സാക് പുന്നന്‍
യേശുവിനെക്കുറിച്ചു ദൈവ വചനം പറയുന്നത്, ” അവിടുന്നു അനുസരണം പഠിച്ചു തികഞ്ഞവനായി” എന്നാണ് (എബ്രായര്‍ 5:7-9).”പഠിച്ചു” എന്ന വാക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. അതുകൊണ്ട് ഈ വാക്യം പറയുന്നത്, ഒരു മനുഷ്യന്‍ എന്ന നിലയില്‍ യേശുവിനു ഒരു വിദ്യാഭ്യാസം ലഭിച്ചു എന്നാണ്. ഓരോ സാഹചര്യത്തിലും അവിടുന്നു തന്‍റെ പിതാവിനെ അനുസരിക്കുകയും അങ്ങനെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവിടുത്തെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ചെയ്തു. അങ്ങനെ പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനും ദൈവത്തെ അനുസരിക്കുന്നതിനും വേണ്ടി അവിടുത്തെ കാല്‍ചുവടുകളെ അനുഗമിക്കത്തക്കവിധം അവിടുന്നു നമുക്കുവേണ്ടി ഒരു മുന്നോടി ആയി തീര്‍ന്നു. നമ്മുടെ കര്‍ത്താവിനു പ്രലോഭനങ്ങള്‍ക്കെതിരേയുളള നമ്മുടെ കഷ്ടപ്പാടില്‍ നമ്മോടു സഹതാപം കാണിക്കാന്‍ കഴിയും കാരണം അവിടുന്നും നമ്മെപ്പോലെ തന്നെ പ്രലോഭിപ്പിക്കപ്പെട്ടവനാണ് (എബ്രായര്‍ 2:18,4:15; 12:2-4). യേശുവിന്‍റെ വിശുദ്ധി എന്നത് ഒരു തളികയില്‍ കിട്ടിയ ഒരു കാര്യമല്ല. എന്നാല്‍ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. എന്നാല്‍ ആ പോരാട്ടങ്ങള്‍ അവസാനമില്ലാത്ത ഒന്നായിരുന്നില്ല. ഒന്നിനു പുറകെ ഒന്നായി ഓരോ പ്രലോഭനങ്ങളും കീഴടക്കപ്പെട്ടു. അങ്ങനെ അവിടുത്തെ ജീവിതകാലം കൊണ്ട്, നാം പ്രലോഭിപ്പിക്കപ്പെടുന്ന ഓരോ പ്രലോഭനത്തെയും അവിടുന്നു നേരിടുകയും – ജയിക്കുകയും ചെയ്തു.
നാം എല്ലാവരും അനേക വര്‍ഷങ്ങളായി പാപത്തില്‍ ജീവിച്ചുകൊണ്ടിരിക്കുകയാണ്, അതു കൊണ്ട് നമ്മുടെ പാപകരമായ ജഡത്തെ, നമ്മള്‍ തന്നെ നന്നായി തീറ്റിപ്പോറ്റിയ വിഷ പാമ്പുകള്‍ നിറഞ്ഞ ഒരു പെട്ടിയോട് ഉപമിക്കാം!! ഈ പാമ്പുകളുടെ പേരുകള്‍ അശുദ്ധി, കോപം, പക, മത്സരം, കയ്യ്പ്, പണസ്നേഹം, സ്വാര്‍ത്ഥത, നിഗളം മുതലായവയാണ്. ഈ പെട്ടിക്ക് അതിന്‍റെ മുകള്‍ഭാഗത്ത് ഒരു വിടവ് ഉണ്ട്, നാം പ്രലോഭിപ്പിക്കപ്പെടുമ്പോഴെല്ലാം ഈ പാമ്പുകള്‍ തങ്ങളുടെതല ഈ വിടവിലൂടെ പുറത്തേക്കിടുന്നു. നമ്മുടെ രക്ഷിക്കപ്പെടാത്ത നാളുകളില്‍ നാം ഈ പാമ്പുകള്‍ക്കു ധാരാളമായി തീറ്റകൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. അതിന്‍റെ ഫലമായി അവര്‍ നന്നായി പോഷിപ്പിക്കപ്പെട്ടവയും ആരോഗ്യമുളളവയും, ശക്തരും ആണ്. ഇതില്‍ ചില പാമ്പുകള്‍ക്ക് മറ്റുളളവയെക്കാള്‍ അധികം ഭക്ഷണം ലഭിച്ചിട്ടുണ്ട്. നാം ഇപ്പോള്‍ ക്രിസ്തുവിനോടു കൂടെ പാപത്തിനു മരിച്ചിരിക്കുന്നതുകൊണ്ട്, ഈ പാമ്പുകള്‍ ഇപ്പോഴുംപൂര്‍ണ്ണ ആരോഗ്യവും പരമാര്‍ത്ഥതയും ഉളളവ ആണെങ്കിലും, നമുക്കു ഈ പാമ്പുകളോടുളള മനോഭാവം മാറിയിരിക്കുന്നു! നമ്മെ ദിവ്യ സ്വഭാവത്തിനു പങ്കാളികളാക്കി തീര്‍ത്തിരിക്കുന്നു തന്നെയുമല്ല ” ക്രസ്തുവിനുളളവര്‍ തങ്ങളുടെ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടു കൂടെ ക്രൂശിച്ചിരിക്കുന്നു”(ഗലാത്യര്‍ 5:24). പഴയ നാളുകളിലെ പോലെ അല്ല, ഇപ്പോള്‍ ഒരു പാമ്പ് ആ പെട്ടിയുടെ മുകളിലുളള വിടവിലൂടെ തലപുറത്തിടുമ്പോള്‍ ( നാം പ്രലോഭിക്കപ്പെടുമ്പോള്‍), നാം ഒരു വടികൊണ്ടു അതിന്‍റെ തലയ്ക്ക് അടിക്കുന്നു. അതു പെട്ടിക്കുളളിലേക്കു തിരിച്ചു പോകുന്നു. വീണ്ടും നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, ആ പാമ്പ് അതിന്‍റെ തല വീണ്ടും പുറത്തേക്കിടുന്നു, വീണ്ടും നാം അതിനെ അടിക്കുന്നു. ക്രമേണ അതു അധികമധികം ദുര്‍ബ്ബലമായി വരുന്നു. ഓരോ പ്രലോഭനത്തിലും അവയെ തീറ്റി പോറ്റുന്നതിനു പകരം അതിനെ അടിക്കുന്നതില്‍ നാം വിശ്വസ്തരാണെങ്കില്‍, അപ്പോള്‍ പ്രലോഭനത്തിന്‍റെ വലി ദുര്‍ബ്ബലമാകുന്നതു ഉടനെ നാം കാണും. ഒരു നിമിഷം കൊണ്ട് ജഡത്തെ ‘വെടിവയ്ക്കുവാനോ”തൂക്കിലേറ്റുവാനോ’ കഴിയുകയില്ല. അതിനെ ക്രൂശിക്കുവാന്‍ മാത്രമെ നമുക്കു കഴിയുകയുളളൂ. ക്രൂശീകരണം ഒരു സാവധാന മരണം ആണ്, എന്നാല്‍ അതു നിശ്ചയമായും സംഭവിക്കുന്ന ഒന്നാണ്. അതു കൊണ്ടാണ് പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ നാം അതിനെ അശേഷം സന്തോഷമെന്ന് എണ്ണുന്നത് (യാക്കോബ് 1:2)- കാരണം അതു പാമ്പുകളെ അടിച്ചു ദുര്‍ബ്ബലമാക്കുവാനുളള അവസരം നമുക്കുതരുന്നു. അല്ലാത്തപക്ഷം അതു സാദ്ധ്യമാകുമായിരുന്നില്ല.
