കാരാഗൃഹവാസത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ – WFTW 19 ഫെബ്രുവരി 2017

സാക് പുന്നന്‍

   Read PDF version

റോമിലുളള തടവറയില്‍ നിന്ന് എഴുതുന്ന പൗലൊസ് പറയുന്നു, ‘ എന്റെ ബന്ധനത്തെക്കുറിച്ച് നിങ്ങള്‍ നിരുത്സാഹപ്പെടരുത്, കാരണം അത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് കാരണമായിത്തീര്‍ന്നു’ (ഫിലി 1:12). ‘ ദൈവത്തെ സ്‌നേഹിക്കുന്നവരും ദൈവത്തിന്റെ മുന്‍ നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവരുമായവര്‍ക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. ‘ ( റോമര്‍ 8:28) എന്ന് പൗലൊസ് വിശ്വസിച്ചു.

എങ്ങനെയാണ് പൗലൊസിന്റെ ബന്ധനം നന്മയ്ക്കായി പ്രവര്‍ത്തിച്ചത്? പൗലൊസിന്റെ ബന്ധനം നമുക്ക് നന്മയ്ക്കായി തീര്‍ന്ന ഒരു വഴി ഇതാ ഇവിടെയുണ്ട്: പൗലൊസ് എപ്പോഴും ഊര്‍ജ്ജസ്വലനായി അവിശ്രാന്തം പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യനായിരുന്നു. അദ്ദേഹം വൃദ്ധനായപ്പോള്‍ പോലും, എപ്പോഴും യാത്ര ചെയ്യുമായിരുന്നു. താന്‍ ഈ ഭൂമി വിട്ടുപോകുന്നതിനു മുന്‍പ്, കഴിയുന്നത്ര സ്ഥലങ്ങളില്‍ സുവിശേഷവുമായി എത്തിച്ചേരുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആത്മീയമായി വളരെ വലിയ ഒരു സമ്പന്നനാകുവാന്‍ തക്കവണ്ണം ദൈവത്തോടു ചേര്‍ന്നുളള ഒരു നടപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ അനേകം ശോധനകളിലൂടെ അദ്ദേഹത്തിനു കടന്നുപോകേണ്ടി വരികയും ചെയ്തു. എന്നാല്‍ താന്‍ കര്‍ത്താവില്‍ നിന്നു പഠിച്ചതുമുഴുവന്‍ അദ്ദേഹം എഴുതിയിട്ടില്ലായിരുന്നു. ഈ മനുഷ്യന്റെ ആത്മീയ സമ്പത്ത് അദ്ദേഹത്തോടൊപ്പം ശവക്കുഴിയിലേക്കു പോകരുത്, എന്നാല്‍ അത് സംരക്ഷിക്കപ്പെടുകയും ഭാവിതലമുറകളുടെ അനുഗ്രഹത്തിനായി പ്രേഷണം ചെയ്യപ്പെടുകയും വേണം എന്ന് ദൈവം നിശ്ചയിച്ചു. എന്നാല്‍ പൗലൊസ് ഇരുന്ന് അതെല്ലാം എഴുതുവാന്‍ തക്കവണ്ണം അദ്ദേഹത്തെ സാവധാനത്തിലാക്കുവാന്‍ ദൈവത്തിന് എങ്ങനെ സാധിച്ചു? അദ്ദേഹം തടവിലാക്കപ്പെടുവാന്‍ അവിടുന്ന് അനുവദിച്ചു!!

പൗലൊസ് തടവറയിലായപ്പോള്‍, അദ്ദേഹത്തിന് യാത്ര ചെയ്യുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്റെ സമയം പ്രയോജനപ്രദമായി ചെലവാക്കുവാനും ഏതാനും സഭകള്‍ക്ക് ലേഖനങ്ങള്‍ എഴുതുവാനും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹം ഫിലിപ്യര്‍ക്കും, എഫെസ്യര്‍ക്കും, കൊലൊസ്യര്‍ക്കും എഴുതിയത്. അതിന്റെ ഫലം എന്തായിരുന്നു? ആ എഴുത്തുകള്‍ 2000 വര്‍ഷങ്ങളായി ലക്ഷക്കണക്കിനാളുകള്‍ക്ക് ഒരനുഗ്രഹമായി തീര്‍ന്നിട്ടുണ്ട്. അതുകൊണ്ട്, പൗലൊസിന്റെ ബന്ധനം നന്മയ്ക്കായി തീര്‍ന്നു.

