സാക് പുന്നന്‍
നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷത്തെ കൊണ്ടുവരേണ്ടതിനാണ് പരിശുദ്ധാത്മാവു വന്നിരിക്കുന്നത്. പഴയ ഉടമ്പടിയുടെ കീഴില്‍, ശേഷം മനു ഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ നീതിപൂര്‍വ്വമായ ഒരു ജീവിതം ജീവിക്കുവാന്‍ അവരെ പ്രാപ്തരാക്കേണ്ടതിന് അവര്‍ക്കു നിയമങ്ങള്‍ ( ന്യായപ്രമാണം) മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന്, നമുക്കു വഴികാട്ടുവാന്‍ കേവലം ദിവ്യപ്രമാണങ്ങളെക്കാള്‍ അധികമായതു നമുക്കുണ്ട്, നമ്മുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുവാന്‍ ദിവ്യ ജീവന്‍ തന്നെ നമുക്കുണ്ട്. സ്വര്‍ഗ്ഗം സ്വര്‍ഗ്ഗമായിരിക്കുന്നത് ദൈവത്തിന്‍റെ സാന്നിദ്ധ്യം അവിടെയുളളതു കൊണ്ടാണ്. ദൈവം എവിടെയുണ്ടോ, അവിടെ സ്വര്‍ഗ്ഗം ഉണ്ട്.
സ്വര്‍ഗ്ഗത്തില്‍ അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മയുണ്ട്. മറ്റുളളവരുടെ മേല്‍ കര്‍തൃത്വം നടത്തുന്ന കാര്യം അവിടെയില്ല. ഓരോരുത്തനും മറ്റുളളവരുടെ ദാസനാണ്. സ്വര്‍ഗ്ഗത്തിനു തികച്ചും വ്യത്യസ്തമായ ഒരു ആത്മാവാണുളളത്, കാരണം അവിടെ ദൈവം ഒരു പിതാവാണ്. അവിടുന്ന് ആളുകളെ ഭരിക്കുകയല്ല എന്നാല്‍ സ്നേഹത്തോടെ അവരെ പരിപാലിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. ആ സ്വഭാവത്തിനാണ് നാം പങ്കാളികളാകേണ്ടത്. നമുക്ക് സ്വര്‍ഗ്ഗത്തില്‍ കിരീടങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ നാം വിശ്വസ്തരാണെങ്കില്‍ മാത്രമാണ്. അത് എന്താണര്‍ത്ഥമാക്കുന്നത്? അപ്പോള്‍ നാം ആളുകളെ ഭരിക്കുമെന്നാണോ? അല്ല. തീര്‍ത്തും അല്ല. അതര്‍ത്ഥമാക്കുന്നത്, ഇവിടെ ഈ ഭൂമിയില്‍ മറ്റു സഹോദരډാരെ ശുശ്രൂഷിക്കുവാന്‍ ഒരാഗ്രഹമുണ്ടായിരുന്ന നാം, എന്നാല്‍ വിവിധങ്ങളായ പരിമിതികള്‍ നിമിത്തം അതിനു കഴിയാതിരുന്നവര്‍ ആ പരിമിതികളെല്ലാം സ്വര്‍ഗ്ഗത്തില്‍ നീങ്ങിപോയിരിക്കുന്നതായി കണ്ടെത്തുകയും, നമുക്ക് മറ്റുളളവരെ തികവോടെ ശുശ്രൂഷിക്കുവാന്‍ കഴിയുകയും ചെയ്യും, അങ്ങനെ നമ്മുടെ ഹൃദയങ്ങളിലെ വാഞ്ച നിറവേറ്റപ്പെടും.
സ്വര്‍ഗ്ഗത്തിലെ ഏറ്റവും മഹാനായ വ്യക്തി യേശുതന്നെ ആയിരിക്കും, തന്നെയുമല്ല എല്ലാവരെയുംകാള്‍ മഹാനായ ദാസനും അവിടുന്നു തന്നെ ആയിരിക്കും. അവിടുത്തെ ആത്മാവ് എല്ലാക്കാലവും ശുശ്രൂഷയുടെ ആത്മാവായിരിക്കും. ദൈവം സഭയെ ഈ ഭൂമിയില്‍ വച്ചിരിക്കുന്നത്, മറ്റുളളവര്‍ക്ക് രുചിച്ചുനോക്കേണ്ടതിന്, സ്വര്‍ഗ്ഗത്തിന്‍റെ ഒരു ചെറിയ സാമ്പിള്‍ ആയിരിക്കുവാനാണ്. അത് ഒരു ബിസ്ക്കറ്റ് കമ്പനി നിങ്ങള്‍ക്ക് ഒരു ചെറിയ സാമ്പിള്‍ അയച്ചിട്ട്, അതു രുചിച്ചുനോക്കി ഇനിയും അധികം നിങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്നു നിങ്ങളോടു ചോദിക്കുന്നതു പോലെയാണ്. ദൈവവും നമ്മെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് മറ്റുളളവര്‍ തങ്കലേക്ക് ആകര്‍ഷിക്കപ്പെടുവാന്‍ തക്കവണ്ണം അവിടുത്തെ രാജ്യത്തിന്‍റെ മൂല്യങ്ങള്‍ മറ്റുളളവര്‍ക്കു കാണിച്ചു കൊടുക്കേണ്ടതിനാണ്. എന്തു രുചിയാണ് മറ്റുളളവര്‍ക്കു നമ്മില്‍ നിന്നു കിട്ടുന്നത്? യേശു ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍, സ്വര്‍ഗ്ഗീയ ജീവന്‍റെ ഒരു ചെറിയ മാതൃക ആളുകള്‍ കാണുകയും രുചിക്കുകയും ചെയ്തു. അവര്‍ അവിടുത്തെ മനസ്സലിവ്, മറ്റുളളവര്‍ക്കു വേണ്ടിയുളള അവിടുത്തെ കരുതന്‍, അവിടുത്തെ നിര്‍മ്മലത, അവിടുത്തെ നിസ്വാര്‍ത്ഥ സ്നേഹവും താഴ്മയും എന്നിവ കണ്ടു. സ്വര്‍ഗ്ഗം അങ്ങനെയാണ്. ദൈവം അങ്ങനെയാണ് – പാപികളോടും ജീവിതത്തില്‍ പരാജയപ്പെട്ടവരോടും മനസ്സലിവു നിറഞ്ഞവന്‍.