മലിനമായ ചിന്തകളുടെ കാര്യം പരിഗണിക്കുക. ഈ മേഖലയില്‍ നാം വിശ്വസ്തരാണെങ്കില്‍, അല്പകാലം കഴിയുമ്പോള്‍ അതിന് മരണം കടന്നു വരുന്നതായി നാം കണ്ടെത്തും. നമ്മുടെ രക്ഷിക്കപ്പെടാത്ത നാളുകളില്‍ നാം ഈ പാമ്പിന് വളരെ നാളുകളായി ഭക്ഷണം കൊടുത്തു കൊണ്ടിരുന്നിട്ടുണ്ടെങ്കില്‍, ഇതിനു കുറെ വര്‍ഷങ്ങള്‍ എടുത്തേക്കാം. എന്നാല്‍ നാം വിശ്വസ്തരാണെങ്കില്‍ മരണം തീര്‍ച്ചയായും വരും. അതിന്‍റെ ഫലമായി,നമ്മുടെ സ്വപ്നങ്ങള്‍ കൂടുതല്‍ ശുദ്ധിയുളളതായി തീരും. വൃത്തികെട്ട സ്വപ്നങ്ങള്‍ വളരെ അപൂര്‍വ്വമായി തീരും. ഏതു വിധത്തിലെങ്കിലും സ്വപ്നങ്ങളുടെ ആവര്‍ത്തനം വര്‍ദ്ധിച്ചാല്‍, അതു സൂചിപ്പിക്കുന്നതു നമ്മുടെ ചിന്താ- ജീവിതത്തില്‍ നാം വീണ്ടും അവിശ്വസ്തരായി എന്നാണ്. നമ്മുടെ ചിന്താ- ജീവിതത്തിലുളള വിശ്വസ്ത അളക്കുന്നതിനുളള ഒരുനല്ല പരിശോധനയാണിത്. മലിനമായ സ്വപ്നങ്ങള്‍ അബോധപൂര്‍വ്വമായ പാപങ്ങളാണ്, അതുകൊണ്ട് അതേക്കുറിച്ചു നമുക്കു കുറ്റബോധം ഉണ്ടാകേണ്ട ആവശ്യമില്ല. (റോമര്‍ 7:25;8:1). 1 യോഹ 1:7 നമ്മോടു പറയുന്നതു നാം വെളിച്ചത്തില്‍ നടക്കുന്നു എങ്കില്‍ അത്തരത്തിലുളള പാപങ്ങളില്‍ നിന്നു യേശുവിന്‍റെ രക്തം സ്വയമേവ നമ്മെ ശുദ്ധീകരിക്കുന്നു എന്നാണ് പൂര്‍ണ്ണമായ വിശ്വസ്തത പൂര്‍ണ്ണമായ വിജയം കൊണ്ടുവരുന്നു. എന്നാല്‍ ലൈംഗികമേഖലയിലുളള പൂര്‍ണ്ണമായ വിശ്വസ്തത എന്നതില്‍, ഉദാഹരണത്തിന് , കാണാന്‍ ഭംഗിയുളള ഒരുമുഖം (എതിര്‍ലിംഗത്തിലുളളവരുടെ) നോക്കി ആ്വസദിക്കാതിരിക്കുന്ന കാര്യം പോലും ഉള്‍പ്പെടുന്നു അത്തരം ആസ്വാദനം ലൈംഗിക ചിന്തകളുമായി ഒരു ബന്ധവും ഇല്ലെങ്കില്‍പോലും. ഈ വിശ്വസ്തയിലേക്കാണ് സദൃശവാക്യങ്ങള്‍ 6:25 നമ്മെ വിളിച്ചിരിക്കുന്നത്. (അവളുടെ സൗന്ദ ര്യത്തെ നിന്‍റെ ഹൃദയത്തില്‍ മോഹിക്കരുത്”). ഈ മേഖലയില്‍ വളരെ കുറച്ചുപേര്‍ മാത്രമെ വിശ്വസ്തരായിട്ടുളളൂ. അതുകൊണ്ട് വളരെ കുറച്ചു പേര്‍ മാത്രമെ തങ്ങളുടെ സ്വപ്നത്തില്‍ വിശുദ്ധിയിലേക്കുവരുന്നുളളൂ.
