വെണ്ണീറിനു പകരം ദിവ്യസൗന്ദര്യം


സാക് പുന്നന്‍

ആമുഖം


മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന് അവനെക്കുറിച്ച് മഹത്തും ഉന്നതവുമായ ഒരുദ്ദേശ്യം ഉണ്ടായിരുന്നു. നാമറിയുന്നിടത്തോളം എല്ലാ സൃഷ്ടികളുടെയും കൂട്ടത്തില്‍ ദൈവത്തിന്റെ ജീവനിലും ദിവ്യസ്വഭാവ ത്തിലും പങ്കാളിയായിത്തീരുവാനുള്ള കഴിവോടുകൂടെ സൃഷ്ടിക്കപ്പെ ട്ടത് മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതത്തെ സ്വേച്ഛയാ തെരഞ്ഞെടുക്കുന്നുവെങ്കില്‍ മാത്രമേ ഈ വലിയ പദവിക്ക് അവന്‍ അര്‍ഹത നേടുന്നുള്ളു.

ഏദന്‍തോട്ടത്തില്‍ ഉണ്ടായിരുന്ന രണ്ടു വൃക്ഷങ്ങള്‍ രണ്ടുതരം ജീവിതരീതികളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ആദാമിന് ഒന്നു കില്‍ ജീവന്റെ വൃക്ഷത്തില്‍ പങ്കാളിയായിത്തീര്‍ന്ന് ദൈവികജീവിതം നയിക്കുകയോ അല്ലെങ്കില്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം തെരഞ്ഞെടുത്തിട്ട് തന്റെ സ്വയജീവിതം വികസിപ്പിച്ച് ദൈവ ത്തെക്കൂടാതെ ജീവിക്കയോ ചെയ്യാമായിരുന്നു. നാമെല്ലാമറിയുന്നതു പോലെ രണ്ടാമത്തെ മാര്‍ഗ്ഗമാണ് അവന്‍ തെരഞ്ഞെടുത്തത്. ആദാ മിന്റെ പിന്തുടര്‍ച്ചക്കാരായ നമുക്കെല്ലാം ഇപ്പോള്‍ ക്രമാധികം വളര്‍ച്ച പ്രാപിച്ച ഒരു സ്വയജീവിതമാണുള്ളത്.

എങ്കിലും ആദാം വീണുപോയതോടെ മനുഷ്യനെക്കുറിച്ചുള്ള ദൈവ ഹിതത്തിനു മാറ്റമുണ്ടായില്ല. നമുക്കു പരമ്പരാസിദ്ധമായിത്തീര്‍ന്ന സ്വയകേന്ദ്രീകൃതമായ ഈ ജീവിതത്തില്‍നിന്നും നാം വിടുവിക്കപ്പെട്ട് ഒരിക്കല്‍ക്കൂടി ജീവന്റെ വൃക്ഷത്തില്‍ പങ്കാളികളാകുവാനുള്ള അവ സരം നമുക്കു ലഭിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു ലോകത്തിലേക്കു വന്നത്. യേശുക്രിസ്തു നമുക്കു വാഗ്ദാനം ചെയ്യുന്ന സമൃദ്ധമായ ജീവിതം ഇതത്രേ.

ക്രിസ്തു ലോകത്തില്‍ വരുമ്പോള്‍ ഈ അടിമത്തത്തില്‍നിന്ന് അവി ടുന്ന് ആളുകളെ സ്വതന്ത്രരാക്കുമെന്ന് യെശയ്യാവ് പ്രവചിച്ചിരുന്നു (യെശ. 61:1-3). മനുഷ്യന്‍ പിശാചിനാല്‍ മാത്രമല്ല, തന്റെ അഹന്താമയ മായ ജീവിതത്താലും ബന്ധിതനായിട്ടാണിരിക്കുന്നത്. ഇവ രണ്ടില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കുവാനാണ് ക്രിസ്തു വന്നത്. തന്നാല്‍ സ്വത ന്ത്രരാക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ജീവിതത്തിലെ വെണ്ണീറിനു പകരം ക്രിസ്തു ദിവ്യസൗന്ദര്യം (യലമൗ്യേ ളീൃ മവെല)െ നല്‍കുമെന്ന് യെശയ്യാവ് പ്രസ്താവിച്ചിരിക്കുന്നു. സ്വയജീവിതത്തിന്റെ വൈരൂപ്യവും നിഷ്പ്ര യോജനത്വവും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഈ വെണ്ണീറിന്റെ സ്ഥാനത്ത് ക്രിസ്തു നമുക്ക് തന്റേതായ ദിവ്യസൗന്ദര്യം വാഗ്ദാനം ചെയ്തിരിക്കുന്നു. എത്ര വലിയൊരു ദാനമാണിത്! എങ്കിലും ഒട്ടനവധി ക്രിസ്ത്യാനികളും ഈ വാഗ്ദാനം പൂര്‍ണ്ണമായും അവകാശമാക്കു ന്നില്ല.

എന്താണിതിനു കാരണം? നമുക്ക് അതെങ്ങനെ അവകാശമാക്കാം? ഇതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. തുടര്‍ന്നുവരുന്ന പേജു കളില്‍ ബൈബിളിലെ നാലു വ്യക്തികളെ നമുക്കു പരിചയപ്പെടാം. അവരില്‍ ഓരോരുത്തര്‍ക്കും ചില കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുവാനുണ്ട്.


അധ്യായം ഒന്ന് : സ്വയജീവിതത്തിന്റെ ദൂഷിതാവസ്ഥ


നമ്മുടെ സ്വയജീവിതത്തിന്റെ സമ്പൂര്‍ണ്ണമായ ദൂഷിതാവസ്ഥയെ പ്പറ്റിയുള്ള ഒരു ബോധം ലഭിക്കാതെ അതില്‍നിന്ന് ഒരു വിടുതല്‍ ലഭിക്കുവാന്‍ നമുക്കു സാധ്യമല്ല. ലൂക്കോസ് 15-ാമധ്യായത്തിലെ ധൂര്‍ത്ത പുത്രന്റെ ഉപമയിലെ ജ്യേഷ്ഠസഹോദരന്റെ അവസ്ഥ നമുക്കു ചിന്തിക്കാം. ഒരുപക്ഷേ ബൈബിളിലുള്ള മറ്റേതു വ്യക്തിയെക്കാളും മെച്ചമായി സ്വയജീവിതത്തിന്റെ തികഞ്ഞ ദൂഷിതാവസ്ഥയെ ആ വ്യക്തി ഉദാഹരിക്കുന്നു.

ആ ഉപമയിലെ രണ്ടു പുത്രന്മാരില്‍ അധികം ഹീനനായ ഒരാളാ യിട്ടാണ് ഇളയമകനെ നാം സാധാരണയായി വീക്ഷിക്കുന്നത്. എന്നാല്‍ മൂത്തസഹോദരനെ നാം അല്പംകൂടെ ശ്രദ്ധയോടെ വീക്ഷിക്കുന്ന പക്ഷം അയാള്‍ മറ്റവനെപ്പോലെതന്നെ ചീത്തയും ഒരു പക്ഷേ മറ്റേയാ ളെക്കാള്‍ അധികം ദുഷിച്ചവനുമാണെന്നു നമുക്കു കണ്ടെത്തുവാന്‍ കഴിയും. തന്റെ ഇളയസഹോദരന്‍ ചെയ്ത അതേ തെറ്റുകള്‍ അയാള്‍ ചെയ്തില്ലെന്നതു ശരി തന്നെ. എങ്കിലും അയാളുടെ ഹൃദയം മറ്റവ ന്റേതുപോലെതന്നെ ദുഷ്ടവും സ്വാര്‍ത്ഥനിഷ്ഠവുമായിരുന്നു.

മനുഷ്യന്റെ സമ്പൂര്‍ണ്ണമായ അധഃപതനം

മനുഷ്യഹൃദയം അടിസ്ഥാനപരമായി ഏതു വ്യക്തിയിലും ഒരു പോലെതന്നെയാണ്. മനുഷ്യഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത് എന്നു ബൈബിള്‍ പറയുമ്പോള്‍ (യിരെ. 17:9) ആദാ മിന്റെ സന്തതികളായ എല്ലാവരെക്കുറിച്ചുമാണ് അതു പറയുന്നത്. പരിഷ്‌കാരം കൊണ്ടു ലഭിച്ച നിര്‍മ്മലീകരണമോ തെറ്റുചെയ്‌വാനുള്ള അവസരത്തിന്റെ അലഭ്യതയോ സംരക്ഷിത പരിപാലനമോ ആയി രിക്കാം മറ്റു ചിലര്‍ ചെയ്തിട്ടുള്ള കഠിനപാപങ്ങള്‍ ചെയ്യാതെ നമ്മെ കാത്തിട്ടുള്ളത്. എന്നാല്‍ അതുമൂലം അവരെക്കാള്‍ മെച്ചമാണ് നമ്മുടെ അവസ്ഥയെന്നു പറയുവാന്‍ സാധ്യമല്ല. അവര്‍ വളര്‍ന്നുവന്ന അതേ സാഹചര്യത്തില്‍ നാം വളര്‍ന്നുവരികയും അവര്‍ അഭിമുഖീകരിച്ച അതേ സമ്മര്‍ദ്ദങ്ങള്‍ നാം അഭിമുഖീകരിക്കുകയും ചെയ്തിരുന്നുവെ ങ്കില്‍ തീര്‍ച്ചയായും അതേവിധത്തിലുള്ള പാപങ്ങളില്‍ത്തന്നെ നാമും വീണുപോകുമായിരുന്നു. ഈ കാര്യം സമ്മതിക്കുന്നത് അല്പം അപ മാനകരമായി നമുക്കു തോന്നിയേക്കാം. എങ്കിലും അതു സത്യമാണ്.

ഈ വസ്തുത നാം എത്ര വേഗം അംഗീകരിക്കുന്നുവോ അത്രയും വേഗത്തില്‍ നമുക്കു വിമോചനം ലഭിക്കും. തന്നില്‍ യാതൊരു നന്മയും വസിക്കുന്നില്ലെന്ന് പൗലൊസ് സമ്മതിക്കുന്നു (റോമര്‍ 7:18). അത് അദ്ദേഹത്തിന് വിമോചനത്തിലേക്കുള്ള ആദ്യത്തെ കാല്‍വയ്പായി രുന്നു (റോമര്‍ 8:2).

മനുഷ്യര്‍ പുറമേയുള്ള ഭാവം മാത്രം നോക്കുകയും ചിലരെ നല്ലവ രെന്നും ചിലരെ തീയവരെന്നും വിളിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹൃദയത്തെ നോക്കുന്ന ദൈവം എല്ലാ മനുഷ്യരെയും തുല്യസ്ഥിതി യില്‍ കാണുന്നു. സകല മനുഷ്യരുടെയും സമ്പൂര്‍ണ്ണമായ പതിതാ വസ്ഥയെപ്പറ്റി ബൈബിള്‍ സംസാരിക്കുന്നു. ഉദാഹരണമായി റോമര്‍ 3:10-12 വാക്യങ്ങള്‍ നോക്കുക: ”നീതിമാന്‍ ആരുമില്ല; (ഇത് അതിശയോ ക്തിയായി നാം ചിന്തിക്കുന്നപക്ഷം അതു തുടര്‍ന്നു പറയുന്നു). ഒരു ത്തന്‍ പോലുമില്ല. ഗ്രഹിക്കുന്നവന്‍ ഇല്ല; ദൈവത്തെ അന്വേഷിക്കുന്ന വനുമില്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി ത്തീര്‍ന്നു. നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലുമില്ല.” സകല മനുഷ്യ വര്‍ഗ്ഗത്തിന്റെയും മതഭക്തരുടെയും ഭക്തിഹീനരുടെയുമെല്ലാം പതിതാ വസ്ഥയുടെ ഒരു സംക്ഷേപമാണ് റോമര്‍ 3-ല്‍ 10-20 വരെയുള്ള വാക്യ ങ്ങള്‍. റോമര്‍ 1:18-32 വാക്യങ്ങളില്‍ ഇളയപുത്രന്റെ ഒരു വര്‍ണ്ണന നാം കാണുന്നു. പുറമേ ദുര്‍മ്മാര്‍ഗ്ഗിയും ദൈവമില്ലാത്തവനുമായ മനുഷ്യന്റെ ചിത്രമാണത്. രണ്ടാമധ്യായത്തില്‍ നമുക്ക് ജ്യേഷ്ഠസഹോദരന്റെ ഒരു ചിത്രം ലഭിക്കുന്നുണ്ട്. മതഭക്തനെങ്കിലും മറ്റവനെപ്പോലെതന്നെ പാപി യായ മനുഷ്യന്റെ ചിത്രം. ഈ രണ്ടു വിഭാഗം മനുഷ്യരെയും ചിത്രീ കരിച്ചശേഷം രണ്ടു സമൂഹങ്ങളും ഒരുപോലെതന്നെ കുറ്റക്കാരാ ണെന്നു പരിശുദ്ധാത്മാവു സംക്ഷേപിക്കുന്നു. രണ്ടു വിഭാഗങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

സത്യത്തില്‍ മനുഷ്യന്‍ സമ്പൂര്‍ണ്ണമായി അധഃപതിച്ചവന്‍ തന്നെ. ദൈവം തന്നെ ഇറങ്ങിവന്ന് അവനുവേണ്ടി വല്ലതുമൊന്നു ചെയ്യുന്നില്ലെങ്കില്‍ അവനു യാതൊരാശയ്ക്കും വകയില്ല.

സ്വയത്തില്‍ കേന്ദ്രീകരിച്ച അവസ്ഥ

ലൂക്കോസ് 15:25-32 വാക്യങ്ങളില്‍ നാം കാണുന്ന ജ്യേഷ്ഠപുത്രനെ ഒരു ക്രിസ്തീയ പ്രവര്‍ത്തകന്റെ പ്രതിരൂപമായി നമുക്കു സങ്കല്പിക്കാം. ആ കഥയിലെ പിതാവ് ദൈവത്തിന്റെ പ്രതിരൂപമാണെങ്കില്‍ അതിലെ പുത്രനെ ഒരു ദൈവമകനായി – ക്രിസ്ത്യാനിയായി – സങ്കല്പിക്കുന്നത് ന്യായയുക്തം തന്നെ. ജ്യേഷ്ഠപുത്രന്‍ പ്രവര്‍ത്തനനിരതനായ ഒരു ക്രിസ്ത്യാനി തന്നെ. തന്റെ പിതാവിന്റെ വയലില്‍ ഒരു ദിവസത്തെ വേല കഴിഞ്ഞ് മടങ്ങിവരുന്ന അവസ്ഥയിലാണ് അയാളെ നാം കാണു ന്നത്. വീട്ടിലിരുന്ന് തന്റെ പിതാവിന്റെ സമ്പല്‍സമൃദ്ധിമൂലം സന്തോഷ മനുഭവിക്കുന്ന ഒരു മടിയനായ യുവാവായിരുന്നില്ല അയാള്‍. തന്റെ പിതാവിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഒരുവന്‍, തന്റെ ഇളയ സഹോദരനെക്കാളധികം പിതാവിനെ സ്‌നേഹിച്ചിരുന്ന ഒരുവനാണ് അയാള്‍. എന്തായാലും ഇളയസഹോദരനെപ്പോലെ വീടുവിട്ടുപോ കയും തന്റെ പിതാവിന്റെ ധനം ദുര്‍വ്യയം ചെയ്കയും ചെയ്ത ഒരുവ നല്ല അയാള്‍. പുറംകാഴ്ചയില്‍ പിതാവിനെ കൂടുതല്‍ സ്‌നേഹിച്ചിരുന്ന വനെങ്കിലും ഇനി നാം കാണ്മാനിരിക്കുന്നവിധം ഇളയസഹോദരനെ പ്പോലെതന്നെ അയാള്‍ സ്വാര്‍ത്ഥതല്പരനായിരുന്നു. കര്‍ത്താവിന്റെ വേലയില്‍ സജീവമായി വ്യാപരിക്കുകയും പുറംകാഴ്ചയില്‍ കര്‍ത്താ വില്‍ ഭക്തിപൂര്‍ണ്ണനായിരിക്കെത്തന്നെ വാസ്തവത്തില്‍ സ്വാര്‍ത്ഥ നിഷ്ഠനായിക്കഴിയുകയും ചെയ്ത ഒരു വ്യക്തിയെയാണ് നാമിവിടെ കാണുന്നത്.

ദൈവം ഈ ലോകത്തെ സൃഷ്ടിച്ചപ്പോള്‍ ചില നിയമങ്ങള്‍ക്കധീ നമായ നിലയിലാണ് അതിനു രൂപം നല്‍കിയത്. ഈ നിയമങ്ങളെ നാം അവഗണിക്കുന്നപക്ഷം നാം തീര്‍ച്ചയായും ഏതെങ്കിലും വിധ ത്തില്‍ നഷ്ടമോ, ഹാനിയോ സഹിക്കേണ്ടിവരും. ദൈവം നിര്‍ണ്ണയിച്ച ഒരു നിയമം ഭൂമി സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യണമെന്നുള്ളതാണ്. ഭൂമിക്ക് സ്വന്തമായ ഒരിച്ഛാശക്തി ഉണ്ടായിട്ട് താന്‍ മേലാല്‍ സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യാതെ സ്വന്തം അച്ചുതണ്ടിന്മേല്‍ തിരിയുക മാത്രം ചെയ്യുമെന്ന് ഒരിക്കല്‍ അതു തീരുമാനിക്കുന്നപക്ഷം ഭൂമിയില്‍ ഋതുഭേദങ്ങള്‍ സംഭവിക്കാതാകയും തല്‍ഫലമായി ഭൂമുഖത്തുള്ള സകലജീവജാലങ്ങളും നാശമടയുവാനിടയാകയും ചെയ്യും. ജീവന്റെ സ്ഥാനത്ത് മരണം വാഴ്ച നടത്തും.

ഇതുപോലെ ആദാമിനെ ദൈവം സൃഷ്ടിച്ചത് ദൈവത്തെ കേന്ദ്രീക രിച്ചു ജീവിക്കുവാനാണ്. ആ കേന്ദ്രത്തില്‍നിന്നു വിട്ടുമാറി തന്നില്‍ ത്തന്നെ കേന്ദ്രീകരിച്ചു ജീവിക്കുവാന്‍ അവന്‍ നിശ്ചയിക്കുന്ന ദിവസ ത്തില്‍ ദൈവം കല്പിച്ചതുപോലെ അവന്‍ മരണമടയുവാന്‍ വിധിക്ക പ്പെട്ടിരുന്നു. ദൈവം നിരോധിച്ചിരുന്ന വൃക്ഷഫലം തിന്നുവാന്‍ അവന്‍ തീരുമാനിച്ചപ്പോള്‍ വാസ്തവത്തില്‍ സംഭവിച്ചത് ഈ കേന്ദ്രമാറ്റമാണ്.

ഇവിടെ നമുക്കൊരു പാഠം പഠിക്കുവാനുണ്ടെന്ന് നാമോര്‍ക്കുക. നമ്മുടെ ക്രിസ്തീയജീവിതവും ശുശ്രൂഷയും ഏത് അളവില്‍ സ്വയ കേന്ദ്രീകൃതമായിത്തീരുന്നുവോ ആ അളവില്‍ നാം ആത്മീയ മരണം അനുഭവിക്കേണ്ടിവരും. നാം വീണ്ടുംജനനം പ്രാപിച്ചവരായിരുന്നാലും ബൈബിള്‍ അക്ഷരംപ്രതി ദൈവനിശ്വസിതമെന്ന് നാം വിശ്വസിച്ചിരു ന്നാലും ഈ വസ്തുതയ്ക്ക് മാറ്റം സംഭവിക്കുന്നില്ല. നാം ഒട്ടും അറിയാ തെതന്നെ മറ്റുള്ളവരില്‍ ആത്മീയമരണം വരുത്തുന്ന വരായിത്തീരു കയും ചെയ്യും. ജ്യേഷ്ഠപുത്രന് ഉണ്ടായിരുന്നതുപോലെ പിതാവിനു വേണ്ടി ശുഷ്‌കാന്തിയോടെ വേലചെയ്യുന്നവരെന്നുള്ള ഒരു പ്രസിദ്ധി നമുക്ക് ഉണ്ടായിരുന്നേക്കാം. എന്നാലും – ”ജീവനും തീക്ഷ്ണതയു മുള്ള ഒരു ക്രിസ്ത്യാനിയെന്ന പേര് നിനക്കുണ്ടെങ്കിലും നീ മരിച്ചവ നാകുന്നു” എന്ന കര്‍ത്താവിന്റെ ശാസനാവചനത്തിന് നാം അര്‍ഹരായി ത്തീരും (വെളി. 3:1 ലിവിംഗ്). ഇത് ദുരന്തപൂര്‍ണ്ണമായ ഒരവസ്ഥയാണ്. എങ്കിലും ക്രിസ്തീയപ്രവര്‍ത്തനത്തില്‍ ഈ ആപല്‍സാധ്യത വളരെ യാണുതാനും. ഒട്ടനേകം ക്രിസ്തീയപ്രവര്‍ത്തകരും തങ്ങള്‍തന്നെ പടുത്തുയര്‍ത്തിയ ഒരു പ്രശസ്തിയിലാശ്രയിച്ചാണ് ജീവിക്കുന്നത്. മറ്റു ള്ളവര്‍ ആരാധനാമനോഭാവത്തോടെ അയാളെ വീക്ഷിക്കുന്നുണ്ടെ ങ്കിലും ദൈവം അയാളെ അത്യന്തം വിഭിന്നമായ ഒരു രീതിയിലാണ് കാണുന്നതെന്ന വസ്തുത അയാള്‍ക്ക് അജ്ഞാതമാണ്. അയാള്‍ മനോ ഹരമായി പ്രസംഗിക്കുകയും പാടുകയും ചെയ്യുന്നുണ്ടെങ്കിലും തന്നില്‍ ത്തന്നെ കേന്ദ്രീകരിച്ച അവസ്ഥയില്‍നിന്ന് അയാള്‍ വിമുക്തനല്ല. തന്മൂലം മറ്റുള്ളവരെ അതില്‍നിന്നു വിടുവിപ്പാനും അയാള്‍ കഴിവുറ്റവനാണ്. ഇപ്രകാരം ജ്യേഷ്ഠപുത്രന്റെ കഥയില്‍ നമുക്കെല്ലാം ശക്തമായൊരു താക്കീത് അടങ്ങിയിരിക്കുന്നു.

ഉള്ളിലെ തിന്മ മനസ്സിലാക്കുക

നമ്മുടെ ഉള്ളില്‍നിന്ന് ദുഷിച്ച സ്വാര്‍ത്ഥനിഷ്ഠതയെ പുറത്തു കൊണ്ടുവരുന്നതിനുവേണ്ടി ദൈവം പലപ്പോഴും നമ്മുടെ ജീവിതത്തില്‍ സംഘര്‍ഷം നിറഞ്ഞ സമയങ്ങള്‍ വന്നുചേരുവാന്‍ അനുവദിക്കുന്നു. അപ്രകാരം നമ്മുടെ യഥാര്‍ത്ഥ അവസ്ഥ നാം സ്വയം കാണുവാന്‍ ആരംഭിക്കുന്നു. നമ്മുടെ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുമ്പോള്‍ നമ്മെത്തന്നെ ആത്മീയരെന്നു കരുതുവാന്‍ വളരെ എളുപ്പമാണ്. നമുക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തപ്പോള്‍, മറ്റാരും നമ്മെ അലോസര പ്പെടുത്താതിരിക്കുമ്പോള്‍, കാര്യങ്ങള്‍ അനായാസമായി മുന്നോട്ടു നീങ്ങുമ്പോള്‍, നമ്മുടെ സഹപ്രവര്‍ത്തകര്‍ അനുകൂലമനസ്‌കരായിരി ക്കുമ്പോള്‍ നമ്മുടെ യഥാര്‍ത്ഥ ഹൃദയാവസ്ഥയെപ്പറ്റി ചിന്തിച്ച് സ്വയം വഞ്ചിതരാകുവാന്‍ നമുക്കു സാധ്യതയുണ്ട്. എന്നാല്‍ നമ്മുടെ ഭവന ത്തില്‍ നമ്മെ അലോസരപ്പെടുത്തുന്ന ഒരു വേലക്കാരനോ നിരന്തരം നമ്മെ ശല്യപ്പെടുത്തുന്ന ഒരയല്‍ക്കാരനോ സഹപ്രവര്‍ത്തകനോ നമു ക്കുണ്ടാകുന്നതുവരെ നാം കാത്തിരിക്കുക. അപ്പോള്‍ നമ്മുടെ ആത്മീ യതയുടെ പുറംമൂടി അപ്രത്യക്ഷമാകും. നമ്മുടെ സ്വാര്‍ത്ഥ സ്വഭാവം അതിന്റെ എല്ലാ വൈരൂപ്യത്തോടുംകൂടി അപ്പോള്‍ വെളിപ്പെടും.

ജ്യേഷ്ഠസഹോദരന്റെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. തന്റെ ഇളയ സഹോദരന്‍ ബഹുമാനിക്കപ്പെട്ടപ്പോള്‍ അയാള്‍ അസ്വസ്ഥനായി ത്തീര്‍ന്നു. ഈ ജ്യേഷ്ഠസഹോദരന്‍ ഇത്രമാത്രം നീരസത്തോടെ പെരു മാറുമെന്ന് ആരും സങ്കല്പിക്കുമായിരുന്നില്ല. ഇത്രകാലവും അത്ര നല്ല ഒരു വ്യക്തിയായിട്ടാണ് അയാള്‍ കാണപ്പെട്ടിരുന്നത്. എന്നാല്‍ ഇതു പോലെയുള്ള സമ്മര്‍ദ്ദത്തെ മുമ്പൊരിക്കലും അയാള്‍ അഭിമുഖീകരിച്ചി രുന്നില്ല. ഇപ്പോള്‍ അയാളുടെ യഥാര്‍ത്ഥസ്വഭാവം വെളിപ്പെട്ടു. പെട്ടെ ന്നൊരു നിമിഷത്തിലുണ്ടായ ഒരു പ്രകോപനമല്ല അയാളെ ദുഷ്ടസ്വഭാ വിയാക്കിയത്. എല്ലായ്‌പ്പോഴും അയാളുടെ ഉള്ളില്‍ കുടികൊണ്ടിരുന്ന തിനെ ആ പ്രകോപനം പുറത്തേക്കു കൊണ്ടുവരികമാത്രമാണുണ്ടായത്.

ഒരു പാത്രത്തിലിരിക്കുന്ന മാധുര്യമുള്ള ജലത്തിന് അതിനെ എത്ര ശക്തമായി കുലുക്കിയാലും കയ്പുള്ള ഒരു തുള്ളി വെള്ളം പുറത്തേ ക്കൊഴുക്കുവാന്‍ സാധ്യമല്ല. ഇതു പരമാര്‍ത്ഥമാണ്. നമ്മുടെ ജീവിത ത്തില്‍നിന്നോ, നാവുകളില്‍നിന്നോ കയ്പുള്ള കാര്യങ്ങള്‍ പുറത്തേക്കു വരുന്നുവെങ്കില്‍, എപ്പോഴും അത് നമ്മുടെ ഉള്ളില്‍ സ്ഥിതിചെയ്തി രുന്നുവെന്നതാണ് അതിന്റെ കാരണം. പ്രകോപനമോ, അലോസരപ്പെടു ത്തലോ അല്ല നമ്മെ അനാത്മീയരാക്കുന്നത്. ഉള്ളിലുള്ളതിനെ പുറ ത്തേക്കു വരുത്തുക മാത്രമേ അവ ചെയ്യുന്നുള്ളു. അതിനാല്‍ നമ്മുടെ സ്വഭാവത്തിലെ ദുഷിച്ച അംശം നമുക്കു കാണുവാന്‍ കഴിയുന്ന ഒരവ സരം ദൈവം നമുക്കു നല്‍കുന്നതുമൂലം അത്തരമൊരവസരത്തിനു വേണ്ടി നാം ദൈവത്തോട് ആഴമായ നന്ദി പ്രകടിപ്പിക്കേണ്ടതാവശ്യ മാണ്. അത്തരം അവസരങ്ങള്‍ ഉണ്ടാകാതെയിരുന്നുവെങ്കില്‍ നമ്മുടെ ഉള്ളില്‍ ദുഷിപ്പിന്റെ ഒരുറവയുണ്ടായിരുന്നുവെന്നും നമ്മുടെ ജഡത്തില്‍ യാതൊരു നന്മയും വസിക്കുന്നില്ലെന്നും നാം സമ്പൂര്‍ണ്ണമായും ദുഷിച്ച വരാണെന്നും ഒരിക്കലും നാം മനസ്സിലാക്കുകയില്ലായിരുന്നു.

അടിച്ചമര്‍ത്തല്‍ വിജയമല്ലെന്നുംകൂടി ഇതില്‍നിന്നു നമുക്കു മനസ്സിലാക്കാം. പ്രകോപനമുള്ള ഒരു സാഹചര്യത്തില്‍ ഒരു വ്യക്തി പൊട്ടി ത്തെറിച്ചെന്നുവരാം. അതേസമയം അല്പംകൂടി സംയമനമുള്ള മറ്റൊരു വ്യക്തി ഒരു തുല്യസാഹചര്യത്തില്‍ തന്റെ അധരങ്ങളിലൂടെ ഒരു കോപ വാക്കുപോലും പുറപ്പെടുവിക്കാതെ ഉള്ളില്‍ തിളയ്ക്കുകമാത്രം ചെയ്‌തേക്കാം. മനുഷ്യരുടെ കണ്ണില്‍ രണ്ടാമത്തെ വ്യക്തിക്ക് സൗമ്യ നെന്ന പ്രശസ്തി ലഭിച്ചെന്നുവരാം. എന്നാല്‍ ഹൃദയങ്ങളെക്കാണുന്ന ദൈവത്തിനറിയാം ഇരുവരും ഉള്ളില്‍ തിളയ്ക്കുന്നവരായിരുന്നുവെന്ന്. അതിനാല്‍ ഇരുവരെയും തുല്യനിലയില്‍ മോശക്കാരായി അവിടുന്നു കരുതുകയും ചെയ്യുന്നു. അവരുടെ ബാഹ്യപെരുമാറ്റത്തിലുള്ള വ്യത്യാസം വ്യത്യസ്തമായ ചിത്തപ്രകൃതിയുടെ ഫലമാണ്. ദൈവം അതിനെ ഒട്ടുംതന്നെ കണക്കാക്കുന്നതുമില്ല.

അടിച്ചമര്‍ത്തല്‍ വിജയമായിരുന്നുവെങ്കില്‍ നാം കണ്ടിട്ടുള്ള എല്ലാ വരെക്കാളും ക്രിസ്തുസാദൃശ്യമുള്ള ആളുകള്‍ കടയുടമസ്ഥരും വില്‍പ നക്കാരും എയര്‍ ഹോസ്റ്റസ്സുകളുമാണെന്നുവരുമായിരുന്നു. അവരു മായി ബന്ധപ്പെടുന്ന മറ്റാളുകള്‍ അവരുടെ ക്ഷമയെ എത്രയധികം പരീക്ഷിച്ചാലും തങ്ങളുടെ ബിസിനസ്സിനെക്കരുതി അവര്‍ സൗമ്യമധുര മായ ഒരു ഭാവം അവലംബിക്കുന്നു. അതേസമയം അവര്‍ ഉള്ളില്‍ തിളയ്ക്കുന്നവരാണെന്നുവരാം. അതിനാല്‍ അടിച്ചമര്‍ത്തല്‍ ഒരിക്കലും വിജയമല്ല. നാം വിടുതല്‍ നേടിയവരും ആത്മീയരുമായി കാണപ്പെട ണമെന്നല്ല, വാസ്തവത്തില്‍ നാം അങ്ങനെതന്നെയാകണമെന്നാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. പൗലൊസ് പറഞ്ഞു: ”ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു” (ഗലാ. 2:20). നമ്മെ ഈയൊരവസ്ഥയിലേക്കു കൊണ്ടുവരുവാനാണ് ദൈവം ആഗ്രഹിക്കുന്നത്.

സ്വാര്‍ത്ഥജീവിതത്തിന്റെ രണ്ടു വശങ്ങളെപ്പറ്റി ഇവിടെ നമുക്കു വിചിന്തനം ചെയ്യാം. ഒന്നാമത് ദൈവത്തിന്റെ നേരേയുള്ള അതിന്റെ മനോഭാവം. രണ്ടാമത് സഹജീവികളായ മനുഷ്യരുടെ നേരേയുള്ള മനോഭാവം. ജ്യേഷ്ഠപുത്രന്റെ കഥയില്‍ ഇവ രണ്ടും ദൃഷ്ടാന്തവല്‍ക്ക രിക്കപ്പെട്ടിരിക്കുന്നത് നാം കാണുന്നു.

സ്വാര്‍ത്ഥനിഷ്ഠര്‍ക്ക് ദൈവത്തിന്റെ നേരേയുള്ള മനോഭാവം നിയമാനുസാരിത്വം (Legalism)

അഹന്തയില്‍ കേന്ദ്രീകരിച്ച ഒരു ജീവിതത്തിന് ദൈവത്തോടും ദൈവിക സേവനത്തോടുമുള്ള മനോഭാവം നിയമാധിഷ്ഠിതമായ ഒരു മനോഭാവമാണ്. അഹന്തയ്ക്ക് ദൈവത്തെ സേവിക്കുന്നതിനു ശ്രമി ക്കാന്‍ കഴിയും. അത്തരം സേവനത്തില്‍ വളരെ സജീവമായി വ്യാപരി ക്കാനും അതിനു സാധ്യമാണ്. പക്ഷേ ആ സേവനം എപ്പോഴും നിയമാ ധിഷ്ഠിതമായിരിക്കും. താന്‍ ദൈവത്തിനു നല്‍കുന്ന സേവനത്തിന് ഒരു പ്രതിഫലം ലഭിക്കാനും അത് ആഗ്രഹിക്കുന്നു. ”ഞാന്‍ ഈ വര്‍ഷ ങ്ങളെല്ലാം അങ്ങയെ സേവിച്ചുവല്ലോ,” മൂത്തമകന്‍ പറയുകയാണ്, ”എന്നിട്ടും അങ്ങ് എനിക്ക് ഒരാട്ടിന്‍കുട്ടിയെ തന്നില്ല.” ഈ കാലമെല്ലാം പ്രതിഫലത്തിനുവേണ്ടിയാണ് അയാള്‍ പിതാവിനെ സേവിച്ചത്. എങ്കിലും ഈ വസ്തുത ഇതേവരെയും വ്യക്തമായിത്തീര്‍ന്നിരുന്നില്ല. സമ്മര്‍ദ്ദത്തിന്റെ ഈ സന്ദര്‍ഭം ആ വസ്തുതയെ വെളിച്ചത്താക്കുകയാ ണുണ്ടായത്.

അഹന്ത ദൈവത്തെ സേവിക്കുന്നത് ഇപ്രകാരമാണ്; പ്രതിഫലേച്ഛ കൂടാതെയും സന്തോഷത്തോടും സ്വാഭാവികമായുമല്ല, നേരേമറിച്ച് ഒരു പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുതന്നെ. പ്രതീക്ഷിക്കപ്പെടുന്ന ആ പ്രതി ഫലം ആത്മീയമായ ഒരനുഗ്രഹമോ, ദൈവത്തില്‍നിന്നുള്ള ഒരു പ്രയോ ജനമോ ആകാം. എന്നാല്‍ അപ്രകാരമുള്ള ഒരുദ്ദേശ്യത്തോടുകൂടെ ചെയ്യപ്പെടുന്ന സേവനം നിയമാധിഷ്ഠിതവും തന്മൂലം ദൈവത്തിന് അസ്വീകാര്യവുമാണ്.

ആ വര്‍ഷങ്ങളിലെല്ലാമുള്ള തന്റെ സേവനത്തിനു യാതൊരു പ്രതി ഫലവും നല്‍കാഞ്ഞതിനാല്‍ പിതാവു കഠിനചിത്തനും ക്രൂരനുമാ ണെന്ന് മൂത്തമകന്‍ വിചാരിച്ചു. അയാള്‍ ഒരു താലന്തു ലഭിച്ച ഭൃത്യനെ പ്പോലെയാണ്. യജമാനന്‍ കണക്കുനോക്കുന്ന സമയത്ത് അയാള്‍ വന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ”അങ്ങു തന്ന താലന്തുകൊണ്ട് ലാഭത്തിനുവേണ്ടി വ്യാപാരം ചെയ്യാതെ ഞാന്‍ അതിനെ സുരക്ഷിത മായി സൂക്ഷിച്ചുവച്ചു. കാരണം, അങ്ങ് കഠിനചിത്തനായ ഒരുവനാ ണെന്ന് എനിക്കറിയാം. (ഒരുപക്ഷേ എന്റെ ലാഭവുംകൂടി അവിടുന്നു അവകാശപ്പെടുമായിരുന്നു)” (ലൂക്കോ. 19:21 ലിവിംഗ്). അഹന്ത ദൈവത്തെ ഏറ്റവും കഠിനചിത്തനും പ്രസാദിപ്പിക്കുവാന്‍ വിഷമമുള്ളവ നുമായി പരിഗണിക്കുന്നു. അതിനാല്‍ ദൈവികസേവനത്തില്‍ അത് അധികമായി പരിശ്രമിക്കുന്നു. എന്നിട്ടും ഇത്രമാത്രം കഠിനനായ ദൈവ ത്തിന്റെ അവകാശവാദങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ തനിക്കു കഴിയാതെവരുന്നതില്‍ അത് സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഇപ്രകാരമുള്ള ഒരു സേവനമല്ല ദൈവം നമ്മില്‍നിന്നു പ്രതീക്ഷി ക്കുന്നത്. ദൈവവചനം പറയുന്നതിപ്രകാരമാണ്: ”സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു” (2 കൊരി. 9:7). സേവന ത്തിന്റെ കാര്യത്തിലും വൈമനസ്യത്തോടെയോ, നിര്‍ബ്ബന്ധത്താലോ സേവിക്കുന്നവനിലല്ല, സന്തോഷത്തോടെ അപ്രകാരം ചെയ്യുന്നവ നിലാണ് ദൈവം പ്രസാദിക്കുന്നത്. വൈമനസ്യത്തോടെയുള്ള സേവന ത്തെക്കാള്‍ ഒരു സേവനവും ലഭിക്കാതിരിക്കുന്നതിനെയായിരിക്കും ദൈവം വിലമതിക്കുന്നത്. പ്രതിഫലം കാംക്ഷിച്ച് ഒരാള്‍ സേവനം നടത്തുമ്പോള്‍ തനിക്കു വേണ്ടുവോളം അനുഗ്രഹം പ്രതിഫലമായി ക്കിട്ടിയില്ലെന്ന് അയാള്‍ വിചാരിപ്പാന്‍ ധാരാളം സാധ്യതയുണ്ട്. തന്നെ ക്കാളധികം മറ്റൊരാള്‍ അനുഗ്രഹിക്കപ്പെടുന്നതായിക്കാണുമ്പോള്‍ കാര്യം ഒന്നുകൂടെ വഷളായിത്തീരുകയും ചെയ്യുന്നു.

എപ്പോഴെങ്കിലും നമ്മുടെ പ്രവര്‍ത്തനം, തന്മൂലം നമുക്കു ലഭിക്കുന്ന അനുഗ്രഹം എന്നിവയെ മറ്റൊരാളുടേതുമായി നാം താരതമ്യപ്പെടുത്തു ന്നുണ്ടോ? എങ്കില്‍ അത് നിയമാധിഷ്ഠിതമായ സേവനത്തിന്റെ ഫല മാണ്. ഒരു മനുഷ്യന്‍ അനേകം ജോലിക്കാരെ പകലിന്റെ വിവിധ മണി ക്കൂറുകളില്‍ ജോലിക്കു നിറുത്തിയതിനെപ്പറ്റിയുള്ള ഒരു ഉപമ ഒരിക്കല്‍ യേശു പറയുകയുണ്ടായി. അന്നു വൈകുന്നേരം അയാള്‍ എല്ലാ ജോലി ക്കാര്‍ക്കും ഒരു വെള്ളിക്കാശുവീതം പ്രതിഫലം നല്‍കി. ഏറ്റവുമധികം സമയം ജോലി ചെയ്തവര്‍ യജമാനന്റെ അടുക്കല്‍ വന്ന് ഇപ്രകാരം പരാതിപ്പെട്ടു: ”ഈ മറ്റാളുകള്‍ക്കു നല്‍കിയ അതേ തുക തന്നെ ഞങ്ങള്‍ക്കും തരുവാന്‍ അങ്ങേയ്ക്ക് എങ്ങനെയാണു കഴിയുക? ഞങ്ങള്‍ അതില്‍ അധികം അര്‍ഹിക്കുന്നവരല്ലേ?” അവര്‍ കൂലിക്കു വേണ്ടി സേവനം നടത്തിയവരാണ്. ആരംഭത്തില്‍ പറഞ്ഞൊത്തിരുന്ന കൂലി ലഭിച്ചപ്പോഴും തങ്ങള്‍ക്കു കിട്ടിയിടത്തോളം മറ്റുള്ളവര്‍ക്കു നല്‍കു വാന്‍ പാടില്ല എന്ന് അവര്‍ പരാതിപ്പെടുകയാണുണ്ടായത് (മത്താ. 20:1-16).

ഇതേ മനോഭാവം തന്നെയാണ് മൂത്തപുത്രനില്‍ നാം കാണുന്നത്. ”എന്റെ ഇളയ സഹോദരന് ഇതെല്ലാം നല്‍കുവാന്‍ അങ്ങേയ്ക്ക് എങ്ങനെ കഴിയും? അവനല്ലല്ലോ അങ്ങയെ വിശ്വസ്തതയോടെ സേവിച്ചത്. ഞാനല്ലേ അപ്രകാരം ചെയ്തത്?”

യിസ്രായേല്‍ ജനങ്ങള്‍ വൈമനസ്യത്തോടെ ദൈവത്തെ സേവിച്ച പ്പോള്‍ താന്‍ ചെയ്യുമെന്നു പറഞ്ഞിരുന്നതുപോലെ ദൈവം അവരെ അടിമത്തത്തിലേക്ക് അയച്ചു. ”നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടും കൂടെ സേവിക്കായ്ക കൊണ്ടു നിന്റെ ശത്രുക്കളെ നീ സേവിക്കും” (ആവര്‍. 28:47). കേവലം നിയമാധിഷ്ഠിതമായ സേവനത്തില്‍ ദൈവം പ്രസാദിക്കുന്നില്ല.

മറ്റുള്ളവരുടെ ദൃഷ്ടിയില്‍ തങ്ങള്‍ ആത്മീയരാണെന്നുള്ള ഒരു ധാരണ നിലനിര്‍ത്തുവാന്‍ വേണ്ടിയാണ് സ്വാര്‍ത്ഥനിഷ്ഠരായ ആളു കള്‍ പലപ്പോഴും ദൈവത്തെ സേവിക്കുന്നത്. ക്രിസ്തീയവേലയില്‍ അവരെ തല്‍പരരായി നിറുത്തുന്നത് ക്രിസ്തുവിനോടുള്ള നിര്‍മ്മലവും തീക്ഷ്ണവുമായ സ്‌നേഹമല്ല, മറിച്ച് തങ്ങള്‍ ഒന്നും ചെയ്യാതെയിരു ന്നാല്‍ മറ്റുള്ളവര്‍ തങ്ങളെ അനാത്മീയരായി പരിഗണിക്കുമല്ലോ എന്ന ഭയമാണ്. അത്തരക്കാര്‍ അനായാസവും ആദായകരവുമായ ഒരു സേവനമാര്‍ഗ്ഗം തെരഞ്ഞെടുക്കുമ്പോള്‍ ദൈവം തങ്ങളെ ആ വഴിയി ലൂടെ നടത്തിയെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുവാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. മറ്റുള്ളവര്‍ തങ്ങളുടെ ആത്മീയതയെ വിലയിടിച്ചു കാണുമെന്നുള്ള ഭയമില്ലെങ്കില്‍ പിന്നെ അത്തരം സ്വയം ന്യായീകരണത്തിന് എന്താണൊരാവശ്യം? ആ വിധത്തില്‍ ദൈവത്തെ സേവിക്കുന്നത് എത്ര ക്ലേശകരം! എന്തൊരടിമ മനോഭാവമാണ് അതിലുള്‍ക്കൊള്ളുന്നത്!

ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍നിന്നുറവെടുക്കുന്ന സേവന ത്തിലാകട്ടെ, എന്തൊരു സന്തോഷവും സ്വാതന്ത്ര്യവുമാണ് ലഭിക്കുക! നമ്മുടെ ജീവിതയന്ത്രം ഞരങ്ങാതെയും മുരളാതെയും അതിനെ അനാ യാസവും അയവുള്ളതുമാക്കിത്തീര്‍ക്കുന്ന എണ്ണയാണ് സ്‌നേഹം. റാഹേലിനെ ലഭിക്കുവാന്‍വേണ്ടി യാക്കോബ് ഏഴുവര്‍ഷം കഠിനാ ധ്വാനം ചെയ്തു. എന്നാല്‍ അവളോടുള്ള അവന്റെ സ്‌നേഹം നിമിത്തം ആ ഏഴു വര്‍ഷങ്ങള്‍ അല്പകാലമായിട്ടാണ് അവനു തോന്നിയതെന്ന് ബൈബിള്‍ പറയുന്നു (ഉല്‍പ. 29:20). നമ്മുടെയും ദൈവസേവനം സ്‌നേഹത്താല്‍ പ്രേരിതമാകുമ്പോള്‍ അപ്രകാരമൊരനുഭവമായിരിക്കും നമുക്കും ഉണ്ടാവുന്നത്. ക്ലേശമോ, കഠിനാധ്വാനബോധമോ നമുക്ക് ഉണ്ടാവുകയില്ല.

സഭയുമായി ക്രിസ്തുവിനുള്ള ബന്ധം ഒരു ഭര്‍ത്താവിനു ഭാര്യയോ ടുള്ള ബന്ധംപോലെയാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ഒരു ഭര്‍ത്താവ് ഭാര്യയില്‍നിന്നു പ്രാഥമികമായി എന്താണു പ്രതീക്ഷിക്കു ന്നത്? അവളുടെ സേവനമല്ല. അദ്ദേഹത്തിന്റെ ഭക്ഷണം പാകം ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക എന്നിവയെ സര്‍വപ്രധാന കാര്യങ്ങളായി കരുതി അതൊക്കെ നിറവേറ്റുവാനല്ല അയാള്‍ അവളെ വിവാഹം ചെയ്യു ന്നത്. പ്രാഥമികമായും അയാള്‍ ആഗ്രഹിക്കുന്നത് അവളുടെ സ്‌നേഹ മാണ്. അതില്ലെങ്കില്‍ മറ്റുള്ളതെല്ലാം വിലയറ്റതാണ്. ദൈവം നമ്മില്‍ നിന്ന് അന്വേഷിക്കുന്നതും ഇതുതന്നെ.

അപ്രബോധ്യത (Unteachability)
(ആര്‍ക്കുമൊന്നും പഠിപ്പിച്ചു കൊടുക്കാന്‍ പാടില്ലാത്ത ഒരവസ്ഥ)


സ്വാര്‍ത്ഥനിഷ്ഠതയുടെ മറ്റൊരു സവിശേഷത ഈ മനോഭാവമാണ്. മൂത്തപുത്രന്‍ കോപിഷ്ഠനായി വീട്ടിനു പുറത്തുനിന്നപ്പോള്‍ അയാളുടെ പിതാവ് പുറത്തുവന്ന് അയാളെ ഗുണദോഷിച്ചു. എന്നാല്‍ അയാള്‍ ദുശ്ശാഠ്യത്തോടെ അതു നിരസിക്കയാണു ചെയ്തത്. ”പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം” (സഭാ. 4:13). തനിക്കെല്ലാമറിയാമെന്നുകരുതി മറ്റുള്ളവരില്‍നിന്നു പഠിക്കുവാന്‍ വിസ മ്മതം കാട്ടുന്ന ഒരുവന്‍ സത്യമായും ദുഃഖകരമായ ഒരു സ്ഥിതിയില്‍ത്ത ന്നെയാണ്. തെറ്റുതിരുത്തല്‍ സ്വീകരിക്കുവാന്‍ വിസമ്മതം കാട്ടുമാറ് താന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം ശരിയെന്നു വിശ്വസിക്കുന്ന ഒരവസ്ഥയിലാണ് അഹന്തയില്‍ കേന്ദ്രീകരിച്ച് ഒരുവന്‍ കഴിയുന്നത്. തന്മൂലം താന്‍ വിമര്‍ശിക്കപ്പെടുന്നതിനെ അയാള്‍ ഇഷ്ടപ്പെടുന്നില്ല. ആളുകള്‍ നമ്മോടു വിയോജിക്കുകയും നമ്മുടെ അഭിപ്രായങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭംപോലെ നമ്മുടെ ആത്മീയ തയെ ശോധനചെയ്യുന്ന മറ്റൊരവസരവുമില്ല. നാം വിമര്‍ശിക്കപ്പെടു മ്പോള്‍ ആ വിമര്‍ശനം സത്യമോ, വ്യാജമോ എന്നതുമാത്രമായിരി ക്കണം നമ്മുടെ ശ്രദ്ധാവിഷയം. വിമര്‍ശിക്കുന്നയാള്‍ നമ്മുടെ മിത്രമോ, ശത്രുവോ എന്ന ചിന്ത ഒരിക്കലും നമ്മെ ഭരിക്കരുത്. നമ്മുടെ മിത്രങ്ങ ളെക്കാളധികം ശത്രുക്കളായിരിക്കും നമ്മെക്കുറിച്ചുള്ള സത്യം അധികം നമുക്കു ഗ്രഹിപ്പിച്ചുതരുന്നത്.

വഴങ്ങാത്തതും ദുരഭിമാനം നിറഞ്ഞതുമായ മനോഭാവം അഹന്ത യില്‍ കേന്ദ്രീകരിച്ച മനുഷ്യന്റെ സുനിശ്ചിതമായ ഒരു ലക്ഷണമാണ്. നമ്മുടെ സഹജീവികളുടെ നേരേ കര്‍ക്കശവും സ്വയന്യായീകരണരൂപ വുമായ ഒരു മനോഭാവം ഒരാള്‍ പുലര്‍ത്തുന്നപക്ഷം അത് ദൈവത്തോ ടുള്ള തത്തുല്യമായ മനോഭാവത്തെക്കൂടെ സൂചിപ്പിക്കുന്നതാണെന്ന് നമുക്ക് ഓര്‍ക്കാം. നമ്മുടെ സഹോദരന്മാരാല്‍ (അവരില്‍ ഏറ്റവും പ്രായം കുറഞ്ഞവരാല്‍പോലും) പഠിപ്പിക്കപ്പെടുവാനും തെറ്റുതിരുത്ത പ്പെടുവാനും നാം വിസമ്മതം കാട്ടുന്നവരാണെങ്കില്‍ നമ്മുടെ എല്ലാ ആത്മീയാനുഭവങ്ങളും ബൈബിള്‍ പരിജ്ഞാനവും ഇരിക്കെത്തന്നെ നാം എത്രമാത്രം സ്വയനിഷ്ഠരാണെന്ന് അത് വ്യക്തമാക്കുന്നു.

പിതാവ് മൂത്തപുത്രനോടു ന്യായവാദം ചെയ്തിട്ടും അയാള്‍ മുറി പ്പെട്ട ഹൃദയത്തോടെ സ്വയം സഹതാപം നിറഞ്ഞവനായിത്തീരുക യാണു ചെയ്യുന്നത്. അഹന്തയില്‍ കേന്ദ്രീകരിച്ച ഒരു ക്രിസ്ത്യാനി ഒരു ശിശുവിനെപ്പോലെ ദൈവത്താല്‍പോലും അനുനയിക്കപ്പെടുവാനും ലാളിക്കപ്പെടുവാനുമാണു പ്രിയപ്പെടുന്നത്. അത്തരക്കാരോടു ദൈവം ന്യായവാദം ചെയ്തുകൊണ്ടേയിരുന്നാലും അവര്‍ അതൊന്നും ശ്രദ്ധി ക്കുന്നില്ല. അന്തിമമായി ആ ജ്യേഷ്ഠപുത്രനെപ്പോലെ അവരും പിതാ വിന്റെ ഭവനത്തിനു പുറത്തുനില്‍ക്കുന്ന ഒരവസ്ഥയില്‍ തങ്ങളെത്തന്നെ കണ്ടെത്തിയെന്നു വരാനാണു സാധ്യത.

മനുഷ്യഹൃദയം എത്ര ഭയാനകമായവിധം കഠിനമെന്നു നിങ്ങള്‍ ഗ്രഹിക്കുന്നുണ്ടോ?

അഹന്താനിഷ്ഠര്‍ക്കു സഹജീവികളോടുള്ള മനോഭാവം അസൂയയും മാനം തേടലും

ദൈവവുമായുള്ള നമ്മുടെ സംസര്‍ഗ്ഗം തടസ്സപ്പെടുകയോ, നിന്നു പോകയോ ചെയ്യുമ്പോള്‍ അത് സഹജീവികളുമായുള്ള നമ്മുടെ ബന്ധ ത്തെയും തീര്‍ച്ചയായും ബാധിക്കുന്നതാണ്. ആദാം ദൈവികജീവനില്‍ നിന്ന് അകന്നുപോയപ്പോള്‍ അയാള്‍ക്കു ഹവ്വയോടുള്ള സ്‌നേഹവും നഷ്ടപ്പെട്ടു. അയാള്‍ പാപം ചെയ്തുവോ എന്നു ദൈവം ചോദിച്ച സമയത്ത് അയാളുടെ ഭാര്യയെ കുറ്റം ചുമത്തിക്കൊണ്ട് അയാള്‍ ഇപ്ര കാരം പറഞ്ഞു: ”കര്‍ത്താവേ, കുറ്റം എന്റേതല്ല; അത് ഈ സ്ത്രീയുടേ താണ്.”

അഹന്തയെ കേന്ദ്രമാക്കിക്കൊണ്ടുള്ള ജീവിതത്തിന് മറ്റുള്ളവരോ ടുള്ള മനോഭാവത്തിന്റെ സവിശേഷതകളിലൊന്നാണ് അസൂയ. ഉപമ യിലെ ജ്യേഷ്ഠസഹോദരന്‍ അനുജന്റെനേരെ അസൂയാലുവായിരുന്നു. അതുമൂലമാണു അവന്‍ കുപിതനായിത്തീര്‍ന്നത്. കഴിഞ്ഞ വര്‍ഷങ്ങളി ലെല്ലാം മൂത്തപുത്രനായിരുന്നു തര്‍ക്കത്തിനിടയില്ലാത്തവിധം ഭവന ത്തിന്റെ അവകാശി. വേലക്കാര്‍ അവന്റെ മുമ്പില്‍ വണങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്റെ സ്ഥാനത്തിന് ഒരു ഭീഷണി നേരിട്ടിരി ക്കുന്നു. ഭവനത്തില്‍ ഇപ്പോള്‍ മറ്റൊരാള്‍ ശ്രദ്ധാകേന്ദ്രമായി ഭവിച്ചിരി ക്കുന്നു. ഇത് അയാള്‍ക്കു സഹിച്ചുകൂടായിരുന്നു. അസഹിഷ്ണുത കലര്‍ന്ന ദൃഷ്ടികളോടെ അസൂയ അയാളുടെ ഹൃദയത്തില്‍ തലയു യര്‍ത്തി.

അഹന്തയില്‍ കേന്ദ്രീകരിച്ച ജീവിതം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ വാഞ്ഛിക്കുന്നതാണ്. അതു മനുഷ്യരുടെ പ്രശംസയാഗ്ര ഹിക്കുന്നു. തന്മൂലം മറ്റുള്ളവരുടെ അഭിനന്ദനമാര്‍ജ്ജിക്കുമ്പോള്‍ അതു സന്തോഷിക്കുന്നു. എപ്പോഴും എല്ലാവരെക്കാളും ഉയര്‍ന്ന സ്ഥാനമാണ തിന്റെ ആഗ്രഹം. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു നിരന്തരം മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടുവാന്‍ ശ്രമിക്കുന്നു. താന്‍ കര്‍ത്താ വിനുവേണ്ടി ചെയ്ത കാര്യം മറ്റുള്ളവരോടു പറയുവാന്‍ അത്തരത്തി ലുള്ള ഒരുവന്‍ ആഗ്രഹിക്കുന്നു. ഒരുപക്ഷേ വളരെ ഭക്തിപൂര്‍വമായ വിധത്തിലായിരിക്കാം ഇതു ചെയ്യുന്നതെങ്കിലും മറ്റുള്ളവരുടെ അഭിന ന്ദനമാണ് അയാളുടെ ലക്ഷ്യം. മറ്റൊരാള്‍ക്കു വിജയം ലഭിക്കുകയോ, അയാള്‍ തന്നെക്കാള്‍ മെച്ചമായി ഒരുകാര്യം പ്രവര്‍ത്തിക്കയോ ചെയ്യു മ്പോള്‍ ഈ വ്യക്തി വളരെ അസന്തുഷ്ടനായിത്തീരുന്നു.

