ദൈവം ഈ ഭൂമിയില്‍ തന്റെ വേലക്കുവേണ്ടി തകര്‍ക്കപ്പെട്ട മനുഷ്യരുടെ മേല്‍ ആശ്രിതനാകുന്നു – WFTW 22 ഡിസംബര്‍ 2013

multicolored broken mirror decor

സാക് പുന്നന്‍

ജനിക്കുന്ന എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊന്നുകളയണമെന്ന് ഫറവോന്‍ കല്പന പുറപ്പെടുവിച്ചതുകൊണ്ടാണ്  മോശയുടെ അമ്മ അവനെ ഒരു ചെറിയ കുട്ടയിലാക്കി, ദൈവത്തോട് ഒരു പ്രാര്‍ത്ഥനയോടുകൂടി നദിയില്‍ ഒഴുക്കി വിട്ടത് എന്ന് നാം പുറപ്പാട് 1:22 ല്‍ കാണുന്നു.  ഈ തിന്മയായ രാജശാസനത്തിന് അല്ലായിരുന്നെങ്കില്‍ അങ്ങനെയൊരുകാര്യം ഒരിക്കലും അവള്‍ ചെയ്യുകയില്ലായിരുന്നു.  എന്നാല്‍ അവള്‍ അങ്ങനെ ചെയ്തതുകൊണ്ട് മോശെ ഫറവോന്റെ പുത്രിയാല്‍ എടുക്കപ്പെടുകയും ഫറവോന്റെ കൊട്ടാരത്തില്‍ വളരുകയും ചെയ്തു. മോശെ തന്റെ ജീവിതത്തിലെ ആദ്യത്തെ 40 വര്‍ഷം പരിശീലിക്കപ്പെടുവാന്‍ ദൈവം ആവശ്യപ്പെട്ട സ്ഥാനം ഇതായിരുന്നു.  ഫറവോന്‍ ഇത്ര തിന്മയായ ഒരു നിയമം നടപ്പിലാക്കിയിരുന്നില്ലെങ്കില്

‍ അങ്ങനെ സംഭവിക്കുകയില്ലായിരുന്നു, അപ്പോള്‍ മോശെയും മറ്റൊരു അടിമയായി വളര്‍ന്നു വരുമായിരുന്നു.  സാത്താന്‍ ചെയ്യുന്ന കാര്യങ്ങളിലൂടെ ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നുണ്ടോ?

സഭയുടെ ചരിത്രത്തിലും നാം കാണുന്ന ഒരു മഹത്തായ പാഠം ഇവിടെ നമുക്കെല്ലാവര്‍ക്കും വേണ്ടിയുണ്ട്.  ദൈവത്തിന് തന്റെ ജനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആവശ്യമുളളപ്പോള്‍, താന്‍ എപ്പോഴും ഒരു മനുഷ്യനെക്കൊണ്ട് തുടങ്ങുന്നു.  ഇസ്രയേല്‍ ജനത്തെ വിടുവിക്കാന്‍ കഴിയുന്നതിനുമുന്‍പ് അതിനു യോജ്യനായ ഒരു മനുഷ്യനെ ദൈവത്തിനു കണ്ടുപിടിക്കണമായിരുന്നു. ആ മനുഷ്യന്റെ  അഭ്യസനത്തിന് 80 വര്‍ഷം, അത് പാണ്ഡിത്യം സംബന്ധിച്ചുളള അഭ്യസനം മാത്രമായിരുന്നില്ല. മോശെ അഭ്യസിക്കപ്പെട്ടത് ഈജിപ്റ്റിലെ ഏറ്റവും നല്ല കലാശാലയില്‍ ആയിരുന്നു.  എന്നാല്‍ അതവനെ ദൈവത്തിന്റെ വേലയ്ക്ക് യോഗ്യനാക്കിയില്ല. അപ്പോ പ്ര: 7ല്‍ സ്‌തെഫാനോസ് പറയുന്നു. മോശെ വാക്കിലും പ്രവൃത്തിയിലും ശക്തനായിരുന്നു എന്ന്. 40 വയസ്സായപ്പോള്‍ അവന്‍ ശക്തനായ ഒരു പുരുഷനും വാക്ചാതുര്യമുളള ഒരു പ്രസംഗിയുമായിരുന്നു.  അദ്ദേഹം ഒരു വലിയ സേനാനായകനായിരുന്നു, ഒരു വലിയ  ധനികന്‍ ആയിരുന്നു. ലോകത്തിലെ ഏറ്റവും പുരോഗതി പ്രാപിച്ച രാജ്യത്തിലെ, ഏറ്റവും നല്ല വിദ്യാഭ്യസത്താല്‍ അഭ്യസിക്കപ്പെട്ടവനും ആയിരുന്നു  കാരണം ആ  കാലത്ത് ലോകത്തിലെ ഏക അതിശക്തരാഷ്ട്രം ഈജിപ്തായിരുന്നു. ഇതെല്ലാം കഴിഞ്ഞിട്ടും അവന്‍ ദൈവത്തെ സേവിക്കുവാന്‍ അയോഗ്യനായിരുന്നു. സ്‌തെഫാനോസ് പറയുന്നത് ഇസ്രയേല്യര്‍, തങ്ങളെ വിടുവിക്കുവാനായി ദൈവം എഴുന്നേല്പിച്ച ഒരുവനായി തന്നെ അംഗീകരിക്കുമെന്ന് മോശ കരുതി എന്നാണ്. എന്നാല്‍ അവര്‍ മോശയെ അവരുടെ നേതാവായി അംഗീകരിച്ചില്ല. ദൈവം മോശെയ്ക്കുവേണ്ടി ഒരുക്കിയിരുന്ന പ്രവര്‍ത്തനത്തിനായി അവനെ സന്നദ്ധനാക്കുവാന്‍ അവന്റെ ഭൗമീകമായ ഒരു പ്രശസ്തിക്കും, കഴിവുകള്‍ക്കും സാധിച്ചില്ല.

ഇന്ന് അനേകം ക്രിസ്ത്യാനികളും ചിന്തിക്കുന്നത് തങ്ങള്‍ക്ക് വേദവചനപരിജ്ഞാനം, സംഗീതപാഠവം, ധാരാളം പണം ഇവ ഉളളതുകൊണ്ട് അവര്‍ക്ക് ദൈവത്തെ സേവിക്കാമെന്നാണ്.  എന്നാല്‍  അവര്‍ തെറ്റായി ധരിച്ചിരിക്കുകയാണ്.  അവര്‍ മോശെയുടെ ജീവിതത്തില്‍ നിന്ന് ഒരു പാഠം പഠിക്കേണ്ട ആവശ്യമുണ്ട്.  40 വര്‍ഷം ഈ ലോകം അവനു കൊടുത്ത അതിന്റെ ഏറ്റവും നല്ലതിന് അവനെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി സന്നദ്ധനാക്കാന്‍ കഴിഞ്ഞില്ല. അവനെ സജ്ജനാക്കാന്‍ ദൈവത്തിന് മറ്റൊരു 40 വര്‍ഷം വിജനപ്രദേശത്തു കൂടി, കൊട്ടാരത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പരിതസ്ഥിതിയിലൂടെ നടത്തേണ്ടി വന്നു.  അവന്റെ മാനുഷികശക്തിയില്‍ നിന്ന് അവന്‍ വിച്ഛേദിക്കപ്പെടേണ്ടിയിരുന്നു. 40 വര്‍ഷത്തേയ്ക്ക് അമ്മായപ്പന്റെ ആടുകളെ നോക്കുവാനും;  അദ്ദേഹത്തിനുവേണ്ടി ജോലി ചെയ്യുവാനും ആക്കുകവഴി ദൈവം ഈ കാര്യം മോശെയില്‍ പൂര്‍ത്തിയാക്കി. ഒരു പുരുഷന് തന്റെ അമ്മായപ്പന്റെ കൂടെ ഒരുവര്‍ഷം പോലും ജീവിക്കുന്നത് അപമാനകരമാണ്. എനിക്കറിയാം ഇന്ത്യയില്‍ വിവാഹിതരായ അധികം സ്ത്രീകളും അവരുടെ ജീവിതകാലം മുഴുവനും തങ്ങളുടെ അമ്മായപ്പന്റെ കൂടെയാണ് ജീവിക്കുന്നത്. എന്നാല്‍ ഒരു പുരുഷന്‍ തന്റെ ഭാര്യയുടെ അപ്പന്റെ കൂടെ താമസിക്കുകയും അയാള്‍ക്കുവേണ്ടി ജോലി ചെയ്യേണ്ടിയും വന്നാല്‍ അത് വ്യത്യസ്തമാണ്.  ഒരു പുരുഷന് അത് താഴ്ത്തപ്പെടുന്ന ഒരു അനുഭവമായിരിക്കും.  എന്നാല്‍ ദൈവം മോശെയെ തകര്‍ത്തത് അങ്ങനെയാണ്.  യാക്കോബിനെ ദൈവം തകര്‍ത്തതും അങ്ങനെയാണ് എന്ന് നിങ്ങള്‍ ഓര്‍ക്കുക. അവനും 20 വര്‍ഷം തന്റെ അമ്മായപ്പന്റെ കൂടെ ജീവിക്കേണ്ടിവന്നു.  ദൈവം തന്റെ മക്കളെ തകര്‍ക്കുവാന്‍ അമ്മായപ്പന്മാരെയും അമ്മായിഅമ്മമാരെയും ഉപയോഗിക്കുന്നു.

ഈജിപ്തിലെ സര്‍വ്വകലാശാലകള്‍ക്ക് മോശെയെ പഠിപ്പിക്കാന്‍ കഴിയാത്തതെല്ലാം, വിജനപ്രദേശത്ത് തന്റെ അമ്മായപ്പന്റെ ആടുകളെ നോക്കുന്നതിലൂടെയും അദ്ദേഹത്തിനു വേണ്ടി ജോലി ചെയ്യുന്നതിലൂടെയും അവന്‍ പഠിച്ചു.  ഒരു കാലത്ത് വാക്ചാതുര്യമുളളവനും, തനിക്ക് ഇസ്രയേല്‍ ജനത്തെ വിടുവിക്കാന്‍ കഴിയും എന്ന് ചിന്തിച്ചവനുമായ മോശെ ആ 40 വര്‍ഷം അവസാനിച്ചപ്പോള്‍ പറയുകയാണ് ‘കര്‍ത്താവേ ഞാന്‍ അയോഗ്യനാണ്’, എനിക്ക് വേണ്ടവിധം സംസാരിക്കാന്‍ കഴിവില്ല. ദയവു തോന്നി നിന്റെ ജനത്തെ നയിക്കുവാന്‍ മറ്റാരെയെങ്കിലും അയക്കേണമേ’  അത്രമാത്രം അവന്‍ തകര്‍ക്കപ്പെട്ടു.  അപ്പോഴാണ് ദൈവം പറഞ്ഞത് ‘ ഒടുവില്‍ നീ തയ്യാറായിരിക്കുന്നു.  ഞാന്‍ ഇപ്പോള്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയയ്ക്കും’ (പുറപ്പാട് 4: 1017).

