ദൈവത്തിന്റെ സ്‌നേഹത്തില്‍ നിങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുക – WFTW 26 ജനുവരി 2014

brown steel letter b wall decor

സാക് പുന്നന്‍

നമ്മുടെ എല്ലാ ആത്മീയപ്രശ്‌നങ്ങളുടേയും മൂലകാരണം കിടക്കുന്നത് ദൈവത്തെ സ്‌നേഹിക്കുന്ന ഒരു പിതാവായും പരമാധികാരിയായ ഒരു ദൈവമായും അറിയാതിരിക്കുന്നതിനാലാണ.് എന്റെ ക്രിസ്തീയ ജീവിതത്തില്‍ സമൂലമായ പരിവര്‍ത്തനം വരുത്തിയ ഒരു സത്യമാണ്, പിതാവായ ദൈവം യേശുവിനെ സ്‌നേഹിച്ചതുപോലെ നമ്മേയും സ്‌നേഹിക്കുന്നു. എന്ന് യേശു നല്‍കിയ വെളിപ്പാട്. യേശു പിതാവിനോട് പ്രാര്‍ത്ഥിച്ചു ‘അവിടുന്ന് എന്നെ സ്‌നേഹിക്കുന്നതുപോലെ തന്നെ അവരേയും സ്‌നേഹിക്കുന്നു.എന്ന് ലോകം അറിയേണ്ടതിന്’ (യോഹ 17:23) യേശു ഇവിടെ പ്രാര്‍ത്ഥിക്കുന്നത് നമ്മുക്ക് ചുറ്റുമുളള ലോകം ഈ സത്യം അറിയണമെന്നാണ്. എന്നാല്‍ ലോകത്തിന് അത് മനസ്സിലാക്കാന്‍ കഴിയുന്നതിന് മുന്‍പ് അത് ആദ്യം നമ്മുടെ ഹൃദയങ്ങളെ പിടിക്കേണ്ടിയിരിക്കുന്നു. തത്വപരമായി എല്ലാ ക്രിസ്ത്യാനികളും സ്വര്‍ഗ്ഗത്തിലുളള സ്‌നേഹവാനായ പിതാവില്‍ വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ മിക്കപ്പോഴും ദുഃഖിതരും ചിന്താകുലമുളളവരും, അരക്ഷിതത്വബോധവും ഭയവും നിറഞ്ഞവരും ആണ് എന്ന വസ്തുത തെളിയിക്കുന്നത്, അവരുടെ ഹൃദയങ്ങളുടെ ആഴത്തില്‍ അവര്‍ അതു വിശ്വസിക്കുന്നില്ല എന്നാണ്. ദൈവം യേശുവിനെ സ്‌നേഹിച്ചത്രയും തന്നെ തങ്ങളേയും സ്‌നേഹിക്കുന്നു. എന്ന് വളരെ കുറച്ചുപേര്‍ മാത്രമേ വിശ്വസിക്കുവാന്‍ ധൈര്യപ്പെടുന്നുളളു. ഇത് ഇങ്ങനെയായിരുന്നുവെന്ന് യേശു ഇത്ര സ്പഷ്ടമായി പറഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ നമ്മില്‍ ആര്‍ക്കും ഇങ്ങനെയൊരു സത്യം വിശ്വസിക്കുവാനുളള ധൈര്യം ഉണ്ടാകാന്‍ സാധ്യമല്ലായിരുന്നു. ഒരിക്കല്‍ ഈ മഹത്വകരമായ സത്യത്തിലേയ്ക്ക് നമ്മുടെ കണ്ണുകള്‍ തുറക്കപ്പെട്ടാല്‍,അത് ജീവിതത്തിന്റെ മേലുളള നിങ്ങളുടെ മുഴുവന്‍ വീക്ഷണഗതിയേയും വ്യത്യാസപ്പെടുത്തും. എല്ലാപിറുപിറുപ്പും, നിരാശയും, സങ്കടവും അപ്പാടെ നിങ്ങളുടെ ജീവിതത്തില്‍ നിന്നും മറഞ്ഞുപോകും. ഇത് സംഭവ്യമാണ് എന്ന് എനിക്കറിയാം കാരണം ഇത് എനിക്ക് സംഭവിച്ചതാണ്.