അഹന്താനിഷ്ഠനായ വ്യക്തിക്കു വേഗം അസ്വസ്ഥനും ഈര്‍ഷ്യാ കുലനുമായിത്തീരുന്ന ഒരു സ്വഭാവമാണുള്ളത്. മറ്റുള്ളവരുടെ അംഗീ കാരം നേടുവാന്‍ അയാള്‍ ആഗ്രഹിക്കുന്നു. അവര്‍ തന്നോട് ആലോ ചന ചോദിക്കയും തന്റെ അഭിപ്രായം തേടുകയും വേണമെന്നാണ് അയാളുടെ താല്പര്യം. ഉദാഹരണമായി ഒരു കമ്മിറ്റിമീറ്റിംഗില്‍ അന്യര്‍ തന്റെ അഭിപ്രായമാരായാതെയിരുന്നാല്‍ അയാള്‍ വ്രണിതഹൃദയനായി ത്തീരും. മറ്റുള്ളവര്‍ക്കെല്ലാം തന്റെ വിലയേറിയ അഭിപ്രായം ആവശ്യ മാണെന്ന ധാരണയോടെ നിരന്തരം വായ്‌തോരാതെ സംസാരിച്ചുകൊ ണ്ടിരിക്കുവാന്‍ അയാള്‍ ഇഷ്ടപ്പെടുന്നു. തന്നെപ്പറ്റിത്തന്നെ അത്ര ഉയര്‍ന്ന ഒരു ചിന്തയാണയാള്‍ക്കുള്ളത്. ഒരിക്കല്‍ വായ് തുറന്നു കഴി ഞ്ഞാല്‍ പിന്നെ വായടയ്ക്കുവാന്‍ വളരെ പ്രയാസം തോന്നുന്ന ചില ക്രിസ്ത്യാനികളുണ്ട്. തന്റെ ചുറ്റുമുള്ളവര്‍ക്കെല്ലാം ഇതു ദുസ്സഹമാ ണെന്നു മനസ്സിലാക്കാതെ അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കും. ക്രൂശിക്കപ്പെടാത്ത സ്വയജീവിതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇത്തരം അനിയന്ത്രിത ഭാഷണം.

സ്വയനിഷ്ഠനായ ഒരു ക്രിസ്ത്യാനിക്ക് ഔചിത്യബോധത്തോടും സന്തോഷത്തോടുംകൂടെ രണ്ടാംസ്ഥാനം വരിക്കുവാന്‍ അറിഞ്ഞുകൂടാ. മറ്റൊരാള്‍ക്കു നേതൃത്വം നല്‍കുകയും അയാള്‍ രണ്ടാമത്തെ സ്ഥാനം വഹിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ അയാള്‍ അതൃപ്തനായിത്തീ രുന്നു. നേതാവു തല്‍സ്ഥാനത്തുനിന്നു വിരമിക്കുമ്പോള്‍ തനിക്കു നേതൃത്വസ്ഥാനത്തേക്കുയരാന്‍ സാധ്യതയുള്ളപ്പോള്‍ മാത്രമേ രണ്ടാം സ്ഥാനം വഹിക്കുവാന്‍ അയാള്‍ സമ്മതിക്കാറുള്ളു.

ജര്‍മ്മന്‍ കൈസറെപ്പറ്റി ഇപ്രകാരം പറഞ്ഞുകേട്ടിട്ടുണ്ട്. എല്ലാ സ്ഥലത്തും താന്‍ ശ്രദ്ധാകേന്ദ്രമായിരിക്കുവാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. ഒരു ശിശു സ്‌നാനശുശ്രൂഷയ്ക്കുപോയാല്‍ താന്‍ ആ ശിശുവായിത്തീരുവാന്‍ അയാള്‍ ആഗ്രഹിക്കുമായിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ സംബന്ധിച്ചാല്‍ താന്‍ മണവാട്ടിയാകണമെന്നാവും അയാളുടെ ചിന്ത. ഒരു ശവസംസ്‌കാരത്തിനുപോയാല്‍ താന്‍ മൃതശരീരമായിരി ക്കാന്‍ അയാള്‍ അഭിലഷിക്കും! അയാളുടെ ഹൃദയം നമ്മുടേതിനെ ക്കാള്‍ മോശമല്ലെന്ന കാര്യം നമുക്കു മറക്കാതിരിക്കാം.

ഒരുവനിലുള്ള സ്വയകേന്ദ്രിതമായ സ്വഭാവം ഏറ്റവും വിശുദ്ധമായ പ്രവര്‍ത്തനങ്ങളില്‍പ്പോലും – അത് ഒരു പ്രസംഗം ചെയ്യുന്നതോ, പ്രാര്‍ത്ഥനയ്ക്കുവേണ്ടിയുള്ള ഒരഭ്യര്‍ത്ഥന എഴുതിയുണ്ടാക്കുന്നതോ എന്തുമാകട്ടെ – മറ്റുള്ളവരുടെ ശ്രദ്ധയെ തന്നിലേക്കാകര്‍ഷിക്കുവാന്‍ അയാളെ പ്രേരിപ്പിക്കും. ഇത് ഒരു ക്രൈസ്തവനേതാവില്‍ കാണപ്പെടു മ്പോള്‍, താന്‍ ആരെ ശുശ്രൂഷിക്കുന്നുവോ അവരുടെ ആത്മീയ വളര്‍ച്ച യ്ക്കുതന്നെ വിഘാതമായിത്തീരും. കാരണം, അയാള്‍ ആളുകളെ ക്രിസ്തുവിലേക്കല്ല, തങ്കലേക്കുതന്നെയായിരിക്കും ആകര്‍ഷിക്കുന്നത്.

എന്നാല്‍ ഒരു യഥാര്‍ത്ഥ ദൈവഭൃത്യന്‍ എല്ലായ്‌പ്പോഴും തന്നെ മാറ്റിനിറുത്തിക്കൊണ്ട് ജനങ്ങളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുന്ന വനായിരിക്കും. ഇതു നാം പ്രവര്‍ത്തിക്കുവാനാണ് ദൈവം നമ്മെ ഓരോ രുത്തരെയും വിളിക്കുന്നത്. എന്നാല്‍ എത്ര ചുരുക്കം പേര്‍ മാത്രമാണ് ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്!!

പ്രായം കുറഞ്ഞ പ്രവര്‍ത്തകര്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന മനോഭാവം

സ്വാര്‍ത്ഥനിഷ്ഠനായ ഒരു ക്രിസ്തീയനേതാവ് തന്റെ സ്ഥാനത്തിനു ഭീഷണി നേരിടാതിരിക്കുവാന്‍വേണ്ടി തന്റെ കീഴിലുള്ള മറ്റുള്ളവര്‍ നേതൃത്വത്തിലേക്കു വരുന്നതിനു തടസ്സം സൃഷ്ടിക്കുന്നവനാണ്. തന്മൂലം താന്‍ ആരെ ശുശ്രൂഷിക്കുന്നുവോ അവര്‍ക്ക് താനൊരു അവ ശ്യഘടകമായിത്തീരത്തക്കവിധത്തിലാണ് അയാള്‍ ശുശ്രൂഷ ചെയ്യു ന്നത്. ഇതു ദൈവഹിതത്തിനു ഘടകവിരുദ്ധമാണ്. ഓസ്‌വാള്‍ഡ് ചേംബേഴ്‌സ് ഒരിക്കല്‍പ്പറഞ്ഞു: ”തന്നെത്തന്നെ മറ്റൊരു വ്യക്തിക്ക് ഒരവശ്യഘടകമാക്കിത്തീര്‍ക്കുന്ന ഏതൊരാളും ദൈവികവ്യവസ്ഥയ്ക്കു പുറത്താണ്. ഏതൊരു മനുഷ്യവ്യക്തിക്കും ദൈവം മാത്രമാണ് അവശ്യ ഘടകമായിരിക്കുന്നത്. നമ്മില്‍ ആരും ആ സ്ഥാനമെടുക്കാന്‍ പാടില്ല.”

ക്രിസ്തുവിന്റെ സഭയില്‍ ഒരാളും അനുപേക്ഷണീയനല്ല. ദൈവ ത്തിന്റെ പ്രവര്‍ത്തനം നമ്മെക്കൂടാതെ തന്നെ അനായാസം മുന്നോട്ടു പൊയ്‌ക്കൊള്ളും. സത്യം പറഞ്ഞാല്‍ തങ്ങള്‍ അനുപേക്ഷണീയരാ ണെന്നു സ്വയം കരുതുന്ന ഗര്‍വിഷ്ഠന്മാരുടെ സഹകരണമില്ലെങ്കില്‍ അതു കൂടുതല്‍ മെച്ചമായി നിര്‍വഹിക്കപ്പെടും. ഈ സത്യം നാം സദാ അംഗീകരിക്കേണ്ടതാണ്. അതിനാല്‍ ദൈവം നമ്മോട് അതിന് ആഹ്വാനം ചെയ്യുന്ന ഏതു സമയത്തും നാം പശ്ചാത്തലത്തിലേക്കു പിന്‍വാങ്ങുവാന്‍ ഒരുക്കമുള്ളവരായിരിക്കണം. എന്നാല്‍ സ്വയനിഷ്ഠ നായ ഒരു ക്രിസ്തീയപ്രവര്‍ത്തകന്‍ ഒരിക്കലും ഈ വസ്തുത സമ്മതി ക്കയില്ല. സാധ്യമായിടത്തോളം കാലം തന്റെ സ്ഥാനം മുറുകെപ്പിടിച്ചു കൊള്ളുവാന്‍ അയാള്‍ ആഗ്രഹിക്കും. ഇപ്രകാരമുള്ള ഒട്ടനേകം ‘ക്രിസ്തീയ നേതാക്കന്മാര്‍’ ദൈവപ്രവൃത്തിയെ തടസ്സപ്പെടുത്തി ക്കൊണ്ട് ‘സ്വന്തസിംഹാസനങ്ങ’ളില്‍ ദുഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റാരെങ്കിലും തങ്ങളുടെ സ്ഥാനത്തു പ്രവേശിക്കുമാറ് സന്തുഷ്ടി യോടെ പശ്ചാത്തലത്തിലേക്കു പിന്‍മാറി അജ്ഞാതരായിത്തീരുന്ന തിന്റെ മെച്ചം അവര്‍ക്കറിഞ്ഞുകൂടാ.

‘വിജയിക്ക് ഒരു പിന്‍ഗാമിയില്ലാതെവന്നാല്‍ അയാളുടെ വിജയം വിജയമല്ല’ എന്ന ചൊല്ല് നിങ്ങള്‍ കേട്ടിരിക്കും. യേശു ഈ സത്യം ഗ്രഹിക്കുകയും തന്റെ വേല തുടരുവാന്‍ ചില ആളുകളെ പരിശീലിപ്പി ക്കുകയും ചെയ്തു. മൂന്നര വര്‍ഷത്തിനിടയില്‍ നേതൃത്വം ഏറ്റെടുക്കു വാനുള്ളവര്‍ക്ക് അദ്ദേഹം ആവശ്യമായ പരിശീലനം നല്‍കി. താന്‍ ചെയ്തുപോന്ന വേല തുടരുവാന്‍ മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതാ വശ്യമാണെന്നു പൗലൊസും ഗ്രഹിച്ചിരുന്നു. 2 തിമോ. 2:2-ല്‍ അദ്ദേഹം പറയുന്നു: ”തിമോഥയോസേ, ഞാന്‍ നിന്നെ ഭരമേല്പിച്ചിട്ടുള്ള കാര്യ ങ്ങള്‍ നീ വിശ്വസ്തരായ ചിലര്‍ക്ക് ഏല്പിച്ചുകൊടുക്കണം; അവര്‍ അതു (നാലാം തലമുറവരെയും ചെന്നെത്തുമാറ്) മറ്റു ചിലര്‍ക്കും നല്‍കേണ്ടതാണ്” (പരാവര്‍ത്തനം). പൗലൊസ് പറഞ്ഞ കാര്യം ഫല ത്തില്‍ ഇപ്രകാരമാണു തീരുന്നത്: ഈ നിക്ഷേപം നീ മറ്റു ചിലര്‍ക്കു ഏല്പിച്ചുകൊടുക്കണം; നിന്നെക്കാള്‍ പ്രായം കുറഞ്ഞ ആളുകള്‍ ഉയര്‍ന്നുവരുന്നതിനെ നീ ഒരിക്കലും തടയരുത്.” വാണിജ്യരംഗത്തുള്ള ആളുകളും ഈ കാര്യം മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ പല ക്രിസ്തീയ നേതാക്കളും ഇതു ഗ്രഹിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ ലോകമക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചമക്കളെക്കാള്‍ ബുദ്ധിശാലികളാണ്.

തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു വ്യക്തി തന്നിലും മെച്ചമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു വ്യക്തി അതിനെക്കുറിച്ചു അസൂയപ്പെടു ന്നപക്ഷം അതു സ്വാര്‍ത്ഥപരായണത്വത്തില്‍ക്കുറഞ്ഞ ഒന്നുമല്ല. ഹാബേല്‍ ദൈവത്തിനു സ്വീകാര്യനായിത്തീരുകയും താന്‍ നിരസിക്ക പ്പെടുകയും ചെയ്തതില്‍ കയീന്‍ അസൂയാലുവായിത്തീര്‍ന്നു. ഹാബേല്‍ അവനിലും പ്രായം കൂടിയവനായിരുന്നുവെങ്കില്‍ ഈ കാര്യം ഒരുപക്ഷേ സഹിക്കാമായിരുന്നു. എന്നാല്‍ തന്റെ ഇളയസഹോദരന്‍ തന്നിലും മികച്ചവനായത് അവനെ അത്യന്തം അസഹിഷ്ണുവാക്കി ത്തീര്‍ത്തു. അത് ആ മനുഷ്യന്റെ കൊലയില്‍ കലാശിക്കുകയും ചെയ്തു.

യോസേഫിന്റെയും അവന്റെ സഹോദരന്മാരുടെയും വൃത്താന്ത ത്തിലും ഇതേ കാര്യം തന്നെ നാം കാണുന്നു. യോസേഫിനു ചില ദൈവികവെളിപ്പാടുകള്‍ ലഭിച്ചു. അവന്റെ കഥ കഴിക്കുവാന്‍ അവന്റെ മൂത്തസഹോദരരായ പത്തുപേരെയും അത് പ്രേരിപ്പിക്കുകയാണു ണ്ടായത്.

”ശൗല്‍ ആയിരത്തെ കൊന്നു; ദാവീദോ പതിനായിരത്തെ” എന്നു സ്ത്രീകള്‍ പാടിയതുമൂലം ചെറുപ്പക്കാരനായ ദാവീദിനോട് ശൗലിനു അസൂയ തോന്നി. ആ ദിവസം മുതല്‍ അവനെ വകവരുത്തുവാന്‍ ശൗല്‍ തീരുമാനിച്ചു. മനുഷ്യചരിത്രമെന്നുമാത്രമല്ല, കഷ്ടമെന്നു പറയട്ടെ, ക്രൈസ്തവസഭയുടെ ചരിത്രം തന്നെയും, ഈ കഥയുടെ പുനഃപുന രാവര്‍ത്തനത്തിനു ദൃഷ്ടാന്തമാണ്.

നേരേമറിച്ച്, പുതിയനിയമത്തില്‍ കാണുന്ന ബര്‍ന്നബാസിനെ നോക്കുക. അതു രോമാഞ്ചജനകമായ ഒരു താരതമ്യമാണ്. തര്‍സോ സുകാരനായ പൗലൊസിനെ കൈക്കൊള്ളുവാന്‍ ആരും തയ്യാറല്ലാ യിരുന്ന ഘട്ടത്തില്‍ തന്റെ ചിറകിന്‍കീഴില്‍ അദ്ദേഹത്തെ ചേര്‍ത്തണ യ്ക്കുവാന്‍ സന്നദ്ധനായിത്തീര്‍ന്ന തലമൂത്ത ഒരു പ്രവര്‍ത്തകനായി രുന്നു അദ്ദേഹം. ബര്‍ന്നബാസ് അദ്ദേഹത്തെ അന്ത്യോക്യയിലെ സഭയി ലേക്കു കൂട്ടിക്കൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അപ്പോസ്തലപ്രവൃത്തികള്‍ 13-ാമധ്യായത്തില്‍ ബര്‍ന്നബാസും പൗലൊസും ചേര്‍ന്ന് ഒരു സുവിശേഷപര്യടനത്തിനു പുറപ്പെടുന്നതു നാം കാണുന്നു. ഈ ഇളയ പ്രവര്‍ത്തകനെ തന്റേതിനെക്കാള്‍ വലിയ ഒരു പ്രവര്‍ത്തനത്തിനായി ദൈവം വിളിക്കുന്നുവെന്നു കണ്ടപ്പോള്‍ അദ്ദേഹം സന്തോഷപൂര്‍വം പിന്‍വാങ്ങുകയും പശ്ചാത്തലത്തില്‍ മറയു കയും ചെയ്തു. ബര്‍ന്നബാസും പൗലൊസും എന്ന പദപ്രയോഗം ആരും തിരിച്ചറിയാത്തവിധത്തില്‍ പൗലൊസും ബര്‍ന്നബാസും എന്നു മാറുന്നതായി അപ്പോസ്തലപ്രവൃത്തികളില്‍ നാം കാണുന്നു. താന്‍ പിന്‍വാങ്ങിയശേഷം മറ്റൊരാള്‍ ബഹുമാനിതനായിത്തീരുന്നതില്‍ സന്തോഷിക്കുന്ന ബര്‍ന്നബാസിനെപ്പോലെയുള്ളവരുടെ അസാന്നിധ്യം മൂലം ക്രൈസ്തവസഭ ഇന്നു നഷ്ടം സഹിക്കുകയാണ്. ഒരു പ്രാധാന്യ വുമില്ലാത്ത കാര്യങ്ങളില്‍ പിന്‍വാങ്ങിനില്‍ക്കുവാന്‍ നമുക്കു സന്തോഷ മാണ്. ഒരു വാതിലിലൂടെ കടക്കുമ്പോള്‍ മറ്റൊരാള്‍ മുമ്പില്‍ കടന്നു പോകുവാന്‍ നാം സമ്മതം നല്‍കും. എന്നാല്‍ പ്രമുഖസ്ഥാനം, നേതൃത്വം തുടങ്ങിയ ഗൗരവാവഹമായ കാര്യങ്ങളില്‍ പിന്‍വാങ്ങുവാന്‍ നാം സന്നദ്ധരല്ല. നമ്മുടെ അഹന്ത വളരെ വഞ്ചനാത്മകമാണ്. അഗ ണ്യമായ കാര്യങ്ങളില്‍ ഒരു കപടവിനയം കൈക്കൊള്ളുവാന്‍ നാം സന്നദ്ധരാണ്. എന്നാല്‍ പ്രധാന കാര്യങ്ങള്‍ വരുമ്പോഴാണ് നമ്മുടെ തനിനിറം വെളിപ്പെടുന്നത്.

നിഗളം

സ്വയനിഷ്ഠനായ മനുഷ്യന് തന്നെക്കുറിച്ചുതന്നെ ഉന്നതമായ ഒരഭി പ്രായമുണ്ട്. മൂത്തമകന്‍ പറഞ്ഞു: ”ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ അങ്ങേയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. അങ്ങു പറഞ്ഞ ഒരു കാര്യംപോലും ചെയ്‌വാന്‍ വിസമ്മതം കാണിച്ചില്ല.” തന്റെ പിതാവിനു താന്‍ ചെയ്ത അനുസരണമുള്ള ശുശ്രൂഷയെക്കുറിച്ച് അയാള്‍ നിഗളി ച്ചിരുന്നു. നമ്മുടെ ഹൃദയത്തില്‍ നിഗളം ഉയരുന്നത് നമ്മുടെ സല്‍ഗുണ ങ്ങളും വിജയങ്ങളും കൊണ്ടു മാത്രമല്ല, പിന്നെയോ നമുക്കു ചുറ്റുമുള്ള മറ്റാളുകള്‍ നമ്മോളം മെച്ചമായി പ്രവര്‍ത്തിച്ചില്ലെന്നുള്ള ചിന്തകൊണ്ടു കൂടെയുമാണ്. തന്നെത്തന്നെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നതു മൂലമാണ് എപ്പോഴും നിഗളമുണ്ടാകുന്നത്. നമുക്കു ചുറ്റുമുള്ള മറ്റുള്ള വര്‍ വ്യക്തമായും നമ്മെക്കാള്‍ ഭേദപ്പെട്ടവരാണെങ്കില്‍ നമുക്കൊരി ക്കലും നിഗളം തോന്നുകയില്ല. ഈ കഥയില്‍ മൂത്തപുത്രനെക്കാള്‍ വിശ്വസ്തതയോടെ പിതാവിനെ സേവിച്ച മറ്റൊരു സഹോദരനുണ്ടാ യിരുന്നെങ്കില്‍ ആ വ്യക്തിയുടെ മുമ്പില്‍ ഈ മൂത്തമകന് ഇത്രയും നിഗളം തോന്നുകയില്ലായിരുന്നു. എന്നാല്‍ ഇവിടെ തന്റെ ഇളയ സഹോദരനുമായി തനിക്കനുകൂലമായവിധം തന്നെത്തന്നെ താരതമ്യ പ്പെടുത്താന്‍ കഴിയുമെന്ന് അയാള്‍ക്കു തോന്നി. അയാള്‍ പിതാവി നോടു പറഞ്ഞു: ”ഞാന്‍ അങ്ങയെ വിശ്വസ്തതയോടെ സേവിച്ചു. എന്നാല്‍ അങ്ങയുടെ ഈ ഇളയമകനെ നോക്കിയാലും. എന്താണവന്‍ ചെയ്തത്? അവന്‍ വേശ്യകളുമായി അങ്ങയുടെ മുതല്‍ ധൂര്‍ത്തടിക്കു കയാണു ചെയ്തത്.”

നിഗളം നിമിത്തമാണ് ലൂസിഫര്‍ വീണത്. അയാള്‍ തന്നെത്തന്നെ മറ്റു ദൈവദൂതന്മാരുമായി താരതമ്യപ്പെടുത്തി. താന്‍ മറ്റെല്ലാരെക്കാളും അധികം ജ്ഞാനിയും സുന്ദരനും ഉന്നതസ്ഥാനമുള്ളവനുമാണെന്ന് അയാള്‍ക്കു തോന്നി. അയാള്‍ അഭിഷിക്തനായ കെരൂബ് ആയിരുന്നു. എന്നാല്‍ അയാള്‍ പിശാചായി മാറി. അക്കാലത്തിനുശേഷം മറ്റു ധാരാളമാളുകള്‍ക്ക് ഈ വിധത്തില്‍ത്തന്നെ അഭിഷേകം നഷ്ടപ്പെട്ടു. നിങ്ങള്‍ ഒരു ദൈവദൂതനു തുല്യനായിരിക്കാം; എങ്കിലും നിഗളം നിങ്ങളെ ഒരു പിശാചാക്കി മാറ്റും.

പരീശന്മാരെ ബാധിച്ചിരുന്ന രോഗവും ഇതു തന്നെയായിരുന്നു. പരീശന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ യേശു അവരെ സൂക്ഷ്മ തയോടെ ചിത്രീകരിച്ചിട്ടുണ്ട്. പരീശന്‍ ഇപ്രകാരമാണു പ്രാര്‍ത്ഥിച്ചത്: ”ദൈവമേ, ഞാന്‍ മറ്റു മനുഷ്യരെപ്പോലെയല്ലായ്കയാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു; ഞാന്‍ ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്ന തില്‍ ഒക്കെയും പതാരം കൊടുക്കുന്നു….” ജുഗുപ്‌സാവഹം! അഹന്താ നിഷ്ഠത്വം അത്തരത്തിലുള്ളതാണ്. എന്നാല്‍ ചിലപ്പോള്‍ അത് അല്പം കൂടെ സൂക്ഷ്മരൂപമായിരിക്കാം. ഒരിക്കല്‍ ഈ ഉപമ തന്റെ ക്ലാസ്സില്‍ പഠിപ്പിച്ചശേഷം ഒരു സണ്‍ഡേസ്‌കൂള്‍ അധ്യാപിക ഇപ്രകാരം പ്രാര്‍ ത്ഥിച്ചു: ”കര്‍ത്താവേ, ഞങ്ങള്‍ ഈ പരീശനെപ്പോലെയല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു.” നിഗളത്തിന്റെ അധികം നിഷിദ്ധമായ ഒരു രൂപ മാണ് സ്വന്തം താഴ്മയെപ്പറ്റിയുള്ള നിഗളം. പലപ്പോഴും ഇത്തരം താഴ്മ യുടെ പരിവേഷമണിഞ്ഞ് നിഗളം പ്രത്യക്ഷപ്പെടും. സ്വയനിഷ്ഠനായ ക്രിസ്തീയപ്രവര്‍ത്തകന്‍ പലപ്പോഴും അധികാരപ്രമത്തതയോടെ സഞ്ച രിച്ചുവെന്നുവരില്ല. പുറമേ അയാള്‍ക്ക് വളരെയധികം കപടവിനയ മുണ്ടായിരിക്കും. വളരെ ഭക്തിഭാവമുള്ള വിനയത്തിന്റെ ഒരു പുറംമൂടി. പക്ഷേ അകമേ അയാള്‍ മറ്റുള്ളവരുമായി തന്നെത്തന്നെ താരതമ്യപ്പെടു ത്തുകയും തന്റെ നന്മ, മേന്മ, വിനയം എന്നിവയെപ്പറ്റി പുകഴുകയും ചെയ്യുന്നു.

മറ്റുള്ളവരെ ശിക്ഷയ്ക്കു വിധിക്കുക

ഈ വിധത്തില്‍ തന്നെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യു ന്നത് അന്തിമമായി മറ്റുള്ളവരെ ശിക്ഷാവിധിക്കു യോഗ്യരെന്നു വിധിക്കു വാനിടയാക്കുന്നു. ഇതു ചിലപ്പോള്‍ തീക്ഷ്ണപരിഹാസത്തിനു വഴി തുറക്കുന്നു. മൂത്ത മകന്‍ പിതാവിനോടു പറയുന്ന വാക്കുകള്‍ ശ്രദ്ധി ക്കുക: ”വേശ്യമാരോടുകൂടെ നിന്റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്റെ മകന്‍.” ഈ വിവരം ആരാണ് അയാള്‍ക്കു നല്‍കിയത്? ആരും നല്‍കിയ തല്ല. ഏറ്റവും മോശമായത് അയാള്‍ സ്വയം സങ്കല്പിക്കുകയാണു ണ്ടായത്. നിങ്ങള്‍ ഒരാളെ വെറുക്കുമ്പോള്‍ അയാളെപ്പറ്റി ഏറ്റവും മോശ മായതു വിശ്വസിക്കുവാന്‍ എളുപ്പമാണ്. ആ മൂത്തമകന്‍ ഇളയസഹോ ദരന്റെ തെറ്റുകളെ മറയ്ക്കുന്നതിനുപകരം അവയെ വെളിച്ചത്താക്കുന്ന തില്‍ എത്രയധികം സന്തോഷം കണ്ടെത്തിയെന്നു നോക്കുക.

നാം മറ്റുള്ളവരില്‍ തെറ്റുകള്‍ മാത്രമാണോ കാണുന്നത്? മറ്റൊരാള്‍ വീഴുന്നതായിക്കാണുന്നതില്‍ നാം രഹസ്യത്തില്‍ സന്തോഷിച്ചി ട്ടുണ്ടോ? പ്രത്യേകിച്ചും നാം ഇഷ്ടപ്പെടാത്ത ഒരുവനാണ് അയാളെ ങ്കില്‍. മറ്റുള്ളവരുടെ വീഴ്ചയില്‍ പൂര്‍ണ്ണമായും ദുഃഖിക്കാതെ അല്പമെ ങ്കിലും സന്തോഷം തോന്നുമാറ് നമ്മുടെ ഹൃദയങ്ങള്‍ അത്രമാത്രം ദുഷിച്ചതാണ്. കാരണം, അവരെക്കാള്‍ നാം മെച്ചപ്പെട്ടവരാണെന്ന തോന്നലും അതു നല്‍കുമല്ലോ. ഇത്തരമൊരു മനോഭാവം സ്വയനിഷ്ഠ നായ ഒരുവന്റെ സവിശേഷതയാണ്.

മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെ നാം വിധിക്കുന്നുവോ? ഒരുവന്‍ ഒരു കാര്യം ചെയ്യുന്നതു കണ്ടിട്ട് സ്വയനിഷ്ഠനായ മനുഷ്യന്‍ ഇപ്രകാരം പറയും: ”എനിക്കറിയാം, എന്തുകൊണ്ടാണ് അവന്‍ അതു ചെയ്യുന്ന തെന്ന്.” അനന്തരം ആ പ്രവൃത്തിയില്‍ ചില ദുരുദ്ദേശ്യങ്ങള്‍ അയാള്‍ ആരോപിക്കുകയും ചെയ്യും. ദൈവത്തിന്റെ സിംഹാസനത്തില്‍ കയറി യിരിക്കുവാന്‍ പോലും മുതിരുമാറ് സ്വയജീവിതം എത്ര അഹങ്കാരം നിറഞ്ഞത്! (കാരണം, മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെ വിധിക്കുവാന്‍ കഴി വുള്ളത് ദൈവത്തിനുമാത്രമാണല്ലോ.) പൗലൊസ് ഇപ്രകാരം നമുക്കു താക്കീതു നല്‍കുന്നു: ”അതിനാല്‍ ഒരുവന്‍ ഒരു നല്ല ഭൃത്യനോ, അല്ലാ ത്തവനോ എന്നതിനെപ്പറ്റി കര്‍ത്താവു തിരിച്ചുവരുന്നതിനുമുമ്പ് പെട്ടെന്ന് ഒരു വിധി പ്രസ്താവിച്ചു കളയരുത്. കര്‍ത്താവു വരുമ്പോള്‍ അവിടുന്ന് ഇരുട്ടിലിരിക്കുന്നവയെല്ലാം വെളിച്ചത്തു വരുത്തും. അപ്പോള്‍ നാമോരോരുത്തരും ഉള്ളിന്റെയുള്ളില്‍ എങ്ങനെയുള്ളവരെന്ന് എല്ലാ വര്‍ക്കും വ്യക്തമായി ഗ്രഹിപ്പാന്‍ സാധിക്കും. ഞങ്ങള്‍ എന്തുകൊണ്ടു കര്‍ത്താവിന്റെ വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് അന്ന് എല്ലാവരു മറിയും” (1 കൊരി. 4:5 ലിവിംഗ്). കര്‍ത്താവു മടങ്ങിവരുമ്പോള്‍ മാത്രമേ ഓരോ വ്യക്തിയുടെയും യഥാര്‍ത്ഥമായ ഉദ്ദേശ്യം നമുക്കറിയുവാന്‍ സാധിക്കുകയുള്ളു. (അതിനുമുമ്പ് അതു സാധ്യമല്ല.)

സ്‌നേഹശൂന്യത

സ്വയനിഷ്ഠനായ മനുഷ്യന് തന്റെ സഹജീവികളോട് യഥാര്‍ത്ഥമായ സ്‌നേഹമില്ല. അവരുടെ നേരേയുള്ള അയാളുടെ കഠിനചിത്തതയുടെ മൂലകാരണം ഇതാണ്. തനിക്കു വളരെ സ്‌നേഹമുള്ളതായി അയാള്‍ നടിച്ചേക്കാം. എങ്കിലും യഥാര്‍ത്ഥവും ക്രിസ്തുതുല്യവുമായ സ്‌നേഹം അയാള്‍ക്കില്ല. മൂത്തമകന്‍ ഈ വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും നഷ്ട പ്പെട്ടുപോയ തന്റെ സഹോദരനെ അന്വേഷിച്ചിറങ്ങുവാനുള്ള സന്നദ്ധത യോടെ അപ്പന്റെ അടുക്കല്‍ ചെന്നിട്ടില്ല. തന്റെ സഹോദരന്‍ മരിച്ചു പോയോ, ജീവനോടിരിക്കുന്നുവോ എന്നതിനെപ്പറ്റി അയാള്‍ക്ക് ഒരു ചിന്തയുമില്ല. അയാളുടെ ഏകതാല്‍പര്യം തന്റെ സ്‌നേഹിതന്മാരു മൊത്ത് ആഹ്ലാദിക്കുക മാത്രമായിരുന്നു (വാക്യം 24). താന്‍ സന്തുഷ്ട നായിരിക്കുന്ന കാലത്തോളം മറ്റുള്ളവര്‍ക്കെന്തു സംഭവിക്കുന്നുവെന്നത് അയാള്‍ക്കൊരു കാര്യവുമല്ല.

നാം ഈ വിധത്തില്‍ നമ്മില്‍ത്തന്നെ മുഴുകിക്കഴിയുന്നവരോ? പിന്മാറ്റക്കാരോടുള്ള നമ്മുടെ മനോഭാവം എന്താണ്? ഒരു പിന്മാറ്റക്കാര നെക്കാള്‍ ഒരവിശ്വാസിയെ സ്‌നേഹിക്കുക കൂടുതല്‍ എളുപ്പമാണ്. എന്നാല്‍ നമുക്ക് വാസ്തവമായും ക്രിസ്തുവിന്റെ അനുകമ്പയുണ്ടെ ങ്കില്‍ ഇരുകൂട്ടരെയും നാം സ്‌നേഹിക്കും. ഈ കഥയിലെ ഇളയപുത്രന്‍ ഒരു പിന്മാറ്റക്കാരന്റെ പ്രതീകമാണ്. അയാളെ വിധിച്ചുതള്ളുക എന്നത് അനായാസം. എന്നാല്‍ അയാളെ സ്‌നേഹിക്കുകയും സഹായിക്കു കയും ചെയ്യുക എന്നതു കൂടുതല്‍ പ്രയാസമുള്ള കാര്യമാണ്. ബൈബിള്‍ ഇപ്രകാരം പറയുന്നു: ”ഒരു ക്രിസ്ത്യാനി ഏതെങ്കിലും പാപത്തിനു കീഴ്‌പ്പെട്ടുപോയാല്‍ അയാള്‍ ശരിയായ പാതയിലേക്കു തിരിയെ വരാന്‍ ദൈവഭക്തരായ നിങ്ങള്‍ സൗമ്യതയോടും വിനയ ത്തോടും കൂടെ അയാളെ സഹായിക്കണം” (ഗലാ. 6:1 ലിവിംഗ്). വീണ്ടും – ”ഒരു ക്രിസ്ത്യാനി…. പാപം ചെയ്യുന്നതുകണ്ടാല്‍, അവനോടു ക്ഷമിക്കാന്‍ നിങ്ങള്‍ ദൈവത്തോടപേക്ഷിക്കണം…. ദൈവം അവനു ജീവന്‍ നല്‍കും” (1 യോഹ. 5:16 ലിവിംഗ്). വീണുപോയവര്‍ക്കുവേണ്ടി നാം എപ്പോഴെങ്കിലും ഈ വിധത്തില്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? നാം അത്രമാത്രം നമ്മില്‍ത്തന്നെ കേന്ദ്രീകരിച്ചവരാണ്.

നാം കൂടുതല്‍ ആഴമുള്ളതും ദൈവത്തോടു കൂടുതല്‍ അടുത്തതു മായ ഒരു ജീവിതം അന്വേഷിക്കുമ്പോള്‍ അപ്രകാരമുള്ള ഒരു ജീവിതം അധികമായി മറ്റുള്ളവര്‍ക്കുവേണ്ടി കരുതുന്ന ഒന്നാണെന്നത് നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. നമ്മുടെ ‘സ്‌നേഹിതന്മാരോടൊത്ത് ഉല്ലസി ക്കുവാന്‍’വേണ്ടി മാത്രം തന്നോടു കൂടുതല്‍ അടുത്ത ഒരു ജീവിതം ദൈവം നമുക്കു നല്‍കുന്നില്ല. തുല്യ വിശ്വാസമുള്ളവരുമായി ഒത്തുകൂടി യിരുന്നു നമ്മുടെ സന്തോഷത്തെക്കുറിച്ചുമാത്രം ചിന്തിക്കുകയും നമു ക്കുള്ള ആഴമായ ജീവിതാനുഭവം ഇല്ലാത്തവരെ വിലയിടിച്ചു കാണു കയും ചെയ്യുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമാണ്. കൂടുതല്‍ ആഴമുള്ള ജീവിതം തീര്‍ച്ചയായും അതല്ല. ആത്മീയതയുടെ ആവരണ മണിഞ്ഞ സ്വയനിഷ്ഠതയാണത്. അതു ദൈവത്തിന് അറപ്പാണ്.

നമുക്കു വഞ്ചിക്കപ്പെടാതിരിക്കാം. നമ്മുടെ ആത്മീയ ക്ലിക്കില്‍പ്പെട്ട അംഗങ്ങളുമൊത്ത് ഉല്ലസിക്കുന്നതില്‍ മാത്രമാണ്, (അത് ആത്മീ യോല്ലാസമാണെന്നിരുന്നാല്‍ പോലും) നമുക്കു താല്‍പര്യമെങ്കില്‍, നമ്മോട് എല്ലാവിധത്തിലും യോജിക്കാത്ത വിശ്വാസികളുമായി കൂട്ടാ യ്മയാചരിക്കുവാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍, നാം വാസ്തവത്തില്‍ ആത്മീയമായ നിഷ്‌ക്രിയതയുടെയും ദുഷിപ്പിന്റെയും അവസ്ഥയി ലാണ്. ”സഹോദരനെ സ്‌നേഹിക്കാത്തവന്‍ മരണത്തില്‍ വസിക്കുന്നു” വെന്ന് ദൈവവചനം പറയുന്നു (1 യോഹ. 3:14). ഈ വാക്യത്തില്‍ സ്‌നേഹമെന്നു തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ളത് ‘അഗപ്പാന്‍’ എന്ന ഗ്രീക്കു പദമാണ്. അതിനു വിലമതിക്കുക, കരുതുക, വിശ്വസ്തനായിരിക്കുക, ഒരാളില്‍ ആഹ്ലാദിക്കുക എന്നെല്ലാം അര്‍ത്ഥമുണ്ട്. അതിനാല്‍ ഈ വാക്യത്തിന്റെ അര്‍ത്ഥം ഇതാണ്: നാം നമ്മുടെ സഹോദരീസഹോദര ന്മാരെ വിലപ്പെട്ടവരായിക്കരുതുന്നില്ലെങ്കില്‍ (അവര്‍ നമ്മുടേതില്‍നിന്ന ന്യമായ സഭാവിഭാഗത്തില്‍പ്പെട്ടവരായാല്‍ പോലും) അവര്‍ക്കുവേണ്ടി ഒരു ഭാരം നമ്മുടെ ഹൃദയത്തില്‍ തോന്നുന്നില്ലെങ്കില്‍, അവരോടു നാം വിശ്വസ്തരല്ലെങ്കില്‍, അവരില്‍ നാം ആഹ്ലാദിക്കുന്നില്ലെങ്കില്‍ – നമ്മുടെ സകല ബൈബിള്‍ പരിജ്ഞാനവും ആത്മീയാനുഭവവും ഇരിക്കെ ത്തന്നെ നാം ആത്മീയമരണത്തിന്റെ അവസ്ഥയിലാണ്.

പരിശുദ്ധാത്മാവിന്റെ പ്രാഥമികശുശ്രൂഷ

നാം പ്രായം കുറഞ്ഞവരോ, കൂടിയവരോ ആകാം; വിശുദ്ധിയെക്കു റിച്ചുള്ള ഏറ്റവും നല്ല ഉപദേശം പിടിച്ചുകൊള്ളുന്നവരാകാം; വളരെ യധികം അനുഭവസമ്പത്തും അനുഗ്രഹവും പ്രാപിച്ചിട്ടുള്ളവരാകാം; എന്നാലും ഞാന്‍ നിങ്ങളോടു പറയട്ടെ, നമ്മുടെ അഹന്ത (സ്വയം) മരിക്കുക വളരെ വിഷമകരമായ കാര്യമാണ്. അഹന്തയുടെമേല്‍ വിജയം നേടിക്കൊണ്ട് ജീവിക്കുവാന്‍ നാമാഗ്രഹിക്കുന്നുവെങ്കില്‍ നാള്‍തോറും ക്രൂശെടുത്തുകൊണ്ട് യേശുവിനെ പിന്‍തുടരുക എന്നു വച്ചാല്‍ എന്താണെന്നു നാം ഗ്രഹിച്ചേ തീരൂ. ഇതല്ലാതെ മറ്റൊരു വഴിയുമില്ല. തുടര്‍ന്നുവരുന്ന അധ്യായങ്ങളില്‍ ഇതിന്റെ വിശദാംശ ങ്ങളിലേക്കു നാം പ്രവേശിക്കുന്നതാണ്.

എന്നാല്‍ അതിനിടയ്ക്ക് ഈ കാര്യം നാം ഓര്‍ത്തുകൊള്ളുക. നമ്മുടെ ജീവിതങ്ങളില്‍ പരിശുദ്ധാത്മാവിനുള്ള പ്രാഥമികമായ ശുശ്രൂഷ നമ്മുടെ അഹന്തയെ അഥവാ സ്വയനിഷ്ഠതയെ (self-centredness) കീഴടക്കുവാന്‍ നമ്മെ സഹായിക്കുക എന്നതാണ്. ബൈബിള്‍ ഇപ്രകാരം പറയുന്നു: ”പ്രകൃത്യാ നമ്മള്‍ ദുഷ്ടകര്‍മ്മങ്ങള്‍ ചെയ്‌വാന്‍ ഇഷ്ടപ്പെടുന്നു; അവയാകട്ടെ, പരിശുദ്ധാത്മാവു നമ്മോടു ചെയ്യാനാവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കു കടകവിരുദ്ധമാണ്. പരിശുദ്ധാ ത്മാവിനു നമ്മില്‍ യഥേഷ്ടം വ്യാപരിക്കുവാന്‍ കഴിയുമ്പോള്‍ നാം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സല്‍ക്കാര്യങ്ങള്‍ നമ്മുടെ സ്വാഭാവികാഭിലാ ഷങ്ങള്‍ക്കു വിരുദ്ധമാണ്. നമ്മിലുള്ള ഈ രണ്ടു ശക്തികള്‍ നമ്മെ അവയ്ക്കധീനരാക്കുവാന്‍വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരി ക്കുന്നു” (ഗലാ. 5:17 ലിവിംഗ്). പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെപ്പറ്റി അനേകം വിശ്വാസികള്‍ക്ക് ചിന്താക്കുഴപ്പം നിലവിലുള്ള ഈ നാളുക ളില്‍ പ്രത്യേകിച്ചും ഈ കാര്യം നമ്മുടെ മനസ്സില്‍ ഗാഢമായി പതിയു ന്നതു നന്നായിരിക്കും. പരിശുദ്ധാത്മാവിന്റെ പ്രധാനമായ ശുശ്രൂഷ നമ്മുടെ ജഡത്തിന്റെ അഥവാ അഹന്താജീവിതത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുക എന്നതാണ്. അവിടുന്നു നമ്മിലും നമ്മില്‍ക്കൂടെയും മറ്റു പല കാര്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവിടുത്തെ പ്രാഥ മിക ശുശ്രൂഷ ഇതാണ്: അഹന്താജീവിതത്തെ മരിപ്പിക്കുക എന്നതു തന്നെ. നമ്മുടെ ജീവിതങ്ങളില്‍ ഇതു ചെയ്യുവാന്‍ നാം അവിടുത്തെ അനുവദിക്കുന്നില്ലെങ്കില്‍ നമ്മുടെ മറ്റെല്ലാ ആത്മീയാനുഭവങ്ങളും വിലയില്ലാത്തവയാണ്.

ദൈവവചനം പറയുന്നു: ”നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവി ക്കുന്നുവെങ്കില്‍ മരിക്കും, നിശ്ചയം; ആത്മാവിനാല്‍ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നുവെങ്കിലോ നിങ്ങള്‍ ജീവിക്കും. (ജഡ ത്തിന്റെ ചില പ്രവൃത്തികള്‍ ഈ അധ്യായത്തില്‍ നാം കണ്ടുവല്ലോ.) ദൈവാത്മാവ് (ഈ വിധത്തില്‍) നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു” (റോമര്‍ 8:13,14). 14-ാം വാക്യത്തെ പലപ്പോഴും സന്ദര്‍ഭത്തില്‍നിന്നു വേര്‍പെടുത്തി ഉദ്ധരിക്കുകയും നാം എവിടെ പോകണം, എന്തു ചെയ്യണം എന്നെല്ലാമുള്ള കാര്യങ്ങളിലെ ആത്മാ വിന്റെ നടത്തിപ്പിനെ പരാമര്‍ശിക്കുന്നതായി വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ അതു തൊട്ടുമുമ്പുള്ള വാക്യ വുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ സ്വയനിഷ്ഠമായ ആഗ്രഹങ്ങളെ മരിപ്പിക്കുന്നതില്‍ ദൈവാത്മാവു നമ്മെ നടത്തുന്നതിനെപ്പറ്റിയാണ് അതു പ്രസ്താവിക്കുന്നത്. ഇതാണ് ദൈവമക്കളെ തിരിച്ചറിവാനുള്ള അടയാളമെന്നും ഈ വാക്യം പഠിപ്പിക്കുന്നു.

ലൂക്കോ. 15-ല്‍ നാം പരാമര്‍ശിച്ചുകൊണ്ടിരുന്ന ഉപമയില്‍ ആ രണ്ടു പുത്രന്മാരോടും പിതാവിനുണ്ടായിരുന്ന സ്‌നേഹം ഒരുപോലെതന്നെ യായിരുന്നുവെന്ന് നാം കാണുന്നു. മൂത്തമകനെ ഇളയവനെക്കാള്‍ അല്പമെങ്കിലും കുറവായിട്ടല്ല അദ്ദേഹം സ്‌നേഹിച്ചിരുന്നത്. തന്റെ രണ്ടു മക്കള്‍ക്കുംവേണ്ടി അദ്ദേഹം വീട്ടില്‍ നിന്നിറങ്ങി പുറത്തേക്കു വന്നു. ഇളയമകന്‍ വീട്ടിലേക്കു മടങ്ങിവന്നപ്പോള്‍ അവനെ സ്വാഗതം ചെയ്യുവാനായി അദ്ദേഹം വീട്ടില്‍നിന്നു പുറത്തേക്കു വന്നു. മൂത്തമകന്‍ വീട്ടിലേക്കു വരുവാന്‍ വിസമ്മതം കാട്ടിയപ്പോള്‍ അവനെ ക്ഷണിക്കു വാനായും അദ്ദേഹം പുറത്തിറങ്ങിവന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അവനോട് ഇപ്രകാരം പറയുകകൂടെ ചെയ്യുന്നു: ”മകനേ, നീ എപ്പോഴും എന്നോടൊപ്പമുണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്.” സ്വയ നിഷ്ഠരായ വ്യക്തികളോടുപോലും ദൈവഹൃദയത്തിലുള്ള വിശാലത നിങ്ങള്‍ കാണുന്നുണ്ടോ? അവിടുന്നു നമ്മെ സ്‌നേഹിക്കുന്നു; തനിക്കു ള്ളതെല്ലാം നമുക്കു നല്‍കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ ആദ്യമായി നമ്മുടെ സ്വയനിഷ്ഠതയില്‍നിന്ന് അവിടുത്തേക്ക് നമ്മെ വിടുവിക്കേണ്ടിയിരിക്കുന്നു.

ദൈവം സ്വയനീതിക്കാരനായ പരീശനെക്കാളധികം വേശ്യയെ സ്‌നേഹിക്കുന്നില്ല. ഇരുവരെയും അവിടുന്ന് ഒരുപോലെ സ്‌നേഹി ക്കുന്നു. ഇരുവര്‍ക്കുവേണ്ടിയും മരിക്കുന്നതിനായി അവിടുന്നു തന്റെ പുത്രനെ തന്നു. എങ്കിലും ഈ രണ്ടുപേരുടെയും ഹൃദയത്തിന്റെ പ്രതി കരണം വ്യത്യസ്തമായിരുന്നേക്കാം. പിതാവിന്റെ ഭവനത്തില്‍ അന്തിമ മായി സംഭവിക്കുന്ന വ്യത്യാസം അതുതന്നെയാണ്. ഒരിക്കല്‍ പിതാ വിന്റെ ഭവനത്തില്‍നിന്ന് അകലെയായിരുന്ന ഇളയമകന്‍ ഇപ്പോള്‍ തന്റെ പിതാവിന്റെ സമ്പത്തുകള്‍ അനുഭവിച്ചുകൊണ്ടു മേശമേല്‍ വിരുന്നുകഴിക്കുകയാണ്. ഈ കാലമെല്ലാം അകത്തായിരുന്ന മൂത്ത മകന്‍ ഇപ്പോള്‍ പുറത്താണ്. കര്‍ത്താവു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോള്‍ ഒന്നാമന്മാരായിരിക്കുന്ന പലരും നിത്യതയില്‍ ഒടുക്കത്തവ രായിരിക്കും. ഇവിടെ ഒടുക്കത്തവരായിരിക്കുന്ന പലരും അവിടെ ഒന്നാമ ന്മാരായും തീരും. നാം നമ്മെത്തന്നെ താഴ്ത്തി നമ്മുടെ അരിഷ്ടത ഏറ്റുപറഞ്ഞ് പൂര്‍ണ്ണഹൃദയത്തോടെ പിതാവിന്റെ സ്‌നേഹത്തോടു പ്രതികരിക്കുമ്പോള്‍ മാത്രമേ നമുക്ക് അവിടുത്തെ മേശമേല്‍ വിരുന്നു കഴിപ്പാന്‍ സാധിക്കുകയുള്ളു.

കര്‍ത്താവ് നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കട്ടെ.


അധ്യായം രണ്ട് : ക്രിസ്തുവിന്റെ ജീവനിലേക്കുള്ള മാര്‍ഗ്ഗം

1.തകര്‍ച്ച

നമ്മുടെ സ്വയജീവിതത്തിന്റെ ദൂഷിതാവസ്ഥയില്‍നിന്ന് ക്രിസ്തു ജീവിതത്തിന്റെ പൂര്‍ണ്ണസൗന്ദര്യത്തിലേക്കുള്ള മാര്‍ഗ്ഗത്തെപ്പറ്റി വ്യക്ത മായി വര്‍ണ്ണിക്കുന്ന വാക്യങ്ങളിലൊന്ന് ഗലാ. 2:20 ആണ്. ”ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു.” നമുക്ക് ഇതു ഹൃദി സ്ഥമാക്കാന്‍ കൊള്ളാവുന്ന ഒരു നല്ല വാക്യമോ മൂന്നു പോയിന്റുള്ള ഒരു പ്രസംഗത്തിന്റെ അടിസ്ഥാനവാക്യമോ മാത്രമായിത്തീര്‍ന്നേക്കാം. എന്നാല്‍ അതെഴുതിയ അപ്പോസ്തലനായ പൗലൊസിന് അത് തന്റെ അനുഭവമായിരുന്നു. അദ്ദേഹം തന്റെ സ്വയജീവിതത്തിന്റെ വെണ്ണീര്‍ കൊടുത്തു ക്രിസ്തുവിന്റേതായ ദൈവികജീവിതം സ്വീകരിച്ചിരുന്നു. തനിക്കു തന്നെ മരിച്ചവനായിത്തീരുവാന്‍ അദ്ദേഹം സമ്മതിച്ചുകൊടു ത്തതിനാല്‍ ഈ കാര്യം അദ്ദേഹത്തിനു സാധ്യമായിത്തീര്‍ന്നു.

നമ്മുടെ അഹന്ത ക്രൂശിക്കപ്പെടുമ്പോള്‍ മാത്രമേ ക്രിസ്തു നമ്മുടെ ഉള്ളില്‍ മഹത്വത്തോടെ വെളിപ്പെടുകയുള്ളു. 2 കൊരി. 3:18-ല്‍ പരിശു ദ്ധാത്മാവ് നമ്മെ തേജസ്സിന്റെ ഒരു പടിയില്‍നിന്നു മറ്റൊന്നിലേക്ക് ഉയര്‍ത്തി ക്രിസ്തുവിന്റെ അതേ സാദൃശ്യമായി രൂപാന്തരപ്പെടുത്തു ന്നുവെന്ന് നാം വായിക്കുന്നു. ദിവസംപ്രതി, വര്‍ഷംപ്രതി, നാം ക്രിസ്തു വിന്റെ സാദൃശ്യത്തോടു അധികമധികം അനുരൂപരായിത്തീരണമെന്ന് ദൈവത്തിന്റെ ആത്മാവ് ആഗ്രഹിക്കുന്നു. എന്നാല്‍ തേജസ്സിന്റെ ഓരോ പടിയില്‍നിന്നും അടുത്തതിലേക്കുള്ള മാര്‍ഗ്ഗം ക്രൂശിലൂടെയാണ്. നാം ആത്മാവിനാല്‍ നമ്മുടെ സ്വയജീവിതത്തെ മരണത്തിന് ഏല്പി ക്കുമെങ്കില്‍ ക്രിസ്തുവിലുള്ള ജീവന്റെ സമ്പന്നത നമുക്കു അനുഭവ മാക്കാന്‍ കഴിയും. അല്ലാത്തപക്ഷം അതു സാധ്യമല്ല തന്നെ.

ആദാമിന് അയാള്‍ പാപത്തില്‍ വീണുപോകുന്നതിനുമുമ്പ് ജീവ വൃക്ഷത്തിങ്കലേക്കു സ്വതന്ത്രമായിപ്പോകാമായിരുന്നതുപോലെ ഇന്നു നമുക്കു പോകുവാന്‍ സാധ്യമല്ല. ഉല്‍പ. 3:24-ല്‍ ദൈവം ഒരു വാളിന്റെ ജ്വാലയെ ജീവവൃക്ഷത്തിലേക്കുള്ള വഴിയില്‍ സ്ഥാപിച്ചതായി നാം വായിക്കുന്നു. അതിനാല്‍ ഈ ജീവവൃക്ഷത്തില്‍ പങ്കുകാരാവുന്നതിനു മുമ്പു ഈ വാളിന്റെ ജ്വാല നമ്മുടെമേല്‍ പതിക്കുകയും നമ്മുടെ സ്വയ ജീവിതത്തെ മരിപ്പിക്കയും ചെയ്യേണ്ടതാണ്. ക്രൂശിന്റെ വഴി മാത്രമാണ് ജീവന്റെ പൂര്‍ണ്ണതയിലേക്കുള്ള ഏകമാര്‍ഗ്ഗം. ഈ സത്യം ഉല്‍പത്തി മുതല്‍ വെളിപ്പാടുവരെയുള്ള തിരുവെഴുത്തുകളിലുടനീളം വ്യക്തമായ വാക്കുകളിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രൂശു നമ്മെ തകര്‍ക്കുകയും നമ്മിലൊന്നും ശേഷിക്കാത്തവിധം നമ്മെ ഒഴിഞ്ഞവരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ക്രൂശിനെ സംബന്ധിച്ച ഈ രണ്ടു വശങ്ങള്‍ ഈ അധ്യായത്തിലും അടുത്തതിലുമായി നമുക്കു വിചിന്തനം ചെയ്യാം.

യാക്കോബ് ദൈവത്തെ കണ്ടുമുട്ടുന്ന രണ്ടു സന്ദര്‍ഭങ്ങള്‍

തകര്‍ക്കപ്പെടുക എന്നുവച്ചാല്‍ എന്താണെന്ന് പ്രായോഗിക മാര്‍ഗ്ഗ ത്തിലൂടെ മനസ്സിലാക്കിയ ഒരു മനുഷ്യനായിരുന്നു യാക്കോബ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നും പല സത്യങ്ങള്‍ നമുക്കു മനസ്സി ലാക്കുവാന്‍ കഴിയും.

ബൈബിളിലെ ഏറ്റവും ഉന്നതരായ വ്യക്തികളുടെ കുറ്റങ്ങളും പരാ ജയങ്ങളും രേഖപ്പെടുത്തുന്നതില്‍ ബൈബിള്‍ പൂര്‍ണ്ണമായ സത്യ സന്ധത പാലിക്കുന്നുവെന്നതാണ് അതിനെ സംബന്ധിച്ച അത്യുദാര മായ ഒരു കാര്യം. തിരുവെഴുത്തുകള്‍ മാര്‍ബിളില്‍ നിര്‍മ്മിച്ച വിശുദ്ധരെ യല്ല ചിത്രീകരിക്കുന്നത്. ദൈവവചനം സ്ത്രീപുരുഷന്മാരുടെ കുറവു കളും ബലഹീനതകളും മറയ്ക്കാതെ അവര്‍ ആയിരിക്കുന്ന നിലയില്‍ ത്തന്നെ നമുക്കു കാണിച്ചുതരുന്നു. ഈ കാരണത്താലാണ് ആധുനിക കാലത്ത് എഴുതപ്പെടുന്ന ജീവചരിത്രങ്ങളെ അപേക്ഷിച്ച് ബൈബിളിലെ കഥാപുരുഷന്മാരുടെ ജീവചരിത്രങ്ങള്‍ നമുക്ക് അധികം പ്രോത്സാഹ ജനകമായിരിക്കുന്നത്. (ആധുനിക ജീവചരിത്രങ്ങള്‍ കഥാപുരുഷ ന്മാരുടെ പരാജയങ്ങളെ മറച്ചുവയ്ക്കുകയും അതിമാനുഷവിശുദ്ധ ന്മാരായി അവരെ ചിത്രണം ചെയ്കയും ചെയ്യുന്നു.)

നമുക്കു തുല്യമായ വികാരങ്ങളോടുകൂടിയ ഒരു മനുഷ്യനായിരുന്നു യാക്കോബ്. അദ്ദേഹം ദൈവത്താല്‍ വിളിക്കപ്പെടുകയും ദൈവിക ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഒരു പാത്ര മായി നിത്യകാലം മുതലേ മുന്നിയമിക്കപ്പെടുകയും ചെയ്ത ഒരുവനാ യിരുന്നുവെന്നതില്‍ സംശയത്തിനവകാശമില്ല. എങ്കിലും നമ്മെപ്പോലെ ദൂഷിതവും വഞ്ചനാത്മകവുമായ ഒരു ഹൃദയമായിരുന്നു അദ്ദേഹത്തി ന്റേത്. ദൈവം അതിമാനുഷരെയല്ല, സാധാരണ വ്യക്തികളെയാണ് തന്റെ സേവനത്തിനായി വിളിക്കുന്നത്. പലപ്പോഴും അവിടുന്നു തന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ലോകത്തില്‍ താണവരും നിന്ദിതരും ബലഹീനരുമായ ആളുകളെ വിളിക്കുന്നു. തന്റെ സേവനത്തില്‍ മാനു ഷികസാമര്‍ത്ഥ്യത്തിനോ, കഴിവിനോ ഒരു പ്രാധാന്യവും അവിടുന്നു നല്‍കുന്നില്ല.

