ദൈവം – പ്രശ്‌നപരിഹാരകന്‍

ഗ്രാമത്തിലെ ധനികന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ വില്‍പത്രം ആളുകള്‍ക്കൊരു കീറാമുട്ടിയാ

ധനികനു 19 കുതിരകളുണ്ട്. അതില്‍ നേര്‍ പകുതി ഏക മകനുള്ളതാണ്. കുതിരകളില്‍ നാലിലൊന്നിനെ ദേവാലയത്തിനു കൊടുക്കണം. കുതിരകളില്‍ അഞ്ചിലൊന്നിന്റെ അവകാശി, തന്നെ ദീര്‍ഘനാള്‍ സേവിച്ച വിശ്വസ്തനായ വേലക്കാരനാണ്. ഇതാണു വില്‍പത്രത്തിലെ വ്യവസ്ഥകള്‍

ഇതെങ്ങനെ നടപ്പാക്കും? 19 കുതിരകളുടെ നേര്‍പകുതി ഒന്‍പതരയല്ലേ? ഒരു കുതിരയെ മുറിക്കാനോ? അതുകൊണ്ടെന്താ പ്രയോജനം? – ഗ്രാമത്തില്‍ ചര്‍ച്ച എങ്ങും എത്താതെ നീണ്ടു പോയി.

ഒടുവില്‍ ഗ്രാമത്തില്‍ നിന്ന് ഒരു സംഘം രാജഗുരുവിനെ പോയി കണ്ട് അദ്ദേഹത്തോടു തങ്ങളോടൊപ്പം വന്നു പ്രശ്‌നം പരിഹരിച്ചു തരണമെന്ന് അപേക്ഷിച്ചു. രാജഗുരു സമ്മതിച്ചു. അദ്ദേഹം കടം വാങ്ങിയ ഒരു കുതിരയുടെ പുറത്തു കയറി അവരോടൊപ്പം ഗ്രാമത്തിലേക്കു തിരിച്ചു.

ഗ്രാമത്തിലെത്തിയ അദ്ദേഹം ദേവാലയ മുറ്റത്തു ധനികന്റെ കുതിരകളെ നിരത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. 19 കുതിരകള്‍. അതിനോടൊപ്പം രാജഗുരു തന്റെ കുതിരയെയും നിര്‍ത്തി. ഇപ്പോള്‍ മൊത്തം 20 കുതികള്‍.

”ശരി ഇരുപതിന്റെ പകുതി എത്രയാണ് ?’ രാജഗുരു ചോദിച്ചു.

“പത്ത്”

കയ്യോടെ 10 കുതിരകളെ ഗുരു മകനു നല്‍കി. കുതിരകളില്‍ നാലിലൊന്ന് ദേവാലയത്തിനു ള്ളതാണ്. ”ഇരുപതിന്റെ നാലിലൊന്ന് എത്രയാണ്?’ ‘അഞ്ച്. അഞ്ചു കുതിരകളെ ദേവാലയത്തിനു നല്‍കി.

കുതിരകളില്‍ അഞ്ചിലൊന്നിന്റെ അവകാശി വേലക്കാരനാണ്. ”ഇരുപതിന്റെ അഞ്ചിലൊന്ന് എത്?” ”നാല്. നാലു കുതിരകളെ വേലക്കാരനും കൊടുത്തു.

അപ്പോള്‍ ഒരു കുതിര മിച്ചം വന്നു. അത് രാജഗുരു കടം വാങ്ങിക്കൊണ്ടു വന്ന കുതിരയായിരുന്നു. ഗുരു ആ കുതിയുടെ പുറത്തു കയറി മടങ്ങിപ്പോയി. പ്രശ്‌നം ഇത്ര എളുപ്പം പരിഹരിച്ചതു കണ്ട് അത്ഭുതപരതന്ത്രരായി നിന്ന നാട്ടുകാരോടു മടങ്ങിപ്പോകുമ്പോള്‍ ഗുരു ഇങ്ങനെ പറഞ്ഞു:

”സാധാരണ ഗതിയില്‍ പരിഹരിക്കാന്‍ അസാധ്യമായ ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിന് നാം ഒരു കുതിരയെ കൂട്ടു പിടിച്ചു. ഇതുപോലെ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നം വരുമ്പോള്‍ നാം ദൈവത്തെ കൂട്ടു പിടിച്ച് സത്വത്തിന്റെ വഴിയില്‍ മുന്നോട്ടു പോകണം. അപ്പോള്‍ കാര്യം എളുപ്പ മായിത്തീരും”.

”നിങ്ങളില്‍ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ. അപ്പോള്‍ അവനു ലഭിക്കും” (യാക്കോബ് 1:5).