യേശുവിൻ്റെ ആത്മീയ ശക്തിയുടെ ഉറവിടം – WFTW 7 ജൂലൈ 2024

സാക് പുന്നൻ

യെശയ്യാവ് 50:4ൽ കർത്താവായ യേശുവിനെ കുറിക്കുന്ന പ്രവചനപരമായ ഒരു പരാമർശത്തിൽ, നാം ഇപ്രകാരം വായിക്കുന്നു, “അവിടുന്ന് (പിതാവ്) രാവിലെ തോറും എന്നെ ഉണർത്തുകയും എൻ്റെ ഗ്രഹണ ശക്തിയെ അവിടുത്തെ ഹിതത്തിലേക്ക് തുറക്കുകയും ചെയ്യുന്നു” അതായിരുന്നു യേശുവിൻ്റെ ശീലം. അതിരാവിലെ മുതൽ ദിവസം മുഴുവൻ, അവിടുന്ന് തൻ്റെ പിതാവിൻ്റെ ശബ്ദത്തിന് ചെവിയോർത്തിട്ട് തൻ്റെ പിതാവ് അവിടുത്തോട് എന്തു ചെയ്യണമെന്നു പറഞ്ഞോ അതുതന്നെ കൃത്യമായി ചെയ്തു. എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടതിന്, അവിടുന്ന് മനുഷ്യരുമായി ചർച്ച ചെയ്തില്ല, എന്നാൽ അവിടുത്തേക്ക് തൻ്റെ പിതാവുമായി പ്രാർഥനാ യോഗങ്ങൾ ഉണ്ടായിരുന്നു. ദേഹീപരരായ ക്രിസ്ത്യാനികൾ മനുഷ്യരുമായി ചർച്ച ചെയ്ത് അതിലൂടെ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു. ആത്മീയരായ ക്രിസ്ത്യാനികൾ ദൈവത്തിൽ നിന്നു കേൾക്കാൻ കാത്തിരിക്കുന്നു.

യേശു തൻ്റെ ജീവിതത്തിൽ പ്രാർഥനയ്ക്ക് ഉയർന്ന മുൻഗണന നൽകി. അവിടുന്ന് മിക്കപ്പോഴും വിജന പ്രദേശങ്ങളിലേക്ക് മാറിപ്പോയി പ്രാർഥിക്കുമായിരുന്നു (ലൂക്കോ. 5:16). ഒരിക്കൽ പന്ത്രണ്ടു ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച് തൻ്റെ പിതാവിൻ്റെ ഹിതമറിയുവാൻ ഒരു രാത്രി മുഴുവൻ ചെലവഴിച്ചു (ലൂക്കോ. 6:12, 13). ദേഹീപരരായ ക്രിസ്ത്യാനികൾ കരുതുന്നത് ദൈവത്തിനായി കാത്തിരിക്കുന്നതിനു വേണ്ടി ചെലവാക്കുന്ന സമയം, പാഴാക്കപ്പെട്ട സമയമാണെന്നാണ്, എന്നിട്ട് അവരുടെ മനസ്സാക്ഷിക്ക് അയവു വരുത്താൻ വേണ്ടി മാത്രം പ്രാർഥിക്കുന്നു. അവൻ്റെ ജീവിതത്തിൽ പ്രാർഥന, അതില്ലെങ്കിൽ ഒരു നിർവാഹവുമില്ലാത്ത വിധത്തിലുള്ള ഒരു ആവശ്യമല്ല, കാരണം അവന് അവനിൽ തന്നെ ഒരു ഉറപ്പുണ്ട്. ആത്മീയ മനുഷ്യൻ, ഏതു വിധത്തിലും ഓരോ കാര്യത്തിലും ശാശ്വതമായി ദൈവത്തിൽ ആശ്രിതനാണ്, അങ്ങനെ തീർത്തും വലിയ ആവശ്യകതയുടെ ഫലമായി, പ്രാർഥനയിലേക്ക് നയിക്കപ്പെടുന്നു.

യേശു ജീവിച്ചത് അവിടുത്തെ പിതാവിൻ മൂലമാണ് (യോഹ. 6:57), യേശുവിനെ സംബന്ധിച്ച്, ആഹാരത്തെക്കാൾ പ്രാധാന്യമുണ്ടായിരുന്നത് ദൈവ വചനത്തിനായിരുന്നു (മത്താ. 4:4). അത് പിതാവിൽ നിന്നു നേരിട്ട് ഒരു ദിവസം പല തവണ അവിടുത്തേക്ക് പ്രാപിക്കേണ്ടിയിരുന്നു. അതു പ്രാപിച്ചു കഴിയുമ്പോൾ, അവിടുന്ന് അത് അനുസരിച്ചു. അനുസരണവും തൻ്റെ ദിനംതോറുമുള്ള ഭക്ഷണത്തെക്കാൾ അധികം പ്രാധാന്യമുള്ളതായിരുന്നു (യോഹ. 4:34). യേശു, പിതാവിലുള്ള ആശ്രയത്വത്തിലാണ് ജീവിച്ചത്. “പിതാവേ, അരുളിച്ചെയ്യണമേ, അടിയൻ കേൾക്കുന്നു” എന്നതായിരുന്നു ദിവസം മുഴുവനും അവിടുത്തെ മനോഭാവം.

