മറ്റുള്ളവരെ നിങ്ങളെക്കാള്‍ ശ്രേഷ്ഠരെന്ന് കരുതുക – WFTW 17 ആഗസ്റ്റ് 2014

സാക് പുന്നന്‍

   Read PDF version

യേശുതന്നെത്തന്നെ പൂര്‍ണമായി മനുഷ്യനോടു താദാത്മ്യപ്പെടുത്തി. അവിടുന്ന് ഒരു മനുഷ്യനായിരിക്കുന്നതില്‍ ലജ്ജിച്ചില്ല. ഭഅവിടുന്ന് നമ്മെ തന്റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ ലജ്ജിച്ചില്ല’ എന്നു വേദപുസ്തകം പറയുന്നു. ചില സമയത്തു നാം മറ്റുള്ള മനുഷ്യരെക്കാള്‍ ശ്രേഷ്ഠരാണെന്ന് നമുക്കു തോന്നാം. നാം കൂടുതല്‍ വിദ്യാഭ്യാസമുള്ളവരാണെന്നും അല്ലെങ്കില്‍ നാം സമൂഹത്തിലെ ഒരുന്നത വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും നമുക്കു തോന്നുന്നു. ഇതിന്റെ എല്ലാം കാരണം ആദാം പാപം ചെയ്തതു മുതല്‍ തന്നെ ബാധിച്ചിട്ടുള്ള വഴിപിഴച്ച നിഗളമാണ്. വര്‍ഗ്ഗം, കുടുംബം, വിദ്യാഭ്യാസം, ബുദ്ധിശക്തി, സംസ്‌കാരം, ജീവിതത്തിലെ സ്ഥാനം അല്ലെങ്കില്‍ എന്തു തന്നെയായായലും ഉവയൊന്നും കണക്കിലെടുക്കാതെ, എല്ലാ മനുഷ്യരും തുല്യരാണെന്ന് തെളിയിച്ചു ബോധ്യപ്പെടുത്താനാണ് യേശു വന്നത്. അവിടുന്നു വരികയും യിസ്രായേലില്‍, തന്റെ സമയത്ത് സമൂഹത്തില്‍ ഏറ്റവും താഴ്ന്ന നിലയിലുള്ളതും, ഏറ്റവും ചെറിയവനുമായ ഒരുവനോടു താദാത്മ്യപ്പെടുകയും ചെയ്തു. അവിടുന്ന് എല്ലാവരുടെയും താഴെയുള്ളവനായി വന്നു. കാരണം തനിക്കു എല്ലാവരുടെയും ദാസനായി തീരുവാന്‍ ഉള്ള ഏക മാര്‍ഗ്ഗം അതായിരുന്നു. നിങ്ങള്‍ക്ക് ഒരാളിന്റെ താഴെ പോകാന്‍ മനസ്സില്ലെങ്കില്‍ നിങ്ങള്‍ക്ക് അയാളുടെ ദാസനാകുവാന്‍ കഴിയുകയില്ല. നിങ്ങള്‍ക്ക് ഒരാളിനെ മുകളിലേക്ക് ഇയര്‍ത്തണമെങ്കില്‍, നിങ്ങള്‍ അയാളുടെ അടിയില്‍ പോകണം. യേശു അങ്ങനെയാണ് വന്നത്.

