സാക് പുന്നന്‍
വെളിപാട് 1:4– 8 ല്‍ നാം വായിക്കുന്നത് യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നത്. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും, അവന്റെ സിംഹാസനത്തിനു മുമ്പിലുളള ഏഴ് ആത്മാക്കളുടെ പക്കല്‍നി ന്നും വിശ്വസ്ത സാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്‌നേഹിക്കുന്നവും നമ്മുടെ പാപം പോക്കി നമ്മെ രക്തത്താല്‍ വിടുവിച്ച് തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരുമാക്കി തീര്‍ത്തവനുമായവന് എന്നന്നേക്കും മഹത്വവും ബലവും ആമേന്‍ ഇതാ അവന്‍ മേഘാരൂഢനായി വരുന്നു, ഏതു കണ്ണും അവനെ കുത്തിത്തുളച്ചവരും അവനെ കാണും, ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെച്ചൊല്ലി വിലപിക്കും ഉവ്വ്, ആമേന്‍. ഞാന്‍ അല്‍ഫയും ഒമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും – വരുന്നവനുമായി സര്‍വ്വശക്തിയുളള ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു.
ത്രിത്വത്തില്‍ രണ്ടാമനായ യേശുക്രിസ്തു അനേകം പേരുകളാല്‍ സൂചിപ്പിക്കപ്പെടുന്നു. അവ ഓരോന്നായി നമുക്ക് നോക്കാം.(വെളി 1:5)
‘വിശ്വസ്ത സാക്ഷി’ എന്ന പേര് നമ്മുടെ കര്‍ത്താവ് താന്‍ നല്‍കിയിട്ടുളള വാഗ്ദത്തങ്ങളെ സംബന്ധിച്ച് പൂര്‍ണ്ണമായും വിശ്വാസയോഗ്യനാണെന്നു സൂചിപ്പിക്കുന്നു.
‘മരിച്ചവരില്‍ ആദ്യജാതന്‍’ എന്ന പേര് എന്നെന്നേക്കുമായി മരണത്തെ ജയിച്ച് കല്ലറവിട്ടു പുറത്തുവന്ന ആദ്യത്തെ മനുഷ്യന്‍ അവനാണെന്ന് സൂചിപ്പിക്കുന്നു. അവനു മുമ്പേ മരണത്തില്‍ നിന്ന് ഉയര്‍ത്തപ്പെട്ട മറ്റുളളവരെല്ലാവരും വീണ്ടും മരിച്ചു. എന്നാല്‍ ഇപ്പോള്‍, യേശു എന്നെന്നേക്കുമായി മരണത്തെ ജയിച്ചു, നാം ഇനി ഒരിക്കലും രോഗത്തെയോ മരണത്തെയോ ഭയപ്പെടേണ്ടതില്ല.
യേശുവിനെ ‘ഭൂരാജാക്കന്മാര്‍ക്ക് അധിപതിയെന്നും’ സൂചിപ്പിച്ചിട്ടുണ്ട്. നമ്മുടെ കര്‍ത്താവിന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള എല്ലാ അധികാരങ്ങളും നല്‍കപ്പെട്ടിരിക്കുന്നു.ഈ ഭൂമിയിലെ ഭരണാധികാരികളുടെ ഹൃദയങ്ങളെയും അവനാണ് നിയന്ത്രിക്കുന്നത്. രാജാക്കന്മാരുടെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു തനിക്കിഷ്ടമുളളിടത്തേയ്ക്ക് അവന്‍ അതിനെ തിരിക്കുന്നു.(സദൃശ.21: 1)
