ആത്മീയ പുരോഗതിയുടെ 3 പടികള്‍- WFTW 14 ഏപ്രിൽ 2019

സാക് പുന്നന്‍

യോഹന്നാന്‍റെ സുവിശേഷത്തില്‍, പരിശുദ്ധാത്മാവിലൂടെ സാധ്യമാകുന്ന ആത്മീയ പുരോഗതിയുടെ മൂന്നു പടികളെ വിവരിക്കുവാന്‍ യേശു ജലത്തിന്‍റെ പ്രതീകമാണ് ഉപയോഗിച്ചത്.

പടി 1:

യോഹന്നാന്‍ 3:5ല്‍, വെളളത്താലും ആത്മാവിനാലും ജനിക്കുന്നതിനെക്കുറിച്ച് അവിടുന്നു സംസാരിക്കുന്നു. ഇത് “രക്ഷയുടെ പാനപാത്രം” ആണ് (സങ്കീ 116:13). അതുമായിട്ടാണ് നമ്മുടെ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത്. ഈ കപ്പിലെ വെളളത്താല്‍ നാം ശുദ്ധീകരിക്കപ്പെടുകയും അവിടുത്തെ മക്കളെന്ന നിലയില്‍ നമ്മെ ദൈവരാജ്യത്തിലേക്കു കൊണ്ടുവരികയും ചെയ്യുന്നു.

പടി 2:

യോഹന്നാന്‍ 4:14ല്‍, വീണ്ടും ആകപ്പ് “വെളളമുളള കിണര്‍ (ഉറവ) ആയി തീരുന്നതിനെക്കുറിച്ചു പറയുന്നു. നാം നിരന്തരമായി ഒന്നിലും കുറവില്ലാതെ ജയത്തിലും സന്തോഷത്തിലും ജീവിക്കത്തക്കവിധം, അവിടുന്നു നമ്മുടെ ആന്തരിക ആഗ്രഹങ്ങളെല്ലാം നടത്തി തരുന്ന പരിശുദ്ധാത്മാവിന്‍റെ ആഴമേറിയ ഒരു അനുഭവമാണത്. തന്‍റെ സ്വന്തം പുരയിടത്തില്‍ ഒരു കിണറുളള ഒരുവന്‍ നഗരസഭയുടെ ജല വിതരണ സംവിധാനത്തില്‍ ആശ്രയിക്കുന്നവനല്ല. പുറമേ നിന്ന് ആര്‍ക്കും അവന്‍റെ ജലവിതരണ സംവിധാനത്തെ അടയ്ക്കുവാന്‍ കഴിയുകയില്ല, കാരണം അവനു തന്‍റെ സ്വന്തം പുരയിടത്തില്‍ തന്നെ ജലത്തിന്‍റെ സ്രോതസ്സ് ഉണ്ട്. ക്രിസ്തുവില്‍ ശാശ്വതമായ സമൃദ്ധിയുടെ രഹസ്യം കണ്ടെത്തുന്ന ക്രിസ്ത്യാനിയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. അവനു പുറത്തുളള ആര്‍ക്കും അവന്‍റെ സന്തോഷത്തിന്‍റെയോ സമാധാനത്തിന്‍റെയോ ജയത്തിന്‍റെയോ വിതരണം നിര്‍ത്തികളയുവാന്‍ കഴിയുകയില്ല (യോഹന്നാന്‍ 16:22).

പടി 3.

യോഹന്നാന്‍ 7:38ല്‍ യേശു വീണ്ടും പറഞ്ഞത്, ആ കിണര്‍ ഇനി ഒരു നദിയായി തീരുകയും, ഒരു വിശ്വാസിയുടെ ഉളളില്‍ നിന്ന് അനേകം നദികള്‍ ഒഴുകുകയും ചെയ്യും എന്നാണ്. ഇതു നിറഞ്ഞു കവിയുന്ന സമൃദ്ധിയുടെ ഒരു ചിത്രമാണ്. അങ്ങനെയുളള ഒരു വിശ്വാസിക്കു തന്‍റെ ചുറ്റും ആവശ്യത്തിരിക്കുന്ന അനേകം ആളുകളുടെ ദാഹം ശമിപ്പിക്കുവാന്‍ കഴിയും. ഒരു കിണറിനു നമ്മുടെ സ്വന്തം ആഗ്രഹങ്ങള്‍ മാത്രം തൃപതിപ്പെടുത്താന്‍ കഴിയുന്ന സ്ഥാനത്ത്, ജീവജലത്തിന്‍റെ നദികള്‍ക്ക് , നമ്മെ നാം പോകുന്ന ഇടങ്ങളിലെല്ലാം, അനേകര്‍ക്ക് ഒരു അനുഗ്രഹമാക്കി തീര്‍ക്കും.

