ജയാളികള്‍ക്കുളള ഏഴു വാഗ്ദത്തങ്ങള്‍ – WFTW 13 മെയ് 2018

സാക് പുന്നന്‍

വെളിപ്പാട് പുസ്തകം രണ്ടും മൂന്നും അദ്ധ്യായങ്ങളില്‍, പരിശുദ്ധാത്മാവ്, താന്‍ ജയാളികള്‍ എന്നു വിളിക്കുന്ന പൂര്‍ണ്ണ മനസ്കരും വിശ്വസ്തരുമായി സഭയിലുളള ഒരു കൂട്ടം വിശ്വാസികള്‍ക്ക് പദവി അംഗീകരിച്ചു കൊടുക്കുന്നതു നാം കാണുന്നു. താങ്കള്‍ക്കു ചുറ്റും സംഭവിച്ച ആത്മീയ അധഃപതനത്തിന്‍റെ മദ്ധ്യത്തില്‍ പാപത്തെയും ലോക മയത്വത്തെയും ജയിച്ച്, കര്‍ത്താവിനുവേണ്ടി വിശ്വസ്തരായി നിന്ന ആളുകളാണിവര്‍. കര്‍ത്താവ് പ്രാഥമികമായി ജയാളികളിലാണ് താത്പര്യപ്പെടുന്നത് അതുകൊണ്ട് ജയാളികള്‍ക്ക് ഏഴുവാഗ്ദത്തങ്ങള്‍ ഉണ്ട്.

ഒന്നാമത്തെ വാഗ്ദത്തം : വെളിപ്പാട് 2:1- :എഫെസൊസിലെ സഭയുടെ ഭൂതന് എഴുതുക:ജയിക്കുന്നവന് ഞാന്‍ ദൈവത്തിന്‍റെ പറുദീസയില്‍ ഉളള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാന്‍ കൊടുക്കും, കര്‍ത്താവ് ജയിക്കുന്നവര്‍ക്ക് ഒരു പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. ജീവവൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കുക എന്നത് ഒരു പ്രത്യേകാവകാശമാണ്. (വെളി 2.7)- ആദം നഷ്ടപ്പെടുത്തിയ പ്രത്യേകാവകാശം ജീവന്‍റെ വൃക്ഷം എന്നത് ദിവ്യ ജീവന്‍റെ , ദിവ്യ സ്വഭാവത്തിന്‍റെ പ്രതീകമാണ്. അവിടുത്തെ സ്വഭാവത്തിന് പങ്കാളിയാകുക എന്നത് ദൈവത്തിന് എക്കാലവും ഒരു മനുഷ്യന് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലമാണ്. ഈ ഭൂമിയില്‍ പലവിശ്വാസികള്‍ പോലും ഇതിനെക്കുറിച്ച് അധികം ഉന്നതമായി കരുതുന്നില്ല. എന്നാല്‍ നിത്യതയുടെ വ്യക്തമായ വെളിച്ചത്തില്‍, നാം കണ്ടെത്തുന്ന ഒരു കാര്യം, ദൈവത്തിന് എക്കാലവും ഒരു മനുഷ്യനു നല്‍കാന്‍ കഴിയുന്ന മറ്റെല്ലാ പ്രതിഫലങ്ങളെക്കാള്‍ ഏറ്റവും മഹത്തായ ഒന്ന് ഇതാണ് എന്നാണ്.

രണ്ടാമത്തെ വാഗ്ദത്തം : വെളി 2:8-11 :സ്മുര്‍ന്നയിലെ സഭയുടെ ദൂതന് എഴുതുക: ജയിക്കുന്നവന് രണ്ടാം മരണത്താല്‍ ദോഷം വരികയില്ല. രണ്ടാം മരണം എന്നാല്‍ നിത്യമരണമാണ് – അതു നിത്യത മുഴുവന്‍ ദൈവത്തിന്‍റെ തിരുസാന്നിദ്ധ്യത്തില്‍ നിന്നു പുറന്തളളപ്പെട്ട്, തീപ്പൊയ്കയിലേക്ക് എറിയപ്പെടുന്നതാണ്. രണ്ടാം മരണത്തില്‍ നിന്ന് രക്ഷപ്പെടുവാനുളള വാഗ്ദത്തം ജയാളികള്‍ക്കു വേണ്ടി മാത്രമുളളതാണ് എന്നത് പ്രധാനമായ ഒരു കാര്യമാണ്. അതുകൊണ്ടാണ് പാപത്തെ ജയിക്കുന്നത് അത്ര പ്രാധാന്യമുളളതായിരിക്കുന്നത് – കാരണം പാപത്തിന്‍റെ അന്തിമഫലമാണ് മരണം (യാക്കോബ് 1:15). പുതിയ നിയമത്തിലുടനീളമുളള ആത്മാവിന്‍റെ അടിസ്ഥാന സന്ദേശം, നാം ഏതുതരത്തിലുമുളള പാപത്തെ ജയിക്കണമെന്നതാണ്.

