യാക്കോബ് തന്റെ വടിയില്‍ ചാരി ദൈവത്തെ ആരാധിച്ചു – WFTW 01 ഡിസംബര്‍ 2013

man holding wood cane

സാക് പുന്നന്‍

എബ്രായെര്‍ 11 അദ്ധ്യായത്തില്‍ യാക്കോബിന്റെ  ജീവിതത്തിലെ അവസാന നാളുകളെ കുറിച്ചൊരു സൂചന നല്കുന്നുണ്ട് . അവിടെ പഴയ നിയമത്തിലെ ചില വിശ്വാസ വീരന്മാരുടെ വീര്യ പ്രവര്‍ത്തികള്‍  സിംഹത്തിന്റെ വായ് അടച്ചതും, മരിച്ചവരെ ഉയര്‍പ്പിച്ചതും തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. യാക്കോബിന്റെ പേരും അവിടെ വരുന്നുണ്ട്. അദ്ദേഹത്തെ കുറിച്ച് എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത്? ‘തന്റെ വടിയുടെ അഗ്രത്തില്‍ ചാരിക്കൊണ്ടു നമസ്സ്‌കരിക്കുകയും ചെയ്തു’ (21 മത്തെ വാക്യം ). അതിശയകരമായ പല സംഭവങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഒരു അദ്ധ്യായത്തില്‍ ഇത്തരമൊരു കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത് അസ്ഥാനത്താണെന്നു തോന്നാം.

ഇവിടെ യാക്കോബ് ചെയ്തത് വിശ്വാസത്തിന്റെ ഒരു അത്ഭുത പ്രവര്‍ത്തിയായി തോന്നില്ല. എന്നാല്‍ അങ്ങനെയാണത്.  ഈ അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് അത്ഭുതങ്ങളെക്കാള്‍ വലിയ അത്ഭുതമായിരിക്കാം ഇത്. പെനിയേലില്‍ വച്ച് നടുവുളുക്കിയതിനാല്‍ യാക്കോബിനു വടി എപ്പോഴും ആവശ്യമായിരുന്നു. വടിയില്‍ ചാരി നില്‍ക്കുന്‌പോള്‍ അദ്ദേഹം ദൈവം തന്റെ  ജീവിതത്തില്‍ ചെയ്ത അത്ഭുതം , പിടിവാശിയോടു കൂടിയുള്ള തന്റെ സ്വന്ത ഇഷ്ടത്തെ തകര്‍ത്ത ദൈവത്തിന്റെ പ്രവര്‍ത്തിയെ  എപ്പോഴും ഓര്‍ത്തുകൊണ്ടിരുന്നു. വടിയില്‍ ചാരിയുള്ള നില്‍പ് അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥയെയും, നിമിഷം തോറും ദൈവത്തില്‍ ആശ്രയിക്കുന്നതിനെയുമാണ് സൂചിപിക്കുന്നത്.ഇപ്പോള്‍ അദ്ദേഹം ദൈവത്തെ ഒരു നുറുക്കപെട്ട മനുഷ്യനെ പോലെയാണ് ആരാധിക്കുന്നത് . തന്റെ അംഗവൈകല്യത്തെയും ബലഹീനതയെയും മഹത്വപെടുത്തുക എന്നായിരുന്നു അദ്ദേഹത്തിന്റെ ദിനം തോറുമുള്ള സാക്ഷ്യം.

അപ്പൊസ്‌തോലനായ പൗലോസിനെ സംബന്ധിച്ചും അങ്ങനെ തന്നെ ആയിരുന്നു.എല്ലാ തലമുറയിലുള്ള ശക്തരായ ദൈവമനുഷ്യരുടെ കാര്യവും അങ്ങനെ തന്നെയാണ്. അവരുടെ നേട്ടങ്ങളെക്കാള്‍ അവരുടെ പരിമിതികളില്‍ അവര്‍ സന്തോഷിച്ചു. നിഗളത്തിലും സ്വയബലത്തിലും കഴിയുന്ന ഈ നൂറ്റാണ്ടിലെ ക്രിസ്ത്യാനികള്‍ക്ക് എത്ര നല്ല ഒരു പാഠമാണിത്.

ജീവിതാവസാനമാകുന്‌പോള്‍ യാക്കോബിനെ നാം ഒരു പ്രവാചകനായി കാണുന്നു. അദ്ദേഹം തന്റെ പിന്മുറക്കാരുടെ ഭാവിയെ കുറിച്ച് പ്രവചിക്കുന്നു (ഉല്‍പ : 49). ദൈവീക നടപടിക്കള്‍ക്ക് വിധേയനായി ദൈവകരങ്ങള്‍ക്ക് കീഴെ സമര്‍പ്പിക്കപെട്ട ഒരാള്‍ക്ക് മാത്രമെ പ്രവചനത്തിനുള്ള യോഗ്യതയുണ്ടാകു. യാക്കോബ് തന്റെ അനുഭവങ്ങളിലൂടെ ചിലത് പഠിച്ചു. അവന്‍ വേദപഠനശാലയില്‍ പഠിച്ച ഒരു വേദശാസ്ത്രപണ്ഡിതന്‍ ആയിരുന്നില്ല. ദൈവത്തിന്റെ സര്‍വകലാശാലയില്‍ നിന്നും നുറുക്കത്തിലൂടെ യോഗ്യത നേടിയവനായിരുന്നു അദ്ദേഹം. ദൈവീക രഹസ്യങ്ങള്‍ അറിഞ്ഞ ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ രാജകുമാരനായിരുന്നു യാക്കോബ്. ദൈവത്താല്‍ ശുദ്ധീകരിക്കപെടുക എന്നത് എത്ര മഹത്തായ കാര്യമാണ്. എത്ര നല്ല ഫലമുളവാക്കുന്നതാണ്.

