ജയാളിയുടെ ഒരു പുതിയ പാട്ട് – WFTW 11 ഓഗസ്റ്റ്‌ 2013

സാക് പുന്നന്‍

   Read PDF version

വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍ പോലെയും ശക്തമായ ഇടിമുഴക്കം പോലെയും സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദം ഞാന്‍ കേട്ടു.  വീണവായനക്കാര്‍ വീണ മീട്ടുമ്പോഴുണ്ടാകുന്നതു പോലുള്ള ശബ്ദമായിരുന്നു ഞാന്‍ കേട്ടത്. സിംഹാസനത്തിനും  നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുന്‍പാകെ അവര്‍ പുതിയൊരു പാട്ടു പാടി. ഭൂമിയില്‍ നിന്നും വീണ്ടെടുക്കപ്പെട്ട നൂറ്റിനാല്പത്തി നാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ട് പഠിക്കുവാന്‍ കഴിഞ്ഞില്ല .(വെളി 14:23 )
ഇവരാണ് ജയാളികള്‍. ഇവരാണ് ക്രിസ്തുവിന്റെ മണവാട്ടി. അവര്‍ ഈ ഭൂമിയില്‍ ഇരികുമ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിനുള്ളവരാണ് . ഈ ജയാളികള്‍ സിംഹാസനത്തിനു മുന്‍പില്‍ ഒരു പുതിയ പാട്ടു പാടി. ഭൂമിയില്‍ നിന്നും വീണ്ടെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ആ പാട്ട് പഠിക്കുവാന്‍ കഴിഞ്ഞത്. എന്തുകൊണ്ടാണ്  മറ്റാര്‍ക്കും ആ പാട്ട് പഠിക്കുവാന്‍ കഴിയാതിരുന്നത്  ? അവര്‍ക്ക് സംഗീതജ്ഞാനം ഇല്ലാതിരുന്നതുകൊണ്ടാണോ ? ഒരിക്കലുമല്ല . സംഗീതതാല്പര്യത്തിന് ഇവിടെ ഒരു കാര്യവുമില്ല. അവര്‍ സ്വര്‍ഗ്ഗീയ മനസ്സുള്ളവരായിരുന്നോ എന്നതാണ് ഇവിടെ പ്രധാനം . സംഗീതതല്പരരായ അനേകര്‍ പിശാചിന്റെ പാളയത്തില്‍ ഉണ്ട് .

സ്വര്‍ഗ്ഗത്തിലെ സംഗീതം മുഴുവന്‍ സ്തുതിയും ആരാധനയും സന്തോഷവും പിതാവിന്റെ സാന്നിദ്ധ്യത്തില്‍ ഉള്ള പരമാനന്ദവുമാണ് . എന്നാല്‍ സിയോന്‍ മലയുടെ മുന്‍പില്‍ നിന്ന 144000  പേര്‍ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ തന്നെ ആ സ്തുതിയുടെ ഗാനം പഠിച്ചിരുന്നു . മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തരായി എല്ലാ പിറുപിറുപ്പുകളില്‍ നിന്നും മറ്റുള്ളവരെ വിധിക്കുന്നതില്‍ നിന്നും ദൂഷണം പറയുന്നതില്‍ നിന്നും മോചനം നേടിയവരായിരുന്നു.
പകരം എല്ലാറ്റിനും എല്ലായിപ്പോഴും എല്ലാവരോടും നന്ദിയുള്ളവരായിരിക്കുവാനും എല്ലാസമയത്തും ദൈവത്തെ ആരാധിക്കുവാനും അവര്‍ പഠിച്ചിരുന്നു .

പുതിയ പാട്ട് ഇതാണ് , ‘അറക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും മാനവും മഹത്വവും സ്‌തോത്രവും സ്വീകരിപ്പാന്‍ യോഗ്യന്‍'(വെളി 5:12 ). പരാതിയുടെയോ പിറുപിറുപ്പിന്റെയോ ഒരു ഗന്ധവും ഇല്ലാത്ത ഒരു പാട്ടാണ് അത് . നമ്മില്‍ എത്ര പേര്‍ ആ പാട്ട് പഠിച്ചിട്ടുണ്ട് ? സ്വര്‍ഗ്ഗത്തിന്റെ ഈ പാട്ട് പഠിക്കുവാന്‍ ദൈവം ഭൂമിയില്‍ ഒരു ജീവിതകാലം നമുക്കെല്ലാം നല്‍കിയിട്ടുണ്ട് . പരാതിയില്‍ നിന്നും പിറുപിറുപ്പില്‍ നിന്നും 100 % വിട്ടു നില്‍ക്കുവാന്‍ നമ്മില്‍ എത്ര പേര്‍ പഠിച്ചിട്ടുണ്ട് ?

