സാക് പുന്നന്‍
Read PDF version
1 കൊരി. 6:1213 ല്‍ പൗലൊസ്, നാം നമ്മുടെ ശരീരത്തെ ഉപയോഗിക്കുന്ന വിധത്തെക്കുറിച്ച് സംസാരിക്കുന്നു. ‘ എന്റെ യാതൊരു ശാരീരിക ആഗ്രഹങ്ങള്‍ക്കും ഞാന്‍ അധീനനാകുകയില്ല ‘നമ്മുടെ ശരീരങ്ങള്‍ക്ക് ആഹാരം അത്യന്താപേക്ഷിതമാണ്; എന്നാല്‍ നിങ്ങള്‍ക്ക് ദൈവത്തിന്റെ ഒരു ദാസനായിരിക്കണമെങ്കില്‍, നിങ്ങള്‍ നിങ്ങളെത്തന്നെ ഭക്ഷണത്തിനാല്‍ അധീനനാക്കപ്പെടുവാന്‍ അനുവദിക്കരുത്. ഭക്ഷണം നിങ്ങളെ അധീനനാക്കത്തവിധം നിങ്ങള്‍ അതിനെ സ്‌നേഹിക്കുന്നു എങ്കില്‍, നിങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ പ്രയോജനമുളള ഒരു ദാസന്‍ ആയിരിക്കുകയില്ല. നിങ്ങള്‍ ആ അടിമത്വത്തില്‍ നിന്ന് സ്വതന്ത്രനാകേണ്ടതുണ്ട്. ഇവിടെയാണ് ഉപവാസത്തിനു നമ്മെ സഹായിക്കുവാന്‍ കഴിയുന്നത്. നമ്മുടെ ആത്മാവുമാത്രമല്ല, ഭൗതിക ശരീരവും ‘ ക്രിസ്തുവിന്റെ ഒരവയവമാണ്’ (1 കൊരി.6:15). അതുകൊണ്ട് നാം അതിനെ യാതൊരു അസാന്മാര്‍ഗ്ഗിക ഉദ്ദേശ്യത്തിനും ഉപയോഗിക്കരുത്. അത് കര്‍ത്താവിന്റെ മാത്രം ഉപയോഗത്തിനായിരിക്കണം നമ്മുടെ കണ്ണുകള്‍, നമ്മുടെ നാവ് അതുപോലെ നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും .
ഇവിടെ നമ്മുടെ ശരീരത്തിനു വേണ്ടി ദൈവത്തിന്റെ അത്ഭുത കരമായ ഒരു വാഗ്ദത്തം ഉണ്ട് ഇപ്പോള്‍ ഞാന്‍ അത് അനേകവര്‍ഷങ്ങളായി എനിക്കു വേണ്ടി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. ‘ ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനും വേണ്ടിയാണ് ‘ (1 കൊരി.. 6:13) ‘കര്‍ത്താവെ, എന്റെ ശരീരം മുഴുവനും അവിടുത്തെതാണ്, ഉച്ചി മുതല്‍ ഉളളംകാല്‍ വരെ എന്റെ കണ്ണുകള്‍, എന്റെ നാവ്, എന്റെ എല്ലാം’, എന്നു നിങ്ങള്‍ പറയുകയും അത് അര്‍ത്ഥമാക്കുകയും ചെയ്താല്‍, അപ്പോള്‍ കര്‍ത്താവ് മുഴുവനായി നിങ്ങളുടെ ശരീരത്തിനുവേണ്ടി ആയിരിക്കും. നിങ്ങള്‍ അവിടുത്തെ ശുശ്രൂഷിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നിടത്തോളം കാലം നിങ്ങളുടെ ശരീരത്തെ അവിടുന്ന് അതിന് അനുയോജ്യമാംവിധം സൂക്ഷിക്കും. അവിടുന്ന് അതിനെ രോഗത്തില്‍ നിന്നു പോലും സംരക്ഷിക്കും. യൗവനക്കാര്‍ പോലും തളര്‍ന്നു പോകാം, എന്നാല്‍ തങ്ങളുടെ ശരീരങ്ങളെ കര്‍ത്താവിനു കൊടുക്കുന്നവര്‍ ആകാശത്തില്‍ കഴുകനെന്നപോലെ പറക്കും.
നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരവും കൂടിയാണ് ( 1 കൊരി 6:19) അതുകൊണ്ട് നാം അതിനെ ഒരു തരത്തിലും മലിനമാക്കരുത്. നിങ്ങള്‍ ഒരു സഭാ മന്ദിരത്തിനകത്തുവച്ച് പുകവലിക്കുകയോ, മദ്യപിക്കുകയോ, വ്യഭിചാരം ചെയ്യുകയോ ഇല്ലെങ്കില്‍, നിങ്ങളുടെശരീരത്തിലും ഈ വക കാര്യങ്ങളൊന്നും ചെയ്യരുത്. കാരണം ദൈവത്തിന്റെ ശരിയായ ആലയം ഏതെങ്കിലും സഭാമന്ദിരമല്ല, എന്നാല്‍ നിങ്ങളുടെ ശരീരമാണ്. ‘നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുന്നവരാണ്. അതുകൊണ്ട് നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിന്‍’ ( വാക്യം 20)
ഈ ഒന്‍പത് വാക്യങ്ങള്‍ (1 കൊരി :1220) ഒരുമിച്ച് ചേര്‍ന്ന്, നമ്മുടെ ശരീരത്തെ എപ്രകാരം ഉപയോഗിക്കണമെന്നും അതിനുവേണ്ടിയുളള ദൈവത്തിന്റെ കരുതന്‍ എന്താണെന്നുമളളതിനെക്കുറിച്ച് ദൈവ വചനത്തില്‍ പരമാര്‍ശിക്കുന്ന ഏറ്റവും മനോഹരമായ ഭാഗങ്ങളില്‍ ഒന്ന് രൂപപ്പെട്ടിരിക്കുന്നു. ഇതിനെപ്പറ്റി ധ്യാനിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു, കാരണം ദൈവത്തെ സേവിക്കുവാന്‍ നമുക്ക് ആരോഗ്യമുളള ഒരു ശരീരം ആവശ്യമാണ്.
മിക്ക ക്രിസ്ത്യാനികളും രോഗസൗഖ്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ രോഗ സൗഖ്യത്തെക്കാള്‍ നല്ലത് ആരോഗ്യമാണ് രോഗപ്രതിരോധമാണ് രോഗശാന്തിയെക്കാള്‍ നല്ലത്. കുറച്ചു ഭക്ഷിച്ച് ആരോഗ്യവാനായിരിക്കുന്നതാണ്, ശാപ്പാട്ടുരാമനായിരുന്ന് രോഗം പിടിച്ചിട്ട് ദൈവത്തോട് സൗഖ്യത്തിനായി ചോദിക്കുന്നതിനെക്കാള്‍ നല്ലത് കര്‍ത്താവിനോട് നിങ്ങളുടെ സൗഖ്യദായകനായിരിക്കുവാന്‍ ആവശ്യപ്പെടാതെ, അവിടുന്ന് നിങ്ങളുടെ ആരോഗ്യമായിരിക്കുവാന്‍ ആവശ്യപ്പെടുക. ശരീരത്തെ മുഴുവനായി കാര്‍ത്താവിന് കൊടുത്തിട്ട് പറയുക, ‘കര്‍ത്താവെ അവിടുന്നാണ് എന്റെ ശരീരത്തിന്റെ ആരോഗ്യം. ഞാന്‍ എത്രനാള്‍ ഭൂമിയില്‍ ജീവിച്ച് അങ്ങയെ ശുശ്രൂഷിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവോ അത്രയും നാള്‍ ഞാന്‍ അങ്ങേയ്ക്ക് ലഭ്യമാണ്. ഞാന്‍ എന്റെ ശരീരത്തില്‍ അങ്ങയെ മഹത്വപ്പെടുത്തും കാരണം അവിടുന്ന് അതിനെ ക്രൂശില്‍ അങ്ങേയ്ക്ക് വേണ്ടി തന്നെ വിലയ്ക്കുവാങ്ങിയതാണ്. എന്റെ ശരീരം അങ്ങേയ്ക്കുമാത്രമുളളതാണ് ‘.
മറ്റൊരാളിനാല്‍ വിലയ്ക്കുവാങ്ങപ്പെട്ടിരിക്കുന്ന ഒരു വീടുപോലെയാണ് നമ്മുടെ ശരീരം കര്‍ത്താവിനാല്‍. നാം ഈ വീട് ഒഴിഞ്ഞുകൊടുക്കുകയും അതിന്റെ ശരിയായ ഉടമസ്ഥന്‍ ഇനി അത് പൂര്‍ണ്ണമായി കൈവശമാക്കുവാന്‍ നാം അനുവദിക്കുകയും വേണം. മറ്റൊരാള്‍ വിലയ്ക്കുവാങ്ങിയിരിക്കുന്ന ഒരു വീട്ടില്‍ തുടര്‍ന്നു താമസിക്കുന്നത് ഒരു പാപമാണ്. അതുകൊണ്ട് നിങ്ങളുടെ ശരീരം മുഴുവനായി കര്‍ത്താവിന് കൈമാറുക.