ശിഷ്യത്വവും ഭവനവും – WFTW 21 ആഗസ്റ്റ് 2018

സാക് പുന്നന്‍

മലാഖി 2:15ല്‍ ദൈവം മനുഷ്യനെയും അവന്‍റെ ഭാര്യയെയും ഒന്നാക്കി തീര്‍ത്തത് അവരിലൂടെ അവിടുത്തേക്ക് ദൈവഭക്തിയുളള മക്കളെ ലഭിക്കേണ്ടതിനാണ്. എന്നു നാം വായിക്കുന്നു. ആര്‍ക്കു വേണമെങ്കിലും മക്കളെ വളര്‍ത്താന്‍ കഴിയും എന്നാല്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് ദൈവഭക്തി ( ദൈവഭയം) ഉളള മക്കളെയാണ്. ഇതിന് ഏറ്റവും ഒന്നാമതായി വേണ്ടത് മാതാപിതാക്കളില്‍ കുറഞ്ഞ പക്ഷം ഒരാളെങ്കിലും, യേശുവിനെ അവന്‍റെ/അവളുടെ മുഴു ഹൃദയത്തോടു കൂടെ സ്നേഹിക്കുന്ന വ്യക്തി ആയിരിക്കണം എന്നതാണ്. അര്‍ദ്ധമനസ്കരായ ക്രിസ്ത്യാനികള്‍ക്ക് ദൈവഭയമുളള കുഞ്ഞുങ്ങളെ വളര്‍ത്തികൊണ്ടുവരുവാന്‍ കഴിയുകയില്ല. രണ്ടാമത്തെ ഒരു പ്രധാന ആവശ്യം ഭര്‍ത്താവും ഭാര്യയും തമ്മിലുളള ഐക്യതയാണ്. ഒരു പങ്കാളി ശിഷ്യനല്ലെങ്കില്‍ ഇതു സാധ്യമാകുകയില്ല. അപ്പോള്‍ മറ്റെ പങ്കാളി തനിയെ എപ്പോഴും അവന്‍റെ/അവളുടെ മക്കള്‍ക്കു വേണ്ടി സാത്താനെതിരായി യുദ്ധം ചെയ്യേണ്ടിവരും. എന്നാല്‍ രണ്ടുപേരും പൂര്‍ണ്ണ മനസ്കരാണെങ്കില്‍ ആ ജോലി വളരെയധികം എളുപ്പമായി തീരുന്നു. അതു കൊണ്ടാണ് ഒരു വിവാഹ പങ്കാളിയുടെ ശരിയായ തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുളളതായിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും എല്ലായ്പോഴും വഴക്കുണ്ടാകുകയും അന്യോന്യം കുറ്റപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നാല്‍ കുഞ്ഞുങ്ങളെ ദൈവീക മാര്‍ഗ്ഗത്തില്‍ വളര്‍ത്തികൊണ്ടുവരുന്നത് വളരെ പ്രയാസമുളള കാര്യമാണ്. നിങ്ങള്‍ ദൈവികമായ ഒരു ഭവനം പണിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍, എന്തു വില കൊടുത്തും നിങ്ങളുടെ ഭര്‍ത്താവുമായി/ ഭാര്യയുമായി ഐക്യത ഉണ്ടാക്കുവാനായി അന്വേഷിക്കുക – അതിന്‍റെ ഫലമായി, നിങ്ങള്‍ക്ക് നിങ്ങളുടെ അനേകം അവകാശങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നാല്‍ പോലും, നാളുകള്‍ കഴിയുമ്പോള്‍, നിങ്ങളുടെ മക്കള്‍ കര്‍ത്താവിനെ പിന്‍ഗമിക്കുന്നതു കാണുമ്പോള്‍, അത് വിലയുളളതായിരിക്കും. രണ്ടു ശിഷ്യന്മാര്‍ തമ്മിലുളള ഐക്യത്തില്‍ ഒരു വലിയ ശക്തിയുണ്ട്. മത്തായി 18:18-20 ല്‍ യേശു പറഞ്ഞത്, ഭൂമിയില്‍ രണ്ടു ശിഷ്യന്മാര്‍ ഒരുമിച്ച് ഐകമത്യപ്പെടുമ്പോള്‍, അവര്‍ക്ക് ” സ്വര്‍ലോകങ്ങളിലെ” സാത്താന്യശക്തികളുടെ പ്രവര്‍ത്തനങ്ങളെ ബന്ധിക്കുവാനുളള അധികാരമുണ്ട് എന്നാണ് (എഫെ. 