നിന്റെ കുടുംബ പശ്ചാത്തലത്തില്‍ മഹിമപ്പെടരുത് – സാക് പുന്നന്‍

WFTW മലയാളം 20 മെയ്‌, 2012

സ്വര്‍ഗ്ഗത്തിന്റെ  മഹത്വത്തില്‍ നിന്നും ഭൂമിയിലേക്കുള്ള വരവ് തന്നെ അവിടുത്തെ താഴ്മയുടെ പ്രദര്‍ശനമാണ്‌. വീണ്ടും പറയുന്നു, “അവിടുന്ന് മനുഷ്യനായി തന്നത്താന്‍ താഴ്ത്തി (ഫിലി.2 :8 ) “. ” എല്ലാ വിധത്തിലും തന്റെ സഹോദരരോട് സദൃശ്യനായി തീര്‍ന്നു”(എബ്രാ. 2 :17 ) ദൈവമുമ്പാകെ അവിടുന്ന് മറ്റു മനുഷ്യര്‍ക്ക്‌ തുല്യനായി. ദൈവം തന്നെ എല്ലാം ആകേണ്ടതിന് അവിടുന്ന് ഒന്നും ആയില്ല. ഇതാണ് യഥാര്‍ദ്ധ താഴ്മ. 

ലോകപ്രകാരം ഒരു മനുഷ്യന്റെ മഹത്വവും വലിപ്പവും അളക്കുന്നത്, ആ വ്യക്തിയുടെ സ്ഥാനം, സമ്പത്ത്, നേട്ടങ്ങള്‍ , കുടുംബ മഹിമ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ യേശുക്രിസ്തുവില്‍ കണ്ട ദൈവമഹത്വം ഇതില്‍നിന്നും വളരെ വ്യത്യസ്തമാണ്. താന്‍ ഏത് കുടുംബത്തില്‍ ജനിക്കണമെന്ന് തീരുമാനിക്കാന്‍ അവസരമുണ്ടായിരുന്ന ഏക വ്യക്തി യേശുവാണ്. നമുക്കാര്‍ക്കും അങ്ങിനെയൊരു തെരഞ്ഞെടുപ്പിന് അവസരമുണ്ടായിരുന്നില്ല. 

ഏത് കുടുംബമാണ്  യേശു തെരഞ്ഞെടുത്തത്? “അവിടെനിന്നും എന്തെങ്കിലും നന്മ വരുമോ”(യോഹ.1 :46 ) എന്ന് ആളുകള്‍ ചോദിക്കുന്ന നസ്രേത്തിലെ ഒരു പാവപ്പെട്ട, ആരും അറിയാത്ത ഒരു തച്ചന്റെ കുടുംബം. യാഗം കഴിക്കുവാന്‍ ഒരു ആട്ടിന്‍കുട്ടിയെ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവണ്ണം ദരിദ്രരായിരുന്നു അവര്‍ . (ലുക്കോ. 2 :22 -24 വാക്യങ്ങള്‍ , ലേവ്യ.12 :8 നോട് ചേര്‍ത്ത് കാണുക). എന്ന് തന്നെയല്ല ജനിക്കുമ്പോള്‍ എവിടെ ജനിക്കണമെന്ന് കൃത്യമായി തെരഞ്ഞെടുക്കുവാന്‍ സാധിക്കുമായിരുന്ന ഒരേയൊരു വ്യക്തി യേശുവായിരുന്നു. തന്റെ ജന്മസ്ഥലം തീരുമാനിക്കുവാനുള്ള അവസരം ഉണ്ടായിരിക്കെ അവിടുന്ന് ഏത് സ്ഥലമാണ് തെരഞ്ഞെടുത്തത്? കേവലം ഒരു കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടി.

വീണ്ടും ശ്രദ്ധിക്കുക, യേശു തനിക്കായി തെരഞ്ഞെടുത്ത കുടുംബ പാരമ്പര്യം. മത്തായി 1 :3 – 6 ല്‍ പരാമര്‍ശിച്ചിരിക്കുന്ന  യേശുവിന്റെ വംശാവലിയില്‍ നാല് സ്ത്രീകളുടെ പേര് പറയുന്നുണ്ട്.  ഒന്നാമത്തേത് താമാര്‍ , യൂദായെന്ന തന്റെ അമ്മായിയപ്പനില്‍ നിന്നും വ്യഭിചാരത്തിലൂടെ ഒരു മകനുണ്ടായവള്‍ . രണ്ടാമത്തേത് രാഹാബ് , യെരീഹോവിലെ കുപ്രസിദ്ധയായ വേശ്യ . മൂന്നാമത്തവള്‍ ലോത്തിന് തന്റെ പുത്രിയുമായുള്ള വ്യഭിചാരത്തില്‍ ഉണ്ടായ മോവാബിന്റെ വംശത്തില്‍പ്പെട്ട രൂത്ത് . നാലാമത്തവള്‍ ദാവീദുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെട്ട ഊരിയാവിന്റെ ഭാര്യ ബെത്ത്ശേഭ. 

എന്തുകൊണ്ടാണ് യേശു ഇത്ര ലജ്ജാകരമായ ഒരു കുടുംബ പാരമ്പര്യത്തില്‍ ജനിക്കുവാന്‍ തീരുമാനിച്ചത്? വീഴ്ച പറ്റിയ ആദാമ്മ്യ വംശത്തോട്‌ പൂര്‍ണ്ണമായി എകീഭവിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്. അവിടെ നാം യേശുവിന്റെ താഴ്മയാണ് കാണുന്നത്. കുടുംബ മഹിമയോ വംശാവലിയുടെ മഹത്വമോ അവിടുന്ന് ആഗ്രഹിച്ചില്ല. യേശു മനുഷ്യവര്ഗ്ഗത്തോട്  പൂര്‍ണ്ണമായും എകീഭവിച്ചു. വംശം, കുടുംബം, ജീവിതത്തിലെ സ്ഥാനം തുടങ്ങിയവയ്ക്കൊക്കെ അതീതമായി മനുഷ്യവര്‍ഗ്ഗത്തിന്റെ സമത്വത്തില്‍ അവിടുന്ന് വിശ്വസിച്ചു. അതുകൊണ്ടുതന്നെ അവിടുന്ന് സമൂഹത്തില്‍ ഏറ്റവും താഴ്ന്നവനായി . എല്ലാവര്ക്കും ദാസനായിരിക്കുന്നതിനുവേണ്ടി അവിടുന്ന് എല്ലാവരിലും താഴ്ന്നവനായി. സ്വയം താഴ്ന്നു നില്‍ക്കുന്നവര്‍ക്ക് മാത്രമേ മറ്റുള്ളവരെ ഉയര്‍ത്തുവാന്‍ കഴിയുകയുള്ളൂ. യേശു അങ്ങിനെ ആയിരുന്നു.

What’s New?