ഞാനും ദൈവവും


ദൈവത്തിന്റെ മാഹാത്മ്യം ഞാന്‍ കാണുന്തോറും
എന്റെ ഒന്നുമില്ലായ്മ വെളിപ്പെട്ടു വരും

ദൈവത്തിന്റെ ജ്ഞാനം ഞാന്‍ കാണുന്തോറും
എന്റെ ഭോഷത്തം വെളിപ്പെട്ടു വരും

ദൈവത്തിന്റെ വിശുദ്ധി ഞാന്‍ കാണുന്തോറും
എന്റെ അശുദ്ധി വെളിപ്പെട്ടു വരും

ദൈവത്തിന്റെ ബലം ഞാന്‍ കാണുന്തോറും
എന്റെ ബലഹീനത വെളിപ്പെട്ടു വരും

ദൈവത്തിന്റെ നിറവു ഞാന്‍ കാണുന്തോറും
എന്റെ കുറവു വെളിപ്പെട്ടു വരും

ദൈവത്തിന്റെ സമ്പൂര്‍ണ്ണത ഞാന്‍ കാണുന്തോറും
എന്റെ അപൂര്‍ണത വെളിപ്പെട്ടു വരും

ദൈവത്തിന്റെ താഴ്മ ഞാന്‍ കാണുന്തോറും
എന്റെ നിഗളം വെളിപ്പെട്ടു വരും

ദൈവത്തിന്റെ പ്രകാശം ഞാന്‍ കാണുന്തോറും
എന്റെ ഇരുള്‍ വെളിപ്പെട്ടു വരും

ദൈവത്തിന്റെ നന്മ ഞാന്‍ കാണുന്തോറും
എന്റെ തിന്മ വെളിപ്പെട്ടു വരും

ദൈവത്തിന്റെ തേജസ്സ് ഞാന്‍ കാണുന്തോറും
എന്റെ ലജ്ജ വെളിപ്പെട്ടു വരും

ദൈവത്തിന്റെ ആര്‍ദ്രത ഞാന്‍ കാണുന്തോറും
എന്റെ ഹൃദയകാഠിന്യം വെളിപ്പെട്ടു വരും

ദൈവത്തിന്റെ മാധുര്യം ഞാന്‍ കാണുന്തോറും
എന്റെ കയ്പ് വെളിപ്പെട്ടു വരും

ദൈവത്തെ ഞാന്‍ കൂടതല്‍ കാണുന്തോറും
എന്റെ സ്വയം യഥാര്‍ത്ഥമായി വെളിപ്പെട്ടു വരും
.

”ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്ക് എത്ര ഘനമായവ അവയുടെ ആകത്തുകയും എത്ര വലിയത്!”. (സങ്കീ. 139:17)