സാക് പുന്നന്‍
വെളിപ്പാട് 2,3 അദ്ധ്യായങ്ങളില്‍ കര്‍ത്താവ് ശാസിച്ച 5 ദൂതന്മാരെയും സഭകളെയും നോക്കുമ്പോള്‍, അവരില്‍ വ്യക്തമായി താഴോട്ടുളള പതനത്തിന്‍റെ ഒരു പ്രവണത കാണുന്നു:
(1) എഫെസൊസില്‍, കര്‍ത്താവിനോടുളള ആദ്യസ്നേഹം നഷ്ടപ്പെട്ടതായി നാം കാണുന്നു. ക്രിസ്തുവിനോടുളള നമ്മുടെ ഗാഢസ്നേഹം നമുക്കു നഷ്ടപ്പെടുമ്പോള്‍, താഴേയ്ക്കുളള നമ്മുടെ ഒന്നാമത്തെ ചുവടുവച്ചു കഴിഞ്ഞു. ഇത് അല്പ സമയത്തിനുളളില്‍, നമ്മുടെ സഹവിശ്വാസികളോട് നമുക്കുളള സ്നേഹം നഷ്ടപ്പെടുന്നതിലേക്കു നമ്മെ നയിക്കുന്നു.
(2) പെര്‍ഗ്ഗമൊസില്‍, ബിലെയാമിന്‍റെ ഉപദേശത്തിലൂടെ ലോകമയത്വം തന്ത്രപൂര്‍വ്വം സഭയിലേക്കു നുഴഞ്ഞു കയറിയിരിക്കുന്നതായി നാം കാണുന്നു. നിക്കലോവ്യര്‍ക്ക് (എഫെസൊസില്‍ സഭയ്ക്കു പുറത്തായിരുന്നവര്‍) ഇപ്പോള്‍ അധികാരം ലഭിച്ചിരിക്കുന്നു. ക്രിസ്തുവിനോടുളള ഏകാഗ്രതയും ഭക്തിയും നഷ്ടമാകുമ്പോള്‍, ലോകമയത്വം ഉളളിലേക്കു നുഴഞ്ഞുകയറുകയും മതപരമായ അധികാരശ്രേണി സഭയെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു മതപരമായ അധികാരശ്രേണി ഒരു സഭയുടെ നേതൃത്വം ഏറ്റെടുത്താല്‍, വളരെ എളുപ്പത്തില്‍ ബാബിലോണ്‍ പണിയപ്പെടുന്നു.
(3) തയഥൈരയില്‍, സഭ തീര്‍ത്തും ലൗകികമായി തീര്‍ന്നിരിക്കുന്നു, അതിന്‍റെ ഫലമായി മതപരമായ വ്യഭിചാരം അനിയന്ത്രിതമായിരിക്കുന്നു. ഇപ്പോള്‍ ഒരു സ്ത്രീക്ക് സഭയെ സ്വാധീനിക്കുവാനുളള അധികാരമുണ്ട്, തന്നെയുമല്ല വ്യാജകൃപ പ്രഘോഷിക്കപ്പെടുകയും ആത്മാവിന്‍റെ വരങ്ങള്‍ വ്യാജമായി അനുകരിക്കപ്പെടുകയും ചെയ്യുന്ന (പ്രത്യേകിച്ച് പ്രവചനവരം).
(4) സര്‍ദ്ദിസില്‍ നാം കാണുന്നതു കാപട്യമാണ്. പാപങ്ങള്‍ മറച്ചു വെയ്ക്കുകയും ദൈവത്തിന്‍റെ അഭിപ്രായത്തെക്കാള്‍ അധികം മനുഷ്യന്‍റെ അഭിപ്രായത്തെ വിലമതിക്കുകയും ചെയ്യുന്നു. സഭയുടെ ദൂതന്‍ ആത്മീയമായി ഉറങ്ങുകയായിരുന്നു. (ആത്മീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുളള ബോധമില്ലാതെ). കര്‍ത്താവ് ആ ദൂതനില്‍ കാണുന്ന ആത്മീയ മരണം മനുഷ്യരുടെ കണ്ണുകള്‍ക്ക് കാണുവാന്‍ കഴിയാത്തവിധത്തില്‍ ഭക്തിയുടെ വേഷം ഏതു വിധേനയും അതിനെ മറയ്ക്കുന്നു.