ഇപ്പോള്‍, പരിശുദ്ധാത്മാവ് വന്നിട്ടുള്ളത് നമ്മുടെ മനസ്സിനെ ക്രിസ്തുവിന്റേതു പോലെ ആക്കുവാനാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ നമ്മുടെ ചിന്താരീതി കൃത്യമായി ക്രിസ്തുവിന്റേതുപോലെ ആക്കുവാനാണ്. നിങ്ങള്‍ തനിയെ ആയിരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെക്കുറിച്ചു തന്നെ എന്തെല്ലാമാണു ചിന്തിക്കുന്നത്? ഒരുപക്ഷേ നിങ്ങള്‍ സുന്ദരാനാണെന്ന്, അല്ലെങ്കില്‍ വളരെ ബുദ്ധിശാലിയാണെന്ന്, അല്ലെങ്കില്‍ ഒരു ധനിക കുടുംബത്തില്‍ ജനിക്കാന്‍ ഭാഗ്യമുള്ള ഒരാളാണെന്ന്, അല്ലെങ്കില്‍ അതുപോലെയുള്ള മറ്റു കാര്യങ്ങള്‍ ഉള്ള ഒരാളാണെന്നു നിങ്ങളെക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? എങ്കില്‍ അവിടെ നിങ്ങളുടെ ചിന്തകള്‍ എത്രമാത്രമാണ് ക്രിസ്തുവിന്റേതുപോലെയെന്നും, എത്രമാത്രമാണു പിശാചിന്റേതുപോലെയെന്നും നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും. നിങ്ങള്‍ നിങ്ങളെത്തന്നെ മറ്റൊരാളിനോടു താരതമ്യം ചെയ്യുകയും നിങ്ങളെത്തന്നെ ഉന്നതനാണെന്ന് നിരൂപിക്കയും ചെയ്താല്‍, അതു പിശാചായിത്തീര്‍ന്ന ലൂസിഫറിന്റെ അതേ വിധത്തിലുള്ള ചിന്തകളാണ്. ഭമറ്റുള്ളവരെ നമ്മെക്കാള്‍ ശ്രേഷ്ഠരെന്ന് കരുതിക്കൊള്‍വിന്‍’ എന്ന് ഫിലിപ്യര്‍ 2:3ല്‍ പറയുന്നു. കൂടാതെ പൌലൊസ് ആ ഭാഗത്തു യേശുക്രിസ്തു നമുക്കു മാതൃക ആയിരിക്കുന്നതിനെക്കുറിച്ചു തുടര്‍ന്നു പറയുന്നു: താന്‍ എല്ലാ വിശുദ്ധന്മാരിലും ഏറ്റവും ചെറിയവന്‍ ആണ് എന്നു പൌലൊസ് എഫെസ്യര്‍ 3:8ല്‍ ഒരു തവണ പറഞ്ഞു. തന്നെക്കുറിച്ചു തന്നെ ചിന്തിക്കുമ്പോള്‍ അദ്ദേഹം തന്നെത്തന്നെ എല്ലാ വിശ്വാസികളിലും താഴ്ന്നവന്‍ എന്നു പറയുവാന്‍ തക്കവണ്ണം പൌലൊസ് ക്രിസ്തുവിന്റെ താഴ്മയില്‍ പിടിക്കപ്പെട്ടിരുന്നു.

