കോളജ് വിദ്യാർത്ഥികളുടെ ഇടയിൽ ഒരു സുവിശേഷയോഗത്തിനു ചെന്നതാണ് കാർലിൽ മാർണി എന്ന സുവിശേഷകൻ. മീറ്റിംഗിനിടെ സമ്പന്നനും മിടുക്കനും സുമുഖനുമായ ഒരു കോളജ് വിദ്യാർത്ഥി എഴുന്നേറ്റു നിന്നു ചോദിച്ചു. “ഡോ, മാർണി, നിത്യജീവനെക്കുറിച്ചു നിങ്ങൾ എന്താണു വിശ്വ സിക്കുന്നതെന്ന് എന്നോടു പറയുക”
ഡോ. മാണി: “താങ്കളോട് ഇപ്പോൾ എനിക്ക് അതിനെക്കുറിച്ചു പറയുവാൻ കഴിയുകയില്ല”
വിദ്യാർത്ഥി: “എന്തുകൊണ്ട്?”
ഡോ.മാർന്ന “കാരണം നിങ്ങൾക്കു പറത്താൻപതോ ഇരുപതോ വയസ്സു പ്രായമേയുള്ളു. താങ്കൾ നിരാശ, ഹൃദയത്തകർച്ച, പരാജയം ഇവയൊന്നും അറിഞ്ഞിട്ടില്ല. ചുരുക്കത്തിൽ താങ്കൾക്കു മരണത്തെക്കുറിച്ച് എന്താണ് അറിയാവുന്നത് 45 വയസ്സാകുമ്പോൾ വരിക. അപ്പോൾ നിത്യജീവനെക്കുറിച്ചു നമുക്ക് കൂടുതൽ അർത്ഥവത്തായി സംസാരിക്കാൻ കഴിയും.
ഈ രംഗത്തിനു സാക്ഷിയായിരുന്ന വില്യം വില്ലിമാൻ തന്റെ “Sighing for Eden’ എന്ന ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ചു പറയുന്നതിങ്ങനെ പ്രായമുള്ളവരാട് മാത്രമേ നിത്യജീവനെക്കുറിച്ചു പറയാനാവൂ എന്നല്ല ഡോ, മാണി പറഞ്ഞതിന്റെ ചുരുക്കം. മറിച്ച് അദ്ദേഹം ഒരു ആത്മീയചിന്തയിലേക്കു വിരൽ ചൂണ്ടുകയായിരുന്നു. അതിതാണ്. മരണത്തെ അറിയാത്ത ഒരാൾക്കും ജീവനെ വിലമതിക്കുവാൻ കഴിയുകയില്ല. ഉയിർത്തെഴുന്നേറ്റ യേശുവിന നമുക്കു കണ്ണുനീരിനിടയിലൂടെ മാത്രമേ കാണാൻ കഴിയൂ. ‘ദുഃഖവെള്ളിയാഴ്ച’ അനുഭവിച്ചിട്ടില്ലാത്തവർക്ക് ‘ഈസ്റ്ററിന്റെ’ പ്രത്യാശ അനുഭവിച്ചറിയാൻ കഴിയുന്നതെങ്ങനെ ലോകം നൽകുന്ന പ്രതീക്ഷകളുടെ വ്യർത്ഥത ബോധ്യപ്പെട്ടിട്ടില്ലാത്തവർക്ക് പുനരുത്ഥാനത്തിന്റെ പ്രത്യാശയെക്കുറിച്ചു മതിപ്പു തോന്നുന്നുവോ? ചുരുക്കത്തിൽ മരണത്തിലൂടെ കടന്നാണു ജീവനിലേക്കു പ്രവേശിക്കുന്നത്.
മരണത്തിലൂടെ ജീവനിലേക്ക്
What’s New?
- മഹാനിയോഗം പൂർത്തീകരിക്കുന്നത് – WFTW 15 സെപ്റ്റംബർ 2024
- പുതിയ സഭയുടെ ചില സവിശേഷതകൾ – WFTW 08 സെപ്റ്റംബർ 2024
- ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള വിവിധ ധർമ്മങ്ങൾ – WFTW 01 സെപ്റ്റംബർ 2024
- നിങ്ങൾ പുനർ നിർമ്മിക്കുന്നത് സത്യസഭയാണെന്ന് ഉറപ്പു വരുത്തുക – WFTW 25 ഓഗസ്റ്റ് 2024
- യേശുവിൻ്റെ പരമമായ വാഞ്ഛ: പിതാവിൻ്റെ മഹത്വം – WFTW 18 ഓഗസ്റ്റ് 2024
- ദൈവഭക്തരുടെ 50 അടയാളങ്ങൾ
- ദിവ്യ സ്നേഹത്തിൽ ജീവിക്കുന്നത് – WFTW 11 ഓഗസ്റ്റ് 2024
- ദൈവം നിങ്ങളെ വിളിക്കുന്ന ഇടങ്ങളിലേക്കെല്ലാം പോകുക – WFTW 4 ഓഗസ്റ്റ് 2024
- മക്കളേ, എനിക്ക് ചെവിതരിക
- യേശു തുടർച്ചയായി പ്രാർഥനയിൽ ശക്തി തേടി – WFTW 28 ജൂലൈ 2024