സാക് പുന്നന്‍
1 ശമുവേല്‍ 30-മത് അദ്ധ്യായത്തില്‍ വളരെ രസകരമായ ഏതാനും കാര്യങ്ങള്‍ നാം കാണുന്നു. ദാവീദ് തന്നെത്തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ അകപ്പെട്ടതായി കാണുന്നു. അവനും അവന്റെ ആളുകളും യുദ്ധത്തിന് പോയപ്പോള്‍, അമാലേക്യര്‍ വന്ന് അവന്റെറ ആളുകളുടെ കുടംബങ്ങള്‍ താമസിച്ചിരുന്ന പട്ടണം നശിപ്പിക്കുകയും കുടുംബാംഗങ്ങളെ ബന്ധികളാക്കി കൊണ്ടുപോവുകയും ചെയ്തു. എല്ലാ പുരുഷന്മാരും കരയുവാന്‍ തുടങ്ങുകയും അവരുടെ എല്ലാ പ്രശ്നത്തിനും ദാവീദിനെ കുറ്റപ്പെടുത്തുകയും ചെയ്യത്തക്കവിധം സാഹചര്യം മോശമായി തീർന്നു . അവർക്ക് അവനെ കല്ലെറിഞ്ഞു കൊല്ലണമായിരുന്നു (ശമു.30: 6). അപ്പോള്‍ നാം ഈ മനോഹരമായ വാക്കുകള്‍ വായിക്കുന്നു. ‘’ ദാവീദോ അവനെത്തന്നെ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെടുത്തി‘’ (അവനെത്തന്നെ ബലപ്പെടുത്തി) (ശമു.30: 6). നമുക്ക് പിന്തുടരേണ്ടതിന് എത്ര നല്ല മാതൃകയാണ്, നമ്മുടെ സ്നേഹിതര്‍ പോലും നമുക്കെതിരായി തിരിയുമ്പോള്‍.
ദാവീദ് യഹോവയെ അന്വേഷിച്ചപ്പോള്‍ അമാലേക്യരെ പിന്തുടരുക എന്നാല്‍ അവന്‍ സകലവും വീണ്ടുകൊള്ളും (1ശമു.30: 8) എന്നു യഹോവ അവനോട് പറഞ്ഞു. എന്നാല്‍ ഈ അമാലേക്യരെ കണ്ടെത്തേണ്ടതിന് ഏതു ദിശയിലേക്കാണ് പോകേണ്ടതെന്ന് ദാവീദിന് അറിയില്ലായിരുന്നു. ദൈവം ദാവീദിനെ അവരുടെ അടുക്കലേക്ക് നയിച്ചവിധം കാണുന്നത് വളരെ അതിശകരമാണ്. മരണാസന്നനായ ഒരു അപരിചിതനോട് കാണിച്ച കരുണയുടെ ഒരു ലളിതമായ പ്രവൃത്തിയിലൂടെയാണത് സംഭവിച്ചത്. അർദ്ധപ്രാണനായി അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു മിസ്രയീമ്യനെ ദാവീദും അവന്റെധ ആളുകളും കണ്ടെത്തി. അവര്‍ അവന് വേണ്ടി കരുതുകയും അവന് തിന്നുവാനും കുടിക്കുവാനും നല്കുകയും ചെയ്തു. അവന് ഉണർന്നപ്പോള്‍ അവര്‍ കണ്ടെത്തിയ ഒരു കാര്യം, അവന്‍ അമാലേക്യരാല്‍ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരുവനാണെന്നാണ്, കാരണം അവന്‍ രോഗബാധിതനായിരുന്നു (1ശമു. 30: 11- 13). അവനാണ് പിന്നീട് ദാവീദിനെ അമാലേക്യരുടെ അടുത്തേക്ക് നയിച്ചത്. നാം അപരിചിതരോട് ദയ കാണിക്കുമ്പോള്‍ ദൈവം നമുക്ക് പ്രതിഫലം തരുന്നതെങ്ങനെയെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ദാവീദ് അമാലേക്യരാല്‍ അപഹരിക്കപ്പെട്ടത് ‘’എല്ലാം ദാവീദ് വീണ്ടെടുത്തു‘’ എന്ന് മൂന്ന് പ്രാവശ്യം അവിടെ പറഞ്ഞിരിക്കുന്നു (1ശമു.30:18-20) – സാത്താന്‍ നമ്മില്‍ നിന്ന് അപഹരിച്ചതെല്ലാം യേശു വീണ്ടെടുക്കുന്ന മനോഹരമായ ചിത്രം!
