ദൈവത്തിന്റെ സത്യകൃപ – WFTW 16 ഏപ്രില്‍ 2017

സാക് പുന്നന്‍

   Read PDF version

‘വ്യാജകൃപ’21ാം നൂറ്റാണ്ടിന്റെ ഒരു പ്രതിഭാസമല്ല. ഇത് അപ്പൊസ്തലന്മാരുടെ കാലത്തുപോലും പ്രസംഗിക്കപ്പെട്ടിരിക്കുന്നു. ‘ നിങ്ങള്‍ക്ക് ദൈവത്തിന്റെ സത്യകൃപ ഉണ്ടോ എന്ന് നിങ്ങള്‍ നിങ്ങളെതന്നെ പരിശോധിച്ച് അറിയുക.
‘ നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്‌കാമ വൃത്തിക്ക് ഹേതുവാക്കി അഭക്തരായ ചിലര്‍ സഭയില്‍ നുഴഞ്ഞുവന്നിരിക്കുന്ന ‘ തിനെക്കുറിച്ച് യൂദാ പറഞ്ഞിരിക്കുന്നു. കൂടാതെ ‘ നാം ക്രിസ്ത്യാനികളായി കഴിഞ്ഞാല്‍ ദൈവത്തിന്റെ ശിക്ഷാവിധി ഭയപ്പെടാതെ നമുക്കു ഇഷ്ടമുളളതെല്ലാം ചെയ്യാന്‍ കഴിയും എന്നും അവര്‍ പഠിപ്പിക്കുന്നു എന്ന് തുടര്‍ന്നു പറയുന്നു. ( യൂദ: 4 റ്റുഡേസ് ഇംഗ്ലീഷ് വെര്‍ഷനും ലിവിംഗ് ബൈബിളും).
അതുകൊണ്ട് ദൈവത്തിന്റെ സത്യകൃപ എന്താണ് എന്ന് വിശദീകരിക്കുന്ന ഒരു സമ്പൂര്‍ണ്ണലേഖനം എഴുതാന്‍ പത്രൊസ് പരിശുദ്ധാത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ടു. (1 പത്രൊസ്). ആ ലേഖനത്തിന്റെ ഒടുവില്‍ അദ്ദേഹം പറയുന്നു. ‘ ഇതാണ് ദൈവത്തിന്റെ സത്യകൃപ. അതില്‍ ഉറച്ചുനില്‍പ്പിന്‍ എന്ന് നിങ്ങളെ പ്രബോധിപ്പിച്ചും സാക്ഷീകരിച്ചുംകൊണ്ട് ഞാന്‍ ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു’.(1 പത്രൊ 5:12).
അതുകൊണ്ട്,നാം പത്രൊസിന്റെ ഒന്നാം ലേഖനം പഠിച്ചാല്‍, സത്യകൃപ എന്താണെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
നിങ്ങളെതന്നെ പരിശോധിച്ച് നിങ്ങള്‍ക്ക് ദൈവത്തിന്റെ സത്യകൃപ ഉണ്ടോ എന്ന് അറിയുക.

പരിശുദ്ധാത്മാവ് പറയുന്നു സത്യകൃപ:

