പല വിശ്വാസികള്‍ക്കും പരിശുദ്ധാത്മസ്‌നാനം ലഭിക്കാതിരിക്കുന്നതിനുള്ള അഞ്ചു കാരണങ്ങള്‍ – WFTW 17 മാര്‍ച്ച്‌ 2013

സാക് പുന്നന്‍

 

പല വിശ്വാസികള്‍ക്കും പരിശുദ്ധാത്മസ്‌നാനം ലഭിക്കാതിരിക്കുന്നതിന് അഞ്ച് പ്രധാന കാരണങ്ങള്‍ ഉണ്ട്.

1) വീണ്ടും ജനനത്തിന്റെ സമയത്ത് തന്നെ അവര്‍ക്ക് ആത്മസ്‌നാനം ലഭിച്ചു എന്ന് ഏതോ ചില വേദ ശാസ്ത്ര വാദങ്ങളാല്‍ അവര്‍ സ്വന്ത ബുദ്ധിയില്‍ ഉറപ്പിച്ചിരിക്കുന്നു. അവര്‍ ശക്തിഹീനരും പരാജിതരും ഫലശൂന്യരും ആയിരിക്കുമ്പോള്‍ത്തന്നെ ഈ വേദശാസ്ത്രപരമായ ചതിയില്‍ തുടര്‍ന്നും വിശ്വസിക്കുന്നു.

2) തങ്ങള്‍ക്കു പരിശുദ്ധാത്മസ്‌നാനം ലഭിക്കുവാന്‍ തക്ക യോഗ്യതയില്ല എന്ന ഒരു തോന്നലില്‍ ചിലര്‍ കഴിയുന്നു. എത്രത്തോളം അയോഗ്യരാണ് എന്ന് നിങ്ങള്‍ കരുതുന്നുവോ അത്രത്തോളം പാപിയാണെന്ന് സ്വയം നിങ്ങള്‍ കരുതുന്നു എന്നതാണ് വസ്തുത. അതുകൊണ്ട്തന്നെ പരിശുദ്ധാത്മ സ്‌നാനം സ്വീകരിക്കുവാന്‍ നിങ്ങള്‍ ഏറ്റവും യോഗ്യനുമായിരിക്കുന്നു. ദൈവം തന്റെ ദാനങ്ങളെ നല്‍കുന്നത് അത് സ്വീകരിക്കുവാന്‍ ഒട്ടും യോഗ്യതയില്ലായെന്നു സ്വയം കരുതുന്നവര്‍ക്കാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളെക്കുറിച്ചു അനുതപിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എത്രമാത്രം അയോഗ്യനാണെന്നുള്ളതോ ഫലമില്ലാത്തവനാണെന്നുള്ളതോ ഒരു വിഷയമല്ല.  ഹല്ലേലുയ്യാ!!.

3) തന്നോട് ആവശ്യപ്പെടുന്നവര്‍ക്കെല്ലാം തന്റെ ദാനങ്ങളെ സൗജന്യമായി നല്‍കുന്ന ഒരു നല്ല ദൈവമാണ് അവിടുന്നെന്നു അവര്‍ വിശ്വസിക്കുന്നില്ല. ദാനങ്ങള്‍ സ്വീകരിക്കുന്നതിനു മുമ്പ് അതിനെന്തെങ്കിലും വില  ചില നല്ല പ്രവര്‍ത്തികളോ, അല്ലെങ്കില്‍ ഉപവാസമൊ, പ്രാര്‍ത്ഥനയോ  അങ്ങനെ എന്തെങ്കിലുമൊക്കെ വേണമെന്നാണ് അവര്‍ കരുതുന്നത്.
എന്നാല്‍ ദൈവത്തിന്റെ ദാനങ്ങളെല്ലാം സൗജന്യമാണ്. അത് പാപക്ഷമയായാലും പരിശുദ്ധാത്മ സ്‌നാനമായാലും ഒരുപോലെതന്നെ. ദൈവത്തിന്റെ ഒരു ദാനവും വിലയ്ക്ക് വാങ്ങുവാന്‍ കഴിയുകയില്ല. പല വിശ്വാസികള്‍ക്കും വിശ്വസിക്കുക എന്നതുതന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുന്നു. വിശ്വാസത്തെ കുടിക്കുക എന്ന പ്രവര്‍ത്തിയോടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത് (യോഹ. 7:37,38 കാണുക  …..കുടിക്കട്ടെ …… വിശ്വസിക്കുന്ന…). കുടിക്കുക എന്നതുപോലെ ലളിതമാണ് പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയെന്നത്. കുഞ്ഞുങ്ങള്‍ക്ക് പോലും എങ്ങനെ കുടിക്കണമെന്നറിയാം. പുതിയതായി ജനിച്ചയാള്‍ക്കും പരിശുദ്ധാത്മാവിനാല്‍ സ്‌നാനപ്പെടാം.  അപ്പോസ്‌തോലപ്രവര്‍ത്തികളില്‍ നാം വായിക്കുന്നത് അപ്രകാരമുള്ള കാര്യങ്ങളാണ്.