(5) ലവൊദിക്യയാല്‍, ശരീരം മരിക്കുക മാത്രമല്ല, അതു ചീഞ്ഞു ദുര്‍ഗന്ധം വമിക്കത്തക്കവിധം കാര്യങ്ങള്‍ വഷളായി തീര്‍ന്നിരിക്കുന്നു. ശീതോഷ്ണാവസ്ഥയും ആത്മീയ നിഗളവുമാണ് മരണത്തിനുളള കാരണങ്ങള്‍. മുകളില്‍ പറഞ്ഞ 4 സഭകളില്‍ ഓരോന്നിലും എന്തെങ്കിലും നല്ല കാര്യങ്ങള്‍ ഇപ്പോഴും കര്‍ത്താവിനു കാണുവാന്‍ കഴിയുന്നു. എന്നാല്‍ ഇവിടെ ലവൊദിക്യയില്‍ അവിടുത്തേക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല.
മുകളില്‍ പറഞ്ഞ സഭകളില്‍ മൂപ്പന്മാര്‍ٹആരും തന്നെ അവരുടെ സ്വന്ത ജീവിതങ്ങളുടെയോ, അവരുടെ സഭകളുടെയോ യഥാര്‍ത്ഥ ആത്മീയാവസ്ഥയെ കുറിച്ചു അറിവുളളവരായിരുന്നില്ല. അവരെക്കുറിച്ചു തന്നെ അവര്‍ക്കുണ്ടായിരുന്ന ഉന്നതാഭിപ്രായം മൂലം അവരെല്ലാവരും സ്വയം തൃപ്തരായിരുന്നു. കര്‍ത്താവിന് അവാരോട് വ്യക്തിപരമായി സംസാരിക്കുവാനുണ്ടായിരുന്നതു കേള്‍ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കാരണം അവര്‍ മറ്റുളളവരോടു പ്രസംഗിക്കുവാനുളള സന്ദേശങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അവരുടെ സ്വന്തം ആവശ്യം കാണുന്നതിനെക്കാള്‍ മറ്റുളളവരോടു പ്രസംഗിക്കുന്നതിലാണ് അവര്‍ താല്‍പര്യപ്പെട്ടിരുന്നത്. ഒരു വ്യക്തി ഒരു പ്രാവശ്യം ഒരു സഭയുടെ ദൂതന്‍ (മുപ്പന്‍) ആയിക്കഴിഞ്ഞാല്‍, പിന്നീട് താന്‍ സ്വയം തിരുത്തലുകള്‍ ആവശ്യമുളള ഒരു അവസ്ഥയ് ക്ക്അപ്പുറത്താണ് എന്നു സങ്കല്‍പ്പിക്കുവാന്‍ വളരെ എളുപ്പമാണ്. “പ്രബോധനം കൈക്കൊളളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കുറിച്ചു” (സഭാപ്ര 4:13) ബൈബിള്‍ പറയുന്നുണ്ട്. ഈ അഞ്ചുസഭകളുടെയും എല്ലാ ദൂതന്മാരും ആ മൂഢനായ രാജാവിനെപ്പോലെ ആയിരുന്നു. തങ്ങളുടെ വാക്കുകള്‍ ഏതെങ്കിലും കാര്യത്തില്‍ തെറ്റിപ്പോകാനുളള സാധ്യതയെക്കുറിച്ചു സങ്കല്പിക്കുവാന്‍ പോലും കഴിയാത്ത വിധത്തില്‍ അവരുടെ വാക്ക് വളരെക്കാലം കൊണ്ട് ഒരു നിയമമായി തീര്‍ന്നിരുന്നു!! അത്രയും കബളിപ്പിക്കപ്പെട്ട ഒരു അവസ്ഥയായിരുന്നു അവരുടേത്. തങ്ങളുടെ ജീവിതങ്ങളില്‍ നിന്ന് ഒരിക്കലും ദൈവത്തിന്‍റെ അഭിഷേകം നഷ്ടപ്പെടുവാന്‍ കഴിയുകയില്ല എന്ന് അവര്‍ കരുതി. അവരുടെ നിഗളഭാവമായിരുന്നു അവരെ ആത്മീയമായി ചെകിടന്മാരാക്കി