ഫിലിപ്യര്‍ 2:3ല്‍ പറയുന്നത് മറ്റുള്ളവരെ നിങ്ങളെക്കാള്‍ ശ്രേഷ്ഠരെന്നു കരുതുവാനാണ്. യേശു എപ്പോഴും മറ്റുള്ളവരെ അധികം ശ്രേഷ്ഠരായി കരുതിയിരുന്നു. അതുകൊണ്ടാണ് അന്ത്യ അത്താഴത്തില്‍ യേശുവിനെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്നവനായി നാം കാണുന്നത്. നിങ്ങള്‍ക്കറിയാമോ, അത് ആ നാളുകളില്‍ അടിമകള്‍ ചെയ്യുന്ന ജോലിയായിരുന്നു. നിങ്ങള്‍ ഒരു ഭവനത്തിലേക്കു ചെന്നാല്‍, ആ ഭവനത്തിന്റെ യജമാനന്‍ ഒരു ധനികനാണെങ്കില്‍ അയാള്‍ക്ക് അടിമകള്‍ ഉണ്ടായിരിക്കും. അടിമകള്‍ എന്നു പറഞ്ഞാല്‍ വിലയ്ക്കു വാങ്ങപ്പെട്ട ആളുകള്‍ ആണ്. അവര്‍ക്കു കൂലി ഒന്നും കിട്ടുകയില്ല. അവര്‍ ദാസന്മാരെക്കാള്‍ താഴ്ന്നവരാണ്. ഒരു വീട്ടില്‍ ഒരു അതിഥി വരുമ്പോള്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത്, അവരുടെ കാലിലെ ചെരിപ്പു ഊരിയിട്ട് അവരുടെ പാദങ്ങളില്‍ നിന്നു പൊടി കഴുകിക്കളയുന്നത് ആ അടിമകളുടെ ജോലി ആയിരുന്നു. അതുകൊണ്ട് ഒരു അത്താഴമോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും നടത്തുന്ന എവിടെയും വാതിലിനടുത്ത് ഒരു പാത്രത്തില്‍ വെള്ളം ഉണ്ടായിരിക്കും. അങ്ങനെ യേശുവും ശിഷ്യന്മാരും ഈ അന്ത്യ അത്താഴത്തിനു വന്നപ്പോള്‍ അവിടെ ഒരു ആതിഥേയന്‍ ഇല്ലായിരുന്നു. കാരണം അവര്‍ക്ക് ഒരു ഒഴിഞ്ഞ മുറി മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ വാതിലിനടുത്ത് വെള്ളമുള്ള ഒരു പാത്രം വച്ചിരുന്നു. ഇപ്പോഴാത്തെ ചോദ്യം, ആരാണ് ആളുകളുടെ പാദങ്ങള്‍ കഴുകുന്ന ജോലി ചെയ്യാന്‍ പോകുന്നത്? ഓരോ ശിഷ്യനും ചിന്തിച്ചു കാണും ഭഭകൊള്ളാം, ഞാന്‍ അതു ചെയ്യാന്‍ പോകുന്നില്ല.” പത്രൊസ് ചിന്തിച്ചു കാണും ഭഭകൊള്ളാം, യേശു പോയതിനുശേഷം ഞാനാണ് നേതാവാകാന്‍ പോകുന്നത്. അതുകൊണ്ട് എനിക്ക് അങ്ങനെ ഒരു കാര്യം എങ്ങനെ ചെയ്യാന്‍ കഴിയും.” മത്തായിയും ചിന്തിച്ചു കാണും ഭഭകൊള്ളാം, ഞാനൊരു വിദ്യാസമ്പന്നനായ കണക്കെഴുത്തുകാരനാണ്, എനിക്കു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ടു നടക്കാന്‍ സാധിക്കില്ല.” അങ്ങനെ ഓരോ ശിഷ്യനും ചിന്തിച്ചിരിക്കാം. തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഏതെങ്കിലും തരത്തില്‍ ഉയര്‍ന്നവരാണ് അതുകൊണ്ട് ഒരു അടിമയുടെ പണി ചെയ്യാന്‍ അവരെക്കൊണ്ട് കഴിയുകയില്ല.

അപ്പോള്‍ യേശു ആ വെള്ളമുള്ള പാത്രം എടുത്ത് അവരുടെ പാദങ്ങള്‍ കഴുകാന്‍ തുടങ്ങി. എന്തുകൊണ്ട്? കാരണം അവിടുന്നു പറഞ്ഞു, ഭഭനിങ്ങളെല്ലാവരും എന്നെക്കാള്‍ ശ്രേഷ്ഠരാണ്.” അവര്‍ അവിടുത്തേക്കാള്‍ ആത്മീയരായിരുന്നില്ല അവിടുന്ന് അങ്ങനെ ചിന്തിച്ചുമില്ല എന്നാല്‍ അവിടുന്ന്, അവര്‍ കൂടുതല്‍ ശ്രേഷ്ഠരെന്ന വിധത്തില്‍ അവരോട് ഇടപെട്ടു. അവിടുന്ന് വാസ്തവത്തില്‍ തന്നെത്തന്നെ ഉള്ളതുപോലെ കണക്കാക്കി. അത് അവിടുന്ന് താഴ്മയുള്ളവനാണെന്നു കാണിക്കാന്‍ വേണ്ടിയുള്ള ഒരഭിനയമായിരുന്നില്ല എന്നു നിങ്ങള്‍ക്കറിയാം. തങ്ങള്‍ താഴ്മയുള്ളവരാണെന്ന് അഭിനയിക്കുന്ന ആളുകള്‍ ഉണ്ടാകാം, തങ്ങള്‍ ദാസന്മാരാണെന്നും താഴ്മയുള്ളവരാണെന്നും കാണിക്കാന്‍ വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നവരാണവര്‍. അതെല്ലാം കാപട്യം ആണ്. ദൈവം അതിനെ വെറുക്കുന്നു. യേശു പരമാര്‍ത്ഥതയുള്ളവനായിരുന്നു. തന്റെ സ്വര്‍ഗ്ഗീയ പിതാവിന്റെ മുമ്പാകെ അവിടുന്ന് യഥാര്‍ത്ഥത്തില്‍ ഒന്നുമല്ലാത്ത ആ സ്ഥാനം ഏറ്റെടുത്തു. ഇതു തന്നെയാണ് യഥാര്‍ത്ഥ താഴ്മ എന്നു പറയുന്നത്. പിതാവിന്റെ മുമ്പില്‍ തികച്ചും ഒന്നുമല്ലാത്ത ഒരു സ്ഥാനം എടുക്കുന്നു. ഭഭകര്‍ത്താവേ ഞാന്‍ ഒന്നുമല്ല. ഞാന്‍ ആയിരിക്കുന്നതെല്ലാം, അവിടുന്ന് എന്നെ ആക്കിയതാണ്.”

