പാപത്തെ ജയിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ – WFTW 01 സെപ്റ്റംബർ 2019

സാക് പുന്നന്‍

1. ദൈവഭയം: ദൈവഭയം ജ്ഞാനത്തിന്‍റെ ആരംഭം (അക്ഷരമാല) ആകുന്നു (സദൃശ 9:10). ജ്ഞാനത്തിന്‍റെ പാഠശാലയിലെ ആദ്യപാഠം ഇതാണ്. നാം അക്ഷരമാല പഠിക്കുന്നില്ലെങ്കില്‍, നുക്കു മുന്നോട്ടുപോകുവാന്‍ കഴിയുകയില്ല. “ദൈവഭയം ദോഷത്തെ വെറുക്കുന്നതാകുന്നു”, കാരണം ദൈവം തന്നെ ദോഷത്തെ വെറുക്കുന്നു ( സദൃശ 8:13). താന്‍ വിശുദ്ധനാകയാല്‍ നാമും വിശുദ്ധരായിരിക്കുവാനുളള ദൈവത്തിന്‍റെ വിളി നാം കേള്‍ക്കുകയും ആ വിളിയാല്‍ നാം പിടിക്കപ്പെടുകയും ചെയ്തിരിക്കുന്നു എങ്കില്‍, നാം പാപത്തെ വെറുക്കും. അനേകം വിശ്വാസികള്‍ മറ്റു വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ ചില പാപങ്ങളെ ജയിക്കുന്നതു വളരെ എളുപ്പമായി കാണുന്നു. (കോപം, ലൈംഗിക പാപങ്ങള്‍ മുതലായവ),കാരണം അവര്‍ തങ്ങളുടെ പ്രശസ്തി നഷ്ടപ്പെടുന്നതിനെ ഭയപ്പെടുന്നു. എന്നാല്‍ അവര്‍ തനിയെ ആകുമ്പോള്‍, അതേ മേഖലയിലുളള പാപങ്ങള്‍ വളരെ എളുപ്പത്തില്‍ അവര്‍ ചെയ്യുന്നു. അക്കാരണത്താല്‍ ഈ പാപങ്ങളെ ജയിക്കുവാന്‍ അവര്‍ക്കു കഴിവില്ലാത്തതു കൊണ്ടല്ല അവര്‍ വീഴുന്നത്, എന്നാല്‍ അവര്‍ ദൈവത്തെ ഭയപ്പെടുന്നതിനെക്കാള്‍ ഏറെ തങ്ങളുടെ പ്രശസ്തിയെ സ്നേഹിക്കുന്നതു കൊണ്ടാണ്. അവര്‍ ദൈവത്തിന്‍റെ അഭിപ്രായത്തെക്കാളേറെ മനുഷ്യന്‍റെ അഭിപ്രായത്തെ വിലമതിക്കുന്നു. അത്തരത്തിലുളള ക്രിസ്ത്യാനികള്‍ “സൃഷ്ടാവിനെക്കാളേറെ സൃഷ്ടിയെ (മനുഷ്യനെ) ആരാധിക്കുന്നതില്‍ (റോമര്‍ 1:25) അനുതപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യേണ്ടതുണ്ട്, കൂടാതെ അവിടുന്ന് ദൈവ ഭയം അവരെ പഠിപ്പിക്കേണ്ടതിന് അവര്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തോടു നിലവിളിക്കുകയും വേണം. നീ ശബ്ദം ഉയര്‍ത്തി നിലവിളിച്ച് നിക്ഷേപങ്ങളെ തിരയുന്നതു പോലെ ദൈവഭയം അന്വേഷിക്കുമെങ്കില്‍, ദൈവം നിന്നെ ദൈവഭയം പഠിപ്പിക്കും എന്നാണു വാഗ്ദത്തം.( സദൃശ 2:3-5; മത്താ. 