നമ്മെ നുറുക്കുവാൻ ദൈവത്തെ അനുവദിക്കുക – WFTW 5 ഏപ്രിൽ 2020

സാക് പുന്നന്‍

യേശു ഒരിക്കല്‍ ഒരു ജനക്കൂട്ടത്തെ പോറ്റാന്‍ 5 അപ്പം ഉപയോഗിച്ചു. അവന്‍ ആദ്യം അപ്പത്തെ അനുഗ്രഹിച്ചു. എന്നാല്‍ 5 അപ്പം അപ്പോഴും 5 അപ്പമായി അവശേഷിച്ചിരുന്നു. ജനക്കൂട്ടത്തിന് ഭക്ഷണമായില്ല. അപ്പം നുറുക്കിയപ്പോളാണ് ജനക്കൂട്ടത്തിന് ഭക്ഷണമായത്. അതിനാല്‍, ആത്മാവിനാല്‍ അനുഗ്രഹിക്കപ്പെടുന്നത് (അഭിഷേകം) മാത്രം പോരാ. നാം കര്‍ത്താവിനാല്‍ നുറുക്കപ്പെടേണ്ടതുണ്ട്. അപ്പോള്‍ നാം നമ്മുടെ മുഖം പൊടിയില്‍ സൂക്ഷിക്കും, ദൈവത്തിന്റെ ശക്തി തടസ്സമില്ലാതെ നമ്മിലൂടെ ഒഴുകും.

പുറപ്പാട് 4ല്‍ ദൈവം മോശെയെയും അഹരോനെയും ദൈവജനത്തിന്റെ നേതാക്കളായി നിയോഗിച്ചു. അഹരോന്‍ പ്രാവീണ്യമുള്ള പ്രഭാഷകനായിരുന്നു, എന്നാല്‍ മോശെ അങ്ങനെയായിരുന്നില്ല (പുറ. 4: 10, 14). എന്നാല്‍ ദൈവം ഉപയോഗിച്ചത് മോശയെ ആണ്. എന്തെന്നാല്‍ മോശെ നുറുക്കപ്പെട്ടവൻ ആയിരുന്നു, എന്നാല്‍ അഹരോന്‍ ആയിരുന്നില്ല. 40 വര്‍ഷക്കാലം മരുഭൂമിയില്‍ ദൈവം മോശെയെ നുറുക്കികൊണ്ടിരുന്നു.  ദൈവം അവനെ താഴ്ത്തി, കൊട്ടാരത്തിലെ ഒരു ഭരണാധികാരി എന്ന നിലയില്‍ നിന്ന് മരുഭൂമിയിലെ ഇടയനായി അവനെ താഴ്ത്തി. 40 വര്‍ഷം അമ്മായിയപ്പന്റെ കൂടെ താമസിച്ചു അവനുവേണ്ടി ജോലി ചെയ്യുക!. അവനെ നന്നായി നുറുക്കാൻ അത് മതിയായിരുന്നു. അഹരോന് ഒരിക്കലും അത്തരമൊരു നുറുകം ഉണ്ടായിരുന്നില്ല. അതാണ് അവര്‍ രണ്ടുപേരും തമ്മിലുള്ള വ്യത്യാസം ഉണ്ടാക്കിയത്.

പുറപ്പാട് 32ല്‍ ഈ രണ്ടുപേരുടെയും ഫലപ്രാപ്തി തമ്മിലുള്ള വ്യത്യാസം നമുക്ക് കാണാന്‍ കഴിയും. മോശയെന്ന നുറുക്കപ്പെട്ട മനുഷ്യന്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം ഇസ്രായേല്‍ ജനത യഹോവയെ അനുഗമിച്ചു. എന്നാല്‍ മോശെ 40 ദിവസം മാത്രം അവരെ വിട്ടിരുന്നപ്പോള്‍ , അഹരോന്‍ താല്‍ക്കാലികമായി അവരുടെ നേതാവായി അവര്‍ വിഗ്രഹാരാധനയിലേക്കു മാറി ഒരു സ്വര്‍ണ്ണ കാളക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങി. അഹരോന്‍ വാചാലനായിരുന്നു. അവന്‍ മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ ദൈവജനത്തെ വിശുദ്ധിയായി സംരക്ഷിക്കാന്‍ അവനു കഴിഞ്ഞില്ല. നുറുക്കപെടാത്ത മൂപ്പന്മാര്‍ എല്ലായ്‌പ്പോഴും സ്വന്തം ബഹുമാനം തേടുകയും അവരുടെ സഭയിലെ ആളുകളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവരുടെ ആളുകള്‍ കര്‍ത്താവില്‍ നിന്ന് അകന്നുപോകുന്നത്.