” ഞാന്‍ നിന്നെ അനുഗ്രഹിക്കും—-നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും (ഉല്‍പ 12:2-3), എന്നതായിരുന്നു ദൈവം അബ്രാഹാമിനെ അനുഗ്രഹിച്ച അനുഗ്രഹം. ഇപ്പോള്‍ പരിശുദ്ധാത്മാവിലൂടെ നമ്മുടെതായിതീരാന്‍ കഴിയുന്ന അനുഗ്രഹവും ഇതു തന്നെയാണ് (ഗലാ. 3:14).നമ്മില്‍ നിന്നു ജീവജലത്തിന്‍റെ നദികള്‍ ഒഴുകുന്ന ഒരു അവസ്ഥയിലേക്ക് ദൈവം നമ്മെ അനുഗ്രഹിക്കുമ്പോള്‍, നമ്മുടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുളള കുടുംബങ്ങള്‍ മാത്രമല്ല, ലോകം മുഴുവനുമുളള കുടുംബങ്ങള്‍ പോലും നമ്മിലൂടെ അനുഗ്രഹിക്കപ്പെടുവാന്‍ ഇടയാകും.

നമുക്കു പാപത്തില്‍ നിന്നു രക്ഷിക്കപ്പെടുവാനും അതുമൂലം മറ്റുളളവര്‍ക്ക് ഒരനുഗ്രഹമായിരിക്കുവാനും കഴിയും എന്നതാണ് സുവിശേഷത്തിന്‍റെ നല്ല വാര്‍ത്ത. ഈ സമയത്ത് നമ്മില്‍ നിന്നു നിരന്തരമായി ജീവജലം ഒഴുകുന്ന നദികള്‍ നമുക്കുണ്ടാകുകയും, നാം കണ്ടുമുട്ടുന്ന ഓരോ കുടുംബങ്ങള്‍ക്കും അനുഗ്രഹമായിരിക്കുവാന്‍ നമുക്കു കഴിയുകയും ചെയ്യും. ദൈവം നമ്മോടു കരുണയുളളവനായിരിക്കുന്നതു പോലെ നമുക്കു മറ്റുളളവരോടു കരുണയുളളവരായിരിക്കുവാന്‍ കഴിയും. ദൈവം നമുക്കു സ്വാതന്ത്ര്യം നല്‍കിയതു പോലെ നമുക്കു മറ്റുളളവര്‍ക്കു സ്വാതന്ത്ര്യം നല്‍കുവാന്‍ കഴിയും. ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നതു പോലെ തന്നെ നമുക്കു മറ്റുളളവരേ അനുഗ്രഹിക്കുവാന്‍ കഴിയും. ദൈവം നമുക്കു സൗജന്യമായി തന്നതുപോലെ നമുക്കു മറ്റുളളവര്‍ക്ക് സൗജന്യമായി നല്‍കുവാന്‍ കഴിയും. ദൈവം നമ്മോടു വിശാല ഹൃദയമുളളവനായിരിക്കുന്നതു പോലെ നമുക്കു മറ്റുളളവരോട് ആയിരിക്കുവാന്‍ കഴിയും.

എ.ഡബ്ളിയു. ടോസര്‍ ആത്മീയ ശക്തിക്കാവശ്യമായ അഞ്ചു തീരുമാനങ്ങള്‍ എന്ന അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ പറയുന്നത് : നിങ്ങള്‍ നിങ്ങളുടെ ആത്മീയ പുരോഗതിയെക്കുറിച്ച് -പുതു സന്തോഷം, പുതുശക്തി, പുതുജീവന്‍ ഇവ നേടുന്നതില്‍ – ഗൗരവമുളളവരാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങളുടെ ജീവിതത്തെ സംബന്ധിക്കുന്ന ചില തീരുമാനങ്ങള്‍ എടുക്കുകയും അവ പാലിക്കുന്നതില്‍ തുടര്‍ന്നു പോകുകയും വേണം.