തന്റെ ജീവിതകാലത്ത് യാക്കോബ് പലവട്ടം ദൈവത്തെ കണ്ടു മുട്ടിയിരിക്കണം. എങ്കിലും ഉല്‍പത്തിപ്പുസ്തകത്തില്‍ നല്‍കിയിട്ടുള്ള വിവരണങ്ങളില്‍ രണ്ടു കണ്ടുമുട്ടലുകള്‍ മറ്റുള്ളവയില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്നു. ഒന്നാമത്തേത് ബേഥേലില്‍വച്ച് ആകാശത്തോളം എത്തുന്ന ഒരു കോവണിയെ അദ്ദേഹം സ്വപ്നത്തില്‍ കണ്ട സന്ദര്‍ഭ മാണ്. ”ഇത് ദൈവത്തിന്റെ ആലയം തന്നെ” എന്ന് അവിടെവച്ചു അദ്ദേഹം പറഞ്ഞു (ഉല്‍പ. 28:10-22). രണ്ടാമത്തേത് പെനീയേലില്‍ വച്ചായിരുന്നു സംഭവിച്ചത്. അവിടെ അദ്ദേഹം ദൈവവുമായി മല്ലു പിടിച്ചു. ”ഞാന്‍ ദൈവത്തെ മുഖാമുഖമായിക്കണ്ടു”വെന്ന് യാക്കോബ് സാക്ഷീകരിക്കുന്നു. ഈ രണ്ടു സംഭവങ്ങള്‍ക്കു മധ്യത്തില്‍ ഇരുപതു വര്‍ഷത്തെ ഇടവേളയുണ്ട്.

ബേഥേലില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചുവെന്നും അവിടെ അദ്ദേഹം രാപാര്‍ത്തുവെന്നും നാം വായിക്കുന്നു. തീര്‍ച്ചയായും യാക്കോബ് ബേഥേലിലെത്തിയ സമയത്തെ സംബന്ധിച്ച ഒരു പ്രസ്താ വന മാത്രമാണത്. എന്നാല്‍ അടുത്ത നാലധ്യായങ്ങളില്‍ യാക്കോ ബിന്റെ അനന്തരകാലജീവിതത്തെപ്പറ്റി നാം വായിക്കുമ്പോള്‍ വാസ്തവ മായും അദ്ദേഹത്തിന്റെ ജീവിതത്തിലെ സൂര്യന്‍ അസ്തമിച്ചതായി നാം കാണുന്നു. ഈ സംഭവത്തിനു ശേഷമുള്ള ഇരുപതുവര്‍ഷക്കാലത്തി നിടയില്‍ ഇരുട്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ അധികമധികം വര്‍ദ്ധി ക്കുകയാണുണ്ടായത്. എങ്കിലും അത് കഥയുടെ അന്ത്യമായിരുന്നില്ല.

പെനീയേലില്‍വച്ച് അദ്ദേഹം വീണ്ടും ദൈവത്തെ കണ്ടുമുട്ടുന്നു. അവിടെ വച്ച് അദ്ദേഹം ദൈവത്തെ കണ്ടുമുട്ടിയശേഷം ഉടന്‍തന്നെ സൂര്യന്‍ ഉദിക്കുന്നതായും അദ്ദേഹം യാത്ര തുടരുന്നതായും രേഖപ്പെടു ത്തിയിരിക്കുന്നു (ഉല്‍പ. 32:31). ഇതും സ്ഥലകാലസംബന്ധിയായ ഒരു പ്രസ്താവനയാണെങ്കിലും യാക്കോബിന്റെ ജീവിതത്തെ സംബന്ധിച്ച ഒരു യാഥാര്‍ത്ഥ്യം കൂടെയാണത്. ആ ദിവസം മുതല്‍ അദ്ദേഹം വ്യത്യ സ്തനായ ഒരു മനുഷ്യനായിരുന്നു. ഇരുട്ടു നീങ്ങിപ്പോകയും ദൈവ ത്തിന്റെ വെളിച്ചം അദ്ദേഹത്തിന്റെ ജീവിതത്തിന്മേല്‍ പ്രകാശിക്കുകയും ചെയ്തു.

യാക്കോബ് ഒരു സാധാരണമനുഷ്യനായിരുന്നുവെന്ന് നമുക്കു കാണിച്ചുതരുവാനായി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇരുട്ട് ദൈവം നമുക്കു വ്യക്തമാക്കിത്തരുന്നു. നാം അനുഭവിക്കുന്ന അതേ ഇരുട്ടു തന്നെ അദ്ദേഹത്തിനും അനുഭവപ്പെട്ടു. എന്നാല്‍ ഒരു സൂര്യോദയം കൂടെ അദ്ദേഹത്തിന് അനുഭവവിഷയമായി. നമ്മുടെ സ്വയജീവിത ത്തിന്റെ ഇരുട്ട് എത്ര വലുതായിരുന്നാലും പെനീയേലില്‍ വച്ച് യാക്കോബ് സ്വീകരിച്ച ചുവടുകള്‍ നാം പിന്തുടരുന്നുവെങ്കില്‍ നമുക്ക് ഇനിയും സൂര്യോദയം കാണുവാന്‍ കഴിയുമെന്ന് വിശ്വസിക്കുമാറ് ഇതു നമ്മെ ധൈര്യപ്പെടുത്തുന്നു. അതിനാല്‍ നമുക്കു യാക്കോബിന്റെ ജീവിതത്തിലേക്കു അധികം ശ്രദ്ധയോടെ കടന്നുനോക്കാം. ഒന്നാമത് അദ്ദേഹത്തിന്റെ സൂര്യന്‍ അസ്തമിച്ച സമയവും രണ്ടാമത് സൂര്യന്‍ ഉദിച്ച സമയവും നമുക്ക് അവലോകനം ചെയ്യാം.

സൂര്യന്‍ അസ്തമിക്കുന്നു

തന്റെ സഹോദരന്റെ കുതികാല്‍ പിടിച്ചുകൊണ്ടാണ് യാക്കോബ് അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നത്. ”അതുകൊണ്ട് പിടിച്ചു പറിക്കാരന്‍ എന്നര്‍ത്ഥമുള്ള യാക്കോബ് എന്ന പേര് അദ്ദേഹത്തിനു ലഭിച്ചു” (ഉല്‍പ. 25:26 ലിവിംഗ്). യാക്കോബ് വാസ്തവത്തില്‍ അപ്ര കാരം തന്നെയായിരുന്നു. അദ്ദേഹം എപ്പോഴും മറ്റുള്ളവരില്‍നിന്ന് തനി ക്കായി എന്തെങ്കിലും പിടിച്ചെടുക്കുന്നവനായിരുന്നു. തന്റെ സഹോദര നില്‍നിന്നും അയാളുടെ ജ്യേഷ്ഠാവകാശം അദ്ദേഹം പിടിച്ചുപറിച്ചു. പിന്നീടൊരിക്കല്‍ പിതാവിന്റെ അനുഗ്രഹവും അദ്ദേഹം അപഹരിച്ചു. റാഹേലിനെ അവളുടെ പിതാവായ ലാബാനില്‍നിന്നും അദ്ദേഹം പിടി ച്ചെടുത്തു. പില്‍ക്കാലത്ത് ലാബാന്റെ വസ്തുവകയും അദ്ദേഹം സ്വന്തമാക്കി.

യാക്കോബ് വിലപേശുന്ന സ്വഭാവമുള്ള ഒരുവനും കൂടെയായിരുന്നു. ജന്മാവകാശത്തിനുവേണ്ടി അദ്ദേഹം ഏശാവിനോടു വിലപേശി. പില്‍ക്കാലത്ത് റാഹേലിനുവേണ്ടി അദ്ദേഹം ലാബാനോടും വിലപേശു ന്നതായിക്കാണാം. ബേഥേലില്‍വച്ച് ദൈവവുമായിത്തന്നെ അദ്ദേഹം വിലപേശുന്നുണ്ട്.

യാക്കോബ് ഒരു വഞ്ചകന്‍ കൂടിയായിരുന്നു. പിതാവിന്റെ അനു ഗ്രഹം നേടുവാന്‍ അദ്ദേഹം ആഗ്രഹിച്ചപ്പോള്‍ അതിനുവേണ്ടി പിതാ വിനെ വഞ്ചിക്കുവാന്‍ അദ്ദേഹം ഒരുമ്പെട്ടു. വ്യാജം പറയുന്ന കാര്യ ത്തില്‍ ദൈവത്തിന്റെ നാമം ഉപയോഗിക്കുവാന്‍പോലും അദ്ദേഹം സന്നദ്ധനായി. വേട്ടമൃഗത്തെ ഇത്രവേഗത്തില്‍ അദ്ദേഹത്തിനു കിട്ടിയ തെങ്ങനെയെന്ന് യിസ്ഹാക്ക് ചോദിച്ചപ്പോള്‍ ”നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കു വരുത്തിത്തന്നു” എന്ന് അദ്ദേഹം ഉത്തരം പറഞ്ഞു (ഉല്‍പ. 27:20). എത്ര ലാഘവബുദ്ധിയോടെ വ്യാജം പറയാനും ആണയിടാനും അദ്ദേഹത്തിനു സാധിച്ചു! തീര്‍ച്ചയായും ദൈവഭയം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഇതായിരുന്നു യാക്കോബിന്റെ സ്വഭാവം. പിടിച്ചുപറിക്കുക, വില പേശുക, വഞ്ചിക്കുക, എല്ലാ സമയത്തും ഭൗതികനേട്ടങ്ങള്‍ അന്വേ ഷിക്കുക. എല്ലാ വിധത്തിലും ആദാമിന്റെ ഒരു മകനായിരുന്നു അദ്ദേഹം.

ദൈവവിളിയില്‍നിന്നു തെറ്റുന്നു

അവസാനമായി ബേഥേലില്‍വച്ച് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സൂര്യന്‍ അസ്തമിച്ചു. അവിടെവച്ച് ഒരു സ്വപ്നത്തില്‍ ദൈവം യാക്കോ ബിന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ദൈവത്തിനുള്ള ഉന്നതവും മഹത്വകരവുമായ ഉദ്ദേശ്യത്തെപ്പറ്റി ഒരു വെളിപ്പാടു നല്‍കി. എന്നാല്‍ യാക്കോബ് എങ്ങനെയാണു പ്രതികരിച്ചത്? അദ്ദേഹം പറഞ്ഞതു ഫലത്തില്‍ ഇപ്രകാരമായിരുന്നു: ”കര്‍ത്താവേ, ഈ ആത്മീയാനുഗ്ര ഹങ്ങളിലൊന്നും അത്ര തല്‍പരനല്ല ഞാന്‍. അങ്ങ് ആപത്തു കളില്‍ നിന്നും അപകടങ്ങളില്‍നിന്നും എന്നെ സംരക്ഷിക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്കു നല്‍കുകയും ചെയ്യുമെ ങ്കില്‍ ഞാന്‍ വളരെ സന്തുഷ്ടനായിരിക്കും. ഞാന്‍ എന്റെ ആദായ ത്തിലെ ദശാംശം അങ്ങേക്കു നല്‍കുകയും എന്റെ ദൈവമെന്ന് അങ്ങയെ ഏറ്റുപറകയും ചെയ്യും” (ഉല്‍പ. 28:20-22).

ഒട്ടധികം ക്രിസ്ത്യാനികളും ഇതുപോലെതന്നെയാണ്. ദൈവം ഉന്നതവും മഹത്വകരവുമായ ഒരു ലക്ഷ്യത്തിനായി അവരെ വിളിക്കുന്നു; അവരാകട്ടെ, അതിനെക്കാള്‍ വളരെ വളരെ താണ ഒന്നുകൊണ്ട് സംതൃപ്തരാകുന്നു. തന്റെ വേലയില്‍ അവരുടെ കരുത്തു മുഴുവന്‍ ചെലവാക്കുവാന്‍ ദൈവം അവരെ വിളിക്കുന്നു; അവരാകട്ടെ, ഈ ലോകത്തില്‍ ധനവും സ്ഥാനവും നേടുവാന്‍ അവരുടെ ജീവിതം ദുര്‍വ്യയം ചെയ്യുന്നു. തങ്ങളുടെ ഉന്നതമായ വിളിയെ മനസ്സിലാക്കുന്ന ദൈവമക്കള്‍ തന്നെ എത്ര വിരളം! ചാള്‍സ് സ്പര്‍ജന്‍ അപ്രകാരമുള്ള ഒരാളായിരുന്നു. അദ്ദേഹം തന്റെ മകനോടു ഇപ്രകാരം പറഞ്ഞു: ”ദൈവം നിന്നെ ഒരു മിഷനറിയാകുവാന്‍ വിളിച്ചിട്ടുണ്ടെങ്കില്‍ നീ രാജാവോ, ലക്ഷപ്രഭുവോ ആയി തരംതാഴുന്നതു ഞാന്‍ ഇഷ്ടപ്പെടുക യില്ല. ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടുന്നതിന്റെ പദവിയോടു തട്ടിച്ചുനോക്കിയാല്‍ നിങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും എന്തുള്ളൂ?”

യാക്കോബിനെക്കുറിച്ചെന്നപോലെ നമ്മെക്കുറിച്ചുമുള്ള ദൈവ ത്തിന്റെ ഉദ്ദേശ്യം ഭൗതികാനുഗ്രഹങ്ങളെ ബഹുദൂരം കവിഞ്ഞുനില്‍ ക്കുന്ന ഒന്നാണ്. അവിടുത്തെ ഉദ്ദേശ്യം അടിസ്ഥാനപരമായി ദ്വിമുഖ മാണ്: ഒന്നാമത്, നാം മറ്റുള്ളവരുടെ മുമ്പില്‍ ക്രിസ്തുവിന്റെ ജീവിതം വെളിപ്പെടുത്തുന്നവരാകണം; രണ്ടാമതായി നാം ആ ജീവിതം മറ്റുള്ള വര്‍ക്കു പകര്‍ന്നുകൊടുക്കണം. ഇതാണ് ക്രിസ്ത്യാനിയുടെ വിളി. ഭൂമിയില്‍ ഇതിനെക്കാള്‍ ഉപരി ഒരു വിളിയുണ്ടാവുക സാധ്യമല്ല. എന്നിട്ടും പല ക്രിസ്ത്യാനികളും ഇത് അംഗീകരിക്കുന്നില്ല, ക്രിസ്തീയ വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പോലും. ദൈവം അവര്‍ക്ക് ഏതെ ങ്കിലും ആത്മീയവരമോ, കഴിവോ ദാനം ചെയ്യുന്നു. അതോടെ അവര്‍ ദൈവത്തിനു തങ്ങളെക്കുറിച്ചുള്ള കേന്ദ്രലക്ഷ്യത്തില്‍നിന്നു വ്യതി ചലിച്ച് വഴിമാറി സഞ്ചരിക്കുന്നു. ആ വരം ഒരു കുട്ടിയെ ഹഠാദാകര്‍ഷി ക്കുന്ന ഒരു കളിക്കോപ്പുപോലെയായിത്തീരുന്നു. അത് അവരുടെ ചിന്താ സരണിയെ മുഴുവന്‍ പിടിച്ചടക്കുന്നു. അതിനപ്പുറമായി ഒന്നു കാണു വാന്‍ അവര്‍ക്കു കഴിവില്ലാതെ തീരുന്നു. ഹാ! അവര്‍പോലും മനസ്സി ലാക്കാതെ സാത്താന്‍ എത്ര വിദഗ്ദ്ധമായി അവരെ വഴിതെറ്റിച്ചു കളയുന്നു!

തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ വിശാലത ഗ്രഹിക്കുവാന്‍ യാക്കോബിനു കഴിവുണ്ടായില്ല. ദൈവം അദ്ദേഹത്തിനു സ്വര്‍ഗ്ഗീയസമ്പത്തുകള്‍ നല്‍കുവാനാഗ്രഹിച്ചപ്പോള്‍ കളിക്കോപ്പുകള്‍ കൊണ്ടുമാത്രം അദ്ദേഹം സംതൃപ്തിയടയുകയാണു ചെയ്തത്. യാക്കോബിന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതി താമസിച്ചു പോവുകയായിരുന്നു ഈ ഇടുങ്ങിയ കാഴ്ചപ്പാടിന്റെ ഫലം. യാക്കോബ് ലോകകാര്യങ്ങളില്‍നിന്നു തന്റെ മനസ്സിനെ പിന്തിരിപ്പിച്ച് ഉയരത്തി ലുള്ള കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കുവാന്‍ ദൈവത്തിന് ഇരുപതുവര്‍ഷ ക്കാലം കാത്തിരിക്കേണ്ടിവന്നു. തങ്ങളുടെ കാഴ്ചപ്പാടിന്റെ ഇടുക്കം മൂലവും ദൈവത്തിന്റെ സര്‍വോന്നതകാര്യത്തെക്കാള്‍ താണ വിഷയങ്ങ ളിലുള്ള ശ്രദ്ധമൂലവും എത്രയോ ക്രിസ്ത്യാനികളാണ് ദൈവത്തിന്റെ മഹത്വകരമായ ലക്ഷ്യങ്ങളെ നിഷ്ഫലമാക്കുകയോ താമസിപ്പിക്കു കയോ ചെയ്യുന്നത്.

പൗലൊസ് വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു. തന്റെ ജീവിത ത്തിന്റെ അവസാനഘട്ടത്തില്‍ താന്‍ സ്വര്‍ഗ്ഗീയദര്‍ശനത്തോട് അനുസര ണക്കേടു കാണിച്ചില്ലെന്നു പറയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദമസ്‌കോസിലേക്കുള്ള വഴിയില്‍വച്ചു അദ്ദേഹത്തിനുവേണ്ടിയുള്ള ശുശ്രൂഷയുടെ ഒരു ദര്‍ശനം ദൈവം പൗലൊസിനു നല്‍കി. സുവി ശേഷസന്ദേശം മുഖേന ജനങ്ങളുടെ അന്ധനയനങ്ങളെ തുറക്കുവാനും അവരെ സാത്താന്റെ അധികാരത്തില്‍നിന്നു വിടുവിക്കുവാനുമുള്ള ഒരു ശുശ്രൂഷയായിരുന്നു അത് (അപ്പോ. 26:16-19). പൗലൊസ് സാമൂഹ്യ പ്രവര്‍ത്തനമോ ദൈവം തന്നെ വിളിച്ച ലക്ഷ്യത്തില്‍നിന്നു താണ എന്തെങ്കിലുമോ നിമിത്തം അതില്‍നിന്നു വ്യതിചലിക്കുവാന്‍ ഇടയായില്ല.

എന്നാല്‍ ദൈവം യാക്കൊബിനോടു സംസാരിച്ചപ്പോള്‍ ആവിധം പ്രതികരിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. തന്മൂലം അദ്ദേഹ ത്തിന്റെ ജീവിതത്തിലെ സൂര്യന്‍ അസ്തമിക്കുകയും കാര്യങ്ങള്‍ അധികമധികം ഇരുളടഞ്ഞതായിത്തീരുകയും ചെയ്തു. എന്നാല്‍ ദൈവം യാക്കോബിനെ സ്വന്തവഴിക്കു വിട്ടില്ല എന്നതാണ് ആശ്ചര്യക രമായ വസ്തുത. ”നിന്നോടുള്ള എന്റെ വാഗ്ദാനം നിറവേറുന്നതുവരെ നിന്നെ കൈവിടുകയില്ല” എന്നു ബേഥേലില്‍വച്ച് ദൈവം അദ്ദേഹ ത്തോടു വാഗ്ദാനം ചെയ്തിരുന്നു. ദൈവം തന്റെ വാക്കു പാലിച്ചു. ഇതാണു നമ്മെ ധൈര്യപ്പെടുത്തുന്ന കാര്യം. ശാഠ്യക്കാരായ തന്റെ മക്കളോട് ദൈവം കാണിക്കുന്ന സഹിഷ്ണുതയും ദീര്‍ഘക്ഷമയും ഈ വിധത്തിലുള്ളതാണ്.

ദൈവികശിക്ഷണം

യാക്കോബിനോടുള്ള തന്റെ വാഗ്ദാനം നിറവേറ്റുന്നതിലേക്ക് ദൈവ ത്തിന് അദ്ദേഹത്തെ കര്‍ശനമായ ശിക്ഷണത്തിനു വിധേയനാക്കേണ്ടി വന്നു. അതിനാല്‍ ഈ ഘട്ടം മുതല്‍ പെനീയേലില്‍വച്ചുള്ള തന്റെ രണ്ടാമത്തെ സന്ദര്‍ശനം വരെയും യാക്കോബിന്റെ ജീവിതത്തില്‍ ദൈവം അദ്ദേഹത്തെ ദണ്ഡിപ്പിച്ച ഇരുപതു സംവത്സരങ്ങള്‍ നമുക്കു കാണുവാന്‍ കഴിയും. തന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവത്തിന്റെ പര മോന്നത ലക്ഷ്യത്തെ അംഗീകരിക്കുന്ന ഒരവസ്ഥയിലേക്ക് യാക്കോബ് വന്നുചേരുന്നതിനുവേണ്ടിയായിരുന്നു ദൈവം അതെല്ലാം ചെയ്തത്.

ഒന്നാമതായിത്തന്നെ ദൈവം യാക്കോബിനെ മറ്റൊരു സൂത്രശാലി യായ വ്യക്തിയോടൊപ്പം ആക്കിത്തീര്‍ത്തു. ലാബാന്‍ യാക്കോബിനെ പ്പോലെതന്നെ കൗശലക്കാരനായിരുന്നു. അവര്‍ ഒരുമിച്ചു താമസി ക്കുകയും അന്യോന്യം അടുത്തിടപെടുകയും ചെയ്തപ്പോള്‍ യാക്കോ ബിന്റെ സ്വഭാവത്തിലെ കൂര്‍ത്തുമൂര്‍ത്ത അഗ്രങ്ങള്‍ പലതും ഉരച്ചുനീക്ക പ്പെട്ടു. നമ്മുടെ കാപട്യത്തില്‍നിന്നു നമ്മെ ശുദ്ധീകരിക്കുവാന്‍ ആരോ ടൊപ്പം നമ്മെ ആക്കണമെന്ന് ദൈവത്തിനറിയാം. നമ്മുടെ വ്യക്തിഗത മായ ആവശ്യമനുസരിച്ച് ദൈവം തന്റെ ശിക്ഷണമാര്‍ഗ്ഗങ്ങള്‍ നമുക്കു നല്‍കുന്നു. മാത്രമല്ല, ലാബാനെപ്പോലെയുള്ള ഒരാളുമൊത്തു നമ്മെ ആക്കുമ്പോള്‍പോലും നമുക്കു സംഭവിക്കുന്നതെല്ലാം അവിടുന്ന് നമ്മുടെ നന്മയ്ക്കാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. നാം ദൈവത്തിന്റെ വഴികള്‍ക്കെതിരേ മത്സരിക്കരുതെന്നു മാത്രമേയുള്ളു. പല ആളുകളും ശുദ്ധീകരണം പഠിച്ചിട്ടുള്ളത് ദൈവം അവരെപ്പോലെതന്നെയുള്ള ഒരു വ്യക്തിയെ വിവാഹം ചെയ്‌വാനിടയാക്കുന്നതിലൂടെയാണ്. ”ഇരുമ്പ് ഇരുമ്പിന്മേല്‍ ആഞ്ഞടിക്കുമ്പോള്‍ തീപ്പൊരികള്‍ പറക്കുന്നു” (സദൃ. 27:1 ലിവിംഗ്). എന്നാല്‍ അതു രണ്ട് ഇരുമ്പുകഷണങ്ങള്‍ക്കും മൂര്‍ച്ച വരുത്തുന്നു.

യാക്കോബ് ഒടുവില്‍ താന്‍ വിതച്ചതു കൊയ്യുവാന്‍ ആരംഭിക്കുന്നു. തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം മറ്റുള്ളവരെ കബളിപ്പിച്ചു കൊണ്ടാണിരുന്നത്. ഇപ്പോള്‍ അദ്ദേഹംതന്നെ കബളിപ്പിക്കപ്പെടുന്നു. താന്‍ റാഹേലിനെയാണ് വിവാഹം ചെയ്യുന്നതെന്ന ചിന്തയോടെ അദ്ദേഹം തന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നു. പക്ഷേ അടുത്ത പ്രഭാതത്തില്‍ താന്‍ വാസ്തവത്തില്‍ ലേയയെയാണ് വിവാഹം ചെയ്തതെന്ന സത്യം മനസ്സിലാക്കുന്നു. ലാബാനില്‍ അദ്ദേഹം തനിക്കു ചേര്‍ന്ന എതിരാളിയെ കണ്ടുമുട്ടുന്നു. താന്‍ മറ്റുള്ളവര്‍ക്കു വീതിച്ചു കൊടുത്തിരുന്ന കൈപ്പുള്ള മരുന്നിന്റെ സ്വാദ് ഇപ്പോള്‍ അദ്ദേഹം സ്വയം അനുഭവിക്കുവാനിടയാകുന്നു. ദൈവം സോദ്ദേശ്യകമായിട്ടല്ലാതെ തോന്നിയവിധത്തില്‍ ആര്‍ക്കും ശിക്ഷണം നല്‍കുന്നില്ല. ഓരോ വ്യക്തിക്കും കൊടുക്കേണ്ട അളവ് അവിടുത്തേക്കറിയാം. അതനുസ രിച്ചുതന്നെ അവിടുന്നു കൊടുക്കുകയും ചെയ്യുന്നു. ”കരുണയുള്ളവ നോട് അവിടുന്നു കരുണ കാട്ടുന്നു; …. വക്രനോടോ, അവിടുന്നു വക്രത യുള്ളവന്‍ തന്നെ” (സങ്കീ. 18:25). ഓരോ യാക്കോബിനോടും എങ്ങനെ പെരുമാറണമെന്ന് അവിടുത്തേക്കറിയാം.

യാക്കോബിന്റെ പ്രശ്‌നങ്ങള്‍ ഇതുകൊണ്ടും തീര്‍ന്നില്ല. പതിനാലു വര്‍ഷത്തെ കഠിനാധ്വാനത്തിനുശേഷം അദ്ദേഹത്തിന് റാഹേലിനെ ലഭിച്ചു. അതിനുശേഷമാണു അവള്‍ വന്ധ്യ(മച്ചി)യാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. ദൈവം കരുണാശാലിയായിരുന്നു. അവിടുന്ന് അവ ളില്‍ യാക്കോബിന് ഒരു പുത്രനെ നല്‍കി. ഇതുപോലും യാക്കോബില്‍ ഒരു മാറ്റവും വരുത്തിയില്ല. അദ്ദേഹത്തിന് ഇപ്പോഴും ദൈവത്തില്‍ വിശ്വ സിക്കുവാന്‍ കഴിയുന്നില്ല. അദ്ദേഹം പിന്നെയും ഉപായം പ്രവര്‍ത്തിക്കു ന്നവനായിത്തുടര്‍ന്നു.

അടുത്തതായി അദ്ദേഹം ലാബാന്റെ വസ്തുവക അപഹരിക്കുവാ നുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയുണ്ടായി. യാക്കോബ് സമര്‍ത്ഥ നായിരുന്നു. വ്യാപാരത്തിലെ കൗശലങ്ങളും അദ്ദേഹത്തിന് അറിവു ണ്ടായിരുന്നു. ലാബാന്റെ കന്നുകാലികളില്‍ അത്യുത്തമമായതിനെ സ്വന്തമാക്കുവാനുള്ള വഴി അദ്ദേഹത്തിനറിയാമായിരുന്നു. യാക്കോബ് ദൈവത്തില്‍ വിശ്വസിക്കുകയും തനിക്കു സ്വന്തമായ മാനുഷിക കൗശ ലങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുവാന്‍ ദൈവം എത്രയോ കാലം കാത്തിരിക്കണമായിരുന്നു. തന്റെ അനേകം മക്കളുടെ കാര്യത്തിലും ദൈവത്തിന് ഇപ്പോഴുമുള്ള പ്രശ്‌നം ഇതുതന്നെയാണ്. നമ്മുടെ സാമര്‍ത്ഥ്യം ദൈവത്തെ സംതൃപ്തനാക്കുന്നില്ല. അതിന്റെ ഭോഷത്തം മുഴുവന്‍ നാം മനസ്സിലാക്കുന്നതിനായി ദൈവം കാത്തിരിക്കുകയാണ്. അപ്പോള്‍ മാത്രമേ തന്റെ ഹിതം നമ്മില്‍ നിറവേറുമാറ് നമ്മെ ഉപയോഗി ക്കുവാന്‍ ദൈവത്തിനു കഴിയുകയുള്ളു.

അന്തിമമായി ലാബാന്റെ അടുക്കല്‍നിന്നും ഓടിപ്പോകുവാന്‍ യാക്കോബ് തയ്യാറാകുന്നതായി നാം കാണുന്നു. തന്റെ അമ്മാവിയപ്പ നോടൊപ്പമുള്ള വാസം അദ്ദേഹത്തിനു മടുത്തു. അയാളെ വിട്ടു പോകുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹം ഓടിപ്പോകു മ്പോള്‍ വറചട്ടിയില്‍നിന്ന് നേരേ എരിതീയിലേക്കുതന്നെ താന്‍ വീഴു ന്നതായി അദ്ദേഹം മനസ്സിലാക്കുന്നു. ഏശാവ് ഒരു വലിയ സൈന്യ വുമായി തന്നെ സമീപിച്ചുകൊണ്ടിരിക്കുന്നുവെന്നും ലാബാന്‍ പിന്നില്‍ നിന്നു തന്നെ പിന്തുടരുന്നുവെന്നും അദ്ദേഹം ഗ്രഹിച്ചു. ദൈവത്തിന്റെ ശിക്ഷണങ്ങളില്‍നിന്നൊഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നവന്‍ അത് എളുപ്പ മുള്ള ഒരു കാര്യമല്ലെന്നു മനസ്സിലാക്കും. യാക്കോബ് തന്റെ കാര്യം ദൈവകരങ്ങളില്‍ ഏല്പിച്ചിരുന്നുവെങ്കില്‍ ദൈവം തന്റേതായ വഴിയില്‍ ക്കൂടെ ലാബാന്റെ കൈയില്‍നിന്ന് അദ്ദേഹത്തെ വിടുവിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുവാന്‍ യാക്കോബ് പഠിച്ചിട്ടില്ല.

താന്‍ തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നുവെന്നും തന്റെ ജീവന്‍ അപകട ത്തിലാണെന്നും മനസ്സിലാക്കിയപ്പോള്‍ യാക്കോബ് ദൈവത്തോടു പ്രാര്‍ത്ഥിക്കുവാനാരംഭിക്കുന്നു. ബേഥേലില്‍വച്ചു ദൈവം തനിക്കുതന്ന വാഗ്ദാനങ്ങള്‍ അദ്ദേഹം തിടുക്കത്തോടെ ദൈവത്തെ ഓര്‍മ്മപ്പെടുത്തി (ഉല്‍പ. 32:9-12). എങ്കിലും പ്രാര്‍ത്ഥന മാത്രം യാക്കോബിന് പര്യാപ്ത മായി തോന്നിയില്ല. ആസൂത്രണവുംകൂടെ അദ്ദേഹത്തിനാവശ്യമായി തോന്നി. ഒരുപക്ഷേ ദൈവം തന്നെ കൈവിടുന്നപക്ഷം തന്റെ കൂട്ട ത്തില്‍നിന്ന് ഒരംശത്തെയെങ്കിലും രക്ഷിക്കുവാനുള്ള ഒരു സമര്‍ത്ഥമായ പ്ലാന്‍ അദ്ദേഹം തയ്യാറാക്കി. ദൈവത്തിലാശ്രയിക്കുകയും വിശ്വാസ ത്താല്‍ ജീവിക്കയും ചെയ്യുമ്പോള്‍തന്നെ ഒരുവേള വിശ്വാസംകൊണ്ടു മാത്രം കാര്യം സാധിക്കുന്നില്ലെങ്കില്‍ ആശ്രയിക്കത്തക്കതായി ഒരു ഭൗമികസുരക്ഷാമാര്‍ഗ്ഗം കരുതിവയ്ക്കുകയുംകൂടി ചെയ്യുന്ന ആളുക ളോട് ഇത് എത്ര അനുരൂപമായിരിക്കുന്നു! യാക്കോബ് യഥാര്‍ത്ഥ ത്തില്‍ നമ്മോടു വളരെയധികം തുല്യന്‍ തന്നെ.

ഏശാവിനെ കണ്ടുമുട്ടിയപ്പോള്‍ യാക്കോബ് മനസ്സിലാക്കിയതു പോലെ നമ്മുടെ ഭയങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപായമാലോ ചിക്കുകയും വ്യാകുലപ്പെടുകയും ദൈവത്തെ സംശയിക്കുകയും ചെയ്യേണ്ട യാതൊരാവശ്യവുമില്ലായിരുന്നുവെന്നും നാമും പലപ്പോഴും മനസ്സിലാക്കുന്നില്ലേ? ഏശാവിന്റെ ഹൃദയം ദൈവത്തിന്റെ കൈയിലാ യിരുന്നു. തനിക്കിഷ്ടമുള്ള ദിക്കിലേക്ക് അതിനെ തിരിക്കുവാന്‍ ദൈവ ത്തിനു കഴിയുമായിരുന്നു. ”ഒരുവന്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവിടുന്ന് അവന്റെ ഏറ്റവും വലിയ ശത്രുക്കളെ പ്പോലും അവനോടു രമ്യതയിലാക്കുന്നു” (സദൃ. 16:7 ലിവിംഗ്). താന്‍ അദ്ദേഹത്തെ സംരക്ഷിച്ചുകൊള്ളുമെന്നു ദൈവം വളരെ വ്യക്തമായി യാക്കോബിനോട് അരുളിച്ചെയ്തിരുന്നു. എന്നാല്‍ ദൈവത്തിന്റെ വാഗ്ദാനം വിശ്വസിപ്പാന്‍ യാക്കോബിനു കഴിഞ്ഞില്ല.

ദൈവത്തിന്റെ കൈക്കീഴില്‍ ദുഃഖകരവും കഠിനവുമായ ശിക്ഷണ ത്തിന്റെ ഇരുപതു സുദീര്‍ഘവര്‍ഷങ്ങള്‍ യാക്കോബ് കഴിയേണ്ടിവന്നു. യാക്കോബ് എന്തെല്ലാം അനുഭവിച്ചുവെന്നുള്ളതിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ നമുക്കു ലഭിച്ചിട്ടില്ല. എന്നാല്‍ തീര്‍ച്ചയായും വളരെ കഷ്ടപ്പാ ടുള്ള ഒരു കാലഘട്ടം അദ്ദേഹത്തിനു പിന്നിടേണ്ടിവന്നു. അത് ശാരീരി കമായി ക്ഷീണിപ്പിക്കുന്ന ഒരു കാലഘട്ടം കൂടെ ആയിരുന്നിരിക്കണം. വെളിമ്പ്രദേശത്തു അധ്വാനിക്കുകയും ഉറങ്ങുകയും ചെയ്യുക, വെയിലും മഴയും മഞ്ഞുമേല്‍ക്കുക ഇതെല്ലാം അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ യാക്കോബിന്റെ തന്‍പോരിമയും സ്വാശ്രയവും തകര്‍ക്കുവാന്‍ ഈ ശിക്ഷണമെല്ലാം ആവശ്യമായിരുന്നു. കഴിഞ്ഞുപോയ വര്‍ഷങ്ങളെ പില്‍ ക്കാലത്തു പുനരവലോകനം ചെയ്തപ്പോള്‍ മാത്രമായിരിക്കും ദൈവം തന്നെ എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് നടത്തിയതെന്ന കാര്യം അദ്ദേഹം ശരിയായി ഗ്രഹിച്ചത്. ദൈവം നടത്തുന്ന തെറ്റുതിരുത്തല്‍ എപ്പോഴും ശരിയായിട്ടുള്ളതും നാം അവിടുത്തെ വിശുദ്ധി പ്രാപിക്കേ ണ്ടതിനു നമ്മുടെ പരമമായ നന്മയ്ക്ക് ഉപകരിക്കുന്നതുമത്രേ. എന്നാല്‍ ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല; അത് മുറിവേല്പിക്കു ന്നതുതന്നെയാണ്. എങ്കിലും പില്‍ക്കാലത്ത് അതിന്റെ ഫലങ്ങള്‍ കണ്ടെ ത്തുവാന്‍ നാം പ്രാപ്തരാകും. കൃപയിലും സ്വഭാവമഹിമയിലുമുള്ള നിശ്ശബ്ദമായ ഒരു വളര്‍ച്ച തന്നെയാണത്.

എന്റെ ഭൂതകാലത്തിന്റെ ഊടും പാവും അവിടുന്നു നെയ്‌തെടുത്തത്
കരുണയുടെയും വിവേകത്തിന്റെയും നൂലുകള്‍ കൊണ്ടായിരുന്നു;
എന്റെ വേദനയുടെ കണ്ണീര്‍ക്കണങ്ങളോ – അവ
അവിടുത്തെ സ്‌നേഹരശ്മിയാല്‍ ഉദ്ദീപ്തമായിരുന്നു.
ഇമ്മാനുവേലിന്‍ തേജസ്സുനിറഞ്ഞ നിത്യരാജ്യത്തില്‍
ഞാന്‍ സിംഹാസനസ്ഥനായി വാഴുമ്പോള്‍,
എന്നെ നയിച്ച ആ മഹനീയകരങ്ങളെ ഞാന്‍ വാഴ്ത്തും;
എന്റെ ഭാവി ആസൂത്രണം ചെയ്ത ഹൃദയത്തിനുമുമ്പില്‍
ഞാന്‍ പ്രണമിക്കും.

സൂര്യന്‍ ഉദിക്കുന്നു

യാക്കോബിന്റെ ജീവിതത്തില്‍ സൂര്യന്‍ എങ്ങനെ അസ്തമിച്ചു വെന്നും തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ഇരുട്ട് എങ്ങനെ വര്‍ദ്ധിച്ചുവെന്നും നാം കണ്ടുവല്ലോ. അദ്ദേഹം വാസ്തവത്തില്‍ നമ്മെപ്പോലെയുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു. അപ്രകാരമുള്ള ഒരു മനുഷ്യന്റെമേല്‍ ഒരു ദിവസം സൂര്യന്‍ ഉദിച്ചു. ദൈവം രണ്ടാമതൊരു പ്രാവശ്യം അദ്ദേ ഹത്തെ കണ്ടുമുട്ടുകയും അദ്ദേഹത്തെ ഒരു യിസ്രായേലാക്കി – ദൈവ ത്തിന്റെ പ്രഭുവാക്കി – രൂപാന്തരപ്പെടുത്തുകയും ചെയ്തു.

യാക്കോബിനെപ്പോലെയുള്ള പ്രയോജനശൂന്യനായ ഒരു മനുഷ്യ നില്‍ നന്മ കണ്ടെത്തുവാനും ക്ഷമയോടെ, ആശവിട്ടുകളയാതെ, പിന്തു ടരുവാനും ദൈവത്തിനു മാത്രമേ കഴിയൂ. ഇവിടെ നമ്മുടെ ദൈവ ത്തിന്റെ കൃപയും മഹത്വവും നാം കാണുന്നു. നമ്മെ ധൈര്യപ്പെടു ത്തുന്ന കാര്യവും ഇതുതന്നെ. നമ്മുടെ സ്വയകേന്ദ്രീകൃതമായ അവസ്ഥ യില്‍പ്പോലും അവിടുന്ന് നമ്മെ ചവറ്റുകൂമ്പാരത്തിലേക്കു എറിഞ്ഞു കളയുന്നില്ല. അവിടുന്നു നമ്മോടു ദീര്‍ഘക്ഷമ കാണിക്കുന്നു.

വിശുദ്ധന്മാരുടെ ദീര്‍ഘക്ഷമയെയും സഹിഷ്ണുതയെയും കുറി ച്ചുള്ള ഉപദേശത്തില്‍ നാം വിശ്വസിക്കുന്നില്ലായിരിക്കാം. എന്നാല്‍ ദൈവത്തിന്റെ ദീര്‍ഘക്ഷമയില്‍ വിശ്വസിക്കാതിരിപ്പാന്‍ നമുക്കു സാധ്യ മല്ല. ജെ. ഓസ്‌വാള്‍ഡ് ചേംബേഴ്‌സ് അതിനെക്കുറിച്ചു പറഞ്ഞിട്ടുള്ള തുപോലെ – ”തന്റെ വൃതന്മാരുടെ നേരേ ദൈവത്തിനുള്ള ഒരിക്കലും മടുത്തുപോകാത്ത സഹിഷ്ണുത”യാണ് നമ്മുടെ ആശ്രയസ്ഥാനം. ”ഞാന്‍ വാഗ്ദാനം ചെയ്തതു നിറവേറ്റുന്നതുവരെയും ഞാന്‍ നിന്നെ കൈവിടുകയില്ല” എന്നായിരുന്നു ബേഥേലില്‍വച്ച് ദൈവം യാക്കോബി നോടു വാഗ്ദാനം ചെയ്തത്. നമ്മോടുള്ള അവിടുത്തെ വാഗ്ദാനവും അതുതന്നെ. നമ്മോടുള്ള ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അവി ടുത്തെ ദീര്‍ഘക്ഷമ അറിയുക എന്നത് എത്ര അദ്ഭുതകരം! അതു നമ്മുടെ ആഴമായ കുറവുകളെക്കുറിച്ചുള്ള ബോധം നമ്മിലുളവാ ക്കുന്നു. ഹാ! അവിടുന്ന് അപ്രകാരമല്ലായിരുന്നെങ്കില്‍ നമ്മിലാര്‍ക്കും ഒരു പ്രത്യാശയും ശേഷിക്കുമായിരുന്നില്ല.

പെനീയേലില്‍വച്ച് ദൈവം യാക്കോബിന്റെ ജീവിതത്തിന് ഒരന്തി മാഘാതം നല്‍കി. കഴിഞ്ഞ ഇരുപതുവര്‍ഷമായി അവിടുന്നു യാക്കോ ബിനെ ശിക്ഷണത്തില്‍ നടത്തുകയും അല്പാല്പമായി തകര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാലിപ്പോള്‍ അവസാനത്തെ ഒരടികൊണ്ടു ആ വേല പൂര്‍ത്തിയാക്കേണ്ട സമയം വന്നുചേര്‍ന്നു. ഇവിടെവച്ചു ദൈവം അതു ചെയ്തിരുന്നില്ലെങ്കില്‍ യാക്കോബിന്മേല്‍ സൂര്യന്‍ ഉദിക്കു വാന്‍ വീണ്ടും ഇരുപതുവര്‍ഷംകൂടെ വേണ്ടിവരുമായിരുന്നു. നമ്മുടെ സ്വയജീവിതത്തെ എന്നേക്കുമായി തകര്‍ത്തുകളവാനുള്ള ശരിയായ സമയം ദൈവത്തിനറിയാം.

ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവന്‍

ദൈവം അന്തിമമായി യാക്കോബിനെ തകര്‍ത്തുകളഞ്ഞപ്പോള്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ അനുഗൃഹീതനായിത്തീര്‍ന്നു. വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ”ദൈവം അവിടെവച്ചു അവനെ അനുഗ്രഹിച്ചു” (ഉല്‍പ. 32:29). അനുഗ്രഹമെന്ന പദം ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയില്‍ ഏറ്റവുമധികം പ്രാവശ്യം ഉപയോ ഗിക്കപ്പെടുന്ന ഒന്നാണ്. എങ്കിലും അതിന്റെ വാസ്തവത്തിലുള്ള അര്‍ത്ഥം വളരെച്ചുരുക്കം പേരേ അറിയുന്നുള്ളു.

എന്താണ് അനുഗ്രഹം? യാക്കോബിനു ലഭിച്ച അനുഗ്രഹം എന്തായി രുന്നു? 28-ാം വാക്യത്തില്‍ ദൈവത്തോടും മനുഷ്യരോടും ഇടപെടുന്ന തിലുള്ള ശക്തി (power with God and Power with men) എന്ന് അതിനെ പരാമര്‍ശിക്കുന്നു. നമുക്കെല്ലാമാവശ്യമുള്ളതും നാം അന്വേഷിക്കേണ്ട തുമായ ശക്തി ഇതുതന്നെ. നമ്മുടെ ജീവിതത്തില്‍ സൂര്യന്‍ ഉദിക്കു വാന്‍ ഇതുമൂലമേ സാധിക്കൂ. ഇതില്‍ക്കുറഞ്ഞ ഒന്നുമല്ല ദൈവം തന്റെ ജനത്തിനു നല്‍കുവാനാഗ്രഹിക്കുന്നത്. ”എന്നോടു കേട്ട പിതാവിന്റെ വാഗ്ദാനത്തിനായി നിങ്ങള്‍ യെരുശലേമില്‍ കാത്തിരിക്കണം” എന്ന് യേശു പറഞ്ഞപ്പോള്‍ അവിടുന്നു പരാമര്‍ശിച്ചത് ഇതാണ്. ”പരിശുദ്ധാ ത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കും” എന്ന് അവിടുന്നു പറഞ്ഞു (അപ്പോ. 1:8). ദൈവ ത്തോടും മനുഷ്യരോടുമുള്ള ശക്തിയാണിത്. അതു പ്രാപിക്കുമ്പോള്‍ യാക്കോബുകള്‍ യിസ്രായേല്‍ മാരായി രൂപാന്തരപ്പെടും. പെന്തെക്കോസ്ത് നാളില്‍ പത്രോസിന്റെയും മറ്റു ശിഷ്യന്മാരുടെയും ജീവിതങ്ങളിന്മേല്‍ ഉദിച്ച സൂര്യന്‍ ഇതായിരുന്നു.

നമ്മുടെ സ്വയജീവിതത്തിന്റെ വക്രഗതിക്കു ഒരു പരിഹാരം നല്‍കു വാന്‍ ഇതിനുമാത്രമേ കഴിയൂ. ജീവിതപരിഷ്‌കരണത്തിന്റെയോ, പുതിയ തീരുമാനങ്ങളുടെയോ, നമ്മുടെ തന്നെ ഉറച്ച തീരുമാനത്തിന്റെയോ പ്രശ്‌നമല്ല ഇത്. നേരേമറിച്ച് പരിശുദ്ധാത്മാവ് നമ്മെ പൂര്‍ണ്ണമായി സ്വന്ത മാക്കിത്തീര്‍ക്കയും നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കയും ഭരിക്കയും ചെയ്യുന്നതിന്റെ പ്രശ്‌നമാണിത്.

എന്നാല്‍ ആത്മാവ് നമ്മെ എവിടേക്കാണു നയിക്കുന്നത്? എപ്പോഴും അവിടുന്നു നമ്മെ ക്രൂശിലേക്കു നയിക്കുന്നു. നാം ക്രൂശിക്കപ്പെടുന്ന തെപ്പോഴോ, അപ്പോള്‍, അപ്പോള്‍ മാത്രമേ, ക്രിസ്തുവിനു തന്റെ എല്ലാ സമ്പൂര്‍ണ്ണതയോടും കൂടെ നമ്മില്‍ ജീവിക്കുവാന്‍ കഴിയൂ. യേശു ക്രിസ്തു സ്‌നാനമേറ്റപ്പോള്‍ – പ്രതീകാത്മകമായി തനിക്കുതന്നെ മരിച്ച വനായിത്തീര്‍ന്നപ്പോള്‍ – മാത്രമാണ് പരിശുദ്ധാത്മാവ് അവിടുത്തെ മേല്‍ വന്നത് (മത്താ. 3:16). യാക്കോബ് തകര്‍ക്കപ്പെട്ടപ്പോളാണ് അദ്ദേഹം അനുഗ്രഹം പ്രാപിച്ചത്. പാറ, അതിന്മേല്‍ അടിയേല്‍ക്കു മ്പോഴാണ് ജീവജലം പുറപ്പെടുവിക്കുന്നത്. സുഗന്ധദ്രവത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറയണമെങ്കില്‍ അതിന്റെ ഭരണി പൊട്ടിക്ക പ്പെടണം. യിസ്രായേല്‍മക്കള്‍ (ആത്മനിറവിന്റെ പ്രതീകമായ) കനാനി ലേക്കു പ്രവേശിക്കുന്നതിനുമുമ്പ് (മരണത്തിന്റെയും ശവസംസ്‌കാര ത്തിന്റെയും പ്രതീകമായ) യോര്‍ദ്ദാന്‍ നദിയിലൂടെ കടന്നുപോകേണ്ടത് ആവശ്യമായിരുന്നു. തിരുവെഴുത്തുകളിലുടനീളം ഈ സത്യം നാം കാണുന്നു.

തകര്‍ക്കപ്പെടാത്ത ഒരു വ്യക്തിയെ ശക്തിയാല്‍ നിറയ്ക്കുന്നത് ദൈവത്തിനുതന്നെ ആപല്‍ക്കരമായിരിക്കും. ആറുമാസം പ്രായമായ ഒരു കുട്ടിയുടെ കൈയില്‍ മൂര്‍ച്ചയുള്ള ഒരു കത്തി കൊടുക്കുന്നതു പോലെയോ, 20000 വോള്‍ട്ടുള്ള വിദ്യുച്ഛക്തിയെ ശരിയായ ഇന്‍സുലേ ഷന്‍കൂടാതെ കൈകാര്യം ചെയ്യുന്നതുപോലെയോ ആണത്. ദൈവം വളരെ കരുതലോടെ പ്രവര്‍ത്തിക്കുന്നു. ആരില്‍ അഹന്ത ഇപ്പോഴും തകര്‍ക്കപ്പെടാതെയിരിക്കുന്നുവോ അവര്‍ക്ക് തന്റെ പരിശുദ്ധാത്മശക്തി അവിടുന്നു നല്‍കുന്നില്ല. ഒരു മനുഷ്യന്‍ തകര്‍ച്ച നഷ്ടപ്പെട്ടവനായിത്തീ രുമ്പോള്‍ അയാളില്‍നിന്ന് അവിടുന്നു തന്റെ ശക്തി എടുത്തുകളകയും ചെയ്യുന്നു.

യാക്കോബ് ഇപ്പോള്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവനായി ത്തീര്‍ന്നു. നേരത്തേ യാക്കോബ് വേട്ടയിറച്ചി കൊണ്ടുവന്നപ്പോള്‍ യിസ്ഹാക്ക് തന്റെ കരം അദ്ദേഹത്തിന്റെമേല്‍ വച്ച് അയാളെ അനുഗ്ര ഹിച്ചിരുന്നു (ഉല്‍പ. 27:23). എങ്കിലും അതു യാക്കോബിന്റെ ജീവിത ത്തില്‍ മാറ്റമൊന്നും വരുത്തിയില്ല. യഥാര്‍ത്ഥമായ അനുഗ്രഹം വന്നു ചേര്‍ന്നത് പെനീയേലില്‍വച്ചായിരുന്നു. നാമും മനസ്സിലാക്കേണ്ട പാഠം ഇതാണ്. ഈ അനുഗ്രഹം നമുക്കു നല്‍കുവാന്‍ ഒരു മനുഷ്യനും കഴി വില്ല. ഒരു മനുഷ്യന്‍ – യിസ്ഹാക്കിനെപ്പോലെ ഭക്തനായ ഒരു മനു ഷ്യന്‍ തന്നെ – തന്റെ കരം നമ്മുടെമേല്‍വച്ച് നമുക്കായി പ്രാര്‍ത്ഥിച്ചെ ന്നുവരാം. എങ്കിലും നമുക്കൊന്നും ലഭിച്ചെന്നു വരികയില്ല. ദൈവ ത്തിനു മാത്രമേ നമ്മെ ശക്തരാക്കുവാന്‍ കഴിയൂ. യിസ്ഹാക്ക് തന്റെ കരം യാക്കോബിന്മേല്‍വച്ച് അദ്ദേഹത്തെ അനുഗ്രഹിച്ചപ്പോള്‍ യാക്കോ ബിനെ സംബന്ധിച്ചിടത്തോളം സൂര്യന്‍ അസ്തമിക്കുകയാണുണ്ടായത്. എന്നാല്‍ ദൈവം അനുഗ്രഹിച്ചപ്പോള്‍ സൂര്യന്‍ ഉദിച്ചു. ശക്തി ദൈവ ത്തിനുള്ളത്; അതു നല്‍കുവാന്‍ അവിടുത്തേക്കുമാത്രമേ കഴിയൂ.

”ദൈവം അവിടെവച്ച് അവനെ അനുഗ്രഹിച്ചു” എന്നിങ്ങനെ രേഖ പ്പെടുത്തിയിരിക്കുന്നു (ഉല്‍പ. 32:29). യാക്കോബ് ദൈവികവ്യവസ്ഥകള്‍ നിറവേറ്റുകയും തന്റെ ജീവിതത്തില്‍ ഒരു നിശ്ചിതഘട്ടത്തിലേക്കു വരികയും ചെയ്തപ്പോഴാണിതു സംഭവിച്ചത്. അവിടെ പെനീയേലില്‍ വച്ച് ദൈവം യാക്കോബിനെ അനുഗ്രഹിച്ചതിനു കാരണങ്ങള്‍ ഉണ്ടായിരുന്നു.

ദൈവത്തോടുകൂടെ ഏകാന്തതയില്‍

ഒന്നാമത്തേ കാരണം ഇതാണ്. യാക്കോബ് അനുഗ്രഹം പ്രാപിച്ചത് അദ്ദേഹം ദൈവത്തോടുകൂടെ ഏകനായിരുന്ന സമയത്താണ്. തനിക്കു ള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു (ഉല്‍പ. 32:23). ദൈവത്തോടുകൂടെ അധികസമയം ഏകാന്ത തയില്‍ ചെലവഴിക്കുക എന്നത് ഇരുപതാംനൂറ്റാണ്ടിലെ വിശ്വാസി കള്‍ക്കു ദുഷ്‌കരമാണ്. ജെറ്റ് യുഗത്തിന്റെ ആത്മാവ് നമ്മില്‍ മിക്കവ രിലും കടന്നിട്ടുണ്ട്. അതിനാല്‍ നിരന്തരമായ ജോലിത്തിരക്കിന്റെ അവസ്ഥയിലാണ് നാം കഴിയുന്നത്. നമ്മുടെ മനോഭാവത്തെയോ, സംസ്‌കാരത്തെയോ അല്ല ഇവിടെ കുറ്റപ്പെടുത്തേണ്ടത്. നമ്മുടെ മുന്‍ഗണന ശരിയായിട്ടുള്ളതല്ല. അതാണു കുഴപ്പം.

ഒരു വിശ്വാസിക്ക് ആവശ്യമായ ഒരേ ഒരു കാര്യം തന്റെ പാദപീഠ ത്തിലിരുന്നു തന്നെ ശ്രദ്ധിക്കുക എന്നതാണെന്ന് യേശു ഒരിക്കല്‍ പറഞ്ഞു (ലൂക്കോ. 10:42). എന്നാല്‍ നാം അതു വിശ്വസിക്കുന്നില്ല. അതി നാല്‍ യേശുവിന്റെ വാക്കുകളെ അവഗണിക്കുന്നതിന്റെ ഭവിഷ്യത്തു നാം അനുഭവിക്കേണ്ടിവരുന്നു. നാം നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും തിരക്കിട്ടു വ്യാപരിക്കയും ഉപവാസത്തിലും പ്രാര്‍ത്ഥന യിലും ദൈവവുമായി തനിച്ചു സമയം ചെലവിടാതിരിക്കയും ചെയ്യുന്ന പക്ഷം ദൈവത്തിന്റെ ശക്തിയോ, അനുഗ്രഹമോ (പലരും പ്രശംസി ക്കാറുള്ള വിലകുറഞ്ഞ കപടശക്തിയല്ല, യഥാര്‍ത്ഥമായ ദൈവശക്തി തന്നെ) എന്താണെന്ന് തീര്‍ച്ചയായും നാം അറിയുകയില്ല.

ദൈവത്താല്‍ തകര്‍ക്കപ്പെടുക

രണ്ടാമതായിപ്പറഞ്ഞാല്‍, യാക്കോബ് അനുഗ്രഹിക്കപ്പെട്ടത് അദ്ദേഹം പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടപ്പോഴാണ്. പെനീയേലില്‍വച്ച് ഒരു പുരുഷന്‍ യാക്കോബുമായി മല്ലയുദ്ധം ചെയ്തു. ദൈവം ഇരുപതു വര്‍ഷമായി യാക്കോബിനെതിരെ മല്ലയുദ്ധം ചെയ്കയായിരുന്നു. എങ്കിലും കീഴടങ്ങുവാന്‍ യാക്കോബ് വിസമ്മതിച്ചു. അദ്ദേഹം കൈവച്ച കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യവും ആസൂത്രണ കൗശല വുമിരിക്കെത്തന്നെ തകരാറിലായെന്ന കാര്യം അദ്ദേഹത്തിനു കാണിച്ചു കൊടുക്കുവാന്‍ ദൈവം ആഗ്രഹിച്ചു. എന്നിട്ടും യാക്കോബ് കഠിന ചിത്തനായിത്തുടര്‍ന്നു. അവസാനമായി ദൈവം യാക്കോബിന്റെ തുടയെല്ലിന്റെ തടം തൊട്ടു. തന്മൂലം അത് ഉളുക്കിപ്പോയി (വാക്യം 25). ശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ ഭാഗമാണു തുടയെല്ല്. അവിടെയാണ് ദൈവം തൊട്ടത്.

