Admin
-
ദൈവത്തിന് അത് ചെയ്യാന്‍ കഴിയും
‘ദൈവത്തിന് എന്തു ചെയ്യാന്‍ കഴിയും എന്നത് ഒരു രഹസ്യമല്ല… വിശ്വപ്രസിദ്ധമായ ഒരു ക്രിസ്തീയഗാനം ആരംഭിക്കുന്നത് അങ്ങനെയാണ്. ആ ഗാനത്തിനു പിന്നില്‍ ഒരു ജീവിതാനുഭവമുണ്ട്. അനുഭവത്തില്‍ ചാലിച്ചെടുത്ത ആ ഈരടികള്‍ രചിച്ചത് ഗായകന്‍, ഗാനരചയിതാവ്, നടന്‍, റേഡിയോ അവതാരകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍…
-
അമ്മയുടെ വിശ്വാസം
ഒരു ഭവനത്തിലെ പിതാവ് നിരീശ്വരവാദിയും മാതാവ് യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിനിയുമായിരുന്നു. അയാള്‍ എപ്പോഴും ദൈവത്തേയും ക്രിസ്തുവിനേയും നിന്ദിച്ചു സംസാരിക്കുമായിരുന്നു. അതേസമയം അയാളുടെ ഭാര്യ ദൈവത്തിന് ജീവിതത്തില്‍ എല്ലാ രംഗത്തും ഒന്നാം സ്ഥാനം നല്‍കിയിരുന്നു. ഇങ്ങനെ വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകളുടെ ഇടയിലാണ് അവരുടെ ഏക…
-
താപനിലയം
പ്രസംഗികളുടെ പ്രഭുവായ സി.എച്ച്. സര്‍ജന്‍ സ്ഥിരമായി ഞായറാഴ്ച പ്രസംഗിക്കുന്ന ലണ്ടനിലെ പള്ളിയിലേക്ക് ഒരു ഞായറാഴ്ച രാവിലെ അഞ്ചു യുവാക്കള്‍ വന്നു. ശുശ്രൂഷ ആരംഭിക്കുന്നതിനു വളരെ നേരത്തെയാണ് അവര്‍ എത്തിയത്. അവര്‍ പള്ളിയില്‍ എത്തിയപ്പോള്‍ അവരെ സ്വാഗതം ചെയ്യുവാന്‍ ഒരു മനുഷ്യന്‍ മുന്നോട്ടു…
-
മറ്റുള്ളവര്‍ക്കാകാം, നിനക്കു പാടില്ല
വാസ്തവത്തില്‍ യേശുവിനെപ്പോലെ ജീവിക്കാന്‍ ദൈവം നിന്നെ വിളിച്ചിരിക്കുന്നുവെങ്കില്‍ താഴ്മയിലേക്കും ക്രൂശിന്റെ വഴിയിലേക്കും അവിടുന്നു നിന്നെ നയിക്കും. ചുറ്റുമുള്ള ശരാശരി ക്രിസ്ത്യാനികളെപ്പോലെ പെരുമാറാന്‍ നിനക്ക് അനുവാദം ഉണ്ടായിരിക്കുകയില്ല. മറ്റുള്ളവര്‍ ചെയ്യുന്ന ‘പല കാര്യങ്ങളും’ ചെയ്യുന്നതിനുള്ള അനുവാദം അവിടുന്നു നിനക്കു നിഷേധിക്കും. വളരെ പ്രയോജനപ്പെടുന്നുവെന്നുതോന്നുന്ന…
-
ചരടറ്റ പട്ടം
കൗമാരക്കാരിയായ മകളുടെ ഏറ്റവും വലിയ പരാതി തന്റെ പപ്പാ വളരെ കര്‍ശനക്കാരനാണ്, തനിക്കുവേണ്ട സ്വാതന്ത്ര്യം നല്‍കുന്നില്ല എന്നതായിരുന്നു. ഈ പരാതി അവള്‍ അമ്മയോടു പറഞ്ഞു. അങ്ങനെ അവളുടെ പപ്പായും അവളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കി. ഒരു ദിവസം പപ്പായും മകളും കൂടി പട്ടം…
