എന്തുകൊണ്ട് ഉത്തരങ്ങൾ താമസിപ്പിക്കുന്നു – WFTW 19 മെയ് 2024

സാക് പുന്നൻ

പ്രാർഥനകൾക്ക് ഉത്തരം നൽകാൻ താമസിക്കുന്നതെന്തുകൊണ്ടാണ് എന്നു നമുക്കു മനസ്സിലാകുന്നില്ല. എന്നാൽ അവിടുത്തെ വഴികൾ തികവുള്ളതാണ്, അതു തന്നെയല്ല അവിടുന്നു നമ്മുടെ വഴി തികവുള്ളതാക്കുകയും ചെയ്യുന്നു (സങ്കീ.18:30,32).

യേശു പറഞ്ഞത് (അപ്പൊ.പ്ര.1:7ൽ), ദൈവം തൻ്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുവാൻ നാം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ്.

ചില കാര്യങ്ങൾ ദൈവത്തിനു മാത്രമുള്ളതാണ്. ഉദാഹരണത്തിന്, താഴെ പറയുന്ന കാര്യങ്ങൾക്ക് മനുഷ്യൻ അനുവദിക്കപ്പെട്ടിട്ടില്ല :

1. ആരാധന സ്വീകരിക്കാൻ (മത്താ. 4:10)
2. മഹത്വം സ്വീകരിക്കാൻ (യെശ.42:8)
3. പ്രതികാരം ചെയ്യാൻ (റോമ.12:19)
4. സംഭവങ്ങളുടെ സമയം അറിയുന്നതിന് (അപ്പൊ. പ്ര. 1:7)

ഈ നാലു കാര്യങ്ങളും ദൈവത്തിൻ്റെ വിശേഷാധികാരമാണ്. ഒന്നും (1) രണ്ടും (2) എല്ലാ ക്രിസ്ത്യാനികളും അംഗീകരിക്കും. അനേകം പേർ മൂന്നാമത്തേതും അംഗീകരിക്കും. എന്നാൽ ആത്മീയരായവർ, മറ്റു മൂന്നും അംഗീകരിക്കുന്ന അത്ര വേഗത്തിൽ നാലാമത്തേതും അംഗീകരിക്കും. അതുകൊണ്ട് നമ്മുടെ ചില പ്രാർഥനകൾക്ക് ഉത്തരം നൽകാൻ കർത്താവ് താമസിക്കുമ്പോൾ, നാം വിനയത്തോടെ അവിടുത്തെ ഹിതം അംഗീകരിക്കണം.

ദൈവം അപ്പോഴും സിംഹാസനത്തിൽ തന്നെയാണ്. അവിടുന്നു തൻ്റെ സ്വന്തമായതിനെ എപ്പോഴും ഓർക്കുകയും എല്ലാ കാര്യങ്ങളും നമ്മുടെ നന്മയ്ക്കായി ചെയ്യുകയും ചെയ്യുന്നു.

“ദൈവത്തോട് പക്ഷം ചേർന്നു നിൽക്കുന്നവൻ എപ്പോഴും ജയിക്കുന്നു- അവന് ഒരവസരവും നഷ്ടപ്പെടുന്നില്ല. അവൻ്റെ ചെലവിൽ ദൈവഹിതം വിജയിക്കുമ്പോൾ അതവന് ഏറ്റവും മധുരമുള്ളതാണ്.”

അതുകൊണ്ട്, നമുക്ക് “പ്രാർഥനയിലും ദൈവവചന ശുശ്രൂഷയിലും ഉറ്റിരിക്കാം” (പ്രവൃ. 6:4). അപ്പോൾ “ദൈവരാജ്യം പ്രസംഗിക്കുവാനും കർത്താവായ യേശുവിനെ കുറിച്ചു പഠിപ്പിക്കുവാനും – തടസ്സപ്പെടാതെ” നമുക്ക് കഴിയും (പ്രവൃ.28:31).

നമ്മിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജീവജല നദികൾ

പുതിയ ഉടമ്പടിയുടെ സുവിശേഷം കേൾക്കേണ്ട ആവശ്യക്കാരായ വിശ്വാസികൾ ലോകമെമ്പാടുമുണ്ട്. ഈ നാളുകളിൽ അനേക രാജ്യങ്ങളിലുള്ള വിശ്വാസികൾ അവരുടെ പണത്തിൻ്റെ പിന്നാലെ നടക്കുന്ന പ്രാസംഗികരാലും, അവരുടെമേൽ ഭരണം നടത്തുന്ന അന്ധാരാധനാ നേതാക്കന്മാരാലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അടിമകളാക്കപ്പെട്ട ഈ വിശ്വാസികൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