നമ്മുടെ ജീവിതത്തിലെ ബലിഷ്ഠമായ ഘടകങ്ങളെയാണു ദൈവം തകര്‍ക്കുവാന്‍ ആഗ്രഹിക്കുന്നത്. ശിമോന്‍ പത്രോസ് ഒരിക്കല്‍ ചിന്തി ച്ചിരുന്നു, തന്റെ ബലിഷ്ഠമായ സ്വഭാവം തന്റെ ധീരതയാണെന്ന്. മറ്റാരു കര്‍ത്താവിനെ തള്ളിപ്പറഞ്ഞാലും താന്‍ തള്ളിപ്പറയുകയില്ലെന്നു പത്രോസ് പറഞ്ഞു. തന്മൂലം ദൈവത്തിന് ആ കാര്യത്തില്‍ തന്നെ അദ്ദേഹത്തെ തകര്‍ക്കേണ്ടിവന്നു. മറ്റാരും കര്‍ത്താവിനെ തള്ളിപ്പറയു ന്നതിനും മുമ്പായി പത്രോസ് അവിടുത്തെ തള്ളിപ്പറഞ്ഞു. ഒരിക്കലല്ല, മൂന്നു പ്രാവശ്യം. അതും ദുര്‍ബ്ബലയായ ഒരു വേലക്കാരി പെണ്‍കുട്ടി അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍. പത്രോസിനെ തകര്‍ത്തുകളയു വാന്‍ അതു മതിയായിരുന്നു. ഭൗതികതലത്തില്‍ പത്രോസിന്റെ ബലി ഷ്ഠമായ ഘടകം മീന്‍പിടിത്തമായിരുന്നു. താന്‍ വിദഗ്ദ്ധനായിരുന്ന ഒരു മേഖലയുണ്ടായിരുന്നെങ്കില്‍ അത് മീന്‍പിടിത്തമായിരുന്നു. അതി നാല്‍ അവിടെയും ദൈവം അദ്ദേഹത്തെ തകര്‍ത്തു. രാത്രി മുഴുവന്‍ പത്രോസ് മീന്‍പിടിത്തത്തിലേര്‍പ്പെട്ടിട്ടും ഒന്നും പിടിച്ചില്ല. ഇതും ഒരിക്കലല്ല, രണ്ടു പ്രാവശ്യം സംഭവിച്ചു (ലൂക്കോ. 5:5; യോഹ. 21:3). തന്റെ ഒന്നുമില്ലായ്മ പത്രോസിനെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തിന് ഏറ്റവും ശക്തിയുണ്ടായിരുന്ന മേഖലകളില്‍ ദൈവം അദ്ദേഹത്തെ തകര്‍ക്കുകയാണു ചെയ്തത്.

ക്രിസ്തുവിനെക്കൂടാതെ തങ്ങള്‍ക്ക് ഒന്നും ചെയ്‌വാന്‍ കഴിവില്ലെന്ന കാര്യം പഠിക്കുവാന്‍ ശിഷ്യന്മാര്‍ക്ക് മൂന്നരവര്‍ഷക്കാലം വേണ്ടിവന്നു. നമ്മില്‍ ചിലര്‍ക്ക് ഇതിലുമധികം കാലം ആവശ്യമായി വരാം. എന്നാല്‍ ആ വാക്കുകളുടെ ശക്തി നാം മനസ്സിലാക്കുന്നതിന്റെ അളവിലാണ് നമുക്ക് ദൈവശക്തി പ്രാപിക്കുവാന്‍ കഴിയുന്നത്. പത്രോസ് തന്റെ ബലിഷ്ഠമായ ഭാഗങ്ങളില്‍ തകര്‍ക്കപ്പെട്ടപ്പോള്‍ – ദൈവം അദ്ദേഹത്തി ന്റെയും തുടയെല്ലിന്റെ തടം തൊട്ടപ്പോള്‍ – അദ്ദേഹം പെന്തെക്കോ സ്തിനുവേണ്ടി ഒരുക്കപ്പെട്ടു.

മോശയുടെ ബലിഷ്ഠഘടകം നേതൃത്വത്തിനുള്ള അദ്ദേഹത്തിന്റെ കഴിവ്, ഈജിപ്റ്റിലെ ഏറ്റവും നല്ല അഭ്യസനവേദികളില്‍ അദ്ദേഹ ത്തിനു ലഭിച്ച പരിശീലനം എന്നിവയായിരുന്നു. യിസ്രായേല്‍ക്കാരുടെ നേതാവായിരിക്കുവാന്‍ മതിയായ യോഗ്യത തനിക്കുണ്ടെന്ന് അദ്ദേഹം കരുതിയിരുന്നു (അപ്പോ. 7:25). എന്നാല്‍ നാല്‍പതുവര്‍ഷത്തിനുശേഷം തന്റെ ബലിഷ്ഠമേഖലകളില്‍ തകര്‍ക്കപ്പെട്ടവനായി – ”കര്‍ത്താവേ, അത്തരമൊരു വേലയ്ക്കു ഞാന്‍ യോഗ്യനല്ല;…. ഞാന്‍ വാക്ചാതുര്യ മുള്ളവനല്ല. …. മറ്റാരെയെങ്കിലും അയയ്ക്കണമേ” (പുറ. 3:11;4:10,13) എന്നു പറയുന്നതുവരെയും ദൈവം അദ്ദേഹത്തോടൊപ്പം നിലകൊ ണ്ടില്ല. അപ്രകാരം അദ്ദേഹം തകര്‍ക്കപ്പെട്ടപ്പോള്‍ ദൈവം അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ശക്തമായി അദ്ദേഹത്തെ ഉപയോഗിക്കുകയും ചെയ്തു. നമ്മുടെ തന്‍പോരിമയും ആത്മവിശ്വാസവും ഛിന്നഭിന്നമാ വുകയും നാം തകര്‍ക്കപ്പെട്ടിട്ട് നമ്മെയും നമ്മുടെ കഴിവുകളെയുംപറ്റി ഉന്നതചിന്ത വഹിക്കാതാവുകയും ചെയ്യുവോളം ദൈവത്തിന് കാത്തിരി ക്കേണ്ടിവരുന്നു. അങ്ങനെയൊരു ഘട്ടത്തിലെത്തുമ്പോള്‍ അവിടുന്നു കലവറകൂടാതെ സ്വയം നമുക്കു ഏല്‍പിച്ചുതരുന്നു.

ദൈവത്തിനായി വിശക്കുന്ന അനുഭവം

മൂന്നാമതായി പറഞ്ഞാല്‍, യാക്കോബ് അനുഗ്രഹിക്കപ്പെട്ടത് അദ്ദേഹം ദൈവമുമ്പാകെ ആത്മാര്‍ത്ഥതയുള്ളവനും ദൈവത്തിനായി വിശക്കുന്നവനും ആയിത്തീര്‍ന്നപ്പോഴാണ്. ”നീ എന്നെ അനുഗ്രഹിച്ച ല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല” എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു (വാക്യം 26). യാക്കോബില്‍നിന്ന് ഈ വാക്കുകള്‍ കേള്‍ക്കുവാന്‍ ദൈവം ഇരുപതുവര്‍ഷം എപ്രകാരം കാത്തിരുന്നുവെന്നോര്‍ക്കുക. ജ്യേഷ്ഠാവകാശം, സ്ത്രീജനം, സമ്പത്ത്, വസ്തുവകകള്‍ എന്നിവ യെല്ലാം മറ്റുള്ളവരില്‍നിന്നു പിടിച്ചെടുക്കുവാന്‍ ജീവിതം ചെലവഴിച്ച ഒരുവന്‍ ഇപ്പോള്‍ എല്ലാം വിട്ടുകളഞ്ഞശേഷം ദൈവത്തെ മാത്രം മുറു കെപ്പിടിക്കുകയാണ്. യാക്കോബിന്റെ ജീവിതത്തില്‍ ഉടനീളം ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് ഈയൊരവസ്ഥയില്‍ അദ്ദേഹത്തെ എത്തിക്കുവാന്‍ വേണ്ടിയായിരുന്നു. യാക്കോബ് അവസാനമായി ഭൂമി യിലെ താല്‍ക്കാലികവസ്തുക്കളെയൊന്നും ചിന്തിക്കാതെ ദൈവ ത്തിനും ദൈവാനുഗ്രഹത്തിനുംവേണ്ടി വാഞ്ഛിച്ചപ്പോള്‍ അത് ദൈവ ത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചിരിക്കണം. പെനീയേലില്‍വച്ച് ആ രാത്രിയില്‍ യാക്കോബ് ഒരനുഗ്രഹത്തിനായി കരയുകയും അപേക്ഷി ക്കയും ചെയ്തതായി ഹോശേ. 12:4-ല്‍ നാം വായിക്കുന്നു. മുന്‍വര്‍ഷ ങ്ങളില്‍ ഈ ലോകത്തിന്റെ കാര്യങ്ങളെ മാത്രം ആഗ്രഹിച്ചിരുന്ന അവ സ്ഥയോടു താരതമ്യപ്പെടുത്തിയാല്‍ ആ രാത്രിയില്‍ അദ്ദേഹം എത്ര വ്യത്യസ്തനായ ഒരു മനുഷ്യനായിട്ടാണ് തീര്‍ന്നത്! ദൈവം അദ്ദേഹ ത്തോട് ഇടപെട്ടതെല്ലാം അന്ന് അന്തിമമായി ഫലവത്തായിത്തീര്‍ന്നു.

യാക്കോബിനെ പൂര്‍ണ്ണമായും അനുഗ്രഹിക്കുന്നതിനുമുമ്പ് ദൈവം യാക്കോബിന്റെ ആത്മാര്‍ത്ഥതയെ പരീക്ഷിച്ചു. തനിക്കു ലഭിച്ചതില്‍ യാക്കോബ് സംതൃപ്തനായിത്തീരുമോ അതോ കൂടുതല്‍ ഉന്നതമായ തിനെ വാഞ്ഛിക്കുമോ എന്നു പരീക്ഷിച്ചുനോക്കുവാന്‍വേണ്ടി – ”എന്നെ വിടുക, ഉഷസ്സ് ഉദിക്കുന്നുവല്ലോ” എന്നു ദൈവം കല്പിച്ചു. പില്‍ക്കാലത്തൊരിക്കല്‍ ഏലിയാവ് എലീശയെ പരീക്ഷിച്ചുകൊണ്ട് വീണ്ടും വീണ്ടും ”ഞാന്‍ പോകട്ടെ” എന്നു പറഞ്ഞിട്ടും എലീശാ സമ്മ തിക്കാതെ ഏലിയാവിന്മേലുള്ള ആത്മാവില്‍ ഇരട്ടിപ്പങ്ക് പ്രാപിച്ചതു പോലെയായിരുന്നു ഈ സംഭവവും (2 രാജാ. 2). എമ്മവൂസിലേക്കു പോയ ശിഷ്യന്മാരെയും യേശു ഇതുപോലെ പരീക്ഷിച്ചു (ലൂക്കോ. 24:15-31). അവര്‍ തങ്ങള്‍ക്കു പോകേണ്ടിയിരുന്ന ഭവനത്തിലെത്തിയ പ്പോള്‍ യേശു മുന്നോട്ടുപോകുന്ന ഭാവം കാണിച്ചു. എന്നാല്‍ ആ രണ്ടു ശിഷ്യന്മാര്‍ അദ്ദേഹത്തെ വിട്ടയച്ചില്ല. തല്‍ഫലമായി അവര്‍ക്ക് ഒരനു ഗ്രഹം ലഭിക്കുവാന്‍ ഇടയായി.

നമ്മെയും ദൈവം ഈവിധം പരീക്ഷിക്കുന്നു. ദൈവത്തിന്റെ പരമോ ന്നത നന്മയ്ക്കുവേണ്ടി ഒരുവന്‍ തീക്ഷ്ണതയോടെ വാഞ്ഛിക്കുന്നതു വരെയും അവനെ അനുഗ്രഹിക്കുവാന്‍ അവിടുത്തേക്കു സാധ്യമല്ല. യാക്കോബിനെപ്പോലെ നാം ദാഹിക്കണം. നാം ഇപ്രകാരം പറയണം: ”കര്‍ത്താവേ, ഞാന്‍ ഇതുവരെയും അനുഭവിച്ചതിനെക്കാള്‍ അധികം കാര്യങ്ങള്‍ ക്രിസ്തീയജീവിതത്തില്‍ ഉണ്ട്. ഞാന്‍ സംതൃപ്തനല്ല. എന്തു വില കൊടുക്കേണ്ടിവന്നാലും അവിടുത്തെ എല്ലാ നിറവും എനിക്കു ലഭിക്കണം.” ഈയൊരവസ്ഥയിലേക്കു നാം വരുമ്പോള്‍ ദൈവികാനുഗ്രഹത്തിന്റെ നിറവിലേക്ക് അല്പദൂരം മാത്രമേ ശേഷിക്കയുള്ളു.

പെനീയേലിലെ സംഭവത്തില്‍ തന്റെ തുട ഉളുക്കിയതിനുശേഷം യാക്കോബ് ഒരു ബലഹീനാവസ്ഥയിലിരിക്കുമ്പോഴാണ് ”എന്നെ അനു ഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല” എന്ന് അദ്ദേഹം പറയുന്ന തെന്ന കാര്യം ശ്രദ്ധിക്കുക. ദൈവത്തിന് നിഷ്പ്രയാസം അദ്ദേഹത്തെ വിട്ടുപോകാമായിരുന്നു; എന്നാല്‍ അവിടുന്നു പോയില്ല. കാരണം, ഒരു മനുഷ്യന്‍ തന്നില്‍ത്തന്നെ ഏറ്റവും ബലഹീനനായിരിക്കുമ്പോഴാണ് ദൈവത്തോടുകൂടി അവന്‍ ഏറ്റവും ശക്തനായിരിക്കുന്നത്. അപ്പോസ്ത ലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: ”ഞാന്‍ എത്ര ദുര്‍ബലനാണെ ന്നതിനെപ്പറ്റി സ്വയം പ്രശംസിക്കുവാന്‍ എനിക്കു സന്തോഷമുണ്ട്. എന്റെ സ്വന്തം ശക്തിയും കഴിവുകളും പ്രദര്‍ശിപ്പിക്കുന്നതിനുപകരം ക്രിസ്തുവിന്റെ ശക്തിയെ സജീവമായി പ്രദര്‍ശിപ്പിക്കുന്ന ഒരുവനായി ത്തീരുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു… എന്തെന്നാല്‍ ഞാന്‍ ദുര്‍ബലനാ യിരിക്കുമ്പോള്‍ തന്നെ ഞാന്‍ ശക്തനാണ്” (2 കൊരി. 12:9,10 ലിവിംഗ്). മനുഷ്യന്റെ ബലഹീനതയിലാണ് ദൈവത്തിന്റെ ശക്തി ഏറ്റവും ഫല പ്രദമായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അപ്രകാരം തന്നെ യാക്കോബ് പരാജിതനായി തകര്‍ക്കപ്പെട്ട് ഏറ്റവും ദുര്‍ബലനായിരിക്കുമ്പോഴാണ് ”ഇപ്പോള്‍ നീ ജയിച്ചിരിക്കുന്നു” എന്നു ദൈവം അരുളിച്ചെയ്യുന്നത്. ”ഒടുവില്‍ ഇതാ നീ തോല്‍പിക്കപ്പെട്ടിരിക്കുന്നു” എന്നല്ലേ ദൈവം കല്പിക്കേണ്ടിയിരുന്നതെന്ന് ഒരാള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അങ്ങനെ യല്ല ദൈവം അരുളിച്ചെയ്തത്. ”നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ട് നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല, യിസ്രായേല്‍ എന്നു വിളിക്കപ്പെടും” (വാക്യം 28) എന്നാണ് ദൈവം കല്പിച്ചത്. ദൈവം നമ്മെ തകര്‍ത്ത് നമ്മുടെ സ്വന്തം ശക്തിയില്‍നിന്നും തന്‍പോരിമയില്‍നിന്നും നമ്മെ വിടുവിക്കുമ്പോള്‍ നാം ജയാളികളായി ത്തീരുന്നു. ”എന്നെ ഒരടിമയാക്കിത്തീര്‍ക്കണമേ, എന്നാല്‍ ഞാന്‍ സ്വതന്ത്രനാകും” എന്ന് പ്രസിദ്ധമായ ഒരു കീര്‍ത്തനത്തില്‍ പറയുന്ന തോര്‍ക്കുക. ക്രിസ്തീയജീവിതത്തിലെ മഹത്വകരമായ വിരോധാ ഭാസം ഇതത്രേ.

മനുഷ്യചരിത്രത്തില്‍ ബലഹീനതയുടെ ഒരു ചിത്രം എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും യേശു ഒരു ക്രൂശിന്മേല്‍ തൂങ്ങിക്കിട ക്കുന്ന അവസ്ഥയിലാണ് അതു സംഭവിച്ചിട്ടുള്ളത്. അടിയും മര്‍ദ്ദനവു മേറ്റ് അന്തിമമായി ക്രൂശിന്മേല്‍ തറയ്ക്കപ്പെട്ട് ദുര്‍ബലനും ക്ഷീണിത നുമായി ക്രിസ്തു മരിച്ചു. എന്നാല്‍ അവിടെയാണ് പിശാചിന്റെ പരാജയ ത്തിലും മനുഷ്യരുടെ വിമോചനത്തിലും ദൈവത്തിന്റെ ശക്തി പ്രദര്‍ശി പ്പിക്കപ്പെട്ടത് (എബ്രാ. 2:14; കൊലോ. 2:14,15). ”ക്രൂശിക്കപ്പെട്ടവനായ ക്രിസ്തു ദൈവശക്തിയാണ്” എന്ന് പൗലോസ് കൊരിന്ത്യര്‍ക്കെഴുതി. ”ബലഹീനതയാല്‍ അവിടുന്നു ക്രൂശിക്കപ്പെട്ടു; എങ്കിലും ദൈവശ ക്തിയാല്‍ നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നു” (1 കൊരി. 1:23, 24; 2 കൊരി. 13:4). കൊരിന്തിലെ ക്രിസ്ത്യാനികള്‍ ദൈവശക്തിയുടെ തെളിവ് അന്യ ഭാഷാഭാഷണമാണെന്നു തെറ്റിദ്ധരിച്ചു; അതിനാല്‍ പൗലോസിന് അവ രുടെ തെറ്റുതിരുത്തേണ്ടി വന്നു. അദ്ദേഹം അവരോടു പറയുന്നത് സാരാംശത്തില്‍ ഇപ്രകാരമാണ്: ”സഹോദരന്മാരേ, ദൈവശക്തി അന്യഭാഷാഭാഷണത്തിലല്ല കാണപ്പെടുന്നത്. നിങ്ങള്‍ക്ക് ആ വരമു ണ്ടെങ്കില്‍ ദൈവത്തെ സ്തുതിക്കുക. എന്നാല്‍ കാര്യങ്ങള്‍ തെറ്റായി ധരിക്കാതിരിക്കുക. ദൈവത്തിന്റെ ശക്തി വെളിപ്പെടുന്നത് ക്രൂശിലും ക്രൂശിലൂടെയും മാത്രമാണ്. മനുഷ്യന്റെ ബലഹീനതയിലാണ് ദൈവ ശക്തി കാണപ്പെടുന്നത്.”

ക്രൂശിന്റെ മാര്‍ഗ്ഗം ശക്തിയുടെ മാര്‍ഗ്ഗമാണ്. ആ വഴിയില്‍ക്കൂടെ നാം നടക്കുന്നതിന്റെ അളവനുസരിച്ച് നമുക്കു നമ്മുടെ ജീവിതത്തില്‍ ദൈവ ശക്തി ഉണ്ടായിരിക്കും. നമ്മുടെ ജീവിതവും ശുശ്രൂഷയും മുഖേന ജനങ്ങള്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്യും. ആ അഞ്ച് അപ്പം മുറിക്ക പ്പെടുമ്പോള്‍, അതിനുമുമ്പല്ല, അപ്പോള്‍ മാത്രമാണ് ജനസമൂഹം ഭക്ഷിച്ചു തൃപ്തരായത്.

ദൈവത്തോടുള്ള സത്യസന്ധത

അവസാനമായി, താന്‍ ദൈവത്തോടു സത്യസന്ധനായിത്തീര്‍ന്ന സ്ഥാനത്താണു യാക്കോബ് അനുഗ്രഹിക്കപ്പെട്ടത്. ”നിന്റെ പേരെന്ത്?” എന്നു ദൈവം അദ്ദേഹത്തോടു ചോദിച്ചു. ഇരുപതുവര്‍ഷം മുമ്പ് അദ്ദേ ഹത്തിന്റെ പിതാവ് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം വ്യാജം പറയുകയും താന്‍ ഏശാവാണെന്ന് അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു (ഉല്‍പ. 27:19). എന്നാല്‍ ഇപ്പോള്‍ ”കര്‍ത്താവേ, ഞാന്‍ യാക്കോബാണ്” എന്ന സത്യം അദ്ദേഹം ഏറ്റുപറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍: ”കര്‍ത്താവേ, ഞാന്‍ ഒരു പിടിച്ചുപറിക്കാരനും വഞ്ചകനും വിലപേശുന്നവനുമാണ്” എന്ന് അദ്ദേഹം സമ്മതിക്കുക യാണ് ചെയ്തത്. ഇപ്പോള്‍ യാക്കോബില്‍ കപടം ഇല്ലാതെയായി. അതിനാല്‍ ദൈവത്തിന് അദ്ദേഹത്തെ അനുഗ്രഹിക്കുവാന്‍ സാധിച്ചു.

യേശു നഥനയേലിനെ നോക്കിയപ്പോള്‍ അവിടുന്ന് എന്താണു പറഞ്ഞതെന്നു നിങ്ങള്‍ ഓര്‍ക്കുമല്ലോ. ”ഇതാ, സാക്ഷാല്‍ യിസ്രായേ ല്യന്‍ – യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പ്രഭുവായ ഒരു യഥാര്‍ത്ഥ യിസ്രായേല്‍; ഇവനില്‍ കപടമില്ല” (യോഹ. 1:47). ഇതുതന്നെയാണ് നമ്മിലും ദൈവം കാണുവാനാഗ്രഹിക്കുന്നത്. അപ്പോള്‍ മാത്രമേ അവിടുത്തേക്ക് നമ്മെ ശക്തിപ്പെടുത്തുവാന്‍ കഴിയുകയുള്ളു.

യാക്കോബ് സത്യസന്ധനായിരിക്കയും ഒന്നും നടിക്കുവാന്‍ ആഗ്ര ഹിക്കാതിരിക്കയും ”കര്‍ത്താവേ, ഞാന്‍ ഒരു കപടഭക്തനാണ്; എന്റെ ജീവിതത്തില്‍ കാപട്യവും അഭിനയവും ഉണ്ട്” എന്നു ഏറ്റുപറകയും ചെയ്തപ്പോള്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. ഞാന്‍ പറയട്ടെ, ഒരു മനുഷ്യന്‍ തന്റെ ഹൃദയത്തിന്റെ ആഴത്തില്‍നിന്ന് ഇപ്രകാരം പറയ ണമെങ്കില്‍ യഥാര്‍ത്ഥമായ ഒരു ഹൃദയത്തകര്‍ച്ച അവനില്‍ ഉണ്ടായേ മതിയാവൂ. പല ക്രിസ്തീയനേതാക്കളും കപടവിനയത്തോടുകൂടി, തങ്ങള്‍ വിനീതരാണെന്ന ഒരു ധാരണ മറ്റുള്ളവരില്‍ ഉളവാക്കുവാന്‍ ഇപ്രകാരമുള്ള വാക്കുകള്‍ പറയാറുണ്ട്. ആ വിധത്തിലുള്ള നിന്ദ്യഭാഷ ണത്തെപ്പറ്റിയല്ല ഞാന്‍ ഇവിടെപ്പറയുന്നത്. യഥാര്‍ത്ഥമായിത്തന്നെ തകര്‍ന്നതും നുറുങ്ങിയതുമായ ഒരു ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന ഒരു സത്യസന്ധതയെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. അതു വളരെ വില കൊടുക്കേണ്ട ഒന്നാണ്. നമ്മില്‍ എല്ലാവരിലും വളരെയധികം കാപട്യ മുണ്ട്. നാം യഥാര്‍ത്ഥത്തില്‍ വിശുദ്ധരല്ലാതിരിക്കുമ്പോള്‍ വിശുദ്ധ രെന്നു നടിക്കുന്ന പാപത്തിന് ദൈവം നമ്മോടു കരുണ കാണിക്കട്ടെ. നമ്മുടെ മുഴുഹൃദയത്തോടും നമുക്ക് ആത്മാര്‍ത്ഥതയും സത്യസന്ധ തയും തുറന്ന ഹൃദയത്തോടെ സംസാരിക്കുന്ന സ്വഭാവവും ആഗ്ര ഹിക്കാം. അപ്പോള്‍ നമ്മുടെ ജീവിതത്തിന്മേലുള്ള ദൈവാനുഗ്രഹ ത്തിന് ഒരു പരിധിയും ഉണ്ടാവുകയില്ല.

ഉയരുന്ന സൂര്യന്‍

യാക്കോബ് തകര്‍ക്കപ്പെട്ടു; അങ്ങനെ അദ്ദേഹം യിസ്രായേലായി ത്തീര്‍ന്നു. അവസാനമായി അദ്ദേഹത്തിന്റെ ജീവിതത്തിന്മേല്‍ സൂര്യന്‍ ഉദിച്ചു. എങ്കിലും യാക്കോബ് പരിപൂര്‍ണ്ണനായിത്തീര്‍ന്നുവെന്ന് ഇതു കൊണ്ട് അര്‍ത്ഥമാകുന്നില്ല. ഇതു പരിപൂര്‍ണ്ണതയാണ് എന്ന് ഉറപ്പു നല്‍കാവുന്നവിധം ഒരിക്കലായി സംഭവിക്കുന്ന ഒരു അനുഭവവുമില്ല. ദൈവത്തിന് അദ്ദേഹത്തെ പിന്നെയും ശിക്ഷണത്തിന്‍ കീഴെ പരിശീലി പ്പിക്കേണ്ടത് ആവശ്യമായിരുന്നു; കാരണം, ധാരാളം കാര്യങ്ങള്‍ അദ്ദേഹം പഠിക്കേണ്ടതായിട്ടുണ്ടായിരുന്നു. ഉല്‍പത്തി 33, 34 അധ്യായ ങ്ങളില്‍ യാക്കോബിന്റെ ചില അനുസരണക്കേടുകളെയും ഭീമാബദ്ധങ്ങ ളെയുംപറ്റി നാം വായിക്കുന്നുണ്ട്.

എങ്കിലും സൂര്യന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉദിക്കയും അദ്ദേഹം ഒരു പുതിയ ആത്മീയമേഖലയിലേക്കു പ്രവേശിക്കയും ചെയ്തിരുന്നു. തീര്‍ച്ചയായും വെളിച്ചം അതിന്റെ ശോഭയില്‍ വര്‍ദ്ധി ക്കേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ സൂര്യന്‍ ക്രമേണ ഉയര്‍ന്ന് നട്ടുച്ചയിലെത്തുന്നതോടെ അത് സംഭവിക്കുമായിരുന്നു. ബൈബിള്‍ പറയുന്നു: ”നീതിമാന്മാരുടെ (നീതീകരിക്കപ്പെട്ട മനുഷ്യന്റെ) പാതയോ പ്രഭാതത്തിന്റെ വെളിച്ചം പോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു” (സദൃ. 4:18). യാക്കോബിന്റെ ജീവിതത്തില്‍ അത് അപ്രകാരമായിരുന്നു. നമ്മുടെ ജീവിതത്തിലും അപ്രകാരമായിത്തീ രണം. യാക്കോബ് അന്തിമമായിച്ചെയ്തതുപോലെ നാം ദൈവത്തിന്റെ വഴികള്‍ക്കു കീഴടങ്ങുന്നപക്ഷം, നമ്മുടെ ജീവിതത്തിന്മേലുള്ള ദൈവിക വെളിച്ചം ക്രമാനുഗതമായി വര്‍ദ്ധിച്ചുവരും. അപ്രകാരം സംഭവിക്കു മ്പോള്‍ നമ്മുടെ അഹന്താജീവിതത്തിന്റെ നിഴല്‍ കുറഞ്ഞുകുറഞ്ഞു വരും. ഒടുവിലായി (ക്രിസ്തുവിന്റെ വരവിങ്കല്‍) സൂര്യന്‍ നമ്മുടെ തലയ്ക്കുമീതേ വരുമ്പോള്‍ നിഴലുകള്‍ ഒന്നോടെ മാഞ്ഞുപോവുകയും ക്രിസ്തു സകലത്തിലും സകലവുമായിത്തീരുകയും ചെയ്യും.

പെനീയേലിലെ തന്റെ അനുഭവത്തെക്കുറിച്ചു പില്‍ക്കാലജീവിത ത്തില്‍ യാക്കോബിന്റെ സാക്ഷ്യം എന്തായിരുന്നു? ഇന്ന തീയതിയില്‍ താന്‍ രണ്ടാമതൊരനുഗ്രഹം പ്രാപിച്ചുവെന്ന് അദ്ദേഹം എല്ലാവരോടും പറഞ്ഞുകൊണ്ടിരുന്നില്ല. നേരേമറിച്ച്, അദ്ദേഹത്തിന്റെ സാക്ഷ്യം അത്യന്തം വിഭിന്നമായ ഒന്നായിരുന്നു. എബ്രായര്‍ 11-ാമധ്യായത്തില്‍ യാക്കോബിന്റെ സാക്ഷ്യം എന്തായിരുന്നുവെന്നതിനെപ്പറ്റി നമുക്കൊരു സൂചന ലഭിക്കുന്നുണ്ട്. അവിടെ പഴയനിയമത്തില്‍ ചില വിശ്വാസവീര ന്മാരുടെ നേട്ടങ്ങളുടെ ഒരു വിവരണം നാം കാണുന്നു. കടലിനെ രണ്ടായി വിഭജിക്കുക, കോട്ടകള്‍ ഇടിച്ചുവീഴ്ത്തുക, സിംഹങ്ങളുടെ വായ് അടയ്ക്കുക, മരിച്ചവരെ ഉയിര്‍പ്പിക്കുക തുടങ്ങിയവ തന്നെ. യാക്കോബിന്റെ പേരും ആ പട്ടികയിലുണ്ട്. അവിടെ എന്താണ് അദ്ദേഹ ത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത്? ”അദ്ദേഹം തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ട് നമസ്‌കരിച്ചു” (വാക്യം 21). അദ്ഭുതകര്‍മ്മങ്ങ ളുടെ വിവരണം നിറഞ്ഞ ഒരധ്യായത്തില്‍ ഇപ്രകാരം ഒരു കാര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത് അപ്രസക്തമെന്ന് പ്രഥമദൃഷ്ടിയില്‍ തോന്നി യേക്കാം. യാക്കോബ് ചെയ്ത കാര്യം തീര്‍ച്ചയായും വിശ്വാസത്തിന്റെ ഒരദ്ഭുതകര്‍മ്മമായിക്കാണപ്പെടുന്നില്ല. എങ്കിലും അത് ഒരദ്ഭുതകാര്യമാ യിരുന്നു. ഒരു പക്ഷേ ആ അധ്യായത്തില്‍ വിവരിച്ചിട്ടുള്ള മറ്റു അദ്ഭുത പ്രവൃത്തികളെക്കാള്‍ അധികം മഹത്തായ ഒരദ്ഭുതപ്രവൃത്തിയാ യിരുന്നു അത്. പെനീയേലില്‍വച്ച് തന്റെ തുട ഉളുക്കിപ്പോയതിനാല്‍ വടി യാക്കോബിന് അനിവാര്യമായ ഒരാവശ്യമായി ഭവിച്ചിരുന്നു. ആ വടിയിന്മേല്‍ ചാരുന്ന എല്ലാ സമയത്തും തന്റെ ജീവിതത്തില്‍ ദൈവം ചെയ്ത കൃപയുടെ അദ്ഭുതകര്‍മ്മം യാക്കോബ് ഓര്‍മ്മിക്കുമായിരുന്നു. ഒരിക്കലും വഴങ്ങിക്കൊടുക്കാത്ത തന്റെ ഇച്ഛാശക്തിയെ ദൈവം തകര്‍ത്തുവെന്നതായിരുന്നു ആ അദ്ഭുതകര്‍മ്മം. ആ സമയത്ത് തന്റെ വടിയിന്മേല്‍ അദ്ദേഹം ചാരിയത് നിസ്സഹായഭാവത്തോടെ പ്രതി നിമിഷം ദൈവത്തില്‍ താന്‍ അര്‍പ്പിച്ച ആശ്രയത്തെയാണ് കുറിച്ചിരു ന്നത്. തന്റെ ബലഹീനതയിലും കഴിവില്ലായ്മയിലും അദ്ദേഹം പ്രശം സിച്ചു. അത് അദ്ദേഹത്തിന്റെ ദിനംപ്രതിയുള്ള സാക്ഷ്യമായിരുന്നു. അപ്പോസ്തലനായ പൗലോസിന്റെ കാര്യവും അതുപോലെതന്നെ യായിരുന്നു. എല്ലാ കാലങ്ങളിലും ജീവിച്ചിരുന്നിട്ടുള്ള ദൈവത്തിന്റെ മഹാപുരുഷന്മാരുടെയും വീരവനിതകളുടെയും അനുഭവവും അതു തന്നെ. അവര്‍ തങ്ങളുടെ നേട്ടങ്ങളിലല്ല, പരിമിതികളിലാണ് സന്തോ ഷിച്ചിരുന്നത്. ദുരഭിമാനികളും സ്വാശ്രയികളുമായ ഇരുപതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികള്‍ക്ക് എത്ര മഹത്തായൊരു പാഠം!

തന്റെ ജീവതാന്ത്യത്തില്‍ യാക്കോബിനെ ഒരു പ്രവാചകനെന്ന നിലയില്‍ നാം കാണുന്നു. തന്റെ പിന്‍ഗാമികളുടെ ഭാവിയെ സംബന്ധിച്ച് അദ്ദേഹം പ്രവചിക്കുന്നു (ഉല്‍പ. 49). ദൈവത്തിന്റെ കൈക്കീഴില്‍ അമര്‍ന്നിരുന്ന് ദൈവികശിക്ഷണത്തിനു തന്നെത്തന്നെ വിധേയനാ ക്കിയ ഒരുവനു മാത്രമേ പ്രവചിപ്പാനുള്ള യോഗ്യത ലഭിക്കൂ. അനുഭവ ത്തിലൂടെ യാക്കോബ് പഠിച്ചു. സെമിനാരിയില്‍നിന്നു യോഗ്യത നേടിയ സിദ്ധാന്തനിരൂപകനായിരുന്നില്ല അദ്ദേഹം. അദ്ദേഹം ശോധനകളിലൂടെ കടന്ന് ദൈവത്തിന്റെ കലാശാലയില്‍നിന്നു ബിരുദം നേടിയവനായി രുന്നു. ദൈവത്തിന്റെ രഹസ്യമായ ആലോചന അദ്ദേഹം അറിഞ്ഞി രുന്നു. സത്യത്തില്‍ അദ്ദേഹം ദൈവത്തിന്റെ ഒരു പ്രഭു തന്നെയാ യിരുന്നു. ദൈവത്താല്‍ ശുദ്ധീകരിക്കപ്പെടുക എന്നത് എത്ര വിസ്മയാ വഹമായ ഒരു കാര്യം! അതിന്റെ ഫലസമൃദ്ധി എത്ര അദ്ഭുതാവഹം!

അവസാനമായി ബൈബിളില്‍ ഉടനീളം വ്യാപിച്ചുകിടക്കുന്ന ധൈര്യ ദായകമായ ഒരു വചനം ശ്രദ്ധിക്കുക. ”അബ്രഹാമിന്റെയും യിസ്ഹാക്കി ന്റെയും യാക്കോബിന്റെയും (യിസ്രായേലിന്റെയല്ല) ദൈവം.” ഇത് യഥാര്‍ത്ഥത്തില്‍ അദ്ഭുതകരം തന്നെ. അവിടുന്നു യാക്കോബിന്റെ ദൈവമാണ്. പിടിച്ചുപറിക്കാരനും വഞ്ചകനുമായിരുന്ന യാക്കോബിന്റെ പേരിനോട് ദൈവം തന്റെ നാമത്തെ ബന്ധിപ്പിച്ചിരിക്കുന്നു! ഇതാണ് നമുക്കു പ്രോത്സാഹനവും ധൈര്യവും നല്‍കുന്നത്. നമ്മുടെ ദൈവം വക്രതയും ശാഠ്യവുമുള്ള വ്യക്തിത്വത്തെ രൂപാന്തരപ്പെടുത്തുന്ന ദൈവ മാണ്. ”യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗമാകുന്നു”വെന്ന സങ്കീര്‍ ത്തനക്കാരന്റെ വാക്കുകള്‍ എത്ര അര്‍ത്ഥപൂര്‍ണ്ണം! (സങ്കീ. 46:7,11). അവിടുന്ന് സൈന്യങ്ങളുടെ യഹോവ മാത്രമല്ല, യാക്കോബിന്റെ ദൈവം കൂടെയാണ്. അവിടുത്തെ നാമത്തിനു മഹത്വം!

ദൈവം നമ്മില്‍ ആരംഭിച്ച വേല അവിടുന്നു പൂര്‍ത്തിയാക്കും. സൃഷ്ടിയില്‍ പിതാവായ ദൈവത്തിന്റെ പ്രവൃത്തി എത്ര പരിപൂര്‍ ണ്ണമോ, ഉദ്ധാരണത്തില്‍ പുത്രനായ ദൈവത്തിന്റെ പ്രവര്‍ത്തനം എത്ര പരിപൂര്‍ണ്ണമോ, അത്രത്തോളം തന്നെ പരിപൂര്‍ണ്ണമായിരിക്കും വിശുദ്ധീ കരണത്തില്‍ പരിശുദ്ധാത്മാവിന്റെയും പ്രവര്‍ത്തനം. ദൈവം വിശ്വ സ്തന്‍. ”നിങ്ങളില്‍ നല്ല പ്രവൃത്തിയാരംഭിച്ച ദൈവം യേശു ക്രിസ്തു വിന്റെ പ്രത്യാഗമനദിവസത്തില്‍ അതു സമ്പൂര്‍ണ്ണമാകുംവരെ തന്റെ കൃപയില്‍ വളര്‍ന്നുകൊണ്ടിരിക്കുവാന്‍ നിങ്ങളെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്” (ഫിലി. 1:6 ലിവിംഗ്). അവിടുന്നു യാക്കോബില്‍ തന്റെ പ്രവൃത്തി തികച്ചതുപോലെ നമ്മിലും തികയ്ക്കും. എന്നാല്‍ പെനീയേ ലില്‍ യാക്കോബ് പ്രതികരിച്ചതുപോലെ നാമും പ്രതികരിക്കണം. എന്നാല്‍ നാം അവിടുത്തോടു സഹകരിക്കാതെ നമ്മിലുള്ള അവി ടുത്തെ പ്രവര്‍ത്തനം നിഷ്ഫലമാക്കിത്തീര്‍ക്കുമെങ്കില്‍ നാം അവസാന നാളില്‍ പാഴും നിഷ്ഫലവുമായിത്തീര്‍ന്ന ഒരു ദുരന്ത ജീവിതത്തോടെ അവിടുത്തെ മുമ്പില്‍ നില്‍ക്കുവാനിടയാകും. നാം ഫലപൂര്‍ണ്ണരാകണ മെന്നു ദൈവം ആഗ്രഹിക്കുന്നു. എങ്കിലും അവിടുന്നു നമ്മെ നിര്‍ബ്ബ ന്ധിക്കുകയില്ല. നാം ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു രൂപാന്തരം പ്രാപിച്ചവരാകുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തെ മറികടന്ന് അവിടുന്നു ഒരിക്കലും പ്രവര്‍ത്തിക്കു കയില്ല.

ക്രിസ്തുവിന്റെ സ്വഭാവത്തിലേക്കുള്ള വഴി ക്രൂശില്‍ക്കൂടെയാണ്. ക്രൂശിന്മേല്‍ നാമും തകര്‍ക്കപ്പെടണം. ഒരു പരമാണു തകര്‍ക്കപ്പെടു മ്പോള്‍ എത്രമാത്രം ശക്തിയാണു വിമോചിതമാകുന്നത്! ദൈവകര ങ്ങളില്‍ ഒരു ദൈവപൈതല്‍ തകര്‍ക്കപ്പെടുമ്പോള്‍ അത് എത്ര വലിയ ശക്തിയിലേക്കായിരിക്കും അയാളെ നയിക്കുന്നത്!

കര്‍ത്താവ് ഈ പാഠം നമ്മെ പഠിപ്പിക്കയും നമ്മുടെ ഹൃദയങ്ങളില്‍ അത് ആഴത്തില്‍ എഴുതുകയും ചെയ്യട്ടെ.


അധ്യായം മൂന്ന് : ക്രിസ്തുവിന്റെ ജീവനിലേക്കുള്ള മാര്‍ഗ്ഗം

2.തന്നെത്താന്‍ ഒഴിക്കുക

ക്രൂശിന്റെ വഴി എന്നതിന്റെ അര്‍ത്ഥം തകര്‍ക്കപ്പെടുക എന്നതു മാത്ര മല്ല, തന്നെത്താന്‍ ഒഴിച്ചുകളയുക എന്നതുകൂടെയാണ്. ‘ഇനി ഞാന്‍ ജീവിക്കുന്നില്ല’ എന്ന് പൗലൊസ് പറഞ്ഞു. അദ്ദേഹം തന്നിലുള്ള അഹ ന്തയെ ഒഴിച്ചുകളഞ്ഞു. തന്മൂലം ക്രിസ്തുവിന് അദ്ദേഹത്തില്‍ ജീവിക്കു വാനും അദ്ദേഹത്തെ ഭരിക്കുവാനും സാധിച്ചു. യേശു തന്നെയും ദൈവ സിംഹാസനത്തില്‍നിന്ന് ക്രൂശിന്റെ ദുരിതപൂര്‍ണ്ണമായ ആഴങ്ങളിലേക്ക് ഇറങ്ങിവന്നപ്പോള്‍ അവിടുന്നു തന്നെത്താന്‍ ഒഴിച്ചുകളകയാണു ചെയ്തത് (ഫിലി. 2:5-8). ക്രൂശ് യേശുവിനും പൗലൊസിനും എന്തായി ത്തീര്‍ന്നുവോ അതുതന്നെയായി നമുക്കും തീരണം.

ഒഴിക്കപ്പെടുക അഥവാ ശൂന്യമാക്കപ്പെടുക എന്നത് എന്താണെന്നു ഗ്രഹിക്കുവാന്‍വേണ്ടി ഈ അധ്യായത്തില്‍ നമുക്കു അബ്രഹാമിന്റെ ജീവിതം പരിശോധിക്കാം. യാക്കോ. 2:23-ല്‍ അബ്രഹാമിനെ ദൈവ ത്തിന്റെ സ്‌നേഹിതന്‍ എന്നു വിളിച്ചിരിക്കുന്നു. പുതിയനിയമ യുഗ ത്തില്‍ ക്രിസ്തുവിന്റെ സ്‌നേഹിതന്മാര്‍ എന്നു വിളിക്കപ്പെടുവാനുള്ള വരുടെ ഒരു മാതൃകയായിരുന്നു അദ്ദേഹം. ”നിങ്ങള്‍ എന്നെ അനുസരി ക്കുന്നുവെങ്കില്‍ എന്റെ സ്‌നേഹിതന്മാര്‍ തന്നെ. ഇനിമേല്‍ ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുന്നില്ല. കാരണം, ഒരു യജമാനന്‍ തന്റെ രഹസ്യങ്ങള്‍ ദാസന്മാരെ അറിയിക്കുന്നില്ല. പിതാവ് എന്നെ അറിയിച്ചിട്ടുള്ളതെല്ലാം ഞാന്‍ നിങ്ങളെ അറിയിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ എന്റെ സ്‌നേഹിതന്മാരാണെന്നു വ്യക്തമായിരിക്കുന്നു” (യോഹ. 15:14,15 ലിവിംഗ്).

ഈ പുതിയനിയമയുഗത്തില്‍ ദൈവം നമ്മെ കേവലം തന്റെ ദാസ ന്മാര്‍ മാത്രമായിരിക്കുവാനല്ല, പിന്നെയോ തന്റെ സ്‌നേഹിതന്മാരാ യിരിപ്പാനാണ് വിളിക്കുന്നത്. അങ്ങനെ നാം അവിടുത്തെ രഹസ്യാ ലോചനകളിലേക്കു പ്രവേശിക്കുകയും അവിടുത്തെ വചനത്തിലെ മറഞ്ഞിരിക്കുന്ന മര്‍മ്മങ്ങള്‍ ഗ്രഹിക്കുന്നവരായിത്തീരുകയും ചെയ്യുന്നു. അബ്രഹാം അപ്രകാരമുള്ള ദൈവത്തിന്റെ ഒരു സ്‌നേഹിതനായിരുന്നു. ദൈവം തന്റെ രഹസ്യങ്ങള്‍ അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു (ഉല്‍പ. 18:17-19).

ദൈവം അബ്രഹാമിനെ സമൃദ്ധമായി അനുഗ്രഹിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും അബ്രഹാമിനു ലഭിച്ച അനുഗ്രഹങ്ങളില്‍ പങ്കാളികളാകുമെന്നു തിരുവെഴുത്തുകള്‍ നമ്മെ അറിയിക്കുന്നു (ഗലാ. 3:9 ലിവിംഗ്). ദൈവം അബ്രഹാമിനെ അനുഗ്രഹിച്ച അനുഗ്രഹം എന്താ യിരുന്നു? ”ഞാന്‍ നിന്നെ അനുഗ്രഹിക്കും” എന്നതായിരുന്നു അബ്ര ഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം (ഉല്‍പ. 12:12). ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥമെന്താണെന്നു കഴിഞ്ഞ അധ്യായത്തില്‍ നാം കണ്ടു. എന്നാല്‍ അബ്രഹാമിനോടുള്ള ദൈവ വാഗ്ദാനം ”ഞാന്‍ നിന്നെ അനുഗ്രഹിക്കും” എന്നിടത്തു അവസാനിക്കു ന്നില്ല; ”നീ മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമായിത്തീരും” എന്നുംകൂടി അതേ ത്തുടര്‍ന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നു. അബ്രഹാമിനെക്കുറിച്ചുള്ള ദൈവത്തിന്റെ സമ്പൂര്‍ണ്ണലക്ഷ്യം ഇതായിരുന്നു. ഇന്ന് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ലക്ഷ്യവും ഇതുതന്നെ. നാം അനുഗ്രഹിക്കപ്പെടണമെന്നു മാത്രമല്ല, ആ അനുഗ്രഹം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാനുള്ള ചാലുകളായി നാം തീരണമെന്നുംകൂടി ദൈവം ആഗ്രഹിക്കുന്നു. അബ്ര ഹാമിനു ലഭിച്ച ദൈവാനുഗ്രഹത്തിന് ഇന്നു നാം പങ്കാളികളായിത്തീര്‍ ന്നിരിക്കുന്നു. ആ അനുഗ്രഹം പരിശുദ്ധാത്മദാനവുമായി ബന്ധപ്പെട്ടതാ ണെന്ന് ഗലാ. 3:14 വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് ആദ്യം ക്രിസ്തു വിന്റെ സമൃദ്ധിയായ ജീവന്‍ നമ്മിലേക്കു പകര്‍ന്നുതരുന്നു. പിന്നീട് അതേ ജീവന്‍ തന്നെ നമ്മിലൂടെ മറ്റുള്ളവര്‍ക്കും അവിടുന്നു പകര്‍ന്നു കൊടുക്കുന്നു.

അബ്രഹാമിനെ ദൈവത്തിന്റെ സ്‌നേഹിതന്‍ എന്നു വിളിച്ചിട്ടുള്ള വേദഭാഗമാണ് യാക്കോ. 2:21-23. അവിടെ അബ്രഹാമിന്റെ ജീവിത ത്തിലെ രണ്ടു സംഭവങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു:

1 അദ്ദേഹത്തിന് ഒരു പുത്രനുണ്ടാകുമെന്ന് ദൈവം അരുളിച്ചെയ്തപ്പോള്‍ അദ്ദേഹം അതു വിശ്വസിച്ചു (വാ. 23. ഈ വാക്യം ഉല്‍പ. 15:6-നോടു ചേര്‍ത്തു വായിക്കുക).

2 യിസ്ഹാക്കിനെ യാഗം കഴിക്കണമെന്ന് ദൈവം കല്പിച്ചപ്പോള്‍ അദ്ദേഹം അപ്രകാരം ചെയ്തു (വാ. 22. ഉല്‍പ. 22 വായിക്കുക).

അബ്രഹാം ദൈവത്തിന്റെ സ്‌നേഹിതനെന്ന പേര്‍ പ്രാപിച്ചതിനെ പ്പറ്റി പ്രസ്താവിക്കുന്ന ഭാഗത്ത് ഉല്‍പത്തി 15-ലും 22-ലും വിവരിച്ചിട്ടുള്ള ഈ രണ്ടു സംഭവങ്ങളെയും ഒരുമിച്ചുകൊണ്ടുവന്നിരിക്കുന്നു. ഉല്‍പത്തി യിലെ ഈ രണ്ട് അധ്യായങ്ങള്‍ അബ്രഹാമിന്റെ ജീവിതത്തിലെ രണ്ടു പ്രധാനകാലഘട്ടങ്ങളെ വിവരിക്കുന്നവയാണ്. മാത്രമല്ല, ഈ രണ്ട് അധ്യായങ്ങളില്‍ രണ്ടു പ്രധാനപ്പെട്ട പദങ്ങള്‍ ബൈബിളില്‍ ആദ്യമായി ഉപയോഗിച്ചിട്ടുള്ളതും നാം കാണുന്നു. ഉല്‍പ. 15:6-ല്‍ ‘വിശ്വസിക്കുക’ എന്ന പദവും ഉല്‍പ. 22:5-ല്‍ ‘ആരാധിക്കുക’ എന്ന പദവും. വിശ്വാസം, ആരാധന എന്നിവയുടെ വാസ്തവമായ അര്‍ത്ഥത്തെപ്പറ്റി ഈ രണ്ടു വേദഭാഗങ്ങള്‍ക്ക് വളരെയധികം നമ്മെ പഠിപ്പിക്കാനുണ്ട്. ദൈവത്തില്‍ വിശ്വസിക്കുക എന്നതിന്റെ അര്‍ത്ഥമെന്ത്? ദൈവത്തെ ആരാധിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? ഇവയായിരുന്നു അബ്രഹാമിനു പഠി ക്കേണ്ടിയിരുന്ന രണ്ടു പാഠങ്ങള്‍. ക്രൂശിനെ നമ്മുടെ സ്വാര്‍ത്ഥ പരിത്യാഗത്തിന്റെ (self emptying) ഉപകരണമായി നാം സ്വീകരിക്കു മ്പോള്‍ മാത്രമേ ഇവ രണ്ടും പഠിക്കുവാന്‍ നമുക്കും സാധ്യമാവു കയുള്ളു.

ദൈവത്തില്‍ വിശ്വസിക്കുക

ദൈവത്തില്‍ വിശ്വസിക്കുക എന്നത് ബുദ്ധിപരമായ ഒരു വിശ്വാസം മാത്രമല്ല, മറിച്ച് നമ്മുടെ തന്‍പോരിമയെയും സ്വാശ്രയത്തെയും വിട്ടൊ ഴിയുക എന്നതു കൂടെയാണെന്ന് അബ്രഹാം പഠിക്കേണ്ടത് ആവശ്യ മായിരുന്നു.

ഉല്‍പ. 15:6-ലാണ് വിശ്വസിക്കുക എന്ന വാക്ക് ബൈബിളില്‍ ആദ്യ മായി പ്രയോഗിച്ചിട്ടുള്ളത്. ആ വാക്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഖണ്ഡിക ആരംഭിക്കുന്നത് ‘അതിന്റെ ശേഷം’ എന്ന പദത്തോടുകൂടെയാണ് (വാ.1). അതിനു മുമ്പുള്ള പതിന്നാലാമധ്യായത്തെയാണ് ആ പദം ലക്ഷ്യമാക്കുന്നത്. അബ്രഹാമിന്റെ ജീവിതത്തിലെ ഒരു വലിയ വിജയ ത്തിന്റെ സമയത്തെ ആ അധ്യായം കുറിക്കുന്നു. യുദ്ധപരിശീലനം നേടിയിട്ടില്ലാത്ത 300 ദാസന്മാരോടുകൂടെ അബ്രഹാം പുറപ്പെട്ട് നാലു രാജാക്കന്മാരുടെ സൈന്യങ്ങളെ തോല്‍പിച്ചതായി അവിടെ നാം വായി ക്കുന്നു. അനന്തരം അതിന്റെയെല്ലാം അവസാനത്തില്‍ തന്റെ പ്രയത്‌ന ങ്ങള്‍ക്ക് യാതൊരു പ്രതിഫലവും സോദോംരാജാവിന്റെ പക്കല്‍നിന്നു സ്വീകരിക്കാതെ വളരെ ഔദാര്യപൂര്‍വം അദ്ദേഹം പെരുമാറുന്നതായും നാം കാണുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ദൈവം അദ്ഭുതകരമായി അദ്ദേഹത്തെ സഹായിച്ചു. തന്റെ വിജയത്തിന്റേതായ സന്ദര്‍ഭത്തില്‍ താന്‍ സ്വയംപര്യാപ്തനാണെന്നു ചിന്തിക്കുവാനുള്ള സാധ്യത വളരെ യുണ്ടായിരുന്നു.

അത്തരമൊരു സന്ദര്‍ഭത്തില്‍ ദൈവം അബ്രഹാമിനോടു സംസാരി ക്കുകയും അദ്ദേഹത്തിന് ഒരു പുത്രനുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. അതു തന്നെയുമല്ല, ആ പുത്രനില്‍ക്കൂടെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ എണ്ണമറ്റ ഒരു ജനസമൂഹം അദ്ദേഹത്തിന്റെ സന്തതിയായിട്ടുണ്ടാകുമെന്നുകൂടെ ദൈവം അദ്ദേഹത്തെ അറിയി ക്കുന്നു. ഇതു മിക്കവാറും അസാധ്യമെന്നു തോന്നുന്ന ഒരു കാര്യമാ യിരുന്നെങ്കിലും അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു (ഉല്‍പ. 15:6). ഇവിടെ വിശ്വസിച്ചു എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായപദം ‘അമാന്‍’ എന്നതാണ്. നമ്മുടെ പ്രാര്‍ത്ഥനകളുടെ അവസാനത്തില്‍ നാം ഉപയോഗിക്കുന്ന ആമേന്‍ എന്നത് അതേ പദം തന്നെയാണ്. ‘അപ്രകാ രമായിത്തീരും’ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. അബ്രഹാമിന് ഒരു പുത്രന്‍ ജനിക്കുമെന്ന് ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്ത പ്പോള്‍ ‘ആമേന്‍’ എന്ന പദംകൊണ്ട് അബ്രഹാം അതിനു മറുപടി നല്‍കി. സാരാംശത്തില്‍ അതിന്റെ അര്‍ത്ഥം ഇതാണ്: ”കര്‍ത്താവേ, ഇതെങ്ങനെ സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും അങ്ങു അത് അരുളിച്ചെയ്കയാല്‍ അത് അപ്രകാരമായിത്തീരും എന്നു ഞാന്‍ വിശ്വസിക്കുന്നു.”

സാറാ വന്ധ്യയായിരുന്നതിനാല്‍ ദൈവത്തിന്റെ ഈ വാഗ്ദാനം നിറ വേറുവാന്‍ വിഷമമുള്ള ഒന്നാണെന്നു തോന്നുമായിരുന്നു. എങ്കിലും ഈ സമയത്ത് അബ്രഹാമിന് പുത്രോല്‍പാദനത്തിനുള്ള കഴിവുണ്ടാ യിരുന്നു. തന്മൂലം ആശവയ്ക്കുവാന്‍ കുറച്ചൊരു സാധ്യതയുണ്ടായി രുന്നു. മറ്റൊരുതരത്തില്‍പ്പറഞ്ഞാല്‍ ആ വാഗ്ദാനം തികച്ചും അസാധ്യ മല്ലായിരുന്നു എങ്കിലും അതു തീര്‍ച്ചയായും വിഷമമുള്ള കാര്യമായിരുന്നു.

ദൈവത്തെ ഒരു വിഷമഘട്ടത്തില്‍ സഹായിക്കുക

അബ്രഹാം ദൈവത്തിന്റെ വാഗ്ദാനം കേട്ടശേഷം തന്റെ ഉള്ളില്‍ ത്തന്നെ ഇപ്രകാരം യുക്തിവാദം ചെയ്തിരിക്കണം. ”എനിക്കു തോന്നുന്നു, ഈ സാഹചര്യത്തില്‍ ഞാന്‍ ദൈവത്തെ സഹായിക്കേണ്ട താണ്; കാരണം സാറാ മച്ചിയാണല്ലോ.” അതുകൊണ്ട് തന്റെ ദാസി യായ ഹാഗാറുമായി ബന്ധം പുലര്‍ത്തുന്നതിനെപ്പറ്റിയുള്ള സാറായുടെ അഭിപ്രായം അദ്ദേഹം സന്തോഷപൂര്‍വം സ്വീകരിച്ചു. അദ്ദേഹം ആത്മാര്‍ ത്ഥമായിത്തന്നെ ദൈവത്തെ സഹായിക്കുവാന്‍ ആഗ്രഹിച്ചു. മാനുഷിക നിലയില്‍പ്പറഞ്ഞാല്‍ നിറവേറുവാന്‍ സാധ്യമല്ലാത്ത ഒരു വാഗ്ദാനം നല്‍കിയതിനുശേഷം ദൈവം ഒരു ദുര്‍ഘടസ്ഥിതിയിലാണെന്ന് അദ്ദേ ഹത്തിനു തോന്നി. ദൈവത്തിന്റെ പ്രശസ്തി അപകടത്തി ലായിരി ക്കുന്നു. തന്മൂലം ഈ വിഷമസാഹചര്യത്തില്‍നിന്നു ദൈവത്തെ രക്ഷി ക്കുവാനായി അദ്ദേഹം ഹാഗാറുമായി ബന്ധം പുലര്‍ത്തുകയും യിശ്മാ യേലിനു ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ അബ്രഹാമിന്റെ ഈ സന്തതി മനുഷ്യന്റെ പ്രയത്‌നഫലമായിരുന്നതിനാല്‍ അത് അസ്വീ കാര്യമെന്നുകണ്ട് ദൈവം അതിനെ നിരാകരിച്ചു.