“ഒരു തീരുമാനം ഇതാണ് : മറ്റൊരാളിനെ വേദനപ്പിക്കുന്നതൊന്നും ആരെയും കുറിച്ചു ഒരിക്കലും പറയുകയില്ല”.

” സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു” (1 പത്രൊസ് 4:8). ഏഷണി പറയുന്നവനു ദൈവത്തിന്‍റെ പ്രീതിയില്‍ സ്ഥാനമില്ല. ദൈവ മക്കളില്‍ ആരുടെയെങ്കിലും പ്രശസ്തിക്കു മുറിവേല്‍പ്പിക്കുകയോ തടസ്സമുണ്ടാക്കുകയോ ചെയ്യുന്ന ഏതെങ്കിലും കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമെങ്കില്‍, അതിനെ എന്നെന്നേക്കുവമായി കുഴിച്ചുമൂടുക. ദൈവം അതിന്‍റെ കാര്യം ഏറ്റെടുക്കട്ടെ. ” നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നീയും വിധിക്കപ്പെടും” (മത്താ. 7:2). ദൈവം നിങ്ങളോടു നല്ലവനായിരിക്കണമെങ്കില്‍, നിങ്ങള്‍ അവിടുത്തെ മക്കളോടു നല്ലവരായിരിക്കണം. “നമ്മുടെ പിതാവിന്‍റെ മേശയുടെ നിയമം ആവശ്യപ്പെടുന്നത് ഒരേ മേശക്കു ചുറ്റും. നിന്‍റെ കൂടെ ഇരിക്കുന്ന മറ്റുളളവരെക്കുറിച്ചു നീ കഥകള്‍ പറഞ്ഞുണ്ടാക്കരുതെന്നാണ്, അവരുടെ സഭാവിഭാഗം എന്തായിരുന്നാലും, അവരുടെ ദേശം ഏതായിരുന്നാലും അവര്‍ ഏതു പശ്ചാത്തലമുളളവരായിരുന്നാലും അതു കാര്യമല്ല”. (ബ്യൂട്ടി ഓഫ് ഹോളിനെസ് എന്ന പുസ്തകത്തില്‍ നിന്ന്).

ഇന്നു നാം എല്ലാവരും ആ തീരുമാനം എടുക്കുന്നെങ്കില്‍ അതൊരു നല്ല കാര്യമാണ് – ഒരിക്കലും മറ്റൊരാളിനെക്കുറിച്ചു അവനെയോ അവന്‍റെ പ്രശസ്തിയെയോ മുറിവേല്‍പ്പിക്കുന്ന യാതൊന്നും മറ്റൊരാളോടു പറയുകയില്ല – മാത്രമല്ല ഈ വര്‍ഷത്തിന്‍റെ ഇനിയുളള നാളുകള്‍ മാത്രമല്ല നമ്മുടെ ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ഈ തീരുമാനം പാലിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആ തീരുമാനപ്രകാരം ജീവിച്ചിട്ടുളളവരെല്ലാം കണ്ടെത്തിയ ഒരു കാര്യം തങ്ങളുടെ ദൈനംദിന സംഭാഷണത്തില്‍ നിന്നു യോഗ്യമല്ലാത്ത കാര്യങ്ങളെ ഒഴിവാക്കുകയും ആത്മീകവര്‍ദ്ധനയുണ്ടാക്കുന്നതും പ്രയോജനപ്രദമായതുമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുകയും ചെയ്തപ്പോള്‍, അതിനു പകരമായി ദൈവം, തന്‍റെ വാഗ്ദത്തം നിവര്‍ത്തിക്കുകയും, അവരെ അവിടുത്തെ വക്താക്കളാക്കി – അവിടുത്തെ വായാക്കി – തീര്‍ക്കുകയും ചെയ്തു (യിരെ.15:19).