1980 കളുടെ മദ്ധ്യത്തില്‍, കുറച്ചു നാളത്തേക്ക് ഞാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മറ്റെവിടെയെങ്കിലും തിരക്കിട്ട് കര്‍ത്താവിനെ സേവിക്കേണ്ടിയിരുന്ന എന്നെ എന്തിനാണ് ഒരു ആശുപത്രിയില്‍ ആയിരിക്കുവാന്‍ കര്‍ത്താവ് അനുവദിച്ചതെന്ന് ഞാന്‍ അവിടുത്തോടു ചോദിച്ചു. കര്‍ത്താവ് എന്നോട് പറഞ്ഞത് ഏതാനും ദിവസങ്ങള്‍ എന്നെ കിടപ്പിലാക്കി അവിടുത്തേക്ക് എന്നോടു പറയുവാനുളളത് ഞാന്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ അവിടുന്നാഗ്രഹിക്കുന്നു എന്നാണ്. കര്‍ത്താവിനോട് സംസാരിക്കുവാന്‍ ഒട്ടും സമയം ലഭിക്കാതവണ്ണം ഞാന്‍ ശുശ്രൂഷയുടെ തിരക്കിലായിരുന്നു. എന്നെ ആശുപത്രിയിലാക്കിയതിന്റെ കാരണം അതാണെന്നറിഞ്ഞപ്പോള്‍, ദൈവം ആഗ്രഹിക്കുന്നത്രയും നാള്‍ അവിടെ കിടക്കുന്നതില്‍ എനിക്കു സന്തോഷമായിരുന്നു, കാരണം എനിക്ക് അവിടുത്തെ കേള്‍ക്കണമായിരുന്നു. ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്നതിന്റെ ഒരു ഗുണം നിങ്ങള്‍ക്ക് മുകളിലേക്കു മാത്രമെ നോക്കാന്‍ കഴിയൂ എന്നതാണ്! ഞാന്‍ അവിടെ കിടന്നപ്പോള്‍, കര്‍ത്താവ് ദിവസം പ്രതി എന്നോട് സംസാരിക്കുവാന്‍ തുടങ്ങി. കര്‍ത്താവ് എന്നോട് സംസാരിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് ഞാന്‍ എഴുതി വച്ചു. ഞാന്‍ എപ്പോഴെങ്കിലും എഴുതിയിട്ടുളളതില്‍ വെച്ച് കര്‍ത്താവ് എന്നോട് സംസാരിക്കയില്‍ ഏറെക്കുറെ ചിന്തയ്ക്കുളള ചിന്തയായി എഴുതപ്പെട്ടിട്ടുളള ഏകലേഖനം അതായിരുന്നു. അത് ‘ ദൈവത്തികന് ആളുകളെ ആവശ്യമുണ്ട്’ എന്ന തലക്കെട്ടില്‍ ഒരു ലേഖനഖണ്ഡമായും ( ഞാന്‍ എഴുതിയ ‘ പുതിയ വീഞ്ഞ് പുതിയ തുരുത്തിയില്‍’ എന്ന പുസ്തകത്തിലെ രണ്ടാമത്തെ അദ്ധ്യായം) , പിന്നീട് ‘ ദൈവഭക്തന്മാരുടെ അമ്പത് അടയാളങ്ങള്‍’ എന്ന പേരില്‍ ഒരു ചെറുപുസ്തകമായും പ്രസിദ്ധീകരിക്കപ്പെട്ടു. ആ ലേഖനഖണ്ഡത്തെയും, ആ ചെറു പുസ്തകത്തെയും ലോകത്തില്‍ ചുറ്റുമുളള അനേക രാജ്യങ്ങളില്‍ ദൈവം ഉപയോഗിച്ചു. എന്റെ എല്ലാ കൃതികളിലും വച്ച് ഏറ്റവും പ്രാധാന്യമുളളതായി ഞാന്‍ അതിനെകരുതുന്നു. എന്നാല്‍ കര്‍ത്താവ് എന്നെ ഒരു ആശുപത്രിയിലാക്കിയിരുന്നില്ലെങ്കില്‍ ഞാന്‍ ഒരിക്കലും അത് എഴുതുമായിരുന്നില്ല.

തനിക്കുവേണ്ടി ചില കാര്യങ്ങള്‍ ചെയ്യേണ്ടിതിനായി ദൈവം നമ്മേ ഇടയ്ക്ക് തടഞ്ഞു നിര്‍ത്തുന്നു രോഗത്താലോ, തടവുശിക്ഷയാലോ അങ്ങനെയല്ലാതെ നാം ഒരിക്കലും അതുചെയ്യുമായിരുന്നില്ല. അതുകൊണ്ട് ദൈവം നമ്മെ നമ്മുടെ പാതയില്‍ തടഞ്ഞുനിര്‍ത്തുമ്പോഴൊക്കെയും നമുക്ക് നന്ദിയുളളവരായിരിക്കാം. അവിടുത്തേക്ക് അതില്‍ ഒരു ഉദ്ദേശ്യമുണ്ട്, കാരണം ‘ നല്ല മനുഷ്യരുടെ ചുവടുകള്‍ ദൈവത്താല്‍ സംവിധാനം ചെയ്യപ്പെടുന്നത്രയും തന്നെ അവര്‍ക്കുണ്ടാകുന്ന തടഞ്ഞു നിര്‍ത്തലുകളും ആകുന്നു’ ( സങ്കീ 37: 23)