നമ്മുടെ കാലഘട്ടത്തിലെ ക്രിസ്തീയപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രേര കശക്തിയില്‍ നല്ല പങ്കും, കഷ്ടം തന്നെ, അബ്രഹാമിനുണ്ടായിരുന്ന ഇതേ ജഡികചിന്താഗതിയില്‍നിന്ന് ഉയിരെടുക്കുന്നതാണ്. വിശ്വാസിക ളോടു ദൈവം അവരുടെ പ്രയത്‌നത്തെ ആശ്രയിച്ചാണ് കഴിയുന്ന തെന്നും അവര്‍ ദൈവത്തെ പുറന്തള്ളിയാല്‍ അവിടുത്തെ ലക്ഷ്യങ്ങള്‍ സഫലമാകാതെ പോകുമെന്നും ആളുകള്‍ പറയാറുണ്ട്. പ്രഥമദൃഷ്ട്യാ നോക്കിയാല്‍ ദൈവം ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ നട ന്നിട്ടില്ലെന്നും തന്മൂലം അവിടുന്ന് ഇപ്പോള്‍ ഒരു ദുര്‍ഘടസ്ഥിതിയി ലാണെന്നുമാണ് അവരുടെ അഭിപ്രായം. ക്രിസ്തീയസേവനത്തിനുള്ള ആഹ്വാനങ്ങളില്‍ ചിലതെല്ലാം ദൈവികപദ്ധതികള്‍ തെറ്റിപ്പോയിരിക്കു ന്നതിനാല്‍ നമ്മുടെ സഹായം അവിടുത്തേക്കാവശ്യമാണെന്നുള്ള ഒരു ധാരണയാണ് നമുക്കു നല്‍കുന്നത്.

തീര്‍ച്ചയായും തന്റെ ലക്ഷ്യങ്ങള്‍ പ്രായോഗികമാക്കിത്തീര്‍ക്കുന്ന തിലേക്ക് മാനുഷികപ്രയത്‌നത്തെ ദൈവം ഉപയോഗിക്കുന്നുണ്ട്. ഈ പരിമിതി അവിടുന്ന് സ്വേച്ഛയാതന്നെ സ്വീകരിച്ചിട്ടുള്ളതാണ്. കാരണം, തന്റെ പ്രവര്‍ത്തനത്തില്‍ തന്നോടൊപ്പം നാമും സഹകരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. എങ്കിലും നാം ദൈവത്തെ അനുസരിക്കാ തിരിക്കുന്നപക്ഷം അവിടുത്തെ പ്രവര്‍ത്തനം നടക്കാതെപോകുമെന്ന് തീര്‍ച്ചയായും അതിനര്‍ത്ഥമില്ല. ഒരിക്കലുമില്ല, എന്തെന്നാല്‍ അവിടുന്ന് സര്‍വാധിപതിയാണ്. തീര്‍ച്ചയായും യേശുവിനുവേണ്ടി നമുക്കു ചെയ്‌വാന്‍ കഴിയുന്ന ഒരു പ്രവൃത്തിയുണ്ട്. എങ്കിലും നാം അതു ചെയ്യാ തിരിക്കുന്നപക്ഷം അവിടുന്നു നമ്മെ മാറ്റിനിറുത്തിയ ശേഷം തന്റെ വേലചെയ്‌വാന്‍ മറ്റാരെയെങ്കിലും തെരഞ്ഞെടുക്കും. ദൈവത്തിന്റെ സഹപ്രവര്‍ത്തകരെന്ന പദവി നമുക്കു നഷ്ടപ്പെടുകയും ചെയ്യും. തന്റെ പദ്ധതികള്‍ നിറവേറ്റുന്ന കാര്യത്തില്‍ ദൈവത്തെ തടസ്സപ്പെടുത്തുവാന്‍ നിസ്സാരരായ മനുഷ്യര്‍ക്കു സാധ്യമല്ല.

നമ്മുടെ സഹായം കൂടാതെ തന്റെ വേല മുന്നോട്ടുകൊണ്ടുപോകു വാന്‍ ദൈവത്തിനു കഴിയും. ആ വസ്തുത നാം അംഗീകരിക്കേണ്ടതാ വശ്യമാണ്. ഒരു ദുര്‍ഘടസാഹചര്യത്തില്‍ നാം ദൈവത്തെ സഹായി ക്കുകയാണെന്ന ചിന്തയില്‍നിന്നാണ് ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സേവനം ഉറവെടുക്കുന്നതെങ്കില്‍, അസ്വീകാര്യരായ യിശ്മാ യേല്‍മാരെ മാത്രമേ നാം ഉത്പാദിപ്പിക്കുകയുള്ളു. മാനുഷിക ശക്തി യിലും ജഡികജ്ഞാനത്തിലും മനുഷ്യന്റെ കഴിവ്, സ്വാഭാവിക സിദ്ധി കള്‍ എന്നിവയിലും അധിഷ്ഠിതമായ സേവനം ദൈവത്തിനു സമ്പൂര്‍ണ്ണ മായും അസ്വീകാര്യമാണ്. യിശ്മായേല്‍ വളരെ സമര്‍ത്ഥനും മതിപ്പുള വാക്കുന്നവനുമായിരിക്കാം. ”യിശ്മായേല്‍ അവിടുത്തെ മുമ്പാകെ ജീവിച്ചിരുന്നാല്‍ മതി” (ഉല്‍പ. 17:18) എന്ന് അബ്രഹാം ദൈവത്തോടു നിലവിളിച്ചെന്നും വരാം. എന്നാല്‍ ദൈവത്തിന്റെ മറുപടി ഇപ്രകാര മായിരിക്കും: ”ഇല്ല, അബ്രഹാമേ, നിന്റെ ശക്തിയില്‍നിന്നാണ് അവന്‍ ജനിച്ചിട്ടുള്ളത്. അതുകൊണ്ടു അവന്‍ എത്ര നല്ലവനായിരുന്നാലും എനിക്ക് അവനെ സ്വീകരിപ്പാന്‍ സാധ്യമല്ല.”

നമ്മില്‍നിന്നുതന്നെ ഉദ്ഭവിക്കുന്ന ഒരു സേവനത്തിന്റെ അവസ്ഥയും ഇപ്രകാരം തന്നെയാണ്. നമ്മുടെ ക്രിസ്തീയസേവനത്തിന് മാനുഷി കമായ ഒരു വിശദീകരണമാണ് ഉള്ളതെങ്കില്‍, നമ്മുടെ തീക്ഷ്ണമായ ബുദ്ധികൊണ്ട് നാം നേടിയ അത്യുത്തമമായ ദൈവശാസ്ത്രപരിശീല നത്തിന്റെ ഫലമാണതെങ്കില്‍, അഥവാ ക്രിസ്തീയവേലയില്‍ നമ്മെ ത്തന്നെ ഉറപ്പിച്ചുനിറുത്തുവാന്‍ ആവശ്യമായിടത്തോളം പണം നമുക്കു ള്ളതിന്റെ പേരിലാണ് ആ സേവനമെങ്കില്‍ – അങ്ങനെയെങ്കില്‍ മാനുഷി കദൃഷ്ടിയില്‍ ആ സേവനം എത്ര മതിപ്പുളവാക്കുന്നതായിരുന്നാലും ശരി, ശോധനാദിവസത്തില്‍ മരം, പുല്ല്, വയ്‌ക്കോല്‍ എന്നിവപോലെ അതു കത്തിനശിച്ചുപോകും. തങ്ങളുടെ തന്‍പോരിമയില്‍നിന്നു സ്വയം ഒഴിവാക്കുവാന്‍ ഒരിക്കലും സാധിച്ചിട്ടില്ലാത്ത സദുദ്ദേശ്യപ്രേരിതരായ ക്രിസ്ത്യാനികള്‍ ഉത്പാദിപ്പിച്ചിട്ടുള്ള നിരവധി യിശ്മായേല്‍മാരെ ആ ദിവസം വെളിപ്പെടുത്തും. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി യിലുള്ള പൂര്‍ണ്ണാശ്രയത്തില്‍നിന്ന് ഉദ്ഭവിച്ചിട്ടുള്ളതു മാത്രമായിരിക്കും നിത്യതയില്‍ നിലനില്‍ക്കുന്ന ഏകസേവനം. യേശുക്രിസ്തുവിന്റെ ന്യായവിധിയുടെ സിംഹാസനത്തിന്‍ മുമ്പില്‍ വച്ചു പശ്ചാത്തപിക്കാനിട യാകാത്ത വിധത്തില്‍ ആ പാഠം ഇപ്പോള്‍ തന്നെ പഠിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

വിശ്വാസത്തിന്റെ പ്രവൃത്തി

നമ്മുടെ സ്വയജീവിതം വളരെയധികം കൗശലവും വഞ്ചനയും നിറ ഞ്ഞതാണ്. അതു സ്വയം ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശി ക്കുകയും ദൈവികസേവനം നടത്തുവാന്‍ ഉദ്യമിക്കുകയും ചെയ്യും. ഈ കാര്യം നാം സൂക്ഷിച്ചു മനസ്സിലാക്കുകയും നമ്മുടെ അഹന്ത ദൈവത്തെ സേവിക്കുവാന്‍ മുതിരുമ്പോള്‍ അതിനെ മരിപ്പിക്കുകയും ചെയ്യണം.

ദൈവത്തിന്റെ വേല വിശ്വാസത്തിന്റെ ഒരു വേലയായിരുന്നേ മതി യാവൂ. അതായത് മനുഷ്യന്റെ നിസ്സഹായതയില്‍ അവന്‍ ദൈവത്തില്‍ മാത്രം ആശ്രയിക്കുന്ന ഒരു വിശ്വാസത്തില്‍നിന്നാണ് അത് ഉദ്ഭവിക്കേ ണ്ടത്. അതിനാല്‍ മനുഷ്യരുടെ ദൃഷ്ടിയിലോ നമ്മുടെ സ്വന്തദൃഷ്ടി യിലോ അത് എത്രമാത്രം ഫലപ്രദമായ ഒരു വേലയായിരിക്കുന്നുവെന്ന പ്രശ്‌നമല്ല ഇവിടെ പ്രസക്തമായിരിക്കുന്നത്. പ്രധാനപ്രശ്‌നം ഇതാണ്: ആ വേല പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനഫലമോ നമ്മുടെതന്നെ പ്രവര്‍ത്തനഫലമോ എന്നതു തന്നെ. ആരുടെ ശക്തിയാണ് ആ വേല യുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിലല്ലാതെ, എത്രമാത്രം വേല ചെയ്യപ്പെടുന്നുവെന്നതില്‍ ദൈവം തല്‍പരനല്ല. ആ വേല പണത്തി ന്റെയും ബുദ്ധിശക്തിയുടെയും കഴിവിലാണോ അതോ, അത് പരിശു ദ്ധാത്മാവിന്റെ ശക്തിയിലാണോ ചെയ്യപ്പെടുന്നത്? ഒരാത്മീയ പ്രവര്‍ത്ത നത്തിന്റെ, വിശ്വാസവേലയുടെ, യഥാര്‍ത്ഥമായ ഉരകല്ല് ഇതത്രേ. മറ്റൊരുതരത്തില്‍പ്പറഞ്ഞാല്‍ ദൈവത്തിന് വലിപ്പത്തെക്കാളധികം ഗുണമേന്മയിലാണ് (in quality than in quantity) താല്‍പര്യം. പണ്ടെന്ന പോലെ ഇന്നും ദൈവത്തിന്റെ യഥാര്‍ത്ഥവേല മാനുഷശക്തിയാലോ കഴിവിനാലോ അല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ് നിര്‍വ ഹിക്കപ്പെടുന്നത് (സെഖ. 4:6). ഈ സത്യം നാം മറക്കുന്നപക്ഷം അതു നമുക്കുതന്നെ വിനാശകരമായിത്തീരും.

മനുഷ്യന്റെ നിസ്സഹായത – ദൈവത്തിന്റെ അവസരം

യിസ്ഹാക്ക് യിശ്മായേലില്‍നിന്നും വ്യത്യസ്തനായിരുന്നു. അദ്ദേഹം അബ്രഹാമിന്റെ ശക്തിയില്‍നിന്ന് ഉദ്ഭവിച്ചവനായിരുന്നില്ല. കാരണം, അപ്പോഴേക്ക് അബ്രഹാമിനു തന്റെ പുത്രോല്‍പാദനശക്തി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. അശക്തനായ അബ്രഹാമിനെ ദൈവം ശക്തനാക്കിയതു മുഖേനയാണ് യിസ്ഹാക്ക് ജനിച്ചത്. ഇപ്രകാരമുള്ള സേവനമാണ് നിത്യതയില്‍ നിലനില്‍ക്കുന്നത്. ഒരൊറ്റ യിസ്ഹാക്ക് ആയിരം യിശ്മായേല്‍മാര്‍ക്കു കിടപിടിക്കുന്നവനാണ്. എല്ലാ യിശ്മാ യേല്‍മാരെയും അന്തിമമായി പുറത്താക്കേണ്ടതാണ്. അബ്രഹാമിനു കുറെക്കാലത്തേക്ക് യിശ്മായേലിനെ തന്നോടൊപ്പം സൂക്ഷിക്കാമാ യിരുന്നു. എന്നാല്‍ അന്തിമമായി അവനെ പുറത്താക്കുവാന്‍ ദൈവം ആജ്ഞാപിച്ചു (ഉല്‍പ. 21:10-14). യിസ്ഹാക്കിനു മാത്രമേ അദ്ദേഹത്തോ ടൊപ്പം ആയിരിക്കുവാന്‍ കഴിയൂ. ഇതില്‍ ഒരു ആത്മീയസന്ദേശം അടങ്ങിയിരിക്കുന്നു. ദൈവം നമ്മിലൂടെ പ്രവര്‍ത്തിക്കുന്നതിന്റെ ഫല മായിട്ടുണ്ടാകുന്ന സേവനം മാത്രമേ നിത്യതയില്‍ നിലനില്‍ക്കൂ. മറ്റെല്ലാം വെന്തുപോകും. ”ഒരൊറ്റ ജീവിതം മാത്രം; അതു വേഗം കഴിഞ്ഞു പോകും; ക്രിസ്തുവിനുവേണ്ടി ചെയ്തതുമാത്രം നിലനില്‍ക്കും” എന്ന ചൊല്ല് നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എന്നാല്‍ ”ക്രിസ്തു എന്നിലൂടെ ചെയ്തതു മാത്രമേ നിലനില്‍ക്കൂ” എന്നു പറയുന്നതായിരിക്കും കൂടു തല്‍ ശരി. ദൈവം തന്നില്‍ ജീവിക്കയും തന്നിലൂടെ പ്രവര്‍ത്തിക്കു കയും ചെയ്തതിനാല്‍ പൗലൊസ് ജീവിക്കയും അധ്വാനിക്കയും ചെയ്തു (ഗലാ. 2:20; കൊലോ. 1:29). തന്മൂലം അദ്ദേഹത്തിന്റെ ജീവി തവും അധ്വാനവും ഫലപൂര്‍ണ്ണമായിരുന്നു. അദ്ദേഹം വിശ്വാസത്താല്‍ ജീവിച്ചു; വിശ്വാസത്താല്‍ പ്രവര്‍ത്തിച്ചു.

ഹാഗാര്‍ യിശ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് 86 വയസ്സായിരുന്നുവെന്ന് ഉല്‍പ. 16:16-ല്‍ പറയുന്നു. അതിന്റെ തൊട്ടടുത്ത വാക്യത്തില്‍ (ഉല്‍പ. 17:1-ല്‍) ദൈവം അബ്രഹാമിനു വീണ്ടും പ്രത്യക്ഷ നായപ്പോള്‍ അബ്രഹാമിനു 99 വയസ്സായിരുന്നുവെന്നു നാം വായി ക്കുന്നു. ഇവിടെ പതിമ്മൂന്നു വര്‍ഷക്കാലത്തെ ഒരു വിടവു നാം കാണുന്നു. അബ്രഹാം ശക്തിഹീനനായിത്തീരുവാന്‍ ദൈവം കാത്തി രുന്ന വര്‍ഷങ്ങളായിരുന്നു അവ. അബ്രഹാം ശക്തിഹീനനായിത്തീ രുന്നതുവരെ ദൈവത്തിനു തന്റെ വാഗ്ദാനം നിറവേറ്റുവാന്‍ കഴിഞ്ഞില്ല. തന്റെ എല്ലാ ദാസന്മാരിലും ദൈവത്തിന്റെ വഴി ഇതുതന്നെയാണ്. തങ്ങളുടെ ശക്തിഹീനത അവര്‍ അംഗീകരിക്കുന്നതുവരെ ദൈവത്തിന് അവരിലൂടെ പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല. ചിലരുടെ കാര്യത്തില്‍ ദൈവത്തിന് അനേക വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു.

ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക എന്നുവച്ചാല്‍ അതിന്റെ വാസ്തവത്തിലുള്ള അര്‍ത്ഥം എന്താണെന്ന് അബ്രഹാം മനസ്സിലാക്കേണ്ടത് ആവശ്യമായിരുന്നു. താന്‍ ശക്തിഹീനനായിത്തീരുമ്പോള്‍ മാത്രമേ തനിക്ക് യഥാര്‍ത്ഥമായി വിശ്വാസം പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമാകൂ എന്ന് അദ്ദേഹം പഠിക്കേണ്ടിയിരുന്നു. തന്റെ ശരീരം ഒരു പുത്രനു ജന്മം നല്‍കുവാന്‍ കഴിവില്ലാതവണ്ണം നിര്‍ജ്ജീവമാണെന്ന് അബ്രഹാം ഗ്രഹി ച്ചിട്ടും അത് അദ്ദേഹത്തെ പര്യാകുലനാക്കിയില്ലെന്ന് റോമര്‍ 4:19-21 വാക്യങ്ങളില്‍ നാം വായിക്കുന്നു. അദ്ദേഹം വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവം താന്‍ വാഗ്ദാനം ചെയ്തതു നിറവേറ്റുവാന്‍ ശക്തനാണെന്നു വിശ്വസിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി. അദ്ദേഹം അവിശ്വാസ ത്താല്‍ സംശയിച്ച് ചഞ്ചലചിത്തനായില്ല. കാരണം, അദ്ദേഹത്തിന്റെ കാലുകള്‍ ദൈവം തന്നോടരുളിച്ചെയ്ത വചനത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ ഇത്തരമൊരു വിശ്വാസം വ്യാപരിപ്പിക്കുവാന്‍ അബ്രഹാമിനു സാധിച്ചത് എപ്പോഴായിരുന്നു? തന്റെ സ്വന്ത കഴിവിലുള്ള എല്ലാ വിശ്വാ സവും പൂര്‍ണ്ണമായി നശിച്ചപ്പോള്‍ മാത്രം. അങ്ങനെയൊരു നിസ്സഹായാ വസ്ഥയില്‍ നാം എത്തുമ്പോള്‍ മാത്രമേ നമുക്കും യഥാര്‍ത്ഥ വിശ്വാസം വ്യാപരിപ്പിക്കുവാന്‍ കഴിയൂ. ഇതാണ് ദൈവത്തിന്റെ വഴി. തന്റെ സന്നി ധിയില്‍ ഒരു ജഡവും ഒരിക്കലും പുകഴുവാന്‍ ഇടവരാതിരിക്കുവാന്‍ തന്നെ.

എങ്കിലും നാം ഒന്നും ചെയ്യാതിരിക്കണമെന്ന് ഇതുകൊണ്ടര്‍ത്ഥമാകു ന്നില്ല. ഒരു നിഷ്‌ക്രിയാവസ്ഥയിലേക്കു നമ്മെ താഴ്ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. തെറ്റിന്റെ മറ്റേ പരകോടി അതാണ്. യിസ്ഹാക്കിനു ജന്മം നല്‍കുവാന്‍ ദൈവം അബ്രഹാമിനെ ഉപയോഗിച്ചു. ദൈവം അത് താന്‍ തന്നെയായിച്ചെയ്തില്ല. എന്തെന്നാല്‍ അബ്രഹാമിനെ കൂടാതെ ഒരു കന്യകാജനനത്തിലൂടെയല്ല യിസ്ഹാക്ക് പിറന്നത്. എന്നാല്‍ യിശ്മായേലിന്റെ ജനനവും യിസ്ഹാക്കിന്റെ ജനനവും തമ്മില്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നു. രണ്ടു ജനനങ്ങളിലും അബ്രഹാമായിരുന്നു പിതാവ്. എന്നാല്‍ ആദ്യത്തേത് തന്റെ സ്വന്തശക്തിയിലുള്ള ആശ്രയ ത്തോടും രണ്ടാമത്തേത് ദൈവശക്തിയിലുള്ള ആശ്രയത്തോടുമാണു സംഭവിച്ചത്. വ്യത്യാസം അതായിരുന്നു. എത്ര ജീവല്‍പ്രധാനമായ വ്യത്യാസം!

ജഡത്തില്‍ ആശ്രയിക്കുന്നില്ല

ആ പതിമൂന്നു വര്‍ഷങ്ങളുടെ അവസാനത്തില്‍ ദൈവം അബ്ര ഹാമിനു പ്രത്യക്ഷനായപ്പോള്‍ അവിടുന്നു പരിച്ഛേദനം എന്ന ഉടമ്പടി അദ്ദേഹത്തിനു നല്‍കി (ഉല്‍പ. 17:11). പരിച്ഛേദനത്തില്‍ മാനുഷജഡ ത്തിന്റെ ഒരു ഛേദനവും പരിത്യാഗവും ഉള്‍ക്കൊണ്ടിരിക്കുന്നു. അഹന്ത യിലുള്ള എല്ലാ വിശ്വാസവും പരിത്യജിക്കുന്നതിന്റെ ഒരു ചിഹ്നമാണത്. ഫിലി. 3:3-ല്‍ പരിച്ഛേദനത്തിന്റെ അര്‍ത്ഥമെന്തെന്ന് പൗലൊസ് വിശദീ കരിക്കുന്നു. അവിടെ അദ്ദേഹം പറയുന്നു: ”നാമത്രേ പരിച്ഛേദനക്കാര്‍… ജഡത്തില്‍ ആശ്രയിക്കാതിരിക്കുന്ന നാം തന്നെ.”

അബ്രഹാം ദൈവത്തെ അനുസരിക്കയും തന്നെത്തന്നെ പരിച്ഛേദനം കഴിക്കുകയും ചെയ്ത അതേ വര്‍ഷത്തില്‍ത്തന്നെ യിസ്ഹാക്കിന്റെ ഗര്‍ഭധാരണം നടന്നുവെന്ന കാര്യം ശ്രദ്ധിക്കുക (ഉല്‍പ. 17:1; 21:5 എന്നിവ നോക്കുക). അവിടെ നമുക്കു പഠിക്കുവാനുള്ള ഒരു പാഠമുണ്ട്. നമ്മിലും നമ്മുടെ കഴിവുകളിലും വിശ്വാസമര്‍പ്പിക്കാത്തവരായി നാം തീരുന്നതുവരെയും ദൈവം കാത്തിരിക്കുന്നു. അവസാനമായി നമ്മില്‍ ത്തന്നെ ആശ്രയിച്ചുകൊണ്ട് ദൈവത്തെ സേവിക്കുവാനും പ്രസാദിപ്പി ക്കുവാനും നമുക്കു സാധ്യമല്ലെന്നു മനസ്സിലാക്കുന്ന ഒരു നിലപാടി ലേക്കു നാം വന്നുചേരുകയും (റോമര്‍ 8:8) നമ്മിലൂടെ പ്രവര്‍ത്തിക്കു വാന്‍ നാം ദൈവത്തില്‍ ശരണപ്പെടുകയും ചെയ്യുമ്പോള്‍ ദൈവം കാര്യ ങ്ങള്‍ ഏറ്റെടുക്കുകയും നിത്യമായ ഒരു പ്രവൃത്തി നമ്മിലൂടെ നിറവേറ്റു കയും ചെയ്യുന്നു. എണ്‍പത്തിയഞ്ചാമത്തെ വയസ്സില്‍ അബ്രഹാമിന് ഒരു ശിശു ജനിക്കുക പ്രയാസമായിരുന്നു. തൊണ്ണൂറ്റൊന്‍പതു വയ സ്സായി തന്റെ ശരീരം നിര്‍ജ്ജീവമായപ്പോഴാകട്ടെ, മുമ്പു പ്രയാസമായി രുന്ന കാര്യം അസാധ്യം തന്നെയായി മാറുന്നു. അപ്പോള്‍ ദൈവം പ്രവര്‍ ത്തിച്ചു. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥപ്രവര്‍ത്തനത്തിന് മൂന്നു ഘട്ട ങ്ങള്‍ ഉള്ളതായി ഒരാള്‍ പറഞ്ഞിട്ടുണ്ട്. പ്രയാസം, അസാധ്യം, സാധിതം ഇവയാണ് ആ ഘട്ടങ്ങള്‍. അത്തരം യുക്തിബോധത്തെ പിന്തുടരുക എന്നത് മനുഷ്യയുക്തിക്കു പ്രയാസമുള്ള കാര്യമാണ്. എന്തെന്നാല്‍ ആത്മീയസത്യം പ്രാകൃതമനസ്സിന് ഭോഷത്തമാണ്. എങ്കിലും ഇതാണ് ദൈവത്തിന്റെ വഴി.

ഇപ്പോഴാകട്ടെ, നിത്യതയിലാകട്ടെ, ദൈവസന്നിധിയില്‍ പുകഴുവാന്‍ ഒരു ജഡത്തിനും സാധ്യമല്ല. അന്തിമമായി എല്ലാ കാര്യങ്ങളിലും ക്രിസ്തുവിനു പ്രമുഖസ്ഥാനം ലഭിക്കുന്ന ഒരു ഘട്ടത്തെ ലക്ഷ്യമാക്കി ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് (കൊലോ. 1:18). മനു ഷ്യന്റെ പ്രതിഭയാലും സാമര്‍ത്ഥ്യത്താലും ചെയ്യപ്പെട്ട എന്തെങ്കിലു മൊരു കാര്യം നിത്യതയില്‍ നിലനില്‍ക്കുവാന്‍ പോകുന്നുവെങ്കില്‍ നിത്യത മുഴുവനും ഒരു മനുഷ്യന് അതിന്റെ പ്രശസ്തി ലഭിക്കുവാ നിടയാകും. എന്നാല്‍ അങ്ങനെയൊന്നു സംഭവിക്കുകയില്ലെന്ന് ദൈവം ഉറപ്പുവരുത്തുവാന്‍ പോകയാണ്. മാനുഷപ്രശംസക്ക് ഇടനല്‍കുന്ന തെല്ലാം ക്രിസ്തുവിന്റെ ന്യായാസനത്തിന്‍ മുമ്പാകെ വെന്തുനശിച്ചു പോകും. ഇവിടെ ഭൂമിയില്‍വച്ച് തങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ക്കു മനുഷ്യര്‍ക്കു പ്രശസ്തി ലഭിച്ചേക്കാം. എന്നാല്‍ നാം നിത്യതയുടെ തീരത്തെത്തുന്നതിനുമുമ്പുതന്നെ അതെല്ലാം വെണ്ണീറായി മാറി പ്പോകും. അടുത്തുവരുന്ന ഏതെങ്കിലുമൊരു ദിവസം ദൈവം സകല ത്തെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്കും. പിന്നീടു നിത്യകാലം മുഴു വനും ക്രിസ്തുവിനു മാത്രമായിരിക്കും പ്രമുഖസ്ഥാനം.

ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു സേവനം ആര്‍ക്കെങ്കിലും ലഭിക്കു ന്നതിനുമുമ്പ് അയാളുടെ അഹന്ത (സ്വയം) ക്രൂശിക്കപ്പെട്ടേ മതിയാവൂ. നമ്മുടെ മുഴുഹൃദയത്തോടും നാം ദൈവത്തെ സേവിക്കും. അനന്തരം – ”കര്‍ത്താവേ, ഞാന്‍ ജന്മം നല്‍കിയ ഈ യിശ്മായേല്‍മാരെ സ്വീകരി ക്കണമേ” എന്നു നാം അവിടുത്തോടപേക്ഷിക്കും. ”ഇല്ല,” ദൈവം ഉത്തരം പറയും. ”ഇപ്പോഴാകട്ടെ, നിത്യതയിലാകട്ടെ, ഒരിക്കലും ഇല്ല” എന്നുതന്നെയായിരിക്കും ദൈവം നല്‍കുന്ന മറുപടി.

പരിശുദ്ധാത്മാവിലുള്ള ആശ്രയം

ഒരു മേഖലയില്‍ നമുക്കു നമ്മെത്തന്നെ ശോധന ചെയ്യാം. പ്രാര്‍ത്ഥ നയെന്ന മേഖലയില്‍ത്തന്നെ. ‘വിശ്വാസത്തിന്റെ പ്രാര്‍ത്ഥന’യെന്നു ബൈബിള്‍ വിളിക്കുന്ന പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു യഥാര്‍ ത്ഥത്തില്‍ സാധിക്കുന്നുണ്ടോ? നമ്മുടെ കഴിവിന്റെ അന്തത്തിലേക്കു വരുമ്പോള്‍ മാത്രമേ അതു ചെയ്യുവാന്‍ നമുക്കു കഴിവുണ്ടാവുകയുള്ളു. പ്രാര്‍ത്ഥനയെന്നത് ലളിതമായിപ്പറഞ്ഞാല്‍ നമ്മുടെ നിസ്സഹായത ദൈവത്തോട് ഏറ്റുപറയുക മാത്രമാണ്. മനോഹരവും വാക്പാടവം കലര്‍ന്നതും മതിപ്പുളവാക്കുന്നതുമായ പ്രാര്‍ത്ഥനകള്‍ ഉച്ചരിച്ചതു കൊണ്ട് ഒരു മെച്ചവുമില്ല. അത്തരം സാധാരണമായ പ്രാര്‍ത്ഥന ആര്‍ക്കും, ഒരു അക്രൈസ്തവനുപോലും നടത്തുവാന്‍ കഴിയും. എന്നാല്‍ വിശ്വാസത്തിന്റെ പ്രാര്‍ത്ഥനയാകട്ടെ, ദൈവത്തെ കൂടാതെ യുള്ള സ്വന്തം ശക്തിഹീനതയും തികഞ്ഞ നിസ്സഹായതയും മനസ്സി ലാക്കിയ ഒരുവനില്‍നിന്നു മാത്രമേ പുറപ്പെടുകയുള്ളു. ഇതിനെയാണ് ‘ആത്മാവില്‍ പ്രാര്‍ത്ഥിക്കുക’ എന്നു പറയുന്നത് (എഫേ. 6:18). അത്തരം പ്രാര്‍ത്ഥന മാത്രമേ ദൈവം കേട്ട് ഉത്തരമരുളുന്നുള്ളു. ഒരു ഭക്തന്‍ പറഞ്ഞിട്ടുള്ളതുപോലെ നമ്മുടെ കാലഘട്ടത്തില്‍ ആവശ്യമാ യിരിക്കുന്നത് കൂടുതല്‍ പ്രാര്‍ത്ഥനയല്ല, ഉത്തരം ലഭിക്കുന്ന കൂടുതല്‍ പ്രാര്‍ത്ഥനയാണ്. അന്യജാതിക്കാരെപ്പോലെ നമ്മുടെ അധികമായ പ്രാര്‍ത്ഥനകൊണ്ടു ദൈവം പ്രസാദിക്കുമെന്നു ചിന്തിച്ച് നമ്മെത്തന്നെ വഞ്ചിക്കാതിരിക്കാം. പ്രാര്‍ത്ഥന നമ്മുടെതന്നെ അശക്തിയുടെ അംഗീകാരത്തില്‍നിന്ന് ഉദ്ഭവിക്കുന്നതല്ലെങ്കില്‍, അത്തരം പ്രാര്‍ത്ഥനയ്ക്കു യാതൊരു വിലയുമില്ല.

ഇന്നത്തെ ക്രിസ്തീയസുവിശേഷപ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും വിശ്വാസത്തിന്റെ പ്രവര്‍ത്തനമല്ല. കര്‍ത്താവിനുവേണ്ടിയുള്ള നമ്മുടെ സേവനത്തില്‍ നമ്മെ സഹായിക്കുവാന്‍ ധാരാളം ഇലക്‌ട്രോ ണിക് ഉപകരണങ്ങളും മറ്റു സഹായകവസ്തുക്കളും നമുക്കുണ്ട്. തന്മൂലം നമ്മില്‍ പലരും കര്‍ത്താവിലെന്നതിലധികം അത്തരം ഉപക രണങ്ങളിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. അക്കാരണത്താല്‍ ഈ കാല ങ്ങളില്‍ ഒരുവന് പ്രഥമദൃഷ്ട്യാ കര്‍ത്താവിനെ സേവിക്കുവാന്‍ പരിശു ദ്ധാത്മനിറവു പ്രാപിക്കേണ്ട ആവശ്യമില്ല. ഒരു ടേപ്പ് റെക്കോര്‍ഡറും ഒരു സിനിമാ പ്രൊജക്ടറും ഏതാനും ക്രിസ്തീയ സിനിമകളും ഓഡിയോവിഷ്വല്‍ സഹായികളും സാമ്പത്തികസഹായത്തിന് ധനിക രായ ചില വ്യാപാരികളുമാണ് ആകെക്കൂടി ഒരുവന് ആവശ്യമായിരി ക്കുന്നത്. ഇവയോടൊപ്പം ഒരുവന് സമ്പന്നമായ ഒരു വ്യക്തിത്വം, വാക്ചാതുര്യം അഥവാ പരിശീലനം സിദ്ധിച്ച ഗാനമാധുര്യം എന്നിവ കൂടെ ലഭിച്ചാല്‍ അയാള്‍ക്കു ഇറങ്ങിപ്പുറപ്പെട്ടു ‘ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടുവാന്‍’ കഴിവുണ്ടാകും. ഹാ കഷ്ടം! സുവിശേഷ താല്‍പര്യമുള്ള ക്രിസ്തീയത്വം ഇന്ന് അപ്പോസ്തലന്മാരുടെ വിശ്വാസ ത്തില്‍നിന്ന് എത്രയധികം വ്യതിചലിച്ചുപോയിരിക്കുന്നു! വ്യാപാര ലോകത്തിലെ സാങ്കേതികവിദ്യകള്‍ ഇന്ന് ദൈവത്തിന്റെ വിശുദ്ധ മന്ദിര ത്തിലേക്കുംകൂടെ പ്രവേശനം നേടിക്കഴിഞ്ഞത് എന്തൊരു ദുരന്തമായി ത്തീര്‍ന്നിരിക്കുന്നു! ഇത്തരം പദ്ധതികളുടെ ഉപരിതല വിജയം കണ്ടു നാം വഞ്ചിതരാകാതിരിക്കുക. നമ്മുടെ പ്രവര്‍ത്തനംമൂലം സാധിച്ച മാന സാന്തരങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ഉയര്‍ത്തിക്കാണിക്കുവാന്‍ നമുക്കു കഴിഞ്ഞേക്കാം. എന്നാല്‍ അവയെല്ലാം വ്യാജനിര്‍മ്മിതമായി രുന്നുവെന്ന് നിത്യതയില്‍ നമുക്കു ബോധ്യപ്പെടും. നാം ആളുകളെ വിനോദിപ്പിക്കുകയും സന്തോഷകരമായ ഒരു സമയം അവര്‍ക്കു നല്‍കു കയും ചെയ്തതല്ലാതെ സ്വയകേന്ദ്രീകൃതമായ ജീവിതത്തില്‍നിന്ന് അവരെ വിടുവിച്ചിട്ടില്ലാത്തതിനാല്‍ നമ്മുടെ അധ്വാനത്തിങ്കല്‍ സ്വര്‍ഗ്ഗം സന്തോഷിക്കുന്നില്ല.

ദൈവത്തിന്റെ വഴികള്‍ മാറിപ്പോയിട്ടില്ല. ദൈവത്തെ പ്രസാദിപ്പി ക്കുന്ന ‘യിസ്ഹാക്കു’മാര്‍ക്കു നാം ജന്മം നല്‍കണമെങ്കില്‍ ഇന്നും നമ്മുടെ തന്‍പോരിമയില്‍നിന്നു നാം പൂര്‍ണ്ണമോചനം നേടുകയും ദൈവാത്മാവിനാല്‍ നാം നിറയുകയും ചെയ്‌തേ മതിയാവൂ. ബൈബിള്‍ പറയുന്നു: ”മനുഷ്യനില്‍ ആശ്രയിച്ചു തന്‍പോരിമയെ തന്റെ ആശ്രയ സ്ഥാനമായ ഭുജമാക്കിക്കൊള്ളുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍” (യിരെ. 17:5 – പരാവര്‍ത്തനം). അത്തരമൊരു മനുഷ്യന്‍ ധാരാളം ഫലം പുറപ്പെ ടുവിക്കുന്നതായി പുറംകാഴ്ചയില്‍ മറ്റുള്ളവര്‍ക്കു ബോധ്യം വരുത്തി യാലും നിത്യതയില്‍ അയാള്‍ ഫലശൂന്യമായ ഒരു വൃക്ഷമായി മാത്രമേ നിലകൊള്ളുകയുള്ളു. കാരണം, അയാളുടെ പ്രവര്‍ത്തനം തന്നില്‍ നിന്നു തന്നെ ഉറവെടുത്തതും മാനുഷികശക്തികളിലും മാനുഷിക വിഭവങ്ങളിലും ഊന്നിക്കൊണ്ട് വളര്‍ന്നുവന്നതുമാണ്. നേരേമറിച്ചു ദൈവവചനം വീണ്ടും പറയുന്നതു ശ്രദ്ധിക്കുക: ”യഹോവയില്‍ ആശ്ര യിക്കയും യഹോവതന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. അവന്‍ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും;…. അതിന്റെ ഇല പച്ചയായിരിക്കും; വരള്‍ച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചു കൊണ്ടിരിക്കും” (യിരെ. 17:7,8).

മറ്റൊരു ദൃഷ്ടാന്തമുപയോഗിച്ചു പറഞ്ഞാല്‍ (1 കൊരി. 3:10-15 വാക്യ ങ്ങളെ ആശ്രയിച്ച്) നമ്മുടെ ഭവനനിര്‍മ്മാണത്തിനു നാം ഉപയോഗി ക്കുന്ന വസ്തുക്കള്‍ എന്തൊക്കെയാണ്? മരം, പുല്ല്, വയ്‌ക്കോല്‍ എന്നി വയോ അതോ സ്വര്‍ണ്ണം, വെള്ളി, അമൂല്യരത്‌നങ്ങള്‍ എന്നിവയോ? തീയ് അതിന്റെ വേല ചെയ്തുകഴിയുമ്പോള്‍, ഒരു ഔണ്‍സ് സ്വര്‍ണ്ണ ത്തിന് ഒരു ടണ്‍ വയ്‌ക്കോലിനെക്കാള്‍ അധികം വിലയുള്ളതായി തെളിയും. അഗ്നിശോധനയുടെ ആ ദിവസത്തില്‍ വിശ്വാസത്തി ന്റേതായ പ്രവൃത്തി മാത്രമേ നിലനില്‍ക്കൂ.

അഹന്തയുടെ അവസാനം

ഒരു പ്രവര്‍ത്തനത്തിന്റെ വിപുലതയല്ല ദൈവത്തെ തൃപ്തിപ്പെടുത്തു ന്നത്. ലോകം നോക്കുന്നത് വലിപ്പവും സംഖ്യാബാഹുല്യവുമാണ്. ദൈവമോ വിശ്വാസത്തിന്റെ പ്രവൃത്തിയെ നോക്കുന്നു – അത് കടുകു മണിയോളം ചെറുതായിരുന്നാല്‍ പോലും.

അതിനാല്‍ ദൈവം നമ്മെ എല്ലാ വശത്തും നിരോധിക്കയും നമ്മുടെ ആശകള്‍ തകര്‍ത്തുകളകയും ചെയ്തുകൊണ്ട് നമ്മുടെ അഹന്തയെ നിര്‍മ്മൂലനം ചെയ്യുമ്പോള്‍ നമുക്കു നിരാശപ്പെടാതെ ധൈര്യമായി രിക്കാം. നമ്മുടെ കഴിവില്ലായ്മയെ ആദ്യം തന്നെ തെളിയിച്ചുകൊണ്ട് കൂടുതല്‍ പ്രയോജനമുള്ളവരാക്കുവാന്‍ അവിടുന്നു നമ്മെ ഒരുക്കുക യാണ്; യിസ്ഹാക്കുമാര്‍ക്കു ജന്മം നല്‍കുവാന്‍ നമ്മെ ശക്തരാക്കുകയാണ്.

ഈ വിധത്തിലാണ് യേശു തന്റെ അപ്പോസ്തലന്മാരെ സേവന സജ്ജരാക്കിയത്. മൂന്നരവര്‍ഷക്കാലം അവിടുന്ന് അവരെ പരിശീലിപ്പി ച്ചതിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നാണു നിങ്ങള്‍ കരുതുന്നത്? ദൈവശാസ്ത്രത്തില്‍ ഒരു ഡോക്ടര്‍ബിരുദം നേടുവാന്‍ തക്കവണ്ണം പണ്ഡിതോചിതമായ പ്രബന്ധങ്ങള്‍ എഴുതുവാനുള്ള അഭ്യസനമല്ല അവിടുന്ന് അവര്‍ക്കു നല്‍കിയത്. ഈ വിധത്തില്‍ കര്‍ത്താവിനെ സേവിപ്പാന്‍ തങ്ങള്‍ കഴിവുറ്റവരായിത്തീരുമെന്നാണ് ഇന്നു ചില ആളുകള്‍ ചിന്തിക്കുന്നത്. എന്നാല്‍ യേശു തന്റെ ശിഷ്യന്മാരെ അതിനു വേണ്ടിയല്ല പരിശീലിപ്പിച്ചത്. പന്ത്രണ്ടു ശിഷ്യന്മാരില്‍ (ഒരുപക്ഷേ ഈസ്‌കര്യോത്താ യൂദായൊഴികെ) ആരും അവര്‍ ശ്രമിച്ചിരുന്നെങ്കില്‍ പ്പോലും നമ്മുടെ നിലവാരമനുസരിച്ചുള്ള ഒരു അടിസ്ഥാന ദൈവ ശാസ്ത്രബിരുദത്തിന് യോഗ്യരായിരുന്നില്ല. പ്രാഥമികമായിത്തന്നെ ഒരു പാഠം പഠിക്കുവാന്‍ യേശു അവരെ പരിശീലിപ്പിച്ചു. തന്നെക്കൂടാതെ അവര്‍ക്ക് ഒന്നും ചെയ്‌വാന്‍ സാധ്യമല്ല എന്നതായിരുന്നു ആ പാഠം (യോഹ. 15:5). ഞാന്‍ പറയട്ടെ, ആ പാഠം പഠിച്ചിട്ടുള്ള ഒരൊറ്റ മനുഷ്യന്‍ നൂറ് ദൈവശാസ്ത്ര പ്രൊഫസറന്മാരെക്കാള്‍ വിലയേറിയവനാണ്.

ഒരു യഥാര്‍ത്ഥ ദൈവദാസന്റെ ലക്ഷണം ദൈവത്തിലുള്ള സമ്പൂര്‍ ണ്ണാശ്രയമാണ്. യഹോവയുടെ ദാസനെന്ന നിലയില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോള്‍ തന്നെയും ഇതു സത്യമായിരുന്നു. യെശ. 42:1-ല്‍ അവിടുത്തേക്കുറിച്ചുള്ള ഒരു പ്രവചനത്തില്‍ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ”ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍.” അവിടുന്നു സ്വന്തശക്തിയിലല്ല നില കൊള്ളുന്നത്; ദൈവമാണു അവിടുത്തെ താങ്ങിനിറുത്തുന്നത്. ക്രിസ്തു ആ വിധത്തില്‍ തന്നെത്തന്നെ ഒഴിച്ചുകളയാന്‍ ദൈവം തന്റെ ആത്മാവിനെ അവിടുത്തെ മേല്‍ വച്ചുവെന്ന് അടുത്ത വാക്യത്തില്‍ പറയുന്നു (വാ. 2). സത്യമായും അഹന്തയുടെ അന്ത്യത്തിലേക്കു വന്നു ചേരുന്നവരുടെയും സ്വാശ്രയത്തില്‍നിന്നും തന്‍പോരിമയില്‍നിന്നും തങ്ങളെത്തന്നെ ഒഴിച്ചുകളയുന്നവരുടെയും മേലാണ് ദൈവം തന്റെ ആത്മാവിനെ അയയ്ക്കുന്നത്.

യേശു നടത്തിയിട്ടുള്ള ശ്രദ്ധേയമായ ചില പ്രസ്താവനകള്‍ നോക്കുക. അഹന്തയില്‍നിന്ന് അവിടുന്നു എത്രമാത്രം ഒഴിവുള്ളവനാ യിരുന്നുവെന്നു ഇവ വ്യക്തമാക്കുന്നു.

”പുത്രനു സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുകയില്ല” (യോഹ. 5:19).

”എനിക്ക് സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുന്നതല്ല” (യോഹ. 5:30).

”ഞാന്‍ സ്വയമായി ഒന്നും ചെയ്യുന്നില്ല” (യോഹ. 8:28).

”ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവുതന്നെ ഞാന്‍ ഇന്നതു പറയണമെന്നും ഇന്നതു സംസാരിക്കണമെന്നും കല്പന തന്നിരിക്കുന്നു” (യോഹ. 12:49).

”ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കു ന്നത്” (യോഹ. 14:10).

ആശ്ചര്യകരം! പരിപൂര്‍ണ്ണനും പാപരഹിതനുമായ ദൈവപുത്രന്‍ വിശ്വാസത്താലാണു ജീവിച്ചത്. എല്ലാ സ്വാശ്രയവും വിട്ടുകളഞ്ഞിട്ട് അവിടുന്നു പൂര്‍ണ്ണമായും തന്റെ പിതാവിന്റെമേല്‍ മാത്രം ആശ്രയം വച്ചു. ഇതേ വിധത്തില്‍ ജീവിക്കുവാനാണ് ദൈവം നമ്മെയും വിളിച്ചിട്ടുള്ളത്.

നാം സ്വയംപര്യാപ്തരാകുമ്പോള്‍ ദൈവത്തെ സേവിക്കുന്നതിലേക്ക് നമുക്കു സഹായം നല്‍കുവാനായി ദൈവത്തെ ഉപയോഗിക്കുവാന്‍ നാം ശ്രമിക്കുന്നു. നേരേമറിച്ച,് എല്ലാ അഹന്തയും നാം വിട്ടുകളയു മ്പോള്‍ ദൈവത്തിനു നമ്മെ ഉപയോഗിക്കുവാന്‍ സാധ്യമാകുന്നു. എപ്രകാരമെന്നാല്‍ –

ഒരിക്കല്‍ ദൈവത്തിന്റെ അനുഗ്രഹമായിരുന്നു പ്രധാനം;
ഇപ്പോഴോ ദൈവം തന്നെ.
ഒരിക്കല്‍ നമ്മുടെ വികാരം;
ഇപ്പോള്‍ ദൈവത്തിന്റെ വചനം.
ഒരിക്കല്‍ അവിടുത്തെ ദാനം ഞാന്‍ ആഗ്രഹിച്ചു;
ഇപ്പോള്‍ ദാതാവിനെത്തന്നെ.
ഒരിക്കല്‍ ഞാന്‍ രോഗശാന്തിയന്വേഷിച്ചു;
ഇപ്പോള്‍ അവിടുത്തെ ത്തന്നെ.

ഒരിക്കല്‍ ക്ലേശകരമായ പ്രയത്‌നം;
ഇപ്പോഴോ പൂര്‍ണ്ണാശ്രയം.
ഒരിക്കല്‍ രക്ഷയുടെ അര്‍ദ്ധഭാഗം;
ഇപ്പോള്‍ രക്ഷാപൂര്‍ണ്ണത.
ഒരിക്കല്‍ ഞാന്‍ ചിലതെല്ലാം മുറുകെപ്പിടിച്ചു;
ഇപ്പോഴോ അവിടുന്ന് എന്നെ.
ഒരിക്കല്‍ ഞാന്‍ ഒഴുകിപ്പോയിരുന്നു;
ഇപ്പോള്‍ എന്റെ നങ്കൂരം ഉറച്ചിരിക്കുന്നു.

ഒരിക്കല്‍ തിരക്കിട്ട ആസൂത്രണം;
ഇപ്പോള്‍ ആശ്രയത്തോടെയുള്ള പ്രാര്‍ത്ഥന.
ഒരിക്കല്‍ വ്യാകുലചിന്ത;
ഇപ്പോള്‍ അവിടുത്തെ കരുതല്‍.
ഒരിക്കല്‍ എന്റെ ആഗ്രഹം മുന്തിനിന്നു;
ഇപ്പോള്‍ അവിടുത്തെ ആജ്ഞ.
ഒരിക്കല്‍ ഇടവിടാതെ യാചന;
ഇപ്പോള്‍ നിരന്തരസ്‌തോത്രം.

ഒരിക്കല്‍ എന്റെ പ്രവര്‍ത്തനം;
ഇനിമേല്‍ ഞാന്‍ അവിടുത്തെ വക.
ഒരിക്കല്‍ അവിടുത്തെ ഞാനുപയോഗിച്ചു;
ഇപ്പോള്‍ അവിടുന്നെന്നെ ഉപയോഗിക്കുന്നു.
ഒരിക്കല്‍ എനിക്കു ശക്തി വേണ്ടിയിരുന്നു;
ഇപ്പോഴോ ശക്തനായവനെ എനിക്കുവേണം.
ഒരിക്കല്‍ എനിക്കായി ഞാന്‍ അധ്വാനിച്ചു;
ഇപ്പോള്‍ അവനായി മാത്രം.

ഒരിക്കല്‍ യേശുവില്‍ ഞാനാശവച്ചു;
ഇന്ന് അവിടുന്നെന്റെ വക യെന്ന് എനിക്കറിയാം.
ഒരിക്കല്‍ എന്റെ ദീപം മങ്ങിയിരുന്നു;
ഇപ്പോള്‍ അവ ശോഭയോടെ എരിയുന്നു.
ഒരിക്കല്‍ ഞാന്‍ മരണത്തിനു കാത്തിരുന്നു;
ഇപ്പോള്‍ അവിടത്തെ വരവിന്.


ഇതാ, എന്റെ പ്രത്യാശ തിരശ്ശീലയ്ക്കുള്ളില്‍ സുരക്ഷിതമായി ഉറച്ചിരിക്കുന്നു.

എന്നേക്കും എനിക്കെല്ലാം താന്‍ തന്നെ;
ഞാന്‍ യേശുവിന്നായി ഗാനമാലപിക്കും.
യേശുവില്‍ എന്റെ സകലവും;
യേശു തന്നെ എനിക്കെല്ലാമെല്ലാം.

ദൈവത്തില്‍ ആശ്രയം വയ്ക്കുന്നതിന്റെ അര്‍ത്ഥം ഇതത്രേ. അബ്രഹാം പഠിക്കേണ്ടിയിരുന്ന ആദ്യപാഠവും ഇതായിരുന്നു.

ദൈവാരാധന

അബ്രഹാം പഠിക്കേണ്ടിയിരുന്ന രണ്ടാമത്തെ പാഠം ആരാധനയുടെ വാസ്തവത്തിലുള്ള അര്‍ത്ഥമായിരുന്നു. ദൈവത്തില്‍ വിശ്വാസമര്‍പ്പി ക്കുക എന്നതിന്റെ അര്‍ത്ഥം സ്വാശ്രയത്തില്‍നിന്നും തന്‍പോരിമയില്‍ നിന്നും വിട്ടൊഴിയുക എന്നതാണെങ്കില്‍ ദൈവത്തെ ആരാധിക്കുക എന്നതിന്റെ അര്‍ത്ഥം തന്റെ സമ്പത്തുകള്‍ ഉള്‍പ്പെടെ സകലവും വിട്ടു കളയുക എന്നതുതന്നെ.

ഉല്‍പ. 15-ല്‍ എന്നതുപോലെ 22-ലും ആദ്യഖണ്ഡിക ആരംഭിക്കു ന്നത് ‘അതിന്റെശേഷം’ എന്ന വാക്കുകളോടുകൂടെയാണ്. ഇവിടെയും ദൈവം അബ്രഹാമിനെ പരീക്ഷിക്കുന്ന സംഭവത്തിനു തൊട്ടുമുമ്പുള്ള സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വിജയിയായിത്തീര്‍ന്ന ഒരു നിലയി ലാണ് നാം അബ്രഹാമിനെ കാണുന്നത്. വിജാതീയജനങ്ങള്‍ അദ്ദേഹ ത്തിന്റെ അടുക്കല്‍വന്ന് ഇപ്രകാരം പറഞ്ഞു: ”അബ്രഹാമേ, നിന്റെ ജീവിതം ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു” (ഉല്‍പ. 21:22). സാറാ അദ്ഭുതകരമായവിധം ഗര്‍ഭം ധരിച്ചതിനെപ്പറ്റിയെല്ലാം അവര്‍ കേട്ടിരുന്നു. അങ്ങനെ ദൈവം അദ്ദേഹ ത്തിന്റെ കുടുംബത്തോടൊപ്പമുണ്ടെന്നു അവര്‍ ഉറപ്പായി വിശ്വസിച്ചു. യിശ്മായേല്‍ ഭവനത്തില്‍നിന്നു ദൂരത്തു അയയ്ക്കപ്പെട്ടു. യിസ്ഹാക്ക് ഇപ്പോള്‍ ഓമനപ്പുത്രനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ഇപ്രകാരമുള്ള ഒരു സമയത്ത് ദൈവത്തോടുള്ള തന്റെ ആദ്യസ്‌നേഹവും ഭക്തിയും നഷ്ടപ്പെടുമാറുള്ള ഒരാപല്‍സാധ്യത യിലായിരുന്നു അബ്രഹാം. തന്മൂലം ദൈവം വീണ്ടും അബ്രഹാമിനെ പരീക്ഷിച്ചു; തന്റെ പുത്രനെ യാഗം കഴിക്കുവാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു.

യാഗവും ആരാധനയും

ഇപ്രകാരം പ്രയാസമുള്ള ഒരു പ്രവൃത്തി ചെയ്യുവാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നതായി എപ്പോഴെങ്കിലും നമുക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? അതോ, ദൈവം എപ്പോഴും വാഗ്ദാനങ്ങള്‍ നല്‍കി നമ്മെ ആശ്വസിപ്പി ക്കുക മാത്രമാണോ ചെയ്യുന്നത്? ദൈവം നമ്മെ ശാസിക്കയും തെറ്റു തിരുത്തുകയും ചെയ്യുന്നത് നാം കേട്ടിട്ടില്ലെങ്കില്‍ നാം ദൈവശബ്ദം കേട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ദൈവം എല്ലായ്‌പ്പോഴും ആശ്വാസകരമായ വാഗ്ദാനങ്ങള്‍ നല്‍കുന്ന രീതിയില്‍ നമ്മോടു സംസാരിക്കുന്നതായി സങ്കല്പിക്കുവാന്‍ നമ്മുടെ ജഡികമനസ്സു കള്‍ക്കു വളരെ എളുപ്പമാണ്. കഠിനമാര്‍ഗ്ഗങ്ങള്‍ നാം ഇഷ്ടപ്പെടാത്തതു മൂലം ഒരു പ്രയാസമുള്ള കാര്യം ചെയ്യുവാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുമ്പോള്‍ അവിടുത്തെ ശബ്ദത്തിനു ചെകിടരായിത്തീരുവാന്‍ നമുക്കു വളരെ സാധ്യതയുണ്ട്.

എന്നാല്‍ അബ്രഹാമിന് കേള്‍ക്കുന്ന ഒരു ചെവിയും ദൈവം കല്പിക്കുന്നതെന്തും അനുസരിക്കുവാന്‍ സന്നദ്ധമായ ഒരു ഹൃദയവും ഉണ്ടാ യിരുന്നു. പിറ്റേന്ന് അതിരാവിലെ തന്നെ അദ്ദേഹം ഉണര്‍ന്നെഴുന്നേറ്റു ദൈവത്തെ അനുസരിപ്പാനായി പുറപ്പെട്ടു (ഉല്‍പ. 22:3). തലേരാത്രി യില്‍ ദൈവം അദ്ദേഹത്തോടു സംസാരിച്ചതിനുശേഷം വൃദ്ധനായ ആ ഗോത്രപിതാവു കടന്നുപോയ അനുഭവമെന്തായിരുന്നുവെന്ന് ഈ വിവരണത്തില്‍ പറയുന്നില്ല. ആ രാത്രിയില്‍ അദ്ദേഹം ഉറങ്ങിക്കാണു കയില്ലെന്ന് എനിക്കു തീര്‍ച്ചയുണ്ട്. അദ്ദേഹം ഉണര്‍ന്നുതന്നെയിരി ക്കയും വീണ്ടുംവീണ്ടും തന്റെ പുത്രന്‍ ഉറങ്ങുന്നിടത്തുപോയി അവനെ നോക്കുകയും ചെയ്തിരിക്കണം. ആ പൈതലിനോട് താന്‍ എന്തു ചെയ്‌വാന്‍ പോകുന്നുവെന്നോര്‍ത്തപ്പോള്‍ കണ്ണുനീര്‍ അദ്ദേഹത്തിന്റെ നയനങ്ങളില്‍നിന്ന് ഒഴുകിക്കൊണ്ടിരുന്നിരിക്കണം. തന്റെ വാര്‍ദ്ധക്യ ത്തിലെ പുത്രനെ യാഗം കഴിക്കുക എന്നത് ആ പിതാവിന് എത്ര പ്രയാസമുള്ള ഒരു കാര്യമായിരുന്നു! എന്നാല്‍ എന്തു വില കൊടുത്തും ദൈവത്തെ അനുസരിക്കുവാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ഏതാണ്ട് 50 വര്‍ഷം മുമ്പ് കല്‍ദയരുടെ ഊരില്‍വച്ചു ദൈവം തന്നെ വിളിച്ചപ്പോള്‍ അദ്ദേഹം കലപ്പയ്ക്കു കൈവച്ചതാണ്; ഈ സമയത്തു പിറകോട്ടുനോക്കുവാന്‍ അദ്ദേഹം ഒരുക്കമല്ല.

”പിറകോട്ടുനോക്കാതെ എന്നെ കാക്കണമേ,
എന്റെ കലപ്പയുടെ പിടികള്‍ കണ്ണുനീരാല്‍ നനഞ്ഞിരിക്കുന്നു,
അതിന്റെ കൊഴു തുരുമ്പെടുത്തു കേടായി; എങ്കിലും
എന്റെ ദൈവമേ, പിന്തിരിയാനിടയാകാതെ എന്നെ കാക്കണമേ.”