ഉണര്‍ന്നിരിക്കുന്ന നിമിഷങ്ങളില്‍ നാം ബോധപൂര്‍വ്വം ചിന്തിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ഉപബോധമണ്ഡലത്തെ വളരെയധികം ബാധിക്കുന്നുണ്ട് – നമ്മുടെ മനസ്സിലേക്കു മിന്നിമറയുന്ന പ്രലോഭനങ്ങളാലല്ല, എന്നാല്‍ ആ പ്രലോഭനങ്ങളോടുളള നമ്മുടെ പ്രതികരണങ്ങളാലാണ്. നമ്മുടെ ചിന്തകളിലും മനോഭാവങ്ങളിലും പോലും നാം പാപത്തെ വെറുക്കുന്നു എന്നും നാം ദൈവ തിരുമുഖത്തിന് മുമ്പിലാണു ജീവിക്കുന്നത് എന്നുമുളള സന്ദേശം നമ്മുടെ ഉപബോധമണ്ഡലത്തിനു ലഭിച്ചാല്‍ – അതു നമ്മുടെ വിശുദ്ധിക്കുളള ആഗ്രഹത്തോടു ചേര്‍ന്നു പോകുന്നു(സങ്കീര്‍ത്തനങ്ങള്‍ 51:6 കാണുക). അതുകൊണ്ട്, “എന്‍റെ വിശുദ്ധിയെക്കുറിച്ചു എന്‍റെ കൂട്ടുവിശ്വാസികള്‍ എന്തു ചിന്തിക്കുന്നു” എന്നതല്ല പ്രധാന ചോദ്യം എന്നാല്‍ അതിനേക്കാള്‍ അധികമായി എന്‍റെ ഉപബോധമണ്ഡലത്തിനു ലഭിച്ച സന്ദേശം എന്താണ് എന്നുളളതാണ്. സാധാരണയായി നിങ്ങളുടെ സ്വപ്നങ്ങള്‍ അതിനുളള ഉത്തരം നിങ്ങള്‍ക്കുതരും. നാം ഇവിടെ പറയുന്നതെന്താണെന്നു പൂര്‍ണ്ണ വിശുദ്ധിക്കുവേണ്ടി അന്വേഷിക്കാത്താവര്‍ക്കു ഒരിക്കലും മനസ്സിലാകുകയില്ല. അശുദ്ധമായ സ്വപ്നങ്ങള്‍ ലഘുവായി എടുക്കുന്നവര്‍ക്ക് ഇത് അവരുടെ ബോധപൂര്‍വ്വമായ ചിന്താ-ജീവിതത്തിലുളള അവിശ്വസ്തതയുടെ സൂചകങ്ങളാണ് എന്നു മനസ്സിലാക്കുകയില്ല. അങ്ങനെയുളള വിശ്വാസികള്‍ നാം ഈ പറയുന്നതിനെ അങ്ങേയറ്റം മിഥ്യയായി കണക്കാക്കും. കാരണം ആത്മീയകാര്യങ്ങള്‍ സ്വാഭാവിക മനസ്സിനുഭോഷത്തമാണ്.
നിങ്ങളുടെ ചിന്താജീവിതം എത്ര അഴുക്കുളളതായിരുന്നെങ്കിലും, നിങ്ങള്‍യേശു നടന്ന മാര്‍ഗ്ഗത്തിലൂടെ നടക്കുന്ന കാര്യം വിശ്വസ്തതയോടെ അന്വേഷിക്കുകയാണെങ്കില്‍, അവയെല്ലാം പൂര്‍ണ്ണമായി നിര്‍മ്മലമായി തീരാന്‍ കഴിയും എന്നതാണ് സുവാര്‍ത്ത. ഇതു ക്രമേണ, നിങ്ങളുടെ സ്വപ്നങ്ങളെയും നിര്‍മ്മലീകരിക്കും – അതുസമയമെടുത്തായാലും, നിങ്ങളുടെ രക്ഷിക്കപ്പെടാത്ത നാളുകളില്‍ നിങ്ങളുടെ ജഡം എത്രമാത്രം പോഷിപ്പിക്കപ്പെട്ടു എന്നതിനെ ആശ്രയിച്ചായിരിക്കും അതിനുവേണ്ടി എടുക്കപ്പെടുന്ന സമയം . എന്നാല്‍ നമ്മുടെ പൂര്‍ണ്ണമായ വിശ്വസ്തമൂലം, ഏറ്റവും ശക്തിയുളള പാമ്പിനെപോലും, നമുക്കു മരണത്തിനേല്‍പ്പിക്കാന്‍ കഴിയും.