യാക്കോബില്‍ നിന്നും മോശെയില്‍ നിന്നും നാം പഠിക്കുന്ന പാഠം എന്താണ്?  ഇത്രമാത്രം ‘നിങ്ങള്‍  തയ്യാറായിട്ടുണ്ടെന്ന് നിങ്ങള്‍ ചിന്തിക്കുന്‌പോള്‍ നിങ്ങള്‍ ആയിട്ടില്ല’. നിങ്ങള്‍ കഴിവുളളവരാണ്, നിങ്ങള്‍ ശക്തരാണ്,  നിങ്ങള്‍ക്ക് അറിവുണ്ട്, നിങ്ങള്‍ക്ക് സംസാരിക്കാനും, പാടാനും, സംഗീത ഉപകരണങ്ങള്‍ വായിക്കുവാനും, ദൈവത്തിനു വേണ്ടി അതിശയകരമായ കാര്യങ്ങള്‍ ചെയ്യാനും കഴിയും എന്ന് നിങ്ങള്‍ വിചാരിക്കുന്‌പോള്‍ ദൈവം പറയുന്നു. ‘നിങ്ങള്‍ അയോഗ്യനാണ്. നീ തകര്‍ക്കപ്പെടുന്നതുവരെ ഞാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.  യാക്കോബിന്റെ കാര്യത്തില്‍ ഈ പ്രക്രിയയ്ക്ക് 20 വര്‍ഷം എടുത്തു, മോശെയ്ക്ക് 40 വര്‍ഷം  എടുത്തു, പത്രോസിന് 3 വര്‍ഷം എടുത്തു, പൗലോസിന് കുറഞ്ഞത് 3 വര്‍ഷം. നമ്മുടെ കാര്യത്തില്‍ എത്രനാള്‍ എടുക്കും.  അത് എത്ര പെട്ടെന്ന് നാം ദൈവത്തിന്റെ ശക്തിയുളള കരത്തിന്റെ കീഴില്‍ അടങ്ങിയിരിക്കാന്‍ പഠിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ 12മത്തെ ക്ലാസ്സ് വരെ കടക്കുവാന്‍ എത്രനാള്‍ എടുക്കുന്നു?.12 വര്‍ഷം?  അതെ ഒരോ വര്‍ഷവും നിങ്ങള്‍ ജയിക്കുകയാണെങ്കില്‍, എന്നാല്‍ 12 ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കുവാന്‍ 16 വര്‍ഷം എടുത്തിട്ടുളള കുഞ്ഞുങ്ങളെ എനിക്കറിയാം.  ഒരു അഞ്ചു വര്‍ഷ വൈദ്യശാസ്ത്ര പഠനം പൂര്‍ത്തീയാക്കാന്‍ എത്രനാള്‍ എടുത്തു എന്നുളളത്, അവന്‍ എത്രവേഗം അവന്റെ പാഠങ്ങള്‍ പഠിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.  ക്രിസ്തീയ ജീവിതത്തിലും അത് അങ്ങനെതന്നെയാണ്.

