മറിയ – സകല വിശ്വാസികൾക്കും അതിമഹത്തായ ഒരു മാതൃക – WFTW 29 മാർച്ച് 2020

സാക് പുന്നന്‍

ലൂക്കോസ് 1 : 34 ൽ, ഗബ്രിയേൽ ദൂതൻ മറിയയുടെ അടുത്ത് വന്നപ്പോൾ, തികച്ചും സ്വാഭാവികമായി അവൾ ദൂതനോട് “ഇത് എങ്ങനെ സംഭവിക്കും? ഞാൻ ഒരു കന്യകയാണ്. ഒരു കന്യകയ്ക്ക് എങ്ങനെ ഒരു കുഞ്ഞുണ്ടാകാൻ കഴിയും?”. എന്ന് ചോദിച്ചു എന്നാണ് നാം വായിക്കുന്നത്. ദൂതൻ ഇപ്രകാരം മറുപടി പറഞ്ഞു, “പരിശുദ്ധത്മാവ് നിൻറെ മേൽ വരും ; അത്യുന്നതൻറെ ശക്തി നിൻറെ മേൽ നിഴലിടും.”പരിശുദ്ധാത്മാവ് എപ്പോഴും ദൈവത്തിൻറെ ശക്തി നമ്മിലേക്കുകൊണ്ടു വരുന്നു (അപ്പോപ്ര 1:8, 10:38 ഇവ കാണുക). മറിയയിൽ യേശുവിനെ ഉരുവാക്കുവാൻ വേണ്ടി ദൈവത്തിൻറെ ആത്മാവ് അവളുടെ മേൽ വന്നതുപോലെ നമ്മുടെ മേലും പരിശുദ്ധാത്മാവുവരുന്നത് പ്രാഥമികമായി നമ്മിൽ ക്രിസ്തുവിനെ ഉരുവാക്കുവാനാണ്. നമ്മുടെ ജീവിതത്തിലും കർത്താവിനുവേണ്ടിയുള്ള നമ്മുടെ സേവനത്തിലും പരിശുദ്ധാത്മാവിൻറെ ശ്രുശ്രുഷ എന്താണെന്നു മനസ്സിലാക്കുവാൻ നമുക്കു ലഭിക്കാവുന്ന ഏറ്റവും സ്പഷ്ടമായ മാർഗ്ഗനിർദേശക രേഖയാണത്. മറിയയുടെ ഉദരത്തിൽ ആ ശരീരം വളരുന്നതിനു സമയം എടുത്തതുപോലെ ക്രിസ്തു നമ്മുടെ ജീവിതങ്ങളിലും വെളിപ്പെടുത്തപ്പെടേണ്ടതിനു സമയമെടുക്കും.

ലൂക്കോസ് 1:37 ൽ നാം മനോഹരമായ ഒരു വാഗ്ദത്തം കാണുന്നു, “ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ലല്ലോ” (“ദൈവം സംസാരിക്കുന്ന ഒരു വാക്കുപോലും ശക്തിയില്ലാത്തതായിരിക്കുകയില്ല”). ദൈവം ഒരു വാക്കു സംസാരിച്ചിട്ടുണ്ടെങ്കിൽ അതിൽ ശക്തിയുണ്ട് എന്നു നമ്മുക്കു തീർച്ചയാക്കാം. “വെളിച്ചം ഉണ്ടാകട്ടെ” എന്നു ദൈവം പറഞ്ഞപ്പോൾ ചില കാര്യം അവിടെ സംഭവിച്ചു. ഉൽപത്തി ഒന്നാം അദ്ധ്യായത്തിലുടനീളം നാം അതു കാണുന്നു. ദൈവത്തിൽ നിന്നുള്ള ഒരു വാക്കുപോലും ശക്തിയില്ലാത്തതല്ല. അതുകൊണ്ടാണു നാം ദൈവവചനം പഠിക്കുന്നതും അതിലെ വാഗ്ദത്തങ്ങൾ അവകാശമാക്കുന്നതും പ്രാധാന്യമുള്ളതായിരിക്കുന്നത്. ഇവിടെ ഇതാ ശക്തിയുള്ള ഒരു വാഗ്ദത്തം “പാപം നിങ്ങളുടെ മേൽ കർതൃത്വം നടത്തുകയില്ലാ” (റോമർ 6:14). നിങ്ങൾ അതു വിശ്വസിക്കുകയാണെങ്കിൽ, അതു നിങ്ങളുടെ ജീവിതത്തതിൽ സത്യമായി തീരും, കാരണം ദൈവത്തിൽ നിന്നുള്ള ഒരു വാക്കും ശക്തിഹീനമല്ല.