പല വിശ്വാസികളും ഭക്ഷണം മോശമായാല്‍ പരാതി പറയുന്നു . അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ട് അത് നടക്കുന്നില്ലെങ്കില്‍ പരാതി പറയുന്നു. അല്ലെങ്കില്‍ അവരുടെ അവകാശങ്ങള്‍ ആരെങ്കിലും കവര്‍ന്നെടുകുംപോള്‍ , അവരോടോ അവരുടെ കുട്ടികളോടോ ആരെങ്കിലും ദ്രോഹം ചെയുമ്പോള്‍ , അവരെയോ അവരുടെ കുടുംബാംഗങ്ങളെയോ കുറിച്ച്  ദൂഷണം പറയുമ്പോള്‍ അങ്ങനെ എത്രയെത്ര സാഹചര്യങ്ങളിലാണ് പരാതി പറയുന്നത് . എന്നാല്‍ ഇവയെല്ലാം ക്രൂശെടുത്ത് യേശുവിനെ അനുഗമിക്കുവാനും ആ പുതിയ പാട്ട് പഠിക്കുവാന്‍ നമുക്ക് അവസരം ഒരുക്കുന്നതുമാണ്. നാം ക്രൂശെടുക്കുവാനും നമ്മുടെ അവകാശത്തേയും മാനത്തേയും പ്രശസ്തിയേയും മരിപ്പിക്കുവാനും തയ്യാറല്ലെങ്കില്‍ ഈ പുതിയ പാട്ട് പഠിക്കുവാന്‍ സാദ്ധ്യമല്ല .

ഈ  144000  പേര്‍ മാത്രമാണ് ദൈവവചനം അനുസരിച്ചവര്‍. ‘എല്ലാം പിറുപിറുപ്പും വാഗ്വാദവും കൂടാതെ ചെയ്‌യുവിന്‍’ (ഫിലി 2:14 ) എല്ലാറ്റിനും സ്‌തോത്രം ചെയ്‌യുവിന്‍ (1 തെസ്സ 5:18 )

വെളിപാട് 14:3 ല്‍ കാണുന്ന ‘പഠിക്കുക’ എന്നത് വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്നു . ഈ വാക്ക് നാം സ്വയം പഠിക്കേണ്ടതാണ് . തുടക്കത്തില്‍ നമുക്കെല്ലാവര്‍ക്കും അതറിയില്ല . എന്തുകൊണ്ടാണ് ഈ 144000 പേര്‍ ഒഴികെ ആരും അത് പഠിക്കാതിരുന്നത് ? കാരണം മറ്റുള്ളവര്‍ ക്രൂശെടുക്കുക എന്നതൊക്കെ കേട്ടിട്ടുണ്ടെങ്കിലും ശോധനയുടെ നിമിഷത്തില്‍ യഥാര്‍ത്ഥത്തില്‍ ക്രൂശ് എടുക്കുന്നില്ല. 20  വര്‍ഷത്തില്‍ അധികമായി ഒരു വിശ്വാസി ആയിരുന്നിട്ടും പിറുപിറുക്കുക , ദേഷ്യപ്പെടുക , പരാതി പറയുക, ദൂഷണം പറയുക , പരദൂഷണം പറയുക തുടങ്ങിയ കാര്യങ്ങളില്‍ നിന്നും ഒരു മോചനം നേടിയിട്ടില്ല എന്നത് എത്ര ഭയാനകമാണ് . പല വിശ്വാസികളും കരുതുന്നത് ഒരിക്കല്‍ ക്രിസ്തുവിനെ സ്വീകരിച്ചുകഴിഞ്ഞാല്‍ എല്ലാം ശരിയായി എന്നാണ് . അതിനാല്‍ അവര്‍ ഒരു മിഥ്യാലോകത്താണ്  ജീവിക്കുന്നത് .