നമ്മുടെ കര്‍ത്താവിനെ പിന്നീട് ‘നമ്മെ എന്നും സ്‌നേഹിക്കുന്നവനും, നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ എന്നേക്കുമായി പാപത്തില്‍ നിന്നു വിടുവിച്ചവന്‍ എന്നും സൂചിപ്പിക്കുന്നു.( വാ 5. ആംപ്ലിഫൈഡ്്) നമ്മോടുളള അവന്റെ സ്‌നേഹം എന്നേക്കും നിലനില്‍ക്കുന്നതാണ്. അവന്‍ തന്റെ രക്തം ചൊരിഞ്ഞഥ് നമ്മുടെ പാപം ക്ഷമിക്കാന്‍ വേണ്ടി മാത്രമല്ല എന്നാല്‍ എന്നേക്കുമായി നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്ന് സ്വതന്തരാക്കാന്‍ കൂടെയാണ്. പുതിയനിയമത്തിലെ ആദ്യത്തെ വാഗദത്തം, യേശു ‘തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കും എന്നാണ്( മത്താ 1: 21). പാപത്തിന്റെ ശക്തിയില്‍നിന്ന് സ്വതന്ത്രരാക്കുക എന്നതാണ് മുഴുവന്‍ പുതിയ നിയമത്തിലെയും വലിയ പ്രതിപാദ്യം. നാം കൃപയ്ക്കധീനരായാണ് ഇപ്പോള്‍ ജീവിക്കുന്നതെങ്കില്‍, പാപത്തിന് നമ്മുടെമേല്‍ കര്‍തൃത്വം നടത്താന്‍ കഴിയുകയില്ല.(റോമ. 6:14)
വീണ്ടും നമ്മോട് പറയുന്നത് കര്‍ത്താവായ യേശു ‘ തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കി തീര്‍ത്തു’ എന്നാണ്. ദൈവത്തിന്റെ രാജ്യം എന്നത് ദൈവത്തിന്റെ പൂര്‍ണ്ണ അധികാരം നടപ്പാക്കപ്പെടുന്ന ഒരു തലമാണ്. സഭ എന്നത് ഭൂമിയിലെ ‘ദൈവരാജ്യത്തിന്റെ’ പ്രതിനിധീകരണമാണ്– തങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ദൈവത്തിന്റെ അധികാരത്തിന് തങ്ങളെ സമര്‍പ്പിച്ചതിനാല്‍ ‘ഒരു രാജ്യമായി’ത്തീര്‍ന്ന ഒരു കൂട്ടം ആളുകള്‍. കുത്തഴിഞ്ഞ ജീവിതമുളള ഒരു ജനത്തെ കര്‍ത്താവ് ക്രമമുളള ഒരു രാജ്യമാക്കി മാറ്റി– ഇപ്പോള്‍ അവര്‍ ദൈവത്താല്‍ ഭരിക്കപ്പെടുന്ന ഒരു ജനമാണ്. നമ്മെ അവന്‍ പുരോഹിതന്മാരാക്കിത്തീര്‍ത്തു. ഓരോ വിശ്വസികളും– പുരുഷനോ സ്ത്രീയോ കര്‍ത്താവിനു പുരോഹിതന്മാരാക്കപ്പെട്ടവരാണ്. ദൈവത്തിന്റെ കണ്ണുകളില്‍ സഭയില്‍ പുരോഹിതന്മാര്‍ എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേകവിഭാഗം ആളുകള്‍ ആരുമില്ല. അത് ഒരു പഴയ നിയമ സങ്കല്പമാണ്. ഇങ്ങനെയുളള കാര്യങ്ങള്‍ ഇന്ന് ഏതെങ്കിലും സഭകളില്‍ നില നില്ക്കുന്നുണ്ടെങ്കില്‍ അത് ആളുകളെ ക്രിസ്തുവിനു മുമ്പുളള അവസ്ഥയിലേക്കു നയിക്കുന്നതാണ്!! നാം എല്ലാവരും പുരോഹിതന്മാരെന്ന നിലയില്‍ യാഗം അര്‍പ്പിക്കുവാനാണ് നാം വിഴിക്കപ്പെട്ടിരിക്കുന്നത്. പഴയ നിയമത്തില്‍ അവര്‍ മൃഗങ്ങളുടെ ഉടല്‍ അര്‍പ്പിച്ചതു പോലെ, ഇന്ന് നാം നമ്മുടെ ശരീരത്തെ ജീവനുളള യാഗമായി അര്‍പ്പിക്കുക. (റോമ12: 1)