തീര്‍ത്തത്. വളരെ നന്നായി ആരംഭിച്ചു എങ്കിലും വളരെ പെട്ടെന്ന് വഴിയരികില്‍ വീണുപോയ മറ്റൊരു വിഡ്ഡിയായ രാജാവായിരുന്നു ശൗല്‍രാജാവ്. ആദ്യം അവന്‍ കര്‍ത്താവിനാല്‍ രാജാവായി അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ ” അവന്‍റെ സ്വന്ത കാഴ്ചയില്‍ അവന്‍ ചെറിയവനായിരുന്നു” (1ശമു.15:17)എന്നാല്‍ അവന്‍ തന്നെക്കുറിച്ചുളള താഴ്ന്ന ചിന്തകളില്‍ അവനെത്തന്നെ സൂക്ഷിച്ചില്ല. അതുകൊണ്ട് അവനു ദൈവത്തിന്‍റെ അഭിഷേകം നഷ്ടപ്പെട്ടു. അതിനുശേഷം അഭിഷേകം യുവാവായ ദാവീദിന്മേല്‍ ആയി. ശൗല്‍ ഇതു മനസ്സിലാക്കി, എങ്കിലും ആ യാഥാര്‍ത്ഥ്യത്തെ നേരിടുവാന്‍ അവന്‍ കൂട്ടാക്കിയില്ല. അവന്‍ ശാഠ്യത്തോടെ അവന്‍റെ സിംഹാസനത്തില്‍ തന്നെ ഇരിക്കുന്നതു തുടരുകയും ദാവീദിനെ കൊല്ലുവാന്‍ അന്വേഷിക്കുകയും ചെയ്തു ഒടുക്കം, ദൈവം ശൗലിന്‍റെ ജീവനെടുക്കുകയും ദാവീദിനെക സിംഹാസനത്തില്‍ ഇരുത്തുകയും ചെയ്തു. ഇന്നു പല സഭകളിലും നാം ഇതേ സാഹചര്യങ്ങള്‍ കാണുന്നു. ഒരിക്കല്‍ കര്‍ത്താവിന്‍റെ ദൂതുവാഹകരായിരുന്ന പലരില്‍ നിന്നും ആത്മാവിന്‍റെ അഭിഷേകം പുറപ്പെട്ടുപോയിട്ട്, ഇപ്പോള്‍ അത് അവരുടെ സഭകളില്‍ ഉളള അവരെക്കാള്‍ ചെറുപ്പക്കാരായ ചില സഹോദരന്മാരില്‍ ശക്തിയോടെ ആവസിക്കുന്നു. എന്നാല്‍ ആ “വൃദ്ധരും മൂഢന്മാരുമായ രാജാക്കന്മാര്‍ക്ക്” ഇതു കണ്ടിട്ട് വഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് അവര്‍ എന്തു ചെയ്യുന്നു? അവരുടെ തന്നെ രാജത്വത്തെ സംരക്ഷിക്കുവാനുളള അവരുടെ അസൂയയും അവരുടെ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ വേറൊരു വിധത്തില്‍ ആ യുവ സഹോദരന്മാരെ അടിച്ചമര്‍ത്തുവാന്‍ പ്രേരിപ്പിക്കുന്നു. ഒരു പക്ഷേ ഇതിനു സമാനമായ ചില കാര്യങ്ങള്‍ പിന്‍മാറ്റത്തിലായിപ്പോയ ഏഷ്യാമൈനറിലുളള ഈ അഞ്ചുസഭകളിലും സംഭവിച്ചിരിക്കാം. അതുകൊണ്ട് ആ ദൂതന്മാര്‍ക്കു അവസാനമായി കര്‍ത്താവ് ഒരു മുന്നറിയിപ്പു നല്‍കി.
ദൈവത്തിനു മുഖപക്ഷമില്ല, അവിടുത്തേക്ക് പ്രത്യേക മമതയുളളവരുമില്ല. ശിക്ഷണമുളള ഒരു ജീവിതം നയിക്കുന്നതില്‍ താന്‍ ശ്രദ്ധാലു അല്ലെങ്കില്‍ താനും വീണുപോകയും അയോഗ്യനായി തളളപ്പെടുകയും ചെയ്യുമെന്ന് അപ്പൊസ്തലനായ പൗലൊസ് പോലും മനസ്സിലാക്കി ( 1 കൊരി 9:27).
