ദൈവത്തിലുള്ള വിശ്വാസവും ഉറപ്പും – WFTW 2 മേയ് 2021

സാക് പുന്നന്‍

“അബ്രഹാം വിശ്വാസത്തിൽ ശക്തിപ്പെട്ടു , ദൈവത്തിനു മഹത്വം കൊടുത്തു. അവിടുന്ന് വാഗ്ദത്തം ചെയ്തത് പ്രവർത്തിപ്പാനും ശക്തനെന്ന് പൂർണ്ണമായും ഉറച്ചു” (റോമ.4:20,21).

അസാധ്യ സാഹചര്യങ്ങളുടെ മധ്യത്തിൽ നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ നാമും അവിടുത്തേക്ക് മഹത്വം കൊണ്ടുവരുന്നു. ദൈവത്തിനു കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രശ്നവുമില്ലെന്നു നമുക്കറിയാം. സാത്താൻ എവിടെയും സൃഷ്ടിക്കുന്ന ഓരോ പ്രശ്നങ്ങളും പരിഹരിക്കാൻ അവിടുത്തേക്ക് കഴിയും. രാജാവിന്റെ ഹൃദയം പോലും അവിടുത്തെ കരങ്ങളിലാണ്, അതിനെ നമുക്ക് അനുകൂലമായി തിരിക്കാൻ അവിടുത്തേക്ക് കഴിയും (സദൃ.21:1).

അതുകൊണ്ട് നാം എല്ലായ്പ്പോഴും ദൈവത്തിൽ ആശ്രയിക്കണം, എന്തു സംഭവിച്ചാലും അത് കാര്യമല്ല, എന്നിട്ട് ദൈവം സാത്താനെ നമ്മുടെ കാൽക്കീഴ് ചതച്ചു കളയും എന്ന നമ്മുടെ വിശ്വാസം ഏറ്റുപറയുകയും ചെയ്യുക, അപ്പോൾ നാം സാത്താന്റെ മേൽ ജയം കൊള്ളും, അവൻ എന്തു ചെയ്താലും. എന്റെ സ്വന്തം ജീവിതത്തിൽ ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു.

ഇവിടെ ഭൂമിയിൽ നമുക്കൊരു ആത്മീയ അഭ്യസനം നൽകുവാൻ ദൈവം ആഗ്രഹിക്കുന്നതു കൊണ്ട്, സമയം കഴിയും തോറും നമ്മുടെ പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ പ്രയാസമുള്ളതായി തീരും എന്ന് നാം പ്രതീക്ഷിക്കേണ്ടതുണ്ട്, സ്കൂളിൽ നാം ഉയർന്ന ക്ലാസുകളിലേക്ക് മുന്നേറുമ്പോൾ കണക്കിലെ പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ കട്ടിയുള്ളതായിത്തീരുന്നതുപോലെ. എന്നാൽ കണക്കിലെ കട്ടിയുള്ള ചോദ്യങ്ങൾ എന്ന വെല്ലുവിളി ഒഴിവാക്കുവാൻ നാം ഒരിക്കലും താഴ്ന്ന ക്ലാസിലേക്കു തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല! അതുകൊണ്ട്, നാം കൃപയിൽ വളരുംതോറും കൂടുതൽ പ്രയാസമുള്ള സാഹചര്യങ്ങൾ ദൈവം അനുവദിക്കുമ്പോഴും നാം അതിശയിച്ചു പോകരുത്. അങ്ങനെ നാം കൂടുതൽ ശക്തിയും ധൈര്യവുമുള്ള കൂടുതൽ ആത്മവിശ്വാസമുള്ള ഒരു ക്രിസ്ത്യാനി ആയിതീരും.

നമ്മുടെ മനസ്സാക്ഷി ഒരു കാര്യത്തിലും നമ്മെ കുറ്റം വിധിക്കുന്നില്ല എന്ന് നാം എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കുക. അപ്പോൾ മാത്രമേ നമുക്ക് ധൈര്യത്തോടെ ദൈവത്തിന്റെ മുമ്പിൽ വന്ന് (1യോഹ. 3: 21,22), അവിടുത്തോട് നമ്മുടെ പ്രശ്നം പരിഹരിക്കുന്നതിനു ആവശ്യപ്പെടാൻ കഴിയൂ. ശോധനയിൽ വിവേകത്തിനായി ദൈവത്തോടു ചോദിക്കുക എന്നാൽ (യാക്കോ. 1: 1 -7 കാണുക), നാം നേരിടുന്ന ഏത് പ്രശ്നത്തിനുമുള്ള പരിഹാരത്തിനായി ചോദിക്കുക എന്നാണ്. ഓരോ പ്രശ്നത്തിനും ദൈവത്തിന് ഒരു പരിഹാരം ഉള്ളതുകൊണ്ട്, നാം വിവിധതരത്തിലുള്ള ശോധനകൾ നേരിടുമ്പോൾ അത് സന്തോഷമെന്ന് എണ്ണണമെന്നാണ് യാക്കോബ് പറയുന്നത് – കാരണം, ദൈവം നമ്മുടെ പ്രശ്നം പരിഹരിക്കുമ്പോൾ, നമുക്ക് അതിലൂടെ ദൈവത്തിൽ നിന്ന് ഒരു പുതിയ അനുഭവം ഉണ്ടാകും.