മൂന്നാമത്തെ വാഗ്ദത്തം : വെളി 2:12 -17: പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: ജയിക്കുന്നവന് ഞാന്‍ മറഞ്ഞിരിക്കുന്ന മന്നകൊടുക്കും. ഞാന്‍ അവന് വെളളക്കല്ലും, ലഭിക്കുന്നവനല്ലാതെ മറ്റാരും അറിയാത്തതും ആ കല്ലിന്മേല്‍ എഴിതിയിരിക്കുന്നതുമായ ഒരു പുതിയ പേരും കൊടുക്കും. ജയാളിയുടെ പോരോടുകൂടിയതും മറഞ്ഞിരിക്കുന്നതുമായ വിലയേറിയ കല്ല് (വെളി. 2:17). ഒരു വധുവിന് വരനോടുളളതു പോലെ ജയാളിക്ക് കര്‍ത്താവിനോടുളള അടുത്തബന്ധത്തെക്കുറിച്ചാണ് ഇവിടെ പറയന്നുത്. ഇത് ലോകത്തിലുളള പുരുഷന്മാര്‍ തങ്ങളുടെ പ്രതിശ്രുത വധുവിന് വിവാഹ നിശ്ചയത്തിന് നല്‍കുന്ന മോതിരത്തിന് ( വിലകൂടിയ ഒരു രത്നം പതിച്ചതും പേര് കൊത്തിയിട്ടുളളതുമായത്). ആത്മീയമായി തുല്യമായതാണ്. വരന്‍ വധുവിനെ വിളിക്കുന്നത് മറ്റാര്‍ക്കും അറിയാത്ത ഒരു പേരാണ്. കര്‍ത്താവുമായി ഏറ്റവും അടുത്ത വിവാഹ സ്നേഹബന്ധമാണ് ജയിക്കുന്ന ഏവര്‍ക്കും വാഗ്ദാനം ചെയ്തിട്ടുളള പ്രതിഫലം. ഒരു ശരാശരി വിശ്വാസിക്ക് ക്രിസ്തുവുമായി ഒരു വരണ്ട മുഷിപ്പന്‍ ബന്ധമാണുളളത്, കാരണം പാപത്തോടും ലോകമയത്വത്തോടുമുളള അയാളുടെ വെറുപ്പ് പൂര്‍ണ്ണമല്ല. എന്നാല്‍ യഥാര്‍ത്ഥ ജയാളി കര്‍ത്താവുമായി , ഒരു വധുവിന് താന്‍ ആഴമായി സ്നേഹിക്കുന്ന തന്‍റെ വരനോടുളളതു പോലെ നിര്‍വൃതിജനകമായ ഒരു ആത്മീയ ബന്ധത്തിലേക്കു കടക്കുന്നു. ഈ തരത്തിലുളള ബന്ധമാണ് “ശലോമോന്‍റെ ഉത്തമഗീതത്തില്‍ ” വിവരിച്ചിരിക്കുന്നത് കൂടാതെ അത് പൂര്‍ണ്ണമായിഗ്രഹിക്കുവാനും അതിന്‍റെ യാഥാര്‍ത്ഥ്യം അനുഭവിക്കുവാനും ഒരു ജയാളിക്കു മാത്രമെ കഴിയുകയുളളൂ.

