യേശു ഏറ്റവും അധികം വെറുത്ത അഞ്ചുപാപങ്ങള്‍- WFTW 30 സെപ്റ്റംബർ 2018

സാക് പുന്നന്‍

1.കാപട്യം : ഒരു കപട ഭക്തന്‍ ആയിരിക്കുക എന്നാല്‍ ഒരാള്‍ താന്‍ വാസ്തവത്തില്‍ ആയിരിക്കുന്നതിനെക്കാള്‍ വിശുദ്ധനാണെന്ന മതിപ്പ് മറ്റുളളവര്‍ക്കു നല്‍കുന്നതാണ്. അത് വ്യാജം കാണിക്കുകയോ കളളം പറയുകയോ ചെയ്യുന്നതിനു സമാനമാണ്. മത്തായി 23:13-29 വരെയുളള വാക്യങ്ങളില്‍ യേശു കപടഭക്തരുടെ മേല്‍ ഒരു ശാപവാക്ക് 7 തവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. യേശു പരീശډാരോടു പറഞ്ഞത് അവരുടെ ആന്തരിക ജീവിതം ” സ്വയ ലാളനം കൊണ്ടു നിറഞ്ഞിരിക്കുന്നു” എന്നാണ് (മത്തായി 23:25)- അത് അര്‍ത്ഥമാക്കുന്നത്, അവര്‍ തങ്ങളെ തന്നെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് ജീവിച്ചത് എന്നാണ് അപ്പോഴും അവര്‍ മറ്റുളളവര്‍ക്ക് നല്‍കിയ മതിപ്പ്, തങ്ങള്‍ക്ക് തിരുവെഴുത്ത് നന്നായി അറിയാം, അവര്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും, അവരുടെ വരുമാനത്തിന്‍റെ ദശാംശം കൊടുക്കുകയും ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ തങ്ങള്‍ വിശുദ്ധരാണ് എന്നതാണ്. ബാഹ്യമായി അവര്‍ ഭക്തډാരായി കാണപ്പെട്ടു. പരസ്യമായി അവര്‍ നീണ്ട പ്രാര്‍ത്ഥനകള്‍ പ്രാര്‍ത്ഥിച്ചു, എന്നാല്‍ രഹസ്യത്തില്‍ അവര്‍ നീണ്ട പ്രാര്‍ത്ഥനകള്‍ പ്രാര്‍ത്ഥിച്ചില്ല – ഇന്നുളള അനേകരെ പോലെ തന്നെ. നാം ഞായറാഴ്ച രാവിലെകളില്‍ മാത്രം ദൈവത്തെ സ്തുതിക്കുകയും, എല്ലായ്പോഴും നമ്മുടെ ഹൃദയങ്ങളില്‍ സ്തുതിയുടെ ആത്മാവില്ലാതിരിക്കുകയും ആണെങ്കില്‍ അതു കാപട്യമാണ്.

2. ആത്മീയ നിഗളം : വിശുദ്ധിയെ പിന്‍തുടരുന്നവരുടെ ഇടയില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ പാപമാണ് ആത്മീ്യ നിഗളം. തന്‍റെ പ്രാര്‍ത്ഥനയില്‍ പോലും മറ്റുളളവരെ നിന്ദിച്ച സ്വയനീതിയുളള പരീശന്‍റെ ഉപമ നമുക്കെല്ലാവര്‍ക്കും അറിയാം( ലൂക്കോസ് 18:9-14)! വിശ്വാസികള്‍ പരസ്യമായി ചെയ്യുന്ന എല്ലാ പ്രാര്‍ത്ഥനകളുടെയും 90%വും പ്രാഥമികമായി അതു കേള്‍ക്കുന്ന മറ്റുളളവരില്‍ മതിപ്പുളവാക്കാനാണ്, ദൈവത്തോടു അല്ല പ്രാര്‍ത്ഥിക്കുന്നത് എന്ന പോലെയാണ്. ഉപമയില്‍ പറഞ്ഞിരിക്കുന്നതു പരീശന്‍ അവന്‍റെ ബാഹ്യമായ ജീവിതത്തില്‍, മറ്റുളള പാപികളെപ്പോലെ അത്ര ദോഷമുളളവന്‍ ആയിരിക്കുകയില്ല. എന്നാല്‍ അവന്‍ തന്‍റെ ആത്മീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചിന്തിച്ചപ്പോഴും മറ്റുളളവരെ നിന്ദിച്ചപ്പോഴും അവനിലുണ്ടായിരുന്ന നിഗളത്തെ യേശു വെറുത്തു. മറ്റു വിശ്വാസികളെ നിരന്തരമായി കുറ്റം വിധിക്കുവാന്‍ വിശ്വാസികളെ പ്രാപ്തരാക്കുന്നത് ആത്മീയനിഗളമാണ്. ഏറ്റവുംഅധികം താഴ്മയുളള വ്യക്തി ആയിരിക്കും സ്വര്‍ഗ്ഗ രാജ്യത്തില്‍ ഏറ്റവുംവലിയവന്‍ എന്ന് യേശു പഠിപ്പിച്ചു ( മത്തായി 18.4). സ്വര്‍ഗ്ഗത്തില്‍ കാണപ്പെടുന്ന ഏറ്റവും വലിയ നډ താഴ്മയാണ്.

