സഭയുടെ മേലുളള നിന്ദയുടെ ആവരണം – WFTW 9 ഫെബ്രുവരി 2020

സാക് പുന്നന്‍

സഭ എന്നത് ക്രിസ്തുവിന്‍റെ ശരീരമാണ് അല്ലാതെ ഓരോ ആഴ്ചയിലും ഒരുമിച്ചു കൂടുന്ന വിശ്വാസികളുടെ വെറുമൊരു കൂടി വരവല്ല. അപ്പോള്‍ നാം പണിയുന്നത് ആ ശരീരം തന്നെയാണ് അല്ലാതെ. “മതപരമായ ഒരു ക്രിസ്തീയ കൂട്ടമല്ല”എന്നു നാം ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതൊരാള്‍ക്കും മതപരമായ ഒരു കൂട്ടം സംഘടിപ്പിക്കാന്‍ കഴിയും. ക്രിസ്തുവിന്‍റെ ശരീരം പണിയണമെങ്കില്‍ ഏതു വിധമായാലും ദൈവത്തില്‍ നിന്ന് കൃപയും അഭിഷേകവും പ്രാപിക്കേണ്ട ആവശ്യമുണ്ട് – ഇതിനു നാം നമ്മെതന്നെ ത്യജിച്ച്, നാള്‍തോറും മരിക്കുകയും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും വേണം.

പഴയ ഉടമ്പടിയുടെ കീഴില്‍ യിസ്രായേല്‍ ജനം ഒരു ശരീരമായിരുന്നില്ല അതൊരു കൂടി വരവായിരുന്നു. ഇന്നുളള അനേകം വലിയ സഭകളും കൂടിവരവുകളാണ്, സഭയല്ല. ചില ചെറിയ വീട്ടു സഭകള്‍ അല്‍പ്പം കൂടി മെച്ചമായവയാണ് – എന്നാല്‍ അവ ഒരു ശരീരമല്ല ക്ലബ്ബുകളാണ്. എന്നാല്‍ യേശുആണ് അവിടുത്തേ ശരീരം പണിയുന്നത്.

ആദ്യത്തെ ക്രിസ്തുവിന്‍റെ ശരീരത്തെ മനുഷ്യര്‍ കണ്ടത്, ഒരു പശുത്തൊട്ടിയില്‍ ( കന്നുകാലികളുടെ തീറ്റ – പാത്രം) കിടക്കുന്നതായാണ്. ലജ്ജാകരമായ ആ ജനത്തിന്‍റെ നിന്ദയാണ് ഇടയډാരാല്‍ തിരിച്ചറിയപ്പെട്ട ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അടയാളം (ലൂക്കോസ് 2:12 കാണുക). വീണ്ടും ആ നിന്ദയില്‍ തന്നെയാണ് ഒടുവില്‍ ക്രിസ്തുവിന്‍റെ ശരീരം കാല്‍വറിയില്‍ കുറ്റവാളികളുടെ ക്രൂശില്‍ തൂങ്ങികിടന്നത്. ജനനം മുതല്‍ മരണം വരെ ആദ്യത്തെ ക്രിസ്തുവിന്‍റെ ശരീരം വിശേഷിപ്പിക്കപ്പെട്ടത് ഐഹിക ലോകത്തില്‍ നിന്നും അതുപോലെതന്നെ മതപരമായ ലോകത്തില്‍ നിന്നുമുളള നിന്ദയാലാണ്.

ഇന്നുളള ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ യഥാര്‍ത്ഥമായ ഏതു പതിപ്പിനും ലോകത്തില്‍ നിന്നും ബാബിലോണിയന്‍ ക്രിസ്തീയ ഗോളത്തില്‍ നിന്നും അതേ നിന്ദ സഹിക്കേണ്ടിവരും. നമ്മുടെ പ്രാദേശിക സഭയ്ക്ക് അതുപോലെ ക്രിസ്തുവിന്‍റെ നിന്ദയുടെ ഒരാവരണം ഇല്ലെങ്കില്‍, നാം ഒത്തു തീര്‍പ്പുകാരായി തീര്‍ന്നിരിക്കാനുളള സാധ്യതയുണ്ട് തന്നെയുമല്ല “ബാബിലോണിയന്‍ പാളയത്തിന്‍റെ പുറത്ത്” നാം പോയിട്ടുമില്ല (എബ്രാ 13:13). ക്രിസ്തുവിന്‍റെ നിന്ദയും നമ്മുടെ പാപത്തിന്‍റെയോ ഭോഷത്തത്തിന്‍റെയോ ശീതോഷ്ണാവസ്ഥയുടെയോ ഫലമായി ഉണ്ടാകുന്ന നിന്ദയും തമ്മില്‍ വലിയൊരുവ്യത്യാസമുണ്ട്. ഇതു രണ്ടും തമ്മില്‍ തെറ്റിപോകരുത്.