പൗലൊസിന്റെ കരാഗൃഹവാസം നന്മയ്ക്കായി പ്രവര്‍ത്തിച്ച രണ്ടാമതൊരുവിധം കൂടിയുണ്ട്. ‘ എന്റെ ബന്ധനങ്ങള്‍ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടി പട്ടാളത്തിലൊക്കെയും തളിവായി വന്നു ( ഫി ലി 1:13). പിന്നീട് ‘ ഇവിടെയുളള എല്ലാ ക്രിസ്ത്യാനികളും, നിങ്ങളോട് അവരെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. വിശേഷാല്‍ കൈസരുടെ അരമനയിലുളളവര്‍’ (ഫിലി 4:22 ലിവിംഗ്) . എങ്ങനെയാണ് കൈസരുടെ അരമനയിലുളളവര്‍ രക്ഷിക്കപ്പെട്ടത്? തന്നോട് ചേര്‍ത്ത് ചങ്ങലയ്ക്കിട്ട അകമ്പടി പടയാളികളോട് പൗലൊസ് സുവിശേഷം പ്രസംഗിച്ചതു കൊണ്ട് അക്കാലത്തു തടവകാര്‍ തങ്ങളില്‍ നിന്ന് രക്ഷപെട്ടുപോകുന്നതില്‍ നിന്ന് തടയുവാന്‍ വേണ്ടി തടവുപുളളികളെ അകമ്പടി പടയാളികളോട് ചേര്‍ത്ത് ചങ്ങലയാല്‍ ബന്ധിക്കുമായിരുന്നു. ആ 8 മണിക്കൂര്‍ സമയം തന്നോടു ചേര്‍ത്ത് ചങ്ങലയിട്ടിരുന്ന ഒരു റോമന്‍ പടയാളിയോട് പൗലൊസ് സുവിശേഷ പ്രസംഗിക്കും. ആ പടയാളിക്ക് ദൂരെ മാറിപോകുവാന്‍ കഴിഞ്ഞിരുന്നില്ല.!! അയാള്‍ക്ക് ശ്രദ്ധിച്ചു കേള്‍ക്കേണ്ടിവന്നു. ഒരു കാവല്‍ ഭടന്റെ 8 മണിക്കൂര്‍ തവണ കഴിയുമ്പോള്‍ മറ്റൊരു കാവല്‍ഭടന്‍ അടുത്ത 8 മണിക്കൂര്‍ നേരത്തേക്ക് ആദ്യത്തെ ആളിനുപകരം വരും പൗലോസ് അയാളോടും സുവിശേഷം പ്രസംഗിക്കും. അങ്ങനെ അനേകം കാവല്‍ ഭടന്മാര്‍ രക്ഷിക്കപ്പെട്ടു. വളരെ പെട്ടന്നു തന്നെ കൈസരുടെ കൊട്ടാരത്തില്‍ ഒരു ചെറിയ സഭാ കൂടിവരവുണ്ടായി.

അങ്ങനെ പൗലൊസിന്റെ കാരാഗൃഹവാസം ദൈവ വചനം എഴുതപ്പെടുവാനും ആളുകള്‍ (ഒരിക്കലും ഒരു മീറ്റിംഗുവരുവാന്‍ സാധ്യതയില്ലാത്തവര്‍) രക്ഷിക്കപ്പെടുവാനും കാരണമായി തീര്‍ന്നു.

എന്നാല്‍ അതുകൊണ്ട് എല്ലാമായില്ല, മൂന്നാമതൊരു അനുഗ്രഹം കൂടി പൗലോസിന്റെ കാരാഗൃഹവാസം കൊണ്ട് ഉണ്ടായി. ഭീരുക്കളായിരുന്ന അനേകം വിശ്വാസികള്‍ പൗലൊസിന്റെ തടവുശിക്ഷയെക്കുറിച്ചു കേട്ടപ്പോള്‍ സുവിശേഷം പറയുവാന്‍ ധൈര്യമുളളവരായിത്തീര്‍ന്നു. (ഫിലി 1:14). അവര്‍ സുവിശേഷം പറയുന്നതിലുളള ഭയം ഉപേക്ഷിച്ചിട്ട് ധൈര്യത്തോടെ ക്രിസ്തുവിനെ പ്രഘോഷിച്ചു. അങ്ങനെ പൗലൊസിന്റെ തടവുശിക്ഷ സുവിശേഷത്തിന്റെ വ്യാപ്തിക്കു കാരണമായിതീര്‍ന്നു.

നമ്മുടെ ദൈവം തിന്മയില്‍ നിന്ന് നന്മകൊണ്ടുവരുന്ന ദൈവമാണ്. ദൈവത്തെ സ്തുതിക്കുന്നു.