നേതൃത്വത്തിനു വേണ്ട യോഗ്യതകള്‍ – WFTW 10 സെപ്റ്റംബർ 2017

സാക് പുന്നന്‍

 

ആവര്‍ത്തനം 1:13 ല്‍ മൊശെ, താന്‍ യിസ്രായേലിനുവേണ്ടി തിരഞ്ഞെടുത്തത് എങ്ങനെയുളള നേതാക്കന്മാരാണെന്നതു സംബന്ധിച്ച് ചില ഉപദേശങ്ങള്‍ നല്‍കുന്നതായി നാം കാണുന്നു. അദ്ദേഹം ഇതിനായി അന്വേഷിച്ച ഗുണവിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന വിവേകം, വിവേചനം, അനുഭവജ്ഞാനം.

ഒന്നാമത് ആവശ്യമായിരുന്നത് വിവേകമായിരുന്നു. വിവേകം, അറിവില്‍ നിന്ന് വ്യത്യസ്തമാണ് . അറിവ് പഠനത്തില്‍ നിന്നുവരുന്നു. അതുകൊണ്ട് ബുദ്ധിയുളള തലച്ചോര്‍ ഉളളവര്‍ ഇതില്‍ മുന്നിട്ടുനില്‍ക്കുന്നു. അനേകം ശോധനകളിലൂടെ കടന്നുപോകുന്നതിലൂടെ ലഭിക്കുന്നതാണ് വിവേകം. അതു കൊണ്ട് വിശ്വസ്തരായവന്‍ ഈ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ജീവിതത്തിലെ പ്രായോഗിക സാഹചര്യങ്ങളില്‍ നടക്കുന്ന അറിവിന്റെ പ്രയോഗമാണ് വിവേകം. നിങ്ങള്‍ക്ക് വളരെയധികം വേദപുസ്തകജ്ഞാനം ഉണ്ടാകാം, എന്നാല്‍ അല്‍പ്പം പോലും ദൈവിക പരിജ്ഞാനം ഇല്ലാതെയുമായിരിക്കാം. സദൃശ്യവാക്യങ്ങളുടെ പുസ്തകം, വിവേകം പ്രാപിക്കുന്നതിന് വളരെ ഊന്നല്‍ നല്‍കിയിരിക്കുന്നു വചനം അറിയുന്നതിലല്ല, എന്നാല്‍ ദൈവത്തെ അറിയുന്നതില്‍ . വിവേകം ലഭിക്കുന്നതിനും ദൈവത്തെ അറിയുന്നതിനുമുളള ഒരു മാര്‍ഗ്ഗം വേദപുസ്തകമാണ്. വേദപുസ്തകം പഠിക്കുന്ന ധാരാളം പേര്‍ അറിവു സമ്പാദിക്കുന്നു. എന്നാല്‍ അറിവിന്റെ വൃക്ഷം മരണമാണ് കൊണ്ടുവന്നത്. അറിവ് ചീര്‍പ്പിക്കുന്നു ( 1 കൊരിന്ത്യര്‍ 8:1). നാം എങ്ങനെ ജീവിക്കണമെന്നും ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നും നമ്മെ പഠിപ്പിക്കുന്ന വിവേകം നമുക്ക് തരുന്നത് ജീവന്റെ വൃക്ഷമാണ്. അതു കൊണ്ട് ഒരു നേതാവിനു വേണ്ട ഒന്നാമത്തെ യോഗ്യത വിവേകമാണ്.

രണ്ടാമത്തെ യോഗ്യത വിവേചനമാണ്. ഇന്ന് നേതൃത്വത്തിനുവേണ്ട ഏറ്റവും വലിയ ആവശ്യങ്ങളില്‍ ഒന്നാണ് ഇത് ദൈവികമായ തെന്താണെന്നും മാനുഷികമായതെന്താണെന്നും തമ്മില്‍ തിരിച്ചറിയാനുളള കഴിവ് ദൈവികമായതിനെയും പൈശാചികമായതിനെയും തമ്മിലല്ല, അതു വളരെ എളുപ്പമാണ് എന്നാല്‍ ദൈവത്തിന്റെത് ഏതാണ് മനുഷ്യന്റെത് ഏതാണ് എന്ന് തമ്മില്‍ തിരിച്ചറിയുന്നതിനുളള കഴിവ്, ഏതാണ് ആത്മീയം എന്നതും ഏതാണ് ദേഹീപരം എന്നതും തമ്മില്‍ തിരിച്ചറിയുന്നതിനുളള കഴിവ്.