നുറുക്കപ്പെട്ട ഒരു മനുഷ്യനായ മോശയാണ് 2 ദശലക്ഷം ആളുകളെ 40 വര്‍ഷം മരുഭൂമിയില്‍ ദൈവത്തിന്റെ വഴികളില്‍ സംരക്ഷിച്ചത്. സഭാ ചരിത്രത്തിലും നൂറ്റാണ്ടുകളിലുടനീളം അങ്ങനെയാണ്. തന്റെ സഭയെ തന്റെ വഴികളില്‍ സംരക്ഷിക്കാന്‍ ദൈവം നുറുക്കപ്പെട്ട മനുഷ്യരെയാണ് ഉപയോഗിച്ചത്.

നമ്മുടെ മൂപ്പന്മാര്‍ക്ക് കീഴ്‌പെടാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദൈവം നമ്മെ നുറുക്കുന്നു . ‘ദൈവഭക്തനായ ഒരു മനുഷ്യന് കീഴ്‌പെടുന്നത് പല അബദ്ധങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നമ്മെ സംരക്ഷിക്കുക മാത്രമല്ല, അവനില്‍ നിന്ന് ധാരാളം ജ്ഞാനം പഠിക്കാന്‍ സഹായിക്കുകയും ചെയ്യും’. നമുക്ക് അറിയാത്ത അവന്‍ നേരിട്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ അവനു കഴിയും. അതിനാല്‍ ആത്മീയ അധികാരത്തിന്‍കീഴില്‍ ജീവിക്കുന്നത് നമുക്ക് സുരക്ഷിതമാണ്, കുട്ടികള്‍ മാതാപിതാക്കളുടെ കീഴിലായിരിക്കേണ്ടത് പോലെ. 1 പത്രോസ് 5: 5ല്‍, ചെറുപ്പക്കാര്‍ അവരുടെ മൂപ്പന്മാര്‍ക്ക് വിധേയരാകണമെന്ന് നാം വായിക്കുന്നു, കാരണം ദൈവം അഹങ്കാരികളോട് എതിര്‍ക്കുന്നു, എന്നാല്‍ താഴ്മയുള്ളവർക്കു കൃപ നല്‍കുന്നു. ദൈവത്തില്‍ നിന്ന് ആത്മീയ അധികാരം നേടുന്നതിനുള്ള ഒരു വലിയ രഹസ്യം ഇവിടെ കാണാം. ഈ ഒരു കാരണത്താല്‍ മാത്രം ദൈവത്താല്‍ ആത്മീയ അധികാരം ലഭിക്കാത്ത അനേകം നല്ല സഹോദരന്മാരെ എനിക്കറിയാം: അവരുടെ ജീവിതത്തിലുടനീളം ആര്‍ക്കും വിധേയരാകാന്‍ അവര്‍ പഠിച്ചിട്ടില്ല. അതിനാല്‍ അവരുടെ ശക്തമായ ഇച്ഛ ഒരിക്കലും തകര്‍ന്നിട്ടില്ല. അധികാരം എന്നത് ഒരു നുറുക്കപെടാത്ത മനുഷ്യന്റെ കയ്യില്‍ വളരെ അപകടകരമായ കാര്യമാണ്. നിങ്ങള്‍ ആദ്യം നുറുങ്ങാതെ നിങ്ങള്‍ ആളുകളില്‍ അധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, നിങ്ങള്‍ അവരെ നശിപ്പിക്കും, ഒപ്പം ഈ പ്രക്രിയയിലും നിങ്ങള്‍ സ്വയം നശിക്കും. നമ്മില്‍ ആര്‍ക്കെങ്കിലും ആത്മീയ അധികാരം നല്‍കുന്നതിന് മുമ്പ് ദൈവം ആദ്യം നമ്മുടെ അഹങ്കാരത്തിന്റെ ശക്തിയെ തകര്‍ക്കണം.

