ധനികനായ ഒരു സാമൂഹികപ്രവർത്തകനായിരുന്നു ജീൻ ഫ്രെഡറിക് ഒബർലിൻ. അദ്ദേഹം ഒരിക്കൽ സ്ട്രാസ്ബർഗ് എന്ന സ്ഥലത്തുകൂടി യാത്ര ചെയ്യുകയായിരുന്നു. അപരിചിതമായ സ്ഥലം പ്രതികൂലമായ കാലാവസ്ഥ. എങ്കിലും ഒബർലിൻ മുന്നോട്ടുതന്നെ നടന്നു.
പക്ഷേ അൽപം കഴിഞ്ഞപ്പോൾ മഞ്ഞു വീഴാൻ ആരംഭിച്ചു. വിജനമായ സ്ഥലത്തു മഞ്ഞു മഴയിൽപ്പെട്ട അദ്ദേഹം എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു മുന്നോട്ടോടി. പക്ഷേ കാൽ തെറ്റി മഞ്ഞുകട്ടകൾ നിറഞ്ഞ ഒരു കുഴിയിൽ വീണു പോയി. മുങ്ങിപ്പോയില്ലെങ്കിലും തണുത്തുമരവിച്ച് ആ മഞ്ഞുകട്ടകൾക്കു മീതെ മുകളിലേക്കുകയറുവാൻ കഴിയാതെ അദ്ദേഹം കിടന്നു.
മരവിച്ചു മരിച്ചുപോകുമെന്ന നിലയിൽ കടന്ന അദ്ദേഹത്തെ ഒടുവിൽ കണ്ടെത്തിയത് ഒരു ക്രിസ്തീയവിശ്വാസി ആയിരുന്നു. ഈ വിശ്വാസി സ്വന്തജീവൻപോലും പണയപ്പെടുത്തി ഒബർലിൻ ആ കുഴിയിൽനിന്നു രക്ഷപ്പെടുത്തി. അദ്ദേഹത്തെ ചുമലിൽ എടുത്ത് ദീർഘദൂരം നടന്ന് സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിച്ച് ജീവൻ രക്ഷിച്ചു.
തന്നെ രക്ഷിച്ച വ്യക്തിക്ക് നല്ല ഒരു തുക ഒബർലിൻ നൽകിയെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല. മറ്റു പല രീതിയിൽ പ്രത്യുപകാരമായി പണം ഏൽപിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം ഒഴിഞ്ഞുമാറി.
ഒടുവിൽ ഓബർലിൻ ചോദിച്ചു “താങ്കളുടെ പോരെങ്കിലും ഒന്നു പറയാമോ?
വിശ്വാസി “നിങ്ങൾക്കു ബൈബിളിലെ നല്ല ശമര്യാക്കാരന്റെ പേർ അറിയാമോ?
ഒബർലിൻ “അത് ബൈബിളിൽ പരാമർശിച്ചിട്ടില്ല”.
വിശ്വാസി: “എങ്കിൽ എന്റെ പേര് പറയുന്നതിൽനിന്നും ദയവായി എന്നെ ഒഴിവാക്കുക ” (മത്തായി 6:3; ലൂക്കോസ് 22:26)