അബ്രഹാമിനു പരാതിയൊന്നുമില്ല; ദൈവത്തോടു അദ്ദേഹം ഒരു ചോദ്യവും ചോദിച്ചില്ല. ”യഹോവേ, ഞാന്‍ എത്ര വിശ്വസ്തതയോടെ ഇന്നുവരെയും അങ്ങയെ സേവിച്ചു! അങ്ങ് ഈ കഠിനകൃത്യം കൂടെ എന്നില്‍നിന്നാവശ്യപ്പെടുന്നതെന്തുകൊണ്ട്?” എന്ന് അദ്ദേഹം ചോദി ച്ചില്ല. അഥവാ, ”യഹോവേ, ഞാന്‍ ഇപ്പോള്‍ തന്നെ വളരെ ത്യാഗം സഹിച്ചുവല്ലോ; എന്റെ ചുറ്റിലുമുള്ള എല്ലാവരും സഹിച്ചിട്ടുള്ളതിനെ ക്കാളധികം. ഇനിയും അധികം ത്യാഗം ചെയ്യുവാന്‍ അങ്ങ് എന്തു കൊണ്ടെന്നോടാവശ്യപ്പെടുന്നു?” എന്നും അബ്രഹാം ചോദിച്ചില്ല. പല വിശ്വാസികളും തങ്ങള്‍ സഹിച്ച ത്യാഗങ്ങളെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുന്നു. ചുറ്റുമുള്ള മറ്റുള്ളവരെക്കാള്‍ അധികം ത്യാഗം സഹിക്കുവാന്‍ ദൈവം ആവശ്യപ്പെടുമ്പോള്‍ അതിന് അവര്‍ മടി കാണി ക്കുകയും ചെയ്യുന്നു. എന്നാല്‍ അബ്രഹാം അത്തരക്കാരനായിരുന്നില്ല. അദ്ദേഹത്തിന്റെ അനുസരണത്തിനു പരിധിയുണ്ടായിരുന്നില്ല; തന്റെ ദൈവത്തിനുവേണ്ടി ത്യാഗം സഹിപ്പാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത യ്ക്ക് അന്തമുണ്ടായിരുന്നില്ല. അദ്ദേഹം ദൈവത്തിന്റെ സ്‌നേഹിത നായിത്തീര്‍ന്നതില്‍ അദ്ഭുതപ്പെടുവാന്‍ എന്താണുള്ളത്?

യിസ്ഹാക്കിനെ യാഗം കഴിക്കുവാന്‍ പുറപ്പെട്ടപ്പോള്‍ ദൈവം തന്റെ പുത്രനെ ഏതുവിധമെങ്കിലും മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കുമെന്നുള്ള ഒരു വിശ്വാസം അബ്രഹാമിനുണ്ടായിരുന്നു. എബ്രാ. 11:19-ല്‍ അതാണ് പറയുന്നത്. യിസ്ഹാക്കിന്റെ ജനനത്തിലൂടെ തന്റെയും സാറായു ടെയും ശരീരങ്ങളില്‍ ദൈവത്തിന്റെ പുനരുത്ഥാനശക്തിയുടെ ഒരു പൂര്‍വാനുഭവം അബ്രഹാം നേരത്തേതന്നെ അനുഭവിച്ചറിഞ്ഞിരുന്നു. യാഗപീഠത്തിന്മേല്‍വച്ച് കൊല്ലപ്പെടുന്ന യിസ്ഹാക്കിനെ പുനര്‍ജീവിപ്പി ക്കുവാന്‍ അപ്രകാരമുള്ള ഒരു ദൈവത്തിന് തീര്‍ച്ചയായും ഒരു പ്രയാ സവും ഉണ്ടാവുകയില്ല. അതുകൊണ്ട് മോറിയാമലയുടെ താഴ്‌വരയില്‍ വച്ച് അബ്രഹാം തന്റെ ഭൃത്യന്മാരോട് ഇപ്രകാരം പറയുന്നു: ”ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ചു (ഞങ്ങള്‍ രണ്ടാളും) മടങ്ങിവരാം” (വാ. 5). അതു വിശ്വാസത്തിന്റെ ഒരു വചനമായിരുന്നു. യിസ്ഹാക്ക് തന്നോടൊപ്പം മടങ്ങിവരുമെന്ന് അദ്ദേഹം വിശ്വസിച്ചു.

”ഞങ്ങള്‍ ദൈവത്തെ ആരാധിപ്പാന്‍ പോകയാണ്” എന്ന് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക. ദൈവം തന്നില്‍നിന്നു വളരെക്കൂടുതല്‍ ആവ ശ്യപ്പെടുന്നതായി അദ്ദേഹം പരാതിപ്പെടുന്നില്ല; താന്‍ ദൈവത്തിനു വേണ്ടി ചെയ്‌വാന്‍പോകുന്ന അദ്ഭുതകരമായ ത്യാഗത്തെപ്പറ്റി അദ്ദേഹം പ്രശംസിക്കുകയും ചെയ്യുന്നില്ല. ഒരിക്കലും അബ്രഹാം അത്തരക്കാര നല്ല. തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിനുവേണ്ടി തങ്ങള്‍ ചെയ്തി ട്ടുള്ള ത്യാഗങ്ങളെക്കുറിച്ചു സൂചനാരൂപത്തില്‍ മറ്റുള്ളവരെ അറിയി ക്കുക എന്നതു അബ്രഹാമിന്റെ സ്വഭാവമായിരുന്നില്ല. താന്‍ ദൈവത്തെ ആരാധിക്കുവാന്‍ പോകുന്നുവെന്നാണ് അബ്രഹാം പറഞ്ഞത്. അവിടെ ആരാധനയുടെ സത്യത്തിലുള്ള അര്‍ത്ഥത്തെപ്പറ്റി ചിലതു നാം മനസ്സിലാക്കുന്നു.

”അബ്രഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അദ്ദേഹം കണ്ടു; സന്തോഷിച്ചുമിരിക്കുന്നു” (യോഹ. 8:56) എന്ന് യേശു ഒരിക്കല്‍ പറഞ്ഞതു ഓര്‍ക്കുക. തീര്‍ച്ചയായും ഇവിടെ മോറിയാമല യില്‍വച്ചായിരിക്കണം അബ്രഹാം യേശുവിന്റെ ദിവസം കണ്ടത്. പ്രവാചകദര്‍ശനത്തിലൂടെ വൃദ്ധനായ ഗോത്രപിതാവ് തന്റെ സ്വന്ത പ്രവൃത്തിയില്‍ (അവ്യക്തമായിട്ടെങ്കിലും) കണ്ടതു ദൈവം തന്നെ തന്റെ ഏകജാതനായ പുത്രനെ കാല്‍വറിമലയില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപ ത്തിനുവേണ്ടി അര്‍പ്പിക്കുന്നതിന്റെ ഒരു ദര്‍ശനമായിരുന്നു. ആ ദിവസം മോറിയാമലയില്‍വച്ചു് വഴിതെറ്റിപ്പോയ ലോകത്തെ രക്ഷിക്കുവാന്‍ ദൈവം കൊടുക്കുവാന്‍ പോകുന്ന വിലയുടെ ഒരേകദേശരൂപം അബ്രഹാം മനസ്സിലാക്കി. ആ പ്രഭാതത്തില്‍ അദ്ദേഹം ദൈവഹൃദയവു മായി ഗാഢസമ്പര്‍ക്കമനുഭവിക്കുന്ന ഒരു സ്ഥാനത്തു വന്നെത്തി. അതേ, കേവലം മനോഹരമായ വാക്കുകളിലും ഗാനങ്ങളിലും കൂടെയല്ല, പിന്നെയോ വിലയേറിയ അനുസരണത്തിലും ത്യാഗത്തിലും കൂടെ ത്തന്നെ അദ്ദേഹം ദൈവത്തെ ആരാധിച്ചു.

അത്തരമൊരു അനുസരണത്തില്‍ക്കൂടെ മാത്രമേ ദൈവത്തെക്കുറിച്ച് അഗാധവും ഗാഢവുമായ പരിജ്ഞാനം ഒരുവനു ലഭിക്കുകയുള്ളു. നമ്മുടെ മനസ്സുകളില്‍ സൂക്ഷ്മവും സമൃദ്ധവുമായ ദൈവശാസ്ത്ര പരിജ്ഞാനം നാം സമ്പാദിച്ചുവെന്നുവരാം; എന്നാല്‍ ഒരുവന്‍ സക ലവും ദൈവത്തിനായി നല്‍കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥമായ ആത്മീ യപരിജ്ഞാനം ലഭിക്കുകയുള്ളു. അതിനു മറ്റൊരു വഴിയും ഇല്ല.

ദാതാവോ ദാനമോ?

അബ്രഹാം ദാതാവിനെയോ ദാനത്തെയോ അധികം സ്‌നേഹിച്ചിരുന്നത് എന്ന കാര്യത്തില്‍ അദ്ദേഹത്തെ ദൈവം ഇവിടെ പരീക്ഷിക്കുക യായിരുന്നു ചെയ്തത്. തീര്‍ച്ചയായും യിസ്ഹാക്ക് ദൈവത്തിന്റെ ദാന മായിരുന്നു. എങ്കിലും തന്റെ ആ പുത്രനോട് അതിരുകവിഞ്ഞ ഒരു മമതാബന്ധമുണ്ടാവുക എന്ന ഒരാപത്തില്‍ അബ്രഹാം അകപ്പെട്ടി രുന്നു. അബ്രഹാമിന്റെ ആത്മീയദര്‍ശനത്തെ മറയ്ക്കുന്ന ഒരു വിഗ്രഹ മായി യിസ്ഹാക്ക് തീരുവാന്‍ ആരംഭിച്ചിരുന്നു. അതിനാല്‍ അപ്രകാ രമുള്ള ഒരു ദുരന്തത്തില്‍നിന്ന് അബ്രഹാമിനെ രക്ഷിക്കുവാന്‍ ദൈവം ഇടപെടുകയാണുണ്ടായത്. മോറിയാമലയില്‍വച്ച് ദൈവം വിലയേറിയ ഒരു പാഠം അബ്രഹാമിനെ പഠിപ്പിച്ചു. എല്ലാം പരിത്യജിക്കുകയും ഒന്നും സ്വന്തമാക്കാതിരിക്കുകയും ചെയ്യുന്നതിന്റെ മഹത്വകരമായ അനുഗ്രഹം എന്നതായിരുന്നു ആ പാഠം. ആ ദിവസത്തിനുമുമ്പ് സ്വന്തമാക്കുവാന്‍ വെമ്പുന്ന ഒരു മനോഭാവത്തോടെയാണ് അബ്രഹാം യിസ്ഹാക്കിനെ സ്വീകരിച്ചത്. എന്നാല്‍ തന്റെ പുത്രനെ ആ യാഗപീഠത്തിന്മേല്‍ വയ്ക്കു കയും അവനെ ദൈവത്തിനായി നല്‍കുകയും ചെയ്തതിനുശേഷം അദ്ദേഹം പിന്നെയൊരിക്കലും യിസ്ഹാക്കിനെ തന്റെ സ്വന്തമായി കണ്ടിരുന്നില്ല. ദൈവം യിസ്ഹാക്കിനെ അബ്രഹാമിനു തിരിയെ നല്‍കി യെന്നതും അബ്രഹാമിനോടൊപ്പം യിസ്ഹാക്ക് അദ്ദേഹത്തിന്റെ ഭവന ത്തിലുണ്ടായിരുന്നുവെന്നതും ശരി തന്നെ. എങ്കിലും പിന്നീടൊരി ക്കലും അദ്ദേഹം യിസ്ഹാക്കിനെ സ്വന്തമായിക്കരുതിയില്ല. യിസ്ഹാക്ക് അതില്‍ പിന്നീട് ദൈവത്തിന്റെ വകയായിരുന്നു. ഒരു സൂക്ഷിപ്പുകാരന്‍ തന്റെ യജമാനന്റെ വസ്തുവക കൈവശം സൂക്ഷിക്കു ന്നതുപോലെ മാത്രം അബ്രഹാം യിസ്ഹാക്കിനെ വീട്ടില്‍ സൂക്ഷിച്ചു. മറ്റൊരു രീതിയില്‍പറഞ്ഞാല്‍ യിസ്ഹാക്ക് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു; എങ്കിലും അവന്‍ തന്റെ സ്വന്തമാണെന്ന് അദ്ദേഹം കരുതിയില്ല.

ഈ ലോകത്തിലെ സകലതിനോടുമുള്ള നമ്മുടെ മനോഭാവം ഇതാ യിരിക്കണം. നമുക്ക് അവ കൈവശം വയ്ക്കുകയും ഉപയോഗിക്കു കയും ചെയ്യാം. എന്നാല്‍ അവയിലൊന്നിനോടും നാം പറ്റിച്ചേരുവാന്‍ പാടില്ല. നമ്മുടേതായിട്ടുള്ള എല്ലാറ്റിനെയും നാം യാഗപീഠത്തിന്മേല്‍ വയ്ക്കുകയും ദൈവത്തിനു നല്‍കുകയും ചെയ്യേണ്ടതാണ്. ഒന്നും നാം സ്വന്തമാക്കരുത്. അപ്പോള്‍ നമുക്കു യാഗപീഠത്തിന്മേല്‍നിന്ന് ദൈവം തിരിയെ തരുന്നവയെ മാത്രം കൈവശം വയ്ക്കാം. അത്തരം കാര്യങ്ങ ളെത്തന്നെ ഒരു സൂക്ഷിപ്പുകാരനെന്നപോലെ സൂക്ഷിക്കുകയത്രേ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ നമുക്കു യഥാര്‍ത്ഥമായി ആരാധിക്കു വാന്‍ സാധിക്കുകയുള്ളു. ക്രിസ്തുവിന്റെ ജീവന്‍ എന്ന മഹത്വകരമായ അനുഭവത്തിലേക്കുള്ള മാര്‍ഗ്ഗം ഇതാണ്.

ഈ പ്രമാണം ഭൗതികകാര്യങ്ങളെ മാത്രം സംബന്ധിക്കുന്നതല്ല. ആത്മീയ വരങ്ങളുടെ കാര്യത്തിലും അതു ബാധകമാണ്. പരിശുദ്ധാ ത്മവരങ്ങളെപ്പോലും നാം കൈയടക്കിവച്ചിരിക്കുന്ന കാര്യങ്ങളെന്ന നിലയില്‍ സ്വന്തമാക്കിവയ്ക്കുവാന്‍ സാധ്യമാണ്. യിസ്ഹാക്ക് ദൈവ ത്തിന്റെ ഒരു ദാനമായിരുന്നില്ലേ? അങ്ങനെയെങ്കില്‍ അവനെ സ്വന്ത മെന്ന നിലയില്‍ക്കരുതി മുന്നോട്ടുപോകുവാന്‍ അബ്രഹാമിനു സാധി ക്കാഞ്ഞത് എന്തുകൊണ്ട്? യിശ്മായേല്‍ വാഗ്ദത്തസന്തതിയല്ലാ ഞ്ഞതിനാല്‍ അവനെ പറഞ്ഞയച്ചത് നമുക്കു മനസ്സിലാക്കാം. എന്നാല്‍ യിസ്ഹാക്കിന്റെ കാര്യം വ്യത്യസ്തമായിരുന്നു. ദൈവികശക്തിയില്‍ ജന്മം നല്‍കിയവനും ദൈവത്തിന്റെ ദാനവുമായിരുന്നല്ലോ അവന്‍. അവനെയും അബ്രഹാം ഉപേക്ഷിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?

ഈ വിധത്തില്‍ നമുക്കും വാദിക്കാം. ഈ ലോകത്തിലെ കാര്യങ്ങ ളോടുള്ള നമ്മുടെ മമതാബന്ധം ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യം നമുക്കു മനസ്സിലാക്കാം. എന്നാല്‍ തീര്‍ച്ചയായും ദൈവം തന്നെ നമുക്കു നല്‍കിയിട്ടുള്ള വരങ്ങള്‍ നമ്മുടേതാക്കിവയ്ക്കുവാന്‍ നമുക്കു സാധ്യ മാണെന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍ ദൈവം കല്പിക്കുന്നു: ”പാടില്ല, ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള നിങ്ങളുടെ ആത്മീയവരങ്ങള്‍ പോലും യാഗപീഠത്തിന്മേല്‍വച്ച് എനിക്കു തിരിയെത്തരിക. അല്ലാത്ത പക്ഷം അവ നിങ്ങളുടെ ജീവിതത്തെ പിടിച്ചടക്കുകയും ദാതാവായ എന്നെക്കുറിച്ചുള്ള നിങ്ങളുടെ ദര്‍ശനത്തെ മറച്ചുകളകയും ചെയ്യും.” ദൈവം നമുക്കു നല്‍കിയിട്ടുള്ള ഏറ്റവും വിശുദ്ധമായ ദാനങ്ങളോടു പോലുമുള്ള അമിതമായ മമതാബന്ധത്തില്‍നിന്നും നമ്മെ വിടുവിക്കണ മെന്നാണ് ദൈവഹിതം. നമ്മുടെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥന യുടെയും ഫലമായി നമുക്കു ലഭിച്ചിട്ടുള്ള യിസ്ഹാക്കുമാരെപ്പോലും നാം പരിത്യജിക്കണമെന്നും അവയൊന്നിനോടും നാം ആസക്തരാ കരുതെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ കാലഘട്ട ത്തിലെ നല്ലവരായ വിശ്വാസികള്‍ പോലും മനസ്സിലാക്കിയിട്ടില്ലാത്ത കാര്യമല്ലേ ഇത്? തങ്ങളുടെ യിശ്മായേല്‍മാരെ അവര്‍ ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷേ യിസ്ഹാക്കുമാരെ ഉപേക്ഷിച്ചിട്ടില്ല. ദൈവം തങ്ങള്‍ക്കു നല്‍കിയ വരങ്ങളെ സ്വന്തം പുകഴ്ചയ്ക്കായി ഉപയോഗിക്കുവാന്‍ അവര്‍ ആരം ഭിച്ചിരിക്കുന്നു. മുടിയനായ പുത്രന്‍ പിതാവിന്റെ ദാനങ്ങള്‍ എടുത്ത് സ്വന്ത ഇഷ്ടത്തിനായി ഉപയോഗിച്ചതുപോലെയാണിത്.

നമ്മുടെ കാഴ്ചയില്‍ മുന്തിനില്‍ക്കുന്നത് എന്താണ്? നമ്മുടെ വരങ്ങള്‍, ശുശ്രൂഷ എന്നിവയോ അതോ ദാതാവായ ദൈവം തന്നെയോ? നാം നമ്മോടു നിരന്തരം ചോദിക്കേണ്ട ചോദ്യം ഇതാണ്. ദൈവം നമ്മെ വളരെ അനുഗ്രഹിക്കയും ഉന്നതനിലയില്‍ ഉപയോഗി ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ നില ഏറ്റവുമധികം ആപല്‍ക്കര മാണ്. അത്തരം സമയങ്ങളില്‍ ദൈവദര്‍ശനം നഷ്ടപ്പെടുക വളരെ എളുപ്പമാണ്. മോറിയാമലയിലെ യാഗപീഠത്തിലേക്കു് വീണ്ടുംവീണ്ടും നാം പോകേണ്ടത് നമുക്കാവശ്യം തന്നെ. ജിം എലിയട്ട് പ്രാര്‍ത്ഥിച്ച തുപോലെ – ”കര്‍ത്താവേ, കൈ മുറുക്കിപ്പിടിക്കുന്നതില്‍നിന്നും പിടി ച്ചെടുക്കുന്നതില്‍നിന്നും എന്നെ രക്ഷിക്കണമേ. കാല്‍വറിയില്‍ ആണി യേല്‍ക്കുവാനായി നിവര്‍ന്ന ഉള്ളം കൈ എനിക്കു നല്‍കണമേ” എന്നു നാം പ്രാര്‍ത്ഥിക്കേണ്ടതാണ്.

ഇതാണ് യഥാര്‍ത്ഥ ആരാധന. ഇവിടെ ദാതാവു തന്നെ നമ്മുടെ ഹൃദയത്തിലും കാഴ്ചയിലും നിറഞ്ഞുനില്‍ക്കുന്നു. അപ്പോള്‍ സുരക്ഷി തമായവിധം വരങ്ങള്‍ ഉപയോഗിക്കുവാന്‍ നമുക്കു കഴിയും. അല്ലാത്ത പക്ഷം ദൈവികദാനങ്ങളെ നാം ദുരുപയോഗപ്പെടുത്തുകയും സ്വാര്‍ ത്ഥോദ്ദേശ്യങ്ങള്‍ക്കായി അവയെ വ്യഭിചരിപ്പിക്കയും ചെയ്യും. നമ്മുടെ കാലത്തു പരിശുദ്ധാത്മാവിന്റെ വരങ്ങളെ ആളുകള്‍ ഇപ്രകാരം ദുരുപ യോഗപ്പെടുത്തുന്നത് എന്തുകൊണ്ട്? ഒട്ടധികം ക്രിസ്ത്യാനികളുടെയും മുമ്പില്‍ ദാതാവിനെ സംബന്ധിച്ച ദര്‍ശനം മറഞ്ഞുപോകുമാറ് ദാനങ്ങള്‍ അഥവാ വരങ്ങള്‍ അവരുടെ മനോമണ്ഡലത്തെ നിറച്ചുകഴി ഞ്ഞതല്ലേ ഇതിന്റെ കാരണം?

നമ്മുടെ സര്‍വസ്വവും വിലയായിക്കൊടുക്കേണ്ടത് ആവശ്യം

ദൈവം യിസ്ഹാക്കിനെ യാഗം കഴിക്കുവാന്‍ അബ്രഹാമിനോട് ആവശ്യപ്പെട്ട ആ ദിവസത്തില്‍ അബ്രഹാമിന്റെ ഭക്തി പരീക്ഷിക്കപ്പെ ടുകയാണുണ്ടായത്. ദൈവം 10,000 ചെമ്മരിയാടുകളെയോ 5000 മുട്ടാടു കളെയോ യാഗമര്‍പ്പിക്കാനാവശ്യപ്പെട്ടിരുന്നെങ്കില്‍ അത് അബ്രഹാമിനു താരതമ്യേന നിഷ്പ്രയാസമായിരുന്നു. എന്നാല്‍ യിസ്ഹാക്കാകട്ടെ, അദ്ദേഹത്തിന്റെ സര്‍വസ്വവുമായിരുന്നു. ദൈവം ആവശ്യപ്പെട്ടതില്‍ കുറയാത്ത ഒന്നുതന്നെ അര്‍പ്പിക്കുവാന്‍ അബ്രഹാം തീരുമാനിച്ചു. ”എനിക്കൊന്നും ചെലവില്ലാതെ ഞാന്‍ എന്റെ ദൈവമായ യഹോവ യ്ക്ക് ഹോമയാഗം കഴിക്കുകയില്ല” എന്നു പില്‍ക്കാലത്ത് ദാവീദു പറഞ്ഞ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു അബ്രഹാമിന്റെ ആ തീരുമാനം (2 ശമു. 24:24). അതേ, യഥാര്‍ത്ഥമായ ആരാധന നമ്മുടെ സര്‍വസ്വവും ദൈവത്തിന് അര്‍പ്പിക്കുകയാണ്.

അബ്രഹാം യിസ്ഹാക്കിനെ യാഗം കഴിച്ച മോറിയാമലയിലെ ഇതേ സ്ഥലത്തുവച്ചുതന്നെയാണ് ഇപ്പോള്‍ ഇവിടെ ഉദ്ധരിച്ച വാക്കുകള്‍ ദാവീദു പറഞ്ഞത്. യെബൂസ്യനായ അരവ്‌നയുടെ മെതിക്കളം അവിടെ യാണ് സ്ഥിതിചെയ്തിരുന്നത്. ഇത് ഒരു യാദൃച്ഛികസംഭവമല്ല. അവസാ നമായി ശലോമോന്‍ ഈ സ്ഥലത്തു തന്നെ തന്റെ പ്രസിദ്ധമായ ദേവാ ലയം പണിതീര്‍ത്തു (2 ദിന. 3:1). തന്റെ രണ്ടു ഭൃത്യന്മാര്‍ (അബ്രഹാമും ദാവീദും) വിലപ്പിടിപ്പുള്ള യാഗങ്ങള്‍ അര്‍പ്പിച്ച ആ സ്ഥലത്തെ തന്നെ തന്റെ മന്ദിരം പണിയുവാന്‍ ദൈവം തെരഞ്ഞെടുത്തു. ആകാശത്തു നിന്ന് അഗ്നി ഇറങ്ങിയത് ആ സ്ഥലത്തുതന്നെ. ദൈവത്തിന്റെ തേജസ്സ് പ്രത്യക്ഷമായതും ആ സ്ഥലത്തുതന്നെ (2 ദിന. 7:1). ഇന്നും കാര്യം ഈ വിധം തന്നെയാണ്. തങ്ങളെത്തന്നെ പരിത്യജിക്കുവാനും തങ്ങള്‍ ക്കുള്ള സകലത്തെയും ദൈവത്തിനായി അര്‍പ്പിക്കുവാനും സന്നദ്ധരായ സ്ത്രീപുരുഷന്മാരെ താന്‍ എവിടെ കണ്ടെത്തുന്നുവോ അവിടെ ദൈവം തന്റെ യഥാര്‍ത്ഥ സഭ പണിയുകയും തന്റെ ശക്തിയും തേജസ്സും വെളിപ്പെടുത്തുകയും ചെയ്യുന്നു.

നമ്മുടെ ക്രിസ്ത്യാനിത്വത്തിന് എന്തു വിലയാണ് നാം കൊടുക്കു ന്നത്? ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സേവനം വലിയ ഹൃദയവേദ നയ്‌ക്കൊന്നും കാരണമാക്കാത്തവിധം നിഷ്പ്രയാസവും വിലകുറഞ്ഞ തുമായ ഒന്നാണോ? നമ്മുടെ പ്രാര്‍ത്ഥനാജീവിതം എത്രമാത്രം വില കൊടുക്കേണ്ട ഒന്നായിട്ടാണിരിക്കുന്നത്? ദൈവത്തിനായി നാം ചെയ്യു വാന്‍ സന്നദ്ധത കാട്ടുന്ന ത്യാഗങ്ങള്‍ക്ക് ഒരു പരിധിരേഖ നാം വരച്ചി ട്ടുണ്ടോ? നാം എളുപ്പമുള്ളതും സുഖകരവുമായ കാര്യമാണോ അന്വേ ഷിക്കുന്നത്? നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ അഗ്നി ഇറങ്ങി വരാനും അവിടുത്തെ തേജസ്സു പ്രത്യക്ഷപ്പെടുവാനും നാം ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടോ? നമുക്കു നമ്മെത്തന്നെ വഞ്ചിക്കാതെയിരിക്കാം. നമ്മെത്തന്നെ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിനായി വിട്ടുകളയുന്ന ഒരു സമര്‍പ്പണത്തിന്റെ ഫലമായി മാത്രമേ പരിശുദ്ധാത്മാവിന്റെ നിറവ് ഉണ്ടാവുകയുള്ളു.

ക്രൂശിന്റെ വഴി പ്രയാസമുള്ളതാണ്. അബ്രഹാമിന് തന്റെ മകനെ താന്‍ തന്നെ കൊല്ലുക എന്ന ചിന്തയെ അഭിമുഖീകരിക്കുന്നതുതന്നെ എത്ര പ്രയാസമായിരുന്നു! ദൈവത്തിനുവേണ്ടി നാം സ്വീകരിച്ച നില പാടിന്റെ ഫലമായി നമ്മുടെ മക്കള്‍ കഷ്ടപ്പെടാനിടയാവുന്നതു കാണുക സുഗമമായ ഒരു കാര്യമല്ല. വളരെ വില കൊടുക്കേണ്ട ഒന്നാ ണത്. എന്നാല്‍ അതിനു നാം സന്നദ്ധരാണെങ്കില്‍ നാം അനുഗ്ര ഹിക്കപ്പെട്ടവരാണ്. ദൈവം ആരുടെയും കടക്കാരനല്ല. നാം അവി ടുത്തെ മാനിച്ചിട്ടുണ്ടെങ്കില്‍ അവിടുന്നു നമ്മെയും തീര്‍ച്ചയായും മാനിക്കും. യിസ്ഹാക്ക് അബ്രഹാമിന്റെ കാല്‍ച്ചുവടുകളെ പിന്തുടര്‍ന്ന തുപോലെ നമ്മുടെ മക്കളും ദൈവത്തെ പിന്തുടരുന്നതുകാണുവാന്‍ നമുക്ക് ഇടയാകും. യാഗപീഠത്തോടുചേര്‍ത്ത് ബന്ധിക്കപ്പെടുവാനും കൊല്ലപ്പെടുവാനും യിസ്ഹാക്ക് കാണിച്ച സന്നദ്ധത തന്നെ തന്റെ പിതാവിന്റെ ദൈവത്തോട് അവനുണ്ടായിരുന്ന ഭക്തിയുടെ അളവാണ്. അവന്‍ ദൃഢഗാത്രനും ശക്തനുമായിരുന്ന ഒരു യുവാവായിരുന്നു. അവന്‍ സ്വയം അതിനു സന്നദ്ധത കാട്ടിയിരുന്നില്ലെങ്കില്‍ വൃദ്ധനായ പിതാവിന് ഒരിക്കലും അവനെ യാഗപീഠത്തോടുചേര്‍ത്തു കെട്ടുവാന്‍ സാധിക്കുകയില്ലായിരുന്നു. എന്നാല്‍ തന്റെ പിതാവിന്റെ ജീവിതത്തില്‍ ദൈവമെന്ന യാഥാര്‍ത്ഥ്യം അവന്‍ ദര്‍ശിച്ചിരുന്നു. തന്മൂലം ദൈവം ആഗ്രഹിച്ച ഏതൊരു കാര്യത്തിനും അവന്‍ സന്നദ്ധനായിരുന്നു.

നേരേമറിച്ച്, പല വിശ്വാസികളും തങ്ങളുടെ മക്കള്‍ക്കു ലഭിക്കാവുന്ന ചില ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ഉന്നതനിലവാരം വിട്ടു താഴുകയും ക്രിസ്തീയപ്രമാണങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നവരായി ത്തീരുകയും ചെയ്തിട്ടുണ്ട്. തല്‍ഫലമായി അവരുടെ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ തന്നെ ഹൃദയത്തെ തകര്‍ക്കുമാറ് ലോകത്തിനു വേണ്ടി ജീവിക്കുന്നവരായിത്തീര്‍ന്നിട്ടുണ്ട്. ഹാ! എന്തൊരു ദുരന്തം!

അബ്രഹാമിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരുകയും എന്തു വില കൊടുക്കേണ്ടിവന്നാലും ദൈവത്തിനു നല്‍കേണ്ടത് മുടക്കാതിരിക്കയും ചെയ്തിട്ടുള്ള വര്‍ക്കായിട്ടാണ് സ്വര്‍ഗ്ഗത്തിലെ സര്‍വോന്നതങ്ങളായ അനുഗ്രഹങ്ങള്‍ ദൈവം കരുതിവച്ചിട്ടുള്ളത്.

ചൈന കമ്മൂണിസ്റ്റ് ആധിപത്യത്തില്‍ അമരുന്നതിനുമുമ്പ് ചൈന യിലേക്ക് മിഷനറിമാരായിപ്പോയ യുവാക്കളായ ഭാര്യാഭര്‍ത്താക്ക ന്മാരുടെ ഒരു കഥ കേട്ടിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. അന്നുവരെയും സുവിശേഷം കേട്ടിട്ടില്ലാത്ത അപരിഷ്‌കൃതമായ ഒരു സ്ഥലത്തേക്ക് തങ്ങളെ അയയ്ക്കണമെന്ന് അവര്‍ തങ്ങളുടെ മിഷന്‍ ബോര്‍ഡിനോട് അപേക്ഷിച്ചു. അതനുസരിച്ചു ടിബറ്റിനു സമീപം ഉള്‍നാട്ടിലുള്ള ഒരു ഗ്രാമത്തിലേക്ക് അവര്‍ നിയോഗിക്കപ്പെട്ടു. ഏഴു വര്‍ഷം അവര്‍ അവിടെ വിശ്വസ്തതയോടെ അധ്വാനിച്ചു. എങ്കിലും ഒരൊറ്റ വ്യക്തിപോലും രക്ഷിക്കപ്പെടുന്നതായിക്കണ്ടില്ല. അപ്പോള്‍ ദൈവം അവര്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്‍കി. ആ കുട്ടി വളര്‍ന്നുവന്നപ്പോള്‍ തങ്ങളുടെ കണ്‍ മുമ്പില്‍ തന്നെ ഒരദ്ഭുതം നടക്കുന്നതായി അവര്‍ കണ്ടു. അവര്‍ തങ്ങളുടെ കൊച്ചുമകളെ അവിടത്തെ പ്രാദേശിക ഭാഷയില്‍ത്തന്നെ ബൈബിള്‍വാക്യങ്ങളും ഗാനപല്ലവികളും പഠിപ്പിച്ചു. അവള്‍ തന്നോ ടൊപ്പം കളിച്ചിരുന്ന മറ്റു കുട്ടികളെ ഈ പാട്ടുകളും വാക്യങ്ങളും അഭ്യ സിപ്പിച്ചു. ആ കുട്ടികള്‍ വീട്ടില്‍പ്പോയി അവരുടെ മാതാപിതാക്കള്‍ക്ക് അവ പഠിപ്പിച്ചു കൊടുത്തു. വേഗം തന്നെ ഒരു മനുഷ്യന്‍ മാനസാന്തര പ്പെട്ടു ക്രിസ്ത്യാനിയായിത്തീര്‍ന്നു.

മിഷനറിമാരായ ഈ ഭാര്യാഭര്‍ത്താക്കന്മാര്‍ 14 വര്‍ഷം കൂടെ ആ സ്ഥലത്തു പ്രവര്‍ത്തിച്ചു. ആ ഇരുപത്തിയൊന്നു വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും അവധിയെടുത്തു അവര്‍ സ്വന്തനാട്ടില്‍പ്പോയില്ല. ഈ കാലത്തിനിടയ്ക്ക് ഏഴു വ്യക്തികള്‍ കൂടെ രക്ഷിക്കപ്പെട്ടു. (മനുഷ്യന്‍ ചെയ്യാറുള്ളതുപോലെ ദൈവം സ്ഥിതിവിവരക്കണക്കുകളിലൂടെയല്ല വിജയത്തെ അളക്കുന്നത്. 8 ആത്മാക്കള്‍ക്ക് നിത്യജീവന്‍ കാട്ടിക്കൊടു ക്കുവാന്‍വേണ്ടി ഈ രണ്ടു വ്യക്തികള്‍ 21 വര്‍ഷം ചെലവഴിച്ചു. തീര്‍ച്ച യായും ക്രിസ്തുവിന്റെ വരവിങ്കല്‍ അവര്‍ക്കുള്ള പ്രതിഫലം മഹത്താ യിരിക്കും.) ആ 21 വര്‍ഷം കഴിഞ്ഞ് ഒരു ദിവസം ആ പിതാവ് 14 വയ സ്സുള്ള തന്റെ മകളുടെ കൈത്തണ്ടില്‍ ഒരു തടിപ്പുള്ളതായി കണ്ടെത്തി. അവര്‍ അവളെ ഒരു ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോയി. കുട്ടിക്കു കുഷ്ഠരോഗം പിടിപെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. തങ്ങ ളുടെ ദൈവഭക്തിയും ദൈവത്തോടുള്ള അനുസരണവും നിമിത്തം തങ്ങളുടെ മകള്‍ സഹിക്കേണ്ടിവന്ന ദുരിതമോര്‍ത്തപ്പോള്‍ അവരുടെ ഹൃദയം തകര്‍ന്നു. ആ മാതാവും മകളും ചികിത്സയ്ക്കായി അമേരിക്ക യിലേക്കു തിരിയെപ്പോയി. പിതാവുമാത്രം ചൈനയില്‍ താമസിച്ചു. തന്റെ കുടുംബത്തോടൊപ്പം അദ്ദേഹം കൂടെ അമേരിക്കയിലേക്കു പോകാഞ്ഞതെന്തുകൊണ്ടെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”എന്റെ കുടുംബത്തോടൊപ്പം ഭവനത്തിലേക്കു മടങ്ങുവാന്‍ എനിക്കും താല്‍പര്യമായിരുന്നു. എന്നാല്‍ ഇവിടെ എന്റെ വേലസ്ഥലത്ത് പഠിപ്പി ക്കുകയും ആഹാരം കൊടുക്കുകയും ചെയ്യേണ്ട എട്ട് ആത്മാക്കളുണ്ട്. അതിന്നായി എനിക്കുപകരം ആരെയെങ്കിലും നിയോഗിച്ചാല്‍ ആ വ്യക്തിയില്‍ അവര്‍ക്കു വിശ്വാസം ജനിക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. അതിനാല്‍ തിരിയെപ്പോകേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.” ദൈവികസേവനത്തിനുള്ള വിലയായി ആ കുടുംബം തങ്ങള്‍ക്കുള്ള സകലവും തന്നെ നല്‍കേണ്ടിവന്നു.

കൊടുക്കുവാന്‍ ധാരാളം വകയുള്ള ഒട്ടധികം വിശ്വാസികള്‍ വളരെ ക്കുറച്ചു മാത്രം ദൈവത്തിനായി കൊടുക്കുന്നു. എന്നാല്‍ വളരെക്കു റച്ചുമാത്രമുള്ള ചിലര്‍ വളരെയധികം കൊടുക്കുന്നു. വിശ്വസ്തരായ ഈ ചുരുക്കം പേരിലൂടെയാണ് ദൈവം തന്റെ സഭയെ പണിയുന്നത്. പകിട്ടേറിയ ബാഹ്യപ്രദര്‍ശനത്തിലൂടെയല്ല, മറിച്ച് ഈ മിഷനറിയെ പ്പോലെയുള്ള വ്യക്തികളിലൂടെയാണ് ദൈവരാജ്യം സ്ഥാപിതമാകു ന്നത്. ഇത്തരം വ്യക്തികളില്‍ ചിലരെപ്പറ്റി ഈ ഭൂമിയില്‍ ഒരിക്കലും നാം കേള്‍ക്കുവാനിടയാവുകയില്ല. എന്നാല്‍ നിത്യതയില്‍ അവര്‍ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കും.

അപ്പോസ്തലനായ പൗലൊസ് ദമസ്‌കോസിലേക്കുള്ള വഴിയില്‍ വച്ച് രക്ഷപ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന് പ്രയാസം കുറഞ്ഞ ഒരു ജീവിതം തെരഞ്ഞെടുക്കാമായിരുന്നു. അന്ത്യോക്യയിലോ, തര്‍സോസിലോ ഒരു ക്രിസ്ത്യന്‍ വ്യാപാരിയായി സുഖകരമായ ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. എന്നാല്‍ അദ്ദേഹമതു ചെയ്തില്ല. ദൈവത്തെ സേവിക്കുവാന്‍ അദ്ദേഹം പുറപ്പെടുകയും കഷ്ടതകള്‍ സഹിക്കുകയും ചെയ്തു. അടിയേറ്റ 125 പാടുകള്‍ അദ്ദേഹത്തിന്റെ പുറ ത്തുണ്ടായിരുന്നു. അദ്ദേഹം കല്ലേറുകൊണ്ടു, കപ്പല്‍ച്ചേതത്തിലകപ്പെട്ടു, അങ്ങനെ ദൈവികസേവനത്തില്‍ ഒട്ടനേകം ആപത്തുകളെ അഭിമുഖീ കരിച്ചു. എന്തുകൊണ്ടാണ് ഇവയെല്ലാം സഹിച്ചതെന്ന് നാം അദ്ദേഹ ത്തോടു ചോദിച്ചാല്‍ അദ്ദേഹം പറയും: ”എന്റെ ജീവിതം ഞാന്‍ കര്‍ത്താവിനായിക്കൊടുത്തപ്പോള്‍ എനിക്കു ചെലവില്ലാത്ത ഒരു സേവ നവും അവിടുത്തേക്കായി നിര്‍വഹിക്കുകയില്ലെന്നു ഞാന്‍ തീരുമാനിച്ചു.”

ഇരുനൂറു വര്‍ഷം മുമ്പ് മൊറേവിയന്‍ സഹോദരന്മാര്‍ ലോകം എക്കാ ലവും കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മഹത്തായ ഒരു മിഷനറിപ്രസ്ഥാന ത്തിനു രൂപം നല്‍കി. അവരില്‍പ്പെട്ട രണ്ടുപേര്‍ വെസ്റ്റ് ഇന്‍ഡീസില്‍ ഉള്ള അടിമകളുടേതായ ഒരു കോളനിയെപ്പറ്റി കേട്ടു. അവിടെയുള്ള അടിമകളോടു സുവിശേഷം പ്രസംഗിക്കുവാന്‍ ആ ദ്വീപില്‍ ചെന്നെ ത്തുന്നതിനുവേണ്ടി അവര്‍ തങ്ങളുടെ ശിഷ്ടായുസ്സു മുഴുവന്‍ അടിമ കളായിത്തീരുമാറ് തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. മറ്റു രണ്ടുപേര്‍ ആഫ്രിക്കയിലുള്ള കുഷ്ഠരോഗികളുടെ ഒരു കോളനിയെപ്പറ്റി കേട്ടു. രോഗം പകരുമെന്ന ഭയം നിമിത്തം അവിടെ പ്രവേശിക്കുന്ന ആരെയും മടങ്ങിവരുവാന്‍ അനുവദിച്ചിരുന്നില്ല. അവിടെയുള്ളവര്‍ക്കു ക്രിസ്തു വിനെ കാണിച്ചുകൊടുപ്പാനായി തങ്ങളുടെ ശിഷ്ടായുസ്സു മുഴുവന്‍ ആ കുഷ്ഠരോഗ കോളനിയില്‍ത്തന്നെ താമസിക്കുവാന്‍ അവര്‍ തീരുമാ നിച്ചു. തങ്ങള്‍ക്കു ചെലവുള്ള കാര്യം അര്‍പ്പിച്ച് ദൈവത്തെ ആരാധിക്കു ന്നതെങ്ങനെയെന്ന് ഈ മൊറേവിയന്‍ സഹോദരന്മാര്‍ക്ക് അറിയാ മായിരുന്നു.

ഇതുപോലെയുള്ള ആളുകളോടു താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ ജീവിതവും പ്രവര്‍ത്തനവും എത്ര ആഴം കുറഞ്ഞത്! ധനം, സൗഖ്യം, കീര്‍ത്തി, മാനം, ആരോഗ്യം എന്നിവയെല്ലാം നഷ്ടമാകുമാറ് ദൈ വത്തെ സേവിക്കുന്നതില്‍ എന്തു വിലയാണ് നാം നല്‍കേണ്ടിവന്നിട്ടു ള്ളത്? ഈ ലോകം വിലപ്പെട്ടതെന്നു കരുതുന്ന സകലവും വിട്ടുകള യുവാന്‍ നമ്മുടെ ക്രിസ്ത്യാനിത്വം നമ്മെ പ്രേരിപ്പിക്കുന്നില്ലെങ്കില്‍ ദൈ വത്തെ ആരാധിക്കുകയെന്നത് എന്താണെന്നു നാം ഗ്രഹിച്ചിട്ടില്ലെന്ന് നാം മനസ്സിലാക്കുന്നുണ്ടോ? ദൈവത്തിനുവേണ്ടി എല്ലാം ഉപേക്ഷിച്ച് പൂര്‍ണ്ണ ഹൃദയത്തോടെ അവിടുത്തെ സേവിക്കുന്നവര്‍ മാത്രമേ നിത്യത യില്‍ പശ്ചാത്തപിക്കാത്തവരായിരിക്കയുള്ളു. സകലവും കൈവിട്ട് ക്രൂശിന്റെ പാതയില്‍ക്കൂടെ തന്നെ അനുഗമിക്കുന്നവരെയാണ് ഇന്നു കര്‍ത്താവു വിളിക്കുന്നത്.

”പിതാവ് എന്നെ അയച്ചതുപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു;

പ്രതിഫലം കൂടാതെ അധ്വാനിപ്പാന്‍, ശമ്പളം കൂടാതെ, സ്‌നേഹിക്കപ്പെടാതെ, അറിയപ്പെടാതെ അവിടുത്തെ സേവിപ്പാന്‍ നിന്ദയും പരിഹാസവും സഹിച്ചുകൊണ്ട് എനിക്കുവേണ്ടിമാത്രം അധ്വാനിക്കുവാന്‍.

പിതാവെന്നെ അയച്ചതുപോലെ, മുറിവേറ്റവരെയും തകര്‍ന്നവരെയും മുറികെട്ടുവാന്‍അലഞ്ഞുതിരിയുന്നവര്‍ക്കായി പ്രവര്‍ത്തിപ്പാന്‍, കരയുവാന്‍, ജാഗരിക്കുവാന്‍
ക്ഷീണിച്ചുതളര്‍ന്ന ലോകത്തിന്റെ ഭാരങ്ങളെ വഹിക്കുവാന്‍ എനിക്കായി മാത്രം കഷ്ടം സഹിപ്പാന്‍ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.

പിതാവെന്നെ അയച്ചതുപോലെ, ഏകാന്തതയില്‍ അന്വേഷിപ്പാന്‍, സ്‌നേഹവും ശ്രദ്ധയും അര്‍ഹിക്കുന്നവര്‍ക്കായി വിശന്നിരിപ്പാന്‍ ഭവനത്തെയും ബന്ധുക്കളെയും സ്‌നേഹിതരെയും പ്രിയപ്പെട്ട വരെയും കൈവിട്ട് എന്റെ സ്‌നേഹം മാത്രം തേടുവാന്‍ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.

പിതാവെന്നെ അയച്ചതുപോലെ സ്വന്തജീവിതവാഞ്ഛകള്‍ വെടിയുവാന്‍ പ്രിയപ്പെട്ട ആഗ്രഹങ്ങള്‍ വെടിയുവാന്‍, സ്വഹിതം പരിത്യജിക്കുവാന്‍, ആളുകള്‍ ശകാരിക്കുമ്പോള്‍ അധ്വാനിക്കുവാന്‍, സ്‌നേഹിക്കുവാന്‍, നിങ്ങളുടെ ജീവന്‍ എനിക്കായി വെടിയുവാന്‍ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.

വിദ്വേഷംകൊണ്ടു കഠിനമായിത്തീര്‍ന്ന ഹൃദയങ്ങള്‍ക്കിടയില്‍ കാണ്മാന്‍ മനസ്സില്ലാതെ അന്ധമായ നയനങ്ങള്‍ക്കിടയില്‍ രക്തം ചിന്തുവാന്‍, കരുതിവയ്ക്കാതെ ചെലവിടുവാന്‍, കാല്‍വറിയിലെ സ്‌നേഹം കാണിക്കുവാന്‍ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.”

”പിതാവ് എന്നെ അയച്ചതുപോലെ ഞാന്‍ നിങ്ങളെയും അയയ്ക്കുന്നു.”

ഇതാണ് ശക്തിയുടെ മാര്‍ഗ്ഗം. കുറുക്കുവഴികളും ആത്മീയശക്തി യിലേക്കു നയിക്കുന്ന ദ്രുതമാര്‍ഗ്ഗങ്ങളും ഉണ്ടെന്നു പലരും കരുതുന്ന ഇക്കാലത്ത് ഇതു നമ്മെ വീണ്ടും ഓര്‍പ്പിക്കേണ്ടത് ആവശ്യമായിരി ക്കുന്നു. ക്രൂശിന്റെ വഴി മാത്രമാണ് ശക്തിയുടെ വഴി. ക്രൂശിങ്കലേക്ക് യേശു ദൃഢമായി തന്റെ മുഖം തിരിച്ചു. നമ്മുടെ സ്ഥിതിയെന്ത്? ഈ തെരഞ്ഞെടുപ്പ് ദിനംപ്രതി നമ്മെ നേരിടുന്നു. വിജയജീവിതത്തിലേ ക്കുള്ള അനായാസമായ മൂന്നു പടികളാണ് നാം അന്വേഷിക്കുന്ന തെങ്കില്‍ ബൈബിളില്‍ നമുക്കു നല്‍കുവാന്‍ ഒരു സന്ദേശവുമില്ല. എന്നാല്‍ തന്നെത്താന്‍ ത്യജിച്ചു നമ്മുടെ ക്രൂശെടുത്തു നാള്‍തോറും നഷ്ടം സഹിച്ചുകൊണ്ട് യേശുവിനെ പിന്തുടരുവാന്‍ നാം സന്നദ്ധ രാണെങ്കില്‍, നമ്മുടെ ജീവിതത്തിലും സേവനത്തിലും പരിശുദ്ധാത്മാവിന്റെ ശക്തി നാം യഥാര്‍ത്ഥമായി രുചിച്ചറിയും

അധ്യായം നാല് : ക്രിസ്തുവിലുള്ള ജീവന്റെ ദിവ്യസൗന്ദര്യം


നമുക്കു വെണ്ണീറിനു പകരം അലങ്കാരമാല (ദിവ്യസൗന്ദര്യം) നല്‍കു വാനാണ് ക്രിസ്തു വന്നത്. നമ്മുടെ സ്വയജീവിതമാകുന്ന വെണ്ണീറിനു പകരം തന്റെ ദൈവികജീവിതം അഥവാ ദൈവസ്വഭാവമാകുന്ന ദിവ്യ സൗന്ദര്യം തന്നെയാണ് അവിടുന്നു നല്‍കുന്നത്. സ്വയജീവിതത്തിന്റെ ചില സവിശേഷതകള്‍ നാം കണ്ടുകഴിഞ്ഞു. ക്രൂശിന്റെ വഴി – തകര്‍ച്ചയും തന്നെത്താന്‍ ഒഴിച്ചുകളയലും – മാത്രമാണ് നമ്മുടെ സ്വയ ജീവിതത്തിന്റെ ഇരുട്ടില്‍നിന്ന് ക്രിസ്തുവിലുള്ള ജീവിതത്തിന്റെ സമ്പൂര്‍ണ്ണതേജസ്സിലേക്കു നമ്മെ നടത്തുന്ന ഏകമാര്‍ഗ്ഗമെന്നും നാം മനസ്സിലാക്കി. ഒരു ദിവസം ക്രിസ്തു മടങ്ങിവരികയും എല്ലാ ഇരുളും നീങ്ങിപ്പോകയും ചെയ്യുമ്പോള്‍ ഈ വഴിയിലൂടെ നടന്നിട്ടുള്ള എല്ലാ വരുടെമേലും ഈ തേജസ്സ് അക്ഷയമഹിമയോടെ പ്രകാശിക്കും. എന്നാല്‍ ഇവിടെ ഭൂമിയില്‍വച്ച് ഇപ്പോള്‍ തന്നെ നമ്മുടെ ജീവിതങ്ങ ളില്‍ ആ തേജസ്സിന്റെ ഒരംശം പ്രതിഫലിപ്പിക്കുവാന്‍ കഴിയും. ഇതിനു വേണ്ടിയാണ് ദൈവം നമുക്കു തന്റെ പരിശുദ്ധാത്മാവിനെ നല്‍കിയിട്ടു ള്ളത്. നമ്മുടെ ജീവിതങ്ങളെ നിറയ്ക്കുവാന്‍ അവിടുന്ന് ആഗ്രഹി ക്കുന്നു. അങ്ങനെ പരിശുദ്ധാത്മനിറവിലൂടെ ക്രിസ്തുജീവിതത്തിന്റെ സൗന്ദര്യം നമ്മുടെ ജീവിതങ്ങളിലേക്ക് ആനയിക്കപ്പെടുന്നു.

പരിശുദ്ധാത്മപൂര്‍ണ്ണനായ ഒരു വ്യക്തിയുടെ സവിശേഷതകളെപ്പറ്റി ചിന്തിക്കുന്നതിനുമുമ്പായി പരിശുദ്ധാത്മാവിനെയും അവിടുത്തെ ശുശ്രൂഷയെയുംകുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ നീക്കിക്കളയേണ്ടത് ആവശ്യമായിരിക്കുന്നു.

ആത്മാവിന്റെ സര്‍വാധിപത്യം

ഒന്നാമതായിത്തന്നെ പരിശുദ്ധാത്മാവ് സര്‍വാധിപതിയാണെന്നും വിഭിന്ന മാര്‍ഗ്ഗങ്ങളിലൂടെ അവിടുന്നു പ്രവര്‍ത്തിക്കുന്നുവെന്നും നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. ”കാറ്റിന്റെ ശബ്ദം നമുക്കു കേള്‍ക്കാമെങ്കിലും അതെവിടെനിന്നുവരുന്നു, എങ്ങോട്ടുപോകുന്നു എന്നൊന്നും പറയാന്‍ നമുക്കു കഴിവില്ല. ആത്മാവിന്റെ കാര്യവും ഇതുപോലെതന്നെയാണ്” (യോഹ. 3:8 ലിവിംഗ്). കാറ്റിനെ, അതിന്റെ വേഗതയെയോ ദിശയെയോ, നിയന്ത്രിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. അതുപോലെയാണ് പരിശു ദ്ധാത്മാവിന്റെ കാര്യവും. എന്നിട്ടും തങ്ങള്‍ക്ക് ആത്മാവിനെ നിയന്ത്രി ക്കാമെന്നും തങ്ങളുടെ നിയമങ്ങളും മാതൃകകളുമനുസരിച്ച് അവി ടുത്തെ പ്രവര്‍ത്തിപ്പിക്കാമെന്നും പല വിശ്വാസികളും ചിന്തിക്കുന്നു. ത്രിത്വത്തില്‍ രണ്ടാമനായ പുത്രന്‍ ഇവിടെ ഭൂമിയിലായിരുന്നപ്പോള്‍ തങ്ങളുടെ ക്ഷുദ്രനിയമങ്ങളും പാരമ്പര്യങ്ങളുമനുസരിച്ച് അവിടുത്തെ നിയന്ത്രിച്ചുനിറുത്തുവാന്‍ പരീശന്മാര്‍ ശ്രമിച്ചു. എന്നാല്‍ അവരുടെ ഇടുങ്ങിയ പരിധികള്‍ക്കുള്ളില്‍നിന്നു പ്രവര്‍ത്തിക്കുവാന്‍ അവിടുന്നു സന്നദ്ധനായില്ല. ഇന്ന് സുവിശേഷവിഹിതക്രിസ്തീയസഭകളില്‍ പരീശ ന്മാരുടെ പിന്തുടര്‍ച്ചക്കാരായിട്ടുള്ളവര്‍ ത്രിത്വത്തില്‍ മൂന്നാമനായ പരിശുദ്ധാത്മാവിനെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ മാതൃകകള്‍ക്കുള്ളില്‍നിന്നു പ്രവര്‍ത്തി ക്കുവാന്‍ അവിടുത്തേക്കു സമ്മതമല്ല. അവിടുത്തെ പ്രവര്‍ത്തനത്തിന്റെ ശബ്ദം നാം കേള്‍ക്കുന്നു; എങ്കിലും അവിടുത്തെ നിയന്ത്രിക്കുവാന്‍ നമുക്കു സാധ്യമല്ല. നമ്മുടെ ജീവിതത്തില്‍ അവിടുന്നു പ്രവര്‍ത്തിച്ച തുപോലെതന്നെ മറ്റു ജീവിതങ്ങളിലും പ്രവര്‍ത്തിച്ചുകൊള്ളണമെന്നു പറയുവാന്‍ നമുക്കു സാധ്യമല്ല. കഴിഞ്ഞകാലങ്ങളില്‍ അവിടുന്നു പ്രവര്‍ ത്തിച്ച അതേവിധത്തില്‍ത്തന്നെ ഇന്നും അവിടുന്നു പ്രവര്‍ത്തിക്കു മെന്നു നാം പ്രതീക്ഷിക്കുവാനും പാടില്ല. അതേ, അവിടുന്നു സര്‍വാധി പതിയാണ്. നമുക്കു ചെയ്‌വാന്‍ കഴിയുന്ന അത്യുത്തമമായ കാര്യം കാറ്റു വീശുന്ന അതേ ദിശയിലേക്ക് നമ്മുടെ മുഖം തിരിച്ചിട്ട് ആ കാറ്റ് നമ്മെ നിയന്ത്രിക്കുവാന്‍ അനുവദിക്കുക എന്നതാണ്. ഉപദേശപരമോ സഭാവിഭാഗപരമോ ആയ ഏതെങ്കിലും പരിധിക്കുള്ളില്‍ പരിശുദ്ധാത്മാ വിനെ ഒതുക്കിനിറുത്തുവാന്‍ സാധ്യമല്ല. താന്‍ പ്രവര്‍ത്തിക്കുന്ന രീതി കള്‍കൊണ്ട് അവിടുന്നു നമ്മെ വിസ്മയഭരിതരാക്കുന്നതായി നമുക്കു കാണ്മാന്‍ കഴിയും. പെന്തക്കോസ്ത് വിഭാഗക്കാരും പെന്തക്കോസ്ത് ഇതരരും ഇത് അംഗീകരിക്കേണ്ടതാവശ്യമാണ്.

ചില സമയങ്ങളില്‍ പരിശുദ്ധാത്മാവ് ഒരു ചുഴലിക്കാറ്റുപോലെ വെളി പ്പെട്ടെന്നുവരാം. ആഴമായ വൈകാരികചലനങ്ങളും ശാരീരികപ്രതികര ണങ്ങള്‍ പോലും കാണപ്പെട്ടെന്നു വന്നേക്കാം. ഇതു സമ്മതിച്ചുകൊടു ക്കുവാന്‍ നാം സന്നദ്ധരാകണം. ദൈവം ഇയ്യോബിനോട് ഒരു ചുഴലി ക്കാറ്റിലൂടെയാണല്ലോ സംസാരിച്ചത് (ഇയ്യോ. 38:1).

