സഭാശുശ്രൂഷകൻ ഭവനസന്ദർശനത്തിനു ചെന്നപ്പോൾ ഗൃഹനായിക മെതിച്ച നെല്ല് കളത്തിൽ കൂമ്പാരമായി കൂട്ടുകയായിരുന്നു. ശുശ്രൂഷകൻ പറഞ്ഞു: “ദൈവം ഇത്രത്തോളം നല്ല വിളവു തന്നല്ലോ. സ്തോത്രം.” എന്നാൽ ആ സ്ത്രീ കളത്തിൽ കൂട്ടിയിട്ടിരുന്ന ഒരു ചെറിയ കൂമ്പാരം പതിര് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിട്ട് പരാതിപ്പെട്ടു: “കണ്ടോ, ഇത്രയും പതിരാണ്. എന്തു ചെയ്യും?”.
അടുത്ത വിളവെടുപ്പുസമയത്ത് സഭാശുശ്രൂഷകൻ ചെന്നപ്പോൾ നെല്ല് വീണ്ടും വലിയ കൂമ്പാരമായി കൂട്ടിയിരിക്കുന്നു. പതിരിന്റെ കൂമ്പാരം കാണാനേയില്ല. ശുശ്രൂഷകൻ സ്ത്രീയോട് “ദൈവം ഇത്തവണ കൂടുതൽ നല്ല വിളവു തന്നല്ലോ. പതിരൊട്ടും ഇല്ലല്ലോ.”
പരാതിക്കാരിയായ സ്ത്രീയുടെ മറുപടി ഇങ്ങനെ: “പതിരില്ല. ശരിയാ. പക്ഷേ ഞാനിനി കോഴികൾക്കു തിന്നാൻ എന്തോ കൊടുക്കും?”
(കൊലോ. 3:17)
പരാതിയും പിറുപിറുപ്പും

What’s New?
- മാനസാന്തരത്തിൻ്റെ അർത്ഥവും പ്രാധാന്യവും – WFTW 23 ഫെബ്രുവരി 2025
- അത്ഭുതകരമായ എന്തെങ്കിലും കാര്യങ്ങൾ അവിടുന്ന് ചെയ്യണമെന്ന് നിർബന്ധിച്ചു കൊണ്ട് ദൈവത്തെ പരീക്ഷിക്കരുത് – WFTW 16 ഫെബ്രുവരി 2025
- രാജ്യത്തിൻ്റെ സുവിശേഷം – WFTW 9 ഫെബ്രുവരി 2025
- ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകൾ – WFTW 2 ഫെബ്രുവരി 2025
- ആത്മാവിൽ ആരാധിക്കുക, കേവലം ശരീരത്തിലും ദേഹിയിലുമല്ല – WFTW 26 ജനുവരി 2025
- വ്യാജവും യഥാർത്ഥവുമായ മാനസാന്തരം – WFTW 19 ജനുവരി 2025
- നീയും ദൈവവും
- ആവേശമുണർത്തുന്ന ഒരു ജീവിതം – WFTW 12 ജനുവരി 2025
- യേശു പഠിപ്പിച്ച ഏറ്റവും ഒന്നാമത്തെ കാര്യം: ഓരോ ദിവസവും ദൈവത്തിൻ്റെ വചനം പ്രാപിക്കുക – WFTW 5 ജനുവരി 2025
- CFC Kerala Youth Conference 2024