പുറപ്പാട് 12:40 ല്‍ ഇങ്ങനെ പറയുന്നു. ‘ഇസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ കഴിച്ച പരദേശവാസം 430 സംവത്സരമായിരുന്നു’ എന്നു വരികിലും ദൈവം അബ്രഹാമിനോടു സംസാരിച്ചപ്പോള്‍ പറഞ്ഞത് അവന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് കേവലം 400 സംവത്സരം പാര്‍ക്കും എന്നായിരുന്നു. ( ഉല്‍പത്തി 15: 13) പക്ഷേ ഇവിടെ നാം വായിക്കുന്നത് വാസ്തവത്തില്‍ അവര്‍ 430 വര്‍ഷം അവിടെ ആയിരുന്നു എന്നാണ്.  ദൈവത്തിന് എന്തെങ്കിലും പിശക് പറ്റിയോ? ഇല്ല തന്റെ സമയ പട്ടികയില്‍ ദൈവം വളരെ കൃത്യമാണ്.  ദൈവം ഒരിക്കലും ഒരു പിശക് ഉണ്ടാക്കാറില്ല. ദൈവം അബ്രഹാമിനോട് സംസാരിച്ചപ്പോള്‍ ഇസ്രായേല്യര്‍ക്കുവേണ്ടിയുളള തന്റെ പൂര്‍ണ്ണമായ ഇഷ്ടം അവര്‍ ജൗജിപ്തില്‍ 400 വര്‍ഷം ആയിരിക്കണമെന്നതായിരുന്നു.  പിന്നെ എന്തുകൊണ്ട് അവര്‍ 30 വര്‍ഷം അധികം അവിടെ പാര്‍ക്കേണ്ടി വന്നു?. ഇതിന്റെ ഉത്തരം കണ്ടുപിടിക്കുവാന്‍ നമുക്ക് മറ്റൊരു ഉദാഹരണം എടുക്കാം.  ദൈവം ഇസ്രായേല്യരെ ഈജിപ്തില്‍ നിന്നും പുറത്തു കൊണ്ടുവന്നപ്പോള്‍ അവര്‍ 2 വര്‍ഷം മാത്രം മരുഭൂമിയിലായിരിക്കണമെന്നായിരുന്നു ദൈവത്തിന്റെ പദ്ധതി.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ എത്രവര്‍ഷം മരുഭൂമിയില്‍ ചെലവഴിച്ചു?  40 വര്‍ഷം ( ആവര്‍ത്തനം. 2:14  കാണുക)  ദൈവം നിങ്ങളെ 2 വര്‍ഷംകൊണ്ട് തകര്‍ക്കാന്‍ പദ്ധതി ഇട്ടെന്നുവരാം.  എങ്കിലും അത് യഥാര്‍ത്ഥത്തില്‍ 40 വര്‍ഷം എടുക്കാം.  നീ മാനസാന്തരപ്പെട്ട 2 വര്‍ഷത്തിനുശേഷം നിന്നെ ഉപയോഗിച്ചു തുടങ്ങാനായിരിക്കാം ദൈവം ആഗ്രഹിച്ചത്.  ഈ കാര്യങ്ങളെല്ലാം നീ എത്ര വേഗത്തില്‍ തകര്‍ക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.  അതുപോലെ ഇത്രയേലിനു വേണ്ടിയുളള ദൈവത്തിന്റെ പദ്ധതിയും 400 വര്‍ഷം അവര്‍ ഈജിപ്തില്‍ പാര്‍ക്കണമെന്നായിരുന്നു.  എന്നാല്‍ 430 വര്‍ഷം അവര്‍ അവിടെ പാര്‍ക്കേണ്ടി വന്നു.