ഞാന്‍ നിരാശയുടെ അടിമത്വത്തിലും, പരാജിതനായും അനേകവര്‍ഷങ്ങള്‍ ജീവിച്ചു. എനിക്ക് വേണ്ടിയുളള ദൈവഹിതം അതായിരുന്നില്ല. എന്നാല്‍ എനിക്ക് തന്നെ അതില്‍ നിന്ന് വിടുവിക്കപ്പെടുവാന്‍ കഴിഞ്ഞില്ല.ദൈവം യേശുവിനെ സ്‌നേഹിച്ചതുപോലെ തന്നെ എന്നേയും സ്‌നേഹിക്കുന്നു എന്ന സത്യത്തിലേയ്ക്ക് എന്റെ കണ്ണുകള്‍ തുറക്കപ്പെടുന്നതുവരെ എനിക്ക് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഞാന്‍ ഇപ്പോള്‍ കാണുന്നത് എനിക്ക് ലഭിക്കുന്നതെല്ലാം സ്‌നേഹിക്കുന്ന ഒരു പിതാവിന്റെ കയ്യില്‍ നിന്ന് വന്നിട്ടുളളതാണെന്നാണ്. അവിടുന്ന് എന്നെ കണ്ണിലെ കൃഷ്ണമണിപോലെ എനിക്കുവേണ്ടി കരുതുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് ജീവിതത്തിലെ ഒരു സാഹചര്യങ്ങള്‍ക്കും ഇപ്പോള്‍ എന്നെ മുറുമുറുക്കുന്നവനോ, നിരാശിതനോ ആക്കാന്‍ കഴിയുന്നില്ല. പൌലോസ് പറയുന്നതുപോലെ തൃപ്തിയോടിരിക്കുന്നതിന്റേയും എല്ലാസാഹചര്യങ്ങളിലും ദൈവത്തെ സ്തുതിക്കുന്നതിന്റേയും രഹസ്യം ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്.

‘കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍, സന്തോഷിപ്പിന്‍ എന്ന ഞാന്‍ പിന്നേയും പറയുന്നു………………….എന്റെ ബുദ്ധിമുട്ട് നിമിത്തമല്ല ഞാന്‍ പറയുന്നത്, ഉളള അവസ്ഥയില്‍ അലംഭാവത്തോടിരിപ്പാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.’ (ഫിലി.4:4,11)

‘ എല്ലാറ്റിനും സ്‌തോത്രം ചെയ്‌വിന്‍, ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തു യേശുവില്‍ ദൈവേഷ്ടം’ (1 തെസ്സ 5:18)

ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഇളക്കാന്‍ കഴിയാത്ത അടിസ്ഥാനം ഇതാണ്:യേശുവിനെ സ്‌നേഹിച്ചത്രയും തന്നെ ദൈവം എന്നെയും സ്‌നേഹിക്കുന്നു.