എവിടെ പോകണമെന്നറിയാൻ, നാം ആത്മാവിൻ്റെ നടത്തിപ്പിന് സൂക്ഷ്മ സംവേദനക്ഷമതയുള്ളവരായിരിക്കണം (യെശ. 30:21). അനേകം വിശ്വാസികളും സത്യം കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു സമയം അടുത്തുവരുന്നു. അതുകൊണ്ട് നാം ഏതു സമയത്തും വചനം പ്രസംഗിക്കാൻ ഒരുങ്ങിയിരിക്കണം- അതു നമുക്ക് സൗകര്യപ്രദം ആയിരിക്കുമ്പോഴും അതുപോലെ തന്നെ സൗകര്യപ്രദമല്ലാതിരിക്കുമ്പോഴും (2 തിമൊ. 4:2,3).

നാം ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ അവകാശപ്പെടുകയും അതിനു ശേഷം നാം “നമ്മുടെ സഭയിൽ നിന്ന് എല്ലാ ദിക്കുകളിലേക്കും ജീവജലത്തിൻ്റെ നദികൾ ഒഴുകുമെന്നു വിശ്വസിക്കുകയും ചെയ്യുക – കിഴക്കോട്ടും പടിഞ്ഞാറോട്ടും – വർഷം മുഴുവൻ” (സെഖര്യാ.14:8).

എന്നാൽ നമ്മിൽ നിന്ന് ആ ജീവജല നദികൾ മറ്റുള്ളവരിലേക്ക് ഒഴുകുന്നതെങ്ങനെയാണ്?

സങ്കീ. 23:5ൽ “നമ്മുടെ പാനപാത്രം നിറഞ്ഞു കവിയുന്നതിനെ കുറിച്ച് നാം വായിക്കുന്നു. “നിറഞ്ഞു കവിയുക” എന്നതിന് അവിടെ ഉപയോഗിച്ചിരിക്കുന്ന മൂല എബ്രായ പദം “റെവായാ” എന്നാണ്. ബൈബിളിൽ ഈ വാക്ക് (എബ്രായ ഭാഷയിൽ) വേറെ ഒരിടത്തു മാത്രമേ ഉപയോഗിച്ചിട്ടുള്ളു – സങ്കീർത്തനം 66:12ൽ, അവിടെ അത് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് “സമൃദ്ധിയുടെ ഇടം” എന്നാണ്.

അതുകൊണ്ട് നാം അനുമാനിക്കുന്നത് ജീവജലത്താൽ, “നമ്മുടെ പാനപാത്രം നിറഞ്ഞു കവിയുന്ന” സ്ഥാനത്തേക്കു വരേണ്ടതിന്, സങ്കീ.66:12നു മുമ്പു പറഞ്ഞിരിക്കുന്ന അനുഭവങ്ങളിലൂടെ നാം കടന്നു പോകേണ്ടിയിരിക്കുന്നു എന്നാണ് – അതായത് 10-12 വരെയുള്ള വാക്യങ്ങൾ, അവിടെ നാം വായിക്കുന്നത് :

  • വെള്ളി ഊതിക്കഴിക്കുമ്പോലെ ദൈവം നമ്മെ ഊതിക്കഴിക്കും (ശുദ്ധീകരിക്കും);
  • ദൈവം നമ്മെ ഒരു വലയിൽ അകപ്പെടുത്തും (ഞെരുക്കമുള്ള സാഹചര്യങ്ങൾ);
  • മറ്റുള്ളവർ നമ്മുടെ മുതുകത്ത് , നമ്മെ സമ്മർദത്തിലാക്കാൻ വേണ്ടി ഭാരങ്ങൾ വയ്ക്കാൻ ദൈവം അനുവദിക്കും;
  • ദൈവം മനുഷ്യരെ നമ്മുടെ തലമേൽ കയറി ഓടിക്കുമാറാക്കും;
  • ദൈവം നമ്മെ ആളിക്കത്തുന്ന “തീയിൽ” ഇടും (അഗ്നിശോധനകൾ);
  • അതിനുശേഷം ദൈവം നമ്മെ “മഞ്ഞുപോലെ തണുത്ത” വെള്ളത്തിൽ ഇടും (അവിടുത്തെ സാന്നിധ്യത്തിൻ്റെ ഒരു അനുഭവവും ഇല്ലാതെ).

തങ്ങളുടെ ജീവിതങ്ങളിൽ ദൈവത്തിൻ്റെ ഈ ശിക്ഷണങ്ങളെ സ്വീകരിക്കുന്നവർ ഒടുവിൽ മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതിന് തങ്ങളുടെ പാനപാത്രങ്ങൾ നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നതായി കണ്ടെത്തും.

കർത്താവിനു സ്തോത്രം!!

What’s New?