നമുക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ ലക്ഷ്യം – ക്രിസ്തുവിനെപോലെ ആയിതീരുന്നത് – WFTW 12 ഫെബ്രുവരി 2023

സാക് പുന്നന്‍

നമ്മെ യേശുവിനെപോലെ ആക്കിതീർക്കുക എന്നതാണ് ദൈവത്തിൻ്റെ ലക്ഷ്യം. അതുമായി ബന്ധപ്പെട്ട മൂന്നു പ്രധാന വാക്യങ്ങർ ഇവിടെ കൊടുക്കുന്നു.

(a) റോമർ 8:28,29. ഈ ലക്ഷ്യത്തിലെത്താൻ ബാഹ്യമായി നമ്മെ പ്രാപ്തരാക്കേണ്ടതിന് നമ്മുടെ സ്വർഗ്ഗീയ പിതാവ് എല്ലാ കാര്യങ്ങളെയും ഒരുമിച്ചു പ്രവർത്തിപ്പിക്കുന്നു.

(b) 2 കൊരിന്ത്യർ 3:18. നമ്മെ ഈ ലക്ഷ്യത്തിലേക്ക് നയിക്കേണ്ടതിന് പരിശുദ്ധാത്മാവ് നമ്മെ ആന്തരികമായി നിറയ്ക്കുന്നു.

(c) 1 യോഹന്നാൻ 3:2,3 ക്രിസ്തുവിൻ്റെ വരവിനെ കുറിച്ചു പ്രത്യാശയുള്ള ഏവരും ഈ ലക്ഷ്യം ലാക്കാക്കി പ്രവർത്തിക്കും.

യേശുവിനോടു കൂടെ മരിച്ചാൽ തീർച്ചയായും നാം യേശുവിൻ്റെ കൂടെ ജീവിക്കും. നമുക്ക് ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ, നാം “യേശുവിൻ്റെ ഈ മരണത്തിനു” സമ്മതിക്കും- ദൈവം നമുക്കു വേണ്ടി ക്രമീകരിക്കുന്ന സാഹചര്യങ്ങളിൽ, നാം മരണത്തിനേൽപ്പിക്കുന്ന ചീഞ്ഞളിഞ്ഞ ആദാമ്യ ജീവനെക്കാൾ വളരെ ഉന്നതമാണ്, അതിനു പകരമായി നമുക്കു ലഭിക്കുന്ന ദിവ്യജീവൻ എന്നു പൂർണ്ണമായി വിശ്വസിച്ചു കൊണ്ട് നമ്മുടെ സ്വന്തഹിതത്തെ മരിപ്പിക്കുന്നതിന് സമ്മതിക്കും (നമ്മുടെ സ്വന്തം സന്തോഷം, നമ്മുടെ മാനം, നമ്മുടെ അന്തസ്സ് മുതലായ കാര്യങ്ങൾ അന്വേഷിക്കുന്ന സ്വന്തഹിതത്തെ).

യേശുവിൻ്റെ പുനരുത്ഥാന ജീവൻ നാം നമ്മുടെ മാതാപിതാക്കളിൽ നിന്ന് അവകാശമായി പ്രാപിച്ച ജീവനെക്കാൾ തീർച്ചയായും വളരെ ഉന്നതമായതാണ്. എന്നാൽ ദൈവം നമുക്ക് യേശുവിൻ്റെ ജീവൻ തരുന്നതിനു മുമ്പ് നമ്മുടെ ആദാമ്യ ജീവൻ ഉപേക്ഷിക്കാൻ നാം തയ്യാറാകണം (2 തിമൊ.2:11; 2 കൊരി. 4:10). ഒരു ഉദാഹരണം ഉപയോഗിക്കുകയാണെങ്കിൽ, അത് ഒരു യാചകൻ്റെ തകര പാട്ടയിലെ നാണയങ്ങൾ, ദൈവം നൽകുന്ന 10 ലക്ഷം രൂപയ്ക്കു പകരം കൊടുക്കുന്നതു പോലെയാണ്. വിഡ്ഢിയായ ഒരുവൻ മാത്രമെ അത്തരം ഒരു മാറ്റക്കച്ചവടം നിരസിക്കുകയുള്ളു. എന്നാൽ ലോകം മുഴുവൻ അത്തരം വിഡ്ഢികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് അവർ ഇപ്പോഴും അവരുടെ നാണയത്തുട്ടുകൾ (ചീഞ്ഞളിഞ്ഞ ആദാമ്യ ജീവൻ), മുറുക്കി പിടിച്ചു കൊണ്ട് അവരുടെ ജീവിതങ്ങൾ അവസാനിപ്പിക്കുന്നു, തങ്ങളുടെ ഭൗമിക ജീവിതം അവസാനിക്കുന്നതിനുമുമ്പ് ഭൂമിയിൽ തങ്ങൾ നേരിട്ട പ്രലോഭനങ്ങൾ ഉപയോഗിച്ച് ആത്മീയമായി സമ്പന്നരാകാമായിരുന്നപ്പോൾ (ദിവ്യ സ്വഭാവം കൊണ്ട്). നമ്മുടെ മോഹങ്ങൾ വഞ്ചനയുള്ളതാണ് എന്ന് വേദപുസ്തകം പറയുന്നതിൽ അതിശയമൊന്നുമില്ല (എഫെ. 4:22), കാരണം അവ നമ്മെ സന്തുഷ്ടരാക്കാൻ പോകുകയാണ് എന്നു പറഞ്ഞ് നമ്മെ വിഡ്ഢികളാക്കുന്നു!

ദൈവ സ്നേഹത്തിൻ്റെ രണ്ട് അടയാളങ്ങൾ, നാം തെറ്റി പോകുമ്പോൾ അവിടുന്നു നമ്മെ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്നു എന്നതാണ്, അതൊരു തീരെ ചെറിയ കാര്യത്തിലായാൽ പോലും (എബ്രാ.12:5-8; വെളി.3:19). അതു തെളിയിക്കുന്നത് അവിടുത്തെ പുത്രന്മാരെന്ന പോലെ അവിടുന്ന് നമ്മോടു പെരുമാറുന്നു എന്നാണ്. യേശുവിനെപ്പോലെ ആയിതീരുന്ന അതേ ലക്ഷ്യത്തെ കുറിച്ചു നാം തന്നെ ഗൗരവമുള്ളവരാകുമ്പോൾ, നമ്മെ യേശുവിനെപോലെ ആക്കി തീർക്കുന്ന ലക്ഷ്യത്തിലേക്ക് ദൈവം ദൃഢചിത്തനായി പ്രവർത്തിക്കുന്നു.

ദൈവത്തിനു നമ്മുടെ ജീവിതങ്ങളെ കുറിച്ച് ഒരു ഉദ്ദേശ്യമുണ്ട്, നാം പൂർണ്ണ ഹൃദയത്തോടു കൂടി ദൈവത്തെ അന്വേഷിക്കുന്നെങ്കിൽ മാത്രമെ അതു നിറവേറപ്പെടുകയുള്ളു. അല്ലാത്ത പക്ഷം കഴിയുകയില്ല (യിരെ.29:11-13 വരെയുള്ള വാക്യങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ വായിക്കുക). ദൈവം തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്കു പ്രതിഫലം നൽകുന്ന ഒരുവനാണ് (എബ്രാ.11:6-കെ.ജെ.വി). അതുകൊണ്ട് ഈ നിമിഷം മുതൽ നിങ്ങൾ ദൈവത്തെ ജാഗ്രതയോടെ അന്വേഷിക്കണം.

What’s New?


Top Posts