 • നിങ്ങളെ ദൈവ വചനത്തോടുളള അനുസരണത്തില്‍ ജീവിക്കുന്നവരാക്കും നിങ്ങള്‍ രക്ഷിക്കപ്പെടാത്ത നാളുകളില്‍ നിങ്ങളെ ഭരിച്ചിരുന്ന ദുര്‍മ്മോഹങ്ങള്‍ക്കനുസരിച്ചല്ല (1 പത്രൊ 1:14).
 • ദൈവം വിശുദ്ധനായിരിക്കുന്നതു പോലെ വിശുദ്ധരായിരിക്കാനുളള ആഗ്രഹമുളളവരാക്കി നിങ്ങളെ തീര്‍ക്കുകയും നിങ്ങളുടെ എല്ലാ നടപ്പിലും നിങ്ങളുടെ ജീവിത രീതിയിലും വാസ്തവത്തില്‍ വിശുദ്ധരായിരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും (1 പത്രെ 1:15).
 • ഇനി ഒരിക്കലും പാപത്തെ ലഘുവായി കാണാത്തവിധത്തില്‍, ലോകത്തിലുളള സകല വെളളിയെയും പൊന്നിനെയുംകാള്‍ ക്രിസ്തുവിന്റെ രക്തത്തെ വിലവമതിക്കുന്നവരാക്കി നിങ്ങളെ തീര്‍ക്കും ( എന്തിനുവേണ്ടിയാണോ ക്രിസ്തു തന്റെ രക്തംചൊരിഞ്ഞത് ആ പാപത്തെ) ( 1 പത്രൊ 1:18,19) മറ്റുളളവരെ നിര്‍മ്മല ഹൃദയത്തോടെ തീക്ഷണമായി സ്‌നേഹിക്കുവാന്‍ നിങ്ങളെ ശക്തിപ്പെടുത്തും( 1 പത്രൊ 1:22).
 • ദുഷ്ടത, ചതിവ്, ആത്മാര്‍ത്ഥതയില്ലായ്മ, അഭിനയം, കാപട്യം, വൈരാഗ്യം,ശത്രുത, അസൂയ, അപവാദം, ദൂഷണം മുതലായവരുടെ ഓരോ കണിക്കുകയും വിട്ടുകളയുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1പത്രൊ 2:1 ആംപ്ലിഫൈഡ്)
 • ഇപ്പോള്‍ ജനിച്ച ശിശുക്കള്‍ പാലിനുവേണ്ടി കരയുന്നതു പോലെ നിങ്ങളെ ദൈവ വചനത്തിനുവേണ്ടി വാഞ്ചിക്കുന്നവരാക്കും ( 1 പത്രൊ 2:2).
 • ദൈവത്തിന്റെ കുടുംബത്തിലെ മറ്റുളളവരുടെ കൂടെ നിങ്ങളെയും ചേര്‍ത്ത് ദൈവത്തിന് ഒരാത്മിക ഗൃഹമായി പണിത് വ്യക്തിമാഹാത്മ്യവാദ ക്രിസ്ത്യാനിത്വത്തില്‍ നിന്ന് നിങ്ങളെ വിടുവിക്കും ( 1പത്രൊ 2:5)
 • സകല മാനുഷാധികാരങ്ങള്‍ക്കും കര്‍ത്താവിന്‍ നിമിത്തം കീഴടങ്ങുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1 പത്രൊ 2:13).
 • എല്ലാവരെയും ബഹുമാനിക്കുന്നവരാക്കിത്തീര്‍ക്കും (1 പത്രൊ 2:17) എല്ലാ സമയത്തും ശരിയായുളളതു ചെയ്തു കൊണ്ട് മറ്റുളളവരുടെ ബുദ്ധിയില്ലാത്ത വിമര്‍ശനങ്ങളെ മിണ്ടാതാക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1 പത്രൊ 2:15)
 • ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ലാത്ത ക്രിസ്തുവിന്റെ കാല്‍ചുവടുകളെ പിന്‍തുടരുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1 പത്രൊ 2:21,22)
 • താന്‍ അധിക്ഷേപിക്കപ്പെട്ടപ്പോള്‍ പകരം അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ ന്യായമായി വിധിക്കുന്നവനായ പിതാവിങ്കല്‍ കാര്യം ഭാരമേല്‍പ്പിച്ചവനായ ക്രിസ്തുവിന്റെ മാതൃക പിന്‍തുടരുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1 പത്രൊ 2:23)
 • ഭാര്യമാരായ നിങ്ങളെ നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് സൗമ്യതയുടെയും സാവധാനതയുടെയും ആത്മാവോടെ കീഴടങ്ങിയിരിക്കുവാന്‍ പ്രാപ്തരാക്കും ( 1പത്രൊ 3:1 4)
 • ഭര്‍ത്താക്കന്മാരായ നിങ്ങളെ, നിങ്ങളുടെ ഭാര്യമാരെ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികളായും, എല്ലായ്‌പോഴും അവര്‍ ബലഹീനപാത്രങ്ങളാണെന്നും തിരിച്ചറിഞ്ഞ് അവരെ മാനിക്കുവാന്‍ പ്രാപ്തരാക്കും ( 1 പത്രൊ 3:7)
 • ദോഷത്തിനു പകരം ദോഷവും ശകാരത്തിനു പകരം ശകാരവും ചെയ്യാതെ നിങ്ങള്‍ മറ്റുളളവര്‍ക്ക് ഒരനുഗ്രഹമായിരിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1 പത്രൊ 3:9)
 • നിങ്ങളുടെ നാവിനെ ദോഷം ചെയ്യാതെയും വ്യാജം പറയാതെയും സൂക്ഷിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1 പത്രൊ 3:10)
 • എല്ലായ്‌പോഴും എല്ലാവരോടും സമാധാനം അന്വേഷിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കും (1 പത്രൊ 3:11)
 • യേശു ചെയ്തതു പോലെ നിങ്ങളെ നിങ്ങളുടെ സ്വയ ജീവനു മരിക്കുവാന്‍ (‘ജഡത്തില്‍ കഷ്ടമനുഭവിക്കുവാന്‍’) മനസ്സുളളവരാക്കി നിങ്ങളെ തീര്‍ക്കും അതുവഴി പാപം ചെയ്യുന്നത് പൂര്‍ണ്ണമായി നിര്‍ത്തലാക്കുവാന്‍ ഇടയാകും ( 1 പത്രൊ 4:1)
 • നിങ്ങളുടെ ജീവിതത്തിന്റെ ശേഷിക്കുന്നകാലം മുഴുവന്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം ചെയ്തു ജീവിക്കുന്നവരാക്കി തീര്‍ക്കും ( 1 പത്രൊ 4:2)
 • ദിവ്യസ്‌നേഹത്താല്‍ മറ്റുളളവരുടെ പാപങ്ങളെ മറയ്ക്കുന്നവരാക്കിത്തീര്‍ക്കും (1 പത്രൊ 4:8)
  ക്രിസ്തുവിനു വേണ്ടി കഷ്ടം സഹിക്കുന്നതില്‍ സന്തോഷിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1 പത്രൊ 4:13)
 • മറ്റുളളവരുടെ കാര്യങ്ങളില്‍ തിരക്കുളളവനാകുന്നതില്‍ നിന്ന് നിങ്ങളെ സൂക്ഷിക്കും ( 1 പത്രൊ 4:15)
 • മറ്റുളളവരെ വിധിക്കാതെ നിങ്ങളെ തന്നെ വിധിക്കുന്നവനാകും ( 1 പത്രൊ 4:17)
 • സഭയുടെ മൂപ്പന്മാരായ നിങ്ങളെ താഴ്മയോടെയും ശമ്പളമൊന്നും പറ്റാതെയും ദൈവജനത്തെ ശുശ്രൂഷിക്കുവാന്‍ പ്രാപ്തിയുളളവരാക്കും ( 1 പത്രൊ 5:1)
 • എല്ലാ സമയത്തും തന്നെത്താന്‍ താഴ്ത്തുവാന്‍ നിങ്ങളെ പ്രാപ്തരാക്കും ( 1 പത്രൊ 5:5,6)
  പ്രാപഞ്ചികമായ എല്ലാ ആകുല ചിന്തകളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും നിങ്ങളെ സ്വതന്ത്രരാക്കും ( 1 പത്രൊ 5:7)
 • എല്ലാ നേരവും ധൈര്യത്തോടെ ഉറച്ചു നിന്ന് സാത്താനോടെതിര്‍ക്കുവാന്‍ നിങ്ങളെ അധികാരപ്പെടുത്തും ( 1 പത്രൊ 5:8,9)