പണം മാറ്റുന്നവരെ ദേവാലയത്തിൽ നിന്ന് അടിച്ച് ഓടിക്കുന്ന കാര്യം പരിഗണിക്കുക. പണം ക്രയവിക്രയം ചെയ്യുന്നവർ ദേവാലയത്തിലുള്ള പല അവസരങ്ങളിലും യേശു അവിടെ ഉണ്ടായിരുന്നിരിക്കാം, അപ്പോഴൊന്നും അവിടുന്ന് അവരെ അടിച്ചോടിച്ചില്ല. അങ്ങനെ ചെയ്യാൻ പിതാവ് അവിടുത്തെ നയിച്ചപ്പോൾ മാത്രമാണ് അവിടുന്ന് അങ്ങനെ ചെയ്തത്. ദേഹീപരരായ ക്രിസ്ത്യാനികൾ ക്രയവിക്രയം ചെയ്യുന്നവരെ ഒന്നുകിൽ നിരന്തരം അടിച്ചു പുറത്താക്കും അല്ലെങ്കിൽ ഒരിക്കലും അതു ചെയ്യില്ല. ദൈവത്താൽ നയിക്കപ്പെടുന്ന ഒരുവന് ഏതു വിധത്തിലും എപ്പോൾ, എവിടെ, എങ്ങനെ പ്രവർത്തിക്കണമെന്നറിയാം.

യേശുവിനു ചെയ്യാൻ കഴിയുമായിരുന്നതും, എന്നാൽ അവിടുന്നു ഒരിക്കലും ചെയ്യാത്തതുമായ അനേകം നല്ല കാര്യങ്ങൾ അവിടെ ഉണ്ടായിരുന്നു, കാരണം അവയെല്ലാം തനിക്കു വേണ്ടിയുള്ള തൻ്റെ പിതാവിൻ്റെ ഹിതത്തിൻ്റെ പരിധിക്കു പുറത്തുള്ളവയായിരുന്നു. അവിടുന്ന് എപ്പോഴും ഏറ്റവും നല്ല കാര്യങ്ങൾ ചെയ്യുന്ന തിരക്കിൽ ആയിരുന്നു. അവ മതിയായിരുന്നു താനും. അവിടുന്നു ഭൂമിയിലേക്കു വന്നത് നല്ല കാര്യങ്ങൾ ചെയ്യാനല്ല, എന്നാൽ തൻ്റെ പിതാവിൻ്റെ ഹിതം ചെയ്യാനാണ്.

“ഞാൻ എൻ്റെ പിതാവിനുള്ളതിൽ ഇരിക്കേണ്ടതാണ് എന്നു നിങ്ങൾ അറിയുന്നില്ലേ” എന്ന് പന്ത്രണ്ടു വയസുള്ളപ്പോൾ അവിടുന്ന് ജോസഫിനോടും മറിയയോടും ചോദിച്ചു (ലൂക്കോ. 2:49 – വൈ.എൽ.ടി). ആ കാര്യങ്ങൾ പൂർത്തീകരിക്കുന്നതിൽ മാത്രമാണ് അവിടുത്തേക്കു താൽപര്യം ഉണ്ടായിരുന്നത്. താൻ ഭൂമിയിലെ 331/2 വർഷങ്ങളുടെ അന്ത്യത്തിലെത്തിയപ്പോൾ, യഥാർഥ സംതൃപ്തിയോടെ അവിടുത്തേക്ക് ഇപ്രകാരം പറയാൻ കഴിഞ്ഞു, “പിതാവേ, അവിടുന്നു എന്നോടു ചെയ്യാൻ പറഞ്ഞതെല്ലാം ഞാൻ ചെയ്തിരിക്കുന്നു” (യോഹ. 17:4).

അവിടുന്ന് ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടില്ല, അവിടുന്ന് ഒരു പുസ്തകം പോലും എഴുതിയിട്ടില്ല, അവിടുത്തെ പിൻഗാമികൾ വളരെ ചുരുക്കമായിരുന്നു, ലോകത്തിൻ്റെ പല ഭാഗങ്ങളിലും അപ്പോഴും നിറവേറപ്പെടാത്ത ആവശ്യങ്ങൾ ഉണ്ടായിരുന്നു, തുടങ്ങിയവ… എന്നാൽ പിതാവ് അവിടുത്തേക്കു വേണ്ടി നിയോഗിച്ച പ്രവൃത്തികൾ അവിടുന്നു ചെയ്തു തീർത്തു. അത്, അതു മാത്രമാണ് ആത്യന്തികമായി കാര്യമായിട്ടുള്ളത്.

യേശു യഹോവയായ കർത്താവിൻ്റെ ഒരു ദാസനായിരുന്നു. “ഒരു ദാസനെ സംബന്ധിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള കാര്യം അവൻ തൻ്റെ യജമാനൻ അവനോടു ചെയ്യാൻ പറയുന്നതു മാത്രം ചെയ്യുന്നു എന്നതാണ്” (1 കൊരി. 4:2 – ടി.എൽ.ബി). തൻ്റെ പിതാവിനെ ശ്രദ്ധിച്ചു കേട്ടുകൊണ്ട് അവിടുന്ന് തൻ്റെ ജീവിതം ചെലവഴിച്ചു, അങ്ങനെ അവിടുത്തെ പിതാവിൻ്റെ എല്ലാ ഹിതവും പൂർത്തീകരിച്ചു, തളരുകയോ ‘തിരക്കുമൂലം’ നിരാശപ്പെടുകയോ ചെയ്യാതെ. അവിടുന്നു തൻ്റെ സ്വന്തം മാനുഷിക താൽപര്യങ്ങൾ മരണത്തിനേൽപ്പിച്ചു. അവിടുന്ന് ദേഹീപരനായിരുന്നില്ല. അവിടുന്ന് ആത്മീയനായിരുന്നു.