നിങ്ങളുടെ പ്രത്യേക ശുശ്രുഷയില്‍ ഉറച്ചു നില്‍ക്കുക – WFTW 15 ഡിസംബര്‍ 2013

സാക് പുന്നന്‍

യെഹെസ്‌കേല്‍ രണ്ടാം അദ്ധ്യായത്തില്‍ പൂര്‍ണ്ണമായി ദൈവത്തിന്റെ അധികാരത്തിന് കീഴിലുള്ള ഒരു മനുഷ്യനെ നാം കാണുന്നു. കര്‍ത്താവ് അവനോടു പറഞ്ഞു ‘നിവര്‍ന്നു നില്‍ക്കുക, ഞാന്‍ നിന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു’.ദൈവം സംസാരിച്ചപ്പോള്‍ ആത്മാവ് യെഹെസ്‌കേലില്‍ വന്നു അവനെ നിവര്‍ന്നു നില്‍ക്കുമാറാക്കി. കര്‍ത്താവ് പറഞ്ഞു ‘ ശ്രദ്ധിച്ചു കേള്‍ക്കുക ഞാന്‍ നിന്നെ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ അയയ്ക്കുന്നു’.നാം ദൈവത്തിനായി കാത്തിരിക്കുന്‌പോള്‍ യെഹെസ്‌കേല്‍ കേട്ടതു പോലെ ശ്രവണ സാധ്യമായ ഒരു ശബ്ദം നമ്മള്‍ കേട്ടില്ലെങ്കിലും യെഹെസ്‌കേലിനുണ്ടായതുപോലെ യഥാര്‍ത്ഥവും സുനിശ്ചിതവുമായ ഒരു വിളിയുടെ ബോധവും ദൈവം നമ്മെ അയക്കുന്നതിന്റെ ഒരു ബോധവും ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്. അതിനു സമയം എടുത്തേക്കാം.

ഞാന്‍ എന്റെ ശുശ്രുഷ ആരംഭിച്ചപ്പോള്‍, എന്റെ ശുശ്രുഷ എന്തായി തീരും എന്ന് ഉടനെ ഞാന്‍ അറിഞ്ഞില്ല. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍, അതെന്തായിരുന്നു എന്നു ഞാന്‍ കണ്ടുപിടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കുന്‌പോള്‍, സഫലീകരണം ഞാന്‍ കാണുന്നു. എന്നാല്‍ ദൈവം എന്നെ ഏതിലേക്ക് വിളിച്ചോ ആ ശുശ്രുഷയില്‍ നിന്ന് ദൂരേക്ക് വലിച്ചു മാറ്റുവാന്‍ ശ്രമിച്ച അനേകം ആളുകളെ എനിക്കറിയാം. കര്‍ത്താവു പറയുന്നു ‘ഞാന്‍ നിന്നെ ഒരു പ്രത്യേക ശുശ്രുഷയുമായി അയയ്ക്കുന്നു’. നിങ്ങള്‍ ദൈവത്തിനായി കാത്തിരിക്കാനും, ദൈവം നിന്നോട് സംസാരിക്കുന്നത് എന്താണെന്ന് കേള്‍ക്കാനും പഠിക്കുന്നത് വളരെ പ്രധാനപെട്ടതാണ്.ചിലപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ രണ്ടാമത്തെ നല്ലതായിരിക്കാം തിരഞ്ഞെടുക്കുന്നത്.

ഞാന്‍ ഓര്‍ക്കുന്നു, ഏതാണ്ട് 30 വര്‍ഷം മുന്പ് , ഞാന്‍ വളരെ സാന്പത്തിക ബുദ്ധിമുട്ടില്‍ ആയിരുന്നപ്പോള്‍  ആ സമയത്ത് എനിക്ക് അധികം ഒന്നും ഉണ്ടായിരുന്നില്ല  ഒരു ക്രിസ്തീയ സംഘടന എന്നെ അതിന്റെ ഡയറക്ടര്‍ ആയിരിക്കാന്‍ ക്ഷണിക്കുകയും, ഞാന്‍ അവരുടെ ദാനം സ്വീകരിക്കുകയാണെങ്കില്‍, എനിക്ക് ഒരു നല്ല ശന്പളം, സൗജന്യമായി ഒരു കാര്‍, സൗജന്യ ടെലിഫോണ്‍, സൗജന്യ വീട് മുതലായവ വാഗ്ദാനം ചെയ്യുകയും ചെയ്തു. അത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാശ്ചാത്യ സംഘടനയായിരുന്നു. ഞാന്‍ പറഞ്ഞു ‘ഇല്ല, എനിക്കതു ചെയ്യാന്‍ കഴിയില്ല, കാരണം ഞാന്‍ ആവശ്യത്തിലാണെങ്കിലും, ഒരു ഡെസ്‌കിനു പിറകില്‍ ഇരുന്ന് ഒരു കാര്യനിര്‍വാഹകനാകാന്‍ ദൈവം എന്നെ വിളിച്ചിട്ടില്ല. ദൈവം എന്നെ വിളിച്ചിരിക്കുന്നത് ചുറ്റിസഞ്ചരിച്ച് വചനം പ്രസംഗിക്കുന്നതിനാണ്’. അവരുടെ വാഗ്ദാനം ഞാന്‍ സ്വീകരിക്കാഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. അതൊരു പ്രലോഭനമായിരുന്നു പാപം ചെയ്യാനുള്ള ഒരു പ്രലോഭനം അല്ല എന്നാല്‍ ദൈവം എന്നെ വിളിച്ചിട്ടില്ലാത്ത ചിലത് തിരഞ്ഞെടുക്കുവാനുള്ള പ്രലോഭനം. ഇപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കുന്‌പോള്‍, അവരുടെ വാഗ്ദാനം ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഞാന്‍ പാപം ചെയ്യുകയില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ദൈവത്തെ സേവിക്കുകയായിരുന്നിരിക്കാം, എന്നാല്‍ ദൈവം എനിക്കുവേണ്ടി ഉദ്ദേശിച്ച ശുശ്രൂഷയായിരുന്നിരിക്കുകയില്ല.

നിങ്ങള്‍ മനസ്സിലാക്കെണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത് ദൈവം നിങ്ങള്‍ക്കുവേണ്ടി ഒരു പ്രത്യേകവേല കരുതിയിട്ടുണ്ട് എന്നാണ്. ഈ സത്യം നിങ്ങള്‍ യുവാവായിരിക്കുന്‌പോള്‍ മനസ്സിലാക്കിയാല്‍ വളരെ അതിശയകരമാണ്. കര്‍ത്താവിനായി കാത്തിരിക്കുക എന്നിട്ട് പറയുക ‘ കര്‍ത്താവെ, എനിക്കുവേണ്ടിയുള്ള അവിടുത്തെ തികവുള്ള പദ്ധതി എന്നെ കാണിക്കേണമെ’. ഒരു ദിവസം കൊണ്ട് അതു വ്യക്തമാവുകയില്ല . എന്നാല്‍ വര്‍ഷങ്ങളുടെ കാലയളവിനുള്ളില്‍ അതു കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരും. അത് നിങ്ങള്‍ക്ക് വ്യക്തമായി കഴിയുന്‌പോള്‍ എന്തു വില കൊടുത്തും അതില്‍ തന്നെ ഉറച്ചു നില്‍ക്കുക ഒരുനാള്‍ നീ ദൈവത്തിന്റെ മുന്പില്‍ നില്‍ക്കുന്‌പോള്‍ നിനക്കു ദുഖിക്കേണ്ടിവരില്ല.

   

What’s New?