6:12).അങ്ങനെയാണ് നമുക്ക് ദുഷ്ടാത്മാക്കളെ നമ്മുടെ ഭവനങ്ങളില്‍ നിന്നും നമ്മുടെ മക്കളെ സ്വാധീനിക്കുതില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കഴിയുന്നത്. എഫെസ്യര്‍ 5:22മുതല്‍ 6:9 വരെയുളള വാക്യങ്ങളില്‍, പരിശുദ്ധാത്മാവ് ഭവന ബന്ധങ്ങളെക്കുറിച്ചു സംസാരിക്കുന്നു – ഭാര്യയും ഭര്‍ത്താവും തമ്മിലും, മക്കളും മാതാപിതാക്കളും തമ്മിലും, ദാസന്മാരും യജമാനന്മാരും തമ്മിലും. അതു കഴിഞ്ഞ ഉടനെ (10-ാം വാക്യം മുതല്‍ പരിശുദ്ധാത്മാവ്, സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മാക്കളോടുളള പോരാട്ടത്തെക്കുറിച്ചുപറയുന്നതു തുടരുന്നു. ഇതെന്താണ് നമ്മെ പഠിപ്പിക്കുന്നത് ? ഇത്രമാത്രം – സാത്താന്‍റെ ആക്രമണങ്ങള്‍ പ്രാഥമികമായി ഭവന ബന്ധങ്ങളെ ലക്ഷ്യമാക്കിയുളളതാണ്. ഇവിടെയാണ് ഒന്നാമതായി നാം സാത്താനെ ജയിക്കേണ്ടത്.
തമ്മില്‍ വഴക്കിടുന്ന ഭര്‍ത്താവും ഭാര്യയും ( അവര്‍ക്കിടയില്‍ അവര്‍ അങ്ങനെ സൃഷ്ടിക്കുന്ന വിടവില്‍ കൂടി) സാത്താന് അവരുടെ ഭവനത്തിലേക്കു പ്രവേശിക്കുവാനും അവരുടെ മക്കളെ ആക്രമിക്കുവാനുമായി ഒരു വാതില്‍ തുറന്നു കൊടുക്കുകയാണെന്ന് മനസ്സിലാക്കുന്നില്ല. മാതാപിതാക്കളോട് പരുഷമായി സംസാരിക്കുന്ന മത്സരിയായ ഒരു കുഞ്ഞിന്, ആ രോഗം തന്‍റെ ഭര്‍ത്താവിനോട് അതേ രീതിയില്‍ സംസാരിക്കുന്ന അവന്‍റെ മാതാവില്‍ നിന്നോ, ഏതെങ്കിലും മേഖലയില്‍ കര്‍ത്താവിനോടു മത്സരിയായിരിക്കുന്ന അവന്‍റെ പിതാവില്‍ നിന്നോ പിടിപെട്ടതായിരിക്കാം. മാതാപിതാക്കള്‍ തന്നെ ആദ്യം ഭവനത്തിലേക്കു കൊണ്ടുവന്ന ഈ ബാധയുടെ പേരില്‍ സാധുവായ ആ കുഞ്ഞിനെ കുറ്റപ്പെടുത്തുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല !! മാതാപിതാക്കളാണ് ആദ്യം മാനസാന്തരപ്പെടേണ്ടത്. ഭവനത്തിന്‍റെ ഐക്യത എന്നത്, നിങ്ങളുടെ ഭവനത്തിന്‍റെ വലിപ്പം, അല്ലെങ്കില്‍ അതിന്‍റെ മനോഹാരിത അല്ലെങ്കില അതിനകത്തു നിങ്ങള്‍ക്കുളള ഉപകരണങ്ങള്‍ ഇവയെക്കാള്‍ ഒക്കെ വളരെയധികം പ്രാധാന്യമുളളതാണ്. ഒരു കുടിലില്‍ ജീവിക്കുന്ന ഒരു കുടുംബത്തില്‍ ദൈവത്തിന്‍റെ മഹത്വം വെളിപ്പെടുത്താന്‍ കഴിയും, എല്ലാറ്റിലും മുമ്പെ അവര്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരാണെങ്കില്‍ യേശുവിന്‍റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ ഏദനില്‍ വെച്ച് ആദമും ഹവ്വയും ബാധിക്കപ്പെട്ട ” മറ്റുളളവരെ കുറ്റപ്പെടുത്തുക” എന്ന ഭയങ്കര രോഗത്തില്‍ നിന്ന് സ്വതന്ത്രനായിരിക്കും. ആദം അവന്‍റെ പാപത്തിന്‍റെ പേരില്‍ ഹവ്വയെ കുറ്റപ്പെടുത്തുകയും ഹവ്വ അവളുടെ പാപത്തിന്‍റെ പേരില്‍ സര്‍പ്പത്തെ കുറ്റപ്പെടുത്തുയുംചെയ്തു. സ്വര്‍ഗ്ഗ രാജ്യം “ആത്മാവില്‍ ദരിദ്രരായവര്‍ക്കുളളതാണ്” (മത്തായി 5:3) ആത്മാവില്‍ ദരിദ്രരായവരുടെ ഒന്നാമത്തെ പ്രത്യേകത, എല്ലാറ്റിലും മുമ്പെ അവന്‍ തന്‍റെ തന്നെ പരാജയത്തെക്കുറിച്ചും ആവശ്യത്തെക്കുറിച്ചും ബോധവനാണ്. ആത്മാവില്‍ ദരിദ്രരായ ഒരു ഭര്‍ത്താവും ഭാര്യയും അവരുടെ ഭവനത്തെ ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്‍റെ ഒരു മുന്‍ രുചിയാക്കി മാറ്റുന്നു. അത്തരം ഒരു ഭവനത്തില്‍ ഓരോരുത്തനും തന്നെ തന്നെ വിധിക്കുന്നവനായിരിക്കും, മറ്റെയാളിനെ കുറ്റപ്പെടുത്തുന്നവനായിരിക്കുകയില്ല. അങ്ങനെയുളള ഒരു ഭവനത്തിലെ മക്കള്‍ എത്ര വലിയ അനുഗ്രഹമാണ് അവകാശമാക്കുന്നത് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ?
ഞാന്‍ ” ഉദ്യോഗസ്ഥരായ അമ്മമാരെ”ക്കുറിച്ച് ഒരു വാക്ക് പറയട്ടെ. നമ്മുടെ ഈ നാളുകളിലും, യുഗത്തിലും നിര്‍ഭാഗ്യവശാല്‍ ചില നഗരങ്ങളിലെ ഉയര്‍ന്ന ജീവിത ചെലവുകാരണം ഈ കാര്യം അനിവാര്യമായി തീര്‍ന്നിരിക്കുന്നു. അങ്ങനെ യുളള അമ്മമാര്‍ തങ്ങളുടെ മനസ്സില്‍ ചില പ്രമാണങ്ങള്‍ കൊണ്ടു നടക്കണം. തീത്തൊസ് 2:5 നമ്മോടു പറയുന്നത് സത്രീകളെക്കുറിച്ചുളള ദൈവത്തിന്‍റെ ഹിതം അവര്‍ ഒന്നാമതായി ” ഭവനത്തിലെ ജോലിക്കാര്‍” ആയിരിക്കണമെന്നാണ്. അതു കൊണ്ട് ഒരമ്മയും ഭവനത്തിനു വെളിയിലുളള ഒരു ഉദ്യോഗത്തിന്‍റെ പിന്നാലെ പോകുവാന്‍ വേണ്ടി അവളുടെ ഭവനത്തിലെ ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിക്കരുത്. യഥാക്രമം കര്‍ത്താവ്, അവളുടെ ഭര്‍ത്താവ്, അവളുടെ മക്കള്‍ ഇവരായിരിക്കണം. അവളുടെ വാത്സല്യത്തിലും ഭക്തിയിലും പ്രാഥമികമായിട്ടുളളത്. അവളുടെ ഉദ്യോഗം (ഒരു ജോലിക്ക് അവള്‍ പോകണമെന്നുണ്ടെങ്കില്‍ മാത്രം) മുന്‍ഗണനാ ക്രമത്തില്‍ 4-ാമത്തെ സ്ഥാനത്തായിരിക്കണം. മുകളില്‍ പറഞ്ഞ മൂന്നെണ്ണത്തിനുശേഷം, വിവാഹം കഴിച്ചിട്ട് മക്കള്‍ ഭവനത്തിലില്ലാത്ത സ്ത്രീക്ക് വലിയ പ്രശ്നങ്ങള്‍ കൂടാതെ ജോലിക്കു പോകാന്‍ കഴിയും. സാധാരണയായി ചെറിയ കുട്ടികളുളള അമ്മമാര്‍ ഈ നാളുകളില്‍ ജോലിക്കു പോകുന്നതിനു രണ്ടു കാരണങ്ങളുണ്ട്: 1. ഭര്‍ത്താവിന്‍റെ വരുമാനം കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയാകാതെ വരുമ്പോള്‍, അതിജീവനത്തിനായി . 2. ആഡംബര സമൃദ്ധിയ്ക്കായി, കാരണം ഭര്‍ത്താവും ഭാര്യയും ഒരു ഉന്നത ജീവിത നിലവാരം ആസ്വദിക്കുവാന്‍ ആഗ്രഹിക്കുന്നു. ദൈത്തിന്‍റെ മുമ്പാകെ, എന്‍റെ കാര്യത്തില്‍ അതിജീവനമാണ് അതിന്‍റെ കാരണം എന്ന് നിങ്ങള്‍ക്ക് സത്യസന്ധമായി പറയാന്‍ കഴിയുമെങ്കില്‍, അപ്പോള്‍ നിങ്ങളുടെ കുടുംബത്തിന്‍റെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ വേണ്ട പ്രത്യേക കൃപ ദൈവം നിങ്ങള്‍ക്കു തരുമെന്ന് നിങ്ങള്‍ക്കു തീര്‍ച്ചപ്പെടുത്താം. ഏതു വിധേനയും അതിന്‍റെ യഥാര്‍ത്ഥ കാരണം ആഡംബര സമൃദ്ധിയാണെങ്കില്‍, അപ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥമായ അപകടത്തിലാണെന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. ഇതിന്‍റെ അനന്തര ഫലങ്ങള്‍ അനേക വര്‍ഷങ്ങള്‍ക്കു ശേഷമെ നിങ്ങള്‍ കൊയ്യുകയുളളൂ, നിങ്ങളുടെ മക്കള്‍ വീടുവിട്ടുപോയതിനുശേഷം അവര്‍ അനുസരണം കെട്ടവരും ദൈവത്തിനു പ്രയോജനമില്ലാത്തവരുമായി തീരുമ്പോള്‍. അപ്പോള്‍ അതെക്കുറിച്ച് എന്തെങ്കിലും ചെയ്യുവാന്‍ വളരെ വൈകിപ്പോയിരിക്കും. ഞാന്‍ ചെയ്തിട്ടുളളതു മാത്രമാണ് ഞാന്‍ പ്രസംഗിക്കുന്നത് എന്നതിനു ദൈവം എന്‍റെ സാക്ഷിയാണ്. 1969 ല്‍ ഞങ്ങളുടെ ആദ്യ മകന്‍ ജനിച്ചപ്പോള്‍ എന്‍റെ ഭാര്യ ഒരു ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത്, മാസം തോറും എനിക്കു ലഭിച്ചിരുന്ന അല്പമായിരുന്നു ഞങ്ങളുടെ ഏക വരുമാനം, കൂടാതെ ഞങ്ങള്‍ക്ക് സമ്പാദ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ എന്‍റെ ഭാര്യ ജോലി ഉപേക്ഷിച്ച് കുടുംബത്തെ പരിപാലിക്കുവാനായി ഭവനത്തില്‍ നില്‍ക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതിനുശേഷം 28 വര്‍ഷങ്ങളോളം അവള്‍ ഒരിക്കലും ഒരു ജോലി സ്വീകരിച്ചില്ല എന്നാല്‍ വീട്ടില്‍ താമസിച്ച് ഞങ്ങളുടെ 4 പുത്രന്മാരെയും കര്‍ത്താവിനെ സ്നേഹിക്കുവാനും പിന്‍ഗമിക്കുവാനും തക്കവണ്ണം വളര്‍ത്തിക്കൊണ്ടുവന്നു. അതിന്‍റെ ഫലമെന്താണ് ? ഇന്ന്, ഞങ്ങളുടെ നാലു പുത്രന്മാരും വീണ്ടും ജനിച്ച്, സ്നാനപ്പെട്ട്, കര്‍ത്താവിനെ പിന്‍ഗമിക്കുകയും അവിടുത്തേക്കു വേണ്ടി സാക്ഷികളായിരിക്കുകയും ചെയ്യുന്നതു കാണുന്നതിനുളള സന്തോഷം ഞങ്ങള്‍ക്കുണ്ട്. 