ആരാണ് നിന്നെ ബുദ്ധിയുള്ളവനാക്കിയത്? ദൈവം. മാനസിക വളര്‍ച്ചയില്ലാത്തവരായി ഈ ലോകത്തിലേക്കു പിറന്നു വീണ അനേകം കുഞ്ഞുങ്ങള്‍ ഉണ്ട്. നിങ്ങള്‍ക്കും അങ്ങനെ ജനിക്കാമായിരുന്നു. കുറവുകളുള്ള തലച്ചോറുമായോ, കുറവുകളുള്ള ശരീരവുമായോ നിങ്ങള്‍ക്കു ജനിക്കായിരുന്നു. പോളിയോ ഉള്ളവനായി ജനിക്കുകയോ അല്ലെങ്കില്‍ പിന്നീട് പോളിയോ പിടിപെടുകയോ ചെയ്യാമായിരുന്നു – അല്ലെങ്കില്‍ ഈ ലോകത്തിലേക്കു പിറക്കുന്ന അനേകം കുഞ്ഞുങ്ങളെപ്പോലെ ജന്മനാ ഉള്ള രോഗങ്ങള്‍ മൂലം വൈകല്യങ്ങളുള്ളവനായി നീ ജനിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ എന്തായേനേ? നമ്മുടെ സ്ഥിതിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നാം പൂര്‍ണ്ണമായും താഴ്മയുള്ളവരായിക്കുന്നതാണ് വാസ്തവത്തില്‍ നമുക്ക് അനുയോജ്യമായിട്ടുള്ളത്. ഭകര്‍ത്താവേ ലഭിച്ചതല്ലാതെ എനിക്കെന്താണുള്ളത്. ഭോഷനായ ഒരു മനുഷ്യന്‍ മാത്രമാണ് നിഗളിയായിരിക്കുന്നത്.