നിങ്ങള്‍ വിജയകരമായ ക്രിസ്തീയജീവിതത്തിലേയ്ക്ക് പ്രവേശിക്കാതിരിക്കാതിരിക്കുന്നത്, നിങ്ങള്‍ വേണ്ടുവോളം ഉപവസിക്കുകയോ പ്രാര്‍ത്ഥിക്കുകയോചെയ്യാത്തതുകൊണ്ടല്ല വിജയം ഉണ്ടാകുന്നത് സ്വയം പ്രയത്‌നത്തിലൂടെ അല്ല, എന്നാല്‍ വിശ്വാസത്തിലൂടെയാണ്.’എന്തിലുളള വിശ്വാസം’നിങ്ങള്‍ ചോദിച്ചേക്കാം. നിങ്ങള്‍ക്ക് വേണ്ടിയുളള ദൈവത്തിന്റെ തികഞ്ഞ സ്‌നേഹത്തിലുളള വിശ്വാസം. അനേക വിശ്വാസികളും സാത്താന്‍ അവരോട് പറഞ്ഞുകൊണ്ടിരിക്കുന്ന കുറ്റം വിധിയുടെ കീഴിലാണ് ജീവിക്കുന്നത്. ‘നിങ്ങള്‍ വേണ്ടത്ര ഉപവസിക്കുന്നില്ല.വേണ്ടത്ര പ്രാര്‍ത്ഥിക്കുന്നില്ല, വേണ്ടത്ര സാക്ഷിയാകുന്നില്ല വേദപുസ്തകം വേണ്ടത്ര പഠിക്കുന്നില്ല, മുതലായവ……’. അവര്‍ നിരന്തരമായി സ്വയം കുറ്റം വിധിയുടെ ചിന്തകളാല്‍ ചാട്ടവാറടി എല്‍ക്കപ്പെടുന്നു. അത് അവരെ അവസാനമില്ലാത്ത പ്രവര്‍ത്തനവലയത്തിലും അനേകനിര്‍ജ്ജീവപ്രവര്‍ത്തികളിലും കൊണ്ടെത്തിയിരിക്കുന്നു. ദൈവത്തോടുളള സ്‌നേഹത്തില്‍ നിന്ന് ഉത്ഭവിക്കുന്നിലെങ്കില്‍ നിങ്ങളുടെ എല്ലാ സ്വയശിക്ഷണത്തിലും, ഉപവാസവും പ്രാര്‍ത്ഥനയും,ദശാംശം കൊടുക്കലും, സാക്ഷിയാകുന്നതും എല്ലാം നിര്‍ജ്ജീവ പ്രവൃത്തികളാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? കൂടാതെ നിങ്ങള്‍ ആദ്യം ദൈവത്തിന്റെ സ്‌നേഹത്തില്‍ സുരക്ഷിതരല്ലെങ്കില്‍ ഈ കാര്യങ്ങളൊന്നും സ്‌നേഹത്തില്‍ നിന്ന് ഉത്ഭവിക്കാന്‍ കഴിയില്ല.

എഫസോസിലെ ക്രിസ്ത്യാനികള്‍ക്കുവേണ്ടി പൌലോസിന്റെ പ്രാര്‍ത്ഥന അവര്‍ ദൈവത്തിന്റെ സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെടണം എന്നായിരുന്നു. ‘അവന്‍ (ദൈവം) തന്റെ മഹത്വത്തിനൊത്തവണ്ണം അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ച് ബലപ്പെടേണ്ടതിനും, ക്രിസ്തുവിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിനും വരം നല്‍കേണം എന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി …… (എഫെ 3:16,17 ) എഫെസ്യ ക്രിസ്ത്യാനികള്‍ നേരത്തെ തന്നെ രക്ഷിക്കപ്പെട്ടവരും ആത്മാഭിഷേകം പ്രാപിച്ചവരും ആയിരുന്നു. എന്നിട്ടും ദൈവസ്‌നേഹത്തിന്റെ നീളവും, വീതിയും, ഉയരവും, ആഴവും മനസ്സിലാക്കി അവര്‍ക്ക് വേണ്ടിയുളള തികഞ്ഞ സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെടേണ്ടതിന് അവരുടെ അകത്തെ മനുഷ്യനില്‍ ആത്മാവിനാല്‍ ശക്തിപ്പെടേണ്ട ആവശ്യം ഉണ്ടായിരുന്നു. അതിന് ശേഷം മാത്രമാണ് പൌലോസ്, ക്രിസ്തുവിന്റെ ശരീരം പണിയപ്പെടാന്‍ കഴിയുന്ന വരങ്ങളെക്കുറിച്ച് തുടര്‍ന്ന് സംസാരിക്കുന്നത് ‘നമ്മില്‍ ഒരോരുത്തന് ക്രിസ്തുവിന്റെ ദാനത്തിന് അളവിനൊത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. …………… അവന്‍ ചിലരെ അപ്പോസ്തല•ാരായും, ചിലരെ ഇടയ•ാരായും ഉപദേഷ്ടാക്ക•ാരായും നിയമിച്ചിരിക്കുന്നു. അത് വിശുദ്ധ•ാരുടെ യഥാസ്ഥാനത്വത്തിനായുളള ശുശ്രൂഷയുടെ വേലയ്ക്കും, ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീയവര്‍ദ്ധനയ്ക്കും ആകുന്നു……… (എഫെ 4:7,11,12)