3. അശുദ്ധി: അശുദ്ധി നമ്മുടെ ഹൃദയത്തില്‍ പ്രവേശിക്കുന്നത് പ്രധാനമായി നമ്മുടെ കണ്ണുകളിലൂടെയും കാതുകളിലൂടെയുമാണ്. ഈ അശുദ്ധി പിന്നീട് നമ്മുടെ ഹൃദയത്തില്‍ നിന്ന് പുറത്തുവരികയും നമ്മുടെ ശരീരത്തിന്‍റെ വിവിധ അവയവങ്ങളിലുടെ – പ്രാഥമികമായി നമ്മുടെ നാവിലൂടെയും കണ്ണുകളിലൂടെയും – തന്നെത്താന്‍ പ്രകടമാകുകയും ചെയ്യുന്നു. അതുകൊണ്ട് നിര്‍മ്മലډാരായിരിക്കുവാന്‍ ആഗ്രഹിക്കുന്നവരെല്ലാം, പ്രത്യേകിച്ച് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധയുളളവരായിരിക്കണം. വലതു കണ്ണുകൊണ്ടും വലതു കൈകൊണ്ടും പാപം ചെയ്യുന്നതിനെക്കാള്‍ നല്ലത് വലതുകണ്ണ് പിഴുതു കളയുന്നതും വലതു കൈ വെട്ടികളയുന്നതുമാണ് എന്ന് തന്‍റെ ശിഷ്യډാരോടു പറയുവാന്‍ തക്കവണ്ണം യേശു അശുദ്ധിയെ വെറുത്തു. (മത്തായി 5:27-29). വലതു കൈ മുറിച്ചു മാറ്റുവാനോ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ എടുത്തു മാറ്റുവാനോ എപ്പോഴാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്? ഈ അവയവങ്ങള്‍ എടുത്തു കളഞ്ഞില്ലെങ്കില്‍ ശരീരം മുഴുവന്‍ മരിക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഷളാകുമ്പോള്‍ മാത്രം. പാപത്തോടുളള ബന്ധത്തിലും നാം മനസ്സിലാക്കേണ്ട കാര്യം ഇതുതന്നെയാണ്. നമ്മുടെ ജീവിതം തന്നെ അപകടത്തിലാക്കാന്‍കഴിയുന്നവിധം അത്രഗൗരവമുളളതാണ് പാപം.

4.മാനുഷികാവശ്യങ്ങളോടുളള അനാസ്ഥ:അന്നൊരുശബ്ബത്തായിരുന്ന എന്ന ഒറ്റ കാരണത്താല്‍ യേശു ഒരു മുനുഷ്യനെ സൗഖ്യമാക്കുന്നത് സിനഗോഗിലുളള നേതാക്കډാര്‍ക്ക് ഇഷ്ടമില്ലാതിരുന്നതു കണ്ടപ്പോള്‍ യേശുവിനു കോപമുണ്ടായി” മാനുഷികാവശ്യങ്ങളോടുളള അവരുടെ താല്പര്യമില്ലായ്മ നിമിത്തം അവിടുന്ന് വളരെയധികം അസ്വസ്ഥനായി” (മര്‍ക്കോസ് 3:5 -റ്റി എല്‍.ബി). സകല മനുഷ്യര്‍ക്കും പ്രത്യേകിച്ച് ദൈവ മക്കള്‍ക്കു നډ ചെയ്യുവാനാണ് നമ്മോടു കല്‍പ്പിച്ചിരിക്കുന്നത്. (ഗലാത്യര്‍ 6:10). തങ്ങളുടെ സഹോദരډാരെ അവരുടെ ജീവിതത്തിന്‍റെ മൗലികമായ ആവശ്യങ്ങളില്‍ സഹായിക്കുവാന്‍ ആവശ്യമായ യാതൊന്നും ചെയ്യാത്തവരെ അന്ത്യനാളില്‍ അവിടുത്തെ സന്നിധിയില്‍ നിന്നും പുറത്താക്കും എന്നാണ് യേശു പഠിപ്പിച്ചത് ( മത്തായി 25:41-46). രോഗികളായ വിശ്വാസികളെ സൗഖ്യമാക്കുവാന്‍ വേണ്ട രോഗശാന്തിയുടെ വരം നമുക്കില്ലായിരിക്കാം. എന്നാല്‍ അവര്‍ രോഗികളായിരിക്കുമ്പോള്‍ അവരെ സന്ദര്‍ശിക്കുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും നമുക്ക് തീര്‍ച്ചയായും കഴിയും. അത്രമാത്രമെ കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നുളളു. ഒരു കൂട്ടുയഹൂദനും അബ്രാഹാമിന്‍റെ മകനുമായിരുന്ന തന്‍റെ സഹോദരന്‍ ലാസറിനെ കരുതാതിരുന്നതു കൊണ്ടാണ് ധനവാന്‍ നരകത്തില്‍ പോയത്. നല്ല ശമര്യാക്കാരന്‍റെ ഉപമയിലെ പുരോഹിതനും ലേവ്യനും, കാപട്യക്കാരനാണെന്ന് യേശു വെളിപ്പെടുത്തിയതിന്‍റെ കാരണം, അവര്‍ മുറിവേറ്റു വഴിയരികില്‍ കിടന്നിരുന്ന തങ്ങളുടെ കൂട്ടു സഹോദരനായ യഹൂദനോട് മനസ്സലിവ് കാണിച്ചില്ല എന്നതാണ്.

