(ഇരുന്നൂറിൽപ്പരം വർഷങ്ങൾക്കുമുമ്പ് ജോൺ വെസ്ലിയുടെ ഹോളി ക്ലബ്ബിൽ (John Wesley’s Holy Club) അംഗങ്ങളായിരുന്നവർ സ്വകാര്യപ്രാർത്ഥനായ വേളയിൽ തങ്ങളോടു തന്നെ ദിനംതോറും ചോദിച്ചിരുന്ന 22 ചോദ്യങ്ങൾ)
- വാസ്തവത്തിൽ ആയിരിക്കുന്നതിനേക്കാൾ ഉയർന്നതാണ് എന്റെ നിലയെന്ന് ബോധപൂർവ്വമോ അബോധപൂർവ്വമോ മറ്റുള്ളവർക്ക് ഞാൻ ഒരു ധാരണ നൽകുന്നുണ്ടോ? അഥവാ ഞാൻ ഒരു കപടനാട്യക്കാരനാണോ?
- വാക്കുകളിലും പ്രവൃത്തികളിലും ഞാൻ സത്യസന്ധനാണോ? അതോ ഞാൻ എല്ലാം പെരുപ്പിച്ചുകാട്ടുന്നവനാണോ?
- എന്നോട് ഒരാൾ സ്വകാര്യമായി പറഞ്ഞ കാര്യം ഞാൻ സ്വകാര്യമായി മറ്റൊരാളോട് പറയാറുണ്ടോ?
- എന്നെ വിശ്വസിക്കാൻ കൊള്ളാമോ?
- വസ്ത്രം, സ്നേഹിതർ, ജോലി, ശീലങ്ങൾ എന്നിവയുടെ ഒരടിമയാണോ ഞാൻ?
- സ്വയന്യായീകരണം, സ്വയസഹതാപം, സ്വയബോധം എന്നിവ എന്നിലുണ്ടോ?
- ബൈബിൾ ഇന്ന് എന്നിൽ ജീവിക്കുന്നുവോ?
- ബൈബിൾ എന്നോടു ദിനംതോറും സംസാരിക്കാൻ ഞാൻ അവസരം കൊടുക്കാറുണ്ടോ?
- പ്രാർത്ഥന ഞാൻ ആസ്വദിക്കുന്നുണ്ടോ?
- വിശ്വാസത്തെക്കുറിച്ച് ആരോടെങ്കിലും ഞാൻ അവസാനമായി പറഞ്ഞതെന്നാണ്?
- ഞാൻ ചെലവഴിക്കുന്ന പണത്തെക്കുറിച്ച് ഞാൻ പ്രാർത്ഥിക്കാറുണ്ടോ?
- ഞാൻ യഥാസമയം ഉറങ്ങുകയും ഉണരുകയും ചെയ്യാറുണ്ടോ?
- ഏതെങ്കിലും കാര്യത്തിൽ ഞാൻ ദൈവത്തെ അനുസരിക്കാതിരിക്കുന്നുണ്ടോ?
- . മനഃസാക്ഷി അസ്വസ്ഥമായിട്ടും ഞാൻ ചെയ്യുമെന്നു നിർബ്ബന്ധം പിടിക്കുന്ന വല്ല കാര്യങ്ങളും ഉണ്ടോ?
- ജീവിതത്തിന്റെ ഏതെങ്കിലും വശത്ത് ഞാൻ പരാജയപ്പെട്ടവനായിരിക്കുന്നുവോ?
- അസൂയ, മലിനത, വിമർശനം, ഈർഷ്യ, എളുപ്പം മുറിപ്പെടുന്ന മനോഭാവം, അവിശ്വസ്തത എന്നിവ എന്നിലുണ്ടോ?
- ഞാൻ എങ്ങനെയാണ് എന്റെ ഒഴിവുസമയം ചെലവഴിക്കുന്നത്?
- എന്നിൽ ഇപ്പോൾ നിഗളമുണ്ടോ?
- ചുങ്കക്കാരനെ നിന്ദിച്ച പരീശനെപ്പോലെ “ഞാൻ മറ്റുള്ളവരെപ്പോലെ അല്ലാത്തതിനാൽ നിന്നെ വാഴ്ത്തുന്നു’ എന്നു പറയാറുണ്ടോ?
- ഞാൻ ഭയപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ, നിരാകരിക്കുകയോ, വിമർശിക്കുകയോ, ഉള്ളിൽ നീരസമോ അവഗണനയോ സൂക്ഷിക്കുകയോ
ചെയ്യുന്ന ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അതു സംബന്ധിച്ച് ഞാൻ എന്താണു ചെയ്യാൻ പോകുന്നത്? - ഞാൻ നിരന്തരം പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്യാറുണ്ടോ?
- . ക്രിസ്തു എന്നെ സംബന്ധിച്ചിടത്തോളം ഒരു യാഥാർത്ഥ്യമായിരിക്കുന്നുവോ?