മറ്റുള്ളവരെ അനുഗ്രഹിക്കുന്നതിനുള്ള വിശാല ഹൃദയം – WFTW 30 ജൂലൈ 2017

സാക് പുന്നന്‍

 

നമ്മുടെ ശുശ്രൂഷയില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ശുശ്രൂഷയുള്ള ചിലരെ കാണുമ്പോള്‍ നാം എന്തുചെയ്യണമെന്ന് ലൂക്കോസ് 9:49,50 വാക്യങ്ങളില്‍ യേശു നമ്മെ പഠിപ്പിക്കുന്നു.

ശിഷ്യന്മാരോട് ചേര്‍ന്നിട്ടില്ലാത്ത ഒരാള്‍ ഭൂതങ്ങളെ പുറത്താക്കുകയായിരുന്നു. യോഹന്നാന്‍ യേശുവിനോട് അവനെ തടയുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യേശു യോഹന്നാനോട് അവനെ തനിച്ചു വിടുവാനും, ആശുശ്രൂഷ തുടരുവാന്‍ അവനെ അനുവദിക്കുവാനും പറഞ്ഞു. നിങ്ങളുടെ വിളിയില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുകയും മറ്റുള്ളവര്‍ തങ്ങളുടെ വിളി പൂര്‍ത്തീകരിക്കുവാന്‍ അവരെ അനുവദിക്കുകയും ചെയ്യുക.

അനേകം ക്രിസ്ത്യാനികളും തങ്ങള്‍ ചെയ്യുന്നതുതന്നെ മറ്റുള്ള എല്ലാവരും ചെയ്യണമെന്ന് ചിന്തിക്കത്തക്കവിധം തങ്ങളുടെ ശുശ്രൂഷയുടെ പ്രാധാന്യത്താല്‍ പിടിക്കപ്പെട്ടിരിക്കുന്നു. ?ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?? (1 കൊരി 12:17). വ്യത്യസ്ത ആളുകള്‍ക്ക് ദൈവം വെവ്വേറെ ശുശ്രൂഷകള്‍ നല്‍കിയിരിക്കുന്നു എന്ന് പക്വതയുള്ള ഒരു ക്രിസ്ത്യാനി മനസ്സിലാക്കുന്നു.

ഒരാള്‍ക്ക് സുവിശേഷീകരണം നടത്തുകയും മറ്റൊരാള്‍ക്ക് സാമൂഹിക പ്രവര്‍ത്തനം നടത്തുകയുമാണ് വേണ്ടതെങ്കില്‍, ഓരോരുത്തനും അവരവരുടെ സ്വന്തം ശുശ്രൂഷ പൂര്‍ത്തീകരിക്കട്ടെ. ക്രിസ്തുവിന്റെ ഏതെങ്കിലും കാര്യങ്ങള്‍ അവര്‍ രണ്ടു പേരിലൂടെയും വെളിപ്പെടുത്താന്‍ കഴിയും. എന്നാല്‍ നാം അന്യോന്യം വിമര്‍ശിക്കാതിരിക്കാം. സൃഷ്ടിയില്‍തന്നെ വൈവിധ്യം ഉണ്ട്. ദൈവം എല്ലാ പുഷ്പങ്ങളെയും ഒരേ നിറത്തിലോ, ഒരേ ആകൃതിയിലോ, ഒരേ വലിപ്പത്തിലോ അല്ല ഉണ്ടാക്കിയിട്ടുള്ളത്. മഴവില്ലിന് വ്യത്യസ്തങ്ങളായ അനേകം നിറങ്ങളുണ്ട്. അപ്രകാരംതന്നെയാണ് ക്രിസ്തുവിന്റെ ശരീരവും. ചിലര്‍ ചിന്തിക്കുന്നത്, അവര്‍ ബൈബിള്‍ കോളേജില്‍ പോയിട്ടില്ലാത്തതുകൊണ്ട് മറ്റാരും അവിടെ പോകരുത് എന്നാണ്. മറ്റുചിലര്‍ ചിന്തിക്കുന്നത്, അവര്‍ ബൈബിള്‍ കോളേജില്‍ പോയിട്ടുള്ളതുകൊണ്ട് എല്ലാവരും അവിടെ പോകണമെന്നാണ്. ഈ രണ്ടുകൂട്ടരും തെറ്റാണ്. ഈ രണ്ടുരീതികളെയും, അവരില്‍ ഒരോരുത്തര്‍ക്കുള്ള വിളിക്കനുസരിച്ച്, ദൈവത്തിന് ഉപയോഗിക്കാന്‍ കഴിയും. സങ്കുചിത മനസ്‌കര്‍ ഒരു വിധത്തിലും തങ്ങളുടെ സ്വന്തം ശുശ്രൂഷയല്ലാതെ മറ്റൊന്നും ഒരിക്കലും കാണുകയില്ല. അങ്ങനെയുള്ളവര്‍ക്ക് ഇതാ ഇവിടെ ഒരു വചനം ഉണ്ട്. ?ഓരോ ശുശ്രൂഷയ്ക്കായും ദൈവത്തിനും നന്ദിപറയുകയും നിങ്ങള്‍ക്കുള്ളതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക.?