ദൈവസ്‌നേഹത്തിലുളള പരിപൂര്‍ണ്ണ സുരക്ഷിതത്വം എപ്പോഴും നമ്മുക്ക് മീതെ ഉണ്ടായിരിക്കണം. നമ്മുടെ ശുശ്രൂഷയെ ഫലപ്രദമാകണമെങ്കില്‍ നാം അതില്‍ വേരൂന്നി അടിസ്ഥാനപ്പെടണം. മറ്റൊരിടത്ത്, പുതിയ നിയമം ഇതിനെ ‘സ്വസ്ഥതയില്‍ പ്രവേശിക്കുന്നതായി’ പറഞ്ഞിരിക്കുന്നു. ‘ വിശ്വസിച്ചവരായ (നമ്മുക്ക് വേണ്ടിയുളള ദൈവത്തിന്റെ തികഞ്ഞ സ്‌നേഹത്തില്‍) നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു’. എന്ന് അപ്പോസ്തലന്‍ പറയുന്നു (എബ്രാ 4:3). ഈ സ്വസ്ഥതയില്‍ പ്രവേശിക്കാന്‍ ഉത്സാഹിക്കേണ്ടതിന് അദ്ദേഹം നമ്മേ തിടുക്കപ്പെടുത്തുന്നു ‘ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിനൊത്തവണ്ണം വീഴാതിരിക്കേണ്ടതിന് നാം ആ സ്വസ്ഥതയില്‍ പ്രവേശിക്കാനുത്സാഹിക്ക’ (എബ്രാ 4:11) നാം ദൈവസ്‌നേഹത്തിലുളള പരിപൂര്‍ണ്ണസുരക്ഷിതത്വത്തില്‍ നാം സ്വസ്ഥരല്ലെങ്കില്‍ വീണുപോകാന്‍ എളുപ്പമാണ്.

ഈ ലോകം തങ്ങളെ സ്‌നേഹിക്കാന്‍ ആരെങ്കിലമുണ്ടോ എന്നു അന്വേഷിക്കുന്ന ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അനേകക്രിസ്ത്യാനികള്‍, സ്‌നേഹിക്കപ്പെടേണ്ടതിന് ഒരു സഭയില്‍ നിന്ന് മറ്റൊരു സഭയിലേയ്ക്ക് പോകുന്നു. ചിലര്‍ സുഹൃദ്ബന്ധത്തില്‍ സ്‌നേഹം അന്വേഷിക്കുന്നു. ചിലര്‍ വിവാഹത്തിലും. എന്നാല്‍ ഈ അന്വേഷണങ്ങളെല്ലാം നിരാശയിലവസാനിക്കാന്‍ സാധിക്കും. അനാഥരെപ്പോലെ ആദാമിന്റെ മക്കള്‍ അരക്ഷിതത്വത്തില്‍ ആണ്. അതിന്റെ ഫലമായി അവര്‍ വീണ്ടും വിണ്ടും സ്വയസഹതാപത്തിന്റെ ആക്രമണത്താല്‍ കീഴ്ക്കപ്പെടുന്നു. ദു8ഖകരമായ കാര്യം രക്ഷിക്കപ്പെടുന്നതിന് ശേഷവും അധികം പേരും അരക്ഷിതാവസ്ഥയില്‍ നിലനില്‍ക്കുന്നു, അവര്‍ക്ക് അങ്ങനെയിരിക്കേണ്ട ആവശ്യം ഇല്ലാത്തപ്പോള്‍ ഈ പ്രശ്‌നത്തിന് സുവിശേഷത്തിന്റെ ഉത്തരമെന്താണ്? ദൈവത്തിന്റെ സ്‌നേഹത്തില്‍ നമ്മുടെ സുരക്ഷിതത്വം കണ്ടെത്തുക എന്നതാണ് ഉത്തരം. യേശുക്രിസ്തു ആവര്‍ത്തിച്ച് തന്റെ ശിഷ്യ•ാരോട് പറഞ്ഞത്, അവരുടെ തലയിലെ മുടികളെല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ലക്ഷക്കണക്കിന് പൂക്കളെ ഉടുപ്പിക്കുകയും ചെയ്യുന്ന ദൈവം തീര്‍ച്ചയായും അവരെ സൂക്ഷിക്കണം എന്നാണ്. അതെല്ലാറ്റിനേക്കാളും വലിയൊരു വിവാദമാണ്. ‘ സ്വന്തപുത്രനെ ആദരിക്കാതെ നമ്മുക്കെല്ലാവര്‍ക്കും വേണ്ടി ഏല്പിച്ചുതന്നവന്‍ അവനോട് കൂടെ സകലവും നമ്മുക്ക് നല്‍കാതെയിരിക്കുമോ’ (റോമ :8:32)