നാലാമത്തെ വാഗ്ദത്തം: വെളി 2:18-29 തുയ ഥൈരയിലെ സഭയുടെ ദൂതനെഴുതുക. ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുകയും ചെയ്യുന്നവന്, എന്‍റെ പിതാവ് എനിക്കു തന്നതുപോലെ ഞാന്‍ ജാതിയുടെ മേല്‍ അധികാരം കൊടുക്കും. അവന്‍ ഇരിമ്പുകോല്‍ കൊണ്ട് അവരെ മേയിക്കും, അവര്‍ കുശവന്‍റെ പാത്രങ്ങള്‍ പോലെ നുറുങ്ങിപ്പോകും, ഞാന്‍ അവന് ഉദയനക്ഷത്രവും കൊടുക്കും. ഇവിടെ ഒരു ജയാളിയെ കര്‍ത്താവ് വിവരിച്ചിരിക്കുന്നത് അവിടുത്തെ പ്രവൃത്തികളെ അവസാനത്തോളം പാലിക്കുന്നവന്‍ എന്നാണ് (വെളി 2:26). യേശുവിന്‍റെ പ്രവൃത്തികള്‍ എന്നാല്‍ താന്‍ ജഡത്തില്‍ ജീവിച്ച നാളുകളില്‍ പ്രലോഭനങ്ങളുടെ മേല്‍ അവിടുത്തേക്കുണ്ടായ വിജയങ്ങളാണ്. യേശു ജയിച്ചതു പോലെ പ്രലോഭനങ്ങളെ ജയിക്കുകയും, ഈ പാതയില്‍ അവസാനത്തോളം സഹിച്ചു നില്‍ക്കുകയും ചെയ്യുന്നവനാണ് ജയാളി. യേശു ജയാളിക്ക് വാഗ്ദാനം ചെയ്യുന്നത് വരുംകാലത്ത് ജാതികളുടെ മേലുളള അധികാരം എന്ന പ്രതിഫലമാണ് (വെളി 2:26) “അവന്‍ അവരെ ഭരിക്കും”(വെളി 2:27) എന്ന പ്രയോഗം വാസ്തവത്തില്‍ അര്‍ത്ഥമാക്കുന്നത് ” അവന്‍ അവരെ മേയിക്കും” എന്നാണ്. ജയാളിക്ക് “ഉദയ നക്ഷത്രവും” വാഗ്ദാനം ചെയ്തിരിക്കുന്നു. (വെളി 2:28).യേശുതന്നെയാണ് ഉദയനക്ഷത്രം (വെളിപപാട് 22:16 കാണുക). ദുഷ്ടന്മാരെ ദഹിപ്പിച്ച് കളയുകയും തന്‍റെ ജനത്തിന് സൗഖ്യം നല്‍കുകയും ചെയ്യുന്ന നീതി സൂര്യനെന്നും യേശു വിളിക്കപ്പെട്ടിരിക്കുന്നു. ( മലാഖി 4:1-3) ലോകത്തിന് അവിടുത്തെ നീതി സൂര്യനായി മാത്രമെ കാണാന്‍ കഴിയൂ, എന്നാല്‍ ജയാളികള്‍ അവിടുത്തെ ഉദയനക്ഷത്രമായി കാണും. ഉദയനക്ഷത്രം കാണപ്പെടുന്നത്. ഉദയസൂര്യനു തൊട്ടുമുമ്പാണ്. ഈ യുഗത്തിന്‍റെ അവസാന നിമിഷത്തില്‍, മഹോപദ്രവത്തിന്‍റെ അവസാനം, ലോകം അന്ധകാരത്തില്‍ കിടക്കുമ്പോള്‍, അന്ത്യകാഹളം ധ്വനിക്കുകയും, ഒരു ഗംഭീരനാദത്തോടുകൂടി കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരികയും ചെയ്യും. എല്ലാതലമുറകളിലുമുളള ജയാളികള്‍ അവിടുത്തെ എതിരേറ്റ് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന് ആകാശത്തില്‍ മേഘങ്ങളില്‍ എടുക്കപ്പെടും. അപ്പോള്‍ അവര്‍ അവിടുത്തെ ഉദയനക്ഷത്രമായി കാണു.

അഞ്ചാമത്തെ വാഗ്ദത്തം : വെളി 3:1-6 സര്‍ദ്ദിസിലെ സഭയുടെ ദൂതന് എഴുതുക: ജയിക്കുന്നവന്‍ വെളളയുടുപ്പു ധരിക്കും; അവന്‍റെ പേര്‍ ജീവ പുസ്തകത്തില്‍ നിന്നു മായിച്ചു കളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും തന്‍റെ ദൂതന്മാരുടെ മുമ്പിലും അവന്‍റെ പേര്‍ ഏറ്റുപറയും. തങ്ങളുടെ ഹൃദയം നിര്‍മ്മലമായി സൂക്ഷിച്ചിട്ടുളളവരുടെ പേരിന്‍റെ ഒരു പട്ടിക ദൈവത്തിന്‍റെ പക്കലുണ്ട്. ഈ നിര്‍മ്മലത സൂചിപ്പിക്കുന്നത് ജഡത്തിന്‍റെ പാപത്തില്‍ നിന്നുളള സ്വാതന്ത്ര്യം മാത്രമല്ല. എന്നാല്‍ മനുഷ്യന്‍റെ മാനം അന്വേഷിക്കുന്ന പാപത്തില്‍ നിന്നും ആത്മാവിലുളള മറ്റുപാപങ്ങളില്‍ നിന്നുമുളള സ്വാതന്ത്ര്യത്തെയും കൂടിയാണ്. ഇതാണ് സര്‍ദ്ദിസില്‍ ദൈവത്തിന്‍റെ മുമ്പാകെ ജീവിച്ച ജയാളികളുടെ ശേഷിപ്പ്. എല്ലാ ജയാളികള്‍ക്കും വെളളയുടുപ്പ് ധരിപ്പിക്കപ്പെടുന്ന പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു (വെളി 3:5).ജയാളികള്‍ക്കു മാത്രമെ ക്രിസ്തുവിന്‍റെ കാന്തയായി തീരാന്‍ കഴിയുകയുളളൂ എന്ന് ഇത് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ നിന്ന് അവരുടെ പേര് മായിച്ചുകളയുകയില്ല എന്നും കൂടെ ജയാളികള്‍ക്ക് വാഗ്ദത്തം നല്‍കപ്പെട്ടിരിക്കുന്നു. (വെളി.3:5).തന്‍റെ പിതാവിന്‍റെ സന്നിധിയിലും അവിടുത്തെ ദൂതന്മാരുടെ മുമ്പിലും ജയിക്കുന്നവന്‍റെ പേര് അവിടുന്ന് ഏറ്റു പറയും എന്നും കര്‍ത്താവ് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഇത് ലജ്ജിക്കാതെ അവിടുത്തെ നാമം മനുഷ്യരുടെ മുന്നില്‍ ഏറ്റുപറയുന്നവര്‍ക്കുളള ഒരു പ്രതിഫലമാണ് (മത്തായി 10:32, ലൂക്കോസ് 12:28) നമ്മുടെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും , അയല്‍ക്കാരുടെയും, ജോലി സ്ഥലത്ത് സഹപ്രവത്തകരുടെയും മുമ്പില്‍ അവിടുത്തെ നാമം പരസ്യമായി ഏറ്റുപറയുന്നതിന് കര്‍ത്താവ് വലിയവില കല്പിച്ചിരിക്കുന്നു.