5:6) തങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടുകൂടെ അന്വേഷിക്കുന്നവരാല്‍ മാത്രമേ അവിടുന്ന് കണ്ടെത്തപ്പെടുകയുളളൂ. (യിരെ. 29:13) പരാജയങ്ങളുടെ മേല്‍ ദുഃഖിക്കുന്നവര്‍ മാത്രമെ ആശ്വാസകനാല്‍ ആശ്വസിപ്പിക്കപ്പെടുകയുളളൂ (ശക്തീകരിക്കപ്പെടുകയും സഹായിക്കപ്പെടുകയും ഉളളൂ)- (മത്താ. 5:4.)ദൈവത്തിന്‍റെ മുമ്പില്‍ മാത്രം ജീവിക്കുന്ന ഒരു ശീലം നാം വളര്‍ത്തി എടുക്കേണ്ടതുണ്ട്. ദൈവം നമ്മില്‍ ഓരോരുത്തനും ഒരു രഹസ്യ മേഖല – നമ്മുടെ ചിന്താജീവിതം – തന്നിരിക്കുന്നതിന്‍റെ കാരണം നാം അവിടുത്തെ ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് അവിടുത്തേക്ക് പരിശോധിച്ചു നോക്കി കാണേണ്ടതിനാണ്. നാം മറ്റു മനുഷ്യരുടെ മുമ്പിലുളള ബാഹ്യമായ പ്രശസ്തിയെക്കുറിച്ചു മാത്രം കരുതല്‍ ഉളളവരാണെങ്കില്‍, അപ്പോള്‍ നമ്മുടെ ചിന്താ ജീവിതത്തിലുളള പാപത്തെക്കുറിച്ചു നാം ശ്രദ്ധയില്ലാത്തവരായിരിക്കും. അങ്ങനെ പൂര്‍ണ്ണമായ വിജയം ആഗ്രഹിക്കുന്നവര്‍ക്കും പാപത്തിേډല്‍ ബാഹ്യമായ ഒരു വിജയം മാത്രം ആഗ്രഹിക്കുന്നവര്‍ക്കും തമ്മില്‍ ദൈവം ഒരു വേര്‍പാട് ഉണ്ടാക്കുന്നു. പുറമേയുളള പാപത്തിന്‍റെ മേല്‍ ഉളളതുപോലെ നമ്മുടെ ചിന്താജീവിതത്തിലുളള പാപത്തിന്‍റെ മേലും നാം ദുഃഖിക്കുമെങ്കില്‍, നാം വളരെ വേഗം വിജയത്തിലേക്കു പ്രവേശിക്കും.

2. കഷ്ടം അനുഭവിക്കുവാനുളള ഒരു മനസ്സുണ്ടായിരിക്കുക: പാപത്തില്‍ ഒരു സുഖം ഉണ്ട് – എന്നാല്‍ അതു വഞ്ചകവും ക്ഷണികവുമാണ് (എബ്രാ. 3:13; 11:25). സുഖത്തിന്‍റെ വിപരീതം കഷ്ടതയാണ്. കഷ്ടം അനുഭവിക്കുക എന്നാല്‍ നമ്മുടെ ജഡത്തിന് പാപത്തിന്‍റെ സുഖം നിഷേധിക്കുക എന്നതാണ്. ഈ ഭാവം തന്നെ നാം ആയുധമായി ധരിച്ചാല്‍, നമുക്കു പാപം വിട്ടൊഴിയുവാനും ജീവിതകാലം മുഴുവന്‍ ദൈവഹിതം ചെയ്യുവാനും നമുക്കു കഴിയും എന്നു നമ്മോട് പറഞ്ഞിരിക്കുന്നു( 1 പത്രൊ.4:1,2). ജഡത്തില്‍ കഷ്ടം അനുഭവിക്കുക എന്നത് ഭൗതികമോ, ശാരീരികമോ ആയ കഷ്ടം അല്ല, കാരണം ആ മാര്‍ഗ്ഗത്തിലൂടെ ആരും ഒരിക്കലും പാപം ചെയ്യുന്നതു നിര്‍ത്തിയിട്ടില്ല. ജഡത്തിന്‍റെ ആഗ്രഹം നിഷേധിക്കുന്നതിലൂടെ അതിനുണ്ടാകുന്ന വേദനയെയാണ് അതു സൂചിപ്പിക്കുന്നത്. യേശു ഒരിക്കലും