എന്റെ സ്വന്തം അനുഭവം ഞാന്‍ ചുരുക്കമായി പറയാം. എന്റെ ജീവിതത്തില്‍ 20 വയസിനും 30 വയസിനും ഇടയിലുള്ള പത്ത് വര്‍ഷം, എന്റെ ശുശ്രൂഷയില്‍ അസൂയപ്പെട്ട മൂപ്പന്മാര്‍ എന്നെ ഒന്നിലധികം സഭകളില്‍ താഴത്താനും പരസ്യമായി അപമാനിക്കാനും ദൈവം അനുവദിച്ചു. ഈ സന്ദര്‍ഭങ്ങളിലെല്ലാം, എന്റെ വായ അടച്ചിരിക്കാനും ആ മൂപ്പന്മാരോട് ചോദ്യം ചെയ്യാതെ കീഴ്‌പെടാനും കര്‍ത്താവ് എന്നോട് പറഞ്ഞു. ഞാന്‍ അത് ചെയ്തു. ഞാന്‍ അവരുടെ സഭകളിലായിരിക്കുമ്പോഴും അവരുടെ സഭകള്‍ വിട്ടുപോയതിനുശേഷവും ഞാന്‍ അവരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ആ വര്‍ഷങ്ങളില്‍, ഭാവിയില്‍ ദൈവം എനിക്കു എന്തു ശുശ്രൂഷ തരുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം എന്നെ നുറുക്കി ആത്മീയ അധികാരം പ്രയോഗിക്കാന്‍ ദൈവം എന്നെ ഒരുക്കുകയായിരുന്നു. ഇതുവരെ എന്നെ നുറുക്കുന്നത് ദൈവം പൂര്‍ത്തിയാക്കിയിട്ടില്ല. 10 വര്‍ഷത്തേക്ക് മതവിശ്വാസികള്‍ കോടതിയില്‍ കൊണ്ടുപോകുന്നതും അവിടെ വ്യാജ ആരോപണം ഉന്നയിക്കുന്നതും പോലുള്ള ഞാന്‍ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത പുതിയ പരീക്ഷണങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദൈവം എന്നെ കൊണ്ടുപോയി. പക്ഷേ, എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഉദ്ദേശ്യം അതേപടി തുടരുന്നു- എന്നെ കൂടുതല്‍ നുറുക്കുക . അങ്ങനെ അവന്റെ ജീവിതവും അധികാരവും എന്നില്‍ കൂടുതല്‍ സമര്‍പ്പിക്കാന്‍ അവനു കഴിയും

നമ്മുടെ നേതാക്കളിലൂടെ നമ്മെ തിരുത്തുന്നതിലൂടെ ദൈവം നമ്മുടെ ശക്തിയും അഭിമാനവും തകര്‍ക്കുന്നു. മിക്കവാറും എല്ലാ വിശ്വാസികള്‍ക്കും തിരുത്തല്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. രണ്ട് വയസുള്ള കുട്ടിക്ക് പോലും തിരുത്തല്‍ ലഭിക്കുന്നത് എളുപ്പമല്ല പ്രത്യേകിച്ചും അത് പരസ്യമായി നല്‍കിയാല്‍. പരസ്യമായി തിരുത്തല്‍ നിങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചത് എപ്പോഴാണ്? നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ഇത് സ്വീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ആത്മീയ അധികാരം ഇല്ലാത്തതില്‍ അതിശയിക്കാനില്ല. ‘നുറുക്കപെടാത്ത ആളുകള്‍ ഏകാന്തരായിരിക്കും’. അവര്‍ ഒരിക്കലും ആര്‍ക്കും കീഴടങ്ങില്ല. അവര്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് പോയി അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യുന്നു. അത്തരം നുറുക്കപ്പെടാത്ത വിശ്വാസികള്‍ക്ക്, അവരെ അനുസരിക്കുകയും അവര്‍ പറയുന്നതെല്ലാം അംഗീകരിക്കുകയും ചെയ്യുന്നവരുമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അത്തരം ‘ഏകാന്തതകളോട്’ ദൈവത്തിന് ഒരിക്കലും ആത്മീയ അധികാരം നല്‍കാന്‍ കഴിയില്ല, കാരണം അവന്‍ ഒരു ശരീരം പണിയുന്നു, വ്യക്തിപരമായ വിശ്വാസികളുടെ ഒരു കൂട്ടമല്ല!