ആറാമത്തെ വാഗ്ദത്തം: വെളി 3:7-13 ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന് എഴുതുകٹٹജയിക്കുന്നവനെ ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു തൂണാക്കും. ജയാളിയെ സഭയുടെ സ്ഥിരമായ ഒരു തൂണാക്കും (വെളി 3:12). അതിന്‍റെ അര്‍ത്ഥം, സഭയിലെ മറ്റുളളവരുടെ ഭാരം വഹിച്ചുകൊണ്ട് അവന്‍ അവര്‍ക്കൊരു താങ്ങായിരിക്കും എന്നാണ്. അവന്‍ മറ്റുളളവര്‍ക്ക് ഒരു ആത്മീയ പിതാവ് “ആയിരിക്കും. ഓരോ സഭയിലും അത്തരം തൂണുകളുടെ ആവശ്യമുണ്ട്. ജയാളിക്ക് ദൈവത്തിന്‍റെ നാമവും പുതിയ യെരുശലേം എന്ന ദൈവത്തിന്‍റെ നഗരത്തിന്‍റെ നാമവും, കര്‍ത്താവിന്‍റെ പുതിയ നാമവും അവന്‍റെ നെറ്റിമേല്‍ എഴുതപ്പെടും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവന്‍ പോകുന്ന ഇടങ്ങളിലെല്ലാം യേശുവിന്‍റെ പൂര്‍ണ്ണമനസ്കനായ ഒരു ശിഷ്യന്‍ എന്ന് പരസ്യമായി അയാള്‍ തിരിച്ചറിയപ്പെടും.

ഏഴാമത്തെ വാഗ്ദത്തം: വെളി 3:14-22. ലവോദിക്യയിലെ സഭയുടെ ദൂതന് എഴുതുക: ജയിക്കുന്നവന് ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരുപ്പാന്‍ വരം നല്‍കും; ഞാനും ജയിച്ച് എന്‍റെ പിതാവിനോടു കൂടെ അവന്‍റെ സിംഹാസനത്തില്‍ ഇരുന്നതു പോലെതന്നെ. കര്‍ത്താവ് ഇവിടെ എടുത്തുപറയുന്ന ഒരു കാര്യം, ഭൂമിയില്‍ ആയിരുന്ന നാളുകളില്‍ അവിടുന്നു ജയിച്ചതുപോലെ തന്നെ, നമുക്കും ജയിക്കാന്‍ കഴിയും എന്നാണ് (വെളി 3:21). ഒന്നാമത്തെ ജയാളി യേശു ആയിരുന്നു. ലോകത്തെയും പിശാചിനെയും നേരത്തെ തന്നെ ജയിച്ചുകഴിഞ്ഞ അവിടുന്നാണ് നമ്മുടെ മുന്നോടി. അങ്ങനെ പിതാവിനോടുകൂടെ അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ അവിടുന്ന് ഉയര്‍ത്തപ്പെട്ടു. അവിടുന്നു ചെയ്തതു പോലെ തന്നെ, ഇപ്പോള്‍ ഇതിനെയെല്ലാം നമുക്കും ജയിക്കുവാന്‍ കഴിയും. നാം അതു ചെയ്യുകയാണെങ്കില്‍, നമുക്കും ഒരു നാള്‍ അവിടുത്തെ കാന്തയായി അവിടുത്തോട് ചേര്‍ന്ന് ഇരിക്കുവാന്‍ കഴിയും.

What’s New?


Top Posts