ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ….

a person holding a black leather shoes

രക്ഷാസൈന്യത്തിന്റെ സ്ഥാപകനായിരുന്ന വില്യംബുത്തിനെ കാണുവാൻ ഒരു ചെറുപ്പക്കാരനെത്തി. ജോൺ എന്നു സ്വയം പരിചയപ്പെടുത്തിയ ആ ചെറുപ്പക്കാരൻ, താൻ ഒരു ക്രിസ്തീയ പ്രസംഗകനാണെന്നും രക്ഷാസൈന്യത്തിൽ ഒരു പ്രസംഗികനായി പ്രവർത്തിച്ചു ദൈവത്തെ സേവിക്കുക എന്ന ഉദ്ദേശ്യത്തായാണു വന്നിരിക്കുന്നതെന്നും അറിയിച്ചു.

വില്യം ബൂത്ത് പ്രാർത്ഥിച്ച് ദൈവഹിതം ആരാഞ്ഞശേഷം ജോണിനോടു പറഞ്ഞു: “പ്രസംഗകനായിട്ടല്ലാതെ മറ്റെന്തെങ്കിലും ജോലി ചെയ്തുകൊണ്ടു താങ്കൾക്കു രക്ഷാസൈന്യത്തിൽ പ്രവർത്തിക്കാം”.

ജോൺ ആദ്യം നിരാശപ്പെട്ടെങ്കിലും പിന്നീട് സമ്മതിച്ചു. വില്യം ബൂത്ത്, രക്ഷാസൈന്യത്തിന്റെ ഓഫീസിൽ വരുന്നവരുടെ ഷൂ പോളീഷു ചെയ്യാനുള്ള ജോലിയാണു ജോണിനെ ഏൽപ്പിച്ചത്.

ജോൺ അതു സ്വീകരിച്ചു. മുട്ടിന്മേൽ നിന്ന് രണ്ടുവർഷത്തോളം ഷൂ പോളീഷ് ചെയ്യുന്ന പ്രവൃത്തി അവൻ സസന്തോഷം ചെയ്തു.

രണ്ടു വർത്തിനുശേഷം അവിടെ നടന്നുകൊണ്ടിരുന്ന കൺവൻഷനിൽ ഒരു ദിവസം വരേണ്ട അതിഥി പ്രസംഗകൻ വന്നില്ല. വില്യംബുത്ത് ദൈവനിയോഗം അനുസരിച്ച് ഇങ്ങനെ പറഞ്ഞു: “ഇന്നു ജോൺ കൺവൻഷനിൽ പ്രസംഗിക്കട്ടെ”.

ഷൂ താഴെ വച്ച് ജോൺ പുൾപിറ്റിലേക്കു നടന്നു. അനുഗൃഹീതമായ നീലയിൽ വചനം ശുശ്രൂഷിച്ചു പ്രശസ്ത പ്രസംഗകനെന്ന നിലയിൽ ജോൺ പിന്നീടുള്ള നാളുകളിൽ അറിയപ്പെട്ടു.

“ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ” (1 പത്രൊസ് 5:6)

What’s New?