യേശുവിനെക്കുറിച്ച് ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്, “അവനു രൂപ ഗുണമില്ല, കോമളത്വം ഇല്ല, കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും — ഇരുന്നു. (യെശ 53:2,3). അവിടുത്തെ തേജസ് അവിടുത്തെ ആന്തരിക ജീവനില്‍ ആയിരുന്നു – കൃപയും സത്യവും നിറഞ്ഞ് – അതു മിക്ക മനുഷ്യരില്‍ നിന്നും മറയ്ക്കപ്പെട്ടിരുന്നു (യോഹ 1:14). നമ്മുടെ പ്രാദേശിക സഭകളും ആകര്‍ഷകമായിരിക്കരുത്- ലോകത്തിനോ അല്ലെങ്കില്‍ ബാബിലോണിയന്‍ ക്രിസ്തീയ ഗോളത്തിനോ. ദൈവിക ജീവന്‍ അന്വേഷിച്ചു കൊണ്ട് അകത്തുവരുന്നവര്‍ക്കു മാത്രമെ സഭ ആകര്‍ഷകമായിരിക്കാവൂ. സമാഗമന കൂടാരത്തിന് ഉള്‍ഭാഗത്ത് മനോഹരമായ തിരശീലകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുറംമൂടി പൊടിയും അഴുക്കും കൊണ്ടു പൊതിയപ്പെട്ടിരുന്ന ഇരുണ്ട ബ്രൗണ്‍ നിറമുളള ആട്ടിന്‍തോല്‍ കൊണ്ടുളളതായിരുന്നു. ഭംഗി മുഴുവന്‍ കൂടാരത്തികത്തുളള അകത്തെ തിരശീലകള്‍ക്കായിരുന്നു. ക്രിസ്തുവിന്‍റെ കാന്തയും ” അവളുടെ ആന്തരിക ജീവനില്‍ തേജസ്സുളളവളായിരുന്നു” (സങ്കീ 45:13). “അവളുടെ ആന്തരിക തേജസിനു മീതെ അവിടെ ഒരു ആവരണം ( നിന്ദയുടെ) ഉണ്ടായിരിക്കും” (യെശ 4:5).

ഇവിടെയാണ് സഭയുടെ നേതാക്കډാര്‍ക്ക് ഒരു വലിയ ഉത്തരവാദിത്വം ഉളളത്. അവര്‍ സഭയെ മുന്നോട്ടു നയിക്കുന്ന രീതിയാണ്, സഭ മനുഷ്യരാല്‍ ആദരിക്കപ്പെടാതിരുന്ന യേശുവിനെ പോലെ ആകുവാന്‍ പോകുകയാണോ അതോ അതു ലോകത്താല്‍ പ്രശംസിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുമോ എന്നു തീരുമാനിക്കുന്നത്. നാം ലോകത്തില്‍ നിന്നോ, ജഡികരോ, ദേഹീപരരോ ആയ ക്രിസ്ത്യാനികളില്‍ നിന്നോ പ്രശംസ അന്വേഷിക്കുന്നെങ്കില്‍, നാം തീര്‍ച്ചയായും ബാബിലോണ്‍ പണിയുന്നതില്‍ അവസാനിക്കും. നാം ക്രിസ്തീയഗോളത്തില്‍ പൊതുവെ പ്രചാരമുളളവരും അംഗീകരിക്കപ്പെട്ടവരും ആയി തീരുന്നെങ്കില്‍, നാം യേശുവിന്‍റെ കാല്‍ചുവടുകളില്‍ നിന്ന് ആകെ തെറ്റിപ്പോയി എന്നു നമുക്ക് തീര്‍ച്ചയാക്കാം.

യേശു പറഞ്ഞു ” എന്‍റെ നിമിത്തം മനുഷ്യര്‍ നിങ്ങളെ പഴിക്കയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിډയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാډാര്‍.സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിച്ചുല്ലാസിപ്പിന്‍. നിങ്ങള്‍ക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകډാരെയും അവര്‍ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ” (മത്താ.5:11,12) ഹെരോദാവും അവന്‍റെ പടയാളികളും 20 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആദ്യത്തെ ക്രിസ്തുവിന്‍റെ ശരീരത്തെ, ശിശുവായിരു യേശുവിനെ, കൊല്ലുവാന്‍ വ്യഗ്രതയുളളവരായിരുന്നു. അതുപോലെ ഇന്ന് അനേകം സ്ഥലങ്ങളില്‍ ഉളള ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ തുടക്കങ്ങളെ നശിപ്പിക്കുവാന്‍ വ്യഗ്രതയുളള ധാരാളം ആളുകള്‍ ഉണ്ട്. ദൈവത്തിന്‍റെ ശബ്ദത്തോട് സ്പര്‍ശ്യത ഉളളവനായിരുന്നതിലൂടെയും ദൈവം അവനോടു ചെയ്യുവാന്‍ പറഞ്ഞത് ഉടനെ തന്നെ അനുസരിച്ചതിലൂടെയും അന്ന് ജോസഫ് ആ ശരീരത്തെ സംരക്ഷിച്ചു (മത്താ.2:13-15). ക്രിസ്തുവിന്‍റെ സഭയില്‍ ഉത്തരവാദിത്തമുളളവരായ നാമും ജോസഫിനെ പോലെ ആയിരിക്കേണ്ടതുണ്ട്. നാം “കേള്‍ക്കുന്നവര്‍ ആയിരിക്കേണ്ടതുണ്ട് – പരിശുദ്ധാത്മാവ് നമ്മോടു പറയുന്നതു കേട്ട്, നമ്മോടു പറഞ്ഞത് വേഗത്തില്‍ അനുസരിക്കുന്നവരായിരിക്കുക. നാം കേട്ട് അനുസരിക്കാതതെയിരുന്നാല്‍, നമ്മുടെ പ്രദേശത്തുളള ക്രിസ്തുവിന്‍റെ ശരീരം ഏതെങ്കിലും വിധത്തില്‍ നഷ്ടം അനുഭവിക്കും – അന്ത്യനാളില്‍ നാം അതിന് ഉത്തരവാദികളായി പിടിക്കപ്പെടാം. ഈ കാര്യത്തില്‍ നാം നമ്മുടെ ഉത്തരവാദിത്തം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്, കാരണം നമ്മുടെ വിചാരണയില്‍ ഭാരമേല്‍പ്പിക്കപ്പെട്ടിട്ടുളള ഓരോ ആത്മാവിനും വേണ്ടി നാം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. (എബ്രാ.13:17).

What’s New?