5. അവിശ്വാസം: അവിശ്വാസമുളള ഹൃദയത്തെപ്പറ്റി വേദപുസ്തകം പറയുന്നത് ഒരു ദുഷ്ട ഹൃദയമെന്നാണ് (എബ്രായര്‍ 3:12). യേശു തന്‍റെ ശിഷ്യډാരെ അവിശ്വാസത്തിന്‍റെ പേരില്‍ 7 തവണ ശാസിച്ചു (മത്തായി 6:30, 8:26, 14:31, 16:8, 17:17 -20; മര്‍ക്കോസ് 16:14; ലൂക്കോ 24:25). അവിടുന്നു തന്‍റെ ശിഷ്യډാരെ വേറെ ഏതെങ്കിലും കാര്യങ്ങള്‍ക്ക് ശാസിച്ചതായി കാണുന്നില്ല!! അവിശ്വാസം ദൈവത്തോടുളള ഒരു അധിക്ഷേപമാണ്, കാരണം അത് അര്‍ത്ഥമാക്കുന്നത്, ഈ ഭൂമിയിലെ ദോഷികളായ പിതാക്കډാര്‍ തങ്ങളുടെ മകള്‍ക്കുവേണ്ടി കരുതുകയും നല്‍കുകയും ചെയ്യുന്നത്രപോലും ദൈവം അവിടുത്തെ മക്കള്‍ക്കുവേണ്ടി കരുതുകയോ, നല്‍കുകയോ ചെയ്യുന്നില്ല എന്നാണ്. വിഷാദം, മോശമായ ഭാവനില, നിരുത്സാഹം മുതലായവയുടെ മേലുളള വിജയം സാധ്യമാകുന്നത് സ്വര്‍ഗ്ഗത്തിലുളള സ്നേഹവാനായ പിതാവിലും അവിടുത്തെ വചനത്തില്‍ അവിടുന്നു നമുക്ക് നല്‍കിയിട്ടുളള അത്ഭുതകരമായ തന്‍റെ വാഗ്ദത്തങ്ങളിലും നമുക്ക് വിശ്വാസം ഉണ്ടാകുന്നതിലൂടെ മാത്രമാണ്. യേശു അതിശയിക്കുന്നതിനെപ്പറ്റി രണ്ടു പ്രാവശ്യം നാം വായിക്കുന്നു – ഒരു തവണ വിശ്വാസം കണ്ടപ്പോഴുംമറ്റൊരു തവണ അവിശ്വാസം കണ്ടപ്പോഴും മറ്റൊരുതവണ അവി ശ്വാസം കണ്ടപ്പോഴും അവിടുന്ന് അതിശയിച്ചു!! ( മത്തായി 8:10, മര്‍ക്കോസ് 6:6). ജനങ്ങളില്‍ വിശ്വാസം കണ്ടപ്പോഴെല്ലാം യേശു ഉത്സാഹഭരിതനായി. എന്നാല്‍ സ്നേഹവാനായ പിതാവില്‍ ആശ്രയിക്കുവാന്‍ ജനത്തിനുളള മനസ്സില്ലായ്മ കണ്ടപ്പോള്‍ അവിടുന്നു ഭഗ്നാശനായി.

What’s New?


Top Posts