ആത്മീയവളര്‍ച്ചയുടെ രഹസ്യങ്ങള്‍ – WFTW 18 ആഗസ്റ്റ് 2019

സാക് പുന്നന്‍

1. നിങ്ങളുടെ ശക്തി ദിവ്യശക്തിയുമായി കൈമാറ്റം ചെയ്യുക:

നാം ക്ഷീണിച്ചിരിക്കുമ്പോള്‍ നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന സര്‍വ്വശക്തനായ ദൈവം നമുക്കു ശക്തി നല്‍കുന്നു. നമുക്കു ബലമില്ലാത്തപ്പോള്‍, അവിടുന്നു നമുക്കു ബലം നല്‍കുന്നു എന്നാണ് യെശയ്യാവ് 40:29-31 വരെയുളള വാക്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. തന്നെ സേവിക്കുവാനുളള ആരോഗ്യവും ശക്തിയും അവിടുന്നു നമുക്കു നല്‍കുന്നു. ബാല്യക്കാര്‍ പോലും ക്ഷീണിച്ചു തളര്‍ന്നുപോകും, ഊര്‍ജ്ജസ്വലരായ യൗവ്വനക്കാര്‍ യഹോവയെ ശുശ്രൂഷിക്കാന്‍ ശ്രമിക്കുന്നതില്‍ ഇടറി വീഴും. എന്നാല്‍ യഹോവയെ കാത്തിരിക്കുന്നവര്‍, അവരുടെ പ്രായം എന്തായാലും, പുതുശക്തി പ്രാപിക്കും. എത്ര അത്ഭുതകരമായ വാഗ്ദത്തം! യൗവനക്കാര്‍ ഇടറി വീഴുമ്പോള്‍, ഈ വൃദ്ധരായ “യഹോവയെ കാത്തിരിക്കുന്നവര്‍ കഴുകډാരെപ്പോലെ ചിറക് അടിച്ചുകയറും. അവര്‍ തളര്‍ന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും”. നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ലളിതമായ വിശ്വാസത്തില്‍ യഹോവയെ കാത്തിരിക്കുവാന്‍ പഠിക്കേണ്ടതിനു ഓരോരുത്തനെയും ഉത്സാഹിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വാക്യം പറയുന്നതുപോലെ നിങ്ങള്‍ പുതുശക്തി പ്രാപിക്കും. അല്ലെങ്കില്‍ മറ്റൊരു പരിഭാഷയില്‍ പറയുന്നതു പോലെ: “യഹോവയെ കാത്തിരിക്കുന്നവര്‍ തങ്ങളുടെ ശക്തി കൈമാറുന്നു”. അത് അര്‍ത്ഥമാക്കുന്നത്, നാം നമ്മുടെ മാനുഷ ശക്തി കര്‍ത്താവിനു കൊടുത്തിട്ട് അവിടുന്ന് അവിടുത്തെ ദിവ്യശക്തി നമുക്കു കൈമാറും എന്നാണ് ! ഹല്ലേലൂയ്യാ! നമുക്കുളളതെല്ലാം യഹോവയ്ക്കു കൈമാറ്റം ചെയ്യുന്നതു വളരെ അത്ഭുതകരമായ ഒരു കാര്യമാണ്. യേശു പിതാവിനോട് ഇപ്രകാരം പറഞ്ഞു, “പിതാവേ, എന്‍റെതെല്ലാം നിന്‍റേതും, നിന്‍റേത് എന്‍റേതും ആകുന്നു”. (യോഹന്നാന്‍ 17:10,11). കര്‍ത്താവിന്‍റെ ശുശ്രൂഷയില്‍ നിങ്ങള്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ ശക്തി ആവശ്യമാണ്. കര്‍ത്താവിനെ സേവിക്കുന്ന എല്ലാവരുംഉയരത്തില്‍ നിന്നുളള അമാനുഷ ശക്തി ലഭിക്കേണ്ടതിനു യഥാര്‍ത്ഥമായി കര്‍ത്താവില്‍ ആശ്രയിക്കേണ്ടതുണ്ട്, അവിടുത്തെ പുനരുത്ഥാന ശക്തി- നമ്മുടെ ആത്മാവില്‍ മാത്രമല്ല നമ്മുടെ ശരീരത്തിലും അപ്പോള്‍ നാം നമ്മുടെ വാര്‍ദ്ധക്യത്തിലും ഫലം കായ്ക്കും ( സങ്കീ 92:14).

2. പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തെ വിലമതിക്കുക:

യെഹെസ്കേല്‍ 3:23 ല്‍ നാം ഇപ്രകാരം വായിക്കുന്നു, ” അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി, ഞാന്‍ കെബാര്‍ നദീതീരത്തു ആദ്യം കണ്ട മഹത്ത്വം പോലെ അവിടെ യഹോവയുടെ മഹത്ത്വം നില്‍ക്കുന്നതു കണ്ട് ഞാന്‍ കവിണ്ണു വീണു”. ഇവിടെ ശുശ്രൂഷയുടെ ഒരു പ്രധാന പ്രമാണം ഉണ്ട്: എല്ലായ്പ്പോഴും നിങ്ങളുടെ മുഖത്തെ പൊടിയില്‍ താഴ്ത്തുക (ദൈവത്തിന്‍റെ മുമ്പില്‍ കവിണ്ണു വീഴുക). ചില സമയങ്ങളില്‍ അങ്ങനെ ചെയ്യുന്നത് വാസ്തവമായി നല്ലതാണ് – ശാരീരികമായി. നിങ്ങളുടെ മുറിയില്‍ ദൈവമുമ്പാകെ തറയില്‍ കവിണ്ണു വീണിട്ടു ഇപ്രകാരം പറയുക, “കര്‍ത്താവെ ഞാന്‍ ശരിക്കും ഈ പൊടിയില്‍ ഉള്‍പ്പെട്ടതാണ്. ഞാന്‍ ഇതാണ് – അവിടുത്തെ ദൃഷ്ടിയില്‍ ആരുമല്ലാത്ത ഒരുവന്‍” മറ്റുളളവരുടെ മുമ്പില്‍ നിന്നു പ്രസംഗിക്കുന്ന നാം വലിയ അപകടത്തിലാണ് കാരണം വളരെപേര്‍ നമ്മെ പുകഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. മറ്റാരെക്കാളും നമുക്കാണ് തനിയെ കര്‍ത്താവിന്‍റെ മുമ്പില്‍ കൂടെകൂടെ ചെന്നു തിരുമുമ്പില്‍ നെടുമ്പാടു വീണ് അവിടുത്തെ ദൃഷ്ടികളില്‍ നാം ഒന്നുമല്ല എന്ന് ഏറ്റുപറയേണ്ടതിന്‍റെ ആവശ്യം കൂടുതലുളളത്. ദൈവത്തിനു ഒരു നിമിഷം കൊണ്ടു നമ്മുടെ ശ്വാസം എടുത്തുകളയാന്‍ കഴിയും. ഒരു നിമിഷം കൊണ്ട് അവിടുത്തേക്ക് നമ്മുടെ അഭിഷേകം എടുത്തുകളയാന്‍ കഴിയും. എന്‍റെ ജീവിതത്തില്‍ മറ്റെന്തു നഷ്ടപ്പെടുന്നതിനെക്കാള്‍ അഭിഷേകം നഷ്ടപ്പെടുന്നതു ഞാന്‍ ഭയപ്പെടുന്നു. എന്‍റെ ജീവിതത്തിേډലുളള ദൈവത്തിന്‍റെ അഭിഷേകം നഷ്ടപ്പെടുന്നതിനെക്കാള്‍, എന്‍റെ മുഴുവന്‍ ധനവും എന്‍റെ മുഴുവന്‍ ആരോഗ്യവും നഷ്ടപ്പെടുന്നതിനു ഞാന്‍ ഇഷ്ടപ്പെടുന്നു. പണത്തിന്‍റെ കാര്യത്തിലോ, നാവിന്‍റെ കാര്യത്തിലോ, മറ്റെന്തെങ്കിലും ചെറിയകാര്യങ്ങളിലോ ഉണ്ടാകുന്ന ചെറിയ അശ്രദ്ധ മൂലം അഭിഷേകം നഷ്ടപ്പെടുവാന്‍ എളുപ്പമാണ്. യെഹെസ്കേലിന്‍റെ മുഖം പൊടിയില്‍ ആയിരുന്നപ്പോള്‍, ആത്മാവ് അവന്‍റെ മേല്‍ വന്ന് അവനെ കാലുകളില്‍ നിവര്‍ന്നു നില്‍ക്കുമാറാക്കി. അവിടെ ദൈവമുമ്പാകെ പൊടിയില്‍ ആയിരിക്കുമ്പോഴാണ് ആത്മാവു നമ്മുടെ മേല്‍ വരുന്നത്. അപ്പോള്‍ അവിടുന്നു നമ്മെ പൊക്കി എഴുന്നേല്‍പ്പിച്ച് ഉയര്‍ത്തി നിര്‍ത്തട്ടെ. നിങ്ങള്‍ ഒരിക്കലും തന്നെത്താന്‍ ഉയര്‍ത്തരുത്.