പൗലോസ് തിമൊഥെയൊസിനോടു ഇപ്രകാരം പറഞ്ഞു, “നിന്നെത്തന്നെയും നിന്‍റെ ഉപദേശത്തെയും സൂക്ഷിച്ചു കൊളളുക, ഇതില്‍ ഉറച്ചു നില്‍ക്കുക, അങ്ങനെ ചെയ്താല്‍ നീ നിന്നെയും നിന്‍റെ പ്രസംഗം കേള്‍ക്കുന്നവരെയും രക്ഷിക്കും” ( 1 തിമൊ 4:16). തിമൊഥെയൊസിന് ഒന്നാമത് അവന്‍റെ സ്വന്ത ജീവിതത്തെത്തന്നെ സൂക്ഷിക്കേണ്ടിയിരുന്നു. അപ്പോള്‍ അവന് തന്‍റെ സ്വന്ത ജീവിതത്തില്‍ ക്രിസ്താനുരൂപമല്ലാത്ത കാര്യങ്ങളില്‍ നിന്നുളള രക്ഷ അനുഭവിക്കുവാനും അങ്ങനെ മറ്റുളളവരെയും അതുപോലെയുളള ഒരു രക്ഷയിലേക്കു നയിക്കുവാന്‍ പ്രാപ്തനാക്കപ്പെടുകയും ചെയ്തു. ഓരോ സഭയിലുളള അവിടുത്തെ ദൂത്വാഹകര്‍ക്കുവേണ്ടി കര്‍ത്താവു നിയമിച്ചിട്ടുളള മാര്‍ഗ്ഗം ഇതു തന്നെയാണ്.
പൗലൊസ് എഫെസൊസിലുളള സഭയിലെ മൂപ്പന്മാരോട് ഒന്നാമതായി അവരുടെ തന്നെ ജീവിതങ്ങളെ സൂക്ഷിക്കുവാനും പിന്നീട് അവരുടെ ആട്ടിന്‍കൂട്ടത്തിന്‍റെ ജീവിതങ്ങളെ സൂക്ഷിക്കുവാനും പറഞ്ഞു (അപ്പൊ പ്ര 20:28).
കര്‍ത്താവിന്‍റെ ഓരോ സന്ദേശവാഹകരുടെയും ഉത്തരവാദിത്തം ഇതാണ് – ഒന്നാമത് അവന്‍റെ സ്വന്ത ജീവിതത്തെ നിര്‍മ്മലതയിലും സ്ഥിരമായ ആത്മാഭിഷേകത്തിലും സൂക്ഷിക്കുക എന്നത്. “നിന്‍റെ വസ്ത്രം എല്ലായ്പ്പോഴും വെളളയായിരിക്കട്ടെ, നിന്‍റെ തലയില്‍ എണ്ണ കുറയാതിരിക്കട്ടെ” (സഭാ. 9:8).
കര്‍ത്താവിന് ഈ സന്ദേശവാഹകരോട് നേരിട്ടു സംസാരിക്കുവാനുളള ആഗ്രഹമുണ്ടായിരുന്നു.എന്നാല്‍ അവര്‍ക്കു കേള്‍ക്കുവാനുളള ചെവികള്‍ ഇല്ലായിരുന്നു. ഒടുക്കം അവിടുത്തേക്ക് അവരോടു ഒരു അപ്പൊസ്തലനിലൂടെ സംസാരിക്കേണ്ടി വന്നു. കര്‍ത്താവിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന ഒരു യോഹന്നാന്‍ എങ്കിലും കുറഞ്ഞ പക്ഷം അവിടെ ഉണ്ടായിരുന്നതിനു ദൈവത്തിനു നന്ദി.
