ഇത്രത്തോളം….

close up photo of red pins on a calendar

എഫ് ഡബ്ള്യു ബോർഹാം എന്ന ദൈവഭക്തൻ തന്റെ മാതാപിതാക്കൾ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ച സന്ദർഭം തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

ബോർഹാമിന്റെ മാതാപിതാക്കൾക്ക് ഒരു ദിവസം ഒരു വലിയ പ്രശ്നത്തെ നേരിടേണ്ടി വന്നു. തങ്ങളുടെ ജീവിതം തന്നെ തകർന്നുപോകുമെന്നു തോന്നിയ സമയം. എന്തു ചെയ്യണം? ഒരു രൂപവുമില്ല.

ബോർഹാമിന്റെ അമ്മ ഇളയ കുഞ്ഞിനെ തോളിൽ കിടത്തിക്കൊണ്ട് അസ്വസ്ഥയായി അടുക്കളയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. പെട്ടെന്ന് അവരുടെ നോട്ടം ഭിത്തിയിലെ കലണ്ടറിൽ പതിഞ്ഞു. “ഇത്രത്തോളം ദൈവം സഹായിച്ചു” എന്ന വാക്യം ആ കലണ്ടറിന്റെ ഒരു കോണിൽ അച്ചടിച്ചിരുന്നതിലാണ് അവരുടെ കണ്ണുകൾ പതിഞ്ഞത്.

‘ഇത്രത്തോളം’ ഈ നിമിഷം വരെയും നടത്തിയ ദൈവത്തെക്കുറിച്ചോർത്തപ്പോൾ അവൾ നിറഞ്ഞ കണ്ണുകളോടെ വിങ്ങിപൊട്ടി. ബർഹാമിന്റെ പിതാവു വന്നപ്പോൾ അദ്ദേഹത്തോടും അവർ ഈ കാര്യം പറഞ്ഞു. അദ്ദേഹം ഈ വാക്യം വെട്ടിയെടുത്ത് ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കി. അതോടെ അവരുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠ കെട്ടടങ്ങി. ദിവ്യമായ ഒരു സമാധാനം അവരെ ഭരിച്ചു. തുടർന്ന് പ്രതിസന്ധിയെ ശാന്തമായി തരണം ചെയ്യാനും അവർക്കു സാധിച്ചു. (1 ശമു. 7:12).