അദ്ധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും മാത്രമാണു തങ്കലേക്കു വരുവാന്‍ യേശു ക്ഷണിച്ചത്. നിങ്ങളുടെ തന്നെ പരാജിത ജീവിതത്തെക്കുറിച്ചു നിങ്ങള്‍ വിവശരും ക്ഷീണിതരും ആകുമ്പോള്‍ മാത്രമാണ് വിജയത്തിനുവേണ്ടി യേശുവിന്‍റെ അടുത്തേക്കുവരുവാന്‍ നിങ്ങള്‍ യോഗ്യരായി തീരുന്നത്. മറ്റുളളവരെക്കുറിച്ചും അവര്‍ തങ്ങളോടു പെരുമാറുന്ന രീതിയെക്കുറിച്ചും ക്ഷീണിച്ചു മടുത്തിരിക്കുന്നവരെ കൊണ്ടു ലോകം നിറഞ്ഞിരിക്കുന്നു. തങ്ങളുടെ സഭാവിഭാഗങ്ങളില്‍ കാണുന്ന ഒത്തുതീര്‍പ്പു മനോഭാവങ്ങളും ലോകമയത്വവും കൊണ്ടു ക്ഷീണിച്ചു മടുത്തവരാണ് മറ്റു ചില ക്രിസ് ത്യാനികള്‍. എന്നാല്‍ ഇവയൊന്നും വിജയത്തിനുളള യോഗ്യതകളല്ല. തങ്ങളെക്കുറിച്ചു മാത്രം ക്ഷീണിച്ചു മടുത്തവരെയാണ് തന്‍റെ അടുത്തേക്കു വരുവാന്‍ കര്‍ത്താവു ക്ഷണിച്ചിരിക്കുന്നത്. വിജയത്തിനായി ദാഹമുളളവര്‍ക്കു മാത്രമേ അവിടുത്തെ സന്നിധിയിലേക്കു വരുവാന്‍ കഴിയൂ (മത്തായി 11:28; യോഹന്നാന്‍ 7:37). വീഴ്ച സംഭവിക്കുന്ന ഒരോസമയത്തും വിലപിക്കുകയും തങ്ങളുടെ രഹസ്യപാപങ്ങളെ ഓര്‍ത്തു ദുഃഖിക്കുകയും ചെയ്യുന്നവര്‍ക്കു ദൈവത്തിന്‍റെ സത്യം വളരെ വേഗത്തില്‍ മനസ്സിലാകും, മറ്റുളളവര്‍ ഈ ഉപദേശത്തെ മത നിന്ദയായി കണക്കാക്കുമെങ്കിലും – കാരണം ആത്മീയ സത്യങ്ങള്‍ സ്വാഭാവിക ജ്ഞാനത്താലല്ല ഗ്രഹിക്കപ്പെടുന്നത്, എന്നാല്‍ അതിലുപരിയായി തങ്ങളുടെ രഹസ്യ പാപങ്ങളുടെ മേല്‍ ദുഃഖിക്കുന്നവരുടെ ഹൃദയങ്ങളിലേക്കു ദൈവം നല്‍കുന്ന വെളിപ്പാടുകളാലാണ്. ദൈവം തന്‍റെ രഹസ്യങ്ങളെ മന്ത്രിക്കുന്നത് തന്നെ ഭയപ്പെടുന്നവരോടു മാത്രമാണ്. (ഒരു ദൈവഭക്തിയുളള ജീവിതത്തിന്‍റെ രഹസ്യങ്ങള്‍ ഉള്‍പ്പെടെ) (സങ്കീര്‍ത്തനങ്ങള്‍ 25:14). തങ്ങളുടെ പരാജിത ജീവിതത്തെക്കുറിച്ചു ക്ഷീണിച്ചു മടുത്തിരിക്കുന്നവര്‍ക്കു യേശു വാഗ്ദാനം ചെയ്ത “സ്വസ്ഥത”, പാപത്തിന്മേലുളള സമ്പൂര്‍ണ്ണ വിജയത്തിന്‍റെ സ്വസ്ഥതയാണ്.