നമ്മുടെ സഹജീവികളോടുളള ഇടപാടില്‍ ഇടയ്ക്കിടെ നിരാശിതരാകുവാന്‍ ദൈവം നമ്മെ അനുവദിക്കുന്നത്, നാം മനുഷ്യരില്‍ ആശ്രയിക്കുന്നത് നിര്‍ത്താന്‍ പഠിക്കേണ്ടതിനാണ്. അതുകൊണ്ട് എല്ലാവശത്തുകൂടേയും നിങ്ങള്‍ നിരാശപ്പെടത്തക്കവണ്ണം ദൈവം നിങ്ങള്‍ക്ക് സാഹചര്യങ്ങള്‍ കല്പിക്കുമ്പോള്‍ അത് നിങ്ങളെ നിരുത്സാഹപ്പെടുത്തരുത്. അത് ദൈവത്തിലുളള വിശ്വാസത്തില്‍ ജീവിക്കാന്‍ പഠിക്കേണ്ടതിന് അവന്‍ നിങ്ങളെ ജഡത്തിന്റെ ഭുജത്തില്‍ നിന്ന് ദൂരേയ്ക്ക് മാറ്റുന്നതു മാത്രമാണ് . ദൈവം യേശുവിനെ സ്‌നേഹിച്ചതുപോലെ തന്നെ അവിടുന്ന് നിങ്ങളേയും സ്‌നേഹിക്കുന്നു എന്ന സത്യത്തില്‍ നിങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുവാന്‍ പഠിക്കുക.

ക്രിസ്ത്യാനികളുടെ ഇടയില്‍ എല്ലാ മത്സരവും അസൂയയും ഉയരുന്നത് ഇതേ അരക്ഷിതാവസ്ഥയില്‍ നിന്നാണ്. ദൈവത്തിന്റെ സ്‌നേഹത്തില്‍ സുരക്ഷിനായിരിക്കുന്നവനും, താന്‍ ഇപ്പോള്‍ ആയിരിക്കുന്നതുപോലെ ആക്കിയതിലും അവനിപ്പോള്‍ ലഭിച്ചിരിക്കുന്ന വരങ്ങളും താലന്തുകളും അവനുകൊടുത്തതിലും ദൈവം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നവനുമായ ഒരു മനുഷ്യന് മറ്റൊരാളിനോട് അസൂയപ്പെടുവാനോ, മറ്റൊരാളിനോട് മത്സരിക്കുവാനോ സാധിക്കുകയില്ല. വിശ്വാസികളുടെ ഇടയില്‍ ബന്ധങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അടിസ്ഥാനപരമായി ഇതേ അരക്ഷിതാവസ്ഥയാണ്. ഒന്നു ചിന്തിച്ചുനോക്കുക–ദൈവം നിങ്ങളെ സ്‌നേഹിക്കുന്നത് അവിടുന്ന് യേശുവിനെ സ്‌നേഹിച്ചതുപോലെ തന്നെയാണ് എന്ന സത്യത്തിലേയ്ക്ക് നിങ്ങളുടെ കണ്ണുകള്‍ തുറക്കപ്പെടുമ്പോള്‍ നിങ്ങളുടെ എത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

   

What’s New?