ലൂക്കോ 9:52 ല്‍ യേശു ശമര്യയിലേക്കു വരുന്നതു നാം കാണുന്നു. ഒരു വര്‍ഷം മുമ്പ് ഒരു വലിയ ഉണര്‍വ്വുണ്ടായ ഒരു നഗരമാണിത്. രക്ഷിക്കപ്പെട്ട, പാപിനിയായിരുന്ന ഒരു സ്ത്രീയിലൂടെ ഒരു നഗരം മുഴുവന്‍ യേശുവിലേക്ക് അടുപ്പിക്കപ്പെട്ടു (യോഹന്നാന്‍ 4) അതുകൊണ്ട് യേശു തനിക്കുമുമ്പായി അവിടെ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ ദൂതന്മാരെ അവിടേക്കയച്ചു. എന്നാല്‍ ഈതവണ, അവര്‍ അവിടുത്തെ കൈക്കൊണ്ടില്ല (വാക്യം:53). ഒരുപക്ഷെ ശമര്യയില്‍ രക്ഷിക്കപ്പെട്ട അനേകര്‍ യഹൂദന്മാര്‍ക്ക് എതിരെ തങ്ങള്‍ക്കുണ്ടായിരുന്ന വിദ്വേഷം ഉപേക്ഷിച്ച് അവരുടെ ചത്ത മതവ്യവസ്ഥിതിവിട്ട് കര്‍ത്താവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടാകും. ഇത് അവരുടെ മതനേതാക്കന്മാരെ പ്രക്ഷുബ്ധരാക്കിയിട്ടുണ്ടാകും. അതുകൊണ്ട് നഗരത്തില്‍ വീണ്ടും പ്രവേശിക്കുവാന്‍ യേശുവിനെ അനുവദിക്കേണ്ടതില്ലന്ന് അവര്‍ തീരുമാനിച്ചു. അതുകൊണ്ട് യാക്കോബും യോഹന്നാനും ശമര്യരുടെമേല്‍ തീയിറക്കുവാന്‍ ആഗ്രഹിച്ചു. താന്‍ വന്നത് മനുഷ്യരുടെ ജീവനെ നശിപ്പിക്കുവാനല്ല അവരെ രക്ഷിക്കുവാനാണെന്നു പറഞ്ഞ് യേശു അവരെ ശാസിച്ചു. (വാ:55) ഏതെങ്കിലും സഭ നിങ്ങളെ തട്ടി പുറത്താക്കുന്നുഎങ്കില്‍, നിങ്ങള്‍ നിങ്ങളെതന്നെ വിനയപ്പെടുത്തുകയും മറ്റേതെങ്കിലും സഭയില്‍ പോകുകയും ചെയ്യുക. ഒന്നിലധികം പ്രാവശ്യം ഞാന്‍ അതാണ് ചെയ്തിട്ടുള്ളത്.

