തിരിയുന്ന നായയെപ്പോലും അവര്‍ ആയിത്തീര്‍ന്നിരിക്കുന്നു (2 പത്രൊ.2:22). ഇന്ന് ലോകത്തില്‍ അനേകം വ്യാജ ഉപദേഷ്ടാക്കന്മാരും കള്ള പ്രവാചകന്മാരും ഉണ്ട്. അവര്‍ വളരെ പരമാര്‍ത്ഥികളായി തുടക്കം കുറിച്ചുവെച്ചവരാണ്. എന്നാല്‍ ഇന്ന് കുളിപ്പിച്ച പന്നിയേപ്പോലെ ആയിരിക്കുന്നു. എന്നാല്‍ അവര്‍ ഒരിക്കലും ദൈവീകസ്വഭാവത്തിന്റെ പങ്കാളികളായി തീര്‍ന്നില്ല.

ദിവ്യസ്വഭാവത്തിന് കൂട്ടാളികളായി രൂപാന്തരപ്പെടുന്നതിനു പകരം അവര്‍ വൃത്തിയുള്ള പന്നികളായി അവശേഷിച്ചു. ദൈവീക സ്വഭാവത്തിന് പങ്കാളികളാകുന്നതിനു പകരം അവര്‍ നായ്ക്കളായി നിലനിന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവരുടെ വൃത്തി എല്ലാം പുറമെ ഉള്ളതായിരുന്നു. ദൈവത്തോട് ചേര്‍ന്നുള്ള അവരുടെ ആന്തരിക നടപ്പിനേക്കുറിച്ച് അവര്‍ ഒരിക്കലും ശ്രദ്ധിച്ചില്ല. അതുകൊണ്ട് കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഛര്‍ദ്ദിച്ചത് ഭക്ഷിക്കാനായും, അഴുക്കിലേക്കും തിരിച്ചുപോയി.

What’s New?