അവിടുത്തേക്ക് എല്ലാകാര്യവും സാധ്യമാണ് എന്നു നാം വിശ്വസിക്കണമെന്ന് ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നു. അതുകൊണ്ടാണ് ദൈവം പഴയനിയമത്തിൻറെയും പുതിയനിയമത്തിൻറെയും തുടക്കത്തിൽ ഈ കാര്യം അവിടുന്നു പ്രസ്താവിച്ചിരിക്കുന്നത്. (ഉൽപത്തി 18:14 , ലുക്കോ 1:37 എന്നീ വാക്യങ്ങൾ കാണുക). നാം നമ്മുടെ ക്രിസ്തീയ ജീവിതം ആരംഭിച്ചപ്പോൾ ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസം അന്ധമായ വിശ്വാസമായിരുന്നിരിക്കാം. എന്നാൽ അത് അന്ധമായ വിശ്വാസമായി നിലനിൽക്കരുത്. നാം തിരുവചനത്തിലെ വാഗ്ദത്തങ്ങൾ അവാകാശപ്പെടുകയാണെങ്കിൽ ദൈവത്തിനൊരു കാര്യവും അസാധ്യമല്ലെന്നു നമ്മുടെ ജീവിതത്തിൽ നമ്മുക്കു തെളിയിക്കാൻ കഴിയും. അപ്പോൾ വേദപുസ്തകം ദൈവവചനമാണെന്നുള്ള നമ്മുടെ വിശ്വാസം തെളിയിക്കപ്പെട്ട ഒരു വിശ്വാസമായി തീരും, കാരണം ദൈവത്തിൻറെ ഒരു വചനം പോലും ശക്തിയില്ലാത്തതല്ല എന്നു നാം രുചിച്ചറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടാകും. യേശു ഒരിക്കലും പഴയനിയമത്തെ ചോദ്യം ചെയ്തില്ല. നിരൂപകന്മാരും വേദശാസ്ത്രജ്ഞന്മാരും എന്തു പറഞ്ഞു എന്നത് അവിടുത്തെ അലട്ടിയില്ല. അവിടുന്ന് അതു വിശ്വസിച്ചു അതുകൊണ്ട് അതിൻറെ ശക്തി അവിടുന്ന് അനുഭവിച്ചു. പിശാച് ഇന്ന് അനേകമാളുകളെ അത്തരത്തിലുള്ള ലളിതമായ വിശ്വാസത്തിൽ നിന്ന് വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിൻറെ വചനം വിശ്വസിച്ചു അങ്ങനെ അതിൻറെ ശക്തിയനുഭവിക്കുന്നതിനു പകരം, അവർ തങ്ങളുടെ ബുദ്ധി ഉപയോഗിച് തിരുവചനം വിശകലനം ചെയ്യുവാൻ ശ്രമിക്കുകയും ഒരു പ്രാവശ്യം പോലും ദൈവത്തിൻറെ ശക്തി അനുഭവിക്കാതെ അവരുടെ മുഴുവൻ ജീവിതവും പാഴാക്കികളയുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് ? തിരുവചനം വിശകലനം ചെയ്തുകൊണ്ടോ അതോ അതിലൂടെയുള്ള ദൈവശക്തി അനുഭവിച്ചുകൊണ്ടോ? തിരഞ്ഞെടുപ്പ് നിങ്ങൾക്കുള്ളതാണ്.

