സാക് പുന്നന്‍
കർത്താവിൻ്റെ വഴി ഒരുക്കുവാൻ വേണ്ടി 4 കാര്യങ്ങൾ ചെയ്യുവാനാണ് ദൈവം തന്നെ അയച്ചിട്ടുള്ളത് എന്ന് സ്നാപക യോഹന്നാൻ പറഞ്ഞു (ലൂക്കോ. 3:5):
1. താഴ്വരകളെ ഉയർത്തുവാൻ (നികത്തുവാൻ)
2. മലകളെയും കുന്നുകളെയും താഴേക്കു കൊണ്ടുവരുവാൻ
3. വളഞ്ഞ വഴികൾ നേരേയാക്കുവാൻ
4. ദുർഘട വഴികൾ നിരപ്പുള്ളതാക്കുവാൻ
നമ്മുടെ ജീവിതങ്ങളിൽ പരിശുദ്ധാത്മാവു ചെയ്യാൻ അന്വേഷിക്കുന്നതും ഈ കാര്യങ്ങളാണ്.
1. താഴ്ന്നു കിടക്കുന്ന മേഖലകളെ അവിടുത്തേക്ക് ഉയർത്തി കൊണ്ടുവരേണ്ടതുണ്ട് – ലൈംഗികത, പണം, മനുഷമാനവും പ്രശസ്തിയും തുടങ്ങിയവ പോലെയുള്ള – ഭൗമിക കാര്യങ്ങളാൽ നാം ഭരിക്കപ്പെടുന്ന മേഖലകൾ.
2. നിഗളം, ധാർഷ്ട്യം, ദുരഭിമാനം (നമ്മുടെ കഴിവുകൾ മൂലമുള്ളവ) എന്നീ മലകളെ അവിടുത്തേക്ക് താഴ്ത്തിക്കൊണ്ടു വരേണ്ടതുണ്ട്, അധീശത്വത്തിൻ്റെ ചെറിയ കുന്നുകൾ പോലും (ഉദാഹരണത്തിന്, നാം ഒരു ജോലി നന്നായി ചെയ്യുമ്പോൾ).
3. നമ്മുടെ ഉള്ളിലുള്ള എല്ലാ വക്രതയും കപടതയും അവിടുത്തേക്ക് പുറത്താക്കേണ്ടതുണ്ട്.
4. അവിടുത്തേക്ക് നമ്മുടെ കാഠിന്യം, പരുഷത, കാർക്കശ്യം ഇവയെ മൃദുലമാക്കേണ്ടതുണ്ട്.
അപ്പോൾ സകലരും ദൈവം നമ്മുടെ ജീവിതങ്ങളിൽ കൊണ്ടുവന്ന രക്ഷയെ കാണും എന്നാണ് വാഗ്ദത്തം (ലൂക്കോ.3:6), തന്നെയുമല്ല നമ്മുടെ ജഡത്തിൻ്റെ ഓരോ ഭാഗവും ദൈവത്തിൻ്റെ തേജസിനെ വെളിപ്പെടുത്തും (യെശ. 40:3-5 വരെയുള്ള വാക്യങ്ങൾ താരതമ്യം ചെയ്യുക). പുൽമേട്ടിലെ തീ പോലെ നമ്മുടെ ജഡത്തിലുടനീളം അവിടുത്തെ തേജസ്സ് വീശിയടിച്ച് കുറേശ്ശേ കുറേശ്ശേ ആയി മേഖലകൾ തോറുമുള്ള അതിൻ്റെ ഓരോ കണവും നശിപ്പിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
യെരെമ്യാവ് 48:10 ൽ, ഇങ്ങനെ പറയുന്നു “യഹോവയുടെ പ്രവൃത്തി (നമ്മുടെ ജഡത്തിൻ്റെ എല്ലാ മേഖലകളിലും യേശുവിനെ കർത്താവാക്കുന്ന പ്രവൃത്തി) ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ, രക്തം ചൊരിയാതെ വാൾ അടക്കി വെയ്ക്കുന്നവനും ശപിക്കപ്പെട്ടവനും (അതായത് തൻ്റെ ജഡത്തിൻ്റെ മോഹങ്ങളെ) നിഷ്കരുണമായി കൈകാര്യം ചെയ്യുന്നതിനു പകരം മൃദുവായി കൈകാര്യം ചെയ്യുന്നവൻ)”. അടുത്ത വാക്യത്തിൽ അത് തുടർന്നു പറയുന്നത് മോവാബ് പാത്രത്തിൽ നിന്ന് പാത്രത്തിലേക്ക് പകരപ്പെട്ടിട്ടില്ലാത്തതു കൊണ്ട്, അവൻ്റെ മണത്തിന് വ്യത്യാസം വന്നിട്ടില്ല എന്നാണ്.
