ദൈവം പരിശുദ്ധാത്മാവിനെ പകരുന്നത് ഒഴിഞ്ഞ പാത്രങ്ങളിലേക്കാണ് – WFTW 3 ഏപ്രിൽ 2022

സാക് പുന്നന്‍

നമ്മുടെ ക്രിസ്തീയ ജീവിതത്തിൻ്റെ ഒരു ഗ്രാഫ് വരയ്ക്കേണ്ടി വന്നാൽ, അതിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിരിക്കും. എല്ലാവരുടേയും അനുഭവം അങ്ങനെ തന്നെയാണ്. എന്നാൽ വർഷങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് പൊതുവായ ദിശ മുകളിലേക്കായിരിക്കും. ഉയർച്ചകളോടും താഴ്ചകളോടും അതിനിടയിലുള്ള സമതലങ്ങളോടും കൂടെ നാം സാവധാനത്തിൽ മുകളിലേക്കു നീങ്ങുന്നു. നമ്മുടെ വീഴ്ചയുടെ ആവൃത്തി (തവണകൾ) കുറയുകയും ക്രമേണ സമതലം നീളം കൂടിയതായി തീരുകയും ചെയ്യുന്നു. കയറ്റങ്ങൾ പെട്ടെന്നുള്ളതും കുത്തനെയുള്ളതും ആകേണ്ട ആവശ്യമില്ല – അവ വല്ലപ്പോഴും അങ്ങനെ ആയേക്കാമെങ്കിലും. എന്നാൽ കയറ്റങ്ങൾ പൊതുവെ കൂടുതൽ പടിപടിയായാണ് ഉണ്ടാകുന്നത്. എന്നാൽ ഇതിൽ വിശ്വസിക്കാത്തവരുടെയോ അല്ലെങ്കിൽ ജയ ജീവിതത്തിനായി അന്വേഷിക്കാത്തവരുടെയോ കാര്യത്തിൽ, ഗ്രാഫ് തുടർമാനം താഴേക്ക് പൊയ്കൊണ്ടിരിക്കും- കാരണം അവർ ദൈവത്തെ ഭയപ്പെടുകയോ അവിടുത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുകയോ ചെയ്യുന്നില്ല.

പാപത്തെ ഗൗരവമായി എടുത്ത് ഓരോ പരാജയങ്ങളെ ചൊല്ലിയും വിലപിക്കുക. ആ മാർഗ്ഗത്തിൽ നിങ്ങൾ വാസ്തവമായി ദൈവത്തെ ഭയപ്പെടുന്നുണ്ടെന്ന് നിങ്ങൾ അറിയും. മിക്കപ്പോഴും ഞാൻ ഇപ്രകാരം പറയുന്നത് നിങ്ങൾ കേട്ടിരിക്കുന്നതു പോലെ, “നാം പാപത്തിൽ വീഴുന്നു എന്ന വസ്തുത പാപത്തിൽ വീണതിനു ശേഷം നാം അനുതപിക്കുന്നില്ല എന്ന വസ്തുതയോളം ഗൗരവമുള്ളതല്ല”. നിങ്ങൾ പാപത്തിൽ വീണതിനു ശേഷം (ഏതെങ്കിലും വിധത്തിൽ ദൈവത്തെ വേദനിപ്പിച്ചതിനു ശേഷം) പെട്ടെന്നു തന്നെ മാനസാന്തരപ്പെടത്തക്കവണ്ണം ഞാൻ നിങ്ങളെ വെല്ലുവിളിച്ചിരിക്കുന്നെങ്കിൽ അപ്പോൾ ഞാൻ എൻ്റെ കടമ നിർവ്വഹിച്ചിരിക്കുന്നു.

തൻ്റെ ആവശ്യത്തിൽ എലീശായുടെ അടുക്കൽ വന്ന വിധവയോട് (2 രാജാക്കന്മാർ 4) അവളുടെ അയൽക്കാരിൽ നിന്ന് പാത്രങ്ങൾ വായ്പ വാങ്ങിച്ച് അതിലേക്ക് അവളുടെ ചെറിയ എണ്ണ പാത്രത്തിലുള്ള എണ്ണ പകർന്ന് അവ നിറയ്ക്കുവാൻ പറഞ്ഞു. അങ്ങനെ അവൾക്ക് തൻ്റെ കടം വീട്ടാം. അവൾ അതു ചെയ്തു. ഒടുവിൽ അവളുടെ മകൻ പറഞ്ഞു, “ഇനിയും നിറയ്ക്കാൻ പാത്രങ്ങൾ ഒന്നുമില്ല”. അപ്പോൾ നാം ഈ വാക്കുകൾ വായിക്കുന്നു.” അപ്പോൾ എണ്ണയുടെ ഒഴുക്കു നിന്നു പോയി”.