4) അവര്‍ക്ക് ദാഹമില്ല. അവര്‍ തീര്‍ത്തും നിസ്സഹായരല്ല. തനിക്കു ആവശ്യമുള്ളത് ലഭിക്കുവോളം അയല്‍ക്കാരന്റെ വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരുന്ന ഒരു മനുഷ്യന്റെ ഉപമ യേശു പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് യേശു പറഞ്ഞു, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനോട് ചോദിച്ചുകൊണ്ടേയിരിക്കുന്ന, അന്വേഷിച്ചുകൊണ്ടേയിരിക്കുന്ന, മുട്ടിക്കൊണ്ടേയിരിക്കുന്ന ഒരുവന് അവിടുന്ന് പരിശുദ്ധാത്മാവിനെ നല്‍കുമെന്ന് (ലൂക്കോസ് 11:13 ഉം അതിനു മുമ്പുള്ള അഞ്ചാം വാക്യം മുതലുള്ളതും ചേര്‍ത്തു വായിക്കുക.)

5) അവര്‍ മറ്റാരെങ്കിലും സാക്ഷ്യമായിപ്പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു (അന്യഭാഷാ അല്ലെങ്കില്‍ ഒരു പ്രത്യേക ആവേശം തുടങ്ങിയവ). അവര്‍ക്കുള്ള ഏറ്റവും നല്ല ദാനമേതാണെന്നോ, അത് എങ്ങനെ വെളിപ്പെടണമെന്നോ തീരുമാനിക്കുവാനുള്ള അവകാശം ദൈവത്തിനു വിട്ടുകൊടുക്കുവാന്‍ അവര്‍ ഒരുക്കമല്ല. ലളിതമായ വിശ്വാസത്തിലാണ് പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടത്.

ചോദിക്കുക നിങ്ങള്‍ക്ക് ലഭിക്കും (ഗലാ. 3:2, ലൂക്കോസ് 11:9 13). തോന്നലുകള്‍ക്കായി കാത്തിരിക്കരുത്. എന്നാല്‍ നിങ്ങള്ക്ക് ഒരു ഉറപ്പു ലഭിക്കുവാന്‍ ദൈവത്തോട് ആവശ്യപ്പെടുക. എങ്ങനെ ആ ഉറപ്പു നിങ്ങള്‍ക്ക് നല്‍കണമെന്ന കാര്യം ദൈവത്തിനു വിടുക. നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ച് നിങ്ങള്‍ ഒരു ദൈവ പൈതലായി എന്ന ഉറപ്പു നിങ്ങള്‍ക്ക് ലഭിച്ചില്ലെ? അതുപോലെ നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ അവിടുന്ന് നിറച്ചു എന്നൊരു ഉറപ്പും അവിടുത്തേയ്ക്ക് നല്‍കുവാന്‍ കഴിയും. നിങ്ങള്‍ക്ക് വേണ്ടത് അനുഭവമല്ല ശക്തിയാണ് (അപ്പൊ. പ്ര. 1:8).
അതിനാല്‍, ദാഹിക്കുക  വിശ്വസിക്കുക  സ്വീകരിക്കുക. ഇതാണ് അതിനുള്ള സമയം. ഇന്നാണ് രക്ഷാദിവസം.

ദൈവത്തിന്റെ ആത്മാവ് നിന്റെമേല്‍ വരും നീ മറ്റൊരു മനുഷ്യനായിത്തീരും (1. ശമു. 10:6).