മറിയ തന്നെത്തന്നെ ദൈവവചനത്തിനു വിധേയപ്പെടുത്തിയിട്ടു പറഞ്ഞു “അവിടുത്തെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ” (ലൂക്കോസ് 1:38). ഞാൻ മറിയയുടെ ഒരു വലിയ പ്രശംസകനാണ് (ഞാൻ ഒരു റോമൻ കത്തോലിക്കാ വിശ്വാസി അല്ലെങ്കിൽപോലും), കാരണം അവൾ അത്രമാത്രം ദൈവഭക്തിയുള്ള ഒരു യുവതി ആയിരുന്നു. യഥാർത്ഥമായ ദൈവഭക്തിയുള്ള ഒരു യുവതിയെ കണ്ടേത്താൻ വേണ്ടി ദൈവം യിസ്രായേൽ മുഴുവൻ അന്വേഷിക്കുകയും ആ സമയത്തു ഏകദേശം 18 വയസ്സുമാത്രം പ്രായമുള്ള മറിയായെ അവിടുന്നു കണ്ടെത്തുകയും ചെയ്തു. ലൂക്കോസ് 1: 46 – 55 വരെയുള്ള ഭാഗം വായിച് അവൾ എത്ര പക്വതയുള്ളവളാണെന്നും അവളുടെ ഗാനം എത്രമാത്രം തിരുവചനത്തിൽ ആണ്ടുകിടക്കുകയാണെന്നും കാണുക. ഒരു വ്യക്തി ദൈവഭയമുള്ള ആളാണെങ്കിൽ അയാൾക്കു 18 വയസ്സുള്ളപ്പോൾതന്നെ അയാൾ എത്ര പക്വതയുള്ളവയിരിക്കും എന്നത് വിസ്മയകരമാണ്. അവിടുന്നു തിരഞ്ഞെടുക്കുന്ന വ്യക്തികളുടെ കാര്യത്തിൽ ദൈവത്തിനു ഒരു അബദ്ധവും പറ്റുന്നില്ല. നസ്രേത്തിലുള്ളവരെല്ലാം അവൾ ഗർഭിണിയാണെന്നറിയുമ്പോൾ അവളെക്കുറിച്ചു അപവാദപരമായ കഥകൾ പറഞ്ഞുപരത്തുമെന്നു അവൾക്കറിയാമായിരുന്നു. ഏതു പരിശുദ്ധാത്മാവിൻറെ പ്രവർത്തിയാണെന്ന് ആരും വിശ്വസിക്കുകയില്ല. എന്നാൽ ആ നിന്ദ സഹിക്കുവാൻ അവൾ തയ്യാറായി – തൻറെ ശരീരത്തിൽ നിന്ന് യേശുവിൻറെ ശരീരത്തിനു ജന്മം നൽക്കുവാൻ. ഇനി അത് നിങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കുക. നിങ്ങൾ നിങ്ങളുടെ പട്ടണത്തിൽ ക്രിസ്തുവിൻറെ ശരീരം പണിയുവാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ അതിനുള്ള മാനം ആഗ്രഹിക്കുന്നുണ്ടോ അതോ ക്രിസ്തുവിൻറെ നിന്ദ സഹിക്കുവാൻ നിങ്ങൾക്കു മനസ്സാണോ? അവിടുത്തെ വേലയുടെ മാനം അന്വേഷിക്കുന്നവരെ ദൈവം പിന്തുണയ്ക്കുന്നില്ല. ക്രിസ്തുവിൻറെ ശരീരം പണിയുന്നത് എപ്പോഴും നിന്ദയും തെറ്റിദ്ധാരണയും, ജനസംസാരവും, ഏഷണിയും കൊണ്ടുവരുന്ന ഒന്നാണ് – നസ്രേത്തിൽ മറിയ അഭിമുഖീകരിച്ചതുപോലെ. എന്നാൽ അത് അവളെ അലട്ടിയില്ല. എന്നിട്ടും അവൾ യേശുവിൻറെ ശരീരത്തിനു ജന്മം നൽകി. ഇന്നും അത് അങ്ങനെ തന്നെയാണ്. ക്രിസ്തീയ സഭാവിഭാഗങ്ങളുടെ മതപരമായ പാളയത്തിനു പുറത്തുപോയി നിന്ദ സഹിക്കുവാൻ തയ്യാറായി ആളുകൾ മുന്നോട്ടു വരുന്നിടത്തുമാത്രമേ ക്രിസ്തുവിൻറെ ശരീരം പണിയപ്പെടുകയുള്ളു.