എന്നാല്‍ ചില സമയങ്ങളില്‍ പരിശുദ്ധാത്മാവ് ഒരിളംകാറ്റുപോലെ വീശിയേക്കാമെന്നതും നാമോര്‍ക്കണം. ഏലിയാവ് കൊടുങ്കാറ്റിന്റെ ശബ്ദംകേട്ടപ്പോള്‍ ആ കൊടുങ്കാറ്റില്‍ യഹോവ ഉണ്ടായിരുന്നില്ല (1 രാജാ. 19:11). വൈകാരികമായ എല്ലാ ചലനങ്ങളും ദൈവത്തില്‍നിന്നു ള്ളവയല്ല. അതിനാല്‍ നാം കരുതലുള്ളവരായിരിക്കണം. ഏലിയാവി നോട് ഒരു മൃദുല വായുവിലൂടെ ദൈവം സംസാരിച്ചു (1 രാജാ. 19:12).

പരിശുദ്ധാത്മാവ് എപ്പോഴും ചുഴലിക്കാറ്റിന്റെ രൂപത്തില്‍ വീശുന്നില്ല. ചിലപ്പോള്‍ അവിടുന്ന് അങ്ങനെ ചെയ്‌തേക്കാം. പക്ഷേ എപ്പോഴും അങ്ങനെയല്ല. ഒരിക്കല്‍ ഒരാളിന്റെ ജീവിതത്തില്‍ ദൈവം ഒരു കൊടു ങ്കാറ്റുപോലെ വെളിപ്പെട്ടതുകൊണ്ട് എപ്പോഴും എല്ലാവരുടെയും ജീവിത ത്തില്‍ അപ്രകാരം പ്രവര്‍ത്തിക്കണമെന്നു നാം പ്രതീക്ഷിക്കരുത്. അതുപോലെതന്നെ എപ്പോഴും ഒരു ഇളംകാറ്റായി വീശണമെന്നും നാം ആഗ്രഹിക്കരുത്. നമ്മുടെ പല സഭകളിലും ദൈവത്തെ അപമാനിക്കുന്ന കാര്യങ്ങളെ വേരോടെ ഇളക്കിക്കളയുവാന്‍വേണ്ടി അവിടുത്തെ ചലനം ഒരു കൊടുങ്കാറ്റുപോലെയായിരിക്കേണ്ടത് ആവശ്യം തന്നെ.

ഒരു സമ്മാനം പൊതിഞ്ഞിരിക്കുന്ന പുറംകടലാസിനെ സമ്മാന മായി നാം തെറ്റിദ്ധരിക്കരുത്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് തന്റെ സഭയ്ക്കു നല്‍കുന്ന ദിവ്യദാനം പരിശുദ്ധാത്മാവു തന്നെയാണ്. പരിശുദ്ധാത്മാവ് ജനങ്ങളുടെ മേല്‍ പതിക്കുമ്പോള്‍ അത് ഹല്ലേലുയ്യാ ഘോഷത്തോടും സന്തോഷാശ്രുക്കളോടും അന്യഭാഷാവരത്തോടും കൂടിയായിത്തീര്‍ന്നുവെന്നു വരാം. അഥവാ ശാന്തമായും നിശ്ശബ്ദമായും അധികം വികാരാവേശം കൂടാതെയും അതു സംഭവിച്ചുവെന്നും വരാവു ന്നതാണ്. മനുഷ്യരുടെ ചിത്തവൃത്തികള്‍ വ്യത്യസ്തമാണ്. (പല ക്രൈസ്തവരില്‍നിന്നും വിഭിന്നമായി) ദൈവത്തിന്റെ ആത്മാവ് ഓരോ ചിത്തവൃത്തിയോടും ഇണങ്ങിച്ചേരുവാന്‍ മനസ്സുള്ളവനാണ്. അതി നാല്‍ നമുക്കു ലഭിച്ച അതേ പുറംചട്ടയോടുകൂടിത്തന്നെ ഈ ദാനം മറ്റുള്ളവര്‍ക്കും ലഭിക്കണമെന്നു നാം ചിന്തിക്കുന്നത് ഭോഷത്തമാണ്. പുറംചട്ട ചിലപ്പോള്‍ പകിട്ടേറിയതോ, ചിലപ്പോള്‍ അത്യന്തസാധാര ണമോ ആയെന്നുവരാം. തങ്ങള്‍ക്കു ലഭിക്കുന്ന സമ്മാനത്തിന്റെ പുറം ചട്ടയില്‍ ഭ്രമിക്കുന്നത് ശിശുക്കള്‍ മാത്രമാണ്. പക്വമതിക ളായ മനുഷ്യര്‍ പുറംചട്ടയെക്കാള്‍ ദാനം തന്നെയാണ് പ്രധാനമെന്നു മനസ്സിലാക്കും. യേശുവിന്റെ ഒരു ദര്‍ശനത്തിലൂടെയാണ് അപ്പോസ്തലനായ പൗലൊസ് മാനസാന്തരപ്പെട്ടത്. എന്നാല്‍ എല്ലാവര്‍ക്കും അവര്‍ രക്ഷി ക്കപ്പെടുന്നതിനുമുമ്പ് യേശുക്രിസ്തുവിന്റെ ഒരു ദര്‍ശനമുണ്ടാകണ മെന്ന് അദ്ദേഹം പ്രസംഗിച്ചില്ല, ഒരിക്കലുമില്ല. ഏതു പുറംചട്ടയില്‍ അതു ലഭിച്ചാലും ആന്തരികമായ യാഥാര്‍ത്ഥ്യമാണ് പ്രധാനമെന്ന് അദ്ദേഹം മനസ്സിലാക്കി. പരിശുദ്ധാത്മനിറവും ഇതുപോലെ തന്നെയാണ്.

പരിശുദ്ധാത്മാവും ദൈവവചനവും

രണ്ടാമതായി നാമോര്‍ക്കേണ്ട ഒരു കാര്യം പരിശുദ്ധാത്മാവ് എപ്പോഴും ദൈവവചനത്തോടു ചേര്‍ന്നാണ് വ്യാപരിക്കുന്നത് എന്നുള്ളതാണ്. പരിശുദ്ധാത്മാവു തന്നെയാണ് ആ വചനം എഴുതിയിട്ടുള്ളത്. അവിടുന്നു മാറ്റമില്ലാത്തവനാണ്. ദൈവവചനത്തിന്റെ ആദ്യഖണ്ഡികയില്‍ ത്തന്നെ ഈ സത്യം നാം ദര്‍ശിക്കുന്നു. ഇരുട്ട് ഭൂമിയെ മൂടിയിരുന്ന പ്പോള്‍ ദൈവത്തിന്റെ ആത്മാവ് അതിന്മീതേ പരിവര്‍ത്തിച്ചിരുന്നു. അപ്പോള്‍ ”വെളിച്ചം ഉണ്ടാകട്ടെ” എന്ന ദൈവവചനം പുറപ്പെട്ടു. സൃഷ്ട്യുന്മുഖമായ വചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും സംയു ക്തമായ പ്രവര്‍ത്തനം മൂലം മുമ്പ് ഇരുളായിരുന്നിടത്ത് വെളിച്ചം ഉദ്ഭവിച്ചു. മുമ്പ് ശൂന്യമായും രൂപരഹിതമായും ഇരുന്നിടത്ത് അത് പൂര്‍ണ്ണതയും രൂപഭദ്രതയും ഉളവാക്കി.

ദൈവത്തിന്റെ വചനം നമ്മില്‍ ബീജാവാപം ചെയ്യപ്പെടുന്നതും അതോടൊപ്പം പരിശുദ്ധാത്മാവ് വ്യാപരിക്കുന്നതും മൂലമാണ് പുതിയ ജനനം സംഭവിക്കുന്നത് (1 പത്രോ. 1:23; തീത്തോ. 3:5-7). അതുപോലെ ദൈവവചനവും പരിശുദ്ധാത്മാവും നമ്മുടെ ജീവിതത്തിന്മേല്‍ പ്രവര്‍ ത്തിക്കുന്നതിന്റെ ഫലമായിട്ടാണ് വിശുദ്ധീകരണവും ഉണ്ടാകുന്നത് (യോഹ. 17:17; 2 തെസ്സ. 2:13). ഇപ്രകാരം തന്നെ പരിശുദ്ധാത്മനിറവും തിരുവചനനിറവും ഒന്നുചേര്‍ന്നുപോകുന്നവയാണ്. എഫേ. 5:18-6:9 വരെയുള്ള വാക്യങ്ങളെ കൊലോ. 3:15-21 വാക്യങ്ങളുമായി താരതമ്യ പ്പെടുത്തിയാല്‍ ഇതു വ്യക്തമായിത്തീരുന്നതാണ്. എഫേസ്യലേഖന ഭാഗം നമ്മോടു പറയുന്നത് നന്ദിപ്രകാശനം, സ്‌തോത്രാര്‍പ്പണം, ക്രിസ്തുവിന് അനുരൂപമായ കുടുംബബന്ധങ്ങളില്‍ അന്യോന്യം കീഴ്‌പ്പെട്ടിരിക്കല്‍ എന്നിവയെല്ലാം പരിശുദ്ധാത്മാവിന്റെ നിറവുമൂലം സംഭവിക്കുന്നുവെന്നാണ്. അതേസമയം കൊലോസ്യലേഖനഭാഗം പറയുന്നതോ ഇതേ കാര്യങ്ങള്‍ തന്നെ ദൈവവചനത്താല്‍ നിറയപ്പെടു ന്നതിന്റെ ഫലമായി സംഭവിക്കുന്നുവെന്നാണ്.

നാം സമതുലിതവീക്ഷണമുള്ള ക്രിസ്ത്യാനികളായിരിക്കണമെങ്കില്‍ ഈ സത്യം നാം അംഗീകരിക്കണം. ഒരു തീവണ്ടിയെന്‍ജിന്‍ മുന്നോട്ടു നീങ്ങണമെങ്കില്‍ ആവി മാത്രമല്ല, റെയില്‍പ്പാളവും കൂടെ ആവശ്യമാണ്. നാം ആത്മീയ വളര്‍ച്ച പ്രാപിക്കണമെങ്കില്‍ ദൈവത്തിന്റെ ആത്മാവാ കുന്ന ആവി ആവശ്യമാണ്. എന്നാല്‍ നാം വഴിതെറ്റിപ്പോകാതിരിക്ക ണമെങ്കില്‍ ദൈവവചനമാകുന്ന റെയില്‍പ്പാളവും നമുക്കു വേണ്ടിയിരി ക്കുന്നു. ഇവയിലൊന്ന് മറ്റതിനെക്കാള്‍ അധികം പ്രധാനമല്ല. രണ്ടും തുല്യപ്രധാനം തന്നെ. ആവിയുടെ ശക്തി നിറഞ്ഞ ചിലര്‍ റെയില്‍പ്പാ ളത്തെ അവഗണിക്കയും തന്മൂലം ചെളിയില്‍ പുതഞ്ഞുപോകയും ചെയ്തിരിക്കുന്നു. അനുഭവത്തിന് അമിതപ്രാധാന്യം നല്‍കുകനിമിത്തം എല്ലാ കാര്യങ്ങളെയും ദൈവവചനത്താല്‍ ശോധനചെയ്‌വാന്‍ അവര്‍ ശ്രദ്ധിക്കുന്നില്ല. തല്‍ഫലമായി അവര്‍ വഴിവിട്ടുഴലുന്നവരായിത്തീരുന്നു. പാളം തെറ്റിയ ഒരു എന്‍ജിന്‍ ചീറിശബ്ദിക്കുന്നതുപോലെ അവരില്‍ പലരും തങ്ങളുടെ യോഗങ്ങളില്‍ വളരെ ശബ്ദകോലാഹലം പുറപ്പെടു വിക്കുന്നു. എങ്കിലും അവരുടെ ജീവിതങ്ങളില്‍ ആത്മീയവളര്‍ച്ചയോ ക്രിസ്തുതുല്യമായ സ്വഭാവമോ കാണപ്പെടുന്നില്ല.

മറ്റുചിലര്‍ നേരേ എതിര്‍ദിശയിലുള്ള ഒരു പരമകാഷ്ഠയില്‍ എത്തി ച്ചേരുന്നു. അവര്‍ റെയില്‍പ്പാളത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നുവെ ങ്കിലും എന്‍ജിനില്‍ ആവിയുടെ ശക്തി പ്രവര്‍ത്തിക്കേണമെന്ന കാര്യം അവര്‍ അവഗണിക്കുന്നു. (അഥവാ ആ ശക്തിയില്ലാതിരിക്കെത്തന്നെ അതുണ്ടെന്ന് അവര്‍ സങ്കല്പിക്കുന്നു.) അവരും വളര്‍ച്ച മുരടിച്ച ഒരു സ്തംഭനാവസ്ഥയില്‍ത്തന്നെ. ദൈവവചനത്തിന്റെ പ്രാധാന്യം അവര്‍ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു. അതിലെ ഓരോ വള്ളിയും പുള്ളിയും സംബന്ധിച്ച് അവര്‍ ജാഗരൂകരായിരിക്കുന്നു. റെയില്‍പ്പാളത്തെ അഭിന ന്ദിക്കുകയും മിനുക്കി സൂക്ഷിക്കുകയും ചെയ്യുന്നവരാണവര്‍. എങ്കിലും തങ്ങള്‍ പരിശുദ്ധാത്മനിറവു പ്രാപിക്കേണ്ടതാവശ്യമാണെന്നത് അവര്‍ അംഗീകരിക്കുന്നില്ല. തങ്ങളുടെ ഉപദേശസംഹിതയെ അവര്‍ അക്ഷരം പ്രതി പാലിക്കുന്നു. അവരുടെ റെയില്‍പ്പാളം നേര്‍പാതയില്‍ത്തന്നെ. എങ്കിലും എന്‍ജിനെ മുമ്പോട്ടു തള്ളി വിടുവാനാവശ്യമായ ആവിയുടെ ശക്തി അവര്‍ക്കില്ല. തങ്ങളുടെ ഉപദേശങ്ങള്‍ 100 ശതമാനവും ശരിയെ ങ്കിലും മരവിച്ച ഒരു മൃതാവസ്ഥയിലാണവര്‍ അകപ്പെട്ടിരിക്കുന്നത്.

ഈ രണ്ടു പരകോടികളില്‍നിന്നും നമുക്ക് ഒഴിഞ്ഞിരിക്കാം.

നമ്മുടെ അറിവിന്റെ പരിമിതി

മൂന്നാമതായി നാം മനസ്സിലാക്കേണ്ട കാര്യം നമ്മില്‍ ഏറ്റവും ജ്ഞാനികളായവര്‍ പോലും പരിശുദ്ധാത്മാവിനെയും അവിടുത്തെ പ്രവര്‍ത്തനത്തെയും പറ്റിയുള്ള എല്ലാ കാര്യങ്ങളെയും അറിയുന്നില്ല എന്നതാണ്. പരിശുദ്ധാത്മാവിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സകല ഉത്തരങ്ങളും തങ്ങള്‍ക്കറിയാമെന്ന ഒരു ധാരണ നല്‍കുന്നവ രാണ് ചില ക്രിസ്ത്യാനികള്‍. ഈ വിഷയത്തെക്കുറിച്ചുള്ള ബൈബി ളിന്റെ ഉപദേശത്തെ അപഗ്രഥിച്ച് ഓരോ വാക്യവും വകതിരിച്ചു വച്ചിട്ടു ള്ളവരാണ് അവര്‍. അത്തരക്കാരെപ്പറ്റി ഞാന്‍ അത്യന്തം മുന്‍കരുത ലുള്ളവനാണ്. എന്തെന്നാല്‍ അവരുടെ മാര്‍ഗ്ഗം തെറ്റാണെന്ന് എനി ക്കറിയാം. നാം എല്ലാമറിയുന്നില്ല. ഭാഗികമായി മാത്രമേ നാം അറിയു ന്നുള്ളു, പ്രത്യേകിച്ചും പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെ സംബന്ധിച്ച കാര്യത്തില്‍. നമ്മുടെ പരിമിതവും പാപപങ്കിലവുമായ മനസ്സുകള്‍ക്ക് പരിശുദ്ധാത്മാവായ ദൈവത്തിന്റെ മഹത്വവും അപ്രമേയതയും ഗ്രഹി പ്പാന്‍ കഴിവില്ല എന്നു നാം സമ്മതിക്കേണ്ടത് ആവശ്യമത്രേ.

നാം എല്ലാം അറിയുന്നില്ല. ഇപ്രകാരം പറയേണ്ട ഒരു ഘട്ടത്തിലേക്ക് നാമെല്ലാവരും വന്നുചേരുന്നു: ”കര്‍ത്താവായ ദൈവമേ, ഇത്രമാത്രമേ എനിക്ക് അറിവുള്ളു. ഇതിനപ്പുറം എനിക്കറിവില്ലാത്തതായി വളരെയ ധികം കാര്യങ്ങളുണ്ട്. സത്യത്തിന്റെ ഇങ്ങേ പരിധിയില്‍ ഇതാ ഞാന്‍ വന്നെത്തിയിരിക്കുന്നു.” ഇയ്യോബ് പറഞ്ഞത് ഓര്‍ക്കുക: ”ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടി ട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടി മുഴക്കമോ ആര്‍ ഗ്രഹിക്കും?” (ഇയ്യോ. 26:14).

ബൈബിള്‍ നമുക്ക് വ്യക്തമായ ബോധനം നല്‍കാത്തവയും പരിശു ദ്ധാത്മാവിനെ സംബന്ധിച്ചവയുമായ കാര്യങ്ങളില്‍ ജഡികമായ വളരെ യധികം സ്വമതശാഠ്യങ്ങളില്‍നിന്നും ഇത്തരമൊരു മനോഭാവം നമ്മെ രക്ഷിക്കും. പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെപ്പറ്റി നാമുമായി അഭി പ്രായൈക്യമില്ലാത്ത മറ്റുള്ളവരോട് വളരെയധികം സഹിഷ്ണുത കാണിക്കുവാന്‍ അതു നമ്മെ സഹായിക്കയും ചെയ്യും. അവര്‍ പറയു ന്നതു തെറ്റായിരിക്കാം. നാം പറയുന്നതും അതുപോലെതന്നെ ആയെ ന്നുവരാം. തിരുവചനത്തില്‍ വ്യക്തമായിപ്പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നമ്മുടെ ബോധനത്തിനുവേണ്ടിയുള്ളവയാണ്. അതിനപ്പുറമുള്ള കാര്യ ങ്ങളെപ്പറ്റി നാം ഊഹാപോഹം നടത്തുന്നതു ശരിയല്ല (ആവര്‍. 24:24).

കുറുക്കുവഴികള്‍ ഒന്നുമില്ല

നാലാമതായി ആത്മനിറവിന്‍ ജീവിതത്തിലേക്കു നയിക്കുന്ന കുറു ക്കുവഴികള്‍ ഒന്നുമില്ലെന്ന് നാം മനസ്സിലാക്കുക. വിജയത്തെപ്പറ്റി ഉറപ്പു നല്‍കുന്ന എളുപ്പവഴിയിലുള്ള യാതൊരു സൂത്രവാക്യവും ഇല്ലതന്നെ. കഠിനമായ കായികാധ്വാനത്തിന്റെ സ്ഥാനത്ത് ഒരു ബട്ടനമര്‍ത്തുന്ന സമ്പ്രദായം സ്ഥലം പിടിച്ചിട്ടുള്ളതും എളുപ്പവും സുഖകരവുമായ വഴി കളെ മനുഷ്യര്‍ ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നതുമായ നമ്മുടെ കാല ഘട്ടത്തില്‍ അത്തരമൊരു സമീപനം ആത്മീയകാര്യങ്ങളിലും സ്വീകരി ക്കുവാന്‍ ക്രിസ്ത്യാനികള്‍ക്കും പ്രേരണയുണ്ടാവാം. അതിന്റെ ഫല മായി പരിശുദ്ധാത്മനിറവു പ്രാപിക്കുവാന്‍ എളുപ്പമുള്ള എന്തെങ്കിലും മാര്‍ഗ്ഗമുണ്ടാവണമെന്ന് നാം ഭ്രമിച്ചെന്നും വരാം. ”ഒന്നാം പടി, രണ്ടാം പടി, മൂന്നാം പടി – ഇതാ നോക്കൂ, നാം നിറവു പ്രാപിച്ചിരിക്കുന്നു!” ഇത്തരത്തിലുള്ള ഒരു സൂത്രവാക്യവും ബൈബിളില്‍ നാം കണ്ടെത്തു ന്നില്ല. ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള പരിശുദ്ധാത്മവ്യാപാരങ്ങളെ ഏതാനും സൂത്രവാക്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെതിരേ നാം ജാഗ്രത പാലിക്കണം. പരിശുദ്ധാത്മനിറവ് ഒരു യാന്ത്രികസിദ്ധിയല്ല; അതൊരു ജീവിതസിദ്ധിയാണ്. ആത്മീയജീവിതത്തെ സൂത്രവാക്യ ങ്ങളിലൂടെ വെളിപ്പെടുത്തുക സാധ്യമല്ല.

നിങ്ങള്‍ നിറവു പ്രാപിച്ചിരിക്കുന്നുവെന്ന് പ്രശംസിക്കരുത്

അഞ്ചാമതായി നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം. പുതിയനിയമത്തില്‍ ചില ആളുകളെക്കുറിച്ച് അവര്‍ പരിശുദ്ധാത്മാവു നിറഞ്ഞവരായിത്തീര്‍ ന്നതായി നാം വായിക്കുന്നുണ്ടെങ്കിലും (അപ്പോ. 6:5;11:24) യാതൊരു മനുഷ്യനും താന്‍ ആത്മനിറവു പ്രാപിച്ചിരിക്കുന്നുവെന്ന് സാക്ഷ്യം പറ ഞ്ഞിട്ടില്ല.

ഇവിടെ ഞാന്‍ പരിശുദ്ധാത്മസ്‌നാനത്തെപ്പറ്റി (അഥവാ ചില വേദ ഭാഗങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ ആത്മാവിനെ പ്രാപിച്ചതിനെപ്പറ്റി) യല്ല പരാമര്‍ശിക്കുന്നത്. പരിശുദ്ധാത്മനിറവു പ്രാപിക്കുന്നതിന്റെ ഒരു പ്രാരംഭാനുഭവമാണത്. താന്‍ ആത്മാവിനെ പ്രാപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന ഈ കാര്യത്തില്‍ ഓരോ വിശ്വാസിക്കും സാക്ഷ്യം ഉണ്ടായിരി ക്കണമെന്ന് അപ്പോസ്തലന്മാര്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ എഫേ. 5:18-ല്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചിരുന്ന എഫേസ്യ ക്രിസ്ത്യാനികളെ നിരന്തരമായി ആത്മാവിനാല്‍ നിറയപ്പെടു ന്നവരായിത്തീരുവാന്‍ (ആക്ഷരിക തര്‍ജ്ജമയനുസരിച്ച്) പൗലൊസ് പ്രബോധിപ്പിക്കുകയുണ്ടായി. ഈ നിരന്തരമായ നിറവില്‍, ആത്മാവില്‍ നടക്കുന്ന ആളുകളെ ആത്മനിറവു പ്രാപിച്ച സ്ത്രീപുരുഷന്മാരെന്ന് വിളിക്കുവാന്‍ സാധിക്കും. എന്നാല്‍ ഇത് നാം സാക്ഷ്യം പറയേണ്ട ഒരു കാര്യമല്ല, മറ്റുള്ളവര്‍ നിരീക്ഷിച്ചറിയേണ്ട ഒരു വസ്തുതയാണ്. മോശയുടെ മുഖം ദൈവതേജസ്സുകൊണ്ട് പ്രകാശിച്ചപ്പോള്‍ മറ്റുള്ളവര്‍ അതു കണ്ടു; എന്നാല്‍ അദ്ദേഹം അത് അറിഞ്ഞില്ലതാനും (പുറ. 34:29,30).

ആത്മാവിനാല്‍ നിറയുക എന്നതിന്റെ അര്‍ത്ഥം ക്രിസ്തുവിന്റെ ആത്മാവിനാല്‍ നിറയുക എന്നാണ്. നമ്മുടെ സ്വഭാവത്തിലെ ക്രിസ്തു തുല്യതയുടെ ഫലങ്ങള്‍ നിമിത്തമാണ് നാം ആത്മനിറവുള്ളവരാ ണെന്ന് മറ്റുള്ളവര്‍ അറിയുന്നത്. ഇതേപ്പറ്റി സാക്ഷ്യം പറയേണ്ട ഒരാവശ്യവുമില്ല. എന്തെന്നാല്‍ നമ്മുടെ വാക്കുകളെക്കാള്‍ ഉച്ചത്തില്‍ നമ്മുടെ ജീവിതം തന്നെ സംസാരിക്കും.

പൗലൊസിന്റെ ദൃഷ്ടാന്തം

ഒരു പക്ഷേ ഗലാ. 2:20-ല്‍ പൗലൊസ് വരച്ചിട്ടുള്ളതിനെക്കാള്‍ അധികം വ്യക്തതയോടുള്ള ആത്മനിറവിന്‍ ജീവിതത്തിന്റെ ഒരു ചിത്രം വേറേ ഉണ്ടാവുകയില്ല: ”ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരി ക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവി ക്കുന്നു.” യേശുവിന്റെ ജീവിതം നമ്മില്‍ പുനരാവിഷ്‌കരിക്കുവാനല്ലെ ങ്കില്‍ പിന്നെ മറ്റെന്തിനാണ് പരിശുദ്ധാത്മനിറവിന്റെ ആവശ്യം? അതി നാല്‍ ഏതൊരളവില്‍ നമ്മുടെ സ്വയജീവിതം ക്രൂശിക്കപ്പെടുകയും ക്രിസ്തുവിന്റെ ജീവിതം നമ്മില്‍ വെളിപ്പെടുകയും ചെയ്യുന്നുവോ അതാണ് പരിശുദ്ധാത്മപൂര്‍ണ്ണത നാം അനുഭവമാക്കുന്നതിന്റെ യഥാര്‍ത്ഥ അളവ്.

ഗലാത്യയിലുള്ള ക്രിസ്ത്യാനികളോട് പൗലൊസ് പറഞ്ഞു: ”സഹോദരന്മാരേ,…. നിങ്ങളും എന്നെപ്പോലെ ആകുവിന്‍ എന്നു ഞാന്‍ നിങ്ങ ളോട് അപേക്ഷിക്കുന്നു.” തന്റെ ദൃഷ്ടാന്തം മറ്റുള്ളവര്‍ പിന്തുടരണ മെന്ന് അപേക്ഷിക്കുവാന്‍ കഴിവുള്ള ഒരുവനായിരുന്നു പൗലൊസ്. ”എന്നെ നോക്കേണ്ടാ, ക്രിസ്തുവിനെ നോക്കിക്കൊള്‍വിന്‍” എന്നു പറയേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം വീണ്ടും മറ്റുള്ളവരോട് തന്റെ ജീവിതദൃഷ്ടാന്തം നോക്കുവാനും താന്‍ ക്രിസ്തു വിനെ പിന്തുടരുന്നതുപോലെ, തന്നെ പിന്തുടരുവാനും ആവശ്യപ്പെട്ടി രുന്നു (1 കൊരി. 4:16;ഫിലി. 3:17). താന്‍ ചങ്ങലയിലായിരുന്നപ്പോള്‍ തന്നെ അഗ്രിപ്പാ രാജാവിനോട്: ”നിങ്ങള്‍ക്കു ലോകത്തില്‍ എന്തെല്ലാം ഉണ്ടെങ്കില്‍ത്തന്നെയും അല്ലയോ രാജാവേ, അങ്ങ് (ആത്മീയമായി) എന്നെപ്പോലെയാകണമെന്നു മാത്രം ഞാന്‍ ആഗ്രഹിക്കുന്നു” (അപ്പോ. 26:29). അദ്ദേഹം ആത്മപ്രശംസ ചെയ്കയായിരുന്നില്ല. എന്തെന്നാല്‍ മറ്റൊരിടത്ത് ”ഞാന്‍ ആകുന്നതു ദൈവകൃപയാല്‍ ആകുന്നു” എന്ന് അദ്ദേഹം പറയുന്നുണ്ട് (1 കൊരി. 15:10).

അതിനാല്‍ ക്രിസ്തുജീവിതത്തിന്റെ (അതായത് ക്രിസ്തു ഒരുവ നില്‍ വസിക്കുമ്പോള്‍ ഉണ്ടാകുന്ന ജീവിതത്തിന്റെ) ചില സവിശേഷ തകള്‍ കണ്ടെത്തുവാനായി നമുക്ക് അപ്പോസ്തലനായ പൗലൊസിന്റെ ജീവിതത്തെയും ശുശ്രൂഷയെയും പരിശോധിക്കാം. ഇവിടെ ഉപയോ ഗിച്ച ”ഞാന്‍ ആകുന്നു” എന്ന അതേ പദപ്രയോഗം ഉപയോഗിച്ച് തന്റെ ജീവിതത്തെയും ശുശ്രൂഷയെയും പൗലൊസ് വിവരിക്കുന്ന എട്ടു വേദ ഭാഗങ്ങളെപ്പറ്റി നമുക്കു ചിന്തിക്കാം.

ആദ്യം നാം ആത്മനിറവുള്ള സേവനത്തിന്റെ സവിശേഷതകളും അനന്തരം ആത്മനിറവുള്ള ജീവിതത്തിന്റെ സവിശേഷതകളുമാ യിരിക്കും ചിന്തിക്കുന്നത്.

ആത്മനിറവുള്ള ശുശ്രൂഷ

അപ്പോസ്തലനായ പൗലൊസിന്റെ വാക്കുകളില്‍നിന്ന് ഞാന്‍ ചൂണ്ടിക്കാണിക്കുവാനാഗ്രഹിക്കുന്ന നാലു കാര്യങ്ങള്‍ ഉണ്ട്.

സ്‌നേഹം മൂലം അടിമ

ഒന്നാമതായി ആത്മനിറവുള്ള ശുശ്രൂഷ സ്‌നേഹം മൂലം അടിമയായി ത്തീര്‍ന്ന ഒരുവന്റെ ശുശ്രൂഷയാണ്. അപ്പോ. 27:23-ല്‍ പൗലോസ് പറയുന്നു: ”എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവം” (The God whose I am and whom I serve- ആക്ഷരിക തര്‍ജ്ജമ: ഞാന്‍ ആരുടെ വകയാണോ, ആരെ ഞാന്‍ സേവിക്കുന്നുവോ, ആ ദൈവം). തന്റെ ദൈവത്തിന് സ്‌നേഹം മൂലം അടിമയായിത്തീര്‍ന്ന ഒരുവനായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിന്മേല്‍ തനിക്ക് ഒരവകാ ശവും അദ്ദേഹം ശേഷിപ്പിച്ചില്ല. തന്റെ യജമാനനുവേണ്ടി സകലവും അദ്ദേഹം വിട്ടുകൊടുത്തിരുന്നു.

നമ്മുടെ സമര്‍പ്പണത്തിന്റെ ശരിയായ ഏക അടിസ്ഥാനം ഒന്നാമ തായിത്തന്നെ നാം പൂര്‍ണ്ണമായും അവിടുത്തെ വകയാണെന്നുള്ള വസ്തുതയാണ്. ദൈവം നമുക്കുവേണ്ടി ചെയ്തതിനെക്കുറിച്ചുള്ള നന്ദി യാല്‍ നമ്മെത്തന്നെ ദൈവത്തിനായിക്കൊടുക്കുക എന്നത് അതില്‍ ത്തന്നെ നല്ലതാണെങ്കിലും ക്രിസ്തീയ സമര്‍പ്പണത്തിന്റെ ശരിയായ അടിസ്ഥാനം അതല്ല. കര്‍ത്താവിനുവേണ്ടിയുള്ള നമ്മുടെ ശുശ്രൂഷ യില്‍ ക്രിസ്തുവിനോടുള്ള സ്‌നേഹം നമ്മുടെ പ്രേരകശക്തിയാവാം. എന്നാല്‍ നമ്മുടെ ജീവിതത്തെ ദൈവത്തിനായി നാം സമര്‍പ്പിക്കുന്ന തിന്റെ അടിസ്ഥാനം ക്രൂശിന്മേല്‍ അവിടുന്നു നമ്മെ വിലയ്ക്കു വാങ്ങി എന്നതാണ്. അതിനാല്‍ ഇപ്പോള്‍ നാം ദൈവത്തിന്റെ തന്നെ വകയാണ്. നമുക്ക് നമ്മുടെമേല്‍ ഒരവകാശവും ഇല്ല.

തന്മൂലം ഒരു വ്യക്തി തന്റെ മുഴുവന്‍ ജീവിതവും ദൈവത്തിനായി നല്‍കുമ്പോള്‍ അയാള്‍ ദൈവത്തോട് ഒരു വലിയ ഔദാര്യം കാട്ടുക യല്ല ചെയ്യുന്നത്. ഒരിക്കലുമല്ല. താന്‍ ദൈവത്തില്‍നിന്ന് അപഹരിച്ചെടു ത്തത് അവിടുത്തേക്കു മടക്കിക്കൊടുക്കുക മാത്രമേ അയാള്‍ ചെയ്യു ന്നുള്ളു. ഒരുത്തന്റെ കുറെ പണം ഞാന്‍ മോഷ്ടിക്കുകയും പിന്നീട് കുറ്റബോധമുണ്ടായിട്ട് അത് അയാള്‍ക്ക് മടക്കിക്കൊടുക്കുകയും ചെയ്യു ന്നുവെങ്കില്‍ ഞാന്‍ ആ മനുഷ്യന് ഒരു ഔദാര്യം കാണിക്കുകയല്ല ചെയ്യുന്നത്. കുറ്റബോധമുണ്ടായ ഒരു മോഷ്ടാവെന്ന നിലയില്‍ ഞാന്‍ അയാളുടെ അടുക്കല്‍ ചെല്ലും. നമ്മുടെ ജീവിതം ദൈവത്തിനായി നല്‍കുവാന്‍ നാം അവിടുത്തെ സന്നിധിയില്‍ ചെല്ലുമ്പോള്‍ നമുക്കുണ്ടാ യിരിക്കേണ്ട ശരിയായ മനോഭാവം ഇതുമാത്രമാണ്. ദൈവം നമ്മെ വിലയ്ക്കുവാങ്ങിയിരിക്കുന്നു. അതു നാം അംഗീകരിക്കുമ്പോള്‍ സമര്‍പ്പണത്തിന്റെ ശരിയായ അടിസ്ഥാനത്തില്‍ നാം വന്നെത്തുന്നു.

സ്‌നേഹം മൂലം യേശുക്രിസ്തുവിന്റെ അടിമയായിത്തീര്‍ന്ന ഒരുവനായിരുന്നു പൗലൊസ്. തന്റെ സേവനത്തിന്റെ ഏഴാം വര്‍ഷത്തില്‍ സ്വതന്ത്രനായിത്തീരാന്‍ കഴിഞ്ഞിട്ടും യജമാനനെ സ്‌നേഹിക്കുകമൂലം ആ സേവനത്തില്‍ തന്നെ തുടരുവാനാഗ്രഹിക്കുന്ന എബ്രായ അടിമയെ പ്പോലെ (പുറ. 21:1-6) പൗലൊസ് തന്റെ കര്‍ത്താവിനെ സേവിച്ചു. അദ്ദേഹം ശമ്പളത്തിനുവേണ്ടി യജമാനനെ സേവിക്കുന്ന കൂലിവേല ക്കാരനെപ്പോലെയല്ലായിരുന്നു. മറിച്ച്, സ്വന്തമായി ഒരവകാശവു മില്ലാത്ത ആജന്മദാസനായ അടിമയെപ്പോലെയായിരുന്നു അദ്ദേഹം. ഇപ്രകാരം സ്‌നേഹത്താല്‍ അടിമയായിരിക്കുന്ന ഒരുവന്റെ ശുശ്രൂഷയെ താഴെക്കൊടുക്കുന്ന കവിത സുന്ദരമായി ചിത്രീകരിക്കുന്നു:



ഞാന്‍ ഒരടിമ മാത്രം
എനിക്കു എന്റേതായ ഒരു സ്വാതന്ത്ര്യമില്ല
ഏറ്റവും ചെറിയ കാര്യംപോലും എനിക്കു തെരഞ്ഞെടുക്കാന്‍ സാധ്യമല്ല
സ്വന്തവഴി തെരഞ്ഞെടുക്കാനും എനിക്കു സാധ്യമല്ല
ഞാന്‍ ഒരടിമ,
യജമാനന്റെ ആജ്ഞയനുസരിപ്പാന്‍ നിയുക്തന്‍.
രാത്രിയോ പകലോ അവിടുത്തേക്ക് എന്നെ വിളിക്കാം
ഞാന്‍ ഒരു കൂലിക്കാരനായിരുന്നെങ്കില്‍ കൂലിയവകാശപ്പെടാ മായിരുന്നു;
എന്തായാലും എപ്പോഴെങ്കിലും സ്വതന്ത്രനാവാമായിരുന്നു.
എന്നാല്‍ എന്നെയോ വിലയ്ക്കു വാങ്ങിയിരിക്കുന്നു.
രക്തമാണു എനിക്കുവേണ്ടി യജമാനന്‍ നല്‍കിയ വില.
അതിനാല്‍ ഞാനിപ്പോള്‍ അവിടുത്തെ അടിമ,
എന്നേക്കും അടിമ തന്നെ.
അവിടുന്നെന്നെ ഇങ്ങോട്ടുകൊണ്ടുപോകും, അങ്ങോട്ടും കൊണ്ടു പോകും.
ഞാന്‍ എന്തുചെയ്യണമെന്ന് അവിടുന്നു കല്പിക്കും.
ഞാന്‍ അനുസരിക്കും, അത്രമാത്രം.
ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിക്കയും ചെയ്യുന്നു.

സ്‌നേഹം മൂലം അടിമയായിത്തീര്‍ന്ന ഒരുവന്റെ സ്ഥിതി ഇതാണ്. ഇപ്രകാരം തനിക്കു കീഴ്‌പ്പെട്ടിട്ടുള്ളവര്‍ക്കുവേണ്ടി ദൈവം നോക്കി ക്കൊണ്ടിരിക്കുന്നു. തങ്ങള്‍ എന്തുചെയ്യണമെന്ന് അവിടുന്നു തങ്ങള്‍ക്കു കാണിച്ചുതരുവാന്‍വേണ്ടി അവര്‍ എപ്പോഴും അവിടുത്തെ മുഖത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ദൈവത്തിനുവേണ്ടി തങ്ങള്‍ ചെയ്യണമെന്നു തങ്ങള്‍ക്കു തോന്നുന്ന കാര്യത്തില്‍ മുഴുകിയിരിക്കുന്നവരല്ല അവര്‍. തനിക്കു തോന്നുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടു ചുറ്റിനടക്കുന്നവനല്ല ഒരടിമ. ഒരിക്കലുമല്ല. അടിമ ചോദിക്കും: ”യജമാനനേ, ഞാന്‍ എന്തു ചെയ്യണമെന്നാണ് അവിടുത്തെ ആഗ്രഹം?” യജമാനന്‍ കല്പിക്കുന്നത് അവന്‍ ചെയ്യും. ബൈബിള്‍ പറയുന്നു, ”ഒരു ഭൃത്യനെ സംബന്ധി ച്ചിടത്തോളം ഏറ്റവും മുഖ്യമായ കാര്യം അവന്റെ യജമാനന്‍ ആവശ്യ പ്പെടുന്ന ജോലി അതേപടി ചെയ്യുക എന്നതാണ്” (1 കൊരി. 4:2 ലിവിംഗ്).

കര്‍ത്താവു ഇപ്രകാരം കല്പിക്കുന്നു:

എന്റെ കൈയുടെ സംജ്ഞ, എന്റെ കണ്ണ് എന്തു കല്പിക്കുന്നു വെന്നതു നോക്കിയിരിക്കുന്ന ഒരുവനെയാണു ഞാന്‍ അന്വേഷിക്കുന്നത്.

ഞാന്‍ നല്‍കുന്ന ജോലി എനിക്കിഷ്ടമായ വിധത്തില്‍ ചെയ്യുന്ന ഒരുവന്‍. ഞാന്‍ നല്‍കാത്ത ജോലി വിട്ടുകളയുന്ന ഒരുവന്‍.

ഇപ്രകാരമുള്ള ഒരുവനെ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ ഹാ! അതെനിക്കു നല്‍കുന്ന സന്തോഷം എത്ര വലുത്!

എന്റെ ഹിതം മുഴുവന്‍ ചെയ്യുന്ന ഒരുവന്‍, തന്റെ യജമാനന്റെ മനസ്സറിയുവാന്‍ ജാഗരൂകനായ ഒരുവന്‍.

ഒരിക്കല്‍ ദൈവം ഇപ്രകാരം അരുളിച്ചെയ്തു: ”ഒരു പുരുഷനെ ഞാന്‍ അന്വേഷിച്ചു; ആരെയും കണ്ടില്ല താനും” (യെഹെ. 22:30). ഇന്നു സ്‌നേഹത്താല്‍ അടിമയായിത്തീരുന്നവര്‍ക്കായി അവിടുന്നു കാത്തിരി ക്കുന്നു. എങ്കിലും വളരെവളരെ ചുരുക്കം പേരെ മാത്രമേ കണ്ടെത്തു വാന്‍ കഴിയുന്നുള്ളു.

വികാരാവേശമല്ല, സുവിശേഷവ്യഗ്രതയാണാവശ്യം

രണ്ടാമതായി ആത്മപൂര്‍ണ്ണമായ സേവനം മറ്റുള്ളവരോടുള്ള തന്റെ കടപ്പാടു അറിയുന്ന ഒരു സേവനമാണ്. ”യവനന്മാര്‍ക്കും (പരിഷ്‌കൃ തര്‍ക്കും) ബര്‍ബ്ബരന്മാര്‍ക്കും (അപരിഷ്‌കൃതര്‍ക്കും) ഞാന്‍ കടക്കാര നാണ്” (റോമര്‍ 1:14) എന്നു പൗലൊസ് പറഞ്ഞു. ലോകവുമായി പങ്കു വയ്‌ക്കേണ്ടതിനു ദൈവം നമുക്കൊരു നിക്ഷേപം നല്‍കിയിരിക്കുന്നു. വിവിധ ആളുകള്‍ക്കു നല്‍കുവാനുള്ള പണവും മണിയോഡര്‍കളും ബാഗില്‍ നിറച്ചുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണത്തിനായി പുറപ്പെടുന്ന പോസ്റ്റുമാന്മാരെപ്പോലെയാണു നാം. ഓരോരുത്തര്‍ക്കും കൊടുക്കാനുള്ളത് എത്തിച്ചുകൊടുക്കുന്നതുവരെയും ഒരു പോസ്റ്റു മാന്‍ അവര്‍ക്കു കടക്കാരനായിട്ടാണു കഴിയുന്നത്. അയാളുടെ സഞ്ചി യില്‍ ആയിരക്കണക്കിനു രൂപ ഉണ്ടായിരിക്കാം. എന്നാല്‍ അതില്‍ ഒരു പൈസപോലും അയാള്‍ക്കുള്ളതല്ല. അയാള്‍ ഒരു കടക്കാരനാണ്.

ദൈവം സുവിശേഷത്തിന്റെ സന്ദേശം തന്റെ പക്കല്‍ ഏല്‍പിച്ച പ്പോള്‍ അപ്പോസ്തലന്‍ തനിക്ക് അപ്രകാരമുള്ള ഒരു കടപ്പാടുള്ളതായി മനസ്സിലാക്കി. അത് മറ്റുള്ളവര്‍ക്ക് ഏല്‍പിച്ചുകൊടുക്കേണ്ടതാണ് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. രക്ഷയുടെ സന്ദേശം മറ്റുള്ളവര്‍ക്കു നല്‍കുന്നതുവരെയും താന്‍ അവര്‍ക്കു കടക്കാരനാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ സുവാര്‍ത്ത പ്രസംഗിക്കുവാനായി ഇരുപത്തിയഞ്ചു വര്‍ഷം ചെലവാക്കിയതിനുശേഷവും താന്‍ ഒരു കടക്കാരനാണെന്ന് പൗലൊസ് പറയുന്നു. റോമിലുള്ള ജനങ്ങളോടുള്ള തന്റെ കടപ്പാടു തീര്‍ക്കുവാനായി താന്‍ ഇപ്പോള്‍ റോമിലേക്കുവരുവാന്‍ സന്നദ്ധനാ ണെന്ന് അദ്ദേഹം എഴുതുന്നു. റോമര്‍ 1:14-16 വാക്യങ്ങളില്‍ പൗലൊസ് പറയുന്ന മൂന്നു ”ഞാന്‍ ആകുന്നു” എന്ന പ്രസ്താവനകള്‍ ശ്രദ്ധിക്കുക: ”ഞാന്‍ കടക്കാരനാകുന്നു”, ”ഞാന്‍ ഒരുങ്ങിയിരിക്കുന്നു”, ”ഞാന്‍ ലജ്ജിക്കുന്നില്ല.” (ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ മൂന്നിലും ‘I am’ ‘ഞാന്‍ ആകുന്നു’എന്ന വാക്കുകള്‍ ഉണ്ട്.)

ആത്മാവുനിറഞ്ഞ സേവനം പുറത്തേക്കുകൊടുക്കുന്ന ഒന്നാണ്. മറ്റുള്ളവരോടുള്ള തന്റെ കടപ്പാടു ഗ്രഹിച്ചിട്ട് ആ കടം തീര്‍ക്കുവാന്‍ എപ്പോഴും അത് ഒരുങ്ങിയിരിക്കുന്നു. ആത്മനിറവിന്റെയും ക്രിസ്തു ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും ലക്ഷണം ആവേശഭരിതമായ വികാരാനുഭൂതിയിലല്ല, ഹൃദയത്തിലുള്ള ഒരു വ്യഗ്രതയിലാണ്. ആ വ്യഗ്രത (passion) ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കും:

ഞാന്‍ നിന്റെ അടിമയാണ്, ആജന്മദാസനാണ്; ഉള്ളിലെ ഈ ഉല്‍ക്കടപ്രേരണയില്‍നിന്ന് ഒരിക്കലും ഞാന്‍ വിട്ടുമാറുകയില്ല. മനുഷ്യപാപത്തിനു ലഭിച്ച ക്ഷമയുടെ ഈ അദ്ഭുതസന്ദേശം
വര്‍ഗ്ഗത്തില്‍നിന്നു വര്‍ഗ്ഗത്തിലേക്കും രാജ്യത്തുനിന്നു രാജ്യത്തേക്കും വ്യാപിക്കുവാനുള്ള ഈ പ്രേരണതന്നെ. മനുഷ്യാത്മാക്കളെ എനിക്കു നല്‍കുക; അല്ലാഞ്ഞാല്‍ ഞാന്‍ മരിക്കും. വില കണക്കാക്കാത്ത ആ സ്‌നേഹം എനിക്കു നല്‍കുക. എല്ലാ അതിര്‍ത്തികളെയും അതിലംഘിക്കുവാനുള്ള വിശ്വാസവും നഷ്ടമായിപ്പോയവരെ വീട്ടില്‍ തിരിച്ചുകൊണ്ടുവരുന്നതിന്റെ സന്തോഷവും എനിക്കു നല്‍കിയാലും.

അതേ, ആത്മപൂര്‍ണ്ണമായ സേവനത്തിന് ഒരു സുവിശേഷവ്യാപന വ്യഗ്രതയുണ്ട്; അത് എപ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരുടെ ആവശ്യമോര്‍ത്ത് അതു ഭാരപ്പെടുന്നു. സ്വന്തം സംതൃ പ്തിയെ അതു പരിഗണിക്കുന്നില്ല. ക്രിസ്തു തന്നെയും ഒരിക്കലും തന്നെത്തന്നെ സംതൃപ്തനാക്കുവാന്‍ ആഗ്രഹിച്ചില്ല (റോമര്‍ 15:3).

പരിശുദ്ധാത്മാവിന്റെ നിറവും അവിടുത്തെ കൃപാവരങ്ങളും നമ്മുടെ വൈകാരിക സംതൃപ്തിക്കുവേണ്ടിമാത്രമല്ല നല്‍കപ്പെടുന്നതെന്ന കാര്യം നമ്മുടെ ഈ കാലഘട്ടത്തില്‍ ഊന്നിപ്പറയേണ്ടത് ആവശ്യമാ യിരിക്കുന്നു. അതിലുമപ്പുറം പ്രധാനമായ കാര്യമിതാണ്: മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനായിട്ടല്ല അതു നല്‍കപ്പെടുന്നത്. നാം ആത്മീയപക്വതയുള്ളവരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ നാം ആകുമ്പോള്‍ നമ്മുടെ വ്യഗ്രത വികാരാവേശമോ പ്രദര്‍ശനപരതയോ അല്ല, പിന്നെയോ സുവിശേഷതീക്ഷ്ണതയാണ്.

വികാരപ്രകടനത്തില്‍ ആപല്‍സാധ്യതയുണ്ട്. ചില ആപത്തുകള്‍ താഴെപ്പറയുന്നവയാണ്.

വികാരപ്രകടനത്തെ നാം മുഖ്യമായിപ്പരിഗണിക്കുന്നപക്ഷം പാട്ടി ന്റെയും പ്രാര്‍ത്ഥനയുടെയും വികാരാവേശം ഒരു നിശ്ചിതപരിധിയിലെ ത്തുമ്പോഴും ശബ്ദബാഹുല്യം ഉച്ചസ്ഥായിയില്‍ പ്രവേശിക്കുമ്പോഴും മാത്രമാണ് ദൈവസാന്നിധ്യം നമ്മുടെ മധ്യേ ഉള്ളതെന്നു നമുക്കു തോന്നിപ്പോകും. അപ്പോള്‍ നാം വിശ്വാസത്താലല്ല, വികാരത്താലത്രേ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നത്. നാം ഒട്ടുമേ അറിയാതെതന്നെ ദൈവ ത്തെക്കാളധികം നമ്മുടെ വികാരങ്ങളെത്തന്നെ ആരാധിക്കുന്നവരായി ത്തീരും.

വികാരപ്രകടനം നമ്മുടെ ചുറ്റുമുള്ള ലോകത്തിന്റെ മുമ്പില്‍ നമു ക്കുള്ള സാക്ഷ്യത്തിനും വിഘാതം സൃഷ്ടിക്കുന്നു. വികാരവിക്ഷു ബ്ധമായ ഒരു സഭായോഗത്തിലേക്ക് ഒരവിശ്വാസി കടന്നുവരുന്നപക്ഷം ആ സഭയിലുള്ളവര്‍ക്കെല്ലാം ഭ്രാന്തുള്ളതായി അയാള്‍ ചിന്തിക്കാനിട യാകുമെന്നു പൗലൊസ് നമുക്കു താക്കീതു നല്‍കുന്നു (1 കൊരി. 14:23). ദൈവം കലക്കത്തിന്റെ ദൈവമല്ല, പിന്നെയോ സുവ്യവസ്ഥയുടെ ദൈവ മാണ്. വികാരശീലരായ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിക്ഷോഭപൂര്‍ണ്ണ മായ പെരുമാറ്റം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണെന്ന് മറ്റുള്ളവര്‍ അംഗീകരിക്കാത്തതുകൊണ്ടുമാത്രം അവരെ അനാത്മീയരെന്നു മുദ്രയടിക്കുന്നു.

വികാരപ്രകടനം അനായാസമായിത്തന്നെ സേവനത്തിന്റെ ഒരു പകരവസ്തുവായിത്തീര്‍ന്നുപോകുവാനിടയുണ്ട്. യേശു പരിശുദ്ധാത്മ പൂര്‍ണ്ണനായിത്തീര്‍ന്നപ്പോള്‍ അവിടുന്നു ചെയ്തതുപോലെ നമ്മുടെ കര്‍മ്മശക്തി പ്രാഥമികമായി നന്മ ചെയ്തും മനുഷ്യരെ പിശാചിന്റെ അടിമത്തത്തില്‍നിന്നു വിടുവിച്ചുംകൊണ്ട് ചുറ്റിസഞ്ചരിക്കുന്നതിനായി വിനിയോഗിക്കപ്പെടണം (അപ്പോ. 10:38). വികാരപരമായ സംതൃപ്തിയാ യിരിക്കരുത് നമ്മുടെ പ്രാഥമികലക്ഷ്യം.

അയഥാര്‍ത്ഥമായ വൈകാരിക സംതൃപ്തി നല്‍കിയിട്ട് സാത്താനു നമ്മെ വഴിതെറ്റിക്കുവാനും കഴിയും. നിങ്ങള്‍ നിങ്ങളുടെ ഭാര്യയോടോ മറ്റൊരു വ്യക്തിയോടോ തെറ്റുചെയ്ത് അവരുടെ വികാരത്തെ മുറിപ്പെടു ത്തിയിട്ടുണ്ടെങ്കില്‍ ദൈവവുമായി നിങ്ങള്‍ക്കുള്ള കൂട്ടായ്മയെ നിങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു മുമ്പുതന്നെ ആ വ്യക്തിയോടു നിങ്ങള്‍ ക്ഷമാ പണം ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ വികാരാവേശ ത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒരു മീറ്റിംഗിലൂടെയോ ഒരന്യഭാഷാഭാഷണ ത്തിലൂടെയോ നിങ്ങള്‍ക്ക് നല്ല വൈകാരിക സംതൃപ്തി നല്‍കിയിട്ട്, വാസ്തവത്തില്‍ ദൈവവുമായിട്ടുള്ള കൂട്ടായ്മ നിങ്ങള്‍ക്ക് അസാധ്യ മായിരിക്കുമ്പോള്‍ തന്നെ, നിങ്ങള്‍ ആ കൂട്ടായ്മയിലാണെന്ന് നിങ്ങളെ വിശ്വസിപ്പിച്ചു വഞ്ചിക്കുവാന്‍ സാത്താനു കഴിയും. എന്നാല്‍ അപ്പോഴും നിങ്ങളുടെ ജീവിതത്തിലെ മുഖ്യപ്രശ്‌നം പരിഹരിക്കപ്പെടാതെ ശേഷി ക്കുകയാണ്. നിങ്ങള്‍ മുറിപ്പെടുത്തിയ ആ വ്യക്തിയോടു ക്ഷമ ചോദി ക്കുന്നതിനെക്കാള്‍ നിങ്ങള്‍ പോയി അന്യഭാഷയില്‍ സംസാരിക്കുന്ന താണ് കൂടുതല്‍ പ്രകടനാത്മകവും നിങ്ങള്‍ക്കു കുറവായി മാത്രം അപമാനം വരുത്തുന്നതും. എന്നാല്‍ നിങ്ങള്‍ ആദ്യം പോയി ക്ഷമ ചോദിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതു ചെയ്യാത്തപക്ഷം മായാസൃഷ്ടമായ ഒരു കപടവിശുദ്ധിയിലൂടെ സാത്താന്‍ നിങ്ങളെ വഞ്ചിച്ചിരിക്കുന്നു.

നമ്മുടെ വികാരങ്ങള്‍ക്കുള്ള വില ഇടിച്ചുകാണിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. ദൈവം നമ്മെ വികാരങ്ങളുള്ളവരായി സൃഷ്ടിച്ചു. നാം പാറകളെപ്പോലെയായിരിക്കണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആത്മനിറവുള്ള ശുശ്രൂഷ എപ്പോഴും മറ്റുള്ളവരിലേക്കു വ്യാപരിക്കുന്നതും മറ്റുള്ളവരോടുള്ള നമ്മുടെ കടപ്പാടിനെപ്പറ്റി ചിന്തി ക്കുന്നതുമാണെന്ന കാര്യം നമുക്കു മറക്കാതിരിക്കാം. വൈകാരിക തലത്തിലുള്ള അനുഭവംകൊണ്ടു സ്വയം സംതൃപ്തിയടയുന്ന ഒന്നല്ല അത്.

ഇതോടൊപ്പം രണ്ടു പ്രധാന വസ്തുതകള്‍ കൂടെ നാമോര്‍ക്കണം:

  1. വൈകാരികവിക്ഷോഭമുണ്ടായിരുന്ന ഒരു മീറ്റിംഗില്‍നിന്നും നമുക്കു ലഭിച്ച ഏതൊരനുഭവവും നാം സ്വയം സൃഷ്ടിച്ചതായിരി ക്കാനും ദൈവത്തില്‍നിന്നല്ലാതിരിക്കാനും സാധ്യതയുണ്ട്.
  2. ഒരു മനുഷ്യന് ആത്മനിയന്ത്രണം കൈവിട്ടുപോകുവാനിടയാക്കുന്ന ഏതൊരനുഭവവും തീര്‍ച്ചയായും ദൈവത്തില്‍നിന്നുള്ളതല്ല; കാരണം ആത്മാവിന്റെ ഫലം ആത്മനിയന്ത്രണമാണ്.


നാം നമ്മുടെ വികാരങ്ങളെ ആശ്രയിച്ചു ജീവിക്കണമെന്നു ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നില്ല. നാം വിശ്വാസത്താല്‍ ജീവിക്കണമെ ന്നാണ് അവിടുത്തെ ആഗ്രഹം. ഈ കാരണത്താലാണ് ചില സമയ ങ്ങളില്‍ ആത്മീയമായൊരു ശുഷ്‌കതയുടെ അനുഭവത്തില്‍ ജീവിക്കു വാന്‍ ദൈവം നമ്മെ അനുവദിക്കുന്നത്. അപ്രകാരം നമുക്കു തോന്നുന്ന ശുഷ്‌കതാബോധം എപ്പോഴും നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ ഒരു സൂചനയല്ല. പലപ്പോഴും അത് വികാരങ്ങളിന്മേലുള്ള നമ്മുടെ ആശ്രയത്തില്‍നിന്ന് നമ്മെ വിടുവിക്കുവാനുള്ള ദൈവത്തിന്റെ ശ്രമമായിരിക്കും.

ഈ കാലങ്ങളില്‍ നാം വളരെ കരുതലോടെ ജീവിക്കേണ്ടതാവശ്യ മാണ്. എന്തെന്നാല്‍ വികാരങ്ങള്‍ക്ക് ആവശ്യത്തിലധികം ഊന്നല്‍ കൊടുക്കുന്നതിന്റെ ഫലമായി സാത്താന്‍ ഇന്നു വളരെയാളുകളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. സാത്താന്റെ കെണികളില്‍നിന്നു വിടു തല്‍ നേടുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ക്രൈസ്തവജീവിത ത്തിന്റെ മനോഹാരിത സ്‌നേഹപൂര്‍ണ്ണവും മറ്റുള്ളവരെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ ഒരു ജീവിതത്തിലാണ് കാണപ്പെടുന്നതെന്നു നാമോര്‍ക്കണം.