തന്നെതന്നെ പ്രസാദിപ്പിക്കാതിരുന്നതുപോലെ നാം നമ്മെത്തന്നെ പ്രസാദിപ്പിക്കുന്നതിനെ നിരസിക്കുന്നു ( റോമ 15:3). അങ്ങനെ നാം അവിടുത്തെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയ്ക്കു പങ്കാളികളായി തീരുന്നു. കഷ്ടം അനുഭവിക്കുവാന്‍ നിര്‍ണ്ണയിച്ച ഒരു മനോഭാവം, യുദ്ധ ദിവസത്തില്‍ നമ്മുടെ ആയുധമാണെന്നു പത്രൊസ് പറയുന്നു. എന്നാല്‍ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് നമുക്കു ആയുധം ഉണ്ടായിരിക്കണം. പ്രലോഭനത്തിന്‍റെ കടന്നാക്രമണം തുടങ്ങിയശേഷം ആയുധത്തിനുവേണ്ടി അന്വേഷിച്ചാല്‍, അതുകൊണ്ടു പ്രയോജനമില്ല. കാരണം സാധാരണയായി ഒരുവന്‍ അത് അപ്പോള്‍ കണ്ടെത്തുകയില്ല. ഇല്ല. ഒരുവന്‍ സംഘട്ടനം ഉണ്ടാകുന്നതിനു മുമ്പ് ആയുധം ധരിച്ചിരിക്കണം. ഒരാള്‍ക്ക് ഈ ആയുധം (പാപകരമായ ഒരു ചിന്തയില്‍ നിന്നു പോലും ഉണ്ടാകാവുന്ന ഏറ്റവും ചെറിയ സുഖം നേടുന്നതിനെക്കാള്‍ സ്വയ- നിഷേധത്തില്‍ നിന്നുണ്ടാകുന്ന കഷ്ടം സഹിക്കുവാന്‍ നിര്‍ണ്ണയിച്ച ഒരു മനസ്സ്) ഇല്ലെങ്കില്‍,പ്രലോഭനത്തിന്‍റെ വേളയില്‍ പിന്‍മാറുകയും അതിനു വഴങ്ങുകയും ചെയ്യുന്നു (എബ്രാ.10:38). എന്നാല്‍ പാപം ചെയ്യുന്നതിനെക്കാള്‍ മരിക്കുന്നതാണു നല്ലത് എന്നു നാം തീരുമാനിച്ചെങ്കില്‍ – അതായത്, യേശു ആയിരുന്നതു പോലെ മരണത്തോളം അനുസരണമുളളവനായാല്‍’ (ഫിലി. 2:8),അപ്പോള്‍ യുദ്ധദിവസത്തില്‍ ഈ ആയുധം നമ്മുടെ ബലവും സംരക്ഷണവും ആയിരിക്കും. ഉദാഹരണത്തിന് നാം ഭൗതിക വസ്തുക്കളെ സ്നേഹിക്കുകയാണെങ്കില്‍, നമുക്കു ഭൗതിക നഷ്ടമുണ്ടാകയോ അല്ലെങ്കില്‍ നമ്മുടെ വിലപിടിപ്പുളള സാധനങ്ങള്‍ മറ്റുളളവര്‍ കേടാക്കുകയോ അല്ലെങ്കില്‍ അവ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ എളുപ്പത്തില്‍ നമ്മുടെ സമാധാനം നഷ്ടപ്പെടുകയും പാപത്തില്‍ വീഴുകയും ചെയ്യും. എന്നാല്‍ ദൈവം എല്ലാം നമ്മുടെ നډക്കായി കല്പിക്കുന്നു എന്നു വിശ്വസിച്ചു കൊണ്ട് (റോമര്‍ 8:28) ” ജഡത്തില്‍ കഷ്ടം അനുഭവിക്കുന്ന” മാര്‍ഗ്ഗം നാം തിരഞ്ഞെടുത്താല്‍, അപ്പോള്‍ നാം നമ്മുടെ വസ്തുക്കളുടെ നഷ്ടം പോലും സന്തോഷത്തോടെ സഹിക്കും (എബ്രാ. 10:34).

