നമ്മുടെ ഹൃദയങ്ങള്‍ കത്തിക്കൊണ്ടിരിക്കണമെന്നും – WFTW 22 സെപ്റ്റംബർ 2019

സാക് പുന്നന്‍

വെളിപ്പാട് 3:14-22ല്‍ കര്‍ത്താവ് ലവൊദിക്യയിലെ സഭയോടു പറഞ്ഞു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവ സൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുളളവന്‍ അരുളി ചെയ്യുന്നത്: ” ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു, നീ ഉഷ്ണവാനുമല്ല ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊളളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാല്‍ നിന്നെ എന്‍റെ വായില്‍ നിന്ന് ഉമിണ്ണുകളയും”.

ഇവിടെ ഇതാ ദൈവത്തിനുവേണ്ടി എരിഞ്ഞുകൊണ്ടിരിക്കാത്ത ഒരു സഭ. അവര്‍ വെറും “ശീതോഷ്ണവാډാര്‍”. ആയിരുന്നു (വെളി 3:16). അവര്‍ തങ്ങളുടെ ഉപദേശങ്ങളില്‍ത്തന്നെ മരിച്ചവരായിരുന്നു – എന്നാല്‍ അവര്‍ ഒരേ സമയം തന്നെ മരിച്ചവരും ശരിയായ ഉപദേശങ്ങള്‍ ഉളളവരും ആയിരുന്നു! അവര്‍ ധാര്‍മ്മികമായി ബഹുമാന്യരും ആത്മീയമായി മരിച്ചവരും ആയിരുന്നു!

നമ്മുടെ ഹൃദയം എപ്പോഴും കത്തിക്കൊണ്ടിരിക്കണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു – അവിടുത്തോടും മറ്റുവിശ്വാസികളോടും ഉളള തീക്ഷ്ണമായ സ്നേഹത്തിന്‍റെ ഒരു ജ്വാല. “യാഗപീഠത്തിേډല്‍ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം”, എന്നത് പഴയ ഉടമ്പടിയിലുളള നിയമം ആയിരുന്നു (ലേവ്യ 6:13). പ്രതീകാത്മമായി നാം ഇവിടെ കാണുന്നത്, യേശുവിന്‍റെ യഥാര്‍ത്ഥ ശിഷ്യന്‍റെ ക്രമാനുസാരമായ അവസ്ഥ എന്തായിരിക്കണമെന്നാണ് ദൈവം പ്രതീക്ഷിക്കുന്നത് എന്നാണ്. ഇതില്‍ കുറവായുളളതെല്ലാം നിലവാരം കുറഞ്ഞതാണ്. കത്തുന്ന മുള്‍പ്പടര്‍പ്പ് യഹോവയുടെ അഗ്നിയാല്‍ ജ്വലിച്ചപ്പോള്‍ കീടങ്ങള്‍ക്കോ രോഗാണുക്കള്‍ക്കോ അതിനകത്ത് അതി ജീവിക്കുവാന്‍ കഴിഞ്ഞില്ല. അതുപോലെ നമ്മുടെ ഹൃദയങ്ങള്‍ ആത്മാവിന്‍റെ അഗ്നിയാല്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്നേഹഹീനമായ ഒരു ഭാവത്തിനും അതിനുളളില്‍ അതിജീവിക്കുവാന്‍ കഴിയുകയില്ല.

നാം ഉഷ്ണവാډാരാണോ, ശീതവാډാരാണോ അതോ ശീതോഷ്ണവാډാരാണോ എന്നു പരിശോധിക്കാനുളള ഒരു മാര്‍ഗ്ഗം ഇതാണ്: “ഉഷ്ണവാന്‍” ആയിരിക്കുക എന്നാല്‍ മറ്റുളളവരെ തീക്ഷ്ണമായി സ്നേഹിക്കുക എന്നാണ്. “ശീതവാന്‍”ആയിരിക്കുക എന്നാല്‍ മറ്റുളളവരോടു കയ്പുളളവരും ക്ഷമിക്കാത്തവരും ആയിരിക്കുക എന്നാണ്. “ശീതോഷ്ണവാന്‍” ആയിരിക്കുക എന്നാല്‍ മറ്റുളളവരോട് കയ്പ്പോ സ്നേഹമോ ഇല്ലാത്ത ഒരവസ്ഥ ” ആര്‍ക്കും എതിരായി എന്‍റെ ഹൃദയത്തില്‍ ഒന്നുമില്ല” എന്ന് ഒരു വിശ്വാസി പറയുമ്പോള്‍ അയാള്‍ ശീതോഷ്ണവാനാണ്. “നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ ആര്‍ക്കും എതിരായി നിങ്ങളുടെ ഹൃദയങ്ങളില്‍ ഒന്നുമില്ലാതിരിക്കുമ്പോള്‍ നിങ്ങള്‍ എന്‍റെ ശിഷ്യډാരാണെന്നു സകല മനുഷ്യരും അറിയും” എന്നാണോ യേശു പറഞ്ഞത്? അല്ല. അന്യോന്യം ദുഷ്ട മനോഭാവം ഇല്ല എന്നതല്ല യേശുവിന്‍റെ ശിഷ്യډാരെ തിരിച്ചറിയുന്നതിനുളള അടയാളം ( സിഎഫ്. യോഹന്നാന്‍ 13:35). നമ്മുടെ ഹൃദയത്തില്‍ ചില കാര്യങ്ങള്‍ നമുക്കുണ്ടായിരിക്കണം. നമ്മുടെ എല്ലാ സഹവിശ്വാസികളോടും തീക്ഷണമായ സ്നേഹം നമുക്കുണ്ടായിരിക്കണം. സ്നേഹം എന്നത് ശുഭാത്മകമായ ഒരു സദ്ഗുണമാണ് കേവലം തിډയുടെ അഭാവമല്ല.