അവന്റെ ദൈവവും പിതാവും എന്ന പദപ്രയോഗവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ‘(യോഹ 20: 17) എന്ന പദപ്രയോഗത്തോട് സാമ്യമുളളതാണ്. അവന്റെ പിതാവ് ഇപ്പോള്‍ നമ്മുടെ പിതാവ് കൂടി ആയിരിക്കുന്നു. യേശു തന്റെ സുരക്ഷിതത്വം പിതാവായ ദൈവത്തില്‍ കണ്ടതുപോലെ ഇപ്പോള്‍ നമുക്ക് നമ്മുടെ സുരക്ഷിതത്വം പിതാവായ ദൈവത്തില്‍ കാണാന്‍ കഴിയും. യോഹന്നാന്‍ അതിന് ‘ആമേന്‍’ എന്നു പറയുന്നു (വാ.6) നമുക്കും പറയാം ‘അത് അപ്രകാരം തന്നെ മഹത്വവും ബലവും എന്നെന്നേക്കും അവനു തന്നെ(വാ.6)
അപ്പോള്‍ 7മത്തെ വാക്യത്തില്‍ ക്രിസ്തുവിന്റെ ഭൂമിയിലേക്കുളള മടങ്ങിവരവിനെക്കുറിച്ചു പ്രവചിക്കപ്പെടുന്നു. ഈ ലോകം നമ്മുടെ കര്‍ത്താവിനെ അവസാനം കണ്ടത് കാല്‍വരിയിലെ ക്രൂശില്‍ അപമാനിതനായി തൂങ്ങിക്കിടക്കുമ്പോഴാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ ഒന്നില്‍ ഈ ലോകം അവനെ മേഘാരൂഢനായി തേജസില്‍ വരുന്നതായി കാണും. എല്ലാ കണ്ണുകളും അവനെ കാണും. ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവന്‍ വരുമ്പോള്‍ അവനെചൊല്ലി വിലപിക്കും. എന്നാല്‍ നാം സന്തോഷിക്കും. വീണ്ടും യോഹന്നാന്‍ പറയുന്നു ‘ആമേന്‍’ നാമും പറയുന്നു ‘അത് അപ്രകാരം തന്നെ’
8 മത്തെ വാക്യത്തില്‍ ദൈവം തന്നെ തന്നെ അല്‍ഫയും ഒമേഗയും എന്നും എന്നേക്കും നിലനില്‍ക്കുന്ന സര്‍വ്വശക്തിയുളള ദൈവം എന്നും സൂചിപ്പിക്കുന്നു. ആരംഭത്തില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവന്‍ അവിടെ ഉണ്ടായിരുന്നു. കാലങ്ങളുടെ അവസാനത്തിലും അവന്‍ അവിടെ ഉണ്ടായിരിക്കും. എവിടെയായാലും, ഏതുസമയത്തായാലും ദൈവത്തെ അതിശയിപ്പിക്കുന്ന ഒരു കാര്യവും ഒരിക്കലും സംഭവിക്കാന്‍ കഴിയുകയില്ല. നമ്മുടെ പിതാവ് ആരംഭത്തില്‍ തന്നെ അവസാനം അറിയുന്നവന്‍ മാത്രമല്ല സര്‍വ്വശക്തിയുളള ദൈവമായി അവന്‍ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഭാവിയെ സംബന്ധിച്ച് ഒരു ഭയവും നമുക്കുണ്ടാകേണ്ട ആവശ്യമില്ല.
വെളിപാട് പുസ്തകത്തില്‍ അവസാനം വീണ്ടും ദൈവത്തെ സര്‍വ്വശക്തനും, ആല്‍ഫയും, ഒമേഗയുമായി സൂചിപ്പിച്ചിരിക്കുന്നു. (19 : 6; 22: 13) ഈ മുഴുവന്‍ പുസ്തകത്തെയും, നമ്മുടെ ദൈവവും പിതാവുമായവന്റെ സകലവും അറിയുന്ന, സര്‍വ്വശക്തിയുളള അധികാരത്തെ സൂചിപ്പിക്കുന്നു. ഈ രണ്ടു പ്രസ്താവനകള്‍ക്കിടയില്‍ ആയി ചെലുത്തിയിരിക്കുന്നു. അവസാന നാളുകളില്‍ ദൈവജനത്തിനു നേരിടേണ്ടിവരുന്ന ശോധനകളെയും, പീഢനങ്ങളെയും നമുക്കുചുറ്റുമുളള ലോകത്തിനു നേരിടേണ്ടിവരുന്ന ദുരന്തങ്ങളെയും കുറിച്ചു നാം വായിക്കുമ്പോള്‍ നമുക്ക് പൂര്‍ണ്ണ സുരക്ഷിതത്വം തരുന്നത് ഈ കാര്യമാണ്.