പരിശുദ്ധാത്മാവ് പറയുന്നത് ‘ ദൈവത്തിന്റെ സത്യകൃപ വിശ്വാസികളില്‍ ഉളവാക്കുന്നത് ഇതാണ്’, അതുകൊണ്ട് എല്ലാ ദൈവമക്കളെയും അവിടുന്നു പ്രബോധിപ്പിക്കുന്നത് എല്ലായ്‌പ്പോഴും ‘ അതില്‍ ഉറച്ചു നില്‍പിന്‍’ എന്നാണ് ( 1 പത്രൊ 5:12)

ക്രിസ്തു തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമ്മുടെ പിന്‍തുടര്‍ച്ചാവകാശമായി നമുക്ക് വിലയ്ക്കു വാങ്ങി തന്ന സത്യകൃപ ഇതാണ്. ഇന്ന് ബാബിലോന്യ ക്രിസ്ത്യാനിത്വത്തില്‍ എല്ലായിടത്തും പ്രസംഗിക്കപ്പെടുന്ന വ്യാജകൃപയുടെ സന്ദേശം കേള്‍ക്കുന്നതുവഴി ഈ അവകാശം നമുക്ക് നഷ്ടമാക്കരുത്.
മുകളില്‍ വിവരിച്ചിരിക്കുന്നതൊഴിച്ച് മറ്റെന്തും വ്യാജകൃപയാണ് അത് ഉടനെ തന്നെ സമ്പൂര്‍ണ്ണമായി തളളിക്കളയണം.
‘നിങ്ങള്‍ താഴ്മധരിച്ചുകൊള്‍വിന്‍’ കാരണം ദൈവം തന്റെ സത്യകൃപ നല്‍കുന്നത് താഴ്മയുളളവര്‍ക്കാണ്
അവിടുത്തെ സത്യകൃപ കാണുവാനും അത് സ്വീകരിക്കുവാനും കര്‍ത്താവ് നിങ്ങളുടെ ഹൃദയ കണ്ണുകള്‍ തുറക്കട്ടെ ആമേന്‍