ലൂക്കൊ 2:51ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ഭഅവിടുന്നു നസ്രത്തിലേക്കു വന്ന് 30 വര്‍ഷത്തോളം ജോസഫിനും മറിയയ്ക്കും വിധേയപ്പെട്ട് തന്റെ ജീവിതം തുടര്‍ന്നു.’ ഇവിടെ ജോസഫും മറിയയും തികഞ്ഞവരായിരുന്നോ? അല്ല. അവര്‍ അതില്‍നിന്നു വളരെ ദൂരെയായിരുന്നു. ഇന്നുള്ള ഏതൊരു ദമ്പതികളെക്കാളും ഒട്ടും മെച്ചമയിരുന്നില്ല. കുറഞ്ഞപക്ഷം വല്ലപ്പോഴുമെങ്കിലും തമ്മില്‍ വഴക്കിടുന്ന ഭര്‍ത്താവും ഭാര്യയുമുള്ള ഒരു ശരാശരി ക്രിസ്തീയ കുടുംബത്തെക്കുറിച്ചു ചിന്തിക്കുക. കൊള്ളാം, ജോസഫും മറിയയും അതുപോലെ ആയിരുന്നു. ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത പരിപൂര്‍ണ്ണരായ ആളുകളായിരുന്നില്ല അവര്‍. അങ്ങെയുള്ള ആരും തന്നെ ഇല്ല. അവര്‍ പാപികളായിരുന്നു. അവര്‍ അപൂര്‍ണ്ണരായിരുന്നു. അവര്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ ഭവനത്തിലാണ് പാപം ഇല്ലാത്തവനായ, പരിപൂര്‍ണ്ണനായ, ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ലാത്തവനായ യേശു ജീവിച്ചത്. അതുകൊണ്ട് ആര് ആര്‍ക്കാണ് കീഴടങ്ങേണ്ടിയിരുന്നത്? ജോസഫും മറിയയും യേശുവിനാണു കീഴടങ്ങിയിരിക്കേണ്ടത് എന്നു ചിലര്‍ ചിന്തിച്ചേക്കാം. ശരിയാണോ? പരിപൂര്‍ണ്ണരല്ലാത്തവര്‍, അതായത് ജോസഫും മറിയയും പരിപൂര്‍ണ്ണമായവന്, അതായത് യേശുവിന് കീഴടങ്ങണം. പക്ഷേ അത് അങ്ങനെ ആയിരുന്നില്ല. പൂര്‍ണ്ണതയില്ലാത്തവരായ വളര്‍ത്തുപിതാവിനും അമ്മയ്ക്കും യേശു വിധേയപ്പെട്ടിരുന്നു. നമ്മെക്കാള്‍ താഴ്ന്നവര്‍ക്ക് കീഴടങ്ങിയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്നു നിങ്ങള്‍ക്കറിയാം. നിങ്ങളെക്കാള്‍ താഴെയുള്ള ആര്‍ക്കെങ്കിലും കീഴടങ്ങിയിരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? എന്നാല്‍ യഥാര്‍ത്ഥത്തില്‍ താഴ്മയുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകയില്ല. നിങ്ങള്‍ ആര്‍ക്കു വേണമെങ്കിലും കീഴടങ്ങും. കാരണം നിങ്ങള്‍ ഒന്നുമല്ല എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. താഴ്മയാണ് അതിന്റെ രഹസ്യം. നാം താഴ്മയുള്ളവരാകുമ്പോള്‍ നമുക്ക് ആരുമായും ഒരു പ്രശ്‌നവും ഉണ്ടാകയില്ല. ഒരു ആശാരിയായിരിക്കുന്നതില്‍ യേശു വളരെ സന്തുഷ്ടനായിരുന്നു. അവിടുന്ന് ഒരു ശുശ്രൂഷയ്ക്കായി ഇറങ്ങിയപ്പോള്‍, ഒരിക്കലും ഒരു സ്ഥാനപ്പേരും എടുത്തില്ല. അവിടുന്നു തന്നെത്തന്നെ റവറന്‍ഡ് യേശു എന്നോ അതുപോലെയുള്ള മറ്റൊന്നും വിളിച്ചില്ല. താന്‍ ശുശ്രൂഷിക്കാന്‍ വന്ന സാധാരണക്കാരായ ആളുകള്‍ക്കു മുകളില്‍ തന്നെ ഉയര്‍ത്തുന്ന ഒരു സ്ഥാനമോ, സ്ഥാനപ്പേരോ അല്ലെങ്കില്‍ എന്തെങ്കിലുമോ ഒരിക്കലും അവിടുന്ന് ആഗ്രഹിച്ചില്ല. അവിടുന്ന്, എല്ലാ കാര്യങ്ങളിലും തന്റെ സഹോദര•ാരെപ്പോലെ ആയിത്തീര്‍ന്നു. അവര്‍ അദ്ദേഹത്തെ ഒരു രാജാവാക്കാന്‍ ആഗ്രഹിച്ചപ്പോള്‍, അവിടുന്നു ദൂരേയ്ക്ക് ഓടിക്കളഞ്ഞു. മനുഷ്യരില്‍ നിന്ന് മാനം ലഭിക്കാനായി ഒരിക്കലും ഒരു കാര്യവും ചെയ്തില്ല. അവിടുന്നു രോഗിയായ ഒരു വ്യക്തിയെ സൌഖ്യമാക്കിയാല്‍, ആ രോഗിയോട്, ആ കാര്യം ആരോടും പറയരുത് എന്നു പറയുമായിരുന്നു. നിങ്ങള്‍ അവിടുത്തെ താഴ്മ കണ്ടോ? മുഴുവന്‍ മഹത്വവും തന്റെ പിതാവിനു കൊടുക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു. ആരെയും തന്നിലേക്കു വലിച്ചടുപ്പിക്കാന്‍ ഒരിക്കലും അഗ്രഹിച്ചില്ല. തന്റെ രോഗശാന്തി ശുശ്രൂഷ തന്നിലേക്കു മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള പരസ്യ പ്രകടനങ്ങളായിരുന്നില്ല. മനുഷ്യന്‍ എന്തായിരിക്കണം എന്നതിന്റെ എന്തു മനോഹരമായ ഒരു ചിത്രമാണ് നമുക്കു ലഭിച്ചിരിക്കുന്നത്.

What’s New?