പുതിയ നിയമത്തില്‍ മുഴുവനും കൂടി ദൈവത്തെ സര്‍വ്വശക്തന്‍ എന്നു വിളിച്ചിരിക്കുന്നത് 10 പ്രവശ്യം മാത്രമാണ്. പത്തില്‍ ഒന്‍പത് പരാമര്‍ശങ്ങളും വെളിപാടിലാണ്. അതിന്റെ കാരണം നാം ഈ പുസ്തകം വായിക്കുമ്പോള്‍ ദൈവം സര്‍വ്വശക്തനും സകലത്തെയും നിയന്ത്രിക്കുന്നവനുമാണെന്ന് കാര്യത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി തീരണം എന്ന് ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നു. ആകെയുളള മറ്റെ പരാമര്‍ശം 2 കൊരി 6 : 17 ഉം 18 ഉം ആണ്. അവിടെ ദൈവം തന്റെ ജനത്തെ അശുദ്ധമായ എല്ലാത്തില്‍ നിന്നും വിട്ടുപോരുവാനായി വിളിക്കുന്നു. ഇത് കാണിക്കുന്നത്, അശുദ്ധമായതും, തന്റെ വചനത്തിനു വിരുദ്ധമായതുമായ എല്ലാത്തില്‍ നിന്നും വിട്ടുമാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമെ ദൈവം തന്നെതന്നെ സര്‍വ്വശക്തനായ ദൈവമായി വെളിപ്പെടുത്തി കൊടുക്കുകയുളളൂ എന്നാണ്. അങ്ങനെയുളള ആളുകള്‍ക്കുവേണ്ടിയാണ് പ്രാഥമികമായും വെളിപാട് പുസ്തകം എഴുതിപ്പെട്ടിരിക്കുന്നത്.
ഈ നാളുകളില്‍ നമ്മുടെ കര്‍ത്താവിനെക്കുറിച്ചും അവനോടുളള നമ്മുടെ ബന്ധത്തെക്കുറിച്ചുമുളള കാര്യങ്ങളില്‍ നാം കൂടുതല്‍ ഉറപ്പിക്കപ്പെടേണ്ട ചില മഹല്‍ സത്യങ്ങള്‍.
1. നമ്മുടെ കര്‍ത്താവിന്റെ വാഗ്ദത്തങ്ങളുടെ പൂര്‍ണ്ണമായ വിശ്വാസ യോഗ്യത.
2. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു(മരണം) വിന്റെ മേലുളള അവന്റെ ജയം.
3. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള സകലത്തിന്മേലും അവനുളള പൂര്‍ണ്ണ അധികാരം.
4. അവന് നമ്മോടുളള നിത്യമായ മാറ്റമില്ലാത്ത സ്‌നേഹം.
5. അവന്‍ നമ്മെ പാപത്തിന്റെ ശക്തിയില്‍ നിന്ന് വിടുവിച്ചത്.
6. അവന്റെ പിതാവ് ഇപ്പോള്‍ നമ്മുടെ പിതാവും ആയിത്തീര്‍ന്നിരിക്കുന്നു.
7. ഈ ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കാനായുളള അവന്റെ മടങ്ങി വരവ്.
വരുവാനുളള സമയങ്ങളില്‍ നാം ചഞ്ചലപ്പെടാതെ ഉറച്ചു നില്ക്കണമെങ്കില്‍ ഈ സത്യങ്ങളില്‍ നാം വേരൂന്നി അടിസ്ഥാനപ്പെടേണ്ട ആവശ്യമുണ്ട്.