ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ

sad mature businessman thinking about problems in living room


“സ്വർഗ്ഗത്തിനു സൗഖ്യമാക്കുവാൻ
കഴിയാത്ത ഒരു വേദനയും ഭൂമിക്കില്ല”

പ്രശസ്ത ഐറീഷ് കവി തോമസ് മൂർ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ വരികൾ.

തോമസ് മൂറിന്റെ മൂത്തമകൾ പെട്ടെന്ന് മരിച്ചു. ഏറെ താമസിയാതെ രണ്ടാമത്തെ മകളും രോഗശയ്യയിലായി. കവിയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ചില ദിവസങ്ങൾക്കു ശേഷം അവളും അന്ത്യശ്വാസം വലിച്ചു. തോമർ പൊട്ടിക്കരഞ്ഞു “ബസ്സി ഇതെനിക്കു സഹിക്കാൻ കഴിയുന്നില്ല” എന്നു പറഞ്ഞ് അദ്ദേഹം ഭാര്യയുടെ തോളിലേക്ക് തല ചായിച്ചു.

പക്ഷേ അദ്ദേഹത്തിന്റെ ഉരുകുന്ന ഹൃദയം ദൈവത്തിലേക്കു തിരിഞ്ഞപ്പോൾ ‘സകല ബുദ്ധിയേയും കവിയുന്ന ദിവ്യസമാധാന’ത്തിന്റെ കവിഞ്ഞൊഴുക്ക് അനുഭവപ്പെട്ടു. മനോഹരമായ ഒരു കവിത ദുഃഖിക്കുന്ന ആ ഹൃദയത്തിൽ നിന്നു പുറത്തു വന്നു. പിന്നീട് അനേക ഹൃദയങ്ങൾക്ക് ആശ്വാസം പകർന്നിട്ടുള്ള ആ കവിതയിലെ വരികൾ ഇങ്ങനെയാണ്:
“ആശ്വാസമില്ലാത്തവരേ, നിങ്ങളുടെ മനസ്സു വേദനപ്പെട്ടു വെന്തു നീറുന്ന ഏതു സാഹചര്യമായാലും വരിക. കൃപയുടെ ഇരിപ്പിടത്തിനു മുമ്പിൽ ഭക്തി പൂർവം മുട്ടു കുത്തുക. വൃണിതമായ നിങ്ങളുടെ ഹൃദയം തിരുമുമ്പിൽ സമർപ്പിക്കുക. നിങ്ങളുടെ ദുഃഖങ്ങൾ തിരുമുമ്പിൽ പറയുക. ദൈവത്തിനു തീർക്കാൻ കഴിയാത്ത ഒരു ദുഃഖവും ലോകത്തിനില്ല.”

‘ദുഃഖിതർ അനുഗൃഹീതർ; എന്തുകൊണ്ടെന്നാൽ അവർ ദുഃഖിതരെ ആശ്വസിപ്പിക്കും’

What’s New?