യുദ്ധം തീർന്നതിനു ശേഷം ദാവീദ് പാളയത്തിലേക്ക് മടങ്ങി വന്നപ്പോള്‍, യുദ്ധത്തിനായി ദാവീദിനെ അനുഗമിക്കാന്‍ കഴിയാത്തവണ്ണം വളരെ ക്ഷീണിതരായി ദാവീദിന്റെ സാധനങ്ങള്‍ സൂക്ഷിക്കേണ്ടതിന് പിന്നില്‍ തങ്ങിയ അവന്റെ 200 ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ദാവീദിന്റെന ആളുകളിൽ നീചരായ ചിലര്‍ പറഞ്ഞത് യുദ്ധത്തിന് പോകാതിരുന്നവർക്ക് യുദ്ധത്തിന്റെ കൊള്ളയില്‍ നിന്ന് ഒരു പങ്കും കൊടുക്കരുത് എന്നാണ്. എന്നാല്‍ ദാവീദിന്റെ ഹൃദയവിശാലത നാം ഇവിടെ കാണുന്നു. സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഭവനത്തില്‍ താമസിച്ചവർക്ക് , പോർക്കളത്തില്‍ പോയി യുദ്ധം ചെയ്തവർക്ക് ലഭിച്ച കൊള്ളയുടെ ഓഹരിക്ക് സമമായ ഓഹരി നൽകണം എന്ന് അവന്‍ പറഞ്ഞു. അന്നുമുതല്‍ അത് യിസ്രായേലിന് ഒരു ചട്ടവും നിയമവും ആയിത്തീർന്നു .
ദാവീദ് അഭിമുഖീകരിച്ച ഈ എല്ലാ പ്രയാസങ്ങളിലൂടെയും ശോധനകളിലൂടെയുമാണ് (ഏതാണ്ട് 13 വർഷക്കാലം) അവന്‍ ഒടുവിൽ ദൈവത്തിന്റെ ഒരു പുരുഷനും വിജയശ്രീലാളിതനായ ഒരു രാജാവും ആയിത്തീർന്നത് . വർഷങ്ങൾക്കുശേഷം, അവന്‍ ഈ വചനങ്ങള്‍ എഴുതി, ‘’ ദൈവമായ അവിടുന്ന് എന്നെ പരിശോധിച്ചിരിക്കുന്നു. വെള്ളി ശുദ്ധി ചെയ്യുന്നതുപോലെ അവിടുന്നെന്നെ ശുദ്ധി ചെയ്തിരിക്കുന്നു. വലയില്‍ അകപ്പെടുത്തപ്പെടുവാന്‍ അവിടുന്ന് എന്നെ അനുവദിച്ചു. എന്റെ മുതുകത്ത് ഒരു വലിയ ഭാരം വയ്ക്കുവാന്‍ അവിടുന്ന് അനുവദിച്ചു. മനുഷ്യര്‍ എന്റെല തലമേല്‍ കയറി സവാരി ചെയ്യുവാന്‍ അവിടുന്ന് അനുവദിച്ചു. അവിടുന്ന് എന്നെ എരിതീയിലും പിന്നീട് തണുത്തുറഞ്ഞ വെള്ളത്തിലും കൂടി കടക്കുമാറാക്കി. എന്നാല്‍ ഒടുവില്‍, അവിടുന്ന് ആത്മീയ സമൃദ്ധിയുടേയും അഭിഷേകത്തിന്റെനയും ഒരിടത്തേക്ക് എന്നെ കൊണ്ടുവന്നു, അവിടെ എന്റെയ പാനപാത്രം ഇപ്പോള്‍ നിറഞ്ഞുകവിഞ്ഞൊഴുകി അനേകർക്ക് ഒരു അനുഗ്രഹമാക്കി തീർത്തിരി ക്കുന്നു. ദൈവത്തെ സ്തുതിക്കുന്നു‘’ (സങ്കീ. 66: 10-13).

