ഇവിടെ എണ്ണ പരിശുദ്ധാത്മാവിൻ്റെ ഒരു ചിത്രമാണ്. പരിശുദ്ധാത്മാഭിഷേകം (നിറവ്) അനുഭവിക്കുന്ന അനേകർക്കും സംഭവിക്കുന്നത് കൃത്യമായി ഇതു തന്നെയാണ്. ആരംഭത്തിൽ അവർ യഥാർത്ഥമായി നിറയപ്പെട്ടു. എന്നാൽ അനേകരുടെ ജീവിതങ്ങളിൽ ആവശ്യബോധം ഒട്ടും ഇല്ലാത്ത (നിറയ്ക്കാൻ ഒരു പാത്രവും ഇല്ലാത്ത) ഒരു സമയം വരും. അപ്പോൾ അവരുടെ ജീവിതങ്ങളിലൂടെ ഒഴുകുന്നത് ആത്മാവ് നിർത്തിക്കളയുന്നു. ഒഴിഞ്ഞ പാത്രങ്ങൾ നമ്മുടെ ജീവിതത്തിലെ ക്രിസ്തു തുല്യമല്ലാത്ത മേഖലകളെ പ്രതിനിധീകരിക്കുന്നു. നമ്മുടെ എല്ലാം ജീവിതങ്ങളിൽ, അപ്രകാരമുള്ള വക്കോളം നിറയ്ക്കപ്പെടേണ്ട, അനേകം മേഖലകൾ ഉണ്ട് – ഭാഗികമായല്ല.

ചില മേഖലകളിൽ, നിങ്ങൾക്ക് പാപത്തിന്മേൽ ജയം ലഭിച്ചിരിക്കാവുന്ന ഇടങ്ങളിൽ, പാത്രങ്ങൾ ഭാഗികമായി മാത്രമേ നിറഞ്ഞിട്ടുള്ളു – കാരണം ക്രിസ്തു തുല്യത (അല്ലെങ്കിൽ ദിവ്യ സ്വഭാവത്തിനു പങ്കാളിയാകുക) എന്നാൽ പാപത്തിന്മേലുള്ള വിജയത്തെക്കാൾ വളരെ അധികമാണ്. ഉദാഹരണമായി, ഒരാൾക്ക് എതിരെ കയ്പ് ഇല്ലാതെ ഇരിക്കുന്നതും അയാളെ സ്നേഹിക്കുന്നതും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് കേവലം നിഷേധാത്മകമാണ് (പാപത്തിന്മേലുള്ള വിജയം). രണ്ടാമത്തേത് ക്രിയാത്മകമാണ് (ദിവ്യ സ്വഭാവം) അതുപോലെ തന്നെ, കോപിക്കാതിരിക്കുന്നതും അനുഗ്രഹിക്കുന്ന വാക്കുകൾ പറയുന്നതും തമ്മിലും വളരെയധികം വ്യത്യാസമുണ്ട്. അതുപോലെ മറ്റു പല മേഖലകളും ഉണ്ട്. ചില മേഖലകളിൽ നാം പാപത്തിന്മേൽ വിജയിക്കുന്നു എന്നതിൽ തൃപ്തിപ്പെട്ടാൽ, അതിനു ശേഷം “ഇനി പാത്രമൊന്നും ശേഷിച്ചിട്ടില്ല” എന്നു കരുതി സ്വസ്ഥമായി വിശ്രമിക്കാൻ തുടങ്ങും. അപ്പോൾ എണ്ണയുടെ ഒഴുക്ക് നിന്നു പോയിട്ട് – നാം പിന്മാറാൻ തുടങ്ങുന്നു.

നമ്മിൽ തന്നെ സ്ഥിരമായ മാനസാന്തരത്തിൻ്റെ ഒരു ജീവിതം നാം നയിക്കുകയും മറ്റുള്ളവരെ വിധിക്കാതിരിക്കുകയും വേണം. നിറയപ്പെടാൻ തയ്യാറായ ഒഴിഞ്ഞ പാത്രങ്ങൾ എപ്പോഴും നമുക്കുണ്ട് എന്നു കാണുക എന്നതു മാത്രമാണ് നമ്മുടെ കടമ. അങ്ങനെ മാത്രമെ നമുക്ക് നമ്മുടെ കടം വീട്ടാൻ കഴിയൂ (ആ വിധവയെ പോലെ). നമ്മുടെ കടത്തെ കുറിച്ച് റോമർ 13:8 ൽ വിവരിച്ചിരിക്കുന്നു – “സകല മനുഷ്യരോടും സ്നേഹത്തിന് നാം കടം പെട്ടിരിക്കുന്നു”. അങ്ങനെയാണ് മറ്റുള്ളവർക്ക് ഒരനുഗ്രഹമായിരിക്കാൻ നമുക്ക് കഴിയുന്നത്. ഓരോ സാഹചര്യവും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്, നമ്മെ സ്വയത്തിൻ്റെ ചില മേഖലകളിൽ നിന്നു രക്ഷിക്കാനും നമ്മെ മറ്റുള്ളവർക്ക് ഒരനുഗ്രഹമാക്കേണ്ടതിനുമാണ്. ആദ്യം നമ്മുടെ സ്വന്തം ഒഴിഞ്ഞ പാത്രങ്ങൾ നിറയപ്പെട്ടില്ലെങ്കിൽ, മറ്റുള്ളവർ നമ്മിലൂടെ അനുഗ്രഹിക്കപ്പെടുകയില്ല.