3.നിങ്ങളുടെ ഭൂതകാല പരാജയങ്ങളെ കണക്കാക്കാതെ ദൈവം എപ്പോഴും നിങ്ങളെ പ്രോത്സാഹിപ്പിക്കും:

യെശയ്യാവ് 42:2,3 വാക്യങ്ങളില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ” അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്‍റെ ശബ്ദം കേള്‍പ്പിക്കയുമില്ല”. ഇത് മത്തായി 12:19,20 വാക്യങ്ങളില്‍ യേശുവിനെക്കുറിച്ചു പറയുവാനായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു, അവിടെ തുടര്‍ന്നു പറയുന്നു, “അവന്‍ തെരുവീഥിയില്‍ തന്‍റെ ശബ്ദം കേള്‍പ്പിക്കയില്ല. ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളയുകയില്ല”. അതു അര്‍ത്ഥമാക്കുന്നത് തന്‍റെ ജീവിതം താറുമാറാക്കിയ ഒരുവനെ കര്‍ത്താവ് ഒരിക്കലും നിരുത്സാഹപ്പെടുത്തുകയില്ല എന്നാല്‍ അവനെ പ്രോത്സാഹിപ്പിക്കുകയും അവനെ സൗഖ്യമാക്കുകയും ചെയ്യും. പുകയുന്ന തിരി അവിടുന്നു കെടുത്തികളയുകയില്ല. മറിച്ച് അവിടുന്ന് അത് ഊതികത്തിച്ച് ഒരു ജ്വാലയാക്കി തീര്‍ക്കുന്നു. പരാജിതരായ ബലഹീന വിശ്വാസികളെ സഹായിക്കുന്നതില്‍ ദൈവം ഇഷ്ടപ്പെടുന്നു. നിരുത്സാഹിതരും വിഷണ്ണരുമായവരെ സഹായിക്കുവാനും അവരുടെ ആത്മാക്കളെ ഉയര്‍ത്തുവാനും അവിടുത്തേക്കു താല്‍പര്യമുണ്ട്. കര്‍ത്താവിന്‍റെ ഒരു യഥാര്‍ത്ഥ ദൃത്യനും എപ്പോഴും പ്രോല്‍സാഹനത്തിന്‍റെയും, ആശയറ്റവരും ജീവിതം മടുത്തുവരുമായി വിഷണ്ണരും നിരാശിതരുമായവരുടെ ആത്മാക്കളെ ഉയിര്‍ത്തുന്നതുമായ അതേ ശുശ്രൂഷ ഉണ്ടായിരിക്കും. നമുക്കെല്ലാവര്‍ക്കും അങ്ങനെയുളള ഒരു ശുശ്രൂഷക്കായി അന്വേഷിക്കാം കാരണം എല്ലായിടത്തും ജനങ്ങള്‍ക്ക് അതാവശ്യമാണ്.