മാനുഷികമായ അപര്യാപ്തത

മൂന്നാമതായി ആത്മനിറവുള്ള ശുശ്രൂഷ മാനുഷികമായ അപര്യാ പ്തതയെപ്പറ്റി ബോധമുള്ള ഒരു ശുശ്രൂഷയായിരിക്കും. 2 കൊരി. 10:1-ല്‍ പൗലൊസ് തന്നെപ്പറ്റിത്തന്നെ പറയുന്നത്, ”ഞാന്‍ നിങ്ങളുടെ മധ്യേ അയോഗ്യനാകുന്നു, അഥവാ മതിപ്പുളവാക്കുന്ന ഒരു വ്യക്തിത്വമില്ലാത്ത വനാകുന്നു” എന്നാണ്. പരമ്പരാഗതമായ ധാരണയനുസരിച്ച് പൗലൊസ് കേവലം 4 അടി 10 ഇഞ്ചുമാത്രം പൊക്കമുള്ള ഒരു വ്യക്തി യായിരുന്നു. അദ്ദേഹം കഷണ്ടിത്തലയനും ഒരു നേത്രരോഗം ബാധിച്ച വനുമായിരുന്നു. ഒരു സിനിമാതാരത്തിനു തുല്യമായ വ്യക്തിമഹി മയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്ത നങ്ങളുടെ വിജയം യാതൊരു മാനുഷികഘടകത്തെയും ആശ്രയിച്ചു ള്ളതായിരുന്നില്ല. എന്തെന്നാല്‍ അദ്ദേഹത്തിന്റെ ബാഹ്യരൂപത്തിലോ, സംസാരത്തിലോ നമ്മില്‍ മതിപ്പുളവാക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ പ്രസംഗത്തെ സംബന്ധിച്ചാണെങ്കിലോ പൗലൊസ് ഇപ്രകാരം കൊരിന്ത്യര്‍ക്ക് എഴുതുന്നു: ”ഞാന്‍ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു” (1 കൊരി. 2:3). താന്‍ പ്രസംഗിക്കുമ്പോള്‍ തന്നിലൂടെ വ്യാപരി ക്കുന്ന ദൈവശക്തിയെപ്പറ്റിയല്ല, നേരേ മറിച്ച് തന്റെ ബലഹീനതയെപ്പറ്റി യായിരുന്നു അദ്ദേഹം ബോധവാനായിരുന്നത്. ഇതാണ് ആത്മനിറ വുള്ള ശുശ്രൂഷയുടെ ലക്ഷണം. എന്നാല്‍ വിജാതീയരുടെ പട്ടണമായ കൊരിന്തില്‍ പൗലൊസിന്റെ പ്രസംഗഫലമായി ഒരു സഭ സ്ഥാപിക്ക പ്പെടുകയാണുണ്ടായത് എന്നു നാമോര്‍ക്കുക.

ദൈവാത്മാവ് ഒരു മനുഷ്യനിലൂടെ സംസാരിക്കുമ്പോള്‍ ആ വ്യക്തി തന്നെ പലപ്പോഴും താന്‍ ദൈവത്തിന്റെ നാവായിരിക്കുന്നുവെന്ന കാര്യ ത്തെപ്പറ്റി ബോധമുള്ളവനായിരിക്കുകയില്ല. തങ്ങള്‍ പ്രസംഗപീഠത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം തങ്ങളിലൂടെ സംസാരിക്കുന്നുവെന്നു ദൃഢ ബോധ്യമുള്ള ആളുകളെ ഞാന്‍ എപ്പോഴും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ആ ആളുകള്‍ പലപ്പോഴും അതു പറയുവാന്‍ മടിയില്ലാ ത്തവരും ആയിരിക്കും. അത്തരം ആളുകളിലൂടെ ദൈവം ഒരിക്കലും സംസാരിച്ചിട്ടില്ല എന്നതാണ് എന്റെ അനുഭവം. പ്രവാചക ശബ്ദമുള്ള വരാണ് തങ്ങളെന്ന ദുരഭിമാനമുള്ളവരാണ് അത്തരക്കാര്‍. എന്നാല്‍ ആരില്‍ക്കൂടെ ദൈവം സംസാരിക്കുന്നുവോ അയാള്‍ സാധാരണയായി അതിനെപ്പറ്റി ബോധവാനായിരിക്കുകയില്ല. തന്റെ ലേഖനങ്ങളിലൊ ന്നില്‍ പൗലൊസ് ഇപ്രകാരം പറയുന്നു: ”ഞാന്‍ ഇതു പറയുമ്പോള്‍ ദൈവത്തിന്റെ ആത്മാവില്‍നിന്നുള്ള ഉപദേശം നിങ്ങള്‍ക്കു നല്‍കുക യാണെന്നു ഞാന്‍ കരുതുന്നു” (1 കൊരി. 7:40 ലിവിംഗ്). ദൈവം തന്നി ലൂടെ സംസാരിക്കുന്നുവെന്നതിനെപ്പറ്റി അദ്ദേഹത്തിന് ഉറപ്പുണ്ടായിരു ന്നില്ല. എങ്കിലും അതു ദൈവത്തിന്റെ ശബ്ദമായിരുന്നുവെന്നു നമുക്ക റിയാം. കാരണം, പൗലൊസ് എഴുതിയ കാര്യങ്ങള്‍ തിരുവെഴുത്തു കളുടെ ഭാഗമായിത്തീര്‍ന്നു. എങ്കിലും പൗലൊസ് അതേപ്പറ്റി അറിഞ്ഞി രുന്നില്ല.

അതേ, ആത്മനിറവുള്ള ശുശ്രൂഷ മാനുഷികമായ അപര്യാപ്തത യെപ്പറ്റി ബോധമുള്ള ഒരു ശുശ്രൂഷയായിരിക്കും. പൗലൊസ് പറയുന്ന തുപോലെ ”ബലഹീനനായിരിക്കുമ്പോള്‍ തന്നെ ഞാന്‍ ശക്തനാ കുന്നു” (2 കൊരി. 12:10). ആത്മനിറവുള്ള ദൈവഭൃത്യന്‍ പിന്നെയും പിന്നെയും ദൈവത്തിന്റെ അടുക്കല്‍ച്ചെന്ന് കര്‍ത്താവു സംസാരിച്ച ഉപമയില്‍ പരാമര്‍ശിച്ച മനുഷ്യനെപ്പോലെ ”മറ്റുള്ളവര്‍ക്കു നല്‍കുവാന്‍ എന്റെ പക്കല്‍ ഒന്നുമില്ല, ജീവനുള്ള അപ്പം ദയവായി എനിക്കു തരണമേ” എന്നു പറയുന്നവനായിരിക്കും (ലൂക്കോ. 11:5-8). ദൈവ ഭൃത്യന്‍ നിരന്തരം തന്റെ അപര്യാപ്തതയെപ്പറ്റി ബോധവാനായിരിക്കും.

ആത്മനിറവുള്ള ശുശ്രൂഷയെപ്പറ്റി തെറ്റായ ആശയങ്ങളൊന്നും നമുക്ക് ഉണ്ടാകാതിരിക്കട്ടെ. അതില്‍ ദൈവശക്തിയെപ്പറ്റിയുള്ള മഹ ത്തായ ബോധമൊന്നും ഉണ്ടായിരിക്കുകയില്ല. നേരേമറിച്ച്, ഭയവും അനിശ്ചിതത്വവുമായിരിക്കും അയാള്‍ക്ക് ഉണ്ടായിരിക്കുക. ആ പ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞ് ദീര്‍ഘസമയത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോഴാണ് ദൈവം നമ്മിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്ന ഉറപ്പു നമുക്കു ലഭിക്കുന്നത്.

ദൈവവിളി നിറവേറ്റുക

നാലാമതായി ആത്മനിറവുള്ള ശുശ്രൂഷ ദൈവത്തിന്റെ പ്രത്യേക മായ വിളിയെ നിറവേറ്റുന്ന ഒരു ശുശ്രൂഷയായിരിക്കും. കൊലോ. 1:23,25 വാക്യങ്ങളില്‍ ”എന്നെ ദൈവത്തിന്റെ ഒരു ശുശ്രൂഷകന്‍ ആക്കിയിരി ക്കുന്നു” എന്നും 1 തിമോ. 2:7-ല്‍ ”ഞാന്‍ ഒരു അപ്പോസ്തലനായി നിയമിക്കപ്പെട്ടിരിക്കുന്നു” എന്നും പൗലൊസ് പ്രസ്താവിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു ചടങ്ങിലൂടെ നടത്തപ്പെടുന്ന ഒരു നിയമനമല്ല ഇത്. മറിച്ച്, ആണിപ്പഴുതുള്ള കരങ്ങള്‍ അപ്രകാരം നിയോഗിക്കയോ, നിയമി ക്കയോ ചെയ്തിരിക്കുകയാണ്. ദൈവം പൗലൊസിനെ ഒരു അപ്പോ സ്തലനായി വിളിച്ചു. താന്‍ തന്നെ കൊലോ. 1:25-ല്‍ പറഞ്ഞിട്ടുള്ളതു പോലെ ഈ വിളി ദൈവം അദ്ദേഹത്തിനു നല്‍കിയതാണ്. പൗലൊസ് തന്റെ വിശ്വസ്തതയിലൂടെ സാധിച്ചതോ, നേടിയതോ ആയ ഒരു കാര്യ മല്ല, മറിച്ച് ദൈവത്തിന്റെ ദാനമായിരുന്നു അത്. അതേ വാക്യത്തില്‍ തന്നെ ഈ വിളി മറ്റുള്ളവര്‍ക്കായി നല്‍കപ്പെട്ടതാണെന്ന് പൗലൊസ് പറയുന്നുണ്ട്. സഭയെ പടുത്തുയര്‍ത്തുന്നതിലേക്കു തന്നെ ഭരമേല്‍പി ച്ചിരുന്ന ഒരു കാര്യസ്ഥതയായിരുന്നു അത്.

ദൈവം നമ്മില്‍ ഓരോരുത്തരെയും ഒരു പ്രത്യേക വിളിയാല്‍ വിളി ച്ചിരിക്കുന്നു. യാതൊന്നിനായി ദൈവം നമ്മെ വിളിച്ചിട്ടില്ലയോ അതി നായി നമ്മെ ആക്കിത്തീര്‍ക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കുന്നത് ഒരു നിഷ്ഫലപ്രവൃത്തിയാണ്. എന്തെന്നാല്‍ നമ്മില്‍ ഓരോരു ത്തര്‍ക്കും ഏതു വരം നല്‍കണമെന്നതു പരിശുദ്ധാത്മാവ് തീരുമാനി ക്കുന്നു. പൗലൊസിനെ ഒരു അപ്പോസ്തലനാകുവാന്‍ ദൈവം വിളിച്ചു. എന്നാല്‍ എല്ലാവര്‍ക്കും അപ്രകാരം ഒരു വിളിയില്ല. നാം ദൈവത്തിന്റെ മുഖം അന്വേഷിക്കേണ്ടത് താന്‍ നമ്മെ വിളിച്ച വിളി നിറവേറ്റുവാനുള്ള ശക്തിക്കുവേണ്ടിയാണ്. ”കര്‍ത്താവില്‍നിന്നും നിനക്കു ലഭിച്ച ശുശ്രൂ ഷയെ നിറവേറ്റുവാന്‍ ശ്രദ്ധിക്കുക” എന്നതായിരുന്നു അര്‍ഹിപ്പോസിന് പൗലൊസ് നല്‍കിയ ഉപദേശം (കൊലോ. 4:17).

ദൈവം ഒരിക്കലും വൃത്താകാരമായ ദ്വാരങ്ങളില്‍ ചതുരക്കട്ടകള്‍ ഘടിപ്പിക്കുന്നവനല്ല. തന്റെ സഭയ്ക്ക് ഒരു പ്രത്യേകസ്ഥലത്ത് ഒരു പ്രത്യേക കാലഘട്ടത്തില്‍ എന്താണാവശ്യമെന്ന് അവിടുത്തേക്ക് അറിയാം. (നാം തന്റെ ഹിതത്തിനു കീഴടങ്ങുന്നവരെങ്കില്‍) അവിടുന്നു നമ്മില്‍ ഓരോരുത്തരെയും ഒരു പ്രത്യേക പ്രവര്‍ത്തനത്തിനായി ഒരു ക്കുന്നു. ഇതു നാം സ്വയം ചെയ്‌വാന്‍ ആഗ്രഹിക്കുന്നതില്‍നിന്നു വളരെ വ്യത്യസ്തമായ കാര്യമായിരിക്കും. ”എല്ലാവരും അപ്പോസ്തലന്മാരോ? തീര്‍ച്ചയായുമല്ല. എല്ലാവരും പ്രസംഗകരോ? അല്ല. എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവര്‍ക്കും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുണ്ടോ? രോഗശാന്തി നല്‍കുവാന്‍ എല്ലാവര്‍ക്കും കഴിവുണ്ടോ? തീര്‍ച്ചയായുമില്ല. നാം അഭ്യസിച്ചിട്ടില്ലാത്ത ഭാഷകളില്‍ സംസാരിക്കു വാനുള്ള കഴിവ് ദൈവം നമുക്കെല്ലാവര്‍ക്കും നല്‍കുന്നുണ്ടോ?…. ഇല്ല തന്നെ” (1 കൊരി. 12:29,30 ലിവിംഗ്). എന്നാല്‍ ദൈവം ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ ഈ വരങ്ങള്‍ എല്ലാം വ്യവസ്ഥാപിച്ചിട്ടുണ്ട്. നമ്മെ സംബന്ധിച്ചു പ്രധാനമായ കാര്യം നമ്മുടെ വരവും വിളിയും എന്താ ണെന്നു മനസ്സിലാക്കുക, ആ വരം പ്രവൃത്തിപഥത്തില്‍ കൊണ്ടു വരിക, ആ വിളി നിറവേറ്റുക എന്നിവയാണ്. ദൈവം നമുക്കു നല്‍കുന്ന പ്രത്യേ കമായ വിളി നിറവേറ്റുന്ന ശുശ്രൂഷയാണ് ആത്മനിറവുള്ള ശുശ്രൂഷ.

നാം അന്വേഷിക്കണമെന്ന് പുതിയനിയമം പ്രത്യേകമായി ഉത്സാ ഹിപ്പിക്കുന്ന ഒരു വരമുണ്ടെങ്കില്‍ അത് പ്രവചനവരമാണ് (1 കൊരി. 14:39). ഒരു പക്ഷേ ഇന്ന് സഭയില്‍ ഏറ്റവുമധികം ആവശ്യമായിരിക്കുന്ന വരം ഇതത്രേ. പ്രവചന ശുശ്രൂഷയെന്നതു ശാസിക്കുകയും, തെറ്റുതിരു ത്തുകയും, വെല്ലുവിളിക്കുകയും, പ്രകാശനം നല്‍കുകയും, ധൈര്യപ്പെ ടുത്തുകയും, പടുത്തുയര്‍ത്തുകയും ചെയ്യുന്ന ഒരു ശുശ്രൂഷയാണ് (1 കൊരി. 14:3). ഭയമോ പക്ഷപാതമോ കൂടാതെ ദൈവത്തിന്റെ സത്യം സംസാരിക്കുന്ന പ്രവാചകന്മാരെ സഭയില്‍ നമുക്കു നല്‍കുവാന്‍ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാണ്. അത്തരം പ്രവാചക ന്മാര്‍ മതോപദേശം ഒരു ജീവിതവൃത്തിയെന്ന നിലയില്‍ സ്വീകരിച്ചിട്ടു ള്ളവരും തങ്ങളുടെ ശമ്പളം, പദവി, ജനപ്രിയം എന്നിവയില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുമായ ഉപദേഷ്ടാക്കന്മാരില്‍നിന്നും വ്യത്യസ്തമായ സ്വഭാവമുള്ളവരായിരിക്കും.

നമ്മുടെ വിളി എന്താണെന്നു കണ്ടെത്തുവാന്‍വേണ്ടി ദൈവത്തിന്റെ മുഖമന്വേഷിക്കുവാന്‍ ദൈവം നമ്മില്‍ ഓരോരുത്തരെയും സഹായിക്കട്ടെ.

ആത്മനിറവുള്ള ജീവിതം

വീണ്ടും നമുക്ക് അപ്പോസ്തലനായ പൗലൊസിന്റെ ജീവിതത്തില്‍ കാണുന്ന വിധത്തില്‍ത്തന്നെ ആത്മനിറവുള്ള ജീവിതത്തിന്റെ നാലു സവിശേഷതകളെപ്പറ്റി ചിന്തിക്കാം.

സമ്പൂര്‍ണ്ണ സംതൃപ്തി

ആത്മനിറവുള്ള ജീവിതം ഒന്നാമതായിത്തന്നെ പരിപൂര്‍ണ്ണ സംതൃ പ്തിയുള്ള ഒരു ജീവിതമായിരിക്കും. ഫിലി. 4:11-ല്‍ പൗലൊസ് പറ യുന്നു: ”ഏതു സാഹചര്യത്തിലും സംതൃപ്തനായിരിക്കുവാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു.” ഇത്തരം സംതൃപ്തി അതോടൊപ്പം തന്നെ സന്തോ ഷത്തിന്റെയും സമാധാനത്തിന്റെയും പൂര്‍ണ്ണതയോടുകൂടിയതാണ്. തന്മൂലം അതേ അധ്യായത്തിന്റെ നാലും ഏഴും വാക്യങ്ങളില്‍ പൗലൊസ് സന്തോഷത്തെയും സമാധാനത്തെയും പറ്റി സംസാരി ക്കുന്നു.

ദൈവം നമ്മോട് ഇടപെടുന്ന എല്ലാ ഇടപെടലുകളിലും നാം പരിപൂര്‍ണ്ണ സംതൃപ്തരായിരിക്കുമ്പോള്‍ മാത്രമേ നമുക്കു ദൈവത്തെ സ്തുതിക്കാന്‍ സാധിക്കുകയുള്ളു. സര്‍വാധിപതിയും അതിനാല്‍ ത്തന്നെ നമുക്കു സംഭവിക്കുന്നതെല്ലാം നമ്മുടെ നന്മയ്ക്കാക്കിത്തീര്‍ക്കു വാന്‍ കഴിയുന്നവനുമായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ നമുക്ക് എല്ലാ സാഹചര്യത്തിലും യഥാര്‍ത്ഥത്തില്‍ സംതൃപ്തരായിരി ക്കുവാന്‍ കഴിയും. അപ്പോള്‍ ഹബക്കൂക്കിനെപ്പോലെ നമ്മുടെ തോട്ട ത്തിലെ വൃക്ഷങ്ങള്‍ ഫലം തരാതിരിക്കുമ്പോഴും തൊഴുത്തിലെ കന്നു കാലികള്‍ നശിച്ചുപോകുമ്പോഴും ഭാരിച്ച സാമ്പത്തികനഷ്ടം സംഭവി ക്കുമ്പോഴുമെല്ലാം നമുക്കു ദൈവത്തെ സ്തുതിപ്പാന്‍ സാധിക്കും. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിലേക്ക് പ്രവഹിച്ചു അവിടം നിറയ്ക്കുന്ന തിന്റെ ഫലം ദൈവത്തിന്റെ സ്തുതിഗാനം നമ്മുടെ ഉള്ളില്‍നിന്നു പുറത്തേക്കൊഴുകുന്നതാണെന്നത്രേ എഫേ. 5:18-20 വാക്യങ്ങള്‍ സൂചിപ്പിക്കുന്നത്.

അപ്പോസ്തലനായ പൗലൊസിന്റെ കാലുകള്‍ ആമത്തിലിട്ടു പൂട്ടി അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചപ്പോള്‍പോലും അദ്ദേഹത്തിനു സന്തോഷിക്കുവാന്‍ കഴിഞ്ഞു (അപ്പോ. 16:25). അവിടെയും അദ്ദേഹം സംതൃപ്തനായിരുന്നു. പരാതിപ്പെടുവാനുള്ള ഒന്നും അദ്ദേഹം അവിടെ കണ്ടെത്തിയില്ല. ഇതാണ് ആത്മനിറവിന്‍ ജീവിതത്തിന്റെ പ്രാഥമികമായ ഒരടയാളം. പിറുപിറുപ്പ് ഒരു ക്രിസ്ത്യാനിയില്‍ കാണപ്പെടുന്നപക്ഷം, അയാള്‍ മരുഭൂമിയില്‍വച്ച് യഹോവയ്‌ക്കെതിരേ പിറുപിറുത്ത യിസ്രാ യേല്‍ ജനത്തെപ്പോലെ വിജയജീവിതമാകുന്ന വാഗ്ദത്ത ദേശത്തു പ്രവേശിച്ചിട്ടില്ല എന്നതിന്റെ ലക്ഷണമാണത്.

വിശുദ്ധിയില്‍ വളര്‍ച്ച

രണ്ടാമതായി ആത്മനിറവുള്ള ജീവിതം വിശുദ്ധിയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിതമായിരിക്കും. ഒരു മനുഷ്യന്‍ വിശുദ്ധിയില്‍ വളര്‍ച്ച പ്രാപിക്കുന്നതനുസരിച്ച് ദൈവത്തിന്റെ സമ്പൂര്‍ണ്ണവിശുദ്ധിയെക്കുറിച്ചുള്ള അവന്റെ ബോധവും വളര്‍ന്നു കൊണ്ടിരിക്കും. ഇവ രണ്ടും ഒരുമിച്ചു പോകുന്ന കാര്യങ്ങളാണ്. ഈ രണ്ടാമതു പറഞ്ഞ കാര്യം ഒന്നാമത്തേത് ഒരുവനു വാസ്തവമായി ലഭിച്ചിട്ടുണ്ടോ എന്നറിവാനുള്ള ഉരകല്ലാണ്.

തന്റെ മാനസാന്തരം കഴിഞ്ഞ് 25 വര്‍ഷത്തിനുശേഷം ”ഞാന്‍ അപ്പോസ്തലന്മാരില്‍ ഏറ്റവും ചെറിയവനാണ്” എന്നത്രേ പൗലൊസ് പറയുന്നത് (1 കൊരി. 15:9). അതുകഴിഞ്ഞ് വീണ്ടും അഞ്ചുവര്‍ഷത്തിനു ശേഷം ”ഞാന്‍ എല്ലാ വിശുദ്ധന്മാരിലും (എല്ലാ ക്രിസ്ത്യാനികളിലും) ഏറ്റവും ചെറിയവനാണ്” എന്ന് അദ്ദേഹം പറയുന്നു (എഫേ. 3:8). വീണ്ടും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ”ഞാന്‍ പാപികളില്‍ ഒന്നാമനാണ്” എന്ന് (ആയിരുന്നുവെന്നല്ല, ആണെന്നുതന്നെ) അദ്ദേഹം പറയുന്നു (1 തിമോ. 1:15). ഈ പ്രസ്താവനകളിലൂടെ വിശുദ്ധിയിലുള്ള അദ്ദേഹ ത്തിന്റെ പുരോഗതി നിങ്ങള്‍ കാണുന്നുണ്ടോ? പൗലൊസ് അധിക മധികം ദൈവത്തോടടുത്തു നടക്കുന്നിടത്തോളം തന്റെ ഹൃദയത്തിന്റെ മാലിന്യവും ദുഷ്ടതയും അധികമധികം അദ്ദേഹത്തിനു ബോധ്യപ്പെട്ടു കൊണ്ടിരുന്നു. തന്റെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി (റോമര്‍ 7:18). യെഹെ. 36:26,27,31 വാക്യങ്ങളില്‍ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ”ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കും. ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും… അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദുര്‍ മ്മാര്‍ഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓര്‍ത്ത് നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.” തന്നെത്തന്നെ വെറുക്കുന്ന അത്തരമൊരു മനുഷ്യനു മാത്രമേ മറ്റുള്ളവരെ തന്നെക്കാള്‍ ശ്രേഷ്ഠ രായി എണ്ണുക എന്ന കല്പനയെ (ഫിലി. 2:3) നിറവേറ്റുവാന്‍ കഴിവു ണ്ടാവുകയുള്ളു. തന്റെ സ്വന്തമാലിന്യത്തെ കണ്ടവനാകയാല്‍ അയാള്‍ ഇനിയൊരിക്കലും മറ്റൊരുവനെ നിന്ദിക്കുകയില്ല.

അയാള്‍ക്ക് തന്റെ വീഴ്ച പെട്ടെന്നുതന്നെ മനസ്സിലാക്കുവാനും പാപത്തെ പാപമെന്നു വിളിക്കുവാനും കഴിവുണ്ടാകും. ആത്മനിറവുള്ള മനുഷ്യന്‍ താന്‍ വിശുദ്ധിയില്‍ വളരുന്നുവെന്നു മറ്റുള്ളവര്‍ക്ക് ഒരു ധാരണ നല്‍കുവാനല്ല ആഗ്രഹിക്കുന്നത്. അയാള്‍ യഥാര്‍ത്ഥത്തില്‍ അപ്രകാരം വളരുന്നവനായിരിക്കും. അയാള്‍ അനുഭവങ്ങള്‍ സാക്ഷീ കരിച്ചു വിശുദ്ധീകരണത്തിന്റെ ദൈവശാസ്ത്രത്തെപ്പറ്റി മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ മാത്രമല്ല ശ്രമിക്കുന്നത്. തന്റെ ജീവിതത്തില്‍ അത്തരം വിശുദ്ധി അയാള്‍ക്കുണ്ടാകും. തന്മൂലം മറ്റുള്ളവര്‍ സ്വതേ തന്നെ അയാളുടെ അടുക്കല്‍ വന്ന് അയാളുടെ ജീവിതരഹസ്യമെ ന്തെന്ന് ചോദിക്കുവാനിടയാകും.

വിശുദ്ധിയെ സംബന്ധിച്ച നമ്മുടെ ഉപദേശം എന്താണെന്നുള്ളതല്ല വ്യത്യാസം വരുത്തുന്നത്. യഥാര്‍ത്ഥ വിശുദ്ധിയുണ്ടാകുന്നത് തന്റെ ബുദ്ധിയില്‍ ശരിയായ ഉപദേശം പിടിച്ചുകൊള്ളുക മാത്രം ചെയ്യുന്ന ഒരുവനല്ല, മറിച്ച്, തന്റെ മുഴുഹൃദയത്തോടെ വിശുദ്ധിയെ അന്വേഷി ക്കുന്ന ഒരുവനാണ്. കഴിഞ്ഞ ശതാബ്ദങ്ങളില്‍ ഉപദേശങ്ങളെക്കുറി ച്ചുള്ള തങ്ങളുടെ ബോധ്യം നിമിത്തം തങ്ങള്‍ പൂര്‍ണ്ണവിശുദ്ധി പ്രാപിച്ച വരെന്ന് സ്വയം വിശ്വസിക്കയും തങ്ങളുടെ അബോധപൂര്‍വമായ വീഴ്ചകളെ ‘തെറ്റുകളെ’ന്നു വിളിക്കയും ചെയ്തിരുന്ന ദൈവഭക്തരായ മനുഷ്യര്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ അബോധപൂര്‍വമായ വീഴ്ചകളെ ‘പാപങ്ങള്‍’ എന്നു വിളിച്ചു തങ്ങളുടെ പാപസ്വഭാവ ത്തെയും ദൈവഭക്തിയില്ലായ്മയെയുംപറ്റി ജീവിതകാലം മുഴുവന്‍ വിലപിച്ചിരുന്ന മറ്റു ദൈവഭക്തന്മാരും ഉണ്ടായിരുന്നിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ സ്വന്തം ജീവിതത്തെ വിലയിരുത്തുന്നതിലുള്ള വ്യത്യസ്ത തയെ കണക്കിലെടുക്കാതിരുന്നാല്‍ ഈ രണ്ടുകൂട്ടം വ്യക്തികളും ദൈവത്തിന്റെ ദൃഷ്ടിയില്‍ ഒരുപോലെതന്നെ വിശുദ്ധരായിരുന്നിരി ക്കണം. അവരുടെ വ്യത്യസ്തമായ മനോഭാവവും വിശുദ്ധിയെ സംബ ന്ധിച്ച ഉപദേശത്തെപ്പറ്റിയുള്ള അവരുടെ ചിന്താഗതിയിലെ വ്യത്യസ്ത തയുമാണ് സ്വന്തം ഹൃദയങ്ങളെ വിലയിരുത്തുന്നതില്‍ ഇപ്രകാരം വ്യത്യാസം ഉണ്ടാക്കിയിട്ടുള്ളത്. വിശുദ്ധിയുടെ രഹസ്യം കണ്ടെത്തു ന്നതു പുതിയനിയമത്തിലെ ഗ്രീക്കുപദങ്ങളെയും അവയുടെ കാലഭേദ ങ്ങളെയും കുറിച്ചുള്ള ഒരു പഠനത്തിലൂടെയല്ല, പിന്നെയോ, മുഴുഹൃദയ ത്തോടെ ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഒരാഗ്രഹത്തിലൂടെയാണ്. ദൈവം മസ്തിഷ്‌കങ്ങളെയല്ല, ഹൃദയങ്ങളെയാണ് നോക്കുന്നത്.

പൗലൊസിന്റെ കാര്യത്തിലെന്നപോലെ വിശുദ്ധിയിലുള്ള വളര്‍ച്ച എല്ലായ്‌പ്പോഴും ദൈവദൃഷ്ടിയില്‍ തന്റെ തന്നെ പാപങ്ങളെക്കുറിച്ചുള്ള വര്‍ദ്ധമാനമായ ഒരു ബോധത്തോടിടകലര്‍ന്നാണ് സംഭവിക്കുന്നത്.

ക്രൂശിക്കപ്പെട്ട ജീവിതം

മൂന്നാമതായി ആത്മനിറവുള്ള ജീവിതം ക്രൂശിക്കപ്പെട്ട ഒരു ജീവിതമാണ്. ”ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു” എന്നു പൗലൊസ് പറയുന്നു (ഗലാ. 2:20). കഴിഞ്ഞ രണ്ടധ്യായങ്ങളില്‍ ക്രൂശിന്റെ അര്‍ത്ഥം എന്താണെന്നുള്ളതിനെപ്പറ്റി ചിലതെല്ലാം നാം കണ്ടുകഴിഞ്ഞു. ക്രൂശിന്റെ വഴി ആത്മനിറവിലേക്കു നയിക്കുന്ന വഴിയാ ണെന്നു നാം മനസ്സിലാക്കി. എന്നാല്‍ ക്രൂശ് നമ്മെ ആത്മാവിലേക്കു നയിക്കുന്ന ഓരോ പ്രാവശ്യവും ആത്മാവു നമ്മെ തിരിയെ ക്രൂശി ങ്കലേക്കു നടത്തുന്നു. ഇപ്രകാരം ആത്മാവും ക്രൂശും അന്യോന്യം വേര്‍പിരിക്കാനാവാത്ത കാര്യങ്ങളാണ്.

ക്രൂശ് എന്നതു ബലഹീനതയുടെയും അപമാനത്തിന്റെയും മരണ ത്തിന്റെയും ചിഹ്നമാണ്. അപ്പോസ്തലനായ പൗലൊസിന് തന്റെ ജീവിതത്തില്‍ ഭയങ്ങളും വ്യാകുലതകളും സങ്കടങ്ങളും കണ്ണുനീരും ഉണ്ടായിരുന്നു (2 കൊരി. 1:8;4:8; 6:10;7:5 എന്നിവ നോക്കുക). അദ്ദേ ഹത്തെ ആളുകള്‍ ഒരു ഭോഷനെന്നും മതഭ്രാന്തനെന്നും കരുതി. ലോക ത്തിന്റെ ചവറുപോലെയും സകലത്തിന്റെയും അഴുക്കായും ആളുകള്‍ അദ്ദേഹത്തെ പരിഗണിച്ചു (1 കൊരി. 4:13). ആത്മനിറവിന് ഇണങ്ങാത്ത കാര്യങ്ങളല്ല ഇവയൊന്നും തന്നെ. നേരേമറിച്ച്, ആത്മ നിറവുള്ള മനുഷ്യനെ ദൈവം അപമാനത്തിന്റെയും മരണത്തിന്റെയും വഴിയിലൂടെ അധികമധികം മുന്നോട്ടു നയിക്കുന്നതായി കാണാന്‍ കഴിയും.

ആത്മനിറവുള്ള മനുഷ്യന്‍ മനുഷ്യരില്‍നിന്നുള്ള ബഹുമാന ത്തെപ്പറ്റി ശ്രദ്ധിക്കുന്നവനല്ല. അപമാനത്തെയും നിന്ദയെയും അയാള്‍ സസന്തോഷം സ്വീകരിക്കുന്നു. അയാള്‍ ക്രൂശിലല്ലാതെ മറ്റൊന്നിലും പ്രശംസിക്കുകയില്ല (ഗലാ. 6:14). തന്റെ വരങ്ങളിലും കഴിവുകളിലും ആഴമായ ജീവിതാനുഭവങ്ങളില്‍പ്പോലും അയാള്‍ പ്രശംസിക്കുകയില്ല. നിരന്തരം തനിക്കുതന്നെ മരിക്കുന്നതില്‍ മാത്രം അയാള്‍ പ്രശംസി ക്കുന്നു.

ക്രൂശ് ദിവ്യസ്‌നേഹത്തിന്റെ ചിഹ്നവും കൂടെയാണ്. മനുഷ്യനോ ടുള്ള ദൈവത്തിന്റെ സ്‌നേഹം ദൈവം മനുഷ്യര്‍ക്കുവേണ്ടി ക്രൂശില്‍ മരണം വരിച്ചതിലാണ് വെളിപ്പെട്ടത്. ആത്മനിറവുള്ള മനുഷ്യന്റെ സവിശേഷത ആ വിധത്തിലുള്ള സ്‌നേഹമാണ്. അയാള്‍ക്കും മറ്റെല്ലാ വ്യക്തികള്‍ക്കും മധ്യേ ഒരു ക്രൂശുണ്ടായിരിക്കും. അതില്‍ അയാള്‍ മറ്റേ വ്യക്തിയെ സ്‌നേഹിക്കുന്നതിനുവേണ്ടി മരണം വരിക്കുന്നു. സ്‌നേഹ ത്തിന്റെ വാസ്തവത്തിലുള്ള അര്‍ത്ഥം ഇതത്രേ.

ചൈനയിലുണ്ടായിരുന്ന രണ്ടു കൃഷിക്കാരെക്കുറിച്ചുള്ള ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. അവരുടെ കൃഷിസ്ഥലങ്ങള്‍ ഒരു മലഞ്ചരിവിന്റെ മധ്യഭാഗത്തായിരുന്നു. അവര്‍ അതിരാവിലെ എഴുന്നേറ്റുപോയി അവ രുടെ കൃഷിസ്ഥലങ്ങളിലേക്കു വെള്ളം കയറ്റുക പതിവായിരുന്നു. ഇവ രുടെ കൃഷിസ്ഥലങ്ങളെക്കാള്‍ താണനിരപ്പില്‍ വയലുകള്‍ ഉണ്ടാ യിരുന്ന മറ്റു ചില കൃഷിക്കാര്‍ ഒരു രാത്രിയില്‍ വന്ന് അവരുടെ ജല സേചന കനാലുകളില്‍ വിടവുകള്‍ ഉണ്ടാക്കുകയും ജലം മുഴുവന്‍ താഴ്ന്ന നിലങ്ങളിലേക്ക് ഒഴുകിപ്പോകുവാന്‍ ഇടയാക്കുകയും ചെയ്തു. ഏഴു ദിവസം തുടര്‍ച്ചയായി ഇതു സംഭവിച്ചു. ഈ രണ്ടു കൃഷിക്കാരും എന്താണു ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങി. വിശ്വാസികളെന്ന നില യില്‍ തങ്ങള്‍ ഈ മറ്റു കൃഷിക്കാരോട് ക്രിസ്തുവിന്റെ സ്‌നേഹം കാട്ടണമെന്ന് ഒടുവില്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ പിറ്റേന്നാള്‍ രാവിലെ അവര്‍ ഉണര്‍ന്നെഴുന്നേറ്റ് ആദ്യം താഴത്തെ നിലങ്ങള്‍ നന യ്ക്കുകയും പിന്നീടു തങ്ങളുടെ നിലങ്ങളിലേക്കു വെള്ളം കയറ്റുകയും ചെയ്തു. തങ്ങള്‍ക്കും മറ്റേ കൃഷിക്കാര്‍ക്കും ഇടയിലായി ഒരു ക്രൂശിന്റെ അനുഭവം അവര്‍ വളര്‍ത്തിയെടുക്കുകയും അതിന്മേല്‍ തങ്ങളുടെ അവ കാശങ്ങള്‍ക്കു മരിച്ചവരായിത്തീരുകയും ചെയ്തു. ഈ കാര്യം രണ്ടു മൂന്നു ദിവസം നടന്നുകഴിഞ്ഞപ്പോള്‍ അക്രൈസ്തവരായ ആ കൃഷി ക്കാര്‍ തകര്‍ന്നവരായിത്തീര്‍ന്നു. അവര്‍ ആ ക്രിസ്ത്യാനികളുടെ അടുക്കല്‍ വന്ന് ഇപ്രകാരം പറഞ്ഞു: ”ഇതാണ് ക്രിസ്ത്യാനിത്വമെങ്കില്‍ അതേപ്പറ്റി കൂടുതല്‍ അറിയുവാന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ട്.”

പരിശുദ്ധാത്മാവ് തന്റെ ശിഷ്യന്മാരുടെമേല്‍ വരുമ്പോള്‍ തന്റെ സാക്ഷികളായിത്തീരുവാനുള്ള ശക്തി അവര്‍ പ്രാപിക്കുമെന്ന് യേശു ക്രിസ്തു അവരോടു പറഞ്ഞു. സാക്ഷി എന്ന വാക്കിനു മൂലഭാഷയായ ഗ്രീക്കിലുള്ള പദം ‘മാര്‍ട്ടൂസ്’ എന്നാണ്. അതില്‍നിന്നാണു ‘മാര്‍ട്ട്യര്‍’ (രക്തസാക്ഷി) എന്ന ഇംഗ്ലീഷ് പദം ഉണ്ടായിട്ടുള്ളത്. (അപ്പോ. 22:20; വെളി. 2:13;17:6 എന്നീ ഭാഗങ്ങളില്‍ രക്തസാക്ഷി എന്ന അര്‍ത്ഥത്തി ലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്). അതിനാല്‍ അപ്പോ. 1:8-ന്റെ ആക്ഷരികമായ അര്‍ത്ഥമിതാണ്: ”പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ രക്തസാക്ഷികളായിത്തീരുവാനുള്ള ശക്തി നിങ്ങള്‍ പ്രാപിക്കും.” ഒരിക്കല്‍ കര്‍ത്താവിനുവേണ്ടി മരണം വരിക്കുന്ന രക്ത സാക്ഷികളായിത്തീരുമെന്നല്ല, പിന്നെയോ, ദിനംതോറും തങ്ങള്‍ക്കു തന്നെ മരിച്ചവരായിത്തീരുന്ന രക്തസാക്ഷികളായി അവര്‍ തീരും എന്നു തന്നെ. അതിനാല്‍ പരിശുദ്ധാത്മനിറവുള്ള ഒരു സാക്ഷി ദിനംതോറും ക്രൂശിക്കപ്പെടുന്ന അനുഭവമുള്ള ഒരുവനാണ്.

നിരന്തരമായ വളര്‍ച്ച

നാലാമതായി ആത്മനിറവുള്ള ജീവിതം പരിപൂര്‍ണ്ണതയുടെ മേല്‍ക്കുമേല്‍ ഉന്നതമായ നിലവാരങ്ങളെ നിരന്തരമായി അന്വേഷിക്കുന്ന ഒരു ജീവിതമാണ്. തന്റെ മാനസാന്തരത്തിനുശേഷം ഏകദേശം മുപ്പതുവര്‍ഷം കഴിഞ്ഞ് ജീവിതാന്ത്യത്തെ സമീപിച്ചുകൊണ്ടിരുന്ന സമയത്ത് ”ഞാന്‍ ലാക്കിലേക്ക് ഓടുകയാണ്” എന്നു പൗലോസ് പറ യുന്നു. അപ്പോഴും അദ്ദേഹം ലക്ഷ്യം പ്രാപിച്ചിട്ടില്ല. തന്റെ ജീവിതത്തില്‍ ആത്മപൂര്‍ണ്ണതയുടെ കൂടുതല്‍ ഉന്നതമായ ഒരു നിലവാരം അപ്പോഴും അദ്ദേഹം സ്വീകരിക്കുകയാണ്. തന്മൂലം ഈ ലക്ഷ്യപ്രാപ്തിക്കായി ആത്മീയ മാംസപേശികളെയെല്ലാം അദ്ദേഹം വ്യാപരിപ്പിച്ചുകൊണ്ടി രുന്നു. ”ഞാന്‍ തികഞ്ഞവനായിട്ടില്ല” എന്നു ഫിലി. 3:12-ല്‍ അദ്ദേഹം പറയുന്നു. എന്നാല്‍ 3:15-ല്‍ അതിനു നേര്‍വിപരീതമായി അദ്ദേഹം പറയുന്നതുപോലെ തോന്നും. ”നമ്മില്‍ തികഞ്ഞവര്‍ ഒക്കെയും (അഥവാ തികഞ്ഞവരായ നാമൊക്കെയും) ഇങ്ങനെതന്നെ ചിന്തിച്ചു കൊള്‍ക.” ആത്മനിറവിന്‍ ജീവിതത്തിലെ ഒരു വിരോധാഭാസമാണിത്. തികഞ്ഞവര്‍, എങ്കിലും തികഞ്ഞവരല്ല; മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ നിറവുള്ളവര്‍, എങ്കിലും കൂടുതല്‍ ഉന്നതമായ ഒരു നിറവിനുവേണ്ടി അഭിലഷിക്കുന്നവര്‍.

ആത്മനിറവുള്ള അവസ്ഥ കെട്ടിക്കിടക്കുന്ന ജലം പോലെ നിശ്ചല മായ ഒരവസ്ഥയല്ല. നിറവിന്റെ കൂടുതല്‍കൂടുതല്‍ ഉന്നതമായ നിലവാര ങ്ങളുണ്ട്. പരിശുദ്ധാത്മാവ് നമ്മെ തേജസ്സിന്റെ ഒരു നിലവാരത്തില്‍ നിന്ന് കൂടുതല്‍ ഉന്നതമായ മറ്റൊന്നിലേക്കു നയിക്കുന്നതായി ബൈബിള്‍ പറയുന്നു (2 കൊരി. 3:18). അഥവാ നിറവിന്റെ ഒരു നിലവാര ത്തില്‍നിന്ന് മറ്റൊന്നിലേക്കെന്നും പറയാം. ഒരു കപ്പില്‍ നിറച്ചു ജലം ഉണ്ടാകാം. അതുപോലെതന്നെ ഒരു തൊട്ടിയിലും ഒരു ടാങ്കിലും ഒരു നദിയിലുമെല്ലാം നിറവിന്റെ അവസ്ഥ ഉണ്ടാകാം. എന്നാല്‍ കപ്പിലെ നിറവും നദിയിലെ നിറവും തമ്മില്‍ അളവില്‍ മഹത്തായ വ്യത്യാസമാ ണുള്ളത്.

പുതുജനനം പ്രാപിച്ച ഒരു ക്രിസ്ത്യാനിക്ക് മാനസാന്തരത്തിന്റെ തൊട്ടടുത്ത സമയത്തുതന്നെ ആത്മനിറവു പ്രാപിപ്പാന്‍ കഴിയും. അപ്പോസ്തലനായ പൗലോസും തന്റെ ജീവിതാവസാനകാലത്ത് ആത്മനിറവുള്ള ഒരുവനായിരുന്നു. എങ്കിലും പുതുതായി മാനസാന്തര പ്പെട്ട വിശ്വാസിയുടെ നിറവും പരിജ്ഞാന പൂര്‍ത്തിയിലെത്തിയ അപ്പോ സ്തലനിലുള്ള നിറവും തമ്മില്‍ അത്യന്തം വിപുലമായ ഒരന്തരമുണ്ട്. ആദ്യത്തേത് ഒരു നിറഞ്ഞ കപ്പുപോലെ; രണ്ടാമത്തേത് നിറഞ്ഞൊഴു കുന്ന നദിപോലെയും.

കൂടുതല്‍ ഉന്നതമായ ഒരു നിലയില്‍ നമ്മെ നിറയ്ക്കുവാന്‍ തക്ക വണ്ണം പരിശുദ്ധാത്മാവ് എപ്പോഴും നമ്മുടെ പരിമാണം വര്‍ദ്ധിപ്പിക്കു വാന്‍ ആഗ്രഹിക്കുന്നു. ഇവിടെയാണ് ക്രൂശു പ്രവര്‍ത്തിക്കുന്നത്. ക്രൂശിന്റെ വഴി നാം ഒഴിവാക്കുന്നുവെങ്കില്‍ നമ്മുടെ ജീവിതത്തില്‍ പരിമാണവൃദ്ധി അഥവാ വളര്‍ച്ചയുണ്ടാവുകയില്ല. കൊരിന്ത്യക്രിസ്ത്യാ നികള്‍ ആഴമില്ലാത്തവരായിക്കഴിഞ്ഞത് ഈ കാരണത്താലായിരുന്നു. അവര്‍ കൃപാവരങ്ങളെപ്പറ്റി പ്രശംസിക്കുകയും ക്രൂശിനെ അവഗണിക്കു കയും ചെയ്തു. തന്മൂലം പൗലൊസ് അവരുടെപേര്‍ക്ക് എഴുതിയ രണ്ടു കത്തുകളിലും തങ്ങളുടെ ജീവിതത്തില്‍ ക്രൂശിന്റെ വഴി സ്വീകരിക്കു വാന്‍ വീണ്ടുംവീണ്ടും അവരെ പ്രബോധിപ്പിക്കുന്നു. ആ വിധത്തില്‍ വിശാലതയുള്ള വരായിത്തീരുവാന്‍ അദ്ദേഹം അവരെ പ്രബോധിപ്പിച്ചു (2 കൊരി. 6:13).

നാം നമ്മുടെ ജീവിതത്തില്‍ മാറ്റമില്ലാത്തവിധത്തില്‍ എപ്പോഴും ക്രൂശിനെ സ്വീകരിക്കുമെങ്കില്‍ കപ്പു തൊട്ടിയായും, തൊട്ടി ടാങ്കായും, ടാങ്ക് നദിയായും നദി നദീസംഘാതമായും മാറുന്ന ഒരവസ്ഥ നാം ദര്‍ശിക്കും. നമ്മുടെ പരിമാണം വര്‍ദ്ധിക്കുന്ന ഓരോ ഘട്ടത്തിലും വീണ്ടുംവീണ്ടും നിറയ്ക്കപ്പെടേണ്ടതു നമുക്കാവശ്യമാണ്. ”എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്നു ജീവജലത്തിന്റെ നദികള്‍ ഒഴുകും” എന്നുള്ള യേശുവിന്റെ വാഗ്ദാനം ആ വിധത്തില്‍ നിറവേറുവാന്‍ ഇടയാകും. അവിടുന്നു പരിശുദ്ധാത്മാവിനെപ്പറ്റിയാണു സംസാരിച്ചത് (യോഹ. 7:38, 39 ലിവിംഗ്).

പൗലൊസ് എഫെസോസിലെ ക്രിസ്ത്യാനികളോട് അവര്‍ തുടര്‍മാ നമായി പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടുകൊണ്ടിരിക്കണമെന്നു പ്രബോധിപ്പിച്ചതിന്റെ കാരണവും ഇവിടെ വിശദീകരിക്കപ്പെടുന്നു (എഫേ. 5:18). ഒരിക്കലായി മാത്രം പരിശുദ്ധാത്മനിറവു പ്രാപിക്കുന്ന ഒരനുഭവത്തില്‍ പൗലൊസ് വിശ്വസിച്ചിരുന്നില്ല എന്നതു വ്യക്തമാണ്. അദ്ദേഹം ഈ ഭാഗത്തു സംസാരിക്കുന്നതു നിറവിന്റെ (മേല്‍ക്കുമേല്‍ ഉയര്‍ന്ന നിലവാരങ്ങള്‍ പ്രാപിക്കുന്നതിനായി) തുടര്‍ച്ചയായ ഒരു പരിമാ ണവര്‍ദ്ധന പ്രാപിക്കുന്നതിനെപ്പറ്റിയാണ്.

പൗലൊസ് സ്വയം എല്ലായ്‌പ്പോഴും ക്രൂശിനെ സ്വാഗതം ചെയ്തി രുന്നു. 2 കൊരി. 4:10-ല്‍ അദ്ദേഹം പറയുന്നതു നോക്കുക: ”യേശു വിന്റെ ജീവന്‍ (നിരന്തരവര്‍ദ്ധമാനമായ നിലയില്‍) ഞങ്ങളുടെ ജീവിത ത്തില്‍ വെളിപ്പെടേണ്ടതിന് ഞങ്ങള്‍ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരത്തില്‍ വഹിക്കുന്നു.” അദ്ദേഹം സ്വീകരിച്ച ക്രൂശിന്റെ ഒരു വശം തന്റെ ശരീരത്തിന്റെ അഭിരുചികളെ ശിക്ഷണാധീനമാക്കുക എന്നതായിരുന്നു. പരിശുദ്ധാത്മനിറവ് ഒരിക്കലും ശിക്ഷണത്തിനും കഠിനാധ്വാനത്തിനും പകരം വയ്ക്കാവുന്ന ഒന്നല്ല. തന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കേണ്ട ആവശ്യം എല്ലാ സമയത്തും പൗലൊസി നുണ്ടായിരുന്നു. അദ്ദേഹം പറയുന്നതു കേള്‍ക്കുക: ”ഒരു കായികാഭ്യാ സിയെപ്പോലെ ഞാന്‍ ശരീരത്തെ ദണ്ഡിപ്പിക്കുകയും അതിനെ ക്ലേശി പ്പിച്ച് അതിനു തോന്നിയതല്ല, അതു ചെയ്യേണ്ടതുതന്നെ ചെയ്യുവാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു” (1 കൊരി. 9:27 ലിവിംഗ്). താന്‍ വായിക്കുന്നതും നോക്കുന്നതുമായ കാര്യങ്ങളില്‍ തന്റെ കണ്ണുകളെയും കേള്‍ക്കുന്ന കാര്യങ്ങളില്‍ ചെവികളെയും സംസാരിക്കുന്ന കാര്യങ്ങ ളില്‍ തന്റെ നാവിനെയും അദ്ദേഹം ശിക്ഷണാധീനമാക്കിയിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അദ്ദേഹം സംയമനം ചെയ്തി രുന്നു. തന്മൂലം അദ്ദേഹത്തിന് വിശാലത ലഭിക്കുവാന്‍ ഇടയായി.

നമ്മുടെ ജീവിതത്തില്‍ ദൈവം നമുക്കു നല്‍കുന്ന പ്രതിസന്ധി ഘട്ടങ്ങള്‍ക്കായി നമുക്കു ദൈവത്തെ സ്തുതിക്കാം. എന്നാല്‍ ഓരോ പ്രതിസന്ധിയും ഒരു പുരോഗതിയിലേക്കു നമ്മെ നയിക്കേണ്ടതുണ്ടെന്ന കാര്യം നമുക്കു മറക്കാതിരിക്കാം. യേശുക്രിസ്തു വാതില്‍ മാത്രമല്ല, അവിടുന്നു വഴിയും കൂടെയാണ്. ഇടുക്കുവാതിലിലൂടെ നാം അകത്തു കടക്കുന്നപക്ഷം ഞെരുക്കമുള്ള വഴിയില്‍ക്കൂടെ നാം നടക്കയും ചെയ്യേണ്ടതാണ്. വഴിത്തിരിവിനെപ്പറ്റി നാം ഊന്നല്‍ നല്‍കി സംസാ രിച്ചുവെങ്കിലും മുന്നോട്ടുള്ള സഞ്ചാരത്തെപ്പറ്റി മറന്നുകളഞ്ഞുവെന്ന കുറ്റം നമുക്കു സംഭവിക്കാതിരിക്കട്ടെ. പുതിയ ജനനം എന്നത് ഒരു വഴിത്തിരിവാണ്. എങ്കിലും ഭൂതകാലത്തെ ഒരു പ്രത്യേകതീയതിയുടെ ഓര്‍മ്മയല്ല, വര്‍ത്തമാനകാലത്തിലെ പുതിയ ജീവിതം തന്നെയാണ് പ്രധാനകാര്യം. തങ്ങളുടെ ജീവിതത്തില്‍ പുതിയ ജനനം എന്ന വഴിത്തി രിവു സംഭവിച്ച തീയതി ഓര്‍മ്മവയ്ക്കുവാന്‍ ചിലര്‍ക്കു കഴിയുന്നില്ല. എന്നാല്‍ ഒരാള്‍ക്ക് ജനനത്തീയതി ഓര്‍മ്മയില്ലാത്തതുകൊണ്ട് അയാള്‍ മരിച്ചവനാണ് എന്നു നാം പറയാറില്ലല്ലോ. എന്നിരുന്നാലും ചിലയാളു കള്‍ക്ക് ഒരു ഭൂതകാലാനുഭവത്തെപ്പറ്റിയുള്ള സാക്ഷ്യം മാത്രമാണ് ജീവന്റെ ഏക തെളിവായിരിക്കുന്നത് എന്ന കാര്യം കഷ്ടം തന്നെ!

ആത്മനിറവിന്റെ കാര്യത്തിലും ക്രിസ്തുതുല്യമായ ജീവിതത്തിലും സേവനത്തിലും വര്‍ത്തമാനകാലയാഥാര്‍ത്ഥ്യം തന്നെയാണ് സുപ്ര ധാന കാര്യം. ഭൂതകാലത്തിലുണ്ടായ ഒരനുഭവത്തിന്റെ ഓര്‍മ്മ, അതെത്ര അദ്ഭുതകരമായിരുന്നാല്‍തന്നെയും അതു മാത്രമായി ശേഷി ച്ചാല്‍ പ്രയോജനശൂന്യമാണ്.

കേവലം അനുഭവങ്ങള്‍കൊണ്ടും അനുഗ്രഹങ്ങള്‍കൊണ്ടും ഒരി ക്കലും തൃപ്തരാകാതെ നാള്‍തോറും ക്രൂശെടുത്തുകൊണ്ട് യേശു വിനെ അനുഗമിക്കുന്നവരും അങ്ങനെ തങ്ങളുടെ ജീവിതത്തിലും സേവനത്തിലും ”ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു”വെന്ന വാക്കുകളുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന വരുമായ സ്ത്രീപുരുഷന്മാര്‍ക്കുവേണ്ടിയാണ് ദൈവം നോക്കിപ്പാര്‍ത്തു കൊണ്ടിരിക്കുന്നത്. ഇത്, ഇതു മാത്രമാണ് ആത്മനിറവുള്ള ജീവിതം.
(പദം പദം ഉറച്ചു നാം – എന്ന രീതി)

ഞാനല്ല ക്രിസ്തുമാത്രം സര്‍വോന്നതന്‍, സര്‍വാദൃതന്‍
ഞാനല്ല ക്രിസ്തുമാത്രം എല്ലാര്‍ക്കുമെല്ലാമാകട്ടെ
ഞാനല്ല ക്രിസ്തുമാത്രം എന്‍നോട്ടമെന്‍ പ്രവൃത്തിയും
ഞാനല്ല ക്രിസ്തുമാത്രമേയെന്‍ വാക്കുമെന്റെ ലക്ഷ്യവും

ഞാനല്ല ക്രിസ്തുമാത്രം വിനീതമെന്നധ്വാനം
ഞാനല്ല ക്രിസ്തുമാത്രമേയെന്നാളുമെന്‍ പ്രവര്‍ത്തനം
ഞാനല്ല ക്രിസ്തുമാത്രം വേണ്ടമോടികേള്‍വിയും
ക്രിസ്തുമാത്രമല്ലാതില്ലെനിക്കിനി മറ്റൊന്നുമേ

ക്രിസ്തു ക്രിസ്തുമാത്രം ഇല്ലൊറ്റവാക്കും മറ്റിനി
ക്രിസ്തു ക്രിസ്തുമാത്രം മറ്റില്ല സ്ഥാനമാനങ്ങള്‍
ക്രിസ്തു ക്രിസ്തുമാത്രമേ വേണ്ടമേ പുകഴ്ചകള്‍
ക്രിസ്തു ക്രിസ്തുമാത്രമാം സ്വയത്തിനില്ലിനിസ്ഥാനം
ഞാനല്ല ക്രിസ്തുമാത്രമേയെന്നാവശ്യങ്ങള്‍ നല്‍കിടും
ഞാനല്ല ക്രിസ്തുമാത്രമേയെന്‍ശക്തിയെന്നാരോഗ്യവും
ക്രിസ്തു ക്രിസ്തുമാത്രമേയെന്നാത്മദേഹി ദേഹവും
ക്രിസ്തു ക്രിസ്തുമാത്രമേയിനിയെന്നുള്ളില്‍ വാണിടും
ക്രിസ്തു ക്രിസ്തുമാത്രം മേല്‍ക്കാലമെന്റെ ദര്‍ശനം
എന്‍ തേജസ്സേറ്റം വര്‍ദ്ധിക്കും വേഗം ഞാന്‍ തന്നെക്കണ്ടിടും
ക്രിസ്തു ക്രിസ്തുമാത്രം എന്നാശ സര്‍വകാലവും
ക്രിസ്തു ക്രിസ്തുമാത്രമേയെന്‍ സര്‍വവുമെന്നാളുമേ

എന്നില്‍നിന്നെന്നെ രക്ഷിച്ചാലും
നിന്നില്‍ ഞാനെന്നും മറയട്ടെ
മേലില്‍ ഞാനല്ലെന്‍ ജീവിതമോ
ക്രിസ്തു താനെന്നും ക്രിസ്തുമാത്രം