ചിലപ്പോള്‍ ആളുകള്‍ പറയുന്നത് ഇപ്രകാരമാണ്. ‘കൊളളാം, എന്തൊക്കെ ആയാലും നാം വെറും മനുഷ്യരാണ്’. എന്നാല്‍ ‘ ശേഷം മനുഷ്യരെ പോലെ നടക്കുന്നതിന് ‘ പൗലൊസ് കൊരിന്ത്യരെ ശാസിക്കുന്നു. (1 കൊരി 3:3). നാം ശേഷം മനുഷ്യരെ പോലെ പെരുമാറുന്നവരായിരിക്കരുത്. നാം യേശു ക്രിസ്തുവിനെപ്പോലെ നടക്കുന്നവരായിരിക്കണം. ‘ ക്രിസ്തുവില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവിടുന്ന് നടന്നതു പോലെ നടക്കേണ്ടതാകുന്നു’. (1 യോഹന്നാന്‍ 2:6). ഒരു ആത്മീയ മനുഷ്യനെയും ഒരു ജഡിക മനുഷ്യനെയും പാപത്തില്‍ ജീവിക്കുന്ന ഒരുവന്‍ തമ്മില്‍ വിവേചിച്ചറിയുവാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു ആത്മീയനെയും, ദേഹീപരനായ ഒരുവനെയും തന്റെ മാനുഷിക കഴിവുകളാല്‍ ജീവിക്കുന്നവന്‍ തമ്മില്‍ വിവേചിച്ചറിയുവാന്‍ നമുക്കു കഴിയണം. ഒരാള്‍ സംസാരിക്കുമ്പോള്‍ അയാള്‍ തന്റെ ഹൃദയത്തില്‍ നിന്നാണോ അതോ അയാളുടെ തലയില്‍ നിന്നാണോ എന്ന് വിവേചിച്ചറിയാന്‍ നമുക്ക് കഴിയണം. ഒരു മനുഷ്യന്റെ തലയില്‍ നിന്നുവരുന്ന കാര്യങ്ങള്‍ മറ്റുളളവരുടെ തലയിലേക്കു മാത്രമേ പോകുകയുളളൂ. എന്നാല്‍ ഒരാളിന്റെ ഹൃദയത്തില്‍ നിന്നു വരുന്നവ മറ്റുളളവരുടെ ഹൃദയങ്ങളിലേക്കു പോകും. യേശു എപ്പോഴും അവിടുത്തെ ഹൃദയത്തില്‍ നിന്നാണ് സംസാരിച്ചത്. നാം നമ്മുടെ ഹൃദയങ്ങളില്‍ നിന്നു സംസാരിക്കുവാന്‍ പഠിക്കണം. ‘ ഞാന്‍ അങ്ങയോടു പാപം ചെയ്യാതിരിക്കേണ്ടതിന് അവിടുത്തെ വചനത്തെ എന്റെ ഹൃദയത്തില്‍ (എന്റെ ഓര്‍മ്മയില്‍ അല്ല) സംഗ്രഹിച്ചിരിക്കുന്നു’ (സങ്കീര്‍ത്തനം 119:11).

മുഖപക്ഷം കാണിക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരു പൊലെ കേള്‍ക്കണം എന്ന് മോശെ പിന്നീട് ന്യായാധിപന്മാര്‍ക്കു മുന്നറിയിപ്പ് നല്‍കി (വാക്യം 17). ഇത് നേതാക്കന്മാര്‍ക്ക് ആവശ്യമുളള വളരെ പ്രധാനപ്പെട്ട ഒരു യോഗ്യതയാണ്. ഒരിക്കലും ധനവാന്മാരോട് മുഖസ്തുതി പറയരുത്.

ഞാനൊരു യുവ വിശ്വാസി ആയിരുന്നപ്പോള്‍ ഞാന്‍ പോയ ഓരോ സഭയിലും ഞാന്‍ കണ്ടത്, അവിടെയുളള ഒരാള്‍ സമൂഹത്തില്‍ സ്വാധീനമുളള ഒരു വ്യക്തി പ്രധാനപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ധനവാനായ ഒരു വ്യാപാരി ആണെങ്കില്‍ അയാള്‍ എപ്പോഴും സഭയുടെ ഭരണസമിതിയില്‍ ഉണ്ടായിരിക്കും. ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്നു ഞാന്‍ അത്ഭുതപ്പെട്ടു. ലോകപ്രകാരം വലിയവനായ ഒരു മനുഷ്യന്‍ തീര്‍ച്ചയായും ആത്മീയനായിരുന്നിട്ടില്ല. വേദപുസ്തകം പറയുന്നത്, ‘ ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരാകുവാന്‍ തിരഞ്ഞെടുത്തു'( യാക്കോബ് 2:5) അതുകൊണ്ട് ഈ ആളുകള്‍ തിരഞ്ഞെടുക്കപ്പെട്ടത് അവരുടെ ലോകപരമായ സ്വാധീനത്തിനു വേണ്ടിയാണ് എന്നത് വളരെ വ്യക്തമാണ്. ഈ സഭകളെല്ലാം വളരെ പെട്ടന്ന് പിന്മാറ്റത്തില്‍ ആയതില്‍ അതിശയിക്കാനൊന്നുമില്ല. യാക്കോബ് 2 ല്‍ നമുക്ക് മുന്നറിയിപ്പു ലഭിച്ച അതേ മുഖപക്ഷം അവര്‍ കാണിച്ചു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചത്, കര്‍ത്താവ് എന്നെങ്കിലും എന്റെ അദ്ധ്വാനങ്ങളിലൂടെ ഒരു സഭ സ്ഥാപിക്കുകയാണെങ്കില്‍, ഞാന്‍ ആത്മീയമായ പുരുഷന്മാരെ മൂപ്പന്മാരായി നിയമിക്കും, സ്വാധീനമുളള വരെയല്ല. കര്‍ത്താവ് ഞങ്ങളിലൂടെ സ്ഥാപിച്ചിട്ടുളള എല്ലാ സഭകളിലും ഞങ്ങള്‍ ചെയ്തിട്ടുളളതും അതു തന്നെയാണ്.

‘നിങ്ങള്‍ മനുഷ്യനെ ഭയപ്പെടരുത്’, മോശെ നേതാക്കന്മാരോടു പറഞ്ഞു (വാക്യം17). നിങ്ങള്‍ക്ക് ഒരു നേതാവായിരിക്കണമെങ്കില്‍, നിങ്ങള്‍ ഒരു മനുഷ്യനെയും ഭയപ്പെടരുത്.