മുകളില്‍ പറഞ്ഞ രണ്ട് ഉദാഹരണങ്ങളിലും, യേശുതന്റെ ശിഷ്യന്മാരുടെ ഹൃദയത്തെ വിശാലമാക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അനേക ക്രിസ്തീയ കൂട്ടങ്ങളിലും ഞാന്‍ കണ്ടിട്ടുള്ളത്, മിക്കപ്പോഴും അവരുടെ നേതാവിന് ഒരു വിശാല ഹൃദയ മുണ്ടായിരിക്കും, എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഇടുങ്ങിയ ഹൃദയമുള്ളവരാണ്, കാരണം തങ്ങളുടെ നേതാവ് ദൈവത്തെ അറിഞ്ഞപോലെ അവര്‍ ൈവത്തെ അറിയുന്നില്ല.

ജോണ്‍ വെസ്ലിയും ജോര്‍ജ്ജ് വൈറ്റ് ഫീല്‍ഡും 18ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നു രണ്ടുവലിയ പ്രാസംഗികരായിരുന്നു. രക്ഷിക്കപ്പെട്ടതിനു ശേഷവും ഒരാള്‍ക്ക് നഷ്ടപ്പെട്ടു പോകാന്‍ കഴിയും എന്ന് ജോണ്‍ വെസ്ലിയും അദ്ദേഹത്തിന്റെ അനുയായികളും വിശസിക്കുകയും പ്രസംഗിക്കകയും ചെയ്തു. ജോര്‍ജ്ജ്വൈറ്റ് ഫീല്‍ഡും തന്റെ അനുയായികളും പ്രസംഗിച്ചത് ഒരിക്കല്‍ ഒരു മനുഷ്യന്‍ രക്ഷിക്കപ്പെട്ടാല്‍ അവന്‍ എന്നന്നേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ്. എന്നാല്‍ വെസ്ലിയും വൈറ്റ് ഫീല്‍ഡും നല്ല സ്‌നേഹിതരായിരുന്നു, കൂടാതെ വൈറ്റ് ഫീല്‍ഡ് മരിച്ചപ്പോള്‍, വെസ്ലി ആയിരുന്നു അദ്ദേഹത്തിന്റെ ശവസംസ്‌കാര ശുശ്രൂഷ നടത്തിയത്. വെസ്ലിയുടെ അനുയായികളിലൊരാള്‍ പിന്നീട് അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു. നിങ്ങള്‍ ജോര്‍ജ്ജ് വൈറ്റ് ഫീല്‍ഡിനെ സ്വര്‍ഗ്ഗത്തില്‍ കാണുമോ? ജോണ്‍ വെസ്ലി മറുപടി പറഞ്ഞു. ?ദൈവതേജസ്സിന്റെ ആകാശത്തില്‍ വളരെ പ്രകാശമുള്ള നക്ഷത്രമായിരുന്നു ജോര്‍ജ്ജ വെറ്റ്ഫീല്‍ഡ് അതുകൊണ്ട് ഏറ്റവും ചെറിയവരില്‍ കുറഞ്ഞവനായ എന്നെപോലെ ഒരാള്‍ക്ക് ഒരിക്കലും അദ്ദേഹത്തിന്റെ ഒരു അല്പ ദര്‍ശനം പോലും ലഭിക്കാന്‍ കഴിയാത്തവിധം ദൈവത്തിന്റെ സിംഹാസനത്തോട് അത്ര അടുത്തായിരിക്കും അദ്ദേഹം?. വെസ്ലിയുടെ അനുയായികള്‍ സങ്കുചിത മനസ്‌കരായിരുന്നു. എന്നാല്‍ വെസ്ലി വിനീതനായ ഒരു മനുഷ്യനായിരുന്നു. വൈറ്റ് ഫീല്‍ഡിനെ തന്നെക്കാള്‍ അധികം ആദരിച്ച വിശാല ഹൃദയനായ ഒരു മനുഷ്യന്‍ .

What’s New?