-
തേജസ്സിൽ നിന്ന് തേജസ്സിലേക്ക് രൂപാന്തരീകരിക്കപ്പെട്ടത് – WFTW 8 ജനുവരി 2023
സാക് പുന്നന്‍ (ദയവു ചെയ്ത് എല്ലാ തിരുവചന പരാമർശങ്ങളും നോക്കുക). ഒരു പുതുവത്സര പ്രാർത്ഥന: “കർത്താവേ, ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ” (സങ്കീ.90: 12). ആത്മീയ വളർച്ചയും ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്കുള്ള രൂപാന്തരവും ഒരു രാത്രി…
-
രണ്ടേ രണ്ടു വാക്ക്
ഒരു ആശ്രമത്തില്‍ സന്ന്യാസ ജീവിതം സ്വീകരിക്കാനായി ചെന്ന താണു യുവാവ്. ”ഇവിടെ ഒരു പ്രത്യേകതയുണ്ട്. വര്‍ഷത്തില്‍ രണ്ട് രണ്ടുവാക്കു മാത്രമേ സംസാരിക്കാന്‍ ഇവിടെ ചേരാന്‍ വരുന്നവര്‍ക്ക് അനുവാദം ഉള്ളൂ. അതു സമ്മതമാണെങ്കില്‍ താങ്കള്‍ക്ക് ഇവിടെ താമസിച്ച് സന്ന്യാസചര്യ പരിശീലിക്കാവുന്നതാണ്.” ആശ്രമശ്രേഷ്ഠന്‍ നയം…
-
ആരാണ് ഏറ്റവും വലിയ വിഡ്ഢി?
”ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിഡ്ഢിയാണു നീ. അതുകൊണ്ട് ഞാനിതാ നിനക്ക് ഒരു സ്വര്‍ണവടി ഒരു സമ്മാനമായി തരുന്നു. നീ എന്നെങ്കിലും ജീവിതത്തില്‍ നിന്നെക്കാള്‍ വിഡ്ഢിയായ ഒരുവനെ കണ്ടുമുട്ടുകയാണെങ്കില്‍ ഈ സ്വര്‍ണവടി അവനു കൊടുത്തക്കണം” ഈ വാക്കുകളോടെ രാജാവു തന്റെ…
-
കഥയ്ക്കു പിന്നിലെ വ്യക്തി
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങള്‍ റഷ്യയിലെ ഒരു ഉള്‍നാടന്‍ പട്ടണം. അവിടത്തെ കോടതിയില്‍ സാക്ഷിപറയാന്‍ ഒരു യഹൂദ റബ്ബിക്കു വരേണ്ടിവന്നു. സമയമായി. ജഡ്ജി പ്രവേശിച്ചു. ബഞ്ച് ക്ലാര്‍ക്ക് സാക്ഷിയുടെ പേര് വിളിച്ചു. റബ്ബി എഴുന്നേറ്റ് കൂട്ടില്‍ കയറി. ഇനി വേദപുസ്തകം തൊട്ടു സത്യം…
-
ഇല്ലായ്മയിലെ സന്തോഷം
നമ്മള്‍ യഥാര്‍ത്ഥത്തില്‍ വിവേകമുള്ളവരാണെങ്കില്‍ സാധനസാമഗ്രികളോ വസ്തുവകകളോ വാങ്ങിച്ചുകൂട്ടണമെന്ന് ആഗ്രഹിക്കുകയില്ല എന്ന അഭിപ്രായക്കാരനായിരുന്നു പുരാതന ഗ്രീക്ക് തത്വചിന്തകന്‍ സോക്രട്ടീസ്. താന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നയാളാണെന്ന് കാണിക്കാനായി ഒരു ജോഡി ചെരുപ്പു പോലും വാങ്ങിച്ച് ഇടാതെയാണ് അദ്ദേഹം നടന്നത്. ഒന്നും വാങ്ങുകയില്ലെങ്കിലും ചന്തദിവസങ്ങളില്‍ അവിടെയെല്ലാം ചെന്ന്…