28 വര്‍ഷങ്ങള്‍ കൊണ്ട് എന്‍റെ ഭാര്യ സമ്പാദിക്കുമായിരുന്ന 30 അല്ലെങ്കില്‍ 40 ല്‍ പ്പരം ലക്ഷങ്ങളെക്കാള്‍ വളരെ വലിയതാണ് ഇങ്ങനെയുളള ഒരനുഗ്രഹം. ഇന്ന് ഞങ്ങള്‍ക്ക് ഒരു സങ്കടവും ഇല്ല. ഈ മേഖലയില്‍ ദൈവഹിതം അന്വേഷിക്കുന്ന അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് ഞങ്ങളുടെ സാക്ഷ്യം ഞങ്ങള്‍ നല്‍കിയത്.
ഒരു യഥാര്‍ത്ഥ ശിഷ്യന്‍ തന്‍റെ ഭവനത്തിലേക്ക് എത്തിക്കപ്പെടുന്ന മാസികകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും, തന്‍റെ കുടുംബാംഗങ്ങള്‍ കാണുന്നത് ഏതിനം ടെലിവിഷന്‍, വീഡിയോ പരിപാടികളാണെന്നതിനെപ്പറ്റിയും ശ്രദ്ധാലുവായിരിക്കും. ഭവനത്തിന്‍റെ തലവന്‍ എന്ന നിലയില്‍ ഭര്‍ത്താവ് കാര്‍ക്കശ്യക്കാരനായ ഒരു വാതില്‍ കാവല്‍ക്കാരനെപ്പോലെ, ലൗകീകമായതൊന്നും തന്‍റെ ഭവനത്തിലേക്കു കടക്കുന്നില്ല എന്ന് ഉറപ്പാക്കുന്ന ഒരാളായിരിക്കണം. ഒരു ഫാക്ടറിയില്‍ ഓരോ ഉല്‍പ്പന്നങ്ങളും പരിശോധിക്കുകയും അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ഗുണനിലവാര- നിയന്ത്രണ വിഭാഗത്തിന്‍റെ തലവനെപ്പോലെ ആയിരിക്കണം അയാള്‍. തങ്ങളുടെ മക്കള്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരായിരിക്കണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ സ്വാര്‍ത്ഥപരമായ വ്യാമോഹങ്ങള്‍ക്കും ചാപല്യങ്ങള്‍ക്കും വഴങ്ങുന്നില്ല എന്ന് ഉറപ്പാക്കണം കാരണം അതു സ്നേഹമല്ല, എന്നാല്‍ ഭോഷത്തവും കര്‍ത്താവിനോടുളള അവിശ്വസ്തതയുമാണ്. ഏതൊരു സഭയുടെയും ശക്തി അതിലുളള ഭവനങ്ങളുടെ ശക്തിയാണ്. ഭവനങ്ങള്‍ ബലഹീനമാണെങ്കില്‍ സഭയും ബലഹീനമായിരിക്കും. ഉച്ചത്തിലുളള ശബ്ദത്തിലോ, ശ്രുതിമധുരമായി പാടുന്നതിലോ, നല്ല പ്രസംഗത്തില്‍ പോലുമോ അല്ല സഭയുടെ ശക്തി കുടികൊളളുന്നത്, എന്നാല്‍ ആ സഭയെ രൂപവത്കരിക്കുന്ന ഭവനങ്ങളുടെ ദൈവ ഭക്തിയിലാണ്. നാം നമ്മുടെ ദേശത്ത് നമ്മുടെ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്ന ഭവനങ്ങള്‍ പണിയുന്നവരാകട്ടെ.