കയ്പിന്‍റെ ആത്മാവിനെ നമ്മുടെ ഹൃദയത്തില്‍ നിന്ന് പുറത്താക്കി കഴിഞ്ഞ് അതിനെ വെടിപ്പുളളതും ഒഴിഞ്ഞതുമായി വിടുന്നത് ശീതോഷ്ണവാനായിരിക്കുന്നതിനുളള ഏറ്റവും നിശ്ചയമുളള ഒരു മാര്‍ഗ്ഗമാണ് തന്നെയുമല്ല അതിന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാള്‍ വഷളായിരിക്കുകയും ചെയ്യും (ലൂക്കോ 11:24-26). ലോകം പറയുന്നത്, “ഒന്നുമില്ലാത്തതിനെക്കാള്‍ നല്ലത് എന്തെങ്കിലുമുളളതാണ്” എന്നാണ് അങ്ങനെയാണെങ്കില്‍, ശീതവാനായിരിക്കുന്നതിനെക്കാള്‍ നല്ലത് ശീതോഷ്ണവാനായിരിക്കുന്നതാണ് എന്ന് ഒരുവന്‍ ചിന്തിച്ചേക്കാം. എന്നാല്‍ കര്‍ത്താവു പറയുന്നത് അതല്ല, അവിടുന്നു പറയുന്നത് “നീ ശീതവാനായിരുന്നെങ്കില്‍ കൊളളായിരുന്നു”(വാ.15) എന്നാണ് അവിടുന്ന് നമ്മെ അര്‍ദ്ധ മനസ്കരായി കാണുന്നതിനെക്കാള്‍, തീര്‍ത്തും ലൗകികമായി കാണുവാന്‍ താല്‍പര്യപ്പെടുന്നു. ശീതോഷ്ണവാനായ ഒത്തു തീര്‍പ്പുകാരന്‍ ക്രിസ്ത്യാനി ലൗകികനായ ഒരു അവിശ്വാസിയെക്കാള്‍ ക്രിസ്തുവിന്‍റെ ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം കേടുവരുത്തുന്നു. ഒരു അവിശ്വാസി ക്രിസ്തുവിന്‍റെ പേരെടുക്കുന്നില്ല, അതുകൊണ്ടു തന്നെ അവന്‍റെ ലോകമയത്വത്തിനു സുവിശേഷത്തിനു തടസ്സമാകുവാന്‍ കഴിയുകയില്ല. എന്നാല്‍ ഒത്തുതീര്‍പ്പുകാരനും അര്‍ദ്ധമനസ്കനുമായ ഒരു ക്രിസ്ത്യാനി ക്രിസ്തുവിന്‍റെ പേരെടുക്കുകയും അവന്‍റെ ലോകമയത്വത്താല്‍ വിജാതീയരുടെ ഇടയില്‍ ആ നാമത്തിന് അപമാനം ഉണ്ടാക്കുകയും ചെയ്യുന്നു.

ശീതവാനും ലൗകികനുമായ അവിശ്വാസി, തന്‍റെ ആത്മീയ ആവശ്യത്തെക്കുറിച്ചുളള ബോധ്യത്തിലേക്കു വരുവാനുളള സാധ്യത ശീതോഷ്ണവാനും, സ്വയനീതിയുളളവനുമായ പരീശനെക്കാള്‍ വളരെ കൂടുതലാണ് (മത്തായി 21:31 കാണുക). ഈ കാരണങ്ങള്‍ കൊണ്ടാണ് കര്‍ത്താവു പറയുന്നത്, അവിടുന്നു നമ്മെ ശീതോഷ്ണവാډാരായി കാണുന്നതിനെക്കാള്‍ ഇഷ്ടപ്പെടുന്നത് ശീതവാډാരായി കാണുവാനാണെന്ന് പ്രായോഗികമായി പറഞ്ഞാല്‍ അത് അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ക്ക് പണസ്നേഹത്തില്‍ നിന്നോ കോപത്തില്‍ നിന്നോ അശുദ്ധചിന്തകളില്‍ നിന്നോ (പാപത്തിന്‍റെ 3 മേഖലകള്‍ മാത്രം എടുക്കുന്നു) സ്വതന്ത്രരാകുവാന്‍ ആഗ്രഹമില്ലെങ്കില്‍, യേശുവിന്‍റെ ഒരു ശിഷ്യനാണെന്ന് അവകാശപ്പെടുന്ന ഒരുവനായിരിക്കുന്നതിനെക്കാള്‍ നിങ്ങള്‍ ഒരു അവിശ്വാസി ആയി തന്നെ തുടരുന്നത് അധികം നല്ലതായിരിക്കും. നിങ്ങള്‍ ശീതവാനായിരിക്കുന്നെങ്കില്‍ ശീതോഷ്ണവനായിരിക്കുന്നതിനെക്കാള്‍ അധികം പ്രത്യാശ നിങ്ങളെക്കുറിച്ച് ഉണ്ട്. ഇത് ആശ്ചര്യമാണ്, എന്നാല്‍ സത്യമാണ്.