3. കൂട്ടായ്മയെ വിലമതിക്കല്‍ : വ്യക്തി പ്രധാനമായ ക്രിസ്ത്യാനിത്വം എന്ന ഒരു കാര്യം പുതിയ നിയമത്തിലില്ല. പഴയ നിയമ പ്രവാചകډാര്‍ ( ഏലിയാവ് യോഹന്നാല്‍ സ്നാപകന്‍ എന്നിവരെ പോലെ) ഏകരായി ജീവിച്ചിരുന്നിരിക്കാം, എന്നാല്‍ അതു ശരീരമില്ലാതെ നിഴല്‍ മാത്രം ഉണ്ടായിരുന്ന നാളുകളിലായിരുന്നു (കൊലൊ. 2:17). എന്നാല്‍ ഇപ്പോള്‍ നമുക്കു ക്രിസ്തുവിന്‍റെ ശരീരം ഉണ്ട്, അതിനകത്തു നാം നമ്മുടെ ഇടം കണ്ടെത്തുമ്പോഴാണ് നാം വീഴാതെ തല (ക്രിസ്തു) നമ്മെ സൂക്ഷിക്കുന്നത്. തെറ്റില്‍ നിന്നുളള സംരക്ഷണവും ക്രിസ്തീയ വളര്‍ച്ചയും വരുന്നതു നാം തലയെ മുറുകെ പിടിക്കുന്നതിലൂടെയും ശരീരത്തിലെ മറ്റവയവങ്ങള്‍ക്കു ഉതവി ലഭിക്കേണ്ടതിനായി തുറക്കപ്പെട്ടിരിക്കുന്ന ലൈനുമായുളള ബന്ധം സൂക്ഷിക്കുന്നതിലൂടെയുമാണ് ( കൊലൊ. 2:19), സഭയ്ക്ക് എതിരെ ആണ് പാതാള ഗോപുരങ്ങള്‍ ജയിക്കുകയില്ലെന്നു യേശു പറഞ്ഞത് ( മത്താ. 16:18). തന്‍റെ സ്വന്തം കഴിവില്‍ ജീവിക്കുവാന്‍ ശ്രമിക്കുന്ന ഏകാകിയായ ഒരു ക്രിസ്ത്യാനിക്ക് എതിരെ സാത്താന്‍ തീര്‍ച്ചയായും ജയിക്കും. എങ്ങനെയെങ്കിലും ആഴ്ചയില്‍ രണ്ടു തവണ സഭായോഗങ്ങള്‍ക്കു പോകുന്നതു മാത്രം പോരാ. നാം മറ്റുളള അംഗങ്ങളുമായുളള കൂട്ടായ്മയെ വിലമതിക്കുകയും ശരീരത്തോടു സംയോജിപ്പിക്കപ്പെടുകയും വേണം. ക്രിസ്തുവിന്‍റെ ശരീരത്തില്‍ സജീവ അവയവങ്ങളായി നമ്മുടെ ഇടം നാം കണ്ടെത്തുമ്പോള്‍ മാത്രമെ തലയുടെ വിജയത്തില്‍ പങ്കാളികളാകുവാന്‍ നമുക്കു കഴിയുകയുളളു. അതിനുശേഷം സമ്മര്‍ദങ്ങള്‍ നമുക്കു തന്നെ താങ്ങാവുന്നതില്‍ അധികമാകുന്ന സമയത്തു ശരീരത്തിലുളള നമ്മുടെ കൂട്ടവയവങ്ങള്‍ നമുക്കു ശക്തിയായി തീരുന്നു ( സഭാപ്ര.4:9-12 ) ശരീരത്തില്‍ അന്യോന്യമുളള പ്രബോധനം, വഞ്ചിക്കപ്പെടുന്നതില്‍ നിന്നും പാപത്തില്‍ വീഴുന്നതില്‍ നിന്നും നമ്മെ സൂക്ഷിക്കുവാനുളള ദൈവത്തിന്‍റെ മാര്‍ഗ്ഗമാണ് (എബ്രാ 3:13). അത്തരം കൂട്ടായ്മയെ വിലമതിച്ചാല്‍ അനേകം മനോ വ്യഥകളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും നിങ്ങള്‍ ഒഴിവാക്കപ്പെടും.

What’s New?