ഒടുവില്‍ ശ്രദ്ധിക്കുക, വേദപുസ്തകത്തിലുള്ള ഉത്സാഹിപ്പികുന്ന ഒരു വാക്ക് ദൈവം തന്നെ വിളിക്കുന്നത്  ‘അബ്രഹാമിന്റെയും ,ഇസഹാകിന്റെയും , യാക്കോബിന്റെയും ദൈവം ‘ എന്നാണ്. (ഇസ്രായേല്‍ എന്നല്ല യാക്കോബ് എന്നാണ്).

ഇത് ആശ്ചര്യമാണ്. ആവിടുന്നു യാക്കോബിന്റെ ദൈവമാണ്. അവിടുന്നു തന്റെ പേര് പിടിച്ചുപറിക്കാരനെന്നും ചതിയനെന്നും അര്‍ത്ഥമുള്ള യാക്കോബ് എന്ന പേരിനോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് നമ്മെ ഉത്സാഹിപ്പിക്കുന്ന കാര്യമാണ്.

നമ്മുടെ ദൈവം വഴിപിഴച്ച സ്വഭാവക്കാരുടെയും ദൈവമാണ്. അവിടുന്ന് കഠിന സ്വാഭാവക്കാരിയായ സ്ത്രീയുടെയും ദൈവമാണ്. എത്ര വലിയ അര്‍ത്ഥമാണ് സങ്കീര്‍ത്തനക്കരന്റെ ഈ വാക്കുകളില്‍ ഉള്ളത് ‘യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു’ ( സങ്കീ  46: 7,11).അവിടുന്ന് സൈന്യങ്ങളുടെ ദൈവം മാത്രമല്ല യാക്കോബിന്റെയും ദൈവമാണ്. അവിടുത്തെ നാമം മഹത്വപ്പെടുമാറാകട്ടെ.

എന്താണോ ദൈവം നമ്മളില്‍ തുടങ്ങിയത് അത് അവിടുന്ന് പൂര്‍ത്തിയാക്കും. സൃഷ്ടിക്കായി പിതാവാം ദൈവം ചെയ്ത പ്രവര്‍ത്തിയും നമ്മുടെ വീണ്ടെടുപ്പിനായി പുത്രനാം ദൈവം ചെയ്ത പ്രവര്‍ത്തിയും എത്രമാത്രം തികവുള്ളതായിരുന്നുവൊ അത്രമാത്രം തികവുള്ളതാണ് പരിശുദ്ധാത്മാവ് ഇന്ന് നമ്മളില്‍ ചെയ്യുന്ന വിശുദ്ധീകരണത്തിന്റെ പ്രവര്‍ത്തിയും. ദൈവം വിശ്വസ്തനാണ്.

‘(നമ്മളില്‍) ഒരു നല്ല പ്രവര്‍ത്തി ആരംഭിച്ചവന്‍ (നമ്മെ) കൃപയില്‍ വളരുവാന്‍ സഹായിക്കും. (നമ്മളിലുള്ള) വേല യേശുക്രിസ്തു മടങ്ങിവരുന്ന നാള്‍ വരെ തുടരുകയും പൂര്‍ത്തിയാക്കുകയും ചെയ്യും (ഫിലി 1:6). യാക്കൊബിലുള്ള തന്റെ വേല പൂര്‍ത്തിയാക്കിയതുപോലെ നമ്മിലുള്ള അവിടുത്തെ വേലയും അവിടുന്ന് പൂര്‍ത്തിയാക്കും. എന്നാല്‍ നമ്മളും യാക്കോബ് പെനിയേലില്‍ വച്ച് പ്രതികരിച്ചതു പോലെ പ്രതികരിക്കണം. എന്നാല്‍ നാം അവിടുത്തോട് സഹകരിക്കാതെ അവിടുത്ത വേലയെ തടസ്സപെടുത്തിയാല്‍ അവസാന നാളില്‍ അവിടുത്തെ മുന്പാകെ പാഴാക്കിയ നിഷ്ഫലമായ ജീവിതമെന്ന ദുരന്തമായി നില്‍ക്കേണ്ടി വരും. നാം ഫലമുള്ളവരാകണമെന്നതാണ് ദൈവഹിതം. എന്നാല്‍ അവിടുന്ന് നമ്മെ നിര്‍ബന്ധിക്കുകയില്ല. നമ്മെ ക്രിസ്തുവിനോട് അനുരൂപമാക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അവിടുന്ന് നമ്മുടെ സ്വതന്ത്രഇച്ഛയുടെമേല്‍ കടന്നു കയറുകയില്ല.

ക്രിസ്തുവിനോട് അനുരൂപപ്പെട്ട ജീവിതത്തിലേക്കുള്ള വഴി ക്രൂശിലൂടെയുള്ള നുറുക്കത്തിലൂടെയാണ്. ഒരു അണു വിഭചിക്കപ്പെടുന്‌പോള്‍ എത്ര വലിയ ശക്തിയാണ് പുറത്തേയ്ക്ക് വരുന്നത്. ദൈവ കരങ്ങളില്‍ ഒരു ദൈവ പൈതല്‍ നുറുക്കപ്പെടുന്‌പോഴും എത്ര വലിയ ശക്തിയാണ് പുറത്തേയ്ക്ക് വരുന്നത്.ക്കുന്ന പലതും കണ്ട് ചതിക്കപ്പെടരുത്. കാരണം അവയില്‍ പലതും യഥാര്‍ത്ഥ ഉണര്‍വ്വല്ല.

 

What’s New?