ഞാന്‍ വിശ്വസിക്കുന്നത് അതിന്റെ കാരണം, അവരുടെ നേതാവായ മോശെ അപ്പോഴും തയ്യാറായിട്ടില്ലായിരുന്നു എന്നാണ് മോശെ 40മത്തെ വയസ്സില്‍ ഈജിപ്തില്‍ നിന്നും പുറപ്പെട്ടപ്പോള്‍ ദൈവം, അവനെ വനാന്തരത്തില്‍ തന്റെ അമ്മായപ്പന്റെ കൂടെയുളള, ഒരു 10 വര്‍ഷപഠന പരന്പരയിലൂടെ തകര്‍ക്കാന്‍ ആഗ്രഹിച്ചു.  അങ്ങനെയായാല്‍ 50മത്തെ വയസ്സില്‍ ഇസ്രയേലിന്റെ നായകനാകുവാന്‍ വേണ്ടി അവന് തയ്യാറാകാന്‍ കഴിയും.  എന്നാല്‍ മോശെ 10 വര്‍ഷം കൊണ്ട് അവന്റെ പാഠങ്ങള്‍ പഠിച്ചില്ല. മോശെ വേണ്ടവിധം തകര്‍ക്കപ്പെടേണ്ടതിന്, അവന്റെ അമ്മായപ്പന്‍ അവനെ കുറച്ചുകൂടി താഴ്‌ത്തേണ്ടിവന്നു.  ആ 10 വര്‍ഷപഠനപരന്പര പൂര്‍ത്തിയാക്കുവാന്‍ മോശെ 40 വര്‍ഷം എടുത്തു.  അതുകൊണ്ട് ഇസ്രയേല്യര്‍ക്ക് 30 വര്‍ഷം കൂടുതല്‍ കാത്തിരിക്കേണ്ടിവന്നു. ദൈവം ഈ ഭൂമിയിലെ തന്റെ വേലയ്ക്കായി, തകര്‍ക്കപ്പെട്ട മനുഷ്യരുടെ മേല്‍ ആശ്രിതനാകുന്നു.
ഇതില്‍ നമുക്ക് വേണ്ടി ഒരുസന്ദേശവും, ഒരു മുന്നറിയിപ്പും ഉണ്ട്.  ദൈവത്തിന് നിങ്ങളുടെ ജീവിതത്തിനായി ഒരു പദ്ധതി ഉണ്ടായിരിക്കും.  എന്നാല്‍ നിങ്ങള്‍ തകര്‍ക്കപ്പെടുന്നതുവരെ ഒരിക്കലും അത് നിറവേറ്റപ്പെടുകയില്ല.  നിന്നില്‍ 10 വര്‍ഷം കൊണ്ട് ചെയ്യാന്‍ അവിടുന്ന് പദ്ധതിയിട്ടിരിക്കുന്നതിന് 40 വര്‍ഷം എടുത്തേക്കാം.  അതുകൊണ്ട് ദൈവത്തിന്റെ ബലമുളള  കരത്തിന്റെ കീഴില്‍ നമ്മെത്തന്നെ താഴ്ത്തുന്നതില്‍ തിടുക്കമുളളവരായിരിക്കുന്നത് ആണ് നല്ലത് നമ്മുടെ വഴികളില്‍ അവന്‍ അയയ്ക്കുന്ന സാഹചര്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
വിലാപങ്ങള്‍ 3: 27 പറയുന്നു.  ‘ബാല്യത്തില്‍ നുകം ചുമക്കുന്നത് (അവന്‍ തന്നെത്താന്‍ താഴ്ത്തുകയും, നുറുക്കപ്പെടുകയും ചെയ്യുന്നത്) ഒരു പുരുഷന് നല്ലത്’. നിങ്ങള്‍ യൗവ്വനപ്രായത്തിലായിരിക്കുന്‌പോ

ള്‍ നിങ്ങളെ തകര്‍ക്കാന്‍ ദൈവത്തെ അനുവദിക്കുക.  ദൈവം നിങ്ങളുടെ  ജീവിതത്തിലനുവദിക്കുന്ന സാഹചര്യങ്ങളോട് എതിര്‍ക്കാതിരിക്കുക, കാരണം അത് ദൈവത്തിന്റെ പദ്ധതിയെ താമസിപ്പിക്കുകയേ ഉളളൂ.  നിങ്ങളുടെ വേദപുസ്തക പരിജ്ഞാനം, സംഗീതപാഠവം, പണം, ഇവയ്‌ക്കൊന്നും ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി നിങ്ങളെ സജ്ജരാക്കാന്‍ കഴിയില്ല. തകര്‍ച്ച(നുറുക്കം)യാണ് അത്യന്താപേക്ഷിതം.  യാക്കോബ് തകര്‍ക്കപ്പെട്ടപ്പോള്‍ മാത്രമാണ് അവന് ഇസ്രയേല്‍ ആകാന്‍ കഴിഞ്ഞത് മോശെയ്ക്ക് ഒരു നേതാവും പ്രവാചകനും ആകാന്‍ കഴിഞ്ഞത് അവന്‍ തകര്‍ക്കപ്പെട്ടപ്പോള്‍ മാത്രമാണ്.

   

What’s New?


Top Posts