എല്ലാ വിധത്തിലും അവര്‍ക്കു പരാജയങ്ങളുണ്ടായിരുന്നെങ്കിലും, ഈ അഞ്ചു ദൂതന്മാരുടെ കാര്യത്തില്‍ കര്‍ത്താവിനൊരു പ്രത്യാശ ഉണ്ടായിരുന്നു – കാരണം അവരെയെല്ലാം ഇപ്പോഴും അവിടുന്നു തന്‍റെ വലം കയ്യില്‍ പിടിച്ചിരിക്കുന്നു (വെളി 2:1). അവര്‍ മാനസാന്തരപ്പെടുമെങ്കില്‍, അവര്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ശ്രേഷ്ഠരായ സഹോദരന്മാരാകുവാന്‍ കഴിയുമായിരുന്നു. അങ്ങനെ അവരുടെ സഭകള്‍ക്ക് കര്‍ത്താവിന്‍റെ തേജസ്സിനെ ഒരിക്കല്‍ കൂടി പ്രസരിപ്പിക്കുവാന്‍ കഴിയും. ഏതു വിധത്തിലായാലും അവര്‍ ഈ അന്തിമ മുന്നറിയിപ്പിനെ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, പിന്നീട് കര്‍ത്താവ് അവരെ പുറംതളളും.
ഈ കഴിഞ്ഞ 20 നൂറ്റാണ്ടുകളില്‍ ലോകത്തിന്‍റെ ഓരോ ഭാഗത്തും ഈ പ്രക്രിയ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത് എങ്ങനെയാണെന്ന് ക്രിസ്തീയ സഭയുടെ ചരിത്രം കാണിക്കുന്നു. അതു കൊണ്ടാണ് ഓരോ സ്ഥലത്തും ഇത്രയധികം ബാബിലോണിയന്‍ “സഭകള്‍” ഇപ്പോള്‍ നാം കണ്ടെത്തുന്നത്. ഒരു നഗരത്തില്‍ ഒരു വിളക്കുതണ്ടു പോലും ശേഷിക്കാത്ത വിധത്തില്‍ വഷളായ ഒരവസ്ഥയിലേക്ക് ഇതിന് ആയിതീരുവാന്‍ കഴിയും. ഓരോ നാമധേയസഭക്കും ഒരു ബാബിലോണിയന്‍ സഭയായി തീരാന്‍ കഴിയും.
ഒരു സഭയില്‍ കര്‍ത്താവ് അന്വേഷിക്കുന്നത് എന്താണ്:
1) ക്രിസ്തുവിനോടുളള ഭക്തിയും അന്യോന്യമുളള സ്നേഹവും കൊണ്ട് എരിയുന്ന ഒരു സഭ;
2) ദൈവത്തിലുളള ഒരു ജീവനുളള വിശ്വാസം പ്രസംഗിക്കുന്ന ഒരു സഭ;
3) ദൈവത്തിന്‍റെ എല്ലാ കല്‍പ്പനകളോടും പൂര്‍ണ്ണമായ അനുസരണത്തിനു ഊന്നല്‍ കൊടുക്കുന്ന ഒരു സഭ;
4) ലജ്ജകൂടാതെ യേശുവിന്‍റെ സാക്ഷ്യം പ്രഘോഷിക്കുന്ന ഒരു സഭ;
5) ആത്മീയനിഗളം,കാപട്യം, ലോകമയത്വം ഇവയ്ക്കെതിരായി നില കൊളളുന്ന ഒരു സഭ;
6) വ്യാജ അപ്പൊസ്തലന്മാര്‍, വ്യാജ ഉപദേഷ്ടാക്കന്മാര്‍, വ്യാജവരങ്ങള്‍ ഇവയെ വെളിച്ചത്തു കൊണ്ടുവരുന്ന ഒരു സഭ;
7) ജഢത്തിന്‍റെ ക്രൂശീകരണം നിരന്തരമായി പ്രസംഗിക്കപ്പെടുന്ന ഒരു സഭ;
8) നിരന്തരമായി തങ്ങളെതന്നെ വിധിക്കുവാന്‍ എല്ലാ വിശ്വാസികളെയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു സഭ;
9) യേശു തന്നെ ജയാളി ആയിരുന്നതു പോലെ, ജയാളികളാകുവാന്‍ വിശ്വസികളെ വെല്ലുവിളിക്കുന്ന ഒരു സഭ;
ഓരോ സ്ഥലത്തും അവിടുത്തെ നാമത്തിനു ഇതു പോലെ ഒരു സാക്ഷ്യം കര്‍ത്താവ് ആഗ്രഹിക്കുന്നു.