സാക് പുന്നന്‍
Read PDF version
1 തെസ്സലോനിക്യര്‍ 4:18 വരെയുള്ള വാക്യങ്ങളില്‍ പൗലൊസ് ലൈംഗിക മേഖലയിലെ നിര്‍മ്മലതയെ പറ്റി സംസാരിക്കുന്നു. 1 തെസ്സിലോനിക്യര്‍ 4:4 സാധ്യമായ 2 വിധങ്ങളില്‍ പരിഭാഷപ്പെടുത്താം. ഇവിടെ ‘പാത്രം’ എന്ന വാക്ക് (ഗ്രീക്കില്‍ സ്‌കിയോസ്) പാരാമര്‍ശിക്കുന്നത് ഒന്നുകില്‍ നമ്മുടെ ശരീരത്തെ ആകാം അല്ലെങ്കില്‍ നമ്മുടെ ഭാര്യയെ ആകാം.
ആതുകൊണ്ട് അത് ഇങ്ങനെ അര്‍ത്ഥമാക്കാം. ‘നിങ്ങളില്‍ ഓരോരുത്തനും വിശുദ്ധിയിലും മാനത്തിലും താന്താന്റെ ശരീരത്തെ നേടുന്നതെങ്ങനെയെന്ന് അറിയണം.’ നാം നമ്മുടെ ശരീരത്തെ വിശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കാന്‍ പഠിക്കണം, കാരണം ദൈവത്തിന്റെ ഇഷ്ടം നാം ശുദ്ധീകരിക്കപ്പെടണമെന്നുള്ളതാണ് (1തെസ്സ. 4:3). ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു നമുക്കറിയാന്‍ പറ്റാത്ത അനേകം മേഖലകളുണ്ട്. എന്നാല്‍ ദൈവ ഇഷ്ടം എന്താണെന്നു നിശ്ചയമായി നമുക്ക് അറിയാവുന്ന ഒരു മേഖല ഇതാണ്. പാപകരമായതും, ലൗകീകമായതും, ക്രിസ്തു തുല്യമല്ലാത്തതുമായ എല്ലാത്തില്‍ നിന്നും വേര്‍പെട്ടിരിക്കുക എന്നതാണ് വിശുദ്ധീകരിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥം. ഇത്തരത്തിലുള്ള എല്ലാ തിന്മകളില്‍ നിന്നും നമ്മുടെ ശരീരത്തെ സ്വതന്ത്രമായി സൂക്ഷിക്കുന്നതെങ്ങനെയെന്നു നാം പഠിക്കണം.
1 തെസ്സ. 4:4 ഇങ്ങനെയും അര്‍ത്ഥമാക്കാം: ‘നിങ്ങളില്‍ ഓരോരുത്തനും വിശുദ്ധിയിലും മാനത്തിലും നിങ്ങളുടെ ഭാര്യയെ നേടുന്നത് എങ്ങനെയെന്ന് അറിയണം.’ അത് അര്‍ത്ഥമാക്കുന്നത്, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ നേടുന്നത് വിശുദ്ധവും നിര്‍മ്മലുമായ ഒരു മാര്‍ഗ്ഗത്തിലൂടെ ആയിരിക്കണം എന്നാണ്. തങ്ങള്‍ക്കു ഭാര്യമാരെ നേടുന്നതിന് ആളുകള്‍ ശ്രമിക്കാറുള്ള അനേകം അശുദ്ധമായ രീതികള്‍ ഉണ്ട്. സ്ത്രീധനത്തിനായി അന്വേഷിക്കുക എന്നത് അത്തരത്തിലുള്ള അശുദ്ധമായ രീതികളില്‍ ഒന്നാണ്. നിങ്ങള്‍ ഭാര്യയ്ക്കായി തിരയുമ്പോള്‍ വിശുദ്ധമായ ഒരൂ മാര്‍ഗ്ഗത്തിലാണോ, അതോ ലൗകികമായ യോഗ്യതകള്‍ക്കായാണോ നിങ്ങള്‍ നോക്കുന്നത്. ‘മോഹപരമായ വാഞ്ഛയില്‍’ ഒരു ഭാര്യയ്ക്കുവേണ്ടി അന്വേഷിക്കുക എന്നത് ജാതികള്‍ ഒരു ഭാര്യയ്ക്കു വേണ്ടി തിരയുന്നതു പോലെയാണ്. എന്നാല്‍ നിങ്ങള്‍ക്കു ദൈവത്തെ സേവിക്കണമെങ്കില്‍, നിങ്ങള്‍ക്കുള്ള അതേ അളവില്‍ ദൈവഭക്തിക്കൊത്ത ആഗ്രഹം ഉള്ള ഒരു ഭാര്യയ്ക്കായി നിങ്ങള്‍ അന്വേഷിക്കണം.
1 തെസ്സലോനിക്യര്‍ 4:6ല്‍ പൗലൊസ് തുടര്‍ന്നു പറയുന്നു ‘ഈ കാര്യത്തില്‍ ആരും തന്റെ സഹോദരനെ വഞ്ചിക്കരുത്.’ അതിന്റെ അര്‍ത്ഥം ‘മറ്റൊരാളിന്റെ ഭാര്യയുമായി അധികം ചങ്ങാത്തത്തിലാകരുത്’ എന്നാണ്. കാരണം, ‘അപ്രകാരം ചെയ്യുന്നവരോടു പ്രതികാരം നടത്തുന്നത് ദൈവമാണ്.’ എതിര്‍ ലിംഗത്തിലുള്ള ആളുകളുമായി നമുക്കുള്ള ബന്ധങ്ങളില്‍ നാം വളരെ ശ്രദ്ധാലുക്കളായിരിക്കേണ്ടതാണ്. കാരണം തെസ്സലോനിക്യര്‍ ജീവിച്ചിരുന്നത് ലൈംഗിക അസാന്മാര്‍ഗ്ഗികത പാപകരമായി കണക്കാക്കാതിരുന്ന ഒരു സമൂഹത്തിലായിരുന്നു. അതിനോടു വളരെ സമാനമായ ഒരു സമൂഹത്തിലാണ് ഇന്നു നാമും ജീവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, ഈ നാളുകളില്‍ സഭകളിലെ യുവാക്കളിലും, ക്രിസ്തീയ പ്രവര്‍ത്തകരുടെ ഇടയില്‍ പോലും ധാരാളം അസാന്മാര്‍ഗ്ഗികത നടമാടുന്നു. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, നാം ലോകത്തില്‍ നിന്നു വ്യത്യസ്തരായി, ഈ മേഖലില്‍ നമുക്കു ശുദ്ധമായ ഒരു സാക്ഷ്യം ഉണ്ടായിരിക്കണമെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഈ മേഖലില്‍ നിങ്ങളുടെ ശരീരത്തെ നിര്‍മ്മലതയില്‍ സൂക്ഷിക്കുന്നതെങ്ങനെയെന്നു നിങ്ങള്‍ അറിയണം. അല്ലെങ്കില്‍ നിങ്ങള്‍ കര്‍ത്താവിനെ നിരാശപ്പെടുത്തും. ദൈവത്തെ അറിഞ്ഞിട്ടും പരാജയപ്പെട്ടുപോയ ആളുകളുടെ പരിതാപകരമായ ഉദാഹരണങ്ങളാണ് ശിംശോനും ദാവീദും. നാം ജീവിക്കന്ന ഈ നാളുകളിലും അവരെപ്പോലെയുള്ള അനേകരുണ്ട്.