“യേശു വിസ്മയിച്ചു” ( കെ. ജെ. വി ) എന്നു രണ്ട് തവണ മാത്രമാണ് നാം വായിക്കുന്നത്. ഒന്ന് അവിടുന്ന് വിശ്വാസം കണ്ടപ്പോഴും, മറ്റൊന്ന് അവിടുന്ന് അവിശ്വാസം കണ്ടപ്പോഴും. യേശു ഒരു വാക്കു പറഞ്ഞാൽ തന്റെ ദാസന് (അനേകം മൈലുകൾ അകലെയുള്ള) സൗഖ്യം വരുമെന്ന് റോമൻ ശതാധിപൻ പറഞ്ഞപ്പോൾ, യേശു അവന്റെ വിശ്വാസത്തിൽ വിസ്മയിച്ചു (മത്താ.8:10). പിന്നീട് യേശു തന്റെ സ്വന്തം പട്ടണത്തിലേക്കു വന്നപ്പോൾ, അവർ തന്നിൽ വിശ്വസിക്കാതിരുന്നപ്പോൾ അവിടുന്ന് ” അവരുടെ അവിശ്വാസത്തിൽ വിസ്മയിച്ചു” ( മർക്കോ .6:6). യേശു തന്റെ പുരയ്‌ക്കകത്തു പ്രവേശിക്കാനുള്ള യോഗ്യത പോലും തനിക്കുണ്ട് എന്നു താ ൻ കരുതുന്നില്ല എന്നു കർത്താവിനോടു പറയത്തക്കവിധം താഴ്മയുള്ള ഒരുവനായിരുന്നു ആ ശതാധിപൻ.

തന്റെ മകളെ സൗഖ്യമാക്കുവാൻ (അനേകം മൈലുകൾ അകലെയുള്ള) യേശുവിനോട് അപേക്ഷിച്ച ഒരു കനാന്യസ്ത്രീ ആയിരുന്നു വിശ്വാസത്തെ ചൊല്ലി യേശു പ്രശംസിച്ച മറ്റൊരാൾ (മത്താ. 15:28). മക്കളുടെ അപ്പം നായ്ക്കുട്ടികൾക്ക് കൊടുക്കാറില്ല എന്ന ഉദാഹരണം യേശു ഉപയോഗിച്ചപ്പോൾ, പെട്ടെന്ന് അവൾ മുഴുവൻ താഴ്മയിലും മേശയുടെ കാല്ക്കലെ നായ്ക്കുട്ടിയുടെ സ്ഥാനം അവൾ സ്വീകരിച്ചു. അവൾ ഇടറി പോയില്ല. ഈ രണ്ടു സംഭവങ്ങളിലും, നാം പൊതുവായി ഒരു കാര്യം കാണുന്നു: താഴ്മയും വിശ്വാസവും തമ്മിൽ വളരെ അടുത്ത ഒരു ബന്ധമുണ്ട്. നാം കൂടുതൽ താഴ്മയുള്ളവരാകും തോറും, നമ്മിൽ തന്നെയുള്ള നമ്മുടെ ഉറപ്പു കുറയുന്നു, നമ്മുടെ സ്വന്തം കഴിവുകളേയും നേട്ടങ്ങളേയും കുറിച്ച് നാം ചിന്തിക്കുന്നതു കുറയുമ്പോൾ, കൂടുതൽ വിശ്വാസം നമുക്കുണ്ടാകുന്നു. നാം കൂടുതൽ നിഗളികൾ ആകുമ്പോൾ, നമുക്ക് കുറച്ചു വിശ്വാസമേ ഉണ്ടാകുകയുള്ളൂ. കർത്താവിന്റെ മുമ്പിൽ നിൽക്കുവാൻ യോഗ്യരല്ല എന്ന് നാം എപ്പോഴും മനസ്സിലാക്കണം. നാം അങ്ങനെ ചെയ്യുവാൻ അവിടുന്നു നമ്മെ അനുവദിക്കുന്നത് ദൈവത്തിന്റെ വലിയ കൃപയാണ്. അതു നാം ഒരിക്കലും വിലയില്ലാത്തതായി കാണരുത്. അതുകൊണ്ട് നിങ്ങളുടെ മുഴുഹൃദയത്തോടും കൂടെ താഴ്മ പിന്തുടരുക.

What’s New?