ഒരു സഭയിലേക്ക് സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം കൊണ്ടുവരുവാനും ആ സഭയില്‍ കൂട്ടായ്മ പണിയുവാനും കഴിയുന്നവരാണ് ഏതൊരു സഭയിലെയും ഏറ്റവും വിലയുളള സഹോദരനും സഹോദരിയും അങ്ങനെയുളള ഒരാള്‍ മൂപ്പډാരില്‍ ഒരാളായിരിക്കണമെന്നില്ല. നമുക്കെല്ലാവര്‍ക്കും അതുപോലെ വിലയുളള സഹോദരډാരും സഹോദരിമാരും ആയിതീരുവാനുളള അവസരം ഉണ്ട്. അവന്‍/അവള്‍ ഒരു സഭായോഗത്തിലേക്കോ ഒരു ഭവനത്തിലേക്കോ കടന്നു വരുമ്പോഴെല്ലാം സ്വര്‍ഗ്ഗത്തില്‍ നിന്ന് നിര്‍മ്മലമായ ഒരു മന്ദമാരുതന്‍ ആ മുറിയിലൂടെ വീശുന്നതു പോലെയുളള ഒരു സഹോദരന്‍/സഹോദരി ഒരു സഭയിലുണ്ടെങ്കിലുളള കാര്യം നിങ്ങള്‍ ഒന്നു ചിന്തിക്കുക. അങ്ങനെയുളള ഒരു വ്യക്തി എത്ര വിലയേറിയ ഒരു സഹോദരന്‍/ സഹോദരിയാണ്! അവന്‍ /അവള്‍ തന്‍റെ യാത്രയ്ക്കിടയ്ക്ക് കേവലം 5 മിനിറ്റ് നേരത്തേക്ക് നിങ്ങളെ ഒന്നു സന്ദര്‍ശിച്ചാല്‍ പോലും, നിങ്ങള്‍ ഉേډഷവാനായി തീരും. 5 മിനിറ്റുനേരത്തേക്ക് നിങ്ങളുടെ ഭവനത്തിലേക്ക് സ്വര്‍ഗ്ഗം കടന്നുവന്നതുപോലെ നിങ്ങള്‍ക്കു അനുഭവപ്പെടും! അവന്‍/അവള്‍ നിങ്ങളോട് ഒരു പ്രസംഗം ചെയ്യുകയോ അല്ലെങ്കില്‍ തിരുവചനത്തില്‍ നിന്നുളള വെളിപ്പാടിന്‍റെ ഒരു വാക്കുപോലും പറയുകയോ ചെയ്തെന്നു വരികയില്ല. എന്നാല്‍ അവന്‍/അവള്‍ അത്ര നിര്‍മ്മലന്‍/നിര്‍മ്മല ആയിരുന്നു.. അവന്‍/അവള്‍ മൂകരോ വിഷണ്ണരോ ആയിരുന്നില്ല. തന്നെയുമല്ല അവര്‍ക്ക് ആരെക്കുറിച്ചും ഒരു പരാതിയും ഉണ്ടായിരുന്നില്ല.
അങ്ങനെയുളള ഒരു സഹോദരന്‍/സഹോദരി ഒരിക്കലും ഒരു മീറ്റിംഗില്‍ ഒന്നാമതു സംസാരിക്കുകയില്ല. അവന്‍/അവള്‍ ഓരോ മീറ്റിംഗിലും ഒരു പക്ഷെ പതിനഞ്ചാമതായിരിക്കും സംസാരിക്കുന്നത്. അതും വെറും മൂന്നു നിമിഷങ്ങള്‍ മാത്രം . എന്നാല്‍ അവ ആ മീറ്റിംഗിലുളള മൂന്നു സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ ആയിരിക്കും – കാത്തിരുന്നു കേള്‍ക്കുവാന്‍ തക്കവണ്ണം വിലയുളളവ!