ജോൺ ഫോലെറ്റ്, ‘പാത്രത്തിൽ നിന്ന് പാത്രത്തിലേക്ക് പകരപ്പെട്ടത്’ എന്ന തലക്കെട്ടോടു കൂടിയ തൻ്റെ ലേഖനത്തിൽ, നമ്മുടെ മട്ട് നീക്കം ചെയ്യേണ്ടതിന് ദൈവം നമ്മെ പകരുന്ന വിവിധ പാത്രങ്ങളെ കുറിച്ച് പറയുന്നു- തെറ്റിദ്ധാരണയുടെ, പരിഹാസത്തിൻ്റെ, വ്യാജമായ കുറ്റാരോപണങ്ങളുടെ, ഇരുണ്ട ശോധനയുടെ ഒക്കെ പാത്രങ്ങൾ. ഈ പാത്രങ്ങൾക്കെല്ലാം നമ്മുടെ ജീവിതങ്ങളിൽ നിന്ന് മട്ട് നീക്കി കളയുന്നതിനുള്ള വളരെ അത്ഭുതകരമായ ഒരു വഴിയുണ്ട്, വീഞ്ഞ് നിശ്ചലമായി (“സ്വസ്ഥതയിൽ”) നില കൊള്ളുന്നെങ്കിൽ മാത്രം, അങ്ങനെയായാൽ മട്ടിന് വേഗത്തിൽ അടിയാൻ കഴിയും. ഒരിക്കൽ പാത്രത്തിൻ്റെ അടിത്തട്ടിൽ മട്ട് അടിഞ്ഞു കഴിഞ്ഞാൽ, ദൈവം നമ്മെ മറ്റൊരു പാത്രത്തിലേക്ക് പകരും. അങ്ങനെ നമ്മുടെ സൗരഭ്യം കൂടുതൽ മാധുര്യമുള്ളതായി തീരുന്നു. എന്നാൽ നാം സ്വസ്ഥതയിലായിരിക്കാൻ പഠിക്കണം- ഒരിക്കലും നമ്മെ തന്നെ നീതീകരിക്കാതെ അല്ലെങ്കിൽ നമ്മെ തന്നെ പ്രതിരോധിക്കാതെ. അല്ലാത്ത പക്ഷം, നിരന്തരമായ അസ്വാസ്ഥ്യത്തിലൂടെ, വീഞ്ഞ് അതിൻ്റെ മട്ടിൽ നിന്ന് സ്വതന്ത്രമാകുന്നില്ല. ദൈവജനത്തിൻ്റെ ഇടയിൽ നഷ്ടമായി പോയ ധാരാളം കഷ്ടതകൾ ഉണ്ട് കാരണം അവർ തങ്ങളുടെ കാര്യങ്ങൾ ദൈവത്തിന് അർപ്പിച്ച് അത് അവിടുത്തേക്ക് വിട്ടു കൊടുക്കാതെ തങ്ങളെ തന്നെ നീതീകരിക്കുന്നു.
സെഖര്യാവ് 2:13ൽ, നാം വായിക്കുന്നത് “സകല ജഡവുമായുള്ളോരെ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ (സ്വസ്ഥതയിൽ ഇരിക്കുക), കാരണം അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് നമ്മുടെ മധ്യേ വസിക്കുവാൻ ഇറങ്ങി വന്നിരിക്കുന്നു” (വാക്യം 10 കാണുക). എപ്പോഴും നമ്മുടെ ഉള